ബഹിരാകാശത്തേക്ക് ഒരു ഇന്ത്യക്കാരനെയും കൊണ്ട് ഇന്ത്യയുടെ തന്നെ റോക്കറ്റ് കുതിച്ചുയരാൻ കുറഞ്ഞത് ഒന്നര വർഷമെങ്കിലും ഇനിയുമുണ്ട്. 2025 അവസാനത്തോടെയാകും ഗഗൻയാൻ ദൗത്യം യാഥാർഥ്യമാകുക എന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. ഒരുപക്ഷേ, കോവിഡ് കാലത്തെ മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കിൽ രണ്ട് വർഷം മുൻപേ ഇന്ത്യക്കാരൻ ഈ മണ്ണിൽ നിന്ന് ബഹിരാകാശത്ത് എത്തിയേനെ. പക്ഷേ, ഒന്നര വർഷം ബാക്കി നിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് ഗഗൻയാൻ യാത്രികരാകാൻ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പേര് വെളിപ്പെടുത്തിയത് എന്തുകൊണ്ടാണ്? അതും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ! പേരുകൾ പ്രഖ്യാപിച്ചതാകട്ടെ, കേരളത്തിൽ വച്ചും...

ബഹിരാകാശത്തേക്ക് ഒരു ഇന്ത്യക്കാരനെയും കൊണ്ട് ഇന്ത്യയുടെ തന്നെ റോക്കറ്റ് കുതിച്ചുയരാൻ കുറഞ്ഞത് ഒന്നര വർഷമെങ്കിലും ഇനിയുമുണ്ട്. 2025 അവസാനത്തോടെയാകും ഗഗൻയാൻ ദൗത്യം യാഥാർഥ്യമാകുക എന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. ഒരുപക്ഷേ, കോവിഡ് കാലത്തെ മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കിൽ രണ്ട് വർഷം മുൻപേ ഇന്ത്യക്കാരൻ ഈ മണ്ണിൽ നിന്ന് ബഹിരാകാശത്ത് എത്തിയേനെ. പക്ഷേ, ഒന്നര വർഷം ബാക്കി നിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് ഗഗൻയാൻ യാത്രികരാകാൻ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പേര് വെളിപ്പെടുത്തിയത് എന്തുകൊണ്ടാണ്? അതും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ! പേരുകൾ പ്രഖ്യാപിച്ചതാകട്ടെ, കേരളത്തിൽ വച്ചും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹിരാകാശത്തേക്ക് ഒരു ഇന്ത്യക്കാരനെയും കൊണ്ട് ഇന്ത്യയുടെ തന്നെ റോക്കറ്റ് കുതിച്ചുയരാൻ കുറഞ്ഞത് ഒന്നര വർഷമെങ്കിലും ഇനിയുമുണ്ട്. 2025 അവസാനത്തോടെയാകും ഗഗൻയാൻ ദൗത്യം യാഥാർഥ്യമാകുക എന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. ഒരുപക്ഷേ, കോവിഡ് കാലത്തെ മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കിൽ രണ്ട് വർഷം മുൻപേ ഇന്ത്യക്കാരൻ ഈ മണ്ണിൽ നിന്ന് ബഹിരാകാശത്ത് എത്തിയേനെ. പക്ഷേ, ഒന്നര വർഷം ബാക്കി നിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് ഗഗൻയാൻ യാത്രികരാകാൻ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പേര് വെളിപ്പെടുത്തിയത് എന്തുകൊണ്ടാണ്? അതും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ! പേരുകൾ പ്രഖ്യാപിച്ചതാകട്ടെ, കേരളത്തിൽ വച്ചും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹിരാകാശത്തേക്ക് ഒരു ഇന്ത്യക്കാരനെയും കൊണ്ട് ഇന്ത്യയുടെ തന്നെ റോക്കറ്റ് കുതിച്ചുയരാൻ കുറഞ്ഞത് ഒന്നര വർഷമെങ്കിലും ഇനിയുമുണ്ട്. 2025 അവസാനത്തോടെയാകും ഗഗൻയാൻ ദൗത്യം യാഥാർഥ്യമാകുക എന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. ഒരുപക്ഷേ, കോവിഡ് കാലത്തെ മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കിൽ രണ്ട് വർഷം മുൻപേ ഇന്ത്യക്കാരൻ ഈ മണ്ണിൽ നിന്ന് ബഹിരാകാശത്ത് എത്തിയേനെ. പക്ഷേ, ഒന്നര വർഷം ബാക്കി നിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് ഗഗൻയാൻ യാത്രികരാകാൻ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പേര് വെളിപ്പെടുത്തിയത് എന്തുകൊണ്ടാണ്? അതും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ! പേരുകൾ പ്രഖ്യാപിച്ചതാകട്ടെ, കേരളത്തിൽ വച്ചും.

∙ പ്രധാനമന്ത്രിയുടെ ആ സർപ്രൈസ്

ADVERTISEMENT

ഇക്കൊല്ലം മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയത്. രണ്ടു മാസത്തിനിടയിൽ മൂന്നു തവണ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു പോലും പ്രധാനമന്ത്രി അപൂർവമായി മാത്രമേ കേരളത്തിൽ എത്തിയിട്ടുള്ളൂ. ആദ്യം തൃശൂരിൽ. പിന്നെ കൊച്ചിയിലും ഗുരുവായൂരും തൃപ്രയാറും. മൂന്നാം തവണ തിരുവനന്തപുരത്ത്. ഇതിൽ പൂർണമായും ഔദ്യോഗികമെന്നു പറയാവുന്ന ഒരു പരിപാടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് ഫെബ്രുവരി 27 ന് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്‌സി) മൂന്നു പ്രധാന പദ്ധതികൾ നാടിനു സമർപ്പിച്ച ചടങ്ങ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥും വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഗഗൻയാൻ പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നു. (ഫോട്ടോ: പിഐബി)

വിഎസ്എസ്‌സിയിലെ പരിപാടി പോലും അവസാന നിമിഷം വരെ പരമാവധി പ്രചാരം നൽകാതെയാണ് സംഘടിപ്പിച്ചത്. മാധ്യമങ്ങൾക്കു ക്ഷണമുണ്ടായിരുന്നില്ല. അന്നു പ്രധാനമന്ത്രി ചില സർപ്രൈസുകൾ ആസൂത്രണം ചെയ്തിരുന്നുവെന്നു ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) വളരെ ഉന്നതരായ ചിലർക്കൊഴികെ ഭൂരിഭാഗം പേർക്കും അറിവുണ്ടായിരുന്നില്ല. 25 ന് ആണ് ഗഗൻയാൻ യാത്രികരുടെ പേര് പ്രധാനമന്ത്രി പുറത്തു വിടുമെന്നു ‘മലയാള മനോരമ’ ആദ്യമായി റിപ്പോർട്ട് ചെയ്തത്. തൊട്ടടുത്ത ദിവസമാണ് മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ഗഗൻയാൻ സംഘത്തിൽ ഉണ്ടെന്ന വാർത്ത പുറത്തു വന്നത്.

‘ബഹിരാകാശ ശാസ്ത്രം എന്നതു വെറും റോക്കറ്റ് സയൻസ് മാത്രമല്ല; അത് യഥാർഥത്തിൽ സാമൂഹിക ശാസ്ത്രം കൂടിയാണ്’ 

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി എത്തിയ ദിവസം രാവിലെ ചില മാധ്യമങ്ങൾ ഗഗൻയാൻ യാത്രികരുടെ പേരുകൾ പുറത്തുവിടാൻ ശ്രമിച്ചെങ്കിലും നാലുപേരുടെയും പേരുകൾ കൃത്യമായി എവിടെയും വന്നില്ല. 27 ന് രാവിലെ 12 മണിയോടെ വിഎസ്എസ്‌സിയിൽ പ്രധാനമന്ത്രി ഗഗൻയാൻ യാത്രയ്ക്കു ചുരുക്കപ്പട്ടികയിൽ എത്തിയ 4 പേരുടെയും പേരുകൾ പുറത്തു വിട്ടു; 4 പേരെയും പ്രധാനമന്ത്രി എത്തിയ വേദിയിൽ അവതരിപ്പിച്ചുകൊണ്ടായിരുന്നു ആ സർപ്രൈസ് പൊട്ടിക്കൽ.

∙ എന്തിനായിരുന്നു ആ സർപ്രൈസ്?

ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും മിടുക്കനായ ‘ഷോ മാൻ’ ആണു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ളത് ഇന്ത്യൻ സൈന്യത്തിനും ബഹിരാകാശ ഗവേഷണ സ്ഥാപനത്തിനുമാണ്. അതിന്റെ തെളിവാണ് ചന്ദ്രയാൻ –3 ലാൻഡിങ് തത്സമയം യുട്യൂബിൽ കണ്ടവരുടെ എണ്ണം – 80 ലക്ഷം. യുട്യൂബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലൈവ് കാഴ്ചകളിലൊന്നായിരുന്നു അത്. ഇതു വരെ ഏകദേശം 8 കോടിയോളം പ്രേക്ഷകരാണ് ഈ ദൃശ്യങ്ങൾ കണ്ടത്.

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി റോബട്ടിനൊപ്പം (ഫോട്ടോ: പിഐബി)

വിനോദ വിഭാഗത്തിൽപ്പെടുന്ന വിഡിയോകൾക്കു പുറമേ, അത്ര ആകർഷകമല്ലാത്ത ഒരു സാധാരണ ശാസ്ത്രീയ വിവരണം മാത്രം ബാക്ഗ്രൗണ്ടിൽ കേൾക്കുന്ന ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള ലൈവ് വിഡിയോ ഇത്രയധികം പേർ ആവർത്തിച്ചു കണ്ട മറ്റ് അധികം സംഭവങ്ങളില്ല. ഐഎസ്ആർഒയുടെ ഒരു സാധാരണ റോക്കറ്റ് വിക്ഷേപണത്തിന്റെ ലൈവ് വിഡിയോയ്ക്കു പോലും ഇന്ന് 3–4 ലക്ഷം കാഴ്ചക്കാരും ആ സ്ഥാപനത്തിന്റെ യുട്യൂബ് പേജിന് 44.5 ലക്ഷം സബ്സ്ക്രൈബർമാരും ഉണ്ടെങ്കിൽ അളക്കാവുന്നതേയുള്ളൂ എത്രയധികം ജനങ്ങളെയാണ് ഐഎസ്ആർഒ സ്വാധീനിക്കുന്നതെന്ന്.

യുവാക്കളുടെ താവളമായ ഇൻസ്റ്റഗ്രാമിൽ ഐഎസ്ആർഒയുടെ പേജ് ലൈക്ക് ചെയ്തത് മൂന്നര ലക്ഷത്തിലധികം പേരാണ്. ഫെയ്സ്ബുക്കിൽ 38 ലക്ഷവും. അതിന്റെ ഇരട്ടിയിലധികമാണ് എക്സിൽ (മുൻപു ട്വിറ്റർ) ഐഎസ്ആർഒയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം. ഈ കണക്കുകൾ വെറുതേ സൂചിപ്പിച്ചതല്ല; ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മേഖലകളിലൊന്നായി ശാസ്ത്ര സാങ്കേതിക രംഗം വളർന്നപ്പോൾ അതിനെ നയിക്കുന്നത് ബഹിരാകാശ മേഖലയാണെന്നു പറയാം. ഇത്രയും യുവാക്കൾ പിന്തുടരുന്ന ഐഎസ്ആർഒയുടെ ഉദ്ഭവ സ്ഥാനമായ തിരുവനന്തപുരം വിഎസ്എസ്‌സിയിലേക്ക് പ്രധാനമന്ത്രി വന്നു കയറിയതും അവിടെ വച്ച് ഒരു ചരിത്ര പ്രഖ്യാപനം നടത്തിയതും ‘സുമ്മാവാ?’

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥും വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഗഗൻയാൻ പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നു. ഒപ്പം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. (ഫോട്ടോ: പിഐബി)

∙ ബഹിരാകാശത്തേക്കുയരുന്ന രാഷ്ട്രീയം

ADVERTISEMENT

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ആദ്യകാലത്തു ദേശീയത ഉണർത്തിയത് സൈന്യത്തിന്റെ വീരകഥകളിലൂടെയായിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ഫെബ്രുവരി 26 ന് ആണ് വ്യോമസേനയുടെ നേതൃത്വത്തിൽ പാക്കിസ്ഥാനിലെ ബലാക്കോട്ടിൽ ഇന്ത്യ എയർ സ്ട്രൈക്ക് നടത്തിയത്. അതിനും മുൻപ്് ഉറിയിലെ സർജിക്കൽ സ്ട്രൈക്ക് ഉൾപ്പെടെ ഒട്ടേറെ വീരകഥകൾ ബിജെപിക്ക് അനുകൂലമായ ദേശീയ വികാരം ഉണർത്താൻ ഉപകരിച്ചിരുന്നു. എന്നാൽ, 2019 തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം കിട്ടിയ ശേഷമാണ് എൻഡിഎ സർക്കാർ ബഹിരാകാശ ശാസ്ത്രത്തിലേക്കു കൂടുതൽ ജനശ്രദ്ധ പറിച്ചുനട്ടത്. അതിന്റെ ആദ്യപടിയായിരുന്നു ചന്ദ്രയാൻ 2. 

2019 സെപ്റ്റംബർ 7 നു പുലർച്ചെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനു തൊട്ടു മുൻപാണ് ചന്ദ്രയാൻ–2 ഭൂമിയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട് ഇടിച്ചു വീണത്. ചന്ദ്രനിൽ ഇന്ത്യ ചെന്നിറങ്ങുന്നതു നേരിൽക്കാണാൻ അന്നു ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടായിരുന്നു. വിജയിക്കുമെന്നു ലോകം മുഴുവൻ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരുന്ന ആ ദിനം പുലർന്നത് അന്നത്തെ ഐഎസ്ആർഒ ചെയർമാൻ കെ.ശിവന്റെ പൊട്ടിക്കരച്ചിൽ കേട്ടാണ്. ചന്ദ്രയാൻ–2 ദൗത്യത്തിന്റെ പരാജയം ഇന്ത്യയെ ആകെ നിരാശയിലാക്കി; ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും. ചെയർമാനെ ചേർത്തു പിടിച്ച് പ്രധാനമന്ത്രി ആശ്വസിപ്പിച്ചെങ്കിലും പ്രധാനമന്ത്രിക്ക് അത് അത്ര ആശ്വസിക്കാൻ വക നൽകുന്നതായിരുന്നില്ലെന്നാണു പിന്നീടു പുറത്തു വന്ന ചില കഥകൾ സൂചിപ്പിക്കുന്നത്.

ചന്ദ്രയാൻ 2 ദൗത്യം പരാജയപ്പെട്ടപ്പോൾ അന്നത്തെ ഐഎസ്ആർഒ ചെയർമാൻ കെ.ശിവനെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി (Photo by Handout / PIB / AFP)

2022 ജനുവരിയിൽ കെ.ശിവൻ മാറി, എസ്.സോമനാഥ് ഐഎസ്ആർഒയുടെ തലപ്പത്തേക്ക് എത്തി. 2022 ഓഗസ്റ്റിൽ ആദ്യത്തെ ചെറു ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്എസ്എൽവി) വിക്ഷേപണം പരാജയപ്പെട്ടെങ്കിലും മാസങ്ങൾക്കുള്ളിൽ രണ്ടാം വിക്ഷേപണം വിജയമാക്കി സോമനാഥ് വീഴ്ചയിൽ തളരാത്ത പോരാളിയാണെന്നു തെളിയിച്ചു. ഒപ്പം, ബഹിരാകാശ രംഗം സ്വകാര്യ മേഖലയ്ക്കു തുറന്നു കൊടുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ താൽപര്യം കൃത്യമായി നടപ്പാക്കാനും എസ്എസ്എൽവി റോക്കറ്റ് നിർമാണം തന്നെ സാങ്കേതിക വിദ്യ കൈമാറ്റത്തോടൊപ്പം സ്വകാര്യ മേഖലയ്ക്കു നൽകാനും അദ്ദേഹം മുൻകൈയെടുത്തു.

ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ. (Photo: Twitter/@isro)

പിന്നാലെ, ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ വാണിജ്യ വിക്ഷേപണമായ വൺവെബിന്റെ 72 ഉപഗ്രഹങ്ങളെ രണ്ടു തവണയായി ഭ്രമണപഥത്തിൽ എത്തിച്ചു. ബഹിരാകാശ മേഖല തുടർച്ചയായ വമ്പൻ പദ്ധതികളിലേക്കും വിജയങ്ങളിലേക്കും കടന്നതോടെ അകമഴിഞ്ഞ പിന്തുണയാണ് കേന്ദ്ര സർക്കാർ നൽകിയത്. ചന്ദ്രയാൻ –3, സൂര്യനിലേക്കുള്ള ആദ്യ ഇന്ത്യൻ ദൗത്യമായ ആദിത്യ –എൽ1, ഗഗൻയാൻ ദൗത്യത്തിന്റെ വിവിധ പരീക്ഷണ ഘട്ടങ്ങൾ...

∙ ഗഗൻയാനിലേക്കൊരു സർജിക്കൽ സ്ട്രൈക്ക്

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോഴാണ് ബഹിരാകാശ മേഖലയിൽ 100% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുമെന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. രണ്ടു വർഷം മുൻപ് ഇന്ത്യയിലെ സ്വകാര്യ സംരംഭങ്ങൾക്കു മാത്രമായി തുറന്നു കൊടുത്ത ബഹിരാകാശ മേഖലയിലേക്ക് വിദേശ നിക്ഷേപം കൂടി എത്തുന്നതോടെ കഥ മാറും. വമ്പൻ പദ്ധതികൾ വരും. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് പോലെ വമ്പൻ സ്ഥാപനങ്ങൾ ഇന്ത്യയിലും നിക്ഷേപമിറക്കാനുള്ള സാധ്യതകൾ തുറക്കുകയാണ്. ഇതിനു പിന്നാലെയാണ് വിഎസ്എസ്‌സിയിൽ 3 പ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി ഗഗൻയാൻ യാത്രികരെ പരിചയപ്പെടുത്തിയത്. 

‘നാസ’ അവരുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഗഗൻയാൻ യാത്രയ്ക്കു തയാറെടുക്കുന്ന ഒരാളെ കൊണ്ടുപോകാമെന്ന് ഉറപ്പു നൽകിയിരുന്നു. മൂന്നു പേർക്കു പരിശീലനം നൽകിയ ശേഷം ഒരാളെയാകും ബഹിരാകാശത്ത് എത്തിക്കുക. നാസയിലേക്കു പരിശീലനത്തിന് അയക്കുമ്പോൾ തന്നെ 3 പേരുടെ വിവരങ്ങൾ പുറത്തറിയും. അപ്പോൾ അവരുടെ രഹസ്യാത്മകത സൂക്ഷിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് അവരെ ലോകത്തിനു പരിചയപ്പെടുത്തിയത്.

ശരിക്കും, പ്രധാനമന്ത്രി 3 പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയിട്ട് യാദൃശ്ചികമായി ഗഗൻയാൻ യാത്രികരെ പരിചയപ്പെടുത്തുകയായിരുന്നോ? ഒന്നുകൂടി ആലോചിച്ചാൽ ഒരു സംശയം മൊട്ടിട്ടു വരുന്നതു പോലെ തോന്നുന്നില്ലേ? ‘ഉസ്താദ് ഹോട്ടൽ’ സിനിമയിൽ തിലകന്റെ കഥാപാത്രം പേരക്കുട്ടിയായ ദുൽഖർ സൽമാന്റെ കഥാപാത്രത്തോടു പറയുന്നതു പോലെ ‘നമ്മളൊന്നു തിരിച്ച് ആലോചിച്ചു നോക്കിയാലോ?’ പ്രധാനമന്ത്രി യഥാർഥത്തിൽ എത്തിയതു ഗഗൻയാൻ യാത്രികരെ ലോകത്തിനു പരിചയപ്പെടുത്താനല്ലേ? അതിനു മറയായിരുന്നു മാസങ്ങൾക്കു മുൻപു തന്നെ കമ്മിഷൻ ചെയ്ത മൂന്നു പദ്ധതികൾ നാടിനു സമർപ്പിക്കുന്ന ചടങ്ങ്. ഫെബ്രുവരി 27 ന് വിഎസ്എസ്‌സിയിൽ വച്ചു പ്രധാനമന്ത്രി നാടിനു സമർപ്പിച്ച പദ്ധതികളും അവ യഥാർഥത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ദിവസങ്ങളും ഇങ്ങനെയാണ്:

ഒന്ന്. വിഎസ്എസ്‌സിയിലെ ട്രൈ സോണിക് വിൻഡ് ടണൽ 2022 ഡിസംബർ 8 ന് ആദ്യത്തെ ബ്ലോ ടെസ്റ്റ് നടത്തി ഉദ്ഘാടനം ചെയ്തിരുന്നു. സ്വിച്ച് ഓൺ ചെയ്ത് അന്ന് ഉദ്ഘാടനം ചെയ്തത് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് തന്നെ.

റോക്കറ്റില്‍ ഘടിപ്പിക്കാൻ സജ്ജമായ ക്രൂ മൊഡ്യൂൾ (File Photo courtesy: X/ isro)

രണ്ട്. തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ റിസർച്ച് കോംപ്ലക്സിലെ (ഐപിആർസി) സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എൻജിൻ ആൻഡ് സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി 2023 മേയിൽ തന്നെ കമ്മിഷൻ ചെയ്യപ്പെട്ടിരുന്നു. മേയ് 10 ന് അവിടെ 2000 കിലോന്യൂട്ടൺ ക്രയോജനിക് എൻജിന്റെ ആദ്യ സംയോജിത പരീക്ഷണവും നടന്നു. 

മൂന്ന്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ (എസ്ഡിഎസ്‌സി) പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റീസ്. 2023 ഏപ്രിൽ 22 ന് വിക്ഷേപിച്ച പിഎസ്എൽവി–സി55 റോക്കറ്റ് ആണ് ഈ സംവിധാനത്തിൽ ആദ്യമായി യോജിപ്പിച്ച റോക്കറ്റ്. ഏതാണ്ട് ഒരു വർഷം മുൻപു തന്നെ അവിടെ ഈ സംവിധാനം കമ്മിഷൻ ചെയ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഎസ്എസ് സിയില്‍. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ സമീപം. (ചിത്രം:PMO INDIA)

വളരെ മുൻപു കമ്മിഷൻ ചെയ്യപ്പെട്ട 3 പദ്ധതികളുടെ ഉദ്ഘാടനത്തിനു മാത്രമായി പ്രധാനമന്ത്രി വിഎസ്എസ്‌സിയിൽ എത്താനുള്ള സാധ്യതകൾ വിരളമാണ് എന്നതു കൊണ്ടു തന്നെ പ്രധാന ലക്ഷ്യം ഗഗൻയാൻ തന്നെയെന്നു കരുതാം. അതിലൂടെയൊരു സർജിക്കൽ സ്ട്രൈക്കും പ്രധാനമന്ത്രി ലക്ഷ്യമിടുന്നുണ്ടാകാം. ഗഗൻയാൻ വാർത്തകൾക്കിടയിൽ ഈ മൂന്നു പദ്ധതികൾ മുങ്ങിപ്പോയി എന്നതും ശ്രദ്ധിക്കണം.

∙ എങ്ങനെ ഗഗൻയാൻ വോട്ടാകും?

ഒന്നര വർഷം കഴിഞ്ഞു മാത്രം നടക്കാനിരിക്കുന്ന ഒരു ദൗത്യത്തിലെ യാത്രികരെ ഇപ്പോൾ തന്നെ പ്രഖ്യാപിച്ചതിലൂടെ പ്രധാനമന്ത്രി നടത്തിയ സർജിക്കൽ സ്ട്രൈക്കിനു കാരണങ്ങളുണ്ട്. ചന്ദ്രന്റെ തെക്കേ ധ്രുവത്തിൽ ഇന്ത്യയുടെ സോഫ്റ്റ് ലാൻഡിങ്, സൂര്യനിലേക്ക് ഒരു ഇന്ത്യൻ പേടകം എന്നതു പോലെ ഇന്ത്യൻ ദേശീയതയെ ഒന്നിച്ച് ഉണർത്തുന്ന ഒരു വികാരമാണ് ഇന്ത്യക്കാരൻ ഇന്ത്യൻ റോക്കറ്റിൽ ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. അതിന് ഒരു വർഷം ബാക്കിയുള്ളപ്പോൾ ആ വികാരത്തെ ഉണർത്തി നിർത്താൻ കഴിയുന്ന ഏറ്റവും മികച്ച തീരുമാനമാണ് ഇതുവരെ രഹസ്യമാക്കി വച്ച പേരുകൾ വെളിപ്പെടുത്തുകയെന്നത്.

വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മെമന്റോ സമ്മാനിക്കുന്നു. ഒപ്പം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. (ഫോട്ടോ: പിഐബി)

ഒരു മലയാളി കൂടി അംഗമായ ഗഗൻയാൻ യാത്രികരുടെ ചുരുക്കപ്പട്ടികയാണ് പ്രഖ്യാപിക്കേണ്ടത്. ചരിത്രത്തിൽ ഇതുവരെ കേരളത്തിൽ ഒരു എംഎൽഎ സീറ്റിൽ മാത്രം മോഹം ഒതുക്കേണ്ടി വന്ന ബിജെപിക്ക് ഈ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം കിട്ടിയാലും അതിൽ ഒരു എംപിയെങ്കിലും കേരളത്തിൽ നിന്നാകണമെന്ന മോഹം ചെറുതല്ല. ഗഗൻയാൻ, അതിലെ മലയാളി യാത്രികൻ.. അപ്പോൾ പ്രഖ്യാപിക്കേണ്ടതു കേരളത്തിന്റെ തലസ്ഥാനത്തു തന്നെയാകണം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിനു തുടക്കം കുറിച്ച മണ്ണ് ആണെങ്കിലും ചരിത്രത്തിൽ ഇന്നുവരെ ഒരു പ്രധാനമന്ത്രി പോലും വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എത്തിയിട്ടില്ല. ആ ചരിത്രം കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കി. 

ഗഗൻയാൻ യാത്രികരുടെ പേരു പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിലേക്കാണെത്തിയത്; ജനങ്ങളെ അഭിസംബോധന ചെയ്യാൻ. കേരളത്തിൽ നിന്നു ബിജെപി നേടുന്ന സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ‘ബഹിരാകാശ ശാസ്ത്രം എന്നതു വെറും റോക്കറ്റ് സയൻസ് മാത്രമല്ല; അത് യഥാർഥത്തിൽ സാമൂഹിക ശാസ്ത്രം കൂടിയാണ്–’ വിഎസ്എസ്‌സിയിലെ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ സംശയാലുക്കൾക്ക് ചെറിയ ക്ലൂ എങ്കിലും നൽകാതിരിക്കില്ല!

ഗഗന്‍യാനിൽ പോകുന്ന യാത്രികരെ വിഎസ്‌എസ്‌‌സിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. (ചിത്രം:Videograb/youtube/pmoindia)

∙ പേരു പ്രഖ്യാപിച്ചതിനു മറ്റു ലക്ഷ്യങ്ങളെന്ന് ഐഎസ്ആർഒ ചെയർമാൻ

ഗഗൻയാൻ യാത്രികരുടെ പേര് നേരത്തേ തന്നെ പ്രഖ്യാപിക്കാൻ ഔദ്യോഗികമായ കാരണവുമുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.സോമനാഥ് ‘മലയാള മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷം യുഎസ് ബഹിരാകാശ ഏജൻസിയായ ‘നാസ’ അവരുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഗഗൻയാൻ യാത്രയ്ക്കു തയാറെടുക്കുന്ന ഒരാളെ  കൊണ്ടുപോകാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. മൂന്നു പേർക്കു പരിശീലനം നൽകിയ ശേഷം ഒരാളെയാകും ബഹിരാകാശത്ത് എത്തിക്കുക. നാസയിലേക്കു പരിശീലനത്തിന് അയക്കുമ്പോൾ തന്നെ 3 പേരുടെ വിവരങ്ങൾ പുറത്തറിയും. അപ്പോൾ അവരുടെ രഹസ്യാത്മകത സൂക്ഷിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് അവരെ ലോകത്തിനു പരിചയപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

Prime Minister Modi's Space Surprise: Gaganyaan Astronauts Announced Amid Elections