ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ ലോകത്ത് എപ്പോഴും ഓൺലൈനിലായിരിക്കുക എന്നത് ഏറെ പ്രധാനമാണ്. ഒരു ചെറിയ തെറ്റിനു പോലും വലിയ വില നൽകേണ്ടിവരും. 2010 ലെ ഹിറ്റ് ചിത്രമായ ‘ദി സോഷ്യൽ നെറ്റ്‌വർക്കിൽ’ മാർക്ക് സക്കർബർഗായി അഭിനയിച്ച ജെസ്സി ഐസൻബർഗ് ഒരു നിർണായക കാര്യം പറയുന്നുണ്ട് – ‘ഫെയ്സ്‌ബുക്കും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം ഞാൻ പറയട്ടെ, ഞങ്ങൾ ഒരിക്കലും തകരില്ല.’ മെറ്റയുടെയും മേധാവി മാർക്ക് സക്കർബർഗിന്റെയും ആ വിശ്വാസമാണ് ഇപ്പോൾ ഇടക്കിടെ തകർന്നുക്കൊണ്ടിരിക്കുന്നത്. മാർച്ച് 5ന് ഇന്ത്യൻ സമയം രാത്രി എട്ട് മണിയോടെയാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനദാതാക്കളായ മെറ്റയുടെ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ തുടങ്ങി സർവീസുകൾ നിശ്ചലമായത്. ആഗോളതലത്തിലുള്ള 300 കോടിയോളം ഉപയോക്താക്കളെ ഈ പ്രശ്നം ഏതെങ്കിലും വഴിക്ക് ബാധിച്ചുവെന്നാണ് റിപ്പോർട്ട്...

ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ ലോകത്ത് എപ്പോഴും ഓൺലൈനിലായിരിക്കുക എന്നത് ഏറെ പ്രധാനമാണ്. ഒരു ചെറിയ തെറ്റിനു പോലും വലിയ വില നൽകേണ്ടിവരും. 2010 ലെ ഹിറ്റ് ചിത്രമായ ‘ദി സോഷ്യൽ നെറ്റ്‌വർക്കിൽ’ മാർക്ക് സക്കർബർഗായി അഭിനയിച്ച ജെസ്സി ഐസൻബർഗ് ഒരു നിർണായക കാര്യം പറയുന്നുണ്ട് – ‘ഫെയ്സ്‌ബുക്കും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം ഞാൻ പറയട്ടെ, ഞങ്ങൾ ഒരിക്കലും തകരില്ല.’ മെറ്റയുടെയും മേധാവി മാർക്ക് സക്കർബർഗിന്റെയും ആ വിശ്വാസമാണ് ഇപ്പോൾ ഇടക്കിടെ തകർന്നുക്കൊണ്ടിരിക്കുന്നത്. മാർച്ച് 5ന് ഇന്ത്യൻ സമയം രാത്രി എട്ട് മണിയോടെയാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനദാതാക്കളായ മെറ്റയുടെ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ തുടങ്ങി സർവീസുകൾ നിശ്ചലമായത്. ആഗോളതലത്തിലുള്ള 300 കോടിയോളം ഉപയോക്താക്കളെ ഈ പ്രശ്നം ഏതെങ്കിലും വഴിക്ക് ബാധിച്ചുവെന്നാണ് റിപ്പോർട്ട്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ ലോകത്ത് എപ്പോഴും ഓൺലൈനിലായിരിക്കുക എന്നത് ഏറെ പ്രധാനമാണ്. ഒരു ചെറിയ തെറ്റിനു പോലും വലിയ വില നൽകേണ്ടിവരും. 2010 ലെ ഹിറ്റ് ചിത്രമായ ‘ദി സോഷ്യൽ നെറ്റ്‌വർക്കിൽ’ മാർക്ക് സക്കർബർഗായി അഭിനയിച്ച ജെസ്സി ഐസൻബർഗ് ഒരു നിർണായക കാര്യം പറയുന്നുണ്ട് – ‘ഫെയ്സ്‌ബുക്കും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം ഞാൻ പറയട്ടെ, ഞങ്ങൾ ഒരിക്കലും തകരില്ല.’ മെറ്റയുടെയും മേധാവി മാർക്ക് സക്കർബർഗിന്റെയും ആ വിശ്വാസമാണ് ഇപ്പോൾ ഇടക്കിടെ തകർന്നുക്കൊണ്ടിരിക്കുന്നത്. മാർച്ച് 5ന് ഇന്ത്യൻ സമയം രാത്രി എട്ട് മണിയോടെയാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനദാതാക്കളായ മെറ്റയുടെ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ തുടങ്ങി സർവീസുകൾ നിശ്ചലമായത്. ആഗോളതലത്തിലുള്ള 300 കോടിയോളം ഉപയോക്താക്കളെ ഈ പ്രശ്നം ഏതെങ്കിലും വഴിക്ക് ബാധിച്ചുവെന്നാണ് റിപ്പോർട്ട്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ ലോകത്ത് എപ്പോഴും ഓൺലൈനിലായിരിക്കുക എന്നത് ഏറെ പ്രധാനമാണ്. ഒരു ചെറിയ തെറ്റിനു പോലും വലിയ വില നൽകേണ്ടിവരും. 2010 ലെ ഹിറ്റ് ചിത്രമായ ‘ദി സോഷ്യൽ നെറ്റ്‌വർക്കിൽ’ മാർക്ക് സക്കർബർഗായി അഭിനയിച്ച ജെസ്സി ഐസൻബർഗ് ഒരു നിർണായക കാര്യം പറയുന്നുണ്ട് – ‘ഫെയ്സ്‌ബുക്കും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം ഞാൻ പറയട്ടെ, ഞങ്ങൾ ഒരിക്കലും തകരില്ല.’ മെറ്റയുടെയും മേധാവി മാർക്ക് സക്കർബർഗിന്റെയും ആ വിശ്വാസമാണ് ഇപ്പോൾ ഇടക്കിടെ തകർന്നുക്കൊണ്ടിരിക്കുന്നത്. മാർച്ച് 5ന് ഇന്ത്യൻ സമയം രാത്രി എട്ട് മണിയോടെയാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനദാതാക്കളായ മെറ്റയുടെ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ തുടങ്ങി സർവീസുകൾ നിശ്ചലമായത്. ആഗോളതലത്തിലുള്ള 300 കോടിയോളം ഉപയോക്താക്കളെ ഈ പ്രശ്നം ഏതെങ്കിലും വഴിക്ക് ബാധിച്ചുവെന്നാണ് റിപ്പോർട്ട്.

രണ്ട് മണിക്കൂറോളം മുൻനിര സേവനങ്ങൾ മുടങ്ങിയെങ്കിലും വൈകാതെ എല്ലാം തിരികെകൊണ്ട് വന്ന് ഉപയോക്താക്കളോട് കമ്പനി ക്ഷമചോദിക്കുകയും ചെയ്തു. എന്നാൽ, ആ രണ്ട് മണിക്കൂർ സമയം ആഗോള ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ടതായിരുന്നു. ഇതിനാൽ തന്നെ ആ രണ്ട് മണിക്കൂറിന് മെറ്റ നൽകേണ്ടിവന്നത് വലിയ വിലയാണ്. ഓഹരി വിപണിയിൽ കമ്പനി കുത്തനെ താഴോട്ട് പോയി, ഇതോടെ മേധാവി സക്കർബർഗിന്റെ ആസ്തിയും ഇടിഞ്ഞു. ഇതിനൊക്കെ പുറമെ ഡിജിറ്റൽ പരസ്യങ്ങൾ കാണിച്ച് വരുമാനമുണ്ടാക്കുന്ന മെറ്റയ്ക്ക് ആ വഴിക്കും നഷ്ടം നേരിട്ടു. എന്താണ് ആ രണ്ട് മണിക്കൂറിൽ സംഭവിച്ചത്? പരിശോധിക്കാം.

സക്കർബർഗ് (Photo: Facebook/zuck)
ADVERTISEMENT

∙ മുടങ്ങിയത് വൻ ബിസിനസുകൾ, നഷ്ടം കോടികൾ

മെറ്റ കമ്പനിയുടെ ഫെയ്സ്ബുക്, ഇൻസ്റ്റാ​ഗ്രാം, മെസഞ്ചർ എന്നിവയുൾപ്പെടെയുള്ള ആപ്ലിക്കേഷനുകളെയും സേവനങ്ങളെയുമാണ് പ്രശ്നം ബാധിച്ചത്. മണിക്കൂറുകളോളം നീണ്ടുനിന്ന തടസ്സം കാരണം ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഈ പ്ലാറ്റ്‌ഫോമുകൾ ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല. ഇത് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ, സോഷ്യൽ നെറ്റ്‌വർക്കിങ്, ഓൺലൈൻ മാർക്കറ്റിങ് തുടങ്ങി വിവിധ മേഖലകളിൽ തടസ്സമുണ്ടാക്കുകയും കോടികളുടെ നഷ്ടത്തിനു കാരണമാകുകയും ചെയ്തു. 

ആശയവിനിമയം, സാമൂഹിക ഇടപെടൽ, വിപണനം, വാണിജ്യം എന്നിവയ്ക്കായി കോടിക്കണക്കിന് ഉപയോക്താക്കളും ബിസിനസ് സ്ഥാപനങ്ങളും സംഘടനകളും മെറ്റയുടെ പ്ലാറ്റ്‌ഫോമുകളെ കാര്യമായി ആശ്രയിക്കുന്നതാണ് നഷ്ടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഇന്നത്തെ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിൽ ഈ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് വ്യക്തിഗത ഇടപെടലുകൾക്ക് മാത്രമല്ല, ഉപഭോക്താക്കളിലേക്ക് എത്തുന്നതിനും ഉൽപന്നങ്ങൾ പരസ്യപ്പെടുത്തുന്നതിനും ഇടപാടുകൾ നടത്തുന്നതിനുമെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിൽ ചെറുകിടക്കാർ മുതൽ വൻകിട കമ്പനികൾ വരെയുണ്ട്.

മെറ്റ മേധാവി മാർക്ക് സക്കർബർഗ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുന്നു (File Photo Credit: zuck/facebook)

∙ രണ്ട് മണിക്കൂറിന് സക്കർബർഗിന് നഷ്ടമായത് 300 കോടി ഡോളർ

ADVERTISEMENT

സേവനങ്ങൾ മുടങ്ങിയ രണ്ട് മണിക്കൂർ സമയത്തിന് മെറ്റ മേധാവി മാർക്ക് സക്കർബർഗ് നൽകേണ്ടി വന്ന വിലയും വലുതാണ്. പ്രശ്നം നേരിട്ട ആ ദിവസം ഓഹരി വിപണിയിൽ ഏകദേശം 300 കോടി ഡോളറാണ് (ഏകദേശം 24,838 കോടി രൂപ ) സക്കർബർഗിന്റെ ആസ്തിയിൽ നിന്ന് നഷ്ടമായത്. അടുത്ത ദിവസം ഇത് തിരിച്ചുപിടിക്കുകയും ചെയ്തു. മൊത്തം ആസ്തിയുടെ 2.2 ശതമാനമാണ് മാര്‍ച്ച് 5ന് നഷ്ടമായത്. ഇതൊക്കെയാണെങ്കിലും 17,600 കോടി ഡോളർ ആസ്തിയുള്ള സക്കര്‍ബർഗ് ഇപ്പോഴും ലോകത്തിലെ നാലാമത്തെ ധനികനായി തുടരുന്നു.

∙ അന്ന് നഷ്ടപ്പെട്ടത് 100 ദശലക്ഷം ഡോളർ

അതായത് ഈ കുറഞ്ഞ മണിക്കൂറിലെ പ്രശ്നം പോലും ഉയോക്താക്കളെ കാര്യമായി ബാധിച്ചു. അതിനേക്കാളേറെ കമ്പനിയുടെയും മേധാവിയുടെയും ആസ്തിക്കും മറ്റു വരുമാനങ്ങൾക്കും വൻ നഷടം നേരിട്ടു. 2021 ഒക്ടോബറിൽ ഫെയ്സ്ബുക്കും വാട്സാപ്പും പ്രവർത്തനരഹിതമായപ്പോൾ (ആറ് മണിക്കൂർ) കമ്പനിക്ക് 100 ദശലക്ഷം ഡോളർ നഷ്ടമാണ് നേരിട്ടത്. 91 ദിവസത്തെ കാലയളവിൽ 2908 കോടി ഡോളർ വരുമാനം നേടിയ ഫെയ്സ്ബുക്കിന്റെ 2021 ലെ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് അന്ന് ഈ കണക്ക് പുറത്തുവിട്ടത്. അന്ന് പ്രതിദിനം ശരാശരി 319.6 ദശലക്ഷം ഡോളർ അല്ലെങ്കിൽ മണിക്കൂറിൽ 13.3 ദശലക്ഷം ഡോളർ നഷ്ടമായിരുന്നു കണക്കാക്കിയത്. 

സക്കർബർഗിന്റെ വിഡിയോ കാണുന്ന വ്യക്തി. (Photo by Chris Delmas/AFP)

2024 ലാണ് ഇപ്പോൾ പ്രശ്നം നേരിട്ടിരിക്കുന്നത്. കൂടാതെ ഫെയ്സ്ബുക് പരസ്യത്തിനായി ഇപ്പോൾ അൽപം കൂടുതൽ നിരക്ക് ഈടാക്കുന്നുണ്ടാകാം. ഇതിനാൽ കമ്പനിക്ക് നേരിട്ടത് അന്നത്തേക്കാൾ കൂടുതൽ നഷ്ടമായിരിക്കും. @whatdope എന്ന പേരിലുള്ള എക്സ് അക്കൗണ്ടിൽ 2021 ൽ കമ്പനിക്ക് ഒരു മിനിറ്റിന് എത്രമാത്രം നഷ്ടം നേരിടുമെന്നതിനെക്കുറിച്ചുള്ള കണക്കുകളും പറയുന്നുണ്ട്. ‘കഴിഞ്ഞ വർഷത്തെ പരസ്യ വരുമാനം (ഫെയ്സ്ബുക്കിന്റെ വെബ്സൈറ്റുകൾക്ക്) 8420 കോടി ഡോളർ ആയിരുന്നു. ഇതിനാൽ, ഓരോ മിനിറ്റിലും അവർക്ക് ഏകദേശം 160,000 ഡോളർ നഷ്ടപ്പെടും. അല്ലെങ്കിൽ സെക്കൻഡിൽ 2,670 ഡോളർ’.

ADVERTISEMENT

∙ കച്ചവടം മുടങ്ങി, പരസ്യം കാണിക്കാൻ കഴിഞ്ഞില്ല  

സോഷ്യൽ മീഡിയ തടസ്സങ്ങൾ എപ്പോഴും കാര്യമായി ബാധിക്കുന്നത് ചെറുകിട ബിസിനസുകളയാണ്. പരസ്യം, ക്ലയന്റുമായി ആശയവിനിമയം, നേരിട്ടുള്ള വിൽപന എന്നിവയ്ക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്ന നിരവധി ബിസിനസ് സംരംഭങ്ങളും വ്യക്തികളും ഉണ്ട്. മാർച്ച് 5ൽ മെറ്റ പ്ലാറ്റ്‌ഫോമുകൾ തകരാറിലായതോടെ ഇത്തരക്കാരുടെ കച്ചവടമാണ് മുടങ്ങിയത്. ഇതിനെല്ലാം ബദൽ സംവിധാനം വേണമെന്നാണ് മിക്ക ടെക് വിദഗ്ധരും പറയുന്നത്. സോഷ്യൽ മീഡിയയോ മറ്റ് സോഫ്‌റ്റ്‌വെയറുകളോ ആകട്ടെ ചെറുകിട ബിസിനസുകളെല്ലാം ഒരു പ്ലാറ്റ്‌ഫോമിൽ ആശ്രയിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് യുഎസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്ക് മുൻപാകെ ഹാജരായപ്പോൾ. ( File Photo by Brendan SMIALOWSKI / AFP)

ഡേറ്റാബേസ് എല്ലാം മറ്റു പ്ലാറ്റ്ഫോമുകളിലും സൂക്ഷിക്കണമെന്ന് ചുരുക്കം. പലരും പണം കൊടുത്തും അല്ലാതെയും ഉൽപന്നങ്ങൾ മെറ്റ സർവീസുകൾ വഴി വിൽക്കുകയും മാർക്കറ്റിങ് നടത്തുകയും ചെയ്യുന്നുണ്ട്. മെറ്റ പണിമുടക്കിയപ്പോൾ ഇ-കൊമേഴ്‌സ് വെബ്സൈറ്റുകൾ വഴിയുള്ള വിൽപന പൂർണമായും നിലച്ചു. ഇത്രയൊക്കെ പ്രശ്നം നേരിട്ടെങ്കിലും മെറ്റയുടെ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ പദ്ധതിയില്ല എന്ന് തന്നെയാണ് മിക്കവരും പറയുന്നത്. കാരണം പലരും പരീക്ഷിച്ച മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളേക്കാൾ കൂടുതൽ വിൽപന ഇവിടെ നടക്കുന്നുണ്ടെന്ന് ചുരുക്കം.

∙ ലോഗിൻ ചെയ്യാനാകാതെ വിയർത്തു

ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യുന്നതിനും ഉള്ളടക്കം പോസ്റ്റുചെയ്യുന്നതിനും സന്ദേശങ്ങൾ അയയ്‌ക്കുന്നതിനും മറ്റുള്ളവരുമായി ഇടപഴകുന്നതിനും അപ്രതീക്ഷിതമായി ബുദ്ധിമുട്ടുകൾ നേരിട്ടതോടെ പലരും ആശങ്കയിലായി. പ്രശ്നമുണ്ടെന്ന് മെറ്റ അധികൃതർ സമ്മതിക്കുകയും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ അതിവേ​ഗം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ പ്രവർത്തനരഹിതമായ സമയം ദീർഘനേരം നീണ്ടു. ഈ സമയത്തിനിടയ്ക്ക് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കും നിരീക്ഷകർക്കും ഇടയിൽ വലിയ നിരാശയും ഊഹാപോഹങ്ങൾ സൃഷ്ടിക്കാനും കാരണമായി. ലോകമെമ്പാടുമുള്ള ഏകദേശം 24 ലക്ഷം ഫെയ്സ്ബുക് ഉപയോക്താക്കളാണ് മെറ്റ സർവീസിലെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തത്.

നാസ അമേസ് റിസർച്ച് സെന്റർ സന്ദർശിക്കുന്ന സക്കർബർഗ് (Photo: Facebook/zuck)

യുഎസിലുടനീളമുള്ള 18 ലക്ഷത്തിലധികം ഉപയോക്താക്കളാണ് റിപ്പോർട്ട് ചെയ്തത്. ലോഗിൻ ചെയ്യാൻ ശ്രമിച്ച ഉപയോക്താക്കൾക്ക് ‘സെഷൻ കാലഹരണപ്പെട്ടു, ദയവായി വീണ്ടും ലോഗിൻ ചെയ്യുക’ എന്ന സന്ദേശമാണ് ലഭിച്ചത്. അവർ വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ, ‘നിങ്ങൾ നൽകിയ പാസ്‌വേഡ് തെറ്റാണ്’ എന്ന മറ്റൊരു സന്ദേശവും ലഭിച്ചു.

∙ കാരണം നിഗൂഢം

സാങ്കേതിക തകരാറുകൾ മുതൽ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ വരെയുള്ള നിരവധി ഘടകങ്ങൾ ഈ തടസ്സത്തിനു കാരണമായേക്കാം. മെറ്റ പ്ലാറ്റ്‌ഫോമുകളുടെ പരസ്പരബന്ധിത സ്വഭാവം കണക്കിലെടുക്കുമ്പോൾ ഒരു ഭാഗത്തെ ചെറിയ തടസ്സം പോലും ഒന്നിലധികം സേവനങ്ങളെ ബാധിക്കുന്ന വ്യാപകമായ തടസ്സത്തിലേക്ക് നയിച്ചേക്കാം. കൂടാതെ, മെറ്റയുടെ ഇൻഫ്രാസ്ട്രക്ചറിലെ പ്രശ്നങ്ങൾ, സെർവർ പ്രശ്നങ്ങൾ, താങ്ങാനാവുന്നതിലും അധികം നെറ്റ്‌വർക്ക് ട്രാഫിക്ക്, സോഫ്റ്റ്‌വെയർ ബഗുകൾ എന്നിവയുൾപ്പെടെയുള്ള നിരവധി വെല്ലുവിളികൾ പതിവായി മെറ്റ ആപ്പുകളും സേവനങ്ങളും നേരിടാറുണ്ട്.

∙ ആശങ്കകൾ, ഉത്തരം കിട്ടാത്ത ചോദ്യങ്ങളേറെ

ആഗോള സോഷ്യൽ മീഡിയയുടെ ഒരു പ്രധാന ഭാഗം അടക്കി ഭരിക്കുന്ന മെറ്റ കമ്പനിക്കുള്ളിലെ ഇത്തരം പ്രശ്നങ്ങളെല്ലാം വലിയ ആശങ്കകളും ചില ചോദ്യങ്ങളുമുയർത്തുന്നുണ്ട്.. കോടിക്കണക്കിന് ഉപയോക്താക്കൾ അവരുടെ ഡേറ്റയും ആശയവിനിമയവും മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ ഏൽപ്പിക്കുമ്പോൾ സേവനത്തിലെ ഏത് തടസ്സവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഇത് ടെക് വിപണിയിലെ വികേന്ദ്രീകരണം, മത്സരം, നിയന്ത്രണ മേൽനോട്ടം എന്നിവയെക്കുറിച്ചുള്ള ചർച്ചകളിലേക്ക് നയിക്കും. 

Image Credit: kovop/Shuttestock

∙ നേട്ടമുണ്ടാക്കിയത് ഇലോൺ മസ്ക്

മെറ്റ സേവനങ്ങൾ നിശ്ചലമായതോടെ ഉപയോക്താക്കൾ മറ്റു ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിലേക്കും സോഷ്യൽ നെറ്റ്‌വർക്കുകളിലേക്കും തിരിഞ്ഞു. വാട്സാപ്, ടെലിഗ്രാം, സിഗ്നൽ, സ്ലാക്ക് തുടങ്ങിയ സന്ദേശമയയ്‌ക്കൽ ആപ്പുകളുടെ ഉപയോഗം വർധിച്ചു, കാരണം ഉപയോക്താക്കൾ പ്രവർത്തനരഹിതമായ സമയത്ത് ബന്ധം നിലനിർത്തുന്നതിനുള്ള ബദൽ മാർഗങ്ങൾ തേടി. അതുപോലെ, മെറ്റയുടെ എതിരാളികളായ എക്സ് (മുൻപ് ട്വിറ്റർ), സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉള്ളടക്കം പങ്കിടുന്നതിനും മറ്റുള്ളവരുമായി ഇടപഴകുന്നതിനുമായി ഉപയോക്താക്കൾ ഇതര സർവീസുകൾ ഉപയോ​ഗിക്കാൻ തുടങ്ങിയത് അവർക്ക് വൻ നേട്ടമായി.

മെറ്റ സേവനങ്ങൾ ലഭിക്കാതെ വന്നതോടെ കാര്യംതിരക്കി പലരും എത്തിയത് എക്സിലാണ്. ആ രണ്ട് മണക്കൂറിൽ എക്സിൽ വലിയ ചർച്ചകളും ട്വീറ്റുകളും നടന്നു. എക്സിൽ പതിവിൽ കൂടുതൽ ട്രാഫിക് വന്നതോടെ മേധാവി ഇലോൺ മസ്കും ട്വീറ്റുമായി വന്നു. ‘നിങ്ങൾ ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കിൽ, അത് ഞങ്ങളുടെ സെർവറുകൾ പ്രവർത്തിക്കുന്നതിനാലാണ്’ എന്നായിരുന്നു മസ്കിന്റെ ട്വീറ്റ്. മെറ്റയെ പരിഹസിക്കുന്ന ട്വീറ്റുകൾക്കും വൻ പ്രതികരണമാണ് ലഭിച്ചത്. വല്ലപ്പോഴും ഉപയോഗിച്ചിരുന്നവർ പോലും എക്സിലേക്ക് തിരിച്ചെത്തിയ നിമിഷങ്ങളായിരുന്നു അത്. 

മെറ്റ മേധാവി മാർക്ക് സക്കർബർഗ് (Photo courtesy: zuck/facebook)

∙ ഇങ്ങനെ പോയാൽ വേണം ഒരു ബദൽ സംവിധാനം

മെറ്റയുടെ പ്ലാറ്റ്‌ഫോമുകളെ വളരെയധികം ആശ്രയിക്കുന്ന ബിസിനസുകൾക്കും പരസ്യദാതാക്കൾക്കും അവരുടെ ഡിജിറ്റൽ മാർക്കറ്റിങ് തന്ത്രങ്ങൾ വൈവിധ്യവത്കരിക്കുന്നതിന്റെയും ടാർഗെറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നതിന് ഒന്നിലധികം സർവീസുകൾ പ്രയോജനപ്പെടുത്തുന്നതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന മുന്നറിയിപ്പ് കൂടിയായിരുന്നു ഈ സംഭവം. ഒരൊറ്റ പ്ലാറ്റ്‌ഫോമിനെ അമിതമായി ആശ്രയിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ ഈ സംഭവം അടിവരയിടുകയും ഭാവിയിലെ തടസ്സങ്ങളുടെ ആഘാതം ലഘൂകരിക്കാനുള്ള മറ്റു പദ്ധതികളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നു.

മെറ്റയുടെ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അതിവേഗം പ്രവർത്തിച്ചെങ്കിലും ഈ സംഭവം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ദുർബലതയെയും ഇത്രയും വലിയ തോതിൽ പ്ലാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യുന്നതിൽ അന്തർലീനമായ വെല്ലുവിളികളെയും ഓർമപ്പെടുത്തുന്നു. പ്രവർത്തനരഹിതമായ സമയം കുറയ്ക്കുന്നതിനും നിർണായക ഓൺലൈൻ സേവനങ്ങളുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിനുമുള്ള ചർച്ചകൾക്കും ഇത് തുടക്കമിട്ടു.

മെറ്റ മേധാവി മാർക്ക് സക്കർബർഗ് (Photo courtesy: zuck/facebook)

∙ ഉപയോക്താക്കളെ വട്ടംകറക്കിയത് രണ്ട് മണിക്കൂർ

ജനപ്രിയ ആപ്ലിക്കേഷനുകളായ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്, ത്രെഡ്സ്, മെസഞ്ചർ പ്ലാറ്റ്‌ഫോമുകൾ രണ്ട് മണിക്കൂറിലധികം പ്രവർത്തനം മുടക്കിയപ്പോൾ ഉപയോക്താക്കൾ നെട്ടോട്ടമോടുകയായിരുന്നു. പലരുടെയും അക്കൗണ്ടുകൾ ആരെങ്കിലും ഹാക്ക് ചെയ്തതാണോ, അതോ ഹാൻഡ്സെറ്റിന്റെ പ്രശ്നമാണോ എന്ന് വരെ ചിന്തിച്ചവരുണ്ട്. ചിലർ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്തവരും ഉണ്ട്. ഉപയോക്താക്കൾക്കെല്ലാം വിവിധ പ്രശ്നങ്ങളാണ് നേരിട്ടത്. വർഷങ്ങൾക്ക് മുൻപും സമാനമായ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ഉപയോക്താക്കളെ ഏറെ പ്രതിസന്ധിയിലാക്കിയ സാങ്കേതിക പ്രശ്നമാണ് മാർച്ച് 5ന് സംഭവിച്ചത്.

∙ സ്ഥിതിഗതികൾ നിരീക്ഷിച്ച് വൈറ്റ് ഹൗസും

മെറ്റയുടെ സേവനങ്ങൾ മുടങ്ങിയ സംഭവത്തിൽ വൈറ്റ് ഹൗസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ സ്ഥിതിഗതികൾ നിരീക്ഷിരുന്നു. ആ സമയത്ത് പ്രത്യേക സൈബർ ആക്രമണത്തിന്റെ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ പറഞ്ഞത്. ഔട്ടേജ് ട്രാക്കിങ് വെബ്‌സൈറ്റ് ആയ ഡൗൺഡിറ്റക്ടർ ഡോട് കോം റിപ്പോർട്ട് അനുസരിച്ച് ഫെയ്സ്ബുക് ലഭിക്കുന്നില്ലെന്ന് പറഞ്ഞത് 550,000 ലധികം പേരും ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്ന് ഏകദേശം 92,000 റിപ്പോർട്ടുകളും ലഭിച്ചുവെന്നാണ്. ഏകദേശം 319 കോടി പ്രതിദിന സജീവ ഉപയോക്താക്കളുള്ള വാട്സാപ്പ് ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസിലും പ്രശ്‌നങ്ങൾ കണ്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഡൗൺഡിറ്റക്ടറിന്റെ ഡേറ്റ പ്രകാരം വാട്സാപ്, ത്രെഡ്സ് എന്നിവയിലെ ആഘാതം താരതമ്യേന ചെറുതാണ്.

∙ പ്രശ്നക്കാരൻ ബഗോ?

ടെക് വിദഗ്ധരിൽ നിന്ന് ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം മെറ്റ അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടതിനു പിന്നിൽ‍ ബഗ് ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സോഫ്‌റ്റ്‌വെയർ കമ്പനി സിസ്‌കോയുടെ തൗസൻഡ് ഐസ് ഇന്റർനെറ്റ് ഇന്റലിജൻസ് ടീമിലെ വിദഗ്ധരും മെറ്റ തകരാറിനെ വിശകലനം ചെയ്തു. ആഗോള ഇന്റർനെറ്റിലുടനീളമുള്ള ആയിരക്കണക്കിന് സേവനങ്ങളുടെയും നെറ്റ്‌വർക്കുകളുടെയും പ്രവർത്തനക്ഷമത സജീവമായി നിരീക്ഷിക്കുന്ന തൗസൻഡ് ഐസ് ടീമിന്റെ അഭിപ്രായത്തിൽ ഓതന്റിക്കേഷൻ ഉറപ്പാക്കൽ പോലുള്ള ഒരു ബാക്കെൻഡ് സേവനത്തിലെ പ്രശ്‌നമാണ് മെറ്റ സേവനങ്ങളുടെ പണിമുടക്കലിന് പിന്നിലെന്നാണ് പറയുന്നത്. ഇത് കാരണമാണ് പലർക്കും ലോഗിൻ ചെയ്യാനും പാസ്‌വേർഡ് തെറ്റാണെന്ന് കാണിക്കാനും കാരണമായത്.

മെറ്റ മേധാവി മാർക്ക് സക്കർബർഗ് ഓഫിസിൽ (Photo courtesy: zuck/facebook)

∙ തലവേദനയായത് കോഡിങ്ങിലെ പിശകോ?

യൂറോപ്യൻ യൂണിയന്റെ പുതിയ ഡിജിറ്റൽ മാർക്കറ്റ് ആക്ട് നടപ്പിലാക്കാനുള്ള ബിഗ് ടെക് കമ്പനികൾക്കുള്ള സമയപരിധി മാർച്ച് 7ന് അവസാനിച്ചു. ഇതിനു തൊട്ടുമുൻപാണ് തകരാർ സംഭവിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. യൂറോപ്യൻ യൂണിയന്റെ പുതിയ നിർദേശങ്ങൾ മെറ്റയുടെ സർവീസുകളിലും നടപ്പിലാക്കാനുള്ള ശ്രമത്തിനിടെയാകാം പ്രശ്നം നേരിട്ടതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനു വേണ്ടിയുള്ള പ്രത്യേകം കോഡിങ് പ്രശ്നങ്ങൾ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിട്ടുണ്ടാകാം. ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾക്കായി വ്യക്തിഗത ഡേറ്റ ഉപയോഗിക്കുന്നത് തടയാൻ ഉപയോക്താക്കളെ സഹായിക്കുന്ന സംവിധാനങ്ങളും മെറ്റ പരീക്ഷിക്കുന്നുണ്ടാകാം.

2021 ലേതിനു സമാനമായ സാങ്കേതിക തകരാറുകൾ തന്നെയാണ് ഇപ്പോഴും നേരിട്ടിരിക്കുന്നത്. അന്ന് 7 മണിക്കൂർ പ്രവർത്തനം നിലച്ചപ്പോൾ ഇപ്പോൾ രണ്ട് മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ചു. ജനപ്രിയ മെറ്റ സേവനങ്ങൾക്ക് വ്യാപകമായ തകരാർ സംഭവിച്ചപ്പോൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഏറെ ബുദ്ധിമുട്ടി. മണിക്കൂറുകളോളം നീണ്ടുനിന്ന ഈ തടസ്സം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ അമിതമായി ആശ്രയിക്കുന്നതിന്റെ ദുർബലതയെ എടുത്തുകാണിക്കുന്നതായിരുന്നു.

മെറ്റയുടെ പ്രതിസന്ധി കുറച്ച് ടെക് ഭീമന്മാരുടെ കൈകളിൽ ഡിജിറ്റൽ ശക്തി കേന്ദ്രീകരിച്ചാൽ സംഭവിക്കുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ചകൾക്ക് പ്രേരിപ്പിച്ചു. അത്തരം കേന്ദ്രീകൃത നിയന്ത്രണം കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുവെന്ന് വിമർശകർ വാദിക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ വികേന്ദ്രീകരണത്തിനും വൈവിധ്യവൽക്കരണത്തിനുമുള്ള ആഹ്വാനങ്ങൾ ശക്തമായിട്ടുണ്ട്.

English Summary:

Meta's 2-Hour Outage Leaves Small Businesses in the Lurch, Triggers Market Tumble