ഐടി കമ്പനികൾ ജീവനക്കാർ താമസിക്കുന്നതിനടുത്ത് ഓഫിസുകൾ തുറക്കുകയെന്നതാണ് നിലവിലെ ട്രെൻഡ്. മെട്രോ നഗരങ്ങളിൽ കമ്പനികളുടെ വളർച്ച പൂർണമാകുന്നതോടെ പലരും ചെറുകിട നഗരങ്ങളിലേയ്ക്ക് ചേക്കേറുന്നു. ടയർ 2, ടയർ 3 നഗരങ്ങളിൽ സൈബർ കമ്പനികളുടെ സാധ്യതകൾ വളരെ വലുതാണെന്ന തിരിച്ചറിവിലാണ് ഇന്ത്യയുടെ ഐടി ലോകം മുന്നോട്ടുപോവുന്നത്. ഒരു ഐടി കമ്പനി തുടങ്ങാൻ സാധ്യതയുണ്ടെന്ന് ആരും പ്രതീക്ഷിക്കാത്ത നഗരങ്ങളിൽനിന്ന് വിജയഗാഥകൾ കുറിക്കുന്ന അനേകം ഐടി കമ്പനികൾ കേരളത്തിലുണ്ട്. വയനാട്ടിലെ വോണ്യൂ എന്ന കമ്പനിയും കൊരട്ടിയിലെ വെബ് ആൻഡ് ക്രാഫ്റ്റ് എന്ന കമ്പനിയുമൊക്കെ ഇത്തരത്തിൽ വഴിമാറി നടന്ന് വിജയം കണ്ടെത്തിയ കമ്പനികളാണ്. ‘വയനാട്ടിൽ ഒരു ഐടി കമ്പനിയോ’ എന്ന് ഒരിക്കല്‍ ചോദിച്ചിരുന്നവർക്കു മുന്നിൽ വിജയക്കൊടി പാറിക്കുകയാണ് വോണ്യൂ ഇന്ന്. വെബ് ആൻഡ് ക്രാഫ്റ്റ്സ് സിഇഒ ജിലു ജോസഫിനും പറയാനുണ്ട് ചില കാര്യങ്ങൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ വോണ്യൂവിന്റെ വിജയകഥ

ADVERTISEMENT

മാധ്യമലോകത്ത് രാജ്യാന്തരതലത്തിൽ ഏറ്റവുമധികം വരിക്കാരുള്ള യുകെയിലെ ‘ദി എക്കണോമിസ്റ്റി’ന്റെ ആപ് പ്രവർത്തിപ്പിക്കുന്നത് വയനാട്ടിലെ ബത്തേരിയിൽനിന്നാണ്. വോണ്യൂ എന്ന ഐടി കമ്പനിക്കു തുടക്കമിട്ടത് ബത്തേരി കീരഞ്ചിറയിലെ ആൽവിൻ കെന്റും അലൻ റിന്റൗളുമാണ്. മെട്രോ നഗരങ്ങളിൽനിന്ന് ഐടി കമ്പനികൾ വികസ്വര നഗരങ്ങളിലേയ്ക്കും തിരക്കുകുറഞ്ഞ നാട്ടിൻപുറങ്ങളിലേക്കും ചേക്കേറുന്നതിന്റെ രഹസ്യമാണ് വോണ്യൂ എന്ന കമ്പനിക്കു പറയാനുള്ളത്. 

ഗണിതജ്ഞൻ ജോൺ വോൺ ന്യൂമാൻ (Photo Credit: Wikiimages)

∙ പേരിനു പിറകിൽ

വോൺന്യൂമാൻ എന്ന ഗണിതജ്ഞനോടുള്ള  ആദരസൂചകമായാണ് വോണ്യൂ എന്നു പേരിട്ടത്. വോൺ ന്യൂമാൻ കംപ്യൂട്ടർ സയൻസിനു നൽകിയ അനേകം സംഭാവനകൾ ഓർമിക്കപ്പെടണം. പണിയെടുത്ത് പണമുണ്ടാക്കി ഫെറാറി കാർ വാങ്ങുകയെന്നതിനേക്കാൾ ഓരോ ജീവനക്കാരനും വിലമതിക്കേണ്ട അനേകം കാര്യങ്ങളുണ്ട്. അത്തരം ഓർമപ്പെടുത്തലിനാണ് വോൺ ന്യൂമാന്റെ പേര് സ്ഥാപനത്തിനിട്ടതെന്ന് ആൽവിൻ കെന്റ് പറയുന്നു.

∙ പണം മാത്രമല്ല ഐടി കമ്പനിയുടെ  ലക്ഷ്യം

ADVERTISEMENT

കമ്പനികൾ നടത്തുന്നത് പണത്തിനുവേണ്ടി മാത്രമാണെന്നതാണ് ലോകമെങ്ങുമുള്ള കാഴ്ചപ്പാട്. പതിനഞ്ചുവർഷത്തോളം താൻ വിവിധ കമ്പനികളിൽ ജോലി ചെയ്തു. എന്നാൽ പണമുണ്ടാക്കുക മാത്രമല്ല ലക്ഷ്യമെന്ന് തിരിച്ചറിവുണ്ടായി. താൻ വളർന്ന വയനാട്ടിലെ സമൂഹത്തിന് ഒരു പ്രത്യേകതയുണ്ട്. കോട്ടയത്തുനിന്നും മറ്റും കുടിയേറിയ അനേകം പേരുണ്ട് വയനാട്ടിൽ. വയനാട്ടിലെ താൻ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആ സമൂഹത്തിന്റെ പിന്തുണയോടെ നടന്നുവന്നതാണ്. സമൂഹത്തിന് തിരിച്ചെന്തെങ്കിലും നൽകുകയെന്നത് കമ്പനി പണമുണ്ടാക്കുകയെന്നതു പോലെത്തന്നെ പ്രധാനമാണ്. 150 പേർ ബത്തേരിയിലെ ഒരു കെട്ടിടത്തിലിരുന്ന് സാറ്റലൈറ്റുമായും ബാങ്കിങ്ങുമായും ബന്ധപ്പെട്ട അതീവശ്രദ്ധയേറിയ ജോലികൾ ചെയ്യുകയാണെന്നും ആൽവിൻ കെന്റിന്റെ വാക്കുകള്‍.

വയനാട്ടിൽ പ്രവർത്തിക്കുന്ന വോണ്യൂ ഐടി കമ്പനിയുടെ ഓഫിസ് (Photo Credit : vonnue/facebook)

∙ ചെറുനഗരങ്ങളിലെ ഐടി: വെല്ലുവിളികളും നേട്ടങ്ങളും

ചെറുനഗരങ്ങളിലേയ്ക്ക് ഐടി കമ്പനികൾ വരുമ്പോൾ വെല്ലുവിളികളുണ്ട്; അതുപോലെ നേട്ടങ്ങളുമുണ്ട്.  വയനാട്ടിൽ നേരിട്ട പ്രധാനപ്രശ്നം കെട്ടിടസൗകര്യങ്ങളാണ്. 400 പേർക്ക് ഇരുന്ന് ജോലി ചെയ്യാവുന്ന സംവിധാനമുണ്ടാക്കുക എന്നത് അത്ര എളുപ്പമല്ല. ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളെ പറഞ്ഞു മനസ്സിലാക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. ടെക്നോപാർക്കിലോ സൈബർപാർക്കിലോ ജോലി ചെയ്യുകയെന്നു പറയുന്നതുപോലെയല്ല. വയനാട്ടിലെ ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് സ്വന്തം കുടുംബത്തിലുള്ളവരെയും രക്ഷിതാക്കളെയും പറഞ്ഞു മനസ്സിലാക്കാൻ പലരും ബുദ്ധിമുട്ടും. നല്ല ശമ്പളമുണ്ട്, നല്ല ജോലിയുണ്ട് എന്നൊക്കെ പറഞ്ഞാലും അവർ അംഗീകരിക്കില്ല. അതുകൊണ്ടുതന്നെ ജോലി ചെയ്യാൻ മലയോരമേഖലയിൽനിന്നുള്ളവരെ കണ്ടെത്താനാണ് പരമാവധി ശ്രമിച്ചത്.

അതേസമയം വയനാട്ടിൽ ജോലി ചെയ്യുന്നതിലൂടെ വോണ്യുവിനു ലഭിച്ച പല നേട്ടങ്ങളും കമ്പനികൾക്ക് ചിന്തിക്കാൻ കഴിയില്ല. ഓരോ ജോലിക്കാരുടെയും സർഗാത്മകത പരമാവധി ഉപയോഗിക്കാൻ കഴിയുന്നു. അതുകൊണ്ടുതന്നെ രാജിവയ്ക്കുന്നവരുടെ എണ്ണം പൂജ്യമാണ്. 

ADVERTISEMENT

ജോലിയിൽ തിരഞ്ഞെടുക്കുമ്പോൾ വനിതകൾ‍ക്ക് ഒരു റിസർവേഷനുമില്ലെങ്കിലും വോണ്യൂവിലെ പകുതിയോളം ജീവനക്കാർ വനിതകളാണ്. ഇവരെല്ലാം പ്രദേശത്തെ കോളജുകളിൽനിന്ന് പഠിച്ചിറങ്ങുന്നവരാണ്.

ആൽവിൻ കെന്റ് (ചിത്രം: മനോരമ)

വയനാട് പോലുള്ള പ്രദേശങ്ങളിൽ പരമ്പരാഗത കുടുംബങ്ങളിൽ ഒരു ശീലമുണ്ട്. നന്നായി പഠിക്കുന്ന ആൺകുട്ടികളെ പാലായിലും മറ്റും എൻട്രൻസ് പരിശീലനത്തിനയയ്ക്കും. നന്നായി പഠിക്കുന്ന പെൺകുട്ടികളെ നാട്ടിലെ നല്ല കോളജിൽ ബിഎസ്‌സി മാത്‌സ് പോലുള്ള കോഴ്സുകൾക്കു ചേർക്കും. വോണ്യൂവിലേക്ക് ബിഎസ്‌സി മാത്‌സ് പഠിച്ചിറങ്ങിയ കുട്ടികളെയാണ് നിയമിക്കുന്നത്. എൻജിനീയറിങ്ങ് പഠിക്കുന്ന കുട്ടികളോട് കംപ്യൂട്ടേഷന്റെ തിയറിയെക്കുറിച്ചു ചോദിച്ചാൽ അവർക്ക് ഒന്നുമറിയില്ല. പക്ഷേ ഗണിതശാസ്ത്ര വിദ്യാർഥികൾക്ക് ഗണിതശാസ്ത്ര തിയറികൾ നന്നായറിയാം. അത് വളരെ പ്രധാനമാണ്. ഒരു വനിതാ റിസർവേഷനുമില്ലാതെ 50 ശതമാനം പെൺകുട്ടികൾക്കു ജോലി കൊടുക്കാൻ പറ്റിയത് ഇങ്ങനെയാണ്.

വോണ്യൂ വയനാട്ടിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ് ജീവനക്കാർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവുമൊരുക്കാൻ കഴിയുന്നത്.  ഒരേപോലെ ഗുണനിലവാരമുള്ള ജീവിതം ജീവനക്കാർക്ക് ലഭിക്കുന്നു. ഇതൊക്കെ ജീവനക്കാരുടെ സമ്പാദ്യം ശക്തമാക്കുന്നു. ഒരുപക്ഷേ ബെംഗളൂരു പോലുള്ള നഗരത്തിലുള്ള ജീവനക്കാർ പോവുന്നതിനേക്കാൾ ആഡംബരയാത്രകൾ നടത്താൻ വയനാട്ടിലെ ഐടി കമ്പനിയിലെ ജീവനക്കാർക്ക് കഴിയുന്നുണ്ടെന്നും ആൽവിൻ പറഞ്ഞു.

വോണ്യൂ ഐടി കമ്പനിയിലെ ടീം മീറ്റിങ് (Photo Credit : vonnue/facebook)

∙ എസി ഇല്ലാത്ത ഐടി കമ്പനി

എസി ഇല്ലാത്ത ഐടി കമ്പനിയെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. കൊച്ചിയിൽ എസിയില്ലാതെ ഒരു ഓഫിസ് പ്രവർത്തിക്കില്ല. പക്ഷേ വയനാട്ടിലെ വോണ്യൂ കമ്പനിയിൽ എയർ ഫിൽറ്ററേഷൻ മാത്രമേ ഏർപ്പെടുത്തിയിട്ടുള്ളൂ. വയനാട്ടിലെ അന്തരീക്ഷത്തിന്റെ പ്രത്യേകതയാണ്. വോണ്യു ഒരു കാർബൻ ന്യൂട്രൽ ഐടി കമ്പനിയാണ്. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന കമ്പനി. ഗ്രാഫിക് കാർഡ് ഡേറ്റ സെന്ററും ലാബുമൊക്കെ പ്രവർത്തിക്കുമ്പോൾ വൻതോതിൽ എസിയിൽനിന്ന് ചൂട് പുറംതള്ളും. ഇതു തടയാൻ ഒരു പരീക്ഷണമെന്ന നിലയിലാണ് എയർ ഫിൽറ്ററേഷൻ കൊണ്ടുവന്നത്. പിന്നീട് സോളറിനെക്കുറിച്ചു ചിന്തിച്ചു. മേൽക്കൂര സോളാറാക്കി. എസി ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യപ്രശ്നവുമില്ല.

ഇതൊക്കെ ഒരു ഐടി കമ്പനിക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് പലർക്കുമറിയില്ല. ‘ദി എക്കണോമിസ്റ്റിന്റെ  ജോലിക്കായി ശ്രമിക്കുമ്പോൾ അവർ ചോദിച്ച പ്രധാനചോദ്യങ്ങൾ‍, കഴിഞ്ഞ മൂന്നുവർഷം വോണ്യു എന്തുചെയ്തുവെന്നും വരുംവർഷങ്ങളിൽ എന്തു ചെയ്യും എന്നുമാണ്. ഒരു കാർബൺ ന്യൂട്രൽ ഐടി കമ്പനി, 50 ശതമാനം വനിതകളുള്ള ജെൻഡർ ഇക്വാലിറ്റിയുള്ള ഐടി കമ്പനി തുടങ്ങിയവയാണ് വോണ്യൂവിന്റെ ഏറ്റവും വലിയ ആകർഷകഘടകങ്ങളായി എക്കണോമിസ്റ്റിനു തോന്നിയതെന്നും ആൽവിൻ പറഞ്ഞു.

വോണ്യൂ ഐടി കമ്പനിയിലെ അംഗങ്ങൾ (Photo Credit : vonnue/facebook)

∙ വയനാട്ടിലെ ഐടി പലർക്കും അവിശ്വസനീയം

വയനാട്ടിൽ പ്രവർത്തിക്കുന്നതുകൊണ്ട് മറ്റൊരു സംഭവവുമുണ്ടായി. സാറ്റലൈറ്റ് മേഖലയിൽ സ്കൈ എന്ന ഇസ്രയേലി കമ്പനിയുടെ ജോലികൾ വോണ്യൂ ചെയ്യുന്നുണ്ട്. ആ കമ്പനിയുടെ പ്രതിനിധി ഒരിക്കൽ വയനാട്ടിലേയ്ക്കു വരാൻ കണ്ണൂർ വിമാനത്താവളത്തിലിറങ്ങി. എമിഗ്രേഷൻ ഉദ്യോഗസ്ഥരോട് വയനാട്ടിലെ ഐടി കമ്പനിയിലേയ്ക്കാണു പോവുന്നതെന്നു പറഞ്ഞപ്പോൾ അവർ വിശ്വസിച്ചില്ല. വയനാട്ടിൽ ഒരു ഐടി കമ്പനി ഉണ്ടെന്ന് ചിന്തിക്കാൻപോലും അധികൃതർക്കു കഴിഞ്ഞില്ല. പിന്നീട് കമ്പനിയുടെ രേഖകളും കരാറുകളുമൊക്കെ അയച്ചുകൊടുത്ത ശേഷമാണ് വിദേശിയെ പുറത്തേയ്ക്കുവിട്ടത്. തൊട്ടടുത്ത ദിവസം വിജിലൻസ് സംഘം വോണ്യൂവിന്റെ ഓഫിസിൽ പരിശോധനയ്ക്കെത്തുകയും ചെയ്തുവെന്നും ആൽവിൻ പറഞ്ഞു.

ആൽവിൻ കെന്റ് (ഫോട്ടോ: മനോരമ)

ഇസ്രയേലി കമ്പനി പ്രതിനിധി നാട്ടിൽ തിരികെച്ചെന്ന് തന്റെ സിഇയുടെ അടുത്ത് ഈ സംഭവം വിവരിച്ചു. അദ്ദേഹം ഉടനെ ഗൂഗിളിൽ വയനാടിനെക്കുറിച്ച് തപ്പി. പിന്നീടൊരിക്കൽ ആംസ്റ്റർഡാമിലെ പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോൾ സിഇ എഴുന്നേറ്റുവന്നു കൈ തന്നു. ‘ഐടി കമ്പനി ഫ്രം ദ് ജംഗിൾ’ എന്ന് ചിരിച്ചുകൊണ്ടുപറഞ്ഞു. ഇതുകേട്ട് തൊട്ടടുത്തുണ്ടായിരുന്നു യുകെ കമ്പനി പ്രതിനിധി സംഭവമെന്താണെന്നു ചോദിച്ചു. ഇതാണ് സ്കൈ കമ്പനി വഴി യുകെയിലെ ഒടിടി ജോലികൾ ലഭിക്കാൻ വോണ്യൂവിനു വഴി തുറന്നത്. 

∙ ബ്രാൻഡിങ്ങിലല്ല, ഗുണമേന്മയിലാണ് കാര്യം

വയനാട്ടിലെ ഒരു കമ്പനി എങ്ങനെ ഫലപ്രദമായി ബ്രാൻഡിങ് നടത്തുമെന്നു പലരും ചിന്തിക്കാറുണ്ട്. ജീവനക്കാരുടെ കല്യാണം നടക്കാനാണ് മെട്രോ നഗരങ്ങളിലെ കമ്പനിയുടെ ബ്രാൻഡ് നെയിം പ്രയോജനപ്പെടുക.  മകനോ മകൾക്കോ കല്യാണം ആലോചിക്കുമ്പോൾ വലിയ നഗരത്തിലെ കമ്പനിയിലാണ് ജോലിയെന്നു പറയാം. അത്രയേയുള്ളൂവെന്നാണ് വോണ്യൂ ചിന്തിക്കുന്നതെന്നും ആൽവിൻ കെന്റ് പറഞ്ഞു. ഒരു കാര്യത്തിൽ വോണ്യൂ പരമാവധി ശ്രദ്ധിക്കാറുണ്ട്. സമയനിബന്ധന പാലിക്കുന്നതിൽ കള്ളം പറയില്ല. ഒരു ഉൽപന്നം നിശ്ചിതസമയത്ത് കൊടുക്കാൻ കഴിയുമെന്നു പറഞ്ഞാൽ അതു തെറ്റിക്കില്ല. അതാണ് കമ്പനിയുടെ വളർച്ചയെന്നും ആൽവിന്റെ വാക്കുകൾ.

വോണ്യൂ ഐടി കമ്പനിയിലെ ഓണാഘോഷം (Photo Credit : allwynkent/instagram)

∙ കൊരട്ടിയിൽ നിന്നൊരു വിജയഗാഥ: വെബ് ആൻഡ് ക്രാഫ്റ്റ്സ്

കൊരട്ടിയെന്ന ചെറുനഗരത്തിൽനിന്ന് ഐടി മേഖലയിൽ വിജയഗാഥ രചിച്ച വെബ് ആൻഡ് ക്രാഫ്റ്റ്സ് കമ്പനിയുടെ കഥ പറയുന്നത് സിഇഒ ജിലു ജോസഫ്. ലാഭമുണ്ടാക്കുകയെന്നതുതന്നെയാണ് ഏതൊരു കമ്പനി തുടങ്ങുമ്പോഴും ഉടമ ആഗ്രഹിക്കുന്നത്. കൂടുതൽ പണം ലഭിച്ചാൽ അത് സാമൂഹ്യനന്മയ്ക്കായി ഉപയോഗിക്കാമെന്നതാണു സത്യം. മൂന്നു വയസ്സും ഒരു വയസ്സുമുള്ള കുട്ടികളുടെ അമ്മയായ താൻ കമ്പനിയുടെ സിഇഒ തസ്തികയിലേക്ക് വരണോ എന്നു പലവട്ടം ആലോചിച്ചു. എല്ലാ ചുറ്റുപാടുകളും ശരിയായ ശേഷം ഒരു ജോലി ചെയ്തുതുടങ്ങാമെന്നു കാത്തിരുന്നാൽ ഒന്നുംനടക്കില്ല. ‘പെർഫക്റ്റ് ഫിറ്റ്’ ആവാൻ കാത്തിരിക്കരുതെന്നും ജിലു പറയുന്നു.

വൻ നഗരങ്ങളിലെ കമ്പനിയിൽനിന്ന് ഒരു ജീവനക്കാരൻ ജോലി രാജിവച്ചു പോവുമ്പോൾ അത് സിസ്റ്റത്തിന്റെ ഭാഗമാണെന്നാണ് എല്ലാവരും ചിന്തിക്കുക. പക്ഷേ ചെറുനഗരത്തിലെ ഒരു കമ്പനിയിൽനിന്ന് ഒരാൾ പോയാൽ മറ്റുള്ളവർ രണ്ടുംമൂന്നും ദിവസം ദുഃഖിച്ചിരിക്കും. വലിയ കമ്പനികളിൽ ജോലി ചെയ്തുവന്ന എനിക്ക് ഇതെന്തുകൊണ്ടാണെന്ന് ആദ്യം മനസ്സിലായില്ല.

ജിലു ജോസഫ്

ചെറുനഗരത്തിൽ കമ്പനി തുടങ്ങുമ്പോൾ ജീവനക്കാരെ കണ്ടെത്തുകയെന്നതാണ് പ്രശ്നം. മെട്രോ നഗരത്തിലെ ജോലിയിൽനിന്ന് ചെറുനഗരത്തിലെ ജോലിയിലേയ്ക്ക് വരുമ്പോൾ തന്റെ കുടുംബത്തിന്റെ താമസം, വിദ്യാഭ്യാസം തുടങ്ങിയവയെക്കുറിച്ചാണ് പലരും ചിന്തിക്കുക. എന്തൊക്കെ നോക്കിയാലും കൊച്ചിയേക്കാൾ ജീവിതച്ചെലവ് കൊരട്ടിയിൽ വളരെക്കുറവാണ്. ചെറുനഗരത്തിൽ ജോലി ചെയ്യുമ്പോളാണ് ആത്മാർഥതയുള്ള ജീവനക്കാരെ ലഭിക്കുക. അവർ കഴിവുറ്റവരാകണമെന്നില്ല. പക്ഷേ കഠിനപരിശ്രമത്തിലൂടെ അവർ കമ്പനിയെ ലക്ഷ്യത്തിലെത്തിക്കും. 

ജിലു ജോസഫ് (ചിത്രം: മനോരമ)

വൻനഗരങ്ങളിലെ കമ്പനിയിൽനിന്ന് ഒരു ജീവനക്കാരൻ ജോലി രാജിവച്ചു പോവുമ്പോൾ അത് സിസ്റ്റത്തിന്റെ ഭാഗമാണെന്നാണ് എല്ലാവരും ചിന്തിക്കുക. പക്ഷേ ചെറുനഗരത്തിലെ ഒരു കമ്പനിയിൽനിന്ന് ഒരാൾ പോയാൽ മറ്റുള്ളവർ രണ്ടുംമൂന്നും ദിവസം ദുഃഖിച്ചിരിക്കും. വലിയ കമ്പനികളിൽ ജോലി ചെയ്തുവന്ന തനിക്ക് ഇതെന്തുകൊണ്ടാണെന്ന് ആദ്യം മനസ്സിലായില്ല. പിന്നെയാണ് ഓരോ ജീവനക്കാരനുമായുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് തിരിച്ചറിഞ്ഞത്. ഇതൊക്കെ ചെറുനഗരങ്ങളിലെ ഐടി കമ്പനികളിലേ സാധിക്കൂവെന്നും ജിലു പറയുന്നു. അബിൻ ജോസ് ടോം ആണ് കമ്പനിയുടെ സ്ഥാപകനും എംഡിയും. ക്ലിന്റ് ആന്റണി ചീഫ് ക്രിയേറ്റിവ് ഓഫിസറും വിനോദ് കുമാർ ചീഫ് ടെക്നോളജി ഓഫിസറുമായും പ്രവർത്തിക്കുന്നു.

English Summary:

Empowering Hometown Heroes: The Success Story of Vonnue IT Company in Wayanad & Web and Crafts at Koratty

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT