കേരളത്തിൽ വേനൽച്ചൂട് അതിന്റെ മൂർധന്യത്തിൽ എത്തിയിരിക്കുകയാണ്. വെയിൽ കനത്തു തുടങ്ങിയാൽ പുറത്തേക്ക് ഇറങ്ങാൻ പോയിട്ട് നോക്കാൻ പോലും കഴിയാത്ത തരത്തിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് കനത്തതോടെ, വെയിലത്തു തൊഴിലെടുക്കുന്നവരുടെ ജോലിസമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 മണിവരെ വിശ്രമം നൽകണമെന്നും നിർദേശമുണ്ട്. എന്നാൽ, ഈ നിർദേശങ്ങളെല്ലാം പാലിച്ചിട്ടുപോലും ചൂടുകൊണ്ടുള്ള പ്രശ്നങ്ങൾക്ക് അറുതിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില തൊഴിലാളികൾ പകൽ സമയം പൂർണമായി ഒഴിവാക്കി രാത്രി വൈകിയും ജോലികൾ ചെയ്യുകയാണ്. എന്നുകരുതി രാത്രിയിൽ സുഖകരമായ അന്തരീക്ഷമാണെന്ന് പറയാൻ വയ്യ. രാത്രി താപനിലയും ഉയരാൻ തുടങ്ങിയതോടെ കേരളത്തിലെ ജനങ്ങൾ വിയർത്തൊഴുകുകയാണ്. മനുഷ്യർക്കൊപ്പം മൃഗങ്ങളും വേനൽച്ചൂടിന്റെ ദുരിതത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാള മനോരമ ഫൊട്ടോഗ്രഫർമാർ പകർത്തിയ വേനൽ ചിത്രങ്ങളിലൂടെ...

തൃശൂർ നഗരത്തിൽ എത്തിയ സുഹൃത്തുക്കൾ കനത്ത വെയിലിൽ നിന്ന് രക്ഷനേടാനായി കൂട്ടുകാരിയുടെ ഷാളിൽ അഭയം തേടിയപ്പോൾ. വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയുടെ മുന്നിൽ നിന്നുള്ള കാഴ്ച. (ചിത്രം: ഉണ്ണി കോട്ടക്കൽ ∙ മനോരമ)
കേരളത്തിൽ ചൂട് ഏറ്റവും കൂടുതലായി രേഖപ്പെടുത്താറുള്ള പാലക്കാട് ജില്ലയിൽ നിന്നുള്ള വേനൽകാഴ്ച്ച. (ചിത്രം: വിബി ജോബ് ∙ മനോരമ)
പാലക്കാട് നഗരത്തിലെ വെയിലിൽ നിന്ന് രക്ഷതേടി കുടചൂടി പോകുന്ന കുട്ടി. (ചിത്രം: മനോരമ)
പകൽച്ചൂടിൽനിന്ന് രക്ഷനേടാൻ നിളയിൽ ഇറങ്ങി കുളിക്കുന്ന ആനകൾ. (ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ)
കേരള സർവകലാശാല കലോത്സവത്തിൽ കഥകളി മത്സരത്തിൽ പങ്കെടുക്കാനുള്ള ഊഴം കാത്തിരിക്കുന്ന മത്സരാർഥിക്ക് ചൂടിൽ നിന്ന് ശമനം കിട്ടാനായി വിശറി വീശിക്കൊടുക്കുന്നു. (ചിത്രം: ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ)
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് ചുട്ടിപ്പാറമലയിൽ പടർന്നു പിടിച്ച തീ. ചൂട് കനത്തതോടെ ജില്ലയിൽ പലയിടത്തും തീ കത്തിപ്പടരുന്നത് നിത്യ സംഭവമാകുകയാണ്. (ചിത്രം: മനോരമ)
മഴയും തണുപ്പും മഞ്ഞും മിതമായ ചൂടും മാത്രം ഉണ്ടായിരുന്ന വയനാട്ടിൽ ഇന്ന് കാലാവസ്ഥ ആകെ മാറി. 30 ഡിഗ്രി സെൽഷ്യസിനു താഴെ മാത്രം നിലകൊണ്ടിരുന്ന താപനില ഇപ്പോൾ 35ന് അടുത്തുവരെ എത്തിയിരിക്കുന്നു. വേനൽ മഴയുടെ അളവും കുറഞ്ഞു. താപനില ഗണ്യമായി ഉയർന്നതോടെ വരണ്ടുണങ്ങിയ പ്രദേശത്ത് കൂടി നടന്നു പോകുന്ന കർഷകൻ. പുൽപ്പള്ളി- കർണാടക അതിർത്തിയിൽ നിന്നുള്ള കാഴ്ച. (ചിത്രം: ജിതിൻ ജോയൽ ഹാരിം)
ചൂടൻ കാലം... സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്. കടുത്ത ചൂടിൽ നിന്നു രക്ഷനേടാൻ കുട ചൂടി നടന്നു പോകുന്നയാൾ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച. (ചിത്രം: ഹരിലാൽ ∙ മനോരമ)
വേനൽച്ചൂടിൽ ഇലകൾ മുഴുവൻ കൊഴിഞ്ഞ മരത്തിന്റെ ചില്ലയിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ ആടുന്ന വിദ്യാർഥികൾ. കോട്ടയം സിഎംഎസ് കോളജ് ഗ്രൗണ്ടിൽ നിന്നുള്ള കാഴ്ച. (ചിത്രം: മനോരമ)
അസഹ്യമായ വെയിലിനെ ചെറുക്കാൻ കയ്യിൽ കിട്ടിയ പേപ്പർ തലയിൽ ചൂടി റോഡ് മുറിച്ച് കടക്കുന്ന സ്ത്രീ. പത്തനംതിട്ട സെൻട്രൽ ജംക്‌ഷനു സമീപത്തു നിന്നുള്ള കാഴ്ച. (ചിത്രം: മനോരമ)
പെയ്തിറങ്ങുന്ന കാരുണ്യം; കനിവിന്റെ തുള്ളി: അസഹ്യമായ ചൂടുമൂലം താപത്തുരുത്തായി മാറിയ പത്തനംതിട്ട നഗരത്തിൽ ഏകദേശം രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ആശ്വാസമായി പെയ്തിറങ്ങിയ വേനൽമഴ. 20 മിനുട്ടോളം നീണ്ട മഴയും അകമ്പടിയായി എത്തിയ തണുത്ത കാറ്റും 38 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്ന താപനിലയെ ഏകദേശം 27 ഡിഗ്രിയായി താഴ്ത്തി. (ചത്രം: അരുൺ ജോൺ ∙ മനോരമ)
ചൂട് കനത്ത് കാടിനുള്ളിലെ അരുവികളിൽ വെള്ളം കുറഞ്ഞതോടെ മാങ്കുളം ആനക്കുളത്തേയ്ക്ക് കാട്ടാനകൾ വെള്ളം കുടിക്കാനായി വരുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ കൂട്ടമായി എത്തുന്ന ഇവ മണിക്കൂറുകൾക്ക് ശേഷമാണ് തിരികെ കാടുകയറുന്നത്. (ചിത്രം: റെജു അർനോൾഡ് ∙ മനോരമ)
കുളിരട്ടെ... വേനൽച്ചൂടിൽ നിന്നു രക്ഷനേടാൻ ഓരോരുത്തർക്കും ഓരോ മാർഗം. കോട്ടയം താഴത്തങ്ങാടിയാറ്റിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ. (ചിത്രം: അഭിജിത്ത് രവി∙ മനോരമ)
വെയിലിനെ ചെറുക്കാൻ പലതാണ് വഴി. കൊടുംചൂടിൽ പത്തനംതിട്ട സെൻട്രൽ ജംക്​‌ഷന് സമീപത്തുകൂടി കുട ചൂടിയും തലയിൽ തുണി വിരിച്ചും നടന്നുനീങ്ങുന്ന യാത്രക്കാർ. (ചിത്രം: മനോരമ)
കാലിയാകുന്ന പുഴ: പുഴ വറ്റിവരണ്ട് മണൽ തെളിഞ്ഞിരിക്കുന്നു. ആ മണലിൽ കിളിർത്ത പുല്ലുകൾ തേടി എത്തിയിരിക്കുകയാണ് പശുക്കൾ. ശബരിമല പാതയിൽ അട്ടത്തോടിന് സമീപത്തു നിന്നുള്ള പമ്പാനദിയുടെ കാഴ്ച. (ചിത്രം: മനോരമ)
പകൽച്ചൂടിൽനിന്ന് രക്ഷനേടാൻ നിളയിൽ ഇറങ്ങി കുളിക്കുന്ന ആനകൾ. (ചിത്രം: മനോരമ)
നൈറ്റ്‌ വർക്ക്... കുതിച്ചുയരുന്ന പകൽച്ചൂടിനെ മറികടക്കാൻ ജോലിസമയം രാത്രിയാക്കി മാറ്റിയിരിക്കുകയാണ് തൊഴിലാളികൾ. ഏറ്റെടുത്ത കരാർ ജോലികൾ നിശ്ചിതസമയത്ത് തീർക്കാൻ മറ്റുമാർഗങ്ങളില്ല. വെളിച്ചവും വേണ്ടത്ര സുരക്ഷയും ഉറപ്പാക്കി ജോലി തുടരുകയാണ് പോംവഴി. പത്തനംതിട്ട കല്ലറക്കടവിൽ രാത്രി വൈകിയും കെട്ടിടനിർമാണ ജോലിയിൽ ഏർപ്പെടുന്നവർ. (ചിത്രം: മനോരമ)
English Summary:

Kerala Swelters with Intense Heat Day and Night - Photo Feature by Malayalam Manorama Photographers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT