പകൽ പുറത്തിറങ്ങില്ല; പൊലീസ് പിടിക്കാതിരിക്കാൻ തല മൊട്ടയടിച്ചു! ആ 19 മണിക്കൂർ കുട്ടി എവിടെ ആയിരുന്നു?
ഫെബ്രുവരി 19 ന് അർധരാത്രി കഴിഞ്ഞാണ് കേരളത്തെ നടുക്കിയ ആ വാർത്ത പുറത്തുവന്നത്. ബിഹാർ സ്വദേശികളായ മാതാപിതാക്കൾക്കു മധ്യേ ഉറങ്ങിക്കിടന്ന രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത പുറത്തുവരുന്നത്. രാത്രി അമ്മയ്ക്കും അച്ഛനും ഒപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ രാത്രി 1 മണിക്ക് ഉണർന്ന പിതാവാണ് കുട്ടിയെ കാണാനില്ലെന്ന് ആദ്യം അറിയുന്നത്. ചാക്ക വിമാനത്താവളം റോഡരികിൽ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷയുള്ള ബ്രഹ്മോസിനോട് ചേർന്നുള്ള തുറസായ സ്ഥലത്താണ് 11 പേരടങ്ങുന്ന ബിഹാറി കുടുംബങ്ങൾ താമസിച്ചിരുന്നത്. തേനീച്ച കൂടുകളിൽ നിന്ന് തേനെടുക്കാൻ വൈദഗ്ധ്യമുള്ള ഇവർ എല്ലാ വർഷവും രണ്ട് മാസം ഇവിടെ വന്ന് താമസിക്കാറുണ്ട്. കുട്ടിയെ കാണാതായി രാത്രി 1 മണിയോടെ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും 19 മണിക്കൂർ കഴിഞ്ഞ് ബ്രഹ്മോസിന്റെ പിറകുവശത്തുള്ള റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ആറടിയിലധികം താഴ്ചയുള്ള ഓടയിൽ നിന്നാണ് കുട്ടിയെ പൊലീസിന് കണ്ടെത്താനായാത്. പക്ഷേ തട്ടിക്കൊണ്ടുപോയതാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞ 12 ദിവസവും പൊലീസിനായില്ല. സിസിടിവികളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും പൊലീസിന് ഉത്തരം കണ്ടെത്താനായില്ല. ഒടുവിൽ 12 ദിവസത്തിന് ശേഷം ആ ദുരുഹതയുടെ ചുരുളഴിയുന്നു. അതേ സമയം പൊലീസ് പറയുന്നതു പോലെ വെറുമൊരു കുറ്റവാളിയാണോ ഹസൻകുട്ടി. ആ സംശയം ഉയരുന്നത് അയാളുടെ ജീവിതരീതി കുടുതൽ അറിയുമ്പോഴാണ്. ഹസൻകുട്ടി ഒറ്റയ്ക്കാണോ. അതോ പിന്നിൽ വൻ സംഘമുണ്ടോ ?

ഫെബ്രുവരി 19ന് അർധരാത്രി കഴിഞ്ഞാണ് കേരളത്തെ നടുക്കിയ ആ വാർത്ത പുറത്തുവന്നത്. ബിഹാർ സ്വദേശികളായ മാതാപിതാക്കൾക്കു മധ്യേ ഉറങ്ങിക്കിടന്ന രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. രാത്രി അമ്മയ്ക്കും അച്ഛനും ഒപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ കാണാനില്ലെന്ന് ആദ്യം അറിയുന്നത് പുലർച്ചെ ഒരു മണിക്ക് ഉണർന്ന പിതാവാണ്. ചാക്ക വിമാനത്താവളം റോഡരികിൽ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷയുള്ള ബ്രഹ്മോസിനോട് ചേർന്നുള്ള തുറസായ സ്ഥലത്താണ് 11 പേരടങ്ങുന്ന ബിഹാറി കുടുംബങ്ങൾ താമസിച്ചിരുന്നത്.
തേനീച്ച കൂടുകളിൽ നിന്ന് തേനെടുക്കാൻ വൈദഗ്ധ്യമുള്ള ഇവർ എല്ലാ വർഷവും രണ്ട് മാസം ഇവിടെ വന്ന് താമസിക്കാറുണ്ട്. കുട്ടിയെ കാണാതായ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും 19 മണിക്കൂർ കഴിഞ്ഞ് ബ്രഹ്മോസിന്റെ പിറകുവശത്തുള്ള റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ആറടിയിലധികം താഴ്ചയുള്ള ഓടയിൽ നിന്നാണ് കുട്ടിയെ പൊലീസിന് കണ്ടെത്താനായത്. പക്ഷേ തട്ടിക്കൊണ്ടുപോയതാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞ 12 ദിവസവും പൊലീസിനായില്ല.
സിസിടിവികളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും പ്രതി പിടി തരാതെ നിന്നു. ഒടുവിൽ 12 ദിവസത്തിന് ശേഷം ആ ദുരൂഹതയുടെ ചുരുളഴിയുന്നു. അതേ സമയം പൊലീസ് പറയുന്നതു പോലെ വെറുമൊരു കുറ്റവാളിയാണോ ഹസൻകുട്ടി? ആ സംശയം ഉയരുന്നത് അയാളുടെ ജീവിതരീതി കുടുതൽ അറിയുമ്പോഴാണ്. ഹസൻകുട്ടി ഒറ്റയ്ക്കാണോ. അതോ പിന്നിൽ വൻ സംഘമുണ്ടോ?
∙ ഓടയിൽ ഉപേക്ഷിച്ചത് മരിച്ചെന്നു കരുതി !
വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീറിനെ കൊല്ലം ചിന്നക്കടയിൽ നിന്നാണ് മാർച്ച് 3ന് അറസ്റ്റുചെയ്തത്. മുൻപ് പോക്സോ കേസിലും മോഷണക്കേസുകളിലുമായി മൂന്നരവർഷം ജയിലിൽ കിടന്നിട്ടുണ്ട്. 11കാരി പെൺകുട്ടിയെ ഉപദ്രവിച്ച പോക്സോ കേസിൽ ജാമ്യം കിട്ടി കഴിഞ്ഞ ജനുവരി 22ന് പുറത്തിറങ്ങി. അലഞ്ഞുനടക്കുന്നതാണ് പ്രതിയുടെ രീതി. കുട്ടിയെ തട്ടിയെടുത്ത് ഉപദ്രവിക്കാനായിരുന്നു ഉദ്ദേശിച്ചതെന്നും പ്രതി സമ്മതിച്ചു. കൊല്ലത്ത് നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തല്ലിയ സംഭവവും ഉണ്ടായിട്ടുണ്ട്.
അന്ന് കൊല്ലത്തുനിന്നും വർക്കലയ്ക്ക് ട്രെയിൻ കയറിയെങ്കിലും ഉറങ്ങിപ്പോയതിനാൽ പേട്ട സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നും ചാക്ക ബ്രഹ്മോസ് ഭാഗത്തേക്ക് രാത്രി 10 മണിയോടെ നടന്നെത്തി. ഇവിടെ റോഡരികിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കണ്ട് അവിടെ തങ്ങി. അവിടെ നിന്നും കരിക്ക് വാങ്ങിക്കുടിച്ചുവെന്നും കുട്ടിയ്ക്ക് മിഠായി നൽകി അടുത്തൂകൂടിയെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു. ഇതിനു ശേഷം രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ ഉറക്കത്തിൽ തന്നെ എടുത്തുകൊണ്ടുപോകുകയായിരുന്നു.
ഇതിനിടയിൽ കുട്ടി കരയാൻ ശ്രമിച്ചപ്പോൾ വായ്പൊത്തിപിടിച്ചു. കുറച്ചുനേരം വായ്പൊത്തിപ്പിടിച്ചതുകൊണ്ടാകും കുഞ്ഞിന് അനക്കമില്ലാതായപ്പോൾ മരിച്ചെന്നു കരുതി പുലരും മുൻപ് ഇവിടെ ഉപേക്ഷിച്ചുവെന്നാണ് പൊലീസിനോടു പ്രതി സമ്മതിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ സ്ഥലത്തു നിന്നും 500 മീറ്റർ അകലെ റെയിൽവേ സ്റ്റേഷനടുത്ത ആറടിയിലധികം താഴ്ചയുള്ള കുഴിയിൽ നിന്നാണ് 19 മണിക്കൂറിനു ശേഷം കുട്ടിയെ കണ്ടെടുത്തത്.
ബ്രഹ്മോസിന്റെ ഗേറ്റിന്റെ മുന്നിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ പ്രതിയുടെ പടം എല്ലാ ജയിലുകളിലേക്കും കൈമാറി. കൊല്ലം ജയിലിൽ പോക്സോ കേസിൽ കിടന്ന ഹസൻകുട്ടിയെ കൊല്ലം ജയിൽ അധികൃതർ തിരിച്ചറിഞ്ഞ് അറിയിച്ചതോടെയാണ് ഇയാളിലേക്ക് അന്വേഷണമെത്തിയത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം റെയിൽവേ ലൈൻ മുറിച്ചുകടന്ന് നടന്ന് റോഡിലൂടെ നടന്നാണ് രക്ഷപ്പെട്ടത്.
റെയിൽവേ സ്റ്റേഷനിലെത്തിയതിന്റെയും പിന്നീട് തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആലുവയിലേയ്ക്ക് പോയ പ്രതി തലമൊട്ടയടിച്ചാണ് പിന്നീട് നടന്നത്. ഇയാൾ പതിവായി പോകുന്നിടത്തെല്ലാം കറങ്ങിയ അന്വേഷണസംഘം കൊല്ലം ബീച്ചിലും പിന്നീട് പൊതുശൗചാലയത്തിലും വരെയുള്ള കാത്തിരിപ്പിനൊടുവിലാണ് പിടികൂടിയത്. കേസിൽ പ്രതിയെ കിട്ടാത്തതിനാൽ കുട്ടിയും മാതാവും ശിശുക്ഷേമസമതിയുടെ സംരക്ഷണത്തിലായിരുന്നു.
∙ ഫോണില്ല, തട്ടുകടയിൽ ജോലി, പകൽ പുറത്തിറങ്ങില്ല
ദുരൂഹതയുടെ ചുരുളഴിക്കാനാകാതെ ആദ്യം പൊലീസ് വട്ടംചുറ്റിയെങ്കിലും അന്വേഷണസംഘത്തിന്റെ കഠിനാധ്വാനത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഫോൺ ഉണ്ടെങ്കിലും അത് ഉപയോഗിക്കാറില്ലാത്ത പ്രതി അലഞ്ഞു നടക്കുകയാണ് രീതി. ഇതാണ് ഇയാളിലേക്ക് എത്താനുള്ള പൊലീസിന്റെ ശ്രമം നീണ്ടുപോയതും. രാത്രിയിൽ ഏതെങ്കിലും തട്ടുകടകളിൽ സഹായിയായി കൂടുകയും അവിടെ നിന്നും ലഭിക്കുന്ന പണം കൊണ്ടു ജീവിക്കുകയുമാണ് രീതി. പകൽ അധികം പുറത്തിറങ്ങാറില്ല.
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ഗ്രാമമേഖലയിലും നഗരപ്രദേശങ്ങളിലും സന്ധ്യകഴിഞ്ഞാൽ കറങ്ങി നടക്കുകയാണ് പതിവ്. തട്ടുകടകളിൽ ജോലി ചെയ്യുന്ന ദിവസവും അവിടെ തന്നെ കിടന്നുറങ്ങും. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയിലേക്ക് എത്താനായെങ്കിലും ഇയാളെ കണ്ടുപിടിക്കുകയെന്നതായിരുന്നു പൊലീസിനെ ബുദ്ധിമുട്ടിച്ചത്. ഇയാൾ ജയിലിൽ നൽകിയ വിലാസവും വ്യാജമായിരുന്നു. ജയിലിൽ നിന്നാണ് ആധാർകാർഡ് എടുത്തത്. അന്ന് കൊടുത്ത വിലാസം തേടിയാണ് പൊലീസ് ചെന്നത്.
കുട്ടികളെ തട്ടിയെടുത്ത് ലൈംഗികമായി ഉപദ്രവിക്കുന്ന കുറ്റകൃത്യരീതിയാണ് പ്രതിയ്ക്കുള്ളതെന്ന് പൊലീസ് പറഞ്ഞു. മോഷണം ഉൾപ്പെടെ എട്ട് കേസുകളുണ്ട്. കല്ലമ്പലത്ത് ക്ഷേത്രമോഷണം ഉൾപ്പെടെ മൂന്ന് കേസുകളിലും ചിറയിൻകീഴിൽ രണ്ട് ഓട്ടോറിക്ഷാ മോഷണക്കേസിലും ആലപ്പുഴയിൽ വീട്ടിൽ മോഷണം നടത്തിയതിലും പ്രതിയാണ്. ഡിസിപി നിഥിൻ രാജിന്റെ നേതൃത്വത്തിൽ എല്ലാവഴികളിലൂടെയും നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
∙ ആ വിവരം നൽകിയത് ശുചിമുറി കാവൽക്കാരൻ
അജ്ഞാതനായ പ്രതിയിലേക്ക് സിസിടിവി ദൃശ്യങ്ങൾ വഴിയെത്തുക എന്നത് അന്വേഷണത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. അന്ന് രാത്രിയിൽ കുട്ടിയും മാതാപിതാക്കളും ഉറങ്ങിയ സ്ഥലത്ത് മാത്രം കടന്നുപോയത് 3,000 മൊബൈൽ ഫോണുകളുടെ ലൊക്കേഷനുകളാണ്. ഇത്രയും ഫോൺ നമ്പരുകൾ പരിശോധിച്ചിട്ടും പ്രതിയിലേക്ക് എത്താൻ കഴിഞ്ഞില്ല. പിന്നീടാണ് സിസിടിവി തന്നെ മാർഗമെന്ന് പൊലീസ് കരുതിയത്. ബ്രഹ്മോസ് മുതൽ അതുവഴി കടന്നുപോയ വന്ദേഭാരത് ട്രെയിനിന്റെ വരെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ചു.
നൂറ് കണക്കിന് ആളുകളിൽ നിന്ന് സംശയാസ്പദമായി 30 പേരിലേക്ക് ചുരുക്കി. ഇവരെക്കുറിച്ചെല്ലാം അന്വേഷണം നടത്തി. ഇതിൽ ഹസൻകുട്ടി മാത്രമാണ് കുറച്ചുനേരം തലയിലൂടെ ഒരു പുതപ്പ് ഉപയോഗിച്ച് മൂടി നടന്നത്. ഇൗ പുതപ്പ് മാറ്റിയപ്പോൾ ലഭിച്ച ചില ദൃശ്യങ്ങളാണ് ഹസൻകുട്ടിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം റെയിൽവേ ലൈൻ മുറിച്ച് നടന്ന ഹസൻകുട്ടി റോഡിലൂടെ അൽപനേരം നടന്ന ശേഷം വന്ന രണ്ടു ബൈക്കുകളിൽ ലിഫ്റ്റ് ചോദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. അത്തരത്തിൽ ഇയാളുടെ നടത്തത്തിന്റെ ദൃശ്യങ്ങളിൽ നിന്നും കൂടുതൽ വ്യക്തമായ ചിത്രം ജയിലുകളിലേക്ക് അയച്ചു.
സമാന്തരമായി പോക്സോ കേസുകളിലും കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽപന നടത്തിയ കേസുകളിൽ പ്രതികളായിട്ടുള്ളവരുടെ ഫോട്ടോയും പൊലീസ് വെബ്സൈറ്റുകളിൽ സമാന്തരമായി പരിശോധിച്ചു. കൊല്ലം ജയിലിൽ നിന്ന് ഹസൻകുട്ടിയെ സ്ഥിരീകരിച്ച് സന്ദേശം വന്നതോടെയാണ് ഇയാളെ തേടിയുളള അന്വേഷണം തുടങ്ങിയത്. ഇയാൾ പോയ ആലുവ മുതലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
കൊല്ലത്ത് പരിശോധിച്ച ചില സിസിടിവി ദൃശ്യങ്ങളിൽ രാത്രികാലത്ത് ഇയാളെ കണ്ടതോടെയാണ് ഇയാൾ പതിവായി തട്ടുകടകളിൽ ഉറങ്ങുന്നുവെന്നും രാവിലെ പ്രാഥമികാവശ്യങ്ങൾക്ക് പൊതു ശുചിമുറിയാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയത്. കൊല്ലം നഗരത്തിലെ പൊതു ശുചിമുറികളിൽ പോലും കാവൽ നിന്നാണ് പ്രതിയിലേക്ക് പൊലീസെത്തിയത്.
∙ ഇനി പ്രതി പറയണം ആ രാത്രി സംഭവിച്ചത്
അന്ന് മാതാപിതാക്കളുടെ നടുവിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്തത് എപ്പോൾ, എങ്ങനെ? അതിനുശേഷം എങ്ങോട്ട് കൊണ്ടുപോയി? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പ്രതിയുമായി സ്ഥലത്തെത്തി തെളിവെടുക്കുമ്പോൾ മാത്രമേ ലഭിക്കൂ. കുട്ടിയെ കാണാതായ അന്ന് പകൽ മുഴുവൻ പരിശോധിച്ചിട്ടും പൊലീസിനു കുട്ടിയെ കണ്ടെത്താനായില്ല. 19 മണിക്കൂറിനു ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ചിട്ട് അധികനേരമായിട്ടില്ലെന്നാണ് അന്ന് പൊലീസ് സംശയിച്ചത്. പക്ഷേ പ്രതിയുടെ ആദ്യ മൊഴിയിൽ രാത്രി തന്നെ കുട്ടിയെ അവിടെ ഉപേക്ഷിച്ചുവെന്നാണ്. ഇത്രയും നേരം കുട്ടി ആ കുഴിയിൽ എങ്ങനെയിരുന്നു എന്നൊക്കെയുള്ള സംശയങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടിവരും.
കുട്ടിയെ നഷ്ടപ്പെട്ട ആ സമയം മുതൽ പരിശോധന നടത്തിയ പൊലീസും നാട്ടുകാരും ഈ സ്ഥലത്ത് കുട്ടിയെ കണ്ടില്ല. പിന്നെ എങ്ങനെ 19 മണിക്കൂറിനു ശേഷം അവിടെ കുട്ടിയെത്തിയെന്നതാണ് എല്ലാവരുടെയും സംശയം. മാത്രമല്ല, ആറടിയിൽ ഏറെ താഴ്ചയുള്ള കുഴിയിൽ കുട്ടിയെ ഉപേക്ഷിക്കുമ്പോൾ കുട്ടിയുടെ ശരീരത്ത് മുറിവുകളുണ്ടാകില്ലേ. ഉരഞ്ഞ പാടുകളുണ്ടാകില്ലേ. എന്നാൽ മെഡിക്കൽ റിപ്പോർട്ടിൽ ഇത്തരത്തിൽ ഒരു പാടും കുട്ടിയുടെ ശരീരത്തിൽ ഇല്ലെന്നതും സംശയമുണർത്തുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഇനി.