ഈ സംഭവം ഓർമയുണ്ടോ? 2023 ഫെബ്രുവരി, ഒരു വർഷം മുൻപ് ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ കേരള സർക്കാർ അയച്ച മലയാളി സംഘത്തിലെ ഒരു കര്‍ഷകനെ കാണാതായി. സർക്കാർ ഇടപെട്ട് നടത്തിയ നീക്കങ്ങൾക്കൊടുവിൽ കണ്ണൂർ സ്വദേശിയായ അദ്ദേഹം സ്വയം തിരികെ വരാൻ തയാറായി. ഇതോടെ വിവാദം അവസാനിച്ചു. അതേസമയം ഇസ്രയേലിലെ തൊഴിൽ, ആകർഷകമായ വേതനം എന്നിവയെ കുറിച്ചുള്ള ചർച്ചകൾക്ക് കർഷകന്റെ 'കാണാതാവൽ' വഴിവച്ചു. ഇപ്പോഴിതാ ഇസ്രയേൽ സർക്കാർ നേരിട്ട് ഇടപെട്ട് ഇന്ത്യൻ പൗരൻമാരെ തൊഴിൽ വീസയില്‍ കൊണ്ടുപോകുവാനായി നമ്മുടെ രാജ്യത്ത് എത്തിയിരിക്കുകയാണ്. സാധാരണ ഇസ്രയേലിൽ ആരോഗ്യ രംഗത്താണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കൂടുതലായി ജോലി ചെയ്യുന്നത്. എന്നാൽ ഇപ്പോൾ കെട്ടിട മേഖലയിലേക്കാണ് വിദഗ്ധ തൊഴിലാളികളെ ഇസ്രയേൽ തേടുന്നത്. ഉത്തേരന്ത്യൻ സംസ്ഥാനങ്ങളായ യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ആയിരക്കണക്കിനു തൊഴിലാളികളെ ഇതുവരെ ജോലിക്കായി തിരഞ്ഞെടുത്തത്.

ഈ സംഭവം ഓർമയുണ്ടോ? 2023 ഫെബ്രുവരി, ഒരു വർഷം മുൻപ് ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ കേരള സർക്കാർ അയച്ച മലയാളി സംഘത്തിലെ ഒരു കര്‍ഷകനെ കാണാതായി. സർക്കാർ ഇടപെട്ട് നടത്തിയ നീക്കങ്ങൾക്കൊടുവിൽ കണ്ണൂർ സ്വദേശിയായ അദ്ദേഹം സ്വയം തിരികെ വരാൻ തയാറായി. ഇതോടെ വിവാദം അവസാനിച്ചു. അതേസമയം ഇസ്രയേലിലെ തൊഴിൽ, ആകർഷകമായ വേതനം എന്നിവയെ കുറിച്ചുള്ള ചർച്ചകൾക്ക് കർഷകന്റെ 'കാണാതാവൽ' വഴിവച്ചു. ഇപ്പോഴിതാ ഇസ്രയേൽ സർക്കാർ നേരിട്ട് ഇടപെട്ട് ഇന്ത്യൻ പൗരൻമാരെ തൊഴിൽ വീസയില്‍ കൊണ്ടുപോകുവാനായി നമ്മുടെ രാജ്യത്ത് എത്തിയിരിക്കുകയാണ്. സാധാരണ ഇസ്രയേലിൽ ആരോഗ്യ രംഗത്താണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കൂടുതലായി ജോലി ചെയ്യുന്നത്. എന്നാൽ ഇപ്പോൾ കെട്ടിട മേഖലയിലേക്കാണ് വിദഗ്ധ തൊഴിലാളികളെ ഇസ്രയേൽ തേടുന്നത്. ഉത്തേരന്ത്യൻ സംസ്ഥാനങ്ങളായ യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ആയിരക്കണക്കിനു തൊഴിലാളികളെ ഇതുവരെ ജോലിക്കായി തിരഞ്ഞെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സംഭവം ഓർമയുണ്ടോ? 2023 ഫെബ്രുവരി, ഒരു വർഷം മുൻപ് ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ കേരള സർക്കാർ അയച്ച മലയാളി സംഘത്തിലെ ഒരു കര്‍ഷകനെ കാണാതായി. സർക്കാർ ഇടപെട്ട് നടത്തിയ നീക്കങ്ങൾക്കൊടുവിൽ കണ്ണൂർ സ്വദേശിയായ അദ്ദേഹം സ്വയം തിരികെ വരാൻ തയാറായി. ഇതോടെ വിവാദം അവസാനിച്ചു. അതേസമയം ഇസ്രയേലിലെ തൊഴിൽ, ആകർഷകമായ വേതനം എന്നിവയെ കുറിച്ചുള്ള ചർച്ചകൾക്ക് കർഷകന്റെ 'കാണാതാവൽ' വഴിവച്ചു. ഇപ്പോഴിതാ ഇസ്രയേൽ സർക്കാർ നേരിട്ട് ഇടപെട്ട് ഇന്ത്യൻ പൗരൻമാരെ തൊഴിൽ വീസയില്‍ കൊണ്ടുപോകുവാനായി നമ്മുടെ രാജ്യത്ത് എത്തിയിരിക്കുകയാണ്. സാധാരണ ഇസ്രയേലിൽ ആരോഗ്യ രംഗത്താണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കൂടുതലായി ജോലി ചെയ്യുന്നത്. എന്നാൽ ഇപ്പോൾ കെട്ടിട മേഖലയിലേക്കാണ് വിദഗ്ധ തൊഴിലാളികളെ ഇസ്രയേൽ തേടുന്നത്. ഉത്തേരന്ത്യൻ സംസ്ഥാനങ്ങളായ യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ആയിരക്കണക്കിനു തൊഴിലാളികളെ ഇതുവരെ ജോലിക്കായി തിരഞ്ഞെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സംഭവം ഓർമയുണ്ടോ? 2023 ഫെബ്രുവരി, ഒരു വർഷം മുൻപ് ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ കേരള സർക്കാർ അയച്ച മലയാളി സംഘത്തിലെ ഒരു കർഷകനെ കാണാതായി. സർക്കാർ ഇടപെട്ട് നടത്തിയ നീക്കങ്ങൾക്കൊടുവിൽ കണ്ണൂർ സ്വദേശിയായ അദ്ദേഹം സ്വയം തിരികെ വരാൻ തയാറായി. ഇതോടെ വിവാദം അവസാനിച്ചു. അതേസമയം ഇസ്രയേലിലെ തൊഴിൽ, ആകർഷകമായ വേതനം എന്നിവയെ കുറിച്ചുള്ള ചർച്ചകൾക്ക് കർഷകന്റെ 'കാണാതാകൽ' വഴിവച്ചു. 

ഇപ്പോഴിതാ ഇസ്രയേൽ സർക്കാർ നേരിട്ട് ഇടപെട്ട് ഇന്ത്യൻ പൗരൻമാരെ തൊഴിൽ വീസയിൽ കൊണ്ടുപോകാനായി നമ്മുടെ രാജ്യത്ത് എത്തിയിരിക്കുകയാണ്. സാധാരണ ഇസ്രയേലിൽ ആരോഗ്യ രംഗത്താണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കൂടുതലായി ജോലി ചെയ്യുന്നത്. എന്നാൽ ഇപ്പോൾ കെട്ടിട നിർമാണ മേഖലയിലേക്കാണ് വിദഗ്ധ തൊഴിലാളികളെ ഇസ്രയേൽ തേടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ യുപി, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് ആയിരക്കണക്കിനു തൊഴിലാളികളെ ഇതുവരെ ജോലിക്കായി തിരഞ്ഞെടുത്തത്.

ഓപ്പറേഷൻ അജയ്

ഏകദേശം 18,000 ഇന്ത്യൻ പൗരൻമാർ ഇസ്രയേലിലുണ്ട്. ഐടി, രോഗീപരിചരണം എന്നീ മേഖലകളിലാണ് കൂടുതൽ പേരും ജോലി നോക്കുന്നത്. ഒക്ടോബർ 7ന് ആരംഭിച്ച സംഘർഷത്തെ തുടർന്ന് 1,309 ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ സർക്കാർ ഇടപെട്ട് നാട്ടിലേക്ക് തിരികെയെത്തിച്ചു. ഈ ദൗത്യത്തെയാണ് ‘ഓപ്പറേഷൻ അജയ്’ എന്ന് വിളിക്കുന്നത്. ഹമാസ്– ഇസ്രയേൽ സംഘർഷം ആരംഭിച്ച് അഞ്ചാം ദിവസമാണ് ഇന്ത്യ ഓപ്പറേഷൻ അജയ് ആരംഭിച്ചത്. ഒഴിപ്പിക്കൽ പ്രവർത്തനമായല്ല ഇസ്രയേലിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുക എന്നതായിരുന്നു ഓപ്പറേഷൻ അജയ് ലക്ഷ്യമിട്ടത്.

ADVERTISEMENT

ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഉദ്ദേശം ഒന്നരലക്ഷമാണ് മാസവേതനമായി ഇന്ത്യൻ കെട്ടിട നിർമാണത്തൊഴിലാളികൾക്ക് നൽകാൻ ഇസ്രയേൽ തയാറായത്. തൊഴിലാളികളെ തേടി ഇസ്രയേൽ സർക്കാർ ഇന്ത്യയിലേക്ക് ഇപ്പോൾ എത്തിയ സാഹചര്യം എന്താണ്? ഉത്തരേന്ത്യയിൽ തൊഴിലാളികളെ ഇസ്രയേലിലേക്ക് കയറ്റി വിടാൻ സംസ്ഥാന സർക്കാരുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ കേരളം മടിക്കുന്നത് എന്തുകൊണ്ട്? നിലവിൽ ഇസ്രയേലിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യൻ പൗരൻമാരുടെ ജീവൻ അപകടത്തിലാകുന്ന സംഭവങ്ങളും അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലെ അനുഭവമാണ് കൊല്ലം സ്വദേശി പാറ്റ് നിബിൻ മാക്‌സ്‌വെലിന്റെ മരണം. യുദ്ധസമാനമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാൻ ദൗത്യം നടത്തിയ കേന്ദ്രസർക്കാർ തൊഴിലാളികളെ കയറ്റി അയയ്ക്കാൻ സമ്മതം നൽകിയത് ശരിയായ തീരുമാനമാണോ? വിശദമായി പരിശോധിക്കാം.

∙ ഇസ്രയേലിന് എന്തിന് ഇന്ത്യൻ നിർമാണ തൊഴിലാളികൾ ?

വിവിധ മേഖലകളിലായി 45,000 ഇന്ത്യക്കാർക്ക് ജോലി നൽകാമെന്ന കരാർ 2023 മേയിൽ ഇസ്രയേൽ ഇന്ത്യയുമായി ഒപ്പുവച്ചിരുന്നു. എന്നാൽ, ഒക്ടോബറിൽ പലസ്തീനുമായുള്ള സംഘർഷം രൂക്ഷമായതാണ് ഇന്ത്യയിൽ നിന്നുള്ള കെട്ടിട നിർമാണ തൊഴിലാളികളെ അതിവേഗം തേടാൻ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. പലസ്തീനികളാണ് പ്രധാനമായും ഇസ്രയേലിൽ കെട്ടിട നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്നത്. 80,000ൽ ഏറെ പലസ്തീൻ തൊഴിലാളികളാണ് ഇസ്രയേലിൽ കെട്ടിട നിർമാണ മേഖലയുമായി ബന്ധപ്പെട്ടുള്ള തൊഴിൽ രംഗത്തുണ്ടായിരുന്നത്. ഇവർക്കുള്ള വർക്ക് പെർമിറ്റ് ഇസ്രയേൽ പിൻവലിച്ചതാണ് തൊഴിലാളിക്ഷാമം രൂക്ഷമാക്കിയത്.

ടെൽ അവീവ് മുനിസിപ്പാലിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ. Photo by: Avi Rozen/ shutterstock

ഇതിനു പുറമേ സംഘർഷം രൂക്ഷമായതോടെ ആയിരക്കണക്കിനു വിദേശ തൊഴിലാളികൾ ഇസ്രയേലിൽ നിന്ന് അവരവരുടെ രാജ്യത്തേക്ക് മടങ്ങിയതോടെ നിർമാണ മേഖല സ്തംഭനാവസ്ഥയിലെത്തി. ഇതോടെയാണ് ഇസ്രയേൽ അധികാരികളുടെ കണ്ണ് ഇന്ത്യൻ തൊഴിലാളികളിലേക്ക് പതിഞ്ഞത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും 70,000 തൊഴിലാളികളെ റിക്രൂട്ട് ചെയ്യും എന്നാണ് ജനുവരി ആദ്യവാരത്തിൽ ഇസ്രയേൽ ബിസിനസ് മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ത്യയെ കൂടാതെ ശ്രീലങ്ക, മെക്‌സിക്കോ, കെനിയ, ഉസ്‌ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിദഗ്ധരായ കെട്ടിട നിർമാണ തൊഴിലാളികളെ രാജ്യത്ത് എത്തിച്ച് നിർമാണ മേഖല സജീവമാക്കുമെന്നാണ് ഇസ്രയേൽ ബിൽഡേഴ്‌സ് അസോസിയേഷൻ അറിയിച്ചിട്ടുള്ളത്.

ADVERTISEMENT

‌∙ ആകർഷക വേതനം, യുപിയും ഹരിയാനയും മുന്നിൽ

ആദ്യഘട്ടത്തിൽ പതിനായിരം കെട്ടിട നിർമാണ തൊഴിലാളികളെയാണ് ഇസ്രയേൽ ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നത്. ഇതിനായി കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തിയ ശേഷമാണ് ഇസ്രയേൽ അധികൃതർ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിയത്. റിക്രൂട്മെന്റുമായി സഹകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യഘട്ടത്തിൽ യുപിയും ഹരിയാനയും മാത്രമാണ് പച്ചക്കൊടി കാട്ടിയത്. നാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷനാണ് (എൻഎസ്ഡിസി) ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഇസ്രയേൽ സംഘത്തെ സഹായിക്കുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയമാണ് എൻഎസ്ഡിസിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഇസ്രയേൽ കറൻസി. (Photo by: Irina Tarzian/ shutterstock)

പോപ്പുലേഷൻ ഇമിഗ്രേഷൻ ആൻഡ് ബോർഡർ അതോറിറ്റി എന്ന ഇസ്രയേൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി എത്തിയത്. ജനുവരിയിലാണ് 15 അംഗ റിക്രൂട്മെന്റ് സംഘം ഇസ്രയേലിൽ നിന്നും ഇന്ത്യയിൽ എത്തിയത്. ഇസ്രയേലിലേക്ക് തിരഞ്ഞെടുത്ത തൊഴിലാളികളുടെ യാത്ര സുഗമമാക്കുന്നതിനും, രേഖകൾ തയാറാക്കുന്നതിനുമായി പ്രത്യേക ഓഫിസും എൻഎസ്ഡിസി ആരംഭിച്ചിരുന്നു.

വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഇന്ത്യൻ തൊഴിലാളികളെ ഇസ്രയേലിലേക്ക് പോകാൻ അനുവദിക്കുക. മെഡിക്കൽ ടെസ്റ്റ്, പൊലീസ് ക്ലിയറൻസ്, വീസ– പാസ്പോർട്ട് വെരിഫിക്കേഷൻ തുടങ്ങി നടപടികൾ ആവശ്യമാണ്. ഇതെല്ലാം പൂർത്തീകരിച്ചാൽ 30 ദിവസത്തിനുള്ളിൽ ഇസ്രയേലിലേക്ക് തൊഴിലാളികൾക്ക് യാത്ര ചെയ്യാം. തൊഴിൽതേടി എത്തുന്നയാൾക്ക് സാധുവായ പാസ്‌പോർട്ട് ഉണ്ടായിരിക്കണമെന്നും അഥവാ പാസ്പോർട്ടില്ലെങ്കിൽ അപേക്ഷിക്കാൻ സർക്കാർ സഹായിക്കുമെന്നും യുപി സർക്കാർ തൊഴിലാളികൾക്ക് ഉറപ്പുനൽകിയിരുന്നു. ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ കുറഞ്ഞത് ഒരു വർഷം മുതൽ 5 വർഷം വരെ ഇസ്രയേലിൽ തുടരാമെന്ന കരാറിലും തൊഴിലാളികൾ ഒപ്പുവയ്ക്കേണ്ടി വരും.

ഇസ്രയേലിലേക്ക് കെട്ടിട നിർമാണത്തൊഴിലാളികളെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് ഇതുവരെ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളോ, ആലോചനകളോ ഇവിടെ നടന്നിട്ടില്ല.

കെ.ഹരികൃഷ്ണൻ നമ്പൂതിരി – സിഇഒ, നോർക്ക റൂട്സ്

ADVERTISEMENT

ആകർഷകമായ വേതനമാണ് ഇപ്പോഴത്തെ സാഹചര്യത്തിലും ഇസ്രയേലിലെത്തി തൊഴിൽ ചെയ്യാൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്. പ്രതിമാസം 1,37,000 രൂപയോളം ശമ്പളമായി ലഭിക്കും. ഇതിനു പുറമേ മെഡിക്കൽ ഇൻഷുറൻസ്, ആഹാരം, താമസം തുടങ്ങിയ സൗകര്യങ്ങളും ബോണസായി 16,000 രൂപയോളവും ലഭിക്കും. പെയിന്റർ, ഇലക്ട്രിഷ്യൻ പ്ലമർമാർ, മേസ്തിരി, ആശാരിപ്പണി തുടങ്ങി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ജോലികൾക്കും ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ ഇസ്രയേൽ തേടുന്നുണ്ട്. 5000 തൊഴിലാളികൾ അഞ്ചുവർഷം ഇസ്രയേലിൽ ജോലി ചെയ്താൽ 5000 കോടിയോളം രൂപ ഇന്ത്യയിലേക്ക് അവർക്ക് അയയ്ക്കാനാവും.

ഇസ്രയേലിലെ പരിസ്ഥിതി സൗഹൃദ വീടിന്റെ നിർമാണം. Photo by: Protasov AN/ shutterstock

‌∙ തൊഴിൽ തേടി എത്തിയത് ആയിരങ്ങൾ

ഹരിയാനയിലെ റോക്ക് സിറ്റിയിലെ മഹാത്മശ്രീ ദയാനന്ദ യൂണിവേഴ്സിറ്റി, യുപിയിലെ ലക്നൗവിലെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് ഇസ്രയേലിലേക്കുള്ള തൊഴിലാളികളുടെ റിക്രൂട്മെന്റ് നടന്നത്. ഹരിയാനയിൽ സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവർ വരെ തൊഴിൽ അന്വേഷിച്ച് എത്തിയിരുന്നു. ഇതോടെ യൂണിവേഴ്സിറ്റിയുടെ മുന്നിലെ റോഡിൽ തൊഴിലന്വേഷികളുടെ നീണ്ടനിര രൂപപ്പെട്ടു. ഉയർന്ന ശമ്പളമാണ് തൊഴിൽ അന്വേഷകരെ ദൂരസ്ഥലങ്ങളിൽ നിന്ന് ഇവിടേക്കെത്താൻ പ്രേരിപ്പിച്ചത്. യുപിയിലും സമാനമായ സ്ഥിതിയാണുണ്ടായത്. ഇവിടെ എത്തിച്ചേർന്നവരിൽ പകുതിയിലും താഴെ തൊഴിലാളികളെ മാത്രമാണ് തിരഞ്ഞെടുത്തത്.

ഇസ്രയേലിലേക്ക് നിർമാണത്തൊഴിലാളികൾക്ക് അവസരമുണ്ടെന്ന് യുപി സർക്കാരിലെ തൊഴിൽ വകുപ്പ് പരസ്യം ചെയ്തിരുന്നു. ഇസ്രയേലിലെ സുരക്ഷിതമായ സ്ഥലങ്ങളിലാണ് ജോലി എന്നും പരസ്യത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ലക്നൗവിൽ എട്ടു ദിവസമായി നടത്തിയ റിക്രൂട്മെന്റ് റാലിയിൽ ആദ്യ ദിവസങ്ങളിൽ പങ്കെടുത്തവരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സമീപ സംസ്ഥാനങ്ങളിൽ നിന്നുവരെ ആളുകൾ കേട്ടറിഞ്ഞെത്തി. 1000 കിലോമീറ്റർ അകലെയുള്ള ബംഗാളിൽ നിന്നുപോലും തൊഴിലാളികൾ വിദേശ ജോലി പ്രതീക്ഷിച്ച് യുപിയിലെത്തിയിരുന്നു.

പ്രതിദിനം 500–600 ഉദ്യോഗാർഥികളെയാണ് ഹരിയാനയിലും യുപിയിലും അഭിമുഖത്തിനായി തിരഞ്ഞെടുത്തത്

∙ ജനുവരി 23 ആഗ്ര, കാൺപൂര്, ലക്നൗ എന്നിവിടങ്ങളിൽ നിന്ന് 629 തൊഴിലാളികൾ

∙ ജനുവരി 24 അസംഗഡ്, ബന്ദ ഡിവിഷനുകളിലെ 585 തൊഴിലാളികൾ

∙ ജനുവരി 25 ബറേലി, ഝാൻസി, നോയിഡ, മൊറാദാബാദ്, ദേവിപട്ടൻ ഡിവിഷനുകളിലെ 563 തൊഴിലാളികൾ

∙ ജനുവരി 27 വാരാണസി, മിർസാപൂര്, മീററ്റ്, ഗാസിയാബാദ് ഡിവിഷനിലെ 656 തൊഴിലാളികൾ

∙ ജനുവരി 28 ഗോരഖ്പുർ ഡിവിഷനിലെ 877 തൊഴിലാളികൾ

∙ ജനുവരി 29 അയോധ്യ, സഹാറൻപൂര് ഡിവിഷനുകളിലെ 739 തൊഴിലാളികൾ

∙ ജനുവരി 30 അലിഗഡ്, ബസ്തി, പ്രയാഗ്‌രാജ് ഡിവിഷനുകളിലെ 603 തൊഴിലാളികൾ

ഓരോ ദിവസം കഴിയുംതോറും തൊഴിൽ അന്വേഷിച്ച് എത്തുന്നവരുടെ എണ്ണം വർധിക്കുന്നതാണ് കാണാനായത്. യുപിയിൽ 7182, ഹരിയാനയിൽ 1370 ഉദ്യോഗാർഥികൾക്കാണ് അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഇവരുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിച്ചപ്പോൾ യുപിയിൽ 5087 പേരും ഹരിയാനയിൽ 530 പേരും മാത്രമാണ് വീസയ്ക്ക് യോഗ്യത നേടിയത്. തിരഞ്ഞെടുക്കപ്പെട്ടവരിൽ 700-1,000 ഇന്ത്യൻ പൗരൻമാർ ബാച്ചുകളായി ഇസ്രയേലിലേക്ക് തൊഴിൽ വീസയിൽ യാത്ര തിരിക്കും. ‘ഇന്ത്യയിൽ അഞ്ച് വർഷമെങ്കിലും ജോലി ചെയ്താലേ ഇസ്രയേലിൽ ഒരു വർഷം ലഭിക്കുന്ന തുക സമ്പാദിക്കാൻ കഴിയൂ. ഇസ്രയേലിൽ ഒരു വർഷം കൊണ്ട് 10 ലക്ഷത്തോളം രൂപ തനിക്ക് സമ്പാദിക്കാനാകും’ എന്നാണ് മേസ്തിരി പണിക്ക് പോകാൻ തയാറായി എത്തിയ വിവേക് ശർമ എന്ന 28 വയസ്സുകാരൻ രാജ്യാന്തര ന്യൂസ് ഏജൻസിയോട് പ്രതികരിച്ചത്.

Photo by: GagoDesign/ shutterstock

യുപി, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പാത പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങൾ ഇസ്രയേലിലേക്ക് തൊഴിലാളികളെ അയയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രാജസ്ഥാൻ, മിസോറം, ഹിമാചൽ പ്രദേശ്, ബിഹാർ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് സമാന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.

∙ എതിർപ്പുമായി പ്രതിപക്ഷം

സംഘർഷ മേഖലയിലേക്ക് ഇന്ത്യൻ തൊഴിലാളികളെ കയറ്റി വിടുന്നതിൽ എതിർപ്പുമായി ട്രേഡ് യൂണിയനുകളും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിൽ മാന്യമായ ശമ്പളം നൽകി ജോലി ലഭ്യമാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും ഇതാണ് വിദേശത്തേക്ക് ജീവൻ പണയംവച്ചും ജോലി തേടി യുവാക്കൾ പോകാൻ കാരണമെന്നുമാണ് വിമർശകരുടെ ആരോപണം. ഇസ്രയേലിലെ സംഘർഷ മേഖലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചുകൊണ്ടുവരാൻ മുൻകൈ എടുത്ത കേന്ദ്രസർക്കാർ എന്തിനാണ് പാവപ്പെട്ട തൊഴിലാളികളെ അതേസ്ഥലത്തേക്ക് അയക്കുന്നത് എന്നാണ് യുപി കോൺഗ്രസ് നേതാവ് ഷാനവാസ് അലാം ചോദിക്കുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും (PTI Photo/ PIB)

എന്നാൽ സംഘർഷം ആരംഭിക്കുന്നതിനു മുൻപേ ഇസ്രയേൽ ഇന്ത്യൻ പൗരൻമാർക്ക് തൊഴിൽ വീസ അനുവദിക്കാമെന്ന് ഇന്ത്യയുമായി കരാർ ഒപ്പുവച്ചിരുന്നു എന്നാണ് വിദേശകാര്യ വക്താവ് അറിയിച്ചത്. 2023 മേയിൽ ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിച്ചപ്പോഴായിരുന്നു കരാർ ഒപ്പിട്ടത്. ഈ കരാർ പ്രകാരമാണ് രോഗീപരിചരണം, കെട്ടിട നിർമാണ മേഖല എന്നിവയിലേക്ക് 42,000 ഒഴിവുകളിലേക്ക് ഇന്ത്യൻ പൗരൻമാരെ പരിഗണിക്കാൻ ഇസ്രയേൽ തയാറായത്. ഇതിൽ 34,000 വീസയും കെട്ടിട നിർമാണ തൊഴിലാളികൾക്കായാണ് ഇസ്രയേൽ മാറ്റിവച്ചത്. 2023 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിലാണ് കെട്ടിട നിർമാണ മേഖലയിലേക്ക് ഇന്ത്യൻ തൊഴിലാളികളെ ഇസ്രയേൽ പ്രധാനമന്ത്രി ക്ഷണിച്ചത്. ഇന്ത്യൻ സർക്കാർ അനുകൂല തീരുമാനം എടുത്തതോടെ ജനുവരിയിൽ 15 അംഗ ഇസ്രയേൽ സംഘം ഇന്ത്യയിലെത്തി.

English Summary:

UP and Haryana Lead the Charge as Israel Offers High-Paying Construction Jobs to Indian Workers

Show comments