സഞ്ചാരികൾ ഒഴുകുന്നു, പട്ടേൽ പ്രതിമ വാരിക്കൂട്ടുന്നത് കോടികള്‍; എല്ലാം മോദിയുടെ ‘മാസ്റ്റർ പ്ലാൻ’
അഞ്ചു വർഷം മുൻപ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഒരു പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ അത് രാജ്യത്തുണ്ടാക്കിയ വിവാദങ്ങളും കോലാഹലങ്ങളും ചെറുതല്ലായിരുന്നു. ‘പ്രതിമ പണിതാൽ പട്ടിണി മാറുമോ?’ ‘പക്ഷികൾക്ക് കാഷ്ഠിക്കാൻ ഒരു പ്രതിമ കൂടി...’ എന്നൊക്കെ പലരും വിമർശിച്ചു. ആ പ്രതിമ രാജ്യത്തിനു സാമ്പത്തിക ബാധ്യതയാക്കാവുന്ന കേവലം ഒരു നിര്‍മിതി മാത്രമാണെന്നും വാദങ്ങളുയർന്നു. എന്നാൽ ആ പ്രതിമ സ്ഥാപിച്ചതിനു പിന്നിൽ നരേന്ദ്ര മോദിക്ക് കൃത്യമായ ഒരു മാസ്റ്റർ പ്ലാനുണ്ടായിരുന്നു. പിരമിഡുകളുടെ പേരിൽ ഈജിപ്തിനെ ലോകമറിയുന്നതുപോലെ, ഇന്ത്യയുടെ മേൽവിലാസമായി താജ്മഹലിനൊപ്പം പട്ടേൽ പ്രതിമ കൂടിയുണ്ടാവട്ടെ എന്നായിരിക്കാം ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ചിന്തിച്ചിട്ടുണ്ടാകുക. അതിലേയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്കും. സർദാർ വല്ലഭ്ഭായ് പട്ടേൽ എന്ന ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിക്ക് ഒരു സ്മാരകം എന്നതിനപ്പുറം, ആ പ്രതിമ നിൽക്കുന്ന പ്രദേശത്തെ സ്വദേശികള്‍ക്കും വിദേശികൾക്കും ആകർഷണീയമായ വിനോദസഞ്ചാര കേന്ദ്രമാക്കുകയും അതുവഴി വലിയൊരു വരുമാന സ്രോതസ്സു സൃഷ്ടിക്കുകയുമാണ് മോദി ലക്ഷ്യമിട്ടത്. അതിനായി ഒട്ടേറെ പദ്ധതികളും പ്രതിമയോടനുബന്ധിച്ച് ഒരുക്കി. എന്തായാലും ലക്ഷ്യം തെറ്റിയില്ല. 2023 ന്റെ അവസാന ദിവസങ്ങളിലും പുതുവത്സര ദിനങ്ങളിലും ഉൾപ്പെടെ ഇവിടേയ്ക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിനു സഞ്ചാരികളാണ്. കോടികളുടെ വരുമാനമാണ് ഇതിലൂടെ ലഭിച്ചതും. മലയാളികളുടെ ഉള്‍പ്പെടെ സമൂഹമാധ്യ അക്കൗണ്ടുകളിലും ഇപ്പോള്‍ പട്ടേൽ പ്രതിമയുടെ പശ്ചാത്തലത്തിലുള്ള സെൽഫികളും നിറയുന്നു, ടൂറിസം രംഗത്ത് ലോക രാജ്യങ്ങളുമായി മത്സരിക്കാൻ ഇറങ്ങിയ ഇന്ത്യയുടെ വലിയ ചുവടുവയ്പ്പാണ് ഏക്താ നഗറിലെ പട്ടേൽ പ്രതിമ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏക്താ നഗറിൽ എന്താണു സംഭവിച്ചത്? ലോകനിലവാരത്തിലേയ്ക്ക് ഇന്ത്യയുടെ ടൂറിസം മേഖലയും വളരുകയാണോ? പരിശോധിക്കാം.

അഞ്ചു വർഷം മുൻപ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഒരു പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ അത് രാജ്യത്തുണ്ടാക്കിയ വിവാദങ്ങളും കോലാഹലങ്ങളും ചെറുതല്ലായിരുന്നു. ‘പ്രതിമ പണിതാൽ പട്ടിണി മാറുമോ?’ ‘പക്ഷികൾക്ക് കാഷ്ഠിക്കാൻ ഒരു പ്രതിമ കൂടി...’ എന്നൊക്കെ പലരും വിമർശിച്ചു. ആ പ്രതിമ രാജ്യത്തിനു സാമ്പത്തിക ബാധ്യതയാക്കാവുന്ന കേവലം ഒരു നിര്‍മിതി മാത്രമാണെന്നും വാദങ്ങളുയർന്നു. എന്നാൽ ആ പ്രതിമ സ്ഥാപിച്ചതിനു പിന്നിൽ നരേന്ദ്ര മോദിക്ക് കൃത്യമായ ഒരു മാസ്റ്റർ പ്ലാനുണ്ടായിരുന്നു.
പിരമിഡുകളുടെ പേരിൽ ഈജിപ്തിനെ ലോകമറിയുന്നതുപോലെ, ഇന്ത്യയുടെ മേൽവിലാസമായി താജ്മഹലിനൊപ്പം പട്ടേൽ പ്രതിമ കൂടിയുണ്ടാവട്ടെ എന്നായിരിക്കാം ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ചിന്തിച്ചിട്ടുണ്ടാകുക. അതിലേയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്കും. സർദാർ വല്ലഭ്ഭായ് പട്ടേൽ എന്ന ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിക്ക് ഒരു സ്മാരകം എന്നതിനപ്പുറം, ആ പ്രതിമ നിൽക്കുന്ന പ്രദേശത്തെ സ്വദേശികള്‍ക്കും വിദേശികൾക്കും ആകർഷണീയമായ വിനോദസഞ്ചാര കേന്ദ്രമാക്കുകയും അതുവഴി വലിയൊരു വരുമാന സ്രോതസ്സു സൃഷ്ടിക്കുകയുമാണ് മോദി ലക്ഷ്യമിട്ടത്. അതിനായി ഒട്ടേറെ പദ്ധതികളും പ്രതിമയോടനുബന്ധിച്ച് ഒരുക്കി.
എന്തായാലും ലക്ഷ്യം തെറ്റിയില്ല. 2023 ന്റെ അവസാന ദിവസങ്ങളിലും പുതുവത്സര ദിനങ്ങളിലും ഉൾപ്പെടെ ഇവിടേയ്ക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിനു സഞ്ചാരികളാണ്. കോടികളുടെ വരുമാനമാണ് ഇതിലൂടെ ലഭിച്ചതും. മലയാളികളുടെ ഉള്‍പ്പെടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ഇപ്പോള്‍ പട്ടേൽ പ്രതിമയുടെ പശ്ചാത്തലത്തിലുള്ള സെൽഫികളും നിറയുന്നു, ടൂറിസം രംഗത്ത് ലോക രാജ്യങ്ങളുമായി മത്സരിക്കാൻ ഇറങ്ങിയ ഇന്ത്യയുടെ വലിയ ചുവടുവയ്പ്പാണ് ഏകതാ നഗറിലെ പട്ടേൽ പ്രതിമ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏകതാ നഗറിൽ എന്താണു സംഭവിച്ചത്? ലോകനിലവാരത്തിലേയ്ക്ക് ഇന്ത്യയുടെ ടൂറിസം മേഖലയും വളരുകയാണോ? പരിശോധിക്കാം.
∙ 3000 കോടി ചെലവ്, 500 കോടി കിട്ടി!
ഗുജറാത്തിലെ നർമദാ തീരത്ത് ഉയർന്നു നിൽക്കുന്ന, സ്റ്റാച്യു ഓഫ് യൂണിറ്റി (ഏകതാ പ്രതിമ) എന്നു പേരുള്ള സർദാർ വല്ലഭ്ഭായ് പട്ടേൽ പ്രതിമ 2018 ഒക്ടോബർ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം ചെയ്തത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ആ പ്രതിമ കാണാൻ ഏറ്റവും കൂടുതൽ പേർ വന്നത് 2023ലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം അരക്കോടിയിലേറെ വിനോദസഞ്ചാരികൾ സന്ദർശിച്ചു. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയ ഇവിടേയ്ക്ക് ഡിസംബറിലെ അവസാന ദിവസങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഡിസംബർ 24ന് മാത്രം 80,000 വിനോദസഞ്ചാരികളാണ് ഇവിടം സന്ദര്‍ശിച്ചത്. ഇത് എക്കാലത്തെയും റെക്കോർഡാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്റ്റാച്യു ഓഫ് യൂണിറ്റി 1.75 കോടിയിലധികം സഞ്ചാരികൾ സന്ദർശിച്ചു എന്നാണ് കണക്ക്. 2023 ഒക്‌ടോബർ വരെ ടിക്കറ്റ് വിൽപനയിലൂടെ മാത്രം 400 കോടി രൂപയിലധികം വരുമാനം ലഭിച്ചിട്ടുണ്ട്. നിലവിൽ ഈ കണക്ക് 500 കോടി കടന്നിരിക്കുമെന്നാണ് കണക്കാക്കുന്നത്. അതായത്, പ്രതിമ നിര്‍മിക്കാൻ ചെലവായ 3000 കോടിയുടെ ആറിലൊന്ന് ഇപ്പോൾത്തന്നെ ലഭിച്ചു കഴിഞ്ഞു. ഇങ്ങനെ പോയാൽ, പ്രതിമയ്ക്കു ചെലവായ തുക 20 വർഷത്തിനകം തിരിച്ചുപിടിക്കാൻ കഴിയുമെന്നു ചുരുക്കം.
∙ മറികടന്നു യുഎസിന്റെ സ്റ്റാച്യു ഓഫ് ലിബർട്ടിയെ!
2019 ൽത്തന്നെ, ശരാശരി പ്രതിദിന സന്ദർശകരുടെ കാര്യത്തിൽ പട്ടേൽ പ്രതിമ യുഎസിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയെ മറികടന്നിരുന്നു. സ്റ്റാച്യു ഓഫ് ലിബർട്ടിയിൽ പ്രതിദിനം 10,000 ആളുകൾ എത്തുന്നു എന്നാണ് കണക്ക്. അതേസമയം, 2023 ഡിസംബർ 24 ന് സ്റ്റാച്യു ഓഫ് യൂണിറ്റി കാണാനെത്തിയത് 80,000 പേരാണ്. ഇത് രാജ്യത്തെ ടൂറിസം മേഖലയിൽത്തന്നെ വൻ നേട്ടമായി കാണുന്നു. ഉദ്ഘാടന വർഷത്തിൽ നാലരലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് പ്രതിമ കാണാനെത്തിയത്. അടുത്ത വർഷം, 2019 ൽ അത് 27.45 ലക്ഷമായി കുതിച്ചുയർന്നു. എന്നാൽ, 2020 ൽ കോവിഡ് മഹാമാരി വന്നതോടെ എല്ലാം താളംതെറ്റി, ആ വർഷം സന്ദർശകരുടെ എണ്ണം ഏകദേശം 12.81 ലക്ഷമായി കുറഞ്ഞു. പിന്നീട് 2021 ൽ സന്ദർശകരുടെ എണ്ണം മൂന്നിരട്ടിയായി, 34.34 ലക്ഷമായി ഉയർന്നു, ഇത് 2022 ൽ 46 ലക്ഷമായി.
∙ ‘‘കൃത്യമായ പ്ലാനിങ്, എൻജിനീയറിങ് വിസ്മയം’’
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച എൻജിനീയറിങ് വിസ്മയമാണ് സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമ എന്നു പറയുന്നു, അടുത്തിടെ അവിടം സന്ദർശിച്ച പട്ടാമ്പി അമിയ ആയുർവേദ നഴ്സിങ് ഹോമിലെ ആയുർവേദ ഡോക്ടർ വിനോദ് കൃഷ്ണൻ. ഒരിക്കൽ സന്ദർശിച്ചവരെ വീണ്ടും ആകർഷിക്കുന്ന രീതിയിലാണ് പട്ടേൽ പ്രതിമയും അനുബന്ധ പാർക്കുകളും മറ്റു സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്. ലോക ടൂറിസം വിപണിയിൽ ഇന്ത്യയുടെ വലിയൊരു ബിസിനസ് സാധ്യതയാണിത്. നമുക്കും ഇത്തരം വലിയ നിർമിതികളൊക്കെ സ്ഥാപിച്ച് മുടക്കിയ പണം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന പോസിറ്റീവ് എനർജി നൽകുന്ന ഇടമാണിത്.
∙ കാഴ്ചകള്‍ കാണാന്‍ വിശാലമായ ഗാലറി
ലിഫ്റ്റില്‍ കയറി പ്രതിമയുടെ ഹൃദയഭാഗത്ത് എത്തിയാല്‍ കാഴ്ചകള്‍ കാണാന്‍ വിശാലമായ ഗാലറിയുണ്ട്. 200 പേര്‍ക്ക് ഒരേസമയം അവിടെ നില്‍ക്കാം. കൂടാതെ പട്ടേലിന്റെ ജീവിത മുഹൂര്‍ത്തങ്ങൾ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ലൈറ്റ്- സൗണ്ട് ഷോ, 500 അടി ഉയരത്തില്‍നിന്നു സര്‍ദാര്‍ സരോവര്‍ അണക്കെട്ട് കാണാനുള്ള സൗകര്യം എന്നിവയും ഉണ്ട്.
∙ പ്രതിമ പരാജയമെന്നു പറഞ്ഞവർക്കുളള കണക്കുകൾ
അഞ്ച് വർഷം മുൻപ്, പ്രതിമയ്ക്കു പിന്നിൽ പ്രവർത്തിച്ചവർ പോലും ഇത്രയും സന്ദർശകരെ ലഭിക്കുമെന്നു കരുതിക്കാണില്ല. സ്റ്റാച്യു ഓഫ് യൂണിറ്റിയിലെ സന്ദർശകരുടെ എണ്ണത്തിലുണ്ടായ അമ്പരപ്പിക്കുന്ന വളർച്ചയുടെ രഹസ്യമാണ് പലരും അന്വേഷിക്കുന്നത്. മോദി സർക്കാരിന്റെ മെഗാ ടൂറിസം പ്രോജക്ടിനെ പലരും നിശിതമായി വിമർശിച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധികളുള്ളപ്പോള്‍ 3000 കോടിയുടെ പ്രതിമ നിര്‍മിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ അജൻഡയാണെന്നു വരെ ആരോപണമുയർന്നു.
പല രാജ്യങ്ങളും വിമാനത്താവളങ്ങളും ഹൈടെക് പാലങ്ങളും നഗരങ്ങളും ഉൾപ്പെടുന്ന വൻ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ഇവിടെ ഇന്ത്യയിൽ മോദിയും സംഘവും പ്രതിമ നിർമിക്കുകയാണെന്നായിരുന്നു ആരോപണം. എന്നാൽ, ഈ വിമർശനങ്ങൾക്കുള്ള മറുപടിയായി മാറുകയാണ് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ വരുമാനവും അതുവഴിയുണ്ടാകുന്ന ടൂറിസം വികസനവും. 2013 ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയ പദ്ധതി, 2018 ൽ മോദി പ്രധാനമന്ത്രിയായിരിക്കെ രാജ്യത്തിനു സമർപ്പിച്ചു എന്നതും ശ്രദ്ധേയമാണ്.
∙ താജ്‌മഹലും കടന്ന്...
3000 കോടിയോളം വരുന്ന പദ്ധതിച്ചെലവ് ചൂണ്ടിക്കാണിച്ച് പ്രമുഖരടക്കം പദ്ധതി പരാജയമാകുമെന്നു വാദിച്ചിരുന്നു. ബിജെപിയുടെ രാഷ്ട്രീയ അജൻഡയാണ് പ്രതിമാനിർമാണമെന്നും അതിൽനിന്നു രാജ്യത്തിനു കാര്യമായൊന്നും ലഭിക്കില്ലെന്നുമായിരുന്നു അവരുടെ വാദം. മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാകില്ലെന്നും ടൂറിസം കേന്ദ്രമെന്ന നിലയിൽ വളരില്ലെന്നും പറഞ്ഞതിനു കാരണമായി പലരും മുന്നോട്ടുവച്ചത് രാജ്യത്തിനകത്തും പുറത്തുമുളള പ്രശസ്തങ്ങളായ പ്രതിമകൾ സ്ഥാപിച്ചിട്ടുളള കേന്ദ്രങ്ങളിലെ വരുമാനവും സന്ദർശകരുടെ കണക്കുമായിരുന്നു.
പദ്ധതിയുടെ ചെലവുതുക വീണ്ടെടുക്കാൻ പതിറ്റാണ്ടുകൾ തന്നെ വേണ്ടിവരുമെന്ന് ചിലർ വാദിച്ചു. ലോകാദ്ഭുതങ്ങളില്‍ ഒന്നായ താജ്മഹൽ ഒരു വർഷം നേടുന്ന വരുമാനം കേവലം 25 കോടി രൂപയാണെന്നും 3000 കോടിക്ക് നിർമിച്ച പട്ടേൽ പ്രതിമ ബ്രേക്ക് ഈവനിൽ (മുടക്കുമുതൽ കിട്ടുന്ന ഘട്ടത്തിൽ) എത്താൻ കുറഞ്ഞത് 120 വർഷമെങ്കിലും വേണ്ടിവരുമെന്നും ഊന്നിപ്പറഞ്ഞു.
∙ ‘മെയ്ഡ് ഇൻ ചൈന’ പ്രതിമ
ചൈനീസ് ഉൽപന്നങ്ങൾക്കെതിരെ ശക്തമായി രംഗത്തിറങ്ങിയ മോദി സർക്കാർ തന്നെ ചൈനയുടെ സഹായത്തോടെ പ്രതിമ നിര്‍മിച്ചത് മറ്റൊരു വിവാദമായിരുന്നു. ഇതൊരു ‘മെയ്ഡ് ഇൻ ചൈന’ പദ്ധതിയാണെന്നും മോദി സർക്കാരിന് നാണക്കേടാണെന്നും ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതികൾക്ക് വൻ തിരിച്ചടിയായെന്നും ചിലർ വിമർശിച്ചു. രാജ്യത്തിന്റെ ഖജനാവിലെ പണം ക്ഷേമ പദ്ധതികൾക്കും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഉപയോഗിക്കുന്നതിനു പകരം പ്രതിമകൾ നിർമിക്കാൻ ബിജെപി സർക്കാരിനു മാത്രമേ കഴിയൂ എന്നും ചിലർ ആക്ഷേപിച്ചു.
പട്ടേൽ പ്രതിമയ്ക്കും അനുബന്ധ പദ്ധതികൾക്കുമായി ചെലവിട്ട ആകെ വിഹിതത്തിന്റെ 9 ശതമാനം മാത്രമാണ് ചൈനയിൽ നിർമിച്ച ഘടകങ്ങൾക്കു മുടക്കിയത്. അതും പദ്ധതിക്കു വേണ്ട എല്ലാം ഇന്ത്യയിൽനിന്നു തന്നെ കണ്ടെത്താൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞതിനു ശേഷം മാത്രം. സ്റ്റാച്യു ഓഫ് യൂണിറ്റി മൂന്നു പാളികളുള്ള നിർമിതിയാണ്. പ്രതിമയുടെ നെഞ്ച് വരെ, 127 മീറ്റർ ഉയരമുള്ള രണ്ട് ടവറുകൾ ഉൾക്കൊള്ളുന്ന, റീഇൻഫോഴ്‌സ്ഡ് സിമന്റ് കോൺക്രീറ്റ് (ആർസിസി) കൊണ്ടാണ് ഏറ്റവും അകത്തെ പാളി നിർമിച്ചിരിക്കുന്നത്. രണ്ടാമത്തെ പാളി ഒരു ഉരുക്ക് ഘടനയും മൂന്നാമത്തേത് പുറംഭാഗത്തെ 8 എംഎം വെങ്കല ആവരണവുമാണ്. പട്ടേലിന്റെ വസ്ത്രങ്ങൾ, മുഖഭാവങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഭാഗങ്ങളാണ് ചൈനയിൽ നിർമിച്ചത്. ഇത് പിന്നീട് കപ്പൽ വഴി ഗുജറാത്തിൽ എത്തിക്കുകയായിരുന്നു.
പ്രതിമാനിർമാണത്തിനു മുൻപു നടത്തിയ സർവേയിൽ, ഇന്ത്യയിലെ 15 പ്രധാന വെങ്കല ഫൗണ്ടറികളിലൊന്നും ഈ ക്ലാഡിങ് നിർമിക്കാൻ പ്രാപ്തമല്ലെന്നു കണ്ടെത്തിയിരുന്നു. അതിനു ശേഷമാണ് പദ്ധതിയുടെ ചുമതലയുള്ള എൽ ആൻഡ് ടി, ക്ലാഡിങ് നിർമിക്കാൻ രാജ്യാന്തര ടെൻഡർ വിളിച്ചത്. ചൈന ആസ്ഥാനമായുള്ള ജിയാങ്‌സി ടോക്വിൻ മെറ്റൽ ക്രാഫ്റ്റ്സ് കോർപറേഷനാണ് ആ ടെൻഡർ ലഭിച്ചത്. അങ്ങനെ ഏകദേശം 7000 വെങ്കല പ്ലേറ്റുകളും വിവിധ വലുപ്പത്തിലുള്ള പാനലുകളും നിർമിക്കാൻ ചൈനീസ് കമ്പനിയെ ചുമതലപ്പെടുത്തുകയായിരുന്നു.
പ്രതിമ സ്ഥാപിക്കാൻ രണ്ട് ഷിഫ്റ്റുകളിലായി 4076 തൊഴിലാളികളാണ് ജോലി ചെയ്തത്, ഇതിൽ 200 പേർ മാത്രമാണ് ചൈനയിൽ നിന്നുള്ളവർ. 95 ശതമാനത്തിലധികം തൊഴിലാളികളും ഇന്ത്യക്കാരായിരുന്നു, പ്രതിമയുടെ 90 ശതമാനം നിർമിച്ചതും ഇന്ത്യയിലാണ്. അതേസമയം സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നിർമാണത്തിൽ ഒരു ചൈനീസ് ‘ടച്ച്’ ഉണ്ടെന്ന കാര്യം ആരും തള്ളുന്നുമില്ല.
∙ എന്തുകൊണ്ട് വിമർശനം?
പട്ടേലിനെ ദേശീയ നായകനായാണ് ബിജെപി കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമങ്ങളും മോദി സർക്കാർ തുടർച്ചയായി നടത്തിയിരുന്നു. ഗാന്ധിജിയും പട്ടേലും ഗുജറാത്തുകാരാണെങ്കിലും ചരിത്രത്തിൽ ഗാന്ധിജിയാണ് നിറഞ്ഞുനിൽക്കുന്നത്. അതിനാൽ പട്ടേലിനെ ലോകത്തിനു മുന്നിൽ കൂടുതൽ പരിചയപ്പെടുത്തുക എന്നത് ബിജെപിയുടെ പ്രധാന രാഷ്ട്രീയ അജൻഡകളിൽത്തന്നെ ഒന്നായിരുന്നു. രാജ്യത്തിന് പുറത്തുള്ള പൊതു വേദികളിലെല്ലാം പട്ടേലിന്റെ സാന്നിധ്യം പ്രകടമാക്കാനും ബിജെപി സർക്കാർ പ്രത്യേകം താൽപര്യം കാണിച്ചിരുന്നു. അതിനു പിന്നാലെയാണ്, അദ്ദേഹത്തിനുള്ള ആദരമായി ലോകത്തെ ഏറ്റവും വലിയ പ്രതിമ നിര്‍മിച്ചതും.
അതേസമയം, കോൺഗ്രസുകാരനായി ജീവിച്ച പട്ടേലിനെ ബിജെപി അവരുടെ പട്ടികയിലേക്കു ചേർക്കാനാണു ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതുകൊണ്ടു മാത്രമാണോ പ്രതിമയുടെ നിർമാണത്തെ കോൺഗ്രസ് ഉൾപ്പെടെ വിമർശിച്ചത്? മറ്റു ചില കാരണങ്ങളുമുണ്ട്. എന്താണവ? അറിയാം രണ്ടാം ഭാഗത്തിൽ...