വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ദൗത്യ സംഘത്തെ അയച്ചത്. സർക്കാരിലെ തമ്മിലടി മൂലം ദൗത്യം പൂർണമായി വിജയിക്കാതെ മലയിറങ്ങി. ദൗത്യസംഘത്തെ ആലങ്കാരികമായി പൂച്ചകൾ എന്നാണ് വി.എസ്. വിശേഷിപ്പിച്ചത്. പൂച്ച ഏതായാലും കാര്യം നടന്നാൽ പോരെ എന്ന് വി.എസ്. ചോദിച്ചു. അതോടെ ദൗത്യ സംഘം ഉദ്യോഗസ്ഥർ പൂച്ചകളായി. അന്ന് ദൗത്യസംഘത്തെ ആനയോട് ഉപമിക്കാൻ വി.എസിന് തോന്നിയില്ല. കാലം മാറിയപ്പോൾ പൂച്ചകളുടെ പണി കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ ചെയ്തു തുടങ്ങി. ഒഴിപ്പിക്കുന്നത് കയ്യേറ്റമല്ല ജനങ്ങളുടെ ജീവിതമാണെന്നു മാത്രം. ജനങ്ങളെ സഹായിക്കാൻ ഒരു ദൗത്യസംഘത്തെയും ആരും അയക്കുന്നുമില്ല. മൂന്നാർ ടൗണിന്റെ 8–10 കിലോമീറ്ററുകള്ളിൽ ഒട്ടേറെ തേയില എസ്റ്റേറ്റുകളുണ്ട്. ഓട്ടോകളും ജീപ്പുകളുമാണ് ഇവിടേക്കുള്ള യാത്രാവാഹനങ്ങൾ. ആനകളുടെ ആക്രമണത്തിന് കൂടുതലും ഇരകളാകുന്നത് ഈ എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ്. കന്നിമല കൂടാതെ ചൊക്കനാട്, ലക്ഷ്മി, പെരിയവരെ, നയമക്കാട്, നല്ലതണ്ണി, സെവൻമല, ഗ്രാംസ്‍ലാൻഡ് തുടങ്ങിയ എസ്റ്റേറ്റുകളിലേക്കുള്ളവർ ഇപ്പോൾ ആനകളെ പേടിച്ച് വൈകിട്ട് 4–5 മണിക്ക് തന്നെ വീടുകളിലെത്തുന്നു. ആറു മണിക്ക് മുമ്പു തന്നെ എസ്റ്റേറ്റ് ലയങ്ങളിലേക്കുളള്ള വഴികൾ കടക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ആറുമണിയോടെ വീടുകളുടെ വാതിൽ അടയും. ഓട്ടോ, ജീപ്പുകളും അ‍ഞ്ചു മണിയോടെ ഓടുന്നത് അവസാനിപ്പിക്കും. ആന എവിടെ നിന്ന് പ്രത്യക്ഷപ്പെടും എന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണെന്ന് ഇവിടെ തന്നെ ജനിച്ച് വളർന്ന പ്രായമായവർ പോലും പറയുന്നു. അതുകൊണ്ട് നേരത്തെ വീടെത്താനും രാത്രി പുറത്തിറങ്ങാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നു. കടുത്ത വയറുവേദനയെ തുടർന്ന് കന്നിമലയിൽ നിന്നുള്ള യുവതിയുമായി ആശുപത്രിയിലേക്ക് പോകാൻ തുടങ്ങിയ ജീപ്പ് പടയപ്പ ആക്രമിച്ചത് മാർച്ച് നാലിന് രാത്രിയാണ്. ജീപ്പ് ആക്രമിച്ചപ്പോൾ എല്ലാവരും ബഹളം വച്ചതോടെ ആന പിന്മാറി. എങ്കിലും ആന സമീപത്തു തുടർന്നതിനാൽ പിറ്റേന്നു രാവിലെ മാത്രമാണ് യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാന്‍ സാധിച്ചത്. കാട്ടാനകളെ പേടിച്ച് എസ്റ്റേറ്റ് തൊഴിലാളികളും മറ്റും പകൽവെട്ടം മായുന്നതിനു മുമ്പ് വീടെത്തുന്നു. ടൗണുകൾ കാലിയാകുന്നു. എവിടെയും ശൂന്യമായ വഴികൾ മാത്രം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ദൗത്യ സംഘത്തെ അയച്ചത്. സർക്കാരിലെ തമ്മിലടി മൂലം ദൗത്യം പൂർണമായി വിജയിക്കാതെ മലയിറങ്ങി. ദൗത്യസംഘത്തെ ആലങ്കാരികമായി ‘പൂച്ചകൾ’ എന്നാണ് വി.എസ്. വിശേഷിപ്പിച്ചത്. പൂച്ച ഏതായാലും കാര്യം നടന്നാൽ പോരെ എന്ന് വി.എസ്. ചോദിച്ചു. അതോടെ ദൗത്യ സംഘം ഉദ്യോഗസ്ഥർ പൂച്ചകളായി. അന്ന് ദൗത്യസംഘത്തെ ആനയോട് ഉപമിക്കാൻ വി.എസിന് തോന്നിയില്ല. കാലം മാറിയപ്പോൾ പൂച്ചകളുടെ പണി കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ ചെയ്തു തുടങ്ങി. ഒഴിപ്പിക്കുന്നത് കയ്യേറ്റമല്ല ജനങ്ങളുടെ ജീവിതമാണെന്നു മാത്രം. ജനങ്ങളെ സഹായിക്കാൻ ഒരു ദൗത്യസംഘത്തെയും ആരും അയക്കുന്നുമില്ല. മൂന്നാർ ടൗണിന്റെ 8–10 കിലോമീറ്ററുകള്ളിൽ ഒട്ടേറെ തേയില എസ്റ്റേറ്റുകളുണ്ട്. ഓട്ടോകളും ജീപ്പുകളുമാണ് ഇവിടേക്കുള്ള യാത്രാവാഹനങ്ങൾ. ആനകളുടെ ആക്രമണത്തിന് കൂടുതലും ഇരകളാകുന്നത് ഈ എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ്. 

കന്നിമല കൂടാതെ ചൊക്കനാട്, ലക്ഷ്മി, പെരിയവരെ, നയമക്കാട്, നല്ലതണ്ണി, സെവൻമല, ഗ്രാംസ്‍ലാൻഡ് തുടങ്ങിയ എസ്റ്റേറ്റുകളിലേക്കുള്ളവർ ഇപ്പോൾ ആനകളെ പേടിച്ച് വൈകിട്ട് 4–5 മണിക്ക് തന്നെ വീടുകളിലെത്തുന്നു. ആറു മണിക്ക് മുമ്പു തന്നെ എസ്റ്റേറ്റ് ലയങ്ങളിലേക്കുളള്ള വഴികൾ കടക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ആറുമണിയോടെ വീടുകളുടെ വാതിൽ അടയും. ഓട്ടോ, ജീപ്പുകളും അ‍ഞ്ചു മണിയോടെ ഓടുന്നത് അവസാനിപ്പിക്കും. ആന എവിടെ നിന്ന് പ്രത്യക്ഷപ്പെടും എന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണെന്ന് ഇവിടെ തന്നെ ജനിച്ചു വളർന്ന പ്രായമായവർ പോലും പറയുന്നു.

ചരക്കുലോറിക്ക് നേരെ ആക്രമണം നടത്തുന്ന കാട്ടാന. (Photo: Special arrangement)
ADVERTISEMENT

അതുകൊണ്ട് നേരത്തെ വീടെത്താനും രാത്രി പുറത്തിറങ്ങാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കുന്നു. കടുത്ത വയറുവേദനയെ തുടർന്ന് കന്നിമലയിൽ നിന്നുള്ള യുവതിയുമായി ആശുപത്രിയിലേക്ക് പോകാൻ തുടങ്ങിയ ജീപ്പ് പടയപ്പ ആക്രമിച്ചത് മാർച്ച് നാലിന് രാത്രിയാണ്. ജീപ്പ് ആക്രമിച്ചപ്പോൾ എല്ലാവരും ബഹളം വച്ചതോടെ ആന പിന്മാറി. എങ്കിലും ആന സമീപത്തു തുടർന്നതിനാൽ പിറ്റേന്നു രാവിലെ മാത്രമാണ് യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാന്‍ സാധിച്ചത്. കാട്ടാനകളെ പേടിച്ച് എസ്റ്റേറ്റ് തൊഴിലാളികളും മറ്റും പകൽവെട്ടം മായുന്നതിനു മുമ്പ് വീടെത്തുന്നു. ടൗണുകൾ കാലിയാകുന്നു. എവിടെയും ശൂന്യമായ വഴികൾ മാത്രം. 

∙ ബോട്ടിങ് നിരോധിച്ചാൽ ആന പോകുമോ ? 

എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതാണ് അധികൃതരുടെ സമീപനം. മനുഷ്യരും വന്യമൃഗങ്ങളുമായുള്ള സംഘർഷമൊഴിവാക്കാൻ എന്ന പേരിലാണ് 2023 ജൂലൈയിൽ ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിരോധിച്ചത്. അരിക്കൊമ്പനായിരുന്നു ഇവിടെ വിഷയം. ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദഗ്ധ സമിതി ഇവിടുത്തെ ബോട്ടിങ് കാട്ടാനകൾക്ക് ശല്യമാകുന്നു എന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ ശുപാര്‍ശ അനുസരിച്ചാണ് ഇവിടെ ബോട്ടിങ് നിരോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ജനുവരി എട്ടിന് പന്നിയാർ സ്വദേശിനി പരിമള (44), ജനുവരി 26ന് ബിഎൽറാം സ്വദേശി സൗന്ദർരാജൻ (68) എന്നിവരാണ് ഈ മേഖലയിൽ കൊല്ലപ്പെട്ടത്.

മൂന്നാറിലെ തേയിലത്തോട്ടത്തിന്റെ പരിസരത്ത് ഇറങ്ങിയ കാട്ടാന. (Photo: Special arrangement)

ബോട്ടിങ് നിരോധിച്ചതിനു ശേഷം കാട്ടാന ശല്യം കുറഞ്ഞില്ല എന്നു മാത്രമല്ല കൂടുകയാണ് ചെയ്തത് എന്ന് നാട്ടുകാർ‍ പറയുന്നു. ഏക്കറു കണക്കിന് കൃഷിയാണ് ഈ മേഖലയിൽ കാട്ടാനകള്‍ നശിപ്പിക്കുന്നത്. ഇവിടെ ബോട്ടിങ് നിരോധിച്ചതോടെ വലിയൊരു വിഭാഗം ജനങ്ങളുടെ വരുമാന മാര്‍ഗങ്ങളും അടഞ്ഞു. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി. ചിന്നക്കനാലിലുള്ള പ്രധാന ടൂറിസം ആകർഷണവും അതായിരുന്നു. എന്നാൽ അതിനു ശേഷം രണ്ടു പേരാണ് ആനയിറങ്കൽ ജലാശയത്തിനു ചുറ്റും ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.  

ADVERTISEMENT

ജനങ്ങളെ വീടിനകത്ത് കയറ്റിയതു കൊണ്ടോ ഇരുണ്ടു കഴിഞ്ഞാലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയാലോ വന്യമൃഗശല്യം തീരുമോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഓരോ ദിവസവും കൂലിപ്പണി എടുത്ത് കുടുംബം നടത്തുന്ന പലരുടെയും വരുമാനം നിലച്ചിരിക്കുന്നു എന്ന് അവർ പറയുന്നു. ഈ സാഹചര്യത്തിൽ ആന അടക്കമുള്ള വന്യമൃഗങ്ങളെ നേരിടാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനു പകരം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന പരിപാടിയാണ് ഇപ്പോൾ നടക്കുന്നത് എന്ന് ജനങ്ങൾ പറയുന്നു. ചിന്നക്കനാലിലെ ആനയിറങ്കൽ ഡാമിലുള്ള ബോട്ടിങ് നിരോധനം ഇതിന്റെ ഉദാഹരണങ്ങളിലൊന്നാണെന്ന് അവർ പറയുന്നു. ചിന്നക്കനാൽ മേഖലയിൽ ഇത് പ്രതികൂലമായിബാധിച്ചിട്ടുണ്ട്.

ഇവിടെ ബോട്ടിങ് നടത്തിയിരുന്ന ഹൈഡല്‍ ടൂറിസം വിഭാഗത്തിന് മാത്രം നഷ്ടം ദിവസം ഒരു ലക്ഷം രൂപയിലധികമാണ്. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി ബോട്ടിങ് ആരംഭിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

∙ ആനയ്ക്ക് ചങ്ങലയാണ് വേണ്ടത് ആൾക്കാർക്ക് വിലക്കുകളല്ല 

ജനങ്ങള്‍ക്ക് ആനയേക്കാൾ പേടി അധികൃതരുടെ ഇത്തരം നടപടികളാണ്. പരീക്ഷാക്കാലം കഴിയുന്നതോടെ, ഏപ്രിൽ–മേയ് മാസങ്ങളിൽ മൂന്നാറിൽ ടൂറിസം സീസൺ ആരംഭിക്കും. വന്യമൃഗ പ്രശ്നം ടൂറിസം മേഖലയെ ബാധിക്കുമോ എന്നതിനെ കുറിച്ച് പലർക്കും ആശങ്കയുണ്ട്. രാത്രി എട്ടു മണിക്ക് ശേഷമുള്ള സഫാരി സർവീസുകൾ പൂർണമായി തടഞ്ഞുകൊണ്ട് ശാന്തന്‍പാറ െപാലീസ് കഴിഞ്ഞ ദിവസം ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും മറ്റും  ഉത്തരവ് നൽകിയിരുന്നു. ഇത് ടൂറിസത്തെ ബാധിക്കും. ജനങ്ങളുടെ ജീവിത മാർഗവും അടയും. ചിന്നക്കനാൽ, പെരിയകനാൽ, സൂര്യനെല്ലി, പൂപ്പാറ േമഖല ശാന്തൻപാറ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരും.

കാട്ടാനയുടെ നിരന്തര ശല്യത്തിനെതിരെ നടന്ന പ്രതിഷേധം. (ചിത്രം: മനോരമ)

വന്യമൃഗങ്ങളെ പേടിച്ച് സന്ധ്യയായാൽ ഇപ്പോൾ തന്നെ ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല. പകലും കാട്ടാന ആക്രമണവും മറ്റുമുണ്ടാകുന്നു. അതിനൊപ്പം വിലക്കുകളല്ല, ശാശ്വത പ്രശ്നപരിഹാരമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.  അതേ സമയം, ശുഭാപ്തിവിശ്വാസം പുലർത്തുന്നവരും കുറവല്ല. വന്യമൃഗ പ്രശ്നം അത്ര കാര്യമായി ബാധിക്കില്ല എന്നാണ് മൂന്നാറിലെ പ്രധാന ഹോട്ടലുകളിലൊന്നിന്റെ മാനേജർ കൂടിയായ ഷെഫ് നിബു പറയുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹർത്താലും മറ്റുമാണ് ടൂറിസ്റ്റുകളെ വലയ്ക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

മൂന്നാർ–രാജമല റൂട്ടിൽ നിരന്തരം കാട്ടാനയുടെ ആക്രമണത്തിൽ തകരുന്ന വഴിയോരക്കട. (ചിത്രം: മനോരമ)
ADVERTISEMENT

വന്യമൃഗ ശല്യം രൂക്ഷമാകാതിരിക്കാന്‍ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സഹകരണവും പ്രധാനമാണെന്ന് നിബു പറയുന്നു. ‘‘മൂന്നാറിൽ ടൂറിസ്റ്റുകൾ പോകുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നും വന്യമൃഗ പ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു പ്രശ്നം എന്നത്, അപ്രതീക്ഷിതമായ ഹർത്താലും റോഡ് തടസപ്പെടുത്തലും പോലുള്ളവ വരുമ്പോള്‍ കുടുങ്ങിപ്പോവുമോ എന്ന് ആളുകൾക്ക് ഭയമുണ്ട് എന്നതാണ്’’, കേരള ട്രാവൽ മാർട്ട് മാനേജിങ് കമ്മിറ്റി അംഗം വിനോദ് വട്ടേക്കാട്ട് പറയുന്നു. തങ്ങളുടെ ആശങ്കകൾ ജനപ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ വനംവകുപ്പ് ഉൾപ്പെടെയുള്ളവരുമായി ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.  

∙ ഹെഡ് ലൈറ്റ് കണ്ടാൽ വിറളി പിടിക്കും, നഷ്ടപരിഹാരം നാമ മാത്രം

മൂന്നാർ ടൗണിൽ നിന്ന് രാജമലയിലേക്കുള്ള പാതയില്‍ പൊലീസ് ക്യാംപ് ഓഫിസും പരിസരവുമാണ് ആനകളുടെ പ്രധാന വിഹാരകേന്ദ്രങ്ങളിലൊന്ന്. വെള്ളവും നിറയെ പച്ചപ്പും നിറഞ്ഞ ഇവിടെ ഏതു നിമിഷവും ആനയെ പ്രതീക്ഷിക്കാം. ഇവിടെ നിന്ന് പെരിയവാറൈ എസ്റ്റേറ്റ് – കന്നിമല എസ്റ്റേറ്റ് – കടലാർ എസ്റ്റേറ്റിലെ അഞ്ചാം മൈൽ – തലയാർ എസ്റ്റേറ്റ് – വാഗുവാറൈ എസ്റ്റേറ്റ് – ചട്ടമൂന്നാർ – മറയൂർ എന്നതാണ് പടയപ്പ അടക്കമുള്ള ആനകളുടെ പ്രധാന യാത്രാപഥങ്ങളിലൊന്ന്. ഇതെല്ലാം ജനവാസ കേന്ദ്രങ്ങളും യാത്രികര്‍ സ്ഥിരമായി സഞ്ചരിക്കുന്ന വഴികളുമാണ്.  വാഹനങ്ങളുടെ ഹൈഡ് ലൈറ്റ് ആനയെ പ്രകോപിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണെന്ന് നാട്ടുകാർ പറയുന്നു.

കാട്ടാനകൾ പലതവണ തകർത്ത പാപ്പൂഞ്ഞിയുടെ കട പുനസ്ഥാപിച്ചപ്പോൾ. (ചിത്രം: മനോരമ)

ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന സമയത്ത് മുന്നറിയിപ്പു നൽകാനായി എസ്എംഎസ് സംവിധാനവും വാട്സ്ആപ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട് എന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. എന്നാൽ ഇവയൊക്കെ ഫലപ്രദമാണോ എന്ന ചോദ്യത്തിന് അടിക്കടിയുണ്ടാകുന്ന ആക്രമണങ്ങളാണ് മറുപടിയായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. വനത്തിനുള്ളിൽ ചൂടു കൂടിയതാണ് ആനകൾ ഈ രീതിയിൽ പുറത്തുവരാൻ കാരണമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ഭക്ഷണ ലഭ്യതയും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. മൂന്നാര്‍ ടൗണിൽ വർഷങ്ങളായി വ്യാപാരം നടത്തുന്ന പെരുമ്പാവൂർ‍ സ്വദേശി പാപ്പൂഞ്ഞിയുടെ പഴങ്ങളും മറ്റും വിൽക്കുന്ന കട പടയപ്പ തകർത്തത് ആറു തവണയാണ്.

കോവിഡ് കാലത്തിനു ശേഷമായിരുന്നു ഇതെല്ലാം. ഒരു തവണ 50,000 രൂപ നഷ്ടപരിഹാരം കിട്ടി. പിന്നീട് 2–3 തവണ കൂടി കട തകർത്തപ്പോൾ അപേക്ഷ നൽകിയെങ്കിലും വിവരമൊന്നുമില്ലായിരുന്നു എന്ന് പാപ്പൂഞ്ഞി പറയുന്നു. ഇപ്പോൾ താൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ കൊടുക്കാറില്ലെന്നും അദ്ദേഹം പറയുന്നു. ഓരോ തവണ കട തകർക്കുമ്പോഴും പുതുക്കിപ്പണിയാൻ ഒരു ലക്ഷത്തിലധികം രൂപ ചെലവാകാറുണ്ട്. ഇത്തവണ കുറച്ചു കൂടി അടച്ചുറപ്പോടെ പുതുക്കിപ്പണിതിരിക്കുകയാണ്. അതിന് 2–3 ലക്ഷം രൂപയോളം ചെലവായെന്നും അദ്ദേഹം പറയുന്നു. ഇത്തവണ മദപ്പാടിലായ ശേഷം പടയപ്പ വ്യാപകമായ അക്രമങ്ങളാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും അഴിച്ചുവിടുന്നത്. കഴിഞ്ഞ 11 ദിവസത്തിനിടെ തകർത്തത് 8 വാഹനങ്ങളും 3 കടകളുമാണ്. 

English Summary:

How Has the Human-Animal Conflict Affected the Fate of Munnar- Part Two?