പങ്കജ് ഉധാസ് എന്ന പേരിൽ തന്നെ ഗസൽ മാധുര്യം പുരണ്ടതായൊരു തോന്നൽ വരും. പലർക്കും ഇങ്ങനെ തോന്നിയിരിക്കണം. പങ്കജ് ഗസൽ ഗായകനാണെന്ന അറിവിൽ നിന്നും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ മാധുര്യം നുകർന്നതിന്റെ ലഹരിയിൽ നിന്നും തന്നെയാണ് ഈ തോന്നലിനു ശക്തിയേറുന്നത്. എങ്കിലും പങ്കജ് ഉധാസ് എന്നു സംഗീതമറിയുന്നവർ

പങ്കജ് ഉധാസ് എന്ന പേരിൽ തന്നെ ഗസൽ മാധുര്യം പുരണ്ടതായൊരു തോന്നൽ വരും. പലർക്കും ഇങ്ങനെ തോന്നിയിരിക്കണം. പങ്കജ് ഗസൽ ഗായകനാണെന്ന അറിവിൽ നിന്നും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ മാധുര്യം നുകർന്നതിന്റെ ലഹരിയിൽ നിന്നും തന്നെയാണ് ഈ തോന്നലിനു ശക്തിയേറുന്നത്. എങ്കിലും പങ്കജ് ഉധാസ് എന്നു സംഗീതമറിയുന്നവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പങ്കജ് ഉധാസ് എന്ന പേരിൽ തന്നെ ഗസൽ മാധുര്യം പുരണ്ടതായൊരു തോന്നൽ വരും. പലർക്കും ഇങ്ങനെ തോന്നിയിരിക്കണം. പങ്കജ് ഗസൽ ഗായകനാണെന്ന അറിവിൽ നിന്നും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ മാധുര്യം നുകർന്നതിന്റെ ലഹരിയിൽ നിന്നും തന്നെയാണ് ഈ തോന്നലിനു ശക്തിയേറുന്നത്. എങ്കിലും പങ്കജ് ഉധാസ് എന്നു സംഗീതമറിയുന്നവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പങ്കജ് ഉധാസ് എന്ന പേരിൽ തന്നെ ഗസൽ മാധുര്യം പുരണ്ടതായൊരു തോന്നൽ വരും. പലർക്കും ഇങ്ങനെ തോന്നിയിരിക്കണം. പങ്കജ് ഗസൽ ഗായകനാണെന്ന അറിവിൽ നിന്നും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ മാധുര്യം നുകർന്നതിന്റെ ലഹരിയിൽ നിന്നും തന്നെയാണ് ഈ തോന്നലിനു ശക്തിയേറുന്നത്. എങ്കിലും പങ്കജ് ഉധാസ് എന്നു സംഗീതമറിയുന്നവർ സ്വരപ്പെടുത്തിയൊന്നു മൂളിയാൽ കേൾക്കാനിമ്പമുണ്ടാകുമെന്നു പറയാതിരിക്കാനാവില്ല. അദ്ദേഹം തന്നെ ഈ പേരൊന്നു മൂളിയിരുന്നെങ്കിൽ... ഇല്ല, ഇനി അങ്ങനെ സംഭവിക്കില്ല. പകരം അനേകായിരം ആസ്വാദകരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന സംഗീതജ്ഞരും ആ പേരുച്ചരിക്കും. അതിൽ സംഗീതം തുളുമ്പിനിൽക്കും.

തലമുറകളുടെ ഓർമകളിലേക്കു തങ്ങളുടേതു മാത്രമായ സവിശേഷ ശബ്ദസൗന്ദര്യവും ആലാപനത്തിന്റെ അനന്യസൗഭഗവും കോരിയൊഴിച്ചാണ് ഓരോ ഗായകനും ഗായികയും ജീവിതത്തോടു വിടപറയുന്നത്. സാധാരണ മനുഷ്യർ മരിക്കുമ്പോൾ വേണ്ടപ്പെട്ടവരുടെ മനസ്സിൽ അവരുടെ ചില ചെയ്തികളിലൂടെ വ്യക്തി മാത്രം തികട്ടിവരുമായിരിക്കാം. എന്നാൽ സർഗപ്രതിഭകളുടെ വേർപാടിനു ശേഷം വ്യക്തിപരമായി ഒരടുപ്പവുമില്ലാത്ത അനേകായിരം ആസ്വാദകരുടെ മനസ്സിൽ അവർ കലാസൃഷ്ടികളുടെ ഔന്നത്യമായി തിരയടിച്ചുകൊണ്ടേയിരിക്കും.

പങ്കജ് ഉധാസ്. (PTI Picture)
ADVERTISEMENT

അത് മനുഷ്യരിലെ ആസ്വാദന ശേഷി അസ്തമിക്കും വരെയുള്ള തലമുറകളെ സാന്ത്വനപ്പെടുത്തിക്കൊണ്ടിരിക്കും. എല്ലാവരെപ്പോലെയും ജനിച്ചു ജീവിച്ചു മരിക്കുന്നവരിൽ അപൂർവം ചിലർ അലൗകികവും അനശ്വരവുമായ ആത്മീയാനുഭവം എന്നന്നേയ്ക്കുമായി അവശേഷിപ്പിക്കുന്നു. അവർ സംഗീതജ്ഞരാവാം, ഗായകരാവാം, ചിത്രമെഴുത്തുകാരാവാം, സാഹിത്യസൃഷ്ടികൾ നടത്തുന്നവരാവാം, അരങ്ങിലും അണിയറയിലും പ്രവർത്തിച്ച് എല്ലാ തരത്തിലുമുള്ള ദൃശ്യാഖ്യാനങ്ങൾക്ക് രൂപം നൽകുന്നവരുമാകാം...

ഒറ്റയ്ക്കിരിക്കൽ ആഹ്ലാദകരമാക്കാനും ഒരുമിച്ചിരിക്കൽ അതിലേറെ ഉന്മാദകരമാക്കാനും ഉതകും വിധമുള്ള ആലാപനസൗകുമാര്യത്തിന്റെ വറ്റാത്ത തേൻതുള്ളികൾ നമുക്കായി അവശേഷിപ്പിച്ചാണ് പങ്കജ് ഉധാസ് കടന്നുപോകുന്നത്. എല്ലാ സർഗപ്രതിഭകളെയും പോലെ. ജനപ്രിയൻ എന്ന വാക്ക് അൽപം കോടിയ ചുണ്ടുകളോടെ പുച്ഛം പുരട്ടി പറയുന്ന പണ്ഡിതന്മാർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. എല്ലാ ക്ലാസിക് കലകളും പണ്ഡിതരായ ന്യൂനപക്ഷം ആസ്വദിച്ചാൽ മതി, അവിവേകികൾക്ക് ഈ വീട്ടിലെന്തു കാര്യം എന്ന ചോദ്യം എന്നും മുഴങ്ങുന്നതാണ്.

ADVERTISEMENT

പങ്കജ് ഉധാസ് എന്ന സൗമ്യനായ മനുഷ്യൻ ഗസൽ സംഗീതത്തെ സാധാരണക്കാർക്കു കൂടി പരിചയപ്പെടുത്തിയെന്നതിന്റെ പേരിൽ ഇങ്ങനെ ചില നെറ്റി ചുളിക്കലുകളുണ്ടായതായി പറയപ്പെടുന്നുണ്ട്. അങ്ങനെ ചുളിഞ്ഞ നെറ്റികൾ എല്ലാമറിയാമെന്നു ഭാവിക്കുന്ന ചുരുക്കം ചിലരുടേതു മാത്രമായിരിക്കാം. അവർക്കു മാപ്പു കൊടുക്കേണ്ടത് പാണ്ഡിത്യമധികമില്ലാത്ത ആസ്വാദനശേഷി മാത്രം കൈമുതലായുള്ള പാവം മനുഷ്യരാണ്. അവർക്കാകട്ടെ അതിനൊട്ടു മടിയുമില്ല. മടിയിലൊട്ടും കനവുമില്ല.

Manorama Online Creative

എന്തായാലും പങ്കജ് ഉധാസിന്റെ ശബ്ദം ഗസൽ പുരണ്ട സിനിമാഗാനങ്ങളായും പിന്നെ തനി ഗസലായും ആസ്വദിച്ചു തുടങ്ങിയ ഒട്ടേറെ പേർ ഗസൽ ലോകത്തെ വിശേഷപ്പെട്ട മറ്റു ശബ്ദങ്ങളിലേക്കു കൂടി ആകൃഷ്ടരാവുകയും അങ്ങനെ തങ്ങൾ പരിചയപ്പെടാതിരുന്ന സംഗീതത്തിന്റെ അമൃതം നുണയുകയും ചെയ്തിട്ടുണ്ട്. ഇതിനു നിമിത്തമായത് പിന്നീട് ഏറെ ജനപ്രിയനായിത്തീർന്ന പങ്കജ് എന്ന സമുഖനാണ്. അദ്ദേഹത്തിന്റെ വിടവാങ്ങൽ സാധാണക്കാരിൽ സാധാരണക്കാരായ അനേകർക്ക് ഹൃദയത്തിൽ വിങ്ങലുണ്ടാക്കുന്നതും ഇതുകൊണ്ടാണ്.

ADVERTISEMENT

ഗസൽ സംഗീതത്തിന്റെ ലോകത്തിലേക്ക് പുതുശബ്ദങ്ങൾ കടന്നുവരണമെന്ന് ഏറെ ആഗ്രഹിച്ച വ്യക്തിയായിരുന്നു പങ്കജ്. മറ്റു ഗായകരുടെ വഴി മുടക്കുകയും തനിക്കു ശേഷം പ്രളയം വരണമെന്ന് ആഗ്രഹിക്കുകയുമൊക്കെ ചെയ്യുന്ന പാട്ടുകാരുണ്ടെന്ന് പരദൂഷണങ്ങൾ പ്രചരിക്കുന്ന കാലത്താണ് ഈ മനുഷ്യൻ മുംബൈയിൽ വലിയ സംഗീതോത്സവം സംഘടിപ്പിക്കുകയും പുതിയ പാട്ടുകാരെ കണ്ടെത്തി ഇരുത്തം വന്ന ഗായകർക്കൊപ്പം പാടാൻ അവസരം നൽകി അവരെ ആസ്വാദകർക്കു പരിചയപ്പെടുത്തുകയും ചെയ്തത്.

2001ൽ മുംബൈയിൽ അദ്ദേഹം ആരംഭിച്ച ഖസാന എന്ന ഗസൽ സംഗീതോത്സവത്തിൽ എത്രയോ പുതുശബ്ദങ്ങൾക്ക് അവസരം ലഭിച്ചു. പ്രശസ്തരായിക്കഴിഞ്ഞ പലരും അവിടെ വേദി പങ്കിട്ടു. തുടക്കക്കാരുടെ ആൽബങ്ങൾ ഈ വേദിയിൽ വച്ച് പ്രകാശനം ചെയ്തു. ഇങ്ങനെ നടത്തിയ സംഗീതോത്സവത്തിൽ നിന്നു ലഭിച്ച വരുമാനം മുഴുവൻ അർബുദ രോഗികളുടെ ചികിത്സയ്ക്കായി ചെലവഴിച്ചു. തലസീമിയ ബാധിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്കു നൽകി. തൊണ്ടയിലൂടെ പുറത്തുവന്ന മധുരശബ്ദം ഹൃദയത്തിൽ നിറഞ്ഞു തുളുമ്പിയ കരുണയിലും അനുകമ്പയിലും നിന്ന് ഉറവം കൊണ്ടതാണെന്ന് അങ്ങനെ ഈ ഗായകൻ തെളിയിച്ചു.

2006ൽ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുൽകലാമിൽ നിന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്ന പങ്കജ് ഉധാസ്. (Photo by: AFP)

കോവിഡ് കാലത്ത് ഗസൽ വേദികൾ ഇല്ലാതായതിൽ ഏറെ വേവലാതി പൂണ്ടിരുന്നു പങ്കജ് ഉധാസ്. ഇന്ത്യയിൽ സിനിമാ പിന്നണി ഗായകരല്ലാത്ത സംഗീതജ്ഞർക്ക് എന്തെങ്കിലും വരുമാനം ലഭിക്കുന്നത് ലൈവ് പരിപാടികളിൽ നിന്നാണ്. അതിനു പകരം എല്ലാം ഓൺലൈനായി മാറിയാൽ ആസ്വാദകരുടെ പ്രതികരണം മുഖാമുഖം കാണാൻ കഴിയില്ലല്ലോ എന്നും അദ്ദേഹം സങ്കടപ്പെട്ടു. ഇന്ത്യയിലെ മാധ്യമങ്ങൾ ബോളിവുഡ് സംഗീതത്തിനും ക്രിക്കറ്റിനും നൽകുന്ന പ്രാധാന്യം സിനിമേതരമായ സംഗീതത്തിനു നൽകുന്നില്ലെന്ന പരാതിയും പങ്കജിനുണ്ടായിരുന്നു. എന്നാൽ മഹാമാരിയുടെ അടച്ചുപൂട്ടൽ കാലം കഴിഞ്ഞ് സംഗീതോത്സവങ്ങൾ വീണ്ടും സജീവമായി. പക്ഷേ പങ്കജിനെ പിന്നീട് രോഗം അലട്ടാൻ തുടങ്ങി. അപ്പോഴും അദ്ദേഹം സംഗീതത്തിൽ മുഴുകി സഹജീവികൾക്കു സാന്ത്വനത്തിന്റെ തലോടലായി.

ആസ്വാദകർക്ക് പ്രിയങ്കരങ്ങളായ ഏറെ ഗസലുകൾ പാടിയ പങ്കജ് ഉധാസ് ബീഗം അഖ്തറിന്റെ ആരാധകനായിരുന്നു. ഗസൽ സംഗീതലോകത്തെ റാണിയായ ബീഗം അഖ്തർ ആദ്യകാലത്ത് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. 

നാം എന്ന സിനിമയിലെ ചിഠി ആയി ഹേ എന്ന ഗാനമാണല്ലോ പങ്കജിനെയും ജനപ്രിയനാക്കിയത്. പങ്കജ് വിടവാങ്ങുമ്പോൾ ഒരു ഗസൽ ഗായകൻ മാത്രമല്ല നമ്മെ വിട്ടുപിരിയുന്നത്. ഗസൽ സംഗീതത്തെ സാധാരണക്കാരിലേക്കെത്തിച്ച കരുണാമയനായ കലാകാരനാണ്. വെറും കലാകാരനല്ല, മനുഷ്യസ്‌നേഹം സംഗീതത്തെ കൂടുതൽ ഇമ്പമുള്ളതാക്കുമെന്നു പഠിപ്പിച്ച കലാകാരൻ.

ദീവാരോം സെ മിൽകർ രോന അഛ ലഗ്താ ഹെ...
ഹം ബി പാഗൽ ഹോ ജായേംഗേ ഐസ ലഗ്താ ഹെ...

English Summary:

Pankaj Udhas is an artist who conceals the sweetness of ghazals even within his own name