ഏത് സ്ലാബിലാണ് നികുതി അടയ്ക്കുന്നത്? ഇനി ഒരു മാസം, പ്ലാനിങ് മികച്ചതാക്കാം; ഇളവ് നേടാം 6 ഘട്ടങ്ങളിലൂടെ
ആദായ നികുതിദായകർക്ക്, പ്രത്യേകിച്ച് ശമ്പളവരുമാനക്കാർക്ക് മാർച്ചിലെ ഓരോ ദിവസവും നിർണായകമാണ്. എത്രയൊക്കെ പ്ലാൻ ചെയ്താലും അതു കൃത്യമായി നടപ്പാക്കാനാകാതെ വരാം. അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത വരുമാനം ഏതെങ്കിലും കയറി വരാം. അതോടെ ആദായനികുതി ബാധ്യത കുതിച്ചുയരും. ഇപ്പോൾ നമ്മുടെ എല്ലാ പണമിടപാടുകളും ആദായനികുതി വകുപ്പിനു കൈവെള്ളയിലെന്നപോലെ ലഭ്യമാണെന്നതിനാൽ നികുതിബാധ്യത കൂടാനുള്ള സാധ്യത കൂടുതലാണെന്നത് എല്ലാ നികുതിദായകരും മുൻകൂട്ടി കാണണം. അതായത്, ഇന്നത്തെ സാഹചര്യത്തിൽ അവസാന നിമിഷത്തിലെ ടാക്സ് പ്ലാനിങ്ങിന് മുൻപത്തേക്കാളും ഏറെ പ്രാധാന്യമുണ്ട്. അതിനാൽ, നികുതിയിളവു ലഭ്യമായ എല്ലാ അവസരങ്ങളെക്കുറിച്ചും ശരിയായി അറിഞ്ഞിരിക്കണം. ഉപയോഗപ്പെടുത്താവുന്നവയെല്ലാം അവസാന മിനിറ്റിലായാലും ഉപയോഗപ്പെടുത്തുകയും വേണം. അതുവഴി ജൂലൈയിൽ റിട്ടേൺ നൽകുമ്പോൾ വരാവുന്ന അധിക നികുതിബാധ്യതയും ഒരു പരിധിവരെ കുറയ്ക്കാനാകും. അതിനു നിങ്ങൾ സ്വീകരിക്കേണ്ട ഏതാനും ചുവടുകളാണ് താഴെ പറയുന്നത്. പഴയ സ്ലാബിൽ നികുതി അടയ്ക്കുന്നവർക്കേ നികുതി ഇളവു നേടാൻ വിവിധ അവസരങ്ങൾ ഉള്ളൂ. അതിനാൽ പുതിയ സ്ലാബുകാരെ സംബന്ധിച്ച് ഇത്തരം അവസാന നിമിഷത്തെ ആസൂത്രണത്തിന് വലിയ പ്രസക്തിയില്ല.

ആദായ നികുതിദായകർക്ക്, പ്രത്യേകിച്ച് ശമ്പളവരുമാനക്കാർക്ക് മാർച്ചിലെ ഓരോ ദിവസവും നിർണായകമാണ്. എത്രയൊക്കെ പ്ലാൻ ചെയ്താലും അതു കൃത്യമായി നടപ്പാക്കാനാകാതെ വരാം. അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത വരുമാനം ഏതെങ്കിലും കയറി വരാം. അതോടെ ആദായനികുതി ബാധ്യത കുതിച്ചുയരും. ഇപ്പോൾ നമ്മുടെ എല്ലാ പണമിടപാടുകളും ആദായനികുതി വകുപ്പിനു കൈവെള്ളയിലെന്നപോലെ ലഭ്യമാണെന്നതിനാൽ നികുതിബാധ്യത കൂടാനുള്ള സാധ്യത കൂടുതലാണെന്നത് എല്ലാ നികുതിദായകരും മുൻകൂട്ടി കാണണം. അതായത്, ഇന്നത്തെ സാഹചര്യത്തിൽ അവസാന നിമിഷത്തിലെ ടാക്സ് പ്ലാനിങ്ങിന് മുൻപത്തേക്കാളും ഏറെ പ്രാധാന്യമുണ്ട്.
അതിനാൽ, നികുതിയിളവു ലഭ്യമായ എല്ലാ അവസരങ്ങളെക്കുറിച്ചും ശരിയായി അറിഞ്ഞിരിക്കണം. ഉപയോഗപ്പെടുത്താവുന്നവയെല്ലാം അവസാന മിനിറ്റിലായാലും ഉപയോഗപ്പെടുത്തുകയും വേണം. അതുവഴി ജൂലൈയിൽ റിട്ടേൺ നൽകുമ്പോൾ വരാവുന്ന അധിക നികുതിബാധ്യതയും ഒരു പരിധിവരെ കുറയ്ക്കാനാകും. അതിനു നിങ്ങൾ സ്വീകരിക്കേണ്ട ഏതാനും ചുവടുകളാണ് താഴെ പറയുന്നത്. പഴയ സ്ലാബിൽ നികുതി അടയ്ക്കുന്നവർക്കേ നികുതി ഇളവു നേടാൻ വിവിധ അവസരങ്ങൾ ഉള്ളൂ. അതിനാൽ പുതിയ സ്ലാബുകാരെ സംബന്ധിച്ച് ഇത്തരം അവസാന നിമിഷത്തെ ആസൂത്രണത്തിന് വലിയ പ്രസക്തിയില്ല.
1. മൊത്തം വരുമാനം കണക്കാക്കുക
ആദ്യം ഈ സാമ്പത്തികവർഷത്തെ മൊത്തം വരുമാനം വീണ്ടും ഒന്നുകൂടി കൃത്യമായി കണക്കാക്കണം. ശമ്പളം, വാടക, ബിസിനസ്, മൂലധനനേട്ടം, മറ്റു വരുമാനം എന്നീ അഞ്ചു സ്രോതസ്സിലെയും ശരിയായ വരുമാനങ്ങൾ എത്രയെന്ന് ഓരോന്നായി പ്രത്യേകം എഴുതി കൂട്ടണം.സാമ്പത്തികവർഷം അവസാനിക്കാറായതിനാൽ ഇപ്പോൾ കൃത്യമായ വിവരങ്ങൾ തന്നെ ലഭ്യമായിരിക്കും.
2. അർഹമായ വിഹിതമെല്ലാം കുറയ്ക്കുക
ഓരോ സ്രോതസ്സിലെയും വരുമാനത്തിൽനിന്നു നിശ്ചിത വിഹിതം കുറയ്ക്കാനുള്ള അവസരങ്ങളുണ്ട്. അതുപ്രകാരം അർഹമായ ഇളവുകൾ കണ്ടെത്തുക, പരമാവധി ഉപയോഗിക്കുക. എന്നിട്ട് അതെല്ലാം കുറച്ച ശേഷം ബാക്കിയുള്ള തുക കണക്കുകൂട്ടുക. ഇനി നിങ്ങൾക്കുള്ള നികുതിയിളവുകളും ആനുകൂല്യങ്ങളും കണക്കാക്കുക. 80 സി മുതൽ എല്ലാ സെക്‌ഷനിലും നിങ്ങൾ ഉപയോഗപ്പെടുത്തിയ തുകയുടെ പട്ടിക തയാറാക്കുക. ഇതെല്ലാം എഴുതി തന്നെ കണക്കു കൂട്ടണം. അതും വിട്ടു പോകാതെ, തെറ്റുവരുത്താതെ വേണം.
3. നികുതിബാധ്യത കണക്കാക്കുക
ഉപയോഗപ്പെടുത്തിയ ഇളവുകളെല്ലാം കുറച്ച ശേഷം നിങ്ങളുടെ നികുതിബാധക വരുമാനം എത്രയെന്നു കണക്കാക്കുക. എന്നിട്ട് വിദ്യാഭ്യാസ െസസും സർചാർജുണ്ടെങ്കിൽ അതും അടക്കം നിങ്ങൾക്കുള്ള നികുതിബാധ്യത എത്രയെന്നു കണ്ടെത്തുക. ടാക്സ് കാൽക്കുലേറ്റർ ഇവിടെ പ്രയോജനപ്പെടുത്താം.
4. ഇനി കുറയ്ക്കണോ എന്നു തീരുമാനിക്കുക
കാര്യമായ നികുതിബാധ്യതയില്ലെങ്കിൽ ഈ വർഷത്തെ ഇൻകംടാക്സ് പ്ലാനിങ് ഇവിടെ അവസാനിപ്പിക്കാം. അതല്ല, നല്ലൊരു തുക ഇനിയും നികുതിയായി നൽകണമെങ്കിൽ തീവ്രമായ ടാക്സ് പ്ലാനിങ് വേണ്ടിവരും. അതുപോലെ മുൻകൂർ നികുതിയായി (ടിഡിഎസ്) നല്ലൊരു തുക പിടിച്ചിട്ടുണ്ടെങ്കിൽ വിട്ടുപോയ ഇളവുകൾ പരമാവധി ഉപയോഗിക്കാനുള്ള വഴി തേടണം. അതു വഴി നല്ലൊരു തുക റീഫണ്ടായി ഉറപ്പാക്കാം. അതു പലിശയടക്കം കിട്ടും.
5. ചെക്ക് ലിസ്റ്റ് ഉപയോഗപ്പെടുത്തുക
ഈ ഘട്ടത്തിൽ ആദായനികുതി ലാഭിക്കാനുള്ള എല്ലാ സെക്‌ഷനുകളും അവസരങ്ങളും അറിയണം. ഓരോന്നിലുമുള്ള പരമാവധി ഇളവും മനസ്സിലാക്കണം. അതുവഴി നിങ്ങൾ വിട്ടുപോയ ഇളവുകൾ ഉപയോഗപ്പെടുത്താം. അല്ലെങ്കിൽ ഉപയോഗിച്ചവയിൽ തന്നെ കൂടുതൽ തുകയ്ക്ക് ഇളവു നേടാനാകുമെങ്കിൽ അങ്ങനെ ചെയ്യാം. അത് മാർച്ച് 30 നകം പൂർത്തിയാക്കുക.
6) മാർച്ച് 30നകം പൂർത്തിയാക്കുക
മാർച്ച് 31 വരെ വരെ സമയം ഉണ്ട്. അതിനകം നേടുന്ന ഇളവുകൾ വഴി നികുതി ലാഭിക്കാം. ജൂലൈയിൽ റിട്ടേൺ സമർപ്പിക്കുമ്പോൾ വിവരങ്ങൾ ചേർത്താൽ മതി. അടച്ച അധിക നികുതി പലിശയടക്കം റീഫണ്ടായി കിട്ടും. പക്ഷേ ഇനിയുള്ള ഇടപാടുകൾ ഓൺലൈനായി ചെയ്യാൻ ശ്രദ്ധിക്കണം. ചെക്കോ മറ്റു മാർഗങ്ങളോ വഴിയുള്ള ഇടപാടുകൾ വൈകാൻ സാധ്യതയുണ്ട്. മാർച്ച് 31 നകം പൂർത്തിയായില്ലെങ്കിൽ നേട്ടം ലഭിക്കില്ല.
∙ ചെക്ക് ലിസ്റ്റ് എങ്ങനെ ഉപയോഗപ്പെടുത്താം?
വിവരങ്ങളെല്ലാം പട്ടികരൂപത്തിൽ ചെക്ക് ലിസ്റ്റായി മുകളിൽ കൊടുത്തിരിക്കുന്നത് കാണുക. അതിൽ നിങ്ങൾ വിട്ടുപോയിട്ടുള്ളവ ഉണ്ടെങ്കിൽ കണ്ടെത്തി ഉപയോഗപ്പെടുത്താം. ഉപയോഗപ്പെടുത്തിയവയിൽതന്നെ അർഹമായതു മുഴുവൻ ഉപയോഗപ്പെടുത്തിയോ എന്ന് അതോടൊപ്പമുള്ള പരിധിയിൽനിന്ന് അറിയാം. വിട്ടുപോയവയിൽ ഏറ്റവും ചെലവു കുറഞ്ഞവയും നിങ്ങൾക്കു ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കാവുന്നവയുമാണ് കണ്ടെത്തി ഉപയോഗിക്കേണ്ടത്. നാലു ഘട്ടങ്ങളിലായി ഇതു ചെയ്യാം.
1. പട്ടികയിലെ ചെക്ക് ലിസ്റ്റ് പ്രകാരം നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നവ, മുൻഗണനാ ക്രമത്തിൽ നമ്പറിടുക. ഓരോന്നിലും ഇനി എത്ര തുകയ്ക്ക് ഇളവിന് അവസരമുണ്ടെന്നും രേഖപ്പെടുത്താം.
2. ഓരോ ഇളവും നേടാൻ ആവശ്യമായ പണം കണ്ടെത്തുകയാണ് അടുത്തത്. എന്നാൽ, കഷ്ടപ്പെട്ട് പണം കണ്ടെത്തിയാൽ അതനുസരിച്ചു ലാഭം നികുതിയിനത്തിൽ കിട്ടുമെങ്കിലേ അതിനു തുനിയേണ്ടൂ.
3. പണം കണ്ടെത്താൻ കഴിഞ്ഞാൽ അതുപയോഗിച്ച് ഇളവു നേടാനുള്ള നടപടികൾ സ്വീകരിക്കുക.