99 ടെസ്റ്റ്, 507 വിക്കറ്റ്, 3309 റൺസ്, പ്ലയർ ഓഫ് ദ് മാച്ചുകളിൽ ‘ഒന്നാമൻ’; നായകനാകാൻ ഇതൊന്നും പോരെന്നോ?
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മൽസരം ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ മാർച്ച് 7ന് തുടക്കമാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നൊരു താരമുണ്ട്– രവിചന്ദ്രൻ അശ്വിൻ. ഹിമാലയൻ താഴ്‌വരയിലെ പിച്ചിൽ തന്റെ മാന്ത്രിക വിരലുകളിൽ ഈ സ്പിന്നർ എന്തൊക്കെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നതുമാത്രമല്ല അശ്വിനെ മൽസരത്തിലെ കേന്ദ്രബിന്ദുവാക്കുന്നത്. അശ്വിന്റെ 100–ാം ടെസ്റ്റ് മൽസരത്തിനാണ് ധരംശാല ഇക്കുറി വേദിയൊരുക്കുന്നത്. ധരംശാലയിലെ ശൈത്യംനിറഞ്ഞ മൈതാനത്തിറങ്ങുന്നതോടെ 100 ടെസ്റ്റ് ക്ലബിൽ അംഗമാകുന്ന ലോകത്തിലെ 77–ാമത്തെ താരമാകും അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 100 മൽസരങ്ങൾ എന്ന മാന്ത്രിക സംഖ്യ പൂർത്തിയാക്കിയ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 14 ആകും. സുനിൽ ഗാവസ്കർ (ആകെ 125 മൽസരങ്ങൾ), കപിൽദേവ് (131), ദിലീപ് വെങ്സാർക്കർ (116), സച്ചിൻ തെൻഡുൽക്കർ (200), രാഹുൽ ദ്രാവിഡ് (164), അനിൽ കുംബ്ലെ (132),വി. വി. എസ്. ലക്ഷ്മൺ (134) സൗരവ് ഗാംഗുലി (113), വീരേന്ദ്ര സേവാഗ് (104), ഹർഭജൻ സിങ് (103), വിരാട് കോലി (113), ഇഷാന്ത് ശർമ (105), ചേതേശ്വർ പൂജാര (103) എന്നിവരാണ് അശ്വിനുമുൻപെ 100 എന്ന നാഴികകല്ല് പിന്നിട്ടവർ.
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മൽസരം ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ മാർച്ച് 7ന് തുടക്കമാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നൊരു താരമുണ്ട്– രവിചന്ദ്രൻ അശ്വിൻ. ഹിമാലയൻ താഴ്‌വരയിലെ പിച്ചിൽ തന്റെ മാന്ത്രിക വിരലുകളിൽ ഈ സ്പിന്നർ എന്തൊക്കെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നതുമാത്രമല്ല അശ്വിനെ മൽസരത്തിലെ കേന്ദ്രബിന്ദുവാക്കുന്നത്. അശ്വിന്റെ 100–ാം ടെസ്റ്റ് മൽസരത്തിനാണ് ധരംശാല ഇക്കുറി വേദിയൊരുക്കുന്നത്. ധരംശാലയിലെ ശൈത്യംനിറഞ്ഞ മൈതാനത്തിറങ്ങുന്നതോടെ 100 ടെസ്റ്റ് ക്ലബിൽ അംഗമാകുന്ന ലോകത്തിലെ 77–ാമത്തെ താരമാകും അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 100 മൽസരങ്ങൾ എന്ന മാന്ത്രിക സംഖ്യ പൂർത്തിയാക്കിയ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 14 ആകും. സുനിൽ ഗാവസ്കർ (ആകെ 125 മൽസരങ്ങൾ), കപിൽദേവ് (131), ദിലീപ് വെങ്സാർക്കർ (116), സച്ചിൻ തെൻഡുൽക്കർ (200), രാഹുൽ ദ്രാവിഡ് (164), അനിൽ കുംബ്ലെ (132),വി. വി. എസ്. ലക്ഷ്മൺ (134) സൗരവ് ഗാംഗുലി (113), വീരേന്ദ്ര സേവാഗ് (104), ഹർഭജൻ സിങ് (103), വിരാട് കോലി (113), ഇഷാന്ത് ശർമ (105), ചേതേശ്വർ പൂജാര (103) എന്നിവരാണ് അശ്വിനുമുൻപെ 100 എന്ന നാഴികകല്ല് പിന്നിട്ടവർ.
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മൽസരം ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ മാർച്ച് 7ന് തുടക്കമാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നൊരു താരമുണ്ട്– രവിചന്ദ്രൻ അശ്വിൻ. ഹിമാലയൻ താഴ്‌വരയിലെ പിച്ചിൽ തന്റെ മാന്ത്രിക വിരലുകളിൽ ഈ സ്പിന്നർ എന്തൊക്കെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നതുമാത്രമല്ല അശ്വിനെ മൽസരത്തിലെ കേന്ദ്രബിന്ദുവാക്കുന്നത്. അശ്വിന്റെ 100–ാം ടെസ്റ്റ് മൽസരത്തിനാണ് ധരംശാല ഇക്കുറി വേദിയൊരുക്കുന്നത്. ധരംശാലയിലെ ശൈത്യംനിറഞ്ഞ മൈതാനത്തിറങ്ങുന്നതോടെ 100 ടെസ്റ്റ് ക്ലബിൽ അംഗമാകുന്ന ലോകത്തിലെ 77–ാമത്തെ താരമാകും അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 100 മൽസരങ്ങൾ എന്ന മാന്ത്രിക സംഖ്യ പൂർത്തിയാക്കിയ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 14 ആകും. സുനിൽ ഗാവസ്കർ (ആകെ 125 മൽസരങ്ങൾ), കപിൽദേവ് (131), ദിലീപ് വെങ്സാർക്കർ (116), സച്ചിൻ തെൻഡുൽക്കർ (200), രാഹുൽ ദ്രാവിഡ് (164), അനിൽ കുംബ്ലെ (132),വി. വി. എസ്. ലക്ഷ്മൺ (134) സൗരവ് ഗാംഗുലി (113), വീരേന്ദ്ര സേവാഗ് (104), ഹർഭജൻ സിങ് (103), വിരാട് കോലി (113), ഇഷാന്ത് ശർമ (105), ചേതേശ്വർ പൂജാര (103) എന്നിവരാണ് അശ്വിനുമുൻപെ 100 എന്ന നാഴികകല്ല് പിന്നിട്ടവർ.
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ അരങ്ങേറുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നൊരു താരമുണ്ട്– രവിചന്ദ്രൻ അശ്വിൻ. ഹിമാലയൻ താഴ്‌വരയിലെ പിച്ചിൽ തന്റെ മാന്ത്രിക വിരലുകളിൽ ഈ സ്പിന്നർ എന്തൊക്കെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നതുമാത്രമല്ല അശ്വിനെ ഈ മത്സരത്തിലെ കേന്ദ്രബിന്ദുവാക്കുന്നത്. അശ്വിന്റെ 100–ാം ടെസ്റ്റ് മത്സരത്തിനാണ് ധരംശാല ഇക്കുറി വേദിയൊരുക്കുന്നത്. ധരംശാലയിലെ മൈതാനത്തിറങ്ങുന്നതോടെ 100 ടെസ്റ്റ് ക്ലബിൽ അംഗമാകുന്ന ലോകത്തിലെ 77–ാം താരമാകും അശ്വിൻ.
ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ എന്ന മാന്ത്രിക സംഖ്യ പൂർത്തിയാക്കിയ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 14 ആകും. സുനിൽ ഗാവസ്കർ (125), കപിൽദേവ് (131), ദിലീപ് വെങ്സാർക്കർ (116), സച്ചിൻ തെൻഡുൽക്കർ (200), രാഹുൽ ദ്രാവിഡ് (164), അനിൽ കുംബ്ലെ (132), വി.വി.എസ്.ലക്ഷ്മൺ (134) സൗരവ് ഗാംഗുലി (113), വീരേന്ദ്ര സേവാഗ് (104), ഹർഭജൻ സിങ് (103), വിരാട് കോലി (113), ഇഷാന്ത് ശർമ (105), ചേതേശ്വർ പൂജാര (103) എന്നിവരാണ് അശ്വിനുമുൻപേ 100 ടെസ്റ്റ്കൾ എന്ന നാഴികകല്ല് പിന്നിട്ടവർ.
37–ാം വയസിൽ തന്റെ 100–ാം ടെസ്റ്റ് മത്സരത്തിന് ഇന്ത്യൻ ജഴ്സിയണിഞ്ഞ് ചരിത്രത്തിന്റെ ഭാഗമാകുമ്പോഴും അശ്വിനിൽനിന്ന് അകന്നുനിൽക്കുന്നൊരു ബഹുമതിയുണ്ട്– ഇന്ത്യൻ ക്യാപ്റ്റൻസി. 14 വർഷം നീണ്ട രാജ്യാന്തര കരിയറിൽ അശ്വിൻ കളിച്ചത് 100 ടെസ്റ്റുകൾ, 116 ഏകദിനങ്ങൾ, 65 ട്വന്റി20 മത്സരങ്ങൾ. പക്ഷേ ഈ ഓൾറൗണ്ടർക്ക് ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിലും ഇന്ത്യൻ നായകന്റെ തൊപ്പി സമ്മാനിക്കപ്പെട്ടില്ല. അനിൽ കുംബ്ലെയെക്കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ പൂർത്തിയാക്കിയ ഇന്ത്യക്കാരൻ എന്ന ബഹുമതി അശ്വിൻ സ്വന്തമാക്കിയിട്ട് ദിവസങ്ങൾമാത്രം.
99 ടെസ്റ്റുകളില്‍ നിന്നായി 507 വിക്കറ്റും 3309 റണ്‍സുമാണ് അശ്വിന്റെ സമ്പാദ്യം. 35 തവണ അഞ്ച് വിക്കറ്റ് നേട്ടവും 5 സെഞ്ചറികളും 14 അർധ സെഞ്ചറികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽമാത്രമല്ല, ഏകദിന ക്രിക്കറ്റിലോ ട്വന്റി 20യിലോ ഇന്ത്യയെ നയിക്കാനുള്ള ഭാഗ്യം അശ്വിന് ലഭിച്ചില്ല. 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അശ്വിൻ അംഗമായിരുന്നു.
100–ാം ടെസ്റ്റ് മത്സരത്തിലെങ്കിലും അശ്വിനെ നായകനാക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളായ സുനിൽ ഗാവസ്കർ ആവശ്യപ്പെട്ടെങ്കിലും ബിസിസിഐ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇന്ത്യ–ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നടന്ന റാഞ്ചിയിലാണ് ഗാവസ്കർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്: ‘‘റാഞ്ചി ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചാല്‍ ധരംശാലയിലെ മത്സരത്തില്‍ ടീമിനെ നയിക്കാന്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ അശ്വിനെ നിയോഗിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് അശ്വിന്‍ നൽകിയ വലിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാകും ഇത്’’.
റാഞ്ചി ടെസ്റ്റിന്റെ മൂന്നാം ദിനം അശ്വിനെ സാക്ഷിയാക്കിയാണ് ഗാവസ്‌കര്‍ ഇത് പറഞ്ഞത് . എന്നാല്‍ താൻ ഇത്തരത്തിലൊന്നും പ്രതീക്ഷിക്കുന്നില്ല എന്നായിരുന്നു അശ്വിന്‍റെ മറുപടി. ടീമിനൊപ്പമുള്ള എല്ലാ നിമിഷവും ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത്. അത് എത്രകാലം നീളുന്നോ, അത്രയും സന്തോഷവാനായിരിക്കുമെന്നും അശ്വിന്‍ അന്ന് പറഞ്ഞു.
∙ അശ്വിനു മുൻപേ ലക്ഷ്മണ്‍, ഭാജി, ഇഷാന്ത്, പൂജാര
കരിയറിൽ 100 ടെസ്റ്റുകൾ കളിച്ചിട്ടും ഒരിക്കൽപ്പോലും നായകനാകാൻ ഭാഗ്യമില്ലാതെ പോയ ഇന്ത്യൻ കളിക്കാർ വേറെയുമുണ്ട്. ഈ പഴികേട്ട ആദ്യ ഇന്ത്യൻ താരം വി.വി.എസ്.ലക്ഷ്‌മൺ ആണ്. നിർഭാഗ്യവാനായ ക്രിക്കറ്റ് കളിക്കാരനാണ് ലക്ഷ്‌മൺ. അല്ലെങ്കിൽ 16 വർഷം നീണ്ട കരിയറിൽ 134 ടെസ്‌റ്റുകളിൽ കളത്തിലിറങ്ങിയിട്ടും ഒരിക്കൽപ്പോലും ഇന്ത്യയുടെ ക്യാപ്‌റ്റനാകാൻ ഭാഗ്യം ലഭിക്കാതെ പോയ താരമാകുമായിരുന്നോ ലക്ഷ്‌മൺ? തന്റെ സമകാലികനായ രാഹുൽ ദ്രാവിഡും തന്നെക്കാൾ ഏറെ ജൂനിയറായ മഹേന്ദ്ര സിങ് ധോനിയുമൊക്കെ ഇന്ത്യൻ ക്രിക്കറ്റിന്റെ അമരക്കാരായെങ്കിലും ലക്ഷ്‌മൺ പഴയ ‘വെരി വെരി സ്‌പെഷൽ ലക്ഷ്‌മൺ’ എന്ന വിശേഷണത്തിൽ ഒതുങ്ങി.
ഏകദിനക്രിക്കറ്റിലും ലക്ഷ്‌മൺ ഇന്ത്യൻ നായകനായില്ല. 2008ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ നാഗ്‌പൂർ ടെസ്‌റ്റിലാണ് ലക്ഷ്‌മൺ തന്റെ 100–ാം ടെസ്‌റ്റ് പൂർത്തിയാക്കിയത്. മറക്കാനാവാത്ത ഒരുപിടി ഇന്നിങ്സുകളും പൊരുതി നേടിയ ജയങ്ങളും ഇന്ത്യയ്ക്ക് സമ്മാനിച്ച ലക്ഷ്ണമൺ 2012ൽ വിരമിച്ചു. 45.5 ശരാശരിയിൽ അദ്ദേഹം നേടിയത് 17 സെഞ്ചറികൾ ഉൾപ്പെടെ 8700 റൺസ്. ഏകദിനക്രിക്കറ്റിലും അദ്ദേഹത്തെ തേടി ക്യാപ്റ്റൻ പദവി വന്നില്ല. താൻ തിളങ്ങിനിന്ന കാലത്ത് സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ തുടങ്ങിയ മഹാരഥൻമാർ ക്രിക്കറ്റിൽ നിറഞ്ഞുനിന്നതാവണം ലക്ഷ്മണന്റെ ദൗർഭാഗ്യത്തിന് കാരണം.
ഈ ഗണത്തിൽപ്പെട്ട മറ്റൊരു താരമാണ് ഇന്ത്യൻ ടർബനേറ്റർ ഹർഭജൻ സിങ്. 103 ടെസ്റ്റുകളിൽനിന്നായി 417 വിക്കറ്റുകൾ പിഴുത ഈ സ്പിന്നർ 236 ഏകദിന മത്സരങ്ങളിൽനിന്ന് പിഴുതിട്ടത് 269 വിക്കറ്റുകളാണ്. രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ (2011 ഏകദിനലോകകപ്പ്, 2007 ട്വന്റി20) പങ്കാളിയായെങ്കിലും 17 വർഷത്തെ കരിയറിനിടയിൽ ഭാജി ഒരിക്കൽപ്പോലും ഇന്ത്യൻ ക്യാപ്റ്റനായില്ല.
കപിൽദേവിനെക്കൂടാതെ ഒരൊറ്റ പേസ് ബോളർമാത്രമാണ് ഇന്ത്യക്കായി 100 ടെസ്റ്റുകൾ കളിച്ചിട്ടുള്ളത്. അത് ഇഷാന്ത് ശർമ ആണ്. 105 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ശർമയ്ക്കും ഇന്ത്യൻ ക്യാപ്റ്റൻസി അന്യമായി നിന്നു. ടെസ്റ്റിൽ 311 വിക്കറ്റുകൾ പിഴുത ഈ വലംകയ്യൻ ബോളർക്ക് ഒരിക്കങ്കിലും ആ അവസരം കൈവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 80 ഏകദിനമത്സരങ്ങൾ കളിച്ച ഇഷാന്ത് ആ ഫോർമാറ്റിലും ഇന്ത്യയെ നയിച്ചില്ല. അശ്വിൻ, ഇഷാന്ത് ശർമ എന്നിവരെപ്പോലെ ഇന്നും ക്രിക്കറ്റിൽ സജീവമായ മറ്റൊരു താരംകൂടിയുണ്ട് നിർഭാഗ്യത്തിന്റെ ആ 100 ക്ലബ്ബിൽ. അത് ചേതേശ്വർ പൂജാരയാണ്. ആകെ 103 മൽസരങ്ങൾ കളിച്ച പൂജാര നേടിയത് 7195 റൺസ്, മൂന്ന് ഇരട്ട സെഞ്ചുറികൾ, 19 സെഞ്ചുറികൾ. ശരാശരി 43.61.
ചേതേശ്വർ പൂജാര 100 എന്ന നാഴികകല്ല് പിന്നിട്ടത് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്. 103 ടെസ്റ്റുകളിൽനിന്ന് വാരിക്കൂട്ടിയത് 7195 റൺസ്, 19 സെഞ്ചറികൾ. പക്ഷേ പൂജാരയും ഇന്ത്യയെ നയിച്ചില്ല. ഫസ്റ്റ് ക്ലാസ് കരിയറിലെ തന്റെ 63–ാം സെഞ്ചറിയും കുറിച്ച് മുന്നേറുന്ന പൂജാരയ്ക്ക് ഇപ്പോൾ പ്രായം 36 വയസ്സ്.
100 ടെസ്റ്റുകൾ കളിച്ചിട്ടും ഇന്ത്യൻ നായകനാവാതെ പോയ ലക്ഷ്മണും ഹർഭജൻ സിങ്ങും ഇഷാന്ത് ശർമയും പൂജാരയും ടെസ്റ്റിൽമാത്രമല്ല, മറ്റൊരു ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റൻമാരായിരുന്നില്ല എന്നത് യാദൃശ്ചികം. ഇതേ വിധിയാണോ അശ്വിനെയും കാത്തിരിക്കുന്നത് എന്ന ആശങ്കയിലാണ് ആരാധകർ.
∙ 100 കഴിഞ്ഞപ്പോൾ കുംബ്ലെയ്ക്ക് ക്യാപ്റ്റൻസി
100 ടെസ്റ്റുകൾ പൂർത്തിയാക്കിയ അനിൽ കുംബ്ലെയ്‌ക്കും ഇതേ ഗതി അനുഭവിക്കേണ്ടിവന്നെങ്കിലും 2007ൽ രാഹുൽ ദ്രാവിഡ് നായകസ്‌ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് അദ്ദേഹം ഇന്ത്യൻ ടെസ്‌റ്റ് ടീമിന്റെ നായകനായി. ലോകക്രിക്കറ്റിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തംപേരിൽ കുറിച്ചിട്ടുളള കുംബ്ലെ, ക്യാപ്‌റ്റൻ എന്ന നിലയിലും റെക്കോർഡ് സൃഷ്‌ടിച്ചാണ് അന്ന് അരങ്ങേറ്റം കുറിച്ചത്. പാക്കിസ്‌ഥാനെതിരെ 2007ലായിരുന്നു അദ്ദേഹത്തിന്റെ നായകനെന്ന നിലയിലുള്ള അരങ്ങേറ്റം. ടെസ്‌റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സര പരിചയവുമായി (അന്ന് 118 ടെസ്‌റ്റുകൾ) ക്യാപ്‌റ്റൻ സ്‌ഥാനത്തെത്തിയ വ്യക്‌തിയാണ് അനിൽ കുംബ്ലെ. 111 ടെസ്‌റ്റിനു ശേഷം ഓസ്‌ട്രേലിയയുടെ നായകനായ സ്‌റ്റീവ് വോയാണു തൊട്ടുപിന്നിൽ.
14 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കുംബ്ലെ, 3 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്കും നയിച്ചു. ഒരൊറ്റ ഏകദിന മത്സരത്തിൽ മാത്രമായിരുന്നു കുംബ്ലെ ഇന്ത്യൻ നായകനായത്. 2002ൽ പകരക്കാരനായി ഇന്ത്യയെ നയിച്ച കുംബ്ലെ ഇംഗ്ലണ്ടിനെതിരെ വിജയവും കുറിച്ചു.
∙ കളിയെണ്ണത്തിൽ രണ്ടാമൻ, പ്രായം 41, നായകപദവി ഇനിയും അകലെ
കൂടുതൽ ടെസ്റ്റുകൾ കളിച്ചതിനുള്ള ബഹുമതി ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കറുടെ പേരിലാണ്. കരിയറിൽ ആകെ കളിച്ചത് 200 ടെസ്റ്റ് മത്സരങ്ങൾ. തൊട്ടുപിന്നിൽ ഇംഗ്ലീഷ് താരം ജയിംസ് ആൻഡേഴ്സനാണ്. 41-ാം വയസിലും ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത താരം ആകെ കളിച്ചത് 186 ടെസ്റ്റുകൾ. പക്ഷേ മരുന്നിനുപോലും ആൻഡേഴ്സൻ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ കുപ്പായം അണിഞ്ഞിട്ടില്ല. മൂന്ന് ഫോർമാറ്റിലും ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വിധി.
∙ മുത്തയ്യ, വോൺ, മഗ്രോ: ഇതിഹാസങ്ങൾ ഇനിയുമേറെ
നൂറിലേറെ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടും കരിയറിൽ ഒരിക്കൽപ്പോലും ക്യാപ്‌റ്റന്റെ തൊപ്പി തലയിൽവയ്‌ക്കാൻ ഭാഗ്യം ലഭിക്കാതെ പോയ താരങ്ങൾ ലോകക്രിക്കറ്റ് ചരിത്രത്തിൽ ഇനിയുമുണ്ട്. ശ്രീലങ്കയിൽനിന്നു രണ്ടു പേർ– മുത്തയ്യ മുരളീധരനും (133 ടെസ്‌റ്റുകൾ) ചാമിന്ദ വാസും (111 ടെസ്‌റ്റുകൾ). മുരളീധരൻ 350 ഏകദിനങ്ങളിൽ കളിച്ചെങ്കിലും അവിടെയും നായകനായില്ല. വാസാവട്ടെ ഒരു ഏകദിനമത്സരത്തിൽ ലങ്കയെ നയിച്ചു.
ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയതിന്റെ ബഹുമതി ഇന്നും മുത്തയ്യ മുരളീധരന്റെ പേരിലാണ്. ടെസ്റ്റിൽ നിന്നുമാത്രം 800 വിക്കറ്റുകൾ, ഏകദിന ക്രിക്കറ്റിൽനിന്ന് 534 വിക്കറ്റുകൾ. ശ്രീലങ്കയുടെ ഇതിഹാസം മുത്തയ്യ മുരളീധരനെ തേടി ഒരിക്കൽപ്പോലും ക്യാപ്‌റ്റൻസിയുടെ വിളി വന്നില്ല. ടെസ്‌റ്റ് വിക്കറ്റ് വേട്ടയിൽ രണ്ടാം സ്‌ഥാനത്തുളള ഓസ്‌ട്രേലിയയുടെ ഷെയ്‌ൻ വോണിന്റെ (145 മൽസരങ്ങളിൽനിന്ന് 708 വിക്കറ്റുകൾ) അവസ്‌ഥയും മറ്റൊന്നല്ല. ഓസീസ് ടെസ്റ്റ് ക്യാപ്‌റ്റന്റെ തൊപ്പി പലകുറി സ്വപ്‌നം കണ്ടിരുന്നെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയ വോണിനെ ആ ദൗത്യം ഒരിക്കലും ഏൽപ്പിച്ചില്ല. 2005ലെ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയ പരാജയപ്പെട്ടതിനെത്തുടർന്ന് അന്ന് നായകനായിരുന്ന റിക്കി പോണ്ടിങ്ങിന് പകരം വോണിനെ ആ സ്‌ഥാനത്തേക്ക് പരിഗണിക്കണമെന്ന് നിർദേശം വന്നിരുന്നതാണ്.
ഡെന്നിസ് ലിലി അടക്കം ഒട്ടനവധി താരങ്ങൾ അന്ന് വോണിനെ നായകനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വോണിന്റെ വ്യക്‌തി ജീവിതത്തിലെ പോരായ്മകളാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഇങ്ങനെയൊരു തീരുമാനത്തിൽനിന്ന് തടഞ്ഞത്. ഇതിനെല്ലാം അദ്ദേഹം പകരം വീട്ടിയത് പ്രഥമ ഐപിഎൽ ടൂർണമെന്റിലൂടെയായിരുന്നു. ഫോമിൽ ഇല്ലാത്തവരെ ചേർത്ത് രാജസ്‌ഥാൻ റോയൽസ് എന്നൊരു ടീമിനെ തല്ലിക്കൂട്ടിയപ്പോൾ വോൺ അതിന്റെ നായകനായി, ഒപ്പം കോച്ചും. ആ ടീമാണ് പ്രഥമ ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. വോണിന് അത് മാന്യമായ പകരം വീട്ടലുമായി. ഏകദിനക്രിക്കറ്റിൽ വോൺ 11 തവണ ടീമിനെ നയിച്ചു, 10 ജയം സമ്മാനിച്ചാണ് വോൺ അത് ആഘോഷിച്ചത്.
57 ടെസ്‌റ്റുകളിൽ ഓസ്‌ട്രേലിയയുടെ നായകനായിരുന്ന സ്‌റ്റീവ് വോ മികച്ച ക്യാപ്‌റ്റനെന്ന പേരു സ്വന്തമാക്കിയെങ്കിൽ അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ മാർക്ക് വോയ്‌ക്ക് (128 ടെസ്റ്റുകൾ) ഒരിക്കൽപ്പോലും ടെസ്‌റ്റ് നായകനാകാൻ ഭാഗ്യമില്ലാതെ പോയി. 100 ടെസ്‌റ്റിലേറെ കളിച്ചിട്ടും ഒരിക്കൽപ്പോലും ഓസ്‌ട്രേലിയയുടെ നായകനാവാൻ സാധിക്കാത്തവർ ഇനിയുമുണ്ട്– ക്രിക്കറ്റിലെ വെള്ളരിപ്രാവ് ഗ്ലെൻ മഗ്രോ (124), ഇയാൻ ഹീലി (119), ഡേവിഡ് ബൂൺ (107), ജസ്‌റ്റിൻ ലാംഗർ (105) എന്നിവരാണവർ. ഇവരിൽ ഹീലി ഒഴികെ ആരും ഏകദിന ക്രിക്കറ്റിലും ഓസ്ട്രേലിയയുടെ നായകരായില്ല. സ്‌റ്റീവ് വോ, റിക്കി പോണ്ടിങ് എന്നിവരുടെ മികച്ച നേതൃത്വത്തിൻ ഓസ്ട്രേലിയ മുന്നേറിയതാണ് ലാംഗർക്കും മഗ്രോയ്ക്കും അവസരം നിഷേധിക്കപ്പെടാൻ കാരണമായത്. ബൂണാവട്ടെ ഓസ്‌ട്രേലിയയുടെ ഓൾറൗണ്ട് നായകൻ അലൻ ബോർഡറുടെ നിഴലിൽ ഒതുങ്ങിപ്പോവുകയായിരുന്നു.
∙ 47 ടെസ്റ്റിൽ നായകൻ, പക്ഷേ 100 തികയ്ക്കാനാകാതെ അസ്ഹർ
47 ടെസ്‌റ്റുകളിൽ ഇന്ത്യൻ നായകൻ, പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ 100 എന്ന മാന്ത്രികസംഖ്യ തൊടാൻ ഭാഗ്യമില്ലാതെപോയ കളിക്കാരനാണ് മുഹമമദ് അസ്ഹറുദ്ദീൻ. ടീം ഇന്ത്യയെ വ്യത്യസ്ത തലത്തിലേക്ക് ഉയർത്തിയ അസ്ഹറുദ്ദീൻ, 1990ൽ ആണ് ആദ്യമായി ഇന്ത്യൻ നായകനായത്. പരമ്പരാഗത രീതിയിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയെ നയിച്ചതിനുള്ള ബഹുമതി അദ്ദേഹത്തിനാണ്. 47 ടെസ്‌റ്റിലും 174 ഏകദിനങ്ങളിലും അദ്ദേഹം ഇന്ത്യൻ നായകനായിരുന്നു.
ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ചതും അദ്ദേഹമാണ്– മൂന്നു ലോകകപ്പുകളിൽ (1992, 96, 99). ഇന്ത്യയെ ആദ്യമായി പത്തിലേറെ ടെസ്‌റ്റുകളിൽ വിജയിപ്പിച്ച നായകനാണ് അസ്ഹർ. ഏറ്റവും കൂടുതൽ ഏകദിന കിരീടങ്ങൾ ഇന്ത്യയ്‌ക്ക് സമ്മാനിച്ച ക്യാപ്‌റ്റൻ അസ്‌ഹറുദ്ദീനാണ് (10 കിരീടങ്ങൾ). എന്നാൽ ക്രിക്കറ്റ് കരിയർ 99 ടെസ്‌റ്റുകളിൽ അവസാനിപ്പിക്കേണ്ടിവന്നു.
99 ടെസ്റ്റുകളുമായി മൈതാനങ്ങളിൽ നിറഞ്ഞുനിൽക്കെ, പന്തയ വിവാദത്തെത്തുടർന്ന് 2000ൽ ആണ് അസ്‌ഹറിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. അപ്പോൾ പ്രായം 37 വയസ്സ്. 2000 ഡിസംബർ 5ന് അസ്‌ഹറുദീനും അജയ് ശർമയ്‌ക്കും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ വാർത്ത ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകളഞ്ഞു. ക്രിക്കറ്റ് കോഴക്കേസിൽ കുറ്റക്കാരെന്നു തെളിഞ്ഞതിനെ തുടർന്നാണു ബിസിസിഐ വിലക്കു കൽപ്പിച്ചത്.
ഇതോടൊപ്പം അജയ് ജഡേജയ്‌ക്കും മനോജ് പ്രഭാകറിനും ടീം ഫിസിയോ അലി ഇറാനിക്കും 5 വർഷത്തെ വിലക്കും ഏർപ്പെടുത്തി .വിലക്ക് പിൻവലിക്കണമെന്ന് പല ഭാഗത്തുനിന്ന് ആവശ്യം ഉയർന്നെങ്കിലും ബിസിസിഐ ചെവിക്കൊണ്ടില്ല. ഒരു ടെസ്റ്റുകൂടി നൽകി 100 എന്ന മാന്ത്രിക സംഖ്യയിൽ മാന്യമായി വിരമിക്കാൻ അനുവദിക്കണമെന്ന ആവശ്യവും ബിസിസിഐ കൈക്കൊണ്ടില്ല.
അസ്ഹറിന് വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ നടപടി 12 വർഷങ്ങൾക്കു ശേഷം 2012 മേയ് 20ന് ആന്ധ്രപ്രദേശ് ഹൈക്കോടതി റദ്ദാക്കി. അപ്പോൾ അസ്ഹറിന് പ്രായം 49. അപ്പോഴത്തേക്കും അസ്ഹറിന്റെ ക്രിക്കറ്റ് കരിയർ എന്നന്നേക്കുമായി അവസാനിച്ചിരുന്നു. 9 എന്ന നിർഭാഗ്യസംഖ്യ എന്നും അസ്‌ഹറിനെ വേട്ടയാടിയിട്ടേയുള്ളൂ. ടെസ്‌റ്റിലെ ഏറ്റവും ഉയർന്ന സ്കോർ 199. ടെസ്‌റ്റിൽ പുറത്താവാതെ നിന്നത് 9 തവണ.