രാജഭരണകാലത്തും സാമ്രാജ്യത്വ ഭരണകാലത്തും കുറ്റവാളികളെയും കുറ്റവാളികളെന്നു മുദ്രകുത്തപ്പെടുന്നവരെയും നാടുകടത്തുന്നത് ലേ‍ാകത്തിന്റെ പലഭാഗത്തും സർവസാധാരണമായി നടന്നിരുന്ന കാര്യമാണ്. വംശവെറിയുടെ പേരിലും സാമുദായിക അസമത്വങ്ങളുടെ അടിസ്ഥാനത്തിലും വർണവിവേചനത്തിന്റെ ഭാഗമായും നാടുകടത്തപ്പെട്ടവരും ഒട്ടേറെ. ഇത്തരത്തിൽ നാടുകടത്തപ്പെട്ടവരിൽ ഏറെയും ചെന്നുചേർന്ന ഇടങ്ങളിൽ തന്നെ മരണത്തിനും കീഴടങ്ങി. ജീവനോടെ തിരികെ എത്തിയവർ വിരളം. നാടുകടത്തൽ, രൂപത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ഇത്തരം കടത്തലുകൾ നടക്കുന്നതായാണു മനുഷ്യക്കടത്ത് വിരുദ്ധപ്രവർത്തകർ പറയുന്നത്. മനുഷ്യർ മാത്രമല്ല, ഇത്തരത്തിൽ നാടുകടത്തപ്പെടുന്നത്. വംശവർധന നിയന്ത്രിക്കാനും വൻതേ‍ാതിലുള്ള അതിക്രമങ്ങൾ നിയന്ത്രിക്കാനും വന്യമൃഗങ്ങളെയും ഇത്തരത്തി‍ൽ ‘നാടു’കടത്താറുണ്ട്. പ്രത്യേകിച്ച് ആനകളെയാണ് ഇത്തരത്തിൽ കടത്തുന്നത്. ‘നാടുകടത്തൽ’ എന്നതിന് പകരം ‘കാടുകടത്തൽ’ എന്നുപറയുന്നതാകും കൂടുതൽ ശരി. നിയമത്തിന്റെ തുണയുള്ള കടത്തായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ഈ നടപടി ശാസ്ത്രീയമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു. ഇടുക്കിയിൽ ദിവസങ്ങളേ‍ാളം ഭീതിവിതച്ച്, നാടിളക്കിനടന്ന അരിക്കൊമ്പനാണ് ഇത്തരത്തിൽ കേരളത്തിൽ നിന്ന് അവസാനമായി ‘നാടുകടത്തപ്പെട്ട’ ആന. ഇത്തരത്തിൽ കടത്തപ്പെടുന്ന ആനകൾ ചെന്നുചേരുന്ന ഇടത്തുതന്നെ തുടരുമോ എന്ന ചോദ്യം യുക്തിക്ക് നിരക്കുന്നതല്ലെന്ന് വിദഗ്ധർ പറയുന്നു.

രാജഭരണകാലത്തും സാമ്രാജ്യത്വ ഭരണകാലത്തും കുറ്റവാളികളെയും കുറ്റവാളികളെന്നു മുദ്രകുത്തപ്പെടുന്നവരെയും നാടുകടത്തുന്നത് ലേ‍ാകത്തിന്റെ പലഭാഗത്തും സർവസാധാരണമായി നടന്നിരുന്ന കാര്യമാണ്. വംശവെറിയുടെ പേരിലും സാമുദായിക അസമത്വങ്ങളുടെ അടിസ്ഥാനത്തിലും വർണവിവേചനത്തിന്റെ ഭാഗമായും നാടുകടത്തപ്പെട്ടവരും ഒട്ടേറെ. ഇത്തരത്തിൽ നാടുകടത്തപ്പെട്ടവരിൽ ഏറെയും ചെന്നുചേർന്ന ഇടങ്ങളിൽ തന്നെ മരണത്തിനും കീഴടങ്ങി. ജീവനോടെ തിരികെ എത്തിയവർ വിരളം. നാടുകടത്തൽ, രൂപത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ഇത്തരം കടത്തലുകൾ നടക്കുന്നതായാണു മനുഷ്യക്കടത്ത് വിരുദ്ധപ്രവർത്തകർ പറയുന്നത്. മനുഷ്യർ മാത്രമല്ല, ഇത്തരത്തിൽ നാടുകടത്തപ്പെടുന്നത്. വംശവർധന നിയന്ത്രിക്കാനും വൻതേ‍ാതിലുള്ള അതിക്രമങ്ങൾ നിയന്ത്രിക്കാനും വന്യമൃഗങ്ങളെയും ഇത്തരത്തി‍ൽ ‘നാടു’കടത്താറുണ്ട്. പ്രത്യേകിച്ച് ആനകളെയാണ് ഇത്തരത്തിൽ കടത്തുന്നത്. ‘നാടുകടത്തൽ’ എന്നതിന് പകരം ‘കാടുകടത്തൽ’ എന്നുപറയുന്നതാകും കൂടുതൽ ശരി. നിയമത്തിന്റെ തുണയുള്ള കടത്തായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ഈ നടപടി ശാസ്ത്രീയമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു. ഇടുക്കിയിൽ ദിവസങ്ങളേ‍ാളം ഭീതിവിതച്ച്, നാടിളക്കിനടന്ന അരിക്കൊമ്പനാണ് ഇത്തരത്തിൽ കേരളത്തിൽ നിന്ന് അവസാനമായി ‘നാടുകടത്തപ്പെട്ട’ ആന. ഇത്തരത്തിൽ കടത്തപ്പെടുന്ന ആനകൾ ചെന്നുചേരുന്ന ഇടത്തുതന്നെ തുടരുമോ എന്ന ചോദ്യം യുക്തിക്ക് നിരക്കുന്നതല്ലെന്ന് വിദഗ്ധർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജഭരണകാലത്തും സാമ്രാജ്യത്വ ഭരണകാലത്തും കുറ്റവാളികളെയും കുറ്റവാളികളെന്നു മുദ്രകുത്തപ്പെടുന്നവരെയും നാടുകടത്തുന്നത് ലേ‍ാകത്തിന്റെ പലഭാഗത്തും സർവസാധാരണമായി നടന്നിരുന്ന കാര്യമാണ്. വംശവെറിയുടെ പേരിലും സാമുദായിക അസമത്വങ്ങളുടെ അടിസ്ഥാനത്തിലും വർണവിവേചനത്തിന്റെ ഭാഗമായും നാടുകടത്തപ്പെട്ടവരും ഒട്ടേറെ. ഇത്തരത്തിൽ നാടുകടത്തപ്പെട്ടവരിൽ ഏറെയും ചെന്നുചേർന്ന ഇടങ്ങളിൽ തന്നെ മരണത്തിനും കീഴടങ്ങി. ജീവനോടെ തിരികെ എത്തിയവർ വിരളം. നാടുകടത്തൽ, രൂപത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ഇത്തരം കടത്തലുകൾ നടക്കുന്നതായാണു മനുഷ്യക്കടത്ത് വിരുദ്ധപ്രവർത്തകർ പറയുന്നത്. മനുഷ്യർ മാത്രമല്ല, ഇത്തരത്തിൽ നാടുകടത്തപ്പെടുന്നത്. വംശവർധന നിയന്ത്രിക്കാനും വൻതേ‍ാതിലുള്ള അതിക്രമങ്ങൾ നിയന്ത്രിക്കാനും വന്യമൃഗങ്ങളെയും ഇത്തരത്തി‍ൽ ‘നാടു’കടത്താറുണ്ട്. പ്രത്യേകിച്ച് ആനകളെയാണ് ഇത്തരത്തിൽ കടത്തുന്നത്. ‘നാടുകടത്തൽ’ എന്നതിന് പകരം ‘കാടുകടത്തൽ’ എന്നുപറയുന്നതാകും കൂടുതൽ ശരി. നിയമത്തിന്റെ തുണയുള്ള കടത്തായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ഈ നടപടി ശാസ്ത്രീയമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു. ഇടുക്കിയിൽ ദിവസങ്ങളേ‍ാളം ഭീതിവിതച്ച്, നാടിളക്കിനടന്ന അരിക്കൊമ്പനാണ് ഇത്തരത്തിൽ കേരളത്തിൽ നിന്ന് അവസാനമായി ‘നാടുകടത്തപ്പെട്ട’ ആന. ഇത്തരത്തിൽ കടത്തപ്പെടുന്ന ആനകൾ ചെന്നുചേരുന്ന ഇടത്തുതന്നെ തുടരുമോ എന്ന ചോദ്യം യുക്തിക്ക് നിരക്കുന്നതല്ലെന്ന് വിദഗ്ധർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജഭരണകാലത്തും സാമ്രാജ്യത്വ ഭരണകാലത്തും കുറ്റവാളികളെയും കുറ്റവാളികളെന്നു മുദ്രകുത്തപ്പെടുന്നവരെയും നാടുകടത്തുന്നത് ലേ‍ാകത്തിന്റെ പലഭാഗത്തും സർവസാധാരണമായി നടന്നിരുന്ന കാര്യമാണ്. വംശവെറിയുടെ പേരിലും സാമുദായിക അസമത്വങ്ങളുടെ അടിസ്ഥാനത്തിലും വർണവിവേചനത്തിന്റെ ഭാഗമായും നാടുകടത്തപ്പെട്ടവരും ഒട്ടേറെ. ഇത്തരത്തിൽ നാടുകടത്തപ്പെട്ടവരിൽ ഏറെയും ചെന്നുചേർന്ന ഇടങ്ങളിൽ തന്നെ മരണത്തിനും കീഴടങ്ങി. ജീവനോടെ തിരികെ  എത്തിയവർ വിരളം. നാടുകടത്തൽ, രൂപത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ഇത്തരം കടത്തലുകൾ നടക്കുന്നതായാണു മനുഷ്യക്കടത്ത് വിരുദ്ധപ്രവർത്തകർ പറയുന്നത്. 

മനുഷ്യർ മാത്രമല്ല, ഇത്തരത്തിൽ നാടുകടത്തപ്പെടുന്നത്. വംശവർധന നിയന്ത്രിക്കാനും വൻതേ‍ാതിലുള്ള അതിക്രമങ്ങൾ നിയന്ത്രിക്കാനും വന്യമൃഗങ്ങളെയും ഇത്തരത്തി‍ൽ ‘നാടു’കടത്താറുണ്ട്. പ്രത്യേകിച്ച് ആനകളെയാണ് ഇത്തരത്തിൽ കടത്തുന്നത്. ‘നാടുകടത്തൽ’ എന്നതിന് പകരം ‘കാടുകടത്തൽ’ എന്നുപറയുന്നതാകും കൂടുതൽ ശരി. നിയമത്തിന്റെ തുണയുള്ള കടത്തായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ഈ നടപടി ശാസ്ത്രീയമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു. ഇടുക്കിയിൽ ദിവസങ്ങളേ‍ാളം ഭീതിവിതച്ച്, നാടിളക്കിനടന്ന അരിക്കൊമ്പനാണ് ഇത്തരത്തിൽ കേരളത്തിൽ നിന്ന് അവസാനമായി ‘നാടുകടത്തപ്പെട്ട’ ആന. ഇത്തരത്തിൽ കടത്തപ്പെടുന്ന ആനകൾ ചെന്നുചേരുന്ന ഇടത്തുതന്നെ തുടരുമോ എന്ന ചോദ്യം യുക്തിക്ക് നിരക്കുന്നതല്ലെന്ന് വിദഗ്ധർ പറയുന്നു. 

ബന്ദിപ്പൂര്‍ രാമപുര ക്യാംപിനു സമീപത്തൂകൂടെ കുട്ടികളുമായി ദേശീയപാത മുറിച്ചുകടന്നുപോകുന്ന കാട്ടാനക്കൂട്ടം. ( ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ജനിച്ചു വളർന്ന ഭൂമിയിലേക്ക് തിരികെയെത്താനുള്ള നൈസർഗികവാസന ഏതു ജീവിക്കുമുണ്ടല്ലേ‍ാ എന്ന ചേ‍ാദ്യമാണ് അതിനുള്ള അവരുടെ മറുപടിയും. അതു ശരിയാണെന്നു അരിക്കൊമ്പൻ ഇടയ്ക്കിടെ തെളിയിക്കുകയും ചെയ്തു. സ്വന്തം കാടുവിട്ട് പുറത്തെത്തുമ്പേ‍ാഴാണ് പതിവുകൾ തെറ്റുന്നത്. മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷം ലേ‍ാകത്തിന്റെ പലയിടത്തും രൂക്ഷമാണ്. ഈ സാഹചര്യങ്ങൾ മുൻനിർത്തി ആനകളെ സംരക്ഷിക്കാനും സംഘർഷങ്ങൾക്ക് അയവുവരുത്താനുമെന്ന നിലയിലുമാണ് 1980ൽ ആനകളുടെ കാടുകടത്തലിന് തുടക്കം കുറിച്ചതെന്നാണ് ഇപ്പേ‍ാഴുള്ള വിവരം. ഇന്ത്യയിൽ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇത് നടപ്പാക്കുന്നുമുണ്ട്. ചിലപ്പേ‍ാഴെ‍ങ്കിലുമൊക്കെ ഇത്തരം കടത്തലുകൾ കേ‍ാടതി കയറാറുമുണ്ട്. ഇടുക്കി ചിന്നക്കനാലിലെ അരിക്കൊമ്പൻ വിഷയം സുപ്രീംകേ‍ാടതി വരെയെത്തിയിരുന്നു.

∙കടത്തുന്ന ആനകൾക്ക് എന്തു സംഭവിക്കുന്നു? 

ജനിച്ചുവളർന്ന സാഹചര്യത്തിൽ നിന്നു ആനകളെ മറ്റിടങ്ങളിലേക്ക് കടത്തുമ്പേ‍ാൾ എന്താണ് സംഭവിക്കുക? ഈ ചേ‍ാദ്യം വിശദമായ ചർച്ചയ്ക്കും തർക്കങ്ങൾക്കും ആഴത്തിലുള്ള വിശകലനങ്ങൾക്കും വഴിയെ‍ാരുക്കി. അരിക്കൊമ്പനെ ആദ്യം പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രത്തിലേക്ക് കടത്താനായിരുന്നു തീരുമാനം. അതിനുള്ള നടപടികളും ആരംഭിച്ചിരുന്നു. വീടിനുള്ളിലെ അരി അടക്കം തട്ടിയെടുക്കുന്ന കെ‍ാമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതിനെതിരെ പ്രദേശത്തെ ആദിവാസികൾ ഉൾപ്പെടെ നിരന്തരം സമരം ആരംഭിച്ചു. വിഷയം ഹൈക്കേ‍ാടതിയിലെത്തി. കേ‍ാടതി വിദഗ്ധസംഘത്തെ നിയമിച്ചു. അങ്ങനെ, ഒടുവിൽ അരികെ‍ാമ്പനെ തമിഴ്നാട് ഭാഗത്തെ കാട്ടിലേക്കു കടത്തി. 

അരിക്കൊമ്പനെ വനംവകുപ്പിന്റെ ലോറിയിൽ കൊണ്ടുപോകുന്നു. (ഫയൽ ചിത്രം: മനോരമ)

എന്നാൽ, അരിക്കൊമ്പൻ വീണ്ടും വീണ്ടും തിരിച്ചുവന്നും തുരത്തിയും കാവൽ നിന്നും കുറേക്കാലം കടന്നുപോയി. കാടുകടത്തിനേ‍ാട് ആനകൾ പൊതുവിൽ 3 രീതിയിലാണ് പ്രതികരിക്കാറുള്ളതെന്നാണ് വിദഗ്ധരുടെ ഇതുവരെയുള്ള നിരീക്ഷണം. അതിൽ ആദ്യത്തെ ഗണത്തിൽ, എത്തുന്ന സ്ഥലത്തുനിന്നു ഏതു വിധേനയും ആദ്യ സ്ഥലത്ത് തിരിച്ചെത്താൻ ശ്രമിക്കുന്നവരാണ്. രണ്ടാമത്തെ കൂട്ടർ കടത്തിയ സ്ഥലത്തുതന്നെ ചുറ്റിക്കറങ്ങി ജീവിക്കും. മൂന്നാമത്തെ വിഭാഗം എവിടെ എത്തിയാലും അവിടെ ജീവിക്കുന്ന പ്രകൃതക്കാരാണ്. കാടുകടത്തപ്പെടുന്ന ആനകളിൽ നല്ലെ‍ാരു ഭാഗവും സ്വന്തം സ്ഥലത്തേക്കു തിരിച്ചെത്തുന്നവരും അതിനു ശ്രമിക്കുന്നവരുമാണെന്നു ഗവേഷകർ പറയുന്നു.

ADVERTISEMENT

∙ നാടുകടത്തിയെങ്കിലും പുതിയവഴി കണ്ടെത്തി വിനായകൻ

പുതിയ സ്ഥലം ജീവിതകേന്ദ്രമായി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. കാടുകടത്തിയ ആനയുടെ മടങ്ങിവരവിനുള്ള മികച്ച ഉദാഹരണമായി വനം ഗവേഷകരും ഉദ്യേ‍ാഗസ്ഥരും കോയമ്പത്തൂരിലെ വിനായകൻ എന്ന ആനയുടെ ജീവിതമാണ് ചൂണ്ടിക്കാണിക്കുക. പ്രായത്തിൽ ഇളമുറക്കാരനായിരുന്ന ഈ കാട്ടാന കാടിറങ്ങി, കൃഷിയിടങ്ങളിലേക്കും രാത്രികാലങ്ങളിൽ ജനവാസ മേഖലകളിലേക്കും വിഹരിച്ചിരുന്നു. നേരം പുലരുമ്പോൾ ആരുടെ മുറ്റത്താണ് കെ‍ാമ്പൻ തുമ്പിക്കൈ ഉയർത്തി നിൽക്കുകയെന്ന് പറയാനാകില്ലെന്ന സ്ഥിതിയായി. കുറച്ചുനാളുകൾ പിന്നിട്ടതോടെ, വിനായകനൊപ്പം മറ്റ് രണ്ടും മൂന്നും ആനകളെക്കൂടി കണ്ടുതുടങ്ങി. കാടിറങ്ങുന്ന കുട്ടികെ‍ാമ്പൻമാരെ കൃഷിയിടങ്ങളിലേക്കിറങ്ങാൻ വിനായകൻ പരിശീലിപ്പിക്കുന്നതായി ഉദ്യേ‍ാഗസ്ഥർ മനസ്സിലാക്കി. ദിവസം കഴിയുന്തേ‍ാറും മനുഷ്യരും ആനകളും തമ്മിലുളള സംഘർഷം രൂക്ഷമായിത്തുടങ്ങിയപ്പേ‍ാൾ, അതിൽ ഉൾപ്പെട്ടവർക്കു നേതൃത്വം നൽകുന്ന വിനായകനെ കാടുകടത്താൻ തീരുമാനിച്ചു.

ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന അരിക്കൊമ്പൻ. (ഫയൽ ചിത്രം: മനോരമ)

1980ൽ മുതുമല കടുവാ സങ്കേതത്തിലേക്കായിരുന്നു കടത്തൽ. കഴുത്തിൽ റേഡിയേ‍ാ കേ‍ാളറും ഘടിപ്പിച്ചിരുന്നു. വൈൽഡ് ഫണ്ട് ഫേ‍ാർ നേച്ചറും തമിഴ്നാട് വനംവകുപ്പും സംയുക്തമായി ആനയുടെ നീക്കങ്ങൾ പഠിച്ചുകെ‍ാണ്ടിരുന്നു. പുതിയ സ്ഥലത്തെത്തിയ ആദ്യദിവസങ്ങളിൽ ആന തെ‍ാട്ടടുത്ത ബന്ദിപ്പൂർ കടുവാ സങ്കേതത്തിന്റെ ഭാഗത്താണു അലഞ്ഞത്. ദിവസങ്ങൾ കഴിയുന്തേ‍ാറും നടത്തം ബന്ദിപ്പൂരിന്റെ മറ്റുഭാഗങ്ങളിലേക്കായി. ആനകൾ സങ്കേതത്തിനുള്ളിൽ നിന്നു പുറത്തിറങ്ങാതിരിക്കാൻ ഇവിടെ വലിയ കിടങ്ങ് നിർമിച്ചിരുന്നു. അതിൽ ആഴംകുറഞ്ഞഭാഗം കണ്ടെത്തിയ വിനായകൻ, അതുവഴി പതുക്കെ കൃഷിസ്ഥലങ്ങളിൽ ഇറങ്ങിത്തുടങ്ങി. നാട്ടിൽ നിന്നു നീണ്ടകാലം തീറ്റയെടുത്ത് ശീലിച്ച വിനായകന് കാട്ടുഭക്ഷണവുമായി പെ‌ാരുത്തപ്പെടാനായില്ലെന്നാണു നിരീക്ഷണം

∙ തലങ്ങും വിലങ്ങും 107 ദിവസം, 2029 സ്ഥലം

ADVERTISEMENT

റേഡിയേ‍ാ കേ‍ാളറിൽ ജിപിഎസ് ഘടിപ്പിച്ചിരുന്നതിനാൽ ആനയുടെ നീക്കങ്ങൾ അപ്പപ്പേ‍ാൾ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ലഭിച്ചിരുന്നു. ഓരോ തവണ അതിർത്തി കടന്നെത്തുമ്പോഴും വൈൽഡ് ഫണ്ട് അധികൃതരും വനം ജീവനക്കാരും നാട്ടുകാരും ചേർന്ന് വിനായകനെ കാട്ടിലേക്ക് തുരത്തും. എന്നാൽ അവൻ വീണ്ടും ഇറങ്ങും. ഒടുവിൽ കിടങ്ങിൽ ആന പുറത്തുകടക്കുന്ന സ്ഥലം കണ്ടെത്തി അടച്ചു. എന്നാൽ പിന്നെയും, വഴിയടച്ച സ്ഥലത്തുതന്നെ ആന കറങ്ങിക്കെ‍ാണ്ടിരുന്നു. ഈ കറങ്ങലും നിരീക്ഷണവും ആവർത്തിച്ചു.

കിടങ്ങിൽ നിന്ന് പുറത്തുകടക്കാൻ എവിടെയെങ്കിലും ഇടമുണ്ടോ എന്ന് തിരഞ്ഞുകൊണ്ട് പലയിടത്തും ചുറ്റിത്തിരിയുന്നത് നിരീക്ഷകർ കണ്ടു. പിന്നെ ആന സ്ഥിരം നിലയുറപ്പിക്കുന്ന ഇടങ്ങളിൽ നിന്നും തുരത്താൻ തുടങ്ങി.  അതിനാൽ തന്നെ ഗവേഷകർ ഇപ്പോഴും ‘വിനായക പഠനം’ നിർത്തിയിട്ടില്ല. ഇതിനുപിന്നാലെ വിനായകന്റെ പാത പിന്തുടർന്ന് കൃഷിയിടങ്ങളിലേക്കെത്തിയ ചിന്നതമ്പി എന്നു പേരിട്ട ആനയെയും നാടുകടത്തിയതായി തമിഴ്നാട് വനംവകുപ്പ് ഉദ്യേ‍ാഗസ്ഥർ പറയുന്നു.

മാസങ്ങൾക്ക് ശേഷം വിനായകൻ പൂർണമായി കാടിനുള്ളിലേക്കു യാത്ര തുടങ്ങി. 107 ദിവസങ്ങളിലായി മുതുമലയ്ക്കും ബന്ദിപ്പൂരിനും ഇടയിൽ ആന സഞ്ചരിച്ചത് 413 ചതുരശ്ര കിലേ‍ാമീറ്റർ സ്ഥലത്ത്. ഇപ്പേ‍ാൾ വിനായകൻ പൂർണമായി കാടിനെ ആശ്രയിക്കുന്നു. ഉൾവിളിപേ‍ാലെ ഇടയ്ക്ക് കൃഷിയിടങ്ങൾക്കടുത്തേക്ക് വരുന്നു, മടങ്ങുന്നു.

∙ പുതിയ അന്തരീക്ഷവുമായി ഇണങ്ങാൻ വഴിയൊരുക്കണം

ഈ രണ്ട് ആനകളുടെയും നീക്കങ്ങളും പ്രവർത്തനവും അടിസ്ഥാനമാക്കി വൈൽഡ് ലൈഫ് ഫണ്ട് ചില നിഗമനങ്ങളിലെത്തിയിരുന്നു. ഒരു ആനയെ മറ്റെ‍ാരു കാട്ടിൽ എത്തിക്കുമ്പോൾ അവിടെ വലിയെ‍ാരു കൂടു നിർമിച്ച് അവിടെ നിശ്ചിത കാലയളവിൽ ആനയെ പാർപ്പിക്കണം എന്നതാണ് അതിൽ ആദ്യത്തേത്. ആ മേഖലയിലെ ആനകളെ മണത്ത് തിരിച്ചറിയാനും, ചുറ്റുപാടുകളുമായി ഇണങ്ങാനും ഇതിലൂടെ സാധിക്കും. ഈ സമയത്തെല്ലാം, തീറ്റ എത്തിക്കാൻ അല്ലാതെ മനുഷ്യരുടെ ഇടപെടലുകൾ ഇല്ലാതിരിക്കുന്നതു വലിയ പ്രയേ‍ാജനം ചെയ്യും എന്നിവയാണു മറ്റു നിഗമനങ്ങൾ.

കാട്ടാനക്കൂട്ടം. (Photo by: iStock/ jimmy kamballur)

വനത്തിന്റെ അതിരുകളിലേക്ക് മനുഷ്യവാസം കൂടുത‍ൽ കൂടുതൽ അടുക്കുമ്പേ‍ാൾ, താമസസ്ഥലത്തേക്കും കൃഷിസ്ഥലങ്ങളിലേക്കും ആനകൾ എത്താനുള്ള സാധ്യതയും കൂടുതലാണ്. കാടിന്റെ അതിരുകളേ‍ാട് ചേർന്ന് നിശ്ചിത ദൂരത്ത് കുറ്റിക്കാടുകൾ മുൻപ് സാധാരണ കാഴ്ചയായിരുന്നു. അവിടെയായിരുന്നു കൂടുതലും കുറുക്കന്മാരും മാനും കുറുനരിയുമെ‍ാക്കെ പാർത്തിരുന്നതും. ആനകളും ഈ ഇടങ്ങളിൽ ചുറ്റാറുണ്ടായിരുന്നു. എന്നാൽ, കാടിനേ‍ാടു ചേർന്നുള്ള കുറ്റിക്കാടുകൾ മിക്കയിടത്തും അപ്രത്യക്ഷമായി. വനത്തിന്റെ അതിരുകളിൽ സംഭവിച്ച വ്യതിയാനവും വനംവകുപ്പിന്റെ നടപടികളും ഇതിനു കാരണമായിട്ടുണ്ട്. ഇതെല്ലാം ബുദ്ധിമുട്ടിലാക്കിയത് വളരെക്കാലം മുൻപ് മുതൽ തന്നെ കുറ്റിക്കാടുകൾക്കും അപ്പുറം ജീവിതം കെട്ടിപ്പടുത്തിരുന്നവരെയാണ്.

∙ കടത്ത് അനിവാര്യമേ‍ാ?

കാട്ടിൽ ആനകളുടെ എണ്ണം പെരുകാൻ തുടങ്ങിയതോടെ തങ്ങാനുള്ള ഇടവും തീറ്റയും കിട്ടാതെ വരുന്നതോടെയാണ് അവ നാട്ടിലേക്കിറങ്ങി അക്രമങ്ങളും കൃഷിനാശവും വരുത്തുന്നതെന്ന് കർഷകർ പറയുന്നു. കാടിനേ‍ാട് ചേർന്നിടങ്ങളിൽ അവയെ ആകർഷിക്കുന്ന ഫലങ്ങളും മറ്റും കൃഷിചെയ്യുന്നതുകെ‍ാണ്ടാണ് ആനകൾ നാട്ടിലിറങ്ങുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.

കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ധരിപ്പിച്ചുവിട്ട ബേലൂർ മഖ്ന (ബേലൂർ മോഴ) തകർത്ത വീടിൻെറ ഗേറ്റും മതിലും (ഫയൽ ചിത്രം: മനോരമ)

ആനകളുടെ എണ്ണം കുറയുകയാണെന്ന വകുപ്പിന്റെ സർവേയെ ചെ‍ാല്ലിയുണ്ടായ ചർച്ചകളും വിവാദങ്ങളും കുറച്ചൊന്നുമല്ല. മനഃപൂർവം കണക്ക് കുറച്ചുകാണിച്ചെന്ന ആരേ‍ാപണവും ഉയർന്നു. മനുഷ്യ – വന്യമൃഗ സംഘർഷത്തിന്റെ കാരണങ്ങളെക്കുറിച്ചു വാദവും മറുവാദവും മുറയ്ക്ക് നടക്കുന്നുണ്ട്. മറുവശത്ത് ആനയുടെ ആക്രമണത്തിൽ വയനാട്ടിലും ഇടുക്കിയിലും പാലക്കാടും മനുഷ്യർ കൊല്ലപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. കൃത്യമായ നയവും തീരുമാനവും ഉണ്ടാകാതെ, ദുരന്തങ്ങൾ സംഭവിക്കുമ്പേ‍ാൾ മാത്രം ഞെട്ടിയുണരുന്ന രീതിയാണ് അധികൃതർ ഇപ്പേ‍ാഴും തുടരുന്നത്.

∙ ബ്രിഗേഡിയറെ പിടികൂടിയത് നാവികസേന

എന്നാൽ, കാടുകടത്തലിലുണ്ടാകുന്ന പ്രശ്നങ്ങൾ ചില രാജ്യങ്ങളിൽ നിന്നു റിപ്പേ‍ാർട്ട് ചെയ്യപ്പെടുന്നുണ്ട്. കാട്ടാനയെ അതിന്റെ സ്ഥലത്തുനിന്നു മാറ്റാം, പക്ഷേ അതിനെ ഒരിടത്തു തളച്ചിടാനാകില്ലെന്നാണ് ശ്രീലങ്കൻ ഡിപ്പാർട്ട്മെന്റ് ‍ഒ‍ാഫ് വൈൽഡ് ലൈഫ് വകുപ്പിന്റെ പല റിപ്പേ‍ാർ‌ട്ടുകളിലും പറയുന്നത്. 5 വർഷം മുൻപ് അവിടെ നിരന്തര പ്രശ്നക്കാരായ 14 കാട്ടാനകളെ ഒരുമിച്ചു കാടുകടത്തിയിരുന്നു. അവയെ നിരന്തരം നിരീക്ഷിക്കുന്നതിനിടയിൽ, അവ വീണ്ടും പുറത്തിറങ്ങാൻ ശ്രമിച്ചപ്പേ‍ാൾ കാട്ടിലേക്കുതന്നെ തുരത്തി. എന്നാൽ അഞ്ചുമാസം പിന്നിട്ടപ്പോഴേക്കും അവയിൽ 7 ആനകൾ ചരിഞ്ഞു. ബാക്കിയുണ്ടായിരുന്നവയിൽ മൂന്നെണ്ണം വീണ്ടും നാട്ടിലിറങ്ങി. അവയെ പലതവണ കാടുകടത്തേണ്ടി വന്നുവെന്നാണ് റിപ്പേ‍ാർട്ട്. 

പുഴയിലുടെ നീന്തിപോകുന്ന കാട്ടാന. (Photo by: iStock/ Sourabh Bharti )

ചുരുക്കത്തിൽ, കാടുകടത്തൽ ആനശല്യം പരിഹരിക്കാനുള്ള മികച്ച മാർഗമല്ലെന്നാണ് ശ്രീലങ്കക്കാരുടെ പഠന ഫലം. അതിൽ നാടുകടത്തപ്പെട്ട ചില ആനകളുടെ സ്വഭാവമാറ്റം പ്രത്യേകം എടുത്തുപറയുന്നുമുണ്ട്. ബ്രിഗേഡിയർ എന്ന ആന, നാടുകടത്തപ്പെട്ട അന്നുതന്നെ മധുരു മായാ ദേശീയേ‍ാദ്യാനത്തിൽ സജീവമായി. അവിടെ നിന്നു തുടങ്ങിയ യാത്ര അവസാനിച്ചത് കടൽതീരത്താണ്. 5 കിലേ‍ാമീറ്റർ നീന്തി. വനംവകുപ്പിന്റെ നിയന്ത്രണ പരിധിക്കു പുറത്തുപോയ ആനയെ നാവികസേന പിടികൂടി കരയ്ക്കെത്തിച്ചു. തുടർന്ന് മറ്റെ‍ാരു കാട്ടിലേക്കു കടത്തി. സ്വഭാവത്തിന് മാറ്റമുണ്ടായില്ല. ഉപദ്രവംമൂലം പരിസരവാസികൾ പെ‍ാറുതിമുട്ടി. അങ്ങേ‍ാട്ടും ഇങ്ങേ‍ാട്ടും തുരത്തികെ‍ാണ്ടിരുന്നു. അവസാനം ബ്രിഗേഡിയർ പെ‍ാട്ടക്കിണറ്റിൽ വീണു ചരിഞ്ഞു.

∙ മയക്കുവെടിവച്ച് കൂട്ടക്കടത്തൽ

ലേ‍ാകം ശ്രദ്ധിച്ച കൂട്ടആനക്കടത്തിൽ ഒന്ന് ആഫ്രിക്കൻ രാജ്യമായ മലാവിയിലായിരുന്നു. 267 ആഫ്രിക്കൻ ആനകളെയാണ് ഒറ്റയടിക്ക് അവയുടെ നാടായിരുന്ന ലിവേ‍‍‍ാണ്ടേ ദേശീയേ‍ാദ്യാനത്തിൽ നിന്നു കസുംഗു ദേശിയേ‍ാദ്യാനത്തിലേക്കു കടത്തിയത്. ലിവേ‍ാണ്ടയിൽ ആനകളുടെ എണ്ണം പെരുകിയതാണ് ഈ കാടുകടത്തിനു കാരണം. ഇവിടത്തേത് പെ‍ാതുവേ വരണ്ടുണങ്ങിയ തുറന്ന കാടുകളായാണ് അറിയപ്പെടുന്നത്. കടത്തിനുള്ള ആനകളെ പിടികൂടിയത് ഹെലികേ‍ാപ്റ്ററിൽ നിന്ന് മയക്കുവെടിവച്ചായിരുന്നു. ആനക്കൂട്ടങ്ങളുടെ ലീഡറെ ആദ്യം വെടിവച്ച് തളച്ച് ക്രെയിനിൽ ട്രക്കിലേക്കു മാറ്റി. തുടർന്ന് മറ്റുള്ളവയെ ഓരേ‍ാന്നിനെയായി പിടികൂടി. കുസംഗു ഉദ്യേ‍ാനത്തിൽ നി‍ർമിച്ച വലിയ കൂടുകളിൽ ഇവയെ ഒരു ദിവസം പാർപ്പിച്ചു. സാറ്റലൈറ്റ് കേ‍ാളറുകൾ ഘടിപ്പിച്ചാണ് പിന്നീട് തുറന്നുവിട്ടത്. അവയ്ക്ക് ഒടുവിൽ എന്തുസംഭവിച്ചുവെന്നതിന്റെ റിപ്പേ‍ാർട്ട് ലഭ്യമായിട്ടില്ല.

ആഫ്രിക്കൻ കാട്ടാനക്കൂട്ടം. (Photo by: iStock/ WaldemarWellmann )

∙ കെ‍ാല്ലപ്പെടുന്നത് 500ൽ അധികം പേർ

രാജ്യത്ത് വർഷത്തിൽ 500ൽ അധികം മനുഷ്യർ കാട്ടാന അക്രമത്തിൽ കെ‍ാല്ലപ്പെടുന്നു എന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക്. ഏഷ്യൻ ആനകളിൽ 60% ഇന്ത്യൻ കാടുകളിലാണ്. 2017ൽ ആണ് അവസാനമായി രാജ്യത്ത് വിപുലമായ ആന കണക്കെടുപ്പു നടന്നത്. അന്ന് 29,964 ആനകളെ കണ്ടെത്തി. ഒരു വർഷം മനുഷ്യരാൽ കെ‍ാല്ലപ്പെടുന്ന ആനകളുടെ എണ്ണം ഏതാണ്ട് 100 ആണ്.

∙ വയനാടൻ തമ്പാൻ, അരിക്കൊമ്പന്റെ മുൻഗാമി

അരിക്കൊമ്പന് മുൻപും കേരളത്തിൽ നിന്നു ആനകളെ കാടുകടത്തിയിട്ടുണ്ട്. വയനാട്ടിലെ ബത്തേരിയിൽ നിന്ന് 170 കിലേ‍ാമീറ്ററുള്ള ശിരുവാണിയിലേക്കാണ് 8 വർഷം മുൻപു നടന്ന സംസ്ഥാനത്തെ ആദ്യ ആനകടത്തൽ. ശിരുവാണിയിലും പരിസരത്തുമുള്ളവർ ആ മേ‍ാഴയാനയെ വയനാടൻ തമ്പാൻ എന്നുവിളിച്ചു. ശരീരത്തിൽ വ്രണം ബാധിച്ച ആനയ്ക്ക് പിന്നീട് നടത്തം വിഷമമായി.

മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ക്കൊമ്പനു ദൗത്യസംഘം മയക്കുവെടി വയ്ക്കുന്നു. (ഫയൽ ചിത്രം: മനോരമ)

വേദനയിലും പരവേശത്തിലും ജനവാസ മേഖലകളിലെത്തി. നടക്കാൻ പറ്റാതെ നിന്നു. ജനം പേടിച്ചു. വ്രണത്തിലെ വേദന ശമിക്കാൻ വെള്ളത്തിലിറങ്ങി. അതു സഹിക്കാതെ പലപ്പേ‍ാഴും അലറി. പേടിച്ച നാട്ടുകാർ അതിന്റെ സ്ഥിതിയിൽ വിഷമിച്ചു തുടങ്ങി. ഒരുമാസം കഴിഞ്ഞപ്പേ‍ാൾ വയനാടൻ തമ്പാൻ ചരിഞ്ഞു. അരിക്കൊമ്പനും ഏതാണ്ട് ഇതേ ദൂരത്തിലാണ് കടത്തപ്പെട്ടതെങ്കിലും അത് ആരേ‍ാഗ്യത്തോടെ യാത്ര തുടരുന്നതായാണ് ഒടുവിലത്തെയും റിപ്പേ‍ാർട്ടുകൾ. 2016–ൽ നിലമ്പൂരിൽ നിന്നു പിടികൂടിയ പ്രശ്നക്കാരനായ ആനയെ കടത്തിയത് നെടുംകയത്തേക്കാണ്.

∙ മണിയന് ഏറ്റത് ഏഴുവെടി

കർണാടകയിൽ നിന്നെത്തി സംഘർഷം വിതച്ച് ഒരാളെ കെ‍ാലപ്പെടുത്തിയ കാട്ടാനയ്ക്ക് അടുത്തടുത്തുള്ള ദിവസമാണ് മയക്കുവെടിവയ്ക്കേണ്ടി വന്നത്. അതിനെ ബന്ദിപ്പൂർ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെത്തിച്ചെങ്കിലും ചരിഞ്ഞു. നിശ്ചിത ഇടവേളയില്ലാതെ മയക്കുവെടിയേറ്റതും ആവശ്യമായ പരിചരണം ലഭിക്കാത്തതുമാണു ചരിയാൻ കാരണമെന്നു ചർച്ചയുണ്ടായി. ഇതേസമയം, 8 തവണ മയക്കുവെടിവച്ചു ആനയെ പിടികൂടിയ സംഭവവും സംസ്ഥാനത്തുണ്ടായിട്ടുണ്ട്. 

അരിക്കൊമ്പനെ മയക്കുവെടി വച്ചപ്പോൾ. (ഫയൽ ചിത്രം: മനോരമ)

വയനാട്ടിലെ മണിയൻ എന്നു പേരുള്ള കാട്ടാനയെ പിടികൂടാനാണ് ഇങ്ങനെ ചെയ്യേണ്ടിവന്നത്. പ്രശ്നങ്ങൾ ഉണ്ടാക്കി കർണാടക വനത്തിലേക്കു പേ‍ാകുന്ന മണിയൻ അവിടെ, മറ്റു കാട്ടാനകളുമായി സംഘട്ടനത്തിൽ ഏർപ്പെട്ട് സാരമായ പരുക്കുകളുമായി തിരിച്ചെത്തും. ആ പരുക്ക് ചികിത്സിച്ചു ഭേദമാക്കാനായിരുന്നു പലതവണ മയക്കുവെടി നൽകിയത്. കൃത്യമായ പരിചരണവും നിരീക്ഷണവും വൈദഗ്ധ്യവും ഒന്നിച്ചതുകെ‍ാണ്ടാകാം ഈ നടപടിയിൽ മറ്റു അപകടങ്ങളെ‍ാന്നും ആനയ്ക്ക് ഉണ്ടായില്ലെന്നാണു വിവരം.

English Summary:

Unknown stories behind the deportation techniques of wild animals including elephants that cause intense destruction in human habitats

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT