അത് പടയപ്പ ആയിരുന്നോ? മൂന്നാറിൽ അടുത്തിടെ നാട്ടുകാരും വനംവകുപ്പും തമ്മിൽ നടക്കുന്ന തർക്കം ഇതാണ്. വന്യമൃഗശല്യം മൂലം ജനം പൊറുതി മുട്ടുമ്പോൾ സാങ്കേതിക പ്രശ്നങ്ങളാണ് അധികൃതർക്ക് തർക്കം. തങ്ങളെ ആക്രമിച്ചത് പടയപ്പ ആയിരുന്നോ? അറിയില്ല എന്നായിരുന്നു എസക്കി രാജന്റെ മറുപടി. അന്ന് ഓട്ടോറിക്ഷ ആക്രമിച്ചത് പടയപ്പ അല്ല, മറ്റൊരു ആനയാണ് എന്നാണ് വനംവകുപ്പിന്റെ വാദം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന സുരേഷിനെ കൊലപ്പെടുത്തിയ ശേഷം അതേ ആന 2 ദിവസം ചോറ്റുപാറ ഉണ്ടായിരുന്നു എന്നും അതിനു ശേഷം തെന്മല എസ്റ്റേറ്റ് ഭാഗത്തേക്ക് പോയി എന്നും വനംവകുപ്പ് അധികൃതർ പറയുന്നു. അതേ സമയം, തൊഴിലാളികളിൽ വലിയൊരു വിഭാഗം പറയുന്നത് അന്ന് ആക്രമിച്ചത് പടയപ്പ തന്നെയാണ് എന്നാണ്. വനംവകുപ്പ് വാച്ചർമാർ പലരും ഇക്കാര്യം തങ്ങളോട് സമ്മതിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. ആനശല്യത്തിന് അറുതി വരുത്താനല്ല ആനയെ കണ്ടെത്താനാണ് അന്വേഷണം എന്നും പറയാം. ഓട്ടോറിക്ഷ ആക്രമിച്ച് സുരേഷിനെ കൊലപ്പെടുത്തിയതിനു ശേഷം 2 ദിവസത്തിനുള്ളിൽ കടലാറിൽ ഒരു പലചരക്കു കട ആന ആക്രമിച്ചിരുന്നു. തൊഴിലാളികൾ ഇത് പടയപ്പ തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. പടയപ്പ ഏതു നിമിഷവും പട്ടണത്തിലെ ഏതു ഭാഗത്തും പ്രത്യക്ഷപ്പെടാം, ഏതു കടയും ആക്രമിക്കാം, അതിന് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലെന്നും അവർ പറയുന്നു. ഒപ്പം, പട്ടണത്തില്‍ വച്ച് പടയപ്പ ആരെയും ആക്രമിച്ചിട്ടില്ല എന്നു വാദിക്കുന്നവരുമുണ്ട്. ആ ദിവസങ്ങളിൽ തന്നെ ഒരു ട്രാക്ടറും തകർത്തിരുന്നു. അതിലുണ്ടായിരുന്ന നാലു പേർ അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത് പടയപ്പ ആയിരുന്നോ? മൂന്നാറിൽ അടുത്തിടെ നാട്ടുകാരും വനംവകുപ്പും തമ്മിൽ നടക്കുന്ന തർക്കം ഇതാണ്. വന്യമൃഗശല്യം മൂലം ജനം പൊറുതി മുട്ടുമ്പോൾ സാങ്കേതിക പ്രശ്നങ്ങളാണ് അധികൃതർക്ക് തർക്കം. തങ്ങളെ ആക്രമിച്ചത് പടയപ്പ ആയിരുന്നോ? അറിയില്ല എന്നായിരുന്നു എസക്കി രാജന്റെ മറുപടി. അന്ന് ഓട്ടോറിക്ഷ ആക്രമിച്ചത് പടയപ്പ അല്ല, മറ്റൊരു ആനയാണ് എന്നാണ് വനംവകുപ്പിന്റെ വാദം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന സുരേഷിനെ കൊലപ്പെടുത്തിയ ശേഷം അതേ ആന 2 ദിവസം ചോറ്റുപാറ ഉണ്ടായിരുന്നു എന്നും അതിനു ശേഷം തെന്മല എസ്റ്റേറ്റ് ഭാഗത്തേക്ക് പോയി എന്നും വനംവകുപ്പ് അധികൃതർ പറയുന്നു. അതേ സമയം, തൊഴിലാളികളിൽ വലിയൊരു വിഭാഗം പറയുന്നത് അന്ന് ആക്രമിച്ചത് പടയപ്പ തന്നെയാണ് എന്നാണ്. വനംവകുപ്പ് വാച്ചർമാർ പലരും ഇക്കാര്യം തങ്ങളോട് സമ്മതിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.

ആനശല്യത്തിന് അറുതി വരുത്താനല്ല ആനയെ കണ്ടെത്താനാണ് അന്വേഷണം എന്നും പറയാം. ഓട്ടോറിക്ഷ ആക്രമിച്ച് സുരേഷിനെ കൊലപ്പെടുത്തിയതിനു ശേഷം 2 ദിവസത്തിനുള്ളിൽ കടലാറിൽ ഒരു പലചരക്കു കട ആന ആക്രമിച്ചിരുന്നു. തൊഴിലാളികൾ ഇത് പടയപ്പ തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. പടയപ്പ ഏതു നിമിഷവും പട്ടണത്തിലെ ഏതു ഭാഗത്തും പ്രത്യക്ഷപ്പെടാം, ഏതു കടയും ആക്രമിക്കാം, അതിന് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലെന്നും അവർ പറയുന്നു. ഒപ്പം, പട്ടണത്തില്‍ വച്ച് പടയപ്പ ആരെയും ആക്രമിച്ചിട്ടില്ല എന്നു വാദിക്കുന്നവരുമുണ്ട്. ആ ദിവസങ്ങളിൽ തന്നെ ഒരു ട്രാക്ടറും തകർത്തിരുന്നു. അതിലുണ്ടായിരുന്ന നാലു പേർ അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപെട്ടത്.

പടയപ്പ കാടിറങ്ങിയപ്പോൾ. (ചിത്രം∙മനോരമ)
ADVERTISEMENT

ഇതേ ദിവസങ്ങളിൽ കന്നിമലയിൽ തന്നെ േപച്ചിയമ്മാൾ എന്ന സ്ത്രീയുടെ വീടിനോടു ചേർന്നുള്ള ഷെഡ് വേറെ 2 ആനകൾ ആക്രമിച്ചിരുന്നു. പടയപ്പയും പേരറിയാത്ത മറ്റാനകൾക്കുെമാപ്പം 2 ഒറ്റക്കൊമ്പന്മാരും ഇവിടെ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. അവയുടെ മുന്നിൽ പെട്ടാൽ ആക്രമിക്കും. മൂന്നാർ ടൗണിൽ നിന്ന് 9 കിലോമീറ്റർ തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ മുകളിലേക്ക് സഞ്ചരിച്ചാൽ കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങളിലെത്തും. മൂന്നാറിന്റെ ഭംഗിയത്രയും എടുത്തു നില്‍ക്കുന്ന അതിസുന്ദരമായ ഈ കുന്നിൻമുകളിലേക്കുള്ള ഇടപ്പാതകള്‍ക്ക് പക്ഷേ ഇന്ന് രക്തത്തിന്റെ നിറമാണ്. എവിടെയും പതുങ്ങി നിൽക്കുന്ന ആന ഏതു നിമിഷവും അടുത്തേക്ക് വരാമെന്ന ഉൾഭീതി നിറഞ്ഞു നിൽക്കുന്ന സ്ഥലം.

∙ മൂന്നു മാസം കൊല്ലപ്പെട്ടത് 7 പേർ 

സമതല പ്രദേശങ്ങളിൽ‍ കടുത്ത ചൂടു തുടരുമ്പോഴും കന്നിമലയിൽ വീശുന്ന കാറ്റിന് ഉള്ളുകിടുക്കുന്ന തണുപ്പ്, എന്നാൽ ആന തുമ്പിക്കൈയിൽ കോരിയെടുത്ത് ചുഴറ്റി നിലത്തിട്ട സുരേഷിനെക്കുറിച്ചുള്ള ഓരോ വാക്കു കേൾക്കുമ്പോഴും ഭാര്യ ഇന്ദിര ഒഴുക്കുന്ന കണ്ണീരിന് സർവതും ദഹിപ്പിക്കാൻ പോന്ന ചൂട്. നീലയും മഞ്ഞയും പച്ചയും വെള്ളയും നിറമടിച്ച്, തേയിലത്തോട്ടങ്ങളുടെ ഭംഗിക്ക് മാറ്റു കൂട്ടുന്ന ‘പത്തുമുറി ലൈൻസ്’ എന്ന ഒറ്റമുറി ലയങ്ങളിൽ ഇന്നുള്ളത് പേടിയും ആശങ്കയുമാണ്. ദാരിദ്ര്യത്തോടും കഷ്ടപ്പാടിനോടും പ്രകൃതിയോടും പടവെട്ടുന്ന മനുഷ്യന്‍ ഇപ്പോൾ ജീവൻ പോകാതെ കാക്കാൻ ദൈവങ്ങളോട് ഉള്ളുരുകി പ്രാർഥിക്കുന്നു. ‘‘എന്നെയും കുഞ്ഞുങ്ങളേയും വഴിയിൽ വിട്ടിട്ടു പോയി.’’, പറഞ്ഞു തീർന്നതും ഇന്ദിര ഏങ്ങലടിച്ചു കരഞ്ഞു. തേയിലക്കൊളുന്ത് നുള്ളി തഴമ്പിച്ച കൈകൾ വിറയ്ക്കുന്നു. ചുറ്റും കൂടി നിന്ന അയൽവാസികളായ തൊഴിലാളി സ്ത്രീകളിലും ദുഃഖം വിറങ്ങലിച്ചു കിടക്കുന്നു. 

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പട്ട സുരേഷിന്റെ ഭാര്യ ഇന്ദിര. (ചിത്രം∙മനോരമ)

മൂന്നാറിലെ കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിലെ ഈ ഒറ്റമുറി ലയത്തിലെ അതേ അവസ്ഥയാണ് ഇടുക്കി ജില്ലയുടെ പല ഭാഗത്തും. ആനയും കാട്ടുപോത്തും കടുവയും പുലിയും കരടിയും പന്നിയും എല്ലാം കാടിറങ്ങി മനുഷ്യരെ ആക്രമിക്കുന്നതും ജീവനെടുക്കുന്നതും നിത്യസംഭവമായിരിക്കുന്നു. മാർച്ച് മാസം തുടങ്ങിയിട്ടേ ഉള്ളൂ. ജനുവരിക്കു ശേഷം 7 പേരാണ് ആനയുടെ ആക്രമണത്തിൽ ഇതുവരെ ഇടുക്കി ജില്ലയിൽ കൊല്ലപ്പെട്ടത്. അതിൽ അവസാനത്തേതായിരുന്നു നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര എന്ന വയോധിക കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രോഷാകുലരായ ജനങ്ങൾ പ്രതിഷേധിക്കുന്നു. അവരെ തണുപ്പിക്കാനും മനുഷ്യജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അവയൊന്നും തന്നെ കാര്യമായ ഫലം ചെയ്യുന്നില്ല എന്നതാണ് ഇടുക്കിയുടെ അനുഭവം.

സുരേഷിന്റെ മരണത്തെത്തുടർന്ന് മൂന്നാറിലുണ്ടായ പ്രതിഷേധം. (ചിത്രം∙മനോരമ)
ADVERTISEMENT

‘‘എന്റെയൊന്നും ചെറുപ്പത്തില്‍ പോലും കണ്ടിട്ടില്ലാത്ത മൃഗങ്ങളാണ് ഇപ്പോള്‍ നാട്ടിൽ കാണുന്നത്. കരടി വരെ ഇറങ്ങുന്നുണ്ട് ഇപ്പോൾ. ആനയ്ക്ക് പകലും രാത്രിയും എന്നൊന്നുമില്ല. ആളുകൾക്ക് പേടിയുണ്ട്, പക്ഷേ വേറെ വഴിയില്ലല്ലോ’’, ലോട്ടറി വിൽപ്പനക്കാരായ ഗണേശനും നാഗരാജനും ഉത്കണ്ഠ പങ്കിടുന്നു. ഇരുവർക്കും പ്രായം 70 കടന്നു. ആന ആക്രമണം വർധിച്ചതോടെ കഥകള്‍ക്കും പഞ്ഞമില്ല. രാത്രി വെള്ള വസ്ത്രം ധരിച്ച് ഇറങ്ങുന്നവരെയാണ് ആന കൂടുതലായി ലക്ഷ്യമിടുന്നത് എന്നതാണ് അതിലൊന്ന്.

∙ ഒടുവിൽ സുരേഷ് പറഞ്ഞു, എസക്കീ ആന ആന

മൂന്നാർ ടൗണിലെ ഒരു ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന എസക്കി രാജൻ (40), ഭാര്യ റജീന (37), മകൾ 11 വയസ്സുകാരി കുട്ടി പ്രിയ എന്നിവരായിരുന്നു സുരേഷിന്റെ ഓട്ടോയിൽ അന്നു യാത്ര ചെയ്തത്. ഒപ്പം ഒഡീഷ സ്വദേശി വിൽസൺ മുണ്ടെ, ജാർഖണ്ഡ് സ്വദേശി ആദിത്യ എന്നിവരും. ഓട്ടോ ആക്രമിച്ചതോടെ നിലത്തുവീണ സുരേഷിനെ ആന മൂന്നുവട്ടം തുമ്പിക്കൈയിൽ കൊരുത്ത് കുടഞ്ഞെറി‍ഞ്ഞു, വാരിയെല്ലുകൾ എല്ലാം തകർന്നായിരുന്നു സുരേഷിന്റെ മരണം. ‘നല്ലതണ്ണി ലിറ്റിൽ ഫ്ലവർ സ്കൂളിലാണ് മോൾ പഠിക്കുന്നത്. അന്ന് വാർഷികാഘോഷമായിരുന്നു, മോൾക്ക് സമ്മാനം കിട്ടാനുണ്ടായിരുന്നതു കൊണ്ട് കുറച്ചു വൈകി. കന്നിമല എസ്റ്റേറ്റ് ഫാക്ടറി വരെ ഒരു ഓട്ടോ കിട്ടി. അവിടെ നിന്ന് ടോപ് ഡിവിഷനിലേക്ക് പോകാനായി സുരേഷിന്റെ ഓട്ടോ വിളിച്ചു. തൊഴിലാളികളെ കൊണ്ടു പോകാൻ ഏർപ്പാടാക്കിയിട്ടുള്ളതാണ് ആ ഓട്ടോ.

സുരേഷിന്റെ ഓട്ടോറിക്ഷ ആന ആക്രമിച്ച സ്ഥലം. (ചിത്രം∙മനോരമ)

രണ്ട് ഹിന്ദിക്കാർ പയ്യന്മാർ കൂടി വരാൻ ഉണ്ടായിരുന്നതുകൊണ്ട് 5 മിനിറ്റ് വൈകി. വണ്ടിയിൽ മുകളിലേക്ക് കയറിക്കൊണ്ടിരിക്കിക്കെ, എസ്റ്റേറ്റ് അസി. മാനേജറുടെ ബംഗ്ലാവിന്റെ തൊട്ടടുത്ത് വച്ചാണ് സംഭവം. അവിടെ നിന്ന് ഓട്ടോ വലത്തോട്ടു തിരിയാൻ തുടങ്ങുമ്പോഴാണ് മുമ്പിലുള്ള ചെറിയ വഴിയിൽ നിന്ന് ആന താഴോട്ട് ഇറങ്ങി വരുന്നത്. ‘എസക്കീ, ആന’, സുരഷ് ഒടുവിൽ പറഞ്ഞത് ഇതാണ്. ഓട്ടോ ചവിട്ടി നിർത്തിയപ്പോഴേക്കും ആന അതിന്റെ അടുത്തെത്തി. ഓട്ടോയുടെ മുമ്പിൽ തല കൊണ്ട് കുത്തി ഉലച്ചതോടെ സുരേഷ് പുറത്തേ് വീണു. ആന അപ്പോൾ വലിയൊരു ശബ്ദമുണ്ടാക്കിയിരുന്നു. അപ്പോഴേക്കും ഓട്ടോ മറിഞ്ഞു. ഹിന്ദിക്കാരൻ പയ്യന്മാർ ഇതിനിെട ചാടിയിറങ്ങി തേയില തോട്ടത്തിലേക്ക് ഓടി. എന്റെ താഴെയായാണ് ഭാര്യയും മോളും. ഇതിനിടെ, ആന തലകൊണ്ട് ഓട്ടോയ്ക്കു മുകളിൽ അമർത്താൻ തുടങ്ങി.

കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ എസക്കി രാജനും മകൾ കുട്ടിപ്രിയയും. (ചിത്രം∙മനോരമ)
ADVERTISEMENT

രണ്ടു കൊമ്പുകൾക്ക് നടുവിലായിരുന്നു എന്റെ തല. ‘അയ്യപ്പാ വിട്ടുപോയേക്ക്, പോണയപ്പാ പോണയ്യപ്പാ’ എന്ന് ഞാൻ കൈ കൂപ്പി ഒച്ചവച്ചു. ആന ഒന്നു പിന്തിരിഞ്ഞതോടെ ഒരു വിധത്തിൽ ഓട്ടോയ്ക്ക് അടിയിൽ നിന്ന് പുറത്തേക്ക് ചാടി താഴേക്ക് നിരങ്ങി തേയില ചെടിക്കിടയിൽ കിടന്നു. ആന അപ്പോഴും അവിടെ നിൽക്കുകയാണ്. എന്റെ മോളും ഭാര്യയും അപ്പോഴും ആ ഓട്ടോയ്ക്ക് അടിയിൽ ഉണ്ട്. ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് ഓടാ‍ൻ ശ്രമിച്ചതോടെ ആന അങ്ങോട്ട് തിരിഞ്ഞു. എവിടെയൊക്കെയോ വീണു, ആന പുറകെ വരുന്നുണ്ടായിരുന്നു. അലറി വിളിച്ച് വീടിന്റെ അടുത്തേക്ക് ഓടിയതോടെ ആരോ എന്നെ താങ്ങി മുകളിലേക്ക് കയറ്റി.

ആന കൊമ്പു കൊണ്ട് ഓട്ടോയുടെ ചില്ല് കുത്തിപ്പൊട്ടിച്ചു, തുമ്പിക്കൈ െകാണ്ട് അമർത്തി ഓട്ടോ മറിച്ചിട്ടു. ഡ്രൈവർ മാമനെ ആന എടുത്തെറിഞ്ഞു, താഴെ കിടപ്പുണ്ടായിരുന്നു. അപ്പ അപ്പോഴേക്കും പുറത്തേക്ക് ചാടി, ഞങ്ങൾ വാ പൊത്തിപ്പിടിച്ച് മിണ്ടാതെ കിടന്നു

ആക്രമണത്തിൽ പരുക്കേറ്റ കുട്ടിപ്രിയ

അവരേയും കൂട്ടി ഓട്ടോയ്ക്ക് അടുത്തേക്ക് വരാൻ നോക്കിയപ്പോഴാണ് പിന്നാലെ വന്നിരുന്ന ആന താഴേക്ക് ഇറങ്ങി വനത്തിന്റെ ഭാഗത്തേക്ക് പോയത്. ഇതിനിടെ വന്ന ഒരു ജീപ്പിലുള്ളവര്‍ ഭാര്യയേയും മോളേയും കൂട്ടി സുരേഷുമായി ആശുപത്രിയിലേക്ക് പോയി’’. എസക്കി ഓർക്കുന്നു. ഇരുകാലുകൾക്കും സാരമായി പരിക്കേറ്റ എസക്കി രാജന് എഴുന്നേറ്റ് നടക്കാന്‍ കഴിയുന്നില്ല. കൈക്കും പരിക്കുണ്ട്. തലയിലെ മുറിവ് അത്ര സാരമുള്ളതല്ല, വീഴ്ചയിൽ 2 പല്ലുകളും നഷ്ടപ്പെട്ടു. ഭാര്യ റജീനയുടെ വലതുകാലിന് പൊട്ടലുണ്ട്. ചികിത്സയുടെ ചിലവ് എസ്റ്റേറ്റുകാർ തന്നെ വഹിക്കാമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് എസക്കി രാജൻ പറയുന്നു. താമസിക്കുന്ന ടോപ് ഡിവിഷനിൽ നിന്ന് ആശുപത്രിയിൽ പോകണമെങ്കിൽ 200 രൂപാ വേണം എന്നതിനാൽ എസക്കി രാജനും കുട്ടി പ്രിയയും പള്ളിവാസലിനടുത്തുള്ള സഹോദരിയുടെ ലയത്തിലാണ് താമസിക്കുന്നത്. ഭാര്യ റെജിനയും ഇളയ കുട്ടിയും ടോപ് ഡിവിഷനിലെ വീട്ടിലും. 

∙ അര ലക്ഷം കിട്ടിയിട്ട് ഇവർ എങ്ങനെ ജീവിക്കും 

സുരേഷ് ഓട്ടോ ഓടിച്ചായിരുന്നു കുടംബം പുലർത്തിയിരുന്നത്. കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. ഇന്ദിരയ്ക്ക് തേയില തോട്ടത്തിൽ കൊളുന്തു നുള്ളിയാൽ കിട്ടുന്നത് മാസം 7000 രൂപ. സുരേഷ് കൊല്ലപ്പെട്ടതോടെ തൊഴിലാളികൾ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് വിട്ടുനല്‍കില്ലെന്ന് അറിയിച്ച് തൊഴിലാളികൾ സമരം ആരംഭിച്ചു. വലിയ പ്രതിഷേധമാണ് മൂന്നാർ ടൗണിലടക്കം അരങ്ങേറിയതും. ഹർത്താലും കടയടപ്പും ഇതിന്റെ ഭാഗമായി ഉണ്ടായി. ഒടുവിൽ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ ഉടനടി 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചാണ് പ്രതിഷേധം തണുപ്പിച്ചത്. കുട്ടികൾ വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ ജോലി നൽകാമെന്നും വനംവകുപ്പ് വാഗ്ദാനം നല്‍കിയിട്ടുണ്ട് എന്ന് കുടുംബം പറയുന്നു.

കന്നിമല എസ്റ്റേറ്റിൽ നുള്ളിയ കൊളുന്ത് തൂക്കി വാഹനത്തിൽ കയറ്റുന്നു. ഇതാണ് സുരേഷിന്റെയടക്കമുള്ളവരുടെ ലയത്തിലേക്കുള്ള വഴി (ചിത്രം∙മനോരമ)

ജോലി നല്‍കും എന്നത് രേഖാമൂലം നൽകണം എന്നാണ് ഇന്ദിരയുടെ ആവശ്യം.  ജനങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയതോടെയാണ് സുരേഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാൻ അധികൃതർ തയാറായത്. എന്നാൽ ജനുവരി 8ന് ചിന്നക്കനാലിൽ കൊല്ലപ്പെട്ട പരിമളയുടെ കുടുംബത്തിന് നൽ‍കിയത് 50,000 രൂപ മാത്രം. ജനുവരി 23ന് ബന്ധുവിന്റെ മകളുടെ വിവാഹത്തിന് എത്തിയപ്പോൾ തെന്മല ലോവർ ഡിവിഷനിൽ ആന ചവിട്ടിക്കൊന്ന കെ.പോൾ രാജിന്റെ കുടുംബത്തിനും കിട്ടിയത് 50,000 രൂപ മാത്രം. ചിന്നക്കനാലിലെ സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ‘ചക്കക്കൊമ്പൻ’ കൊലപ്പെടുത്തിയ സൗന്ദർരാജന്റെ കുടുംബത്തിനും ലഭിച്ചത് 50,000 രൂപ. ജനുവരി 26നായിരുന്നു ഇത്.

2019 സെപ്റ്റംബറിലും കന്നിമല എസ്റ്റേറ്റിലെ ഫീൽഡ് നമ്പർ‍ 12ൽ വച്ച് തൊഴിലാളികളെ ആന ആക്രമിച്ചിരുന്നു. ഒറ്റയാനായിരുന്നു ആക്രമിച്ചത്. അന്ന് ആക്രമണത്തിന് ഇരയായ രണ്ടു സ്ത്രീകളില്‍ പാൽപാണ്ടിയുടെ ഭാര്യ ചന്ദ്ര ഇന്നും രോഗക്കിടക്കയിൽ നിന്ന് എണീറ്റിട്ടില്ല. ജോലിക്കും പോകാൻ സാധിക്കുന്നില്ല.  പരിക്കേറ്റ മറ്റൊരു സ്ത്രീ സുന്ദരാത്തയുടെ കൈയുടെ ചികിത്സക്ക് ഒന്നര ലക്ഷം രൂപ കൈക്ക് ചെലവായി. ഒരു നഷ്ടപരിഹാരവും തനിക്ക് കിട്ടിയിട്ടില്ലെന്ന് പരിക്കേറ്റ കൈകൾ തടവിക്കൊണ്ട് സുന്ദരാത്ത പറയുന്നു. സുരേഷിന്റെ ഭാര്യ ഇന്ദിരയെ ആശ്വസിപ്പിക്കുന്നവരുടെ കൂട്ടത്തിൽ സുന്ദരാത്തയുമുണ്ട്.

കാട്ടാന ശല്യം മൂന്നാറിനെ എങ്ങനെയാണ് മാറ്റിയത്? അടുത്ത ഭാഗത്തിൽ വായിക്കാം...

English Summary:

How Has the Human-Animal Conflict Affected the Fate of Munnar?