ഉദ്ഘാടനത്തിനു തൊട്ടുപിന്നാലെ ഈ വേദിയിൽ മത്സരങ്ങൾ ആരംഭിക്കുന്നതാണ്. ആദ്യ ഇനമായ തിരുവാതിരയ്ക്കുള്ള റജിസ്ട്രേഷൻ നടപടികൾ സംഘാടക സമിതി ഓഫിസിനു സമീപം ആരംഭിച്ചിട്ടുണ്ട്!.. മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ വ്യാഴാഴ്ച (മാർച്ച് 7) കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുൻപ് പ്രധാന വേദിയായ സെനറ്റ് ഹാളിൽ കേട്ട അനൗൺസ്മെന്റാണിത്. ഉദ്ഘാടനത്തിനു പിന്നാലെ വേദിയിൽ തിരുവാതിര മത്സരങ്ങൾ ആരംഭിച്ചു. മറ്റു വേദികളിലും അറിയിപ്പ് ലഭിച്ചതോടെ മത്സരങ്ങൾ തുടങ്ങി. അറിയിപ്പ് ഒന്നും ലഭിക്കാതെ തന്നെ സംഘർഷങ്ങളും... 5 ദിവസം നീണ്ട കലോത്സവത്തിൽ മത്സര ഇനങ്ങളെക്കാൾ കൂടുതലായി സംഘർഷങ്ങളും പ്രതിഷേധങ്ങളും നടന്നതോടെ കലോത്സവം താൽക്കാലികമായി നിർത്തിവയ്ക്കാൻ വൈസ് ചാൻസലർ ഉത്തരവിട്ടു. ‍ഒരിനം മാത്രം ബാക്കി നിൽക്കെ, സമാപന സമ്മേളനത്തിനു മണിക്കൂർ മാത്രം അവശേഷിക്കെയാണ് വൈസ് ചാൻസലറിന്റെ ചരിത്ര നടപടി. കേരള സർ‌വകലാശാല വൈസ് ചാൻസലറിന്റെ നടപടികൾക്കെതിരെ നിരന്തരം പ്രതിഷേധിക്കുന്ന എസ്എഫ്ഐ നേതൃത്വം നൽകുന്ന സംഘാടക സമിതിയും ഈ നിർദേശം ശരിവച്ചു. രണ്ട് ഇനങ്ങളുടെ ഫലം റദ്ദാക്കി. ചരിത്രപരമായ നാണക്കേടിനാണ് ഇത്തവണത്തെ യുവജനോത്സവം വഴിയൊരുക്കിയതെന്ന് അധ്യാപകരും വിദ്യാർഥികളും പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ ഈ വേദിയിൽ മത്സരങ്ങൾ ആരംഭിക്കുന്നതാണ്. ആദ്യ ഇനമായ തിരുവാതിരയ്ക്കുള്ള റജിസ്ട്രേഷൻ നടപടികൾ സംഘാടക സമിതി ഓഫിസിനു സമീപം ആരംഭിച്ചിട്ടുണ്ട്!..’’ മന്ത്രി വി.ശിവൻകുട്ടി 2024 മാർച്ച് 7ന് കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുൻപ് പ്രധാന വേദിയായ സെനറ്റ് ഹാളിൽ കേട്ട അനൗൺസ്മെന്റാണിത്. ഉദ്ഘാടനത്തിനു പിന്നാലെ വേദിയിൽ തിരുവാതിര മത്സരങ്ങൾ ആരംഭിച്ചു. മറ്റു വേദികളിലും അറിയിപ്പ് ലഭിച്ചതോടെ മത്സരങ്ങൾ തുടങ്ങി. അറിയിപ്പ് ഒന്നും ലഭിക്കാതെ തന്നെ സംഘർഷങ്ങളും...

5 ദിവസം നീണ്ട കലോത്സവത്തിൽ മത്സര ഇനങ്ങളെക്കാൾ കൂടുതലായി സംഘർഷങ്ങളും പ്രതിഷേധങ്ങളും നടന്നതോടെ കലോത്സവം താൽക്കാലികമായി നിർത്തിവയ്ക്കാൻ വൈസ് ചാൻസലർ ഉത്തരവിട്ടു. ‍ഒരിനം മാത്രം ബാക്കി നിൽക്കെ, സമാപന സമ്മേളനത്തിനു മണിക്കൂർ മാത്രം അവശേഷിക്കെയാണ് വൈസ് ചാൻസലറിന്റെ ചരിത്ര നടപടി. കേരള സർവകലാശാല വൈസ് ചാൻസലറിന്റെ നടപടികൾക്കെതിരെ നിരന്തരം പ്രതിഷേധിക്കുന്ന എസ്എഫ്ഐ നേതൃത്വം നൽകുന്ന സംഘാടക സമിതിയും ഈ നിർദേശം ശരിവച്ചു. രണ്ട് ഇനങ്ങളുടെ ഫലം റദ്ദാക്കി. ചരിത്രപരമായ നാണക്കേടിനാണ് ഇത്തവണത്തെ യുവജനോത്സവം വഴിയൊരുക്കിയതെന്ന് അധ്യാപകരും വിദ്യാർഥികളും പറയുന്നു.

കേരള സർവകലാശാല യുവജനോത്സവത്തോട് അനുബന്ധിച്ചു നടത്തിയ ഘോഷയാത്രയിൽ നിന്ന്. (ചിത്രം: മനോരമ)
ADVERTISEMENT

∙ പേരിനു മേൽ വിവാദം!

കലോത്സവത്തിന് സംഘാടക സമിതി നിർദേശിച്ച ‘ഇൻതിഫാദ’ എന്ന പേരിനെച്ചൊല്ലിയുള്ള തർക്കം ഹൈക്കോടതിവരെ എത്തിയിരുന്നു. പലസ്തീൻ– ഇസ്രയേൽ സംഘർഷങ്ങളെ സൂചിപ്പിക്കുന്ന ഇൻതിഫാദ എന്ന പേര് മാറ്റണമെന്നായിരുന്നു ഹർജി. എന്നാൽ കേസ് കോടതിയിൽ ഇരിക്കവേ പേര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിസി ഉത്തരവ് ഇറക്കിയതോടെ സംഘാടക സമിതി ഇടഞ്ഞു.

കോടതി വിധി അംഗീകരിക്കാം പക്ഷേ വിസിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള ഉത്തരവ് അനുസരിക്കില്ലെന്ന് സംഘാടക സമിതി അറിയിച്ചു. എന്നാൽ, വിസി ഉത്തരവ് ഇറക്കിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ നിന്ന് ഇൻതിഫാദ എന്ന ലോഗോ ഒഴിവാക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംഘാടക സമിതി ഓഫിസിനു മുന്നിൽ ലോഗോ സ്ഥാപിച്ചെങ്കിലും മേള ഉദ്ഘാടനം ചെയ്യുന്നതിനു മുൻപ് അതും മാറ്റി.

∙ തിരുവാതിരയോടെ ആരംഭിച്ചു, മത്സരങ്ങളും പ്രതിഷേധങ്ങളും

ADVERTISEMENT

ആദ്യദിനം വൈകിട്ട് സെനറ്റ് ഹാളിൽ ആരംഭിച്ച തിരുവാതിര മത്സരം പിറ്റേന്നു പുലർച്ചെ അവസാനിച്ചതോടെ പ്രതിഷേധ പരമ്പരകൾക്കും തുടക്കമായി. വഴുതക്കാട് ഗവ.വനിതാ കോളജിലെ വിദ്യാർഥികൾ വിധിനിർണയത്തിന് എതിരെ സ്റ്റേജിൽ ഇരുന്ന് പ്രതിഷേധിച്ചു. നിയമങ്ങൾ പാലിക്കാതെ നൃത്തം ചെയ്തവരാണ് ജേതാക്കൾ എന്ന് ആരോപിച്ചു. കോഴ ആരോപണവും അപ്പീലും നൽകിയതോടെ ഫലം താൽക്കാലികമായി സംഘാടക സമിതി തടഞ്ഞു.

കേരള സർവകലാശാല യുവജനോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, പി.ആർ.മീനാക്ഷി, വിജയ് വിമൽ, മേയർ ആര്യാ രാജേന്ദ്രൻ, ഡി.സുരേഷ് കുമാർ, സിനിമാ താരം നവ്യാ നായർ എന്നിവർ സമീപം. (ചിത്രം : മനോരമ)

ഒന്നാമതെത്തിയ കെഎസ്‌യു യൂണിയൻ ഭരിക്കുന്ന മാർ ഇവാനിയോസ് കോളജിന്റെ പോയിന്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് കെഎസ്‌യു ആരോപിച്ചതോടെ കലോത്സവ വേദികളിൽ എസ്എഫ്ഐ – കെഎസ്‌യു പോരിനും തുടക്കമായി. മിക്ക ടീം ഇനങ്ങളിലും വിധി നിർണയത്തിനു പിന്നാലെ മണിക്കൂറുകൾ നീണ്ട പ്രതിഷേധമുണ്ടായി. കലോത്സവം 3–ാം ദിനത്തിലേക്ക് കടന്നതോടെ മത്സര നടത്തിപ്പിലെ കാലതാമസം 24 മണിക്കൂറായി. മത്സരാർഥികൾ സ്റ്റേജിൽ കയറാൻ രാപകൽ കാത്തിരുന്നു. ചിലർ അവിടെ ഇരുന്ന് ഉറങ്ങി.

∙ നാണക്കേടായി കോഴ വിവാദം

മാർഗംകളി മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെയാണ് കോഴ വിവാദം തലപൊക്കുന്നത്. യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ അപ്പീലിന് മേൽ സംഘാടക സമിതി നടത്തിയ പരിശോധനയിൽ വിധികർത്താക്കളിൽ ഒരാൾ കോഴ വാങ്ങിയതിനു തെളിവുണ്ടെന്ന് അറിയിച്ചു. ഇത്തവണ ആദ്യമായി മത്സരങ്ങൾക്കു മുൻപ് വിധികർത്താക്കളുടെ ഫോണുകൾ സ്റ്റേജ് ഇൻ ചാർജിനെ ഏൽപ്പിക്കണമെന്ന നിർദേശം ഉണ്ടായിരുന്നു. വിധിയിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ വിധികർത്താക്കൾക്ക് എതിരായ തെളിവുകൾ സംഘാടക സമിതിക്ക് ലഭിച്ചു. തുടർന്ന് ഇവരെ തടഞ്ഞു വയ്ക്കുകയും പൊലീസെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിധികർത്താവ് ഉൾപ്പെടെ 4 പേരെയാണ് അറസ്റ്റ് ചെയ്തത്. അന്നു രാവിലെ മുതൽ മത്സരങ്ങൾ നിർത്തി വച്ചു. 12 മണിക്കൂറിനു ശേഷം മത്സരങ്ങൾ പുനരാരംഭിക്കുന്നതു വരെ വിദ്യാർഥികൾ അവസരത്തിനായി കാത്തിരുന്നു!

ADVERTISEMENT

∙ അടിയോടടി !!!

യൂണിയൻ തിരഞ്ഞെടുപ്പിന് ശേഷം വിവിധ കോളജുകളിൽ ഉടലെടുത്ത കെഎസ്‌യു – എസ്എഫ്ഐ സംഘർഷങ്ങൾക്ക് തീർപ്പ് കൽപിക്കുന്ന വേദിയായി കലോത്സവം മാറി. കെഎസ്‌യു ഭരിക്കുന്ന കോളജുകളിലെ പ്രവർത്തകരെ എസ്എഫ്ഐക്കാർ വളഞ്ഞിട്ടു തല്ലിയെന്ന് കെഎസ്‌യു ആരോപിക്കുന്നു. കെഎസ്‌യു കുത്തിത്തിരിപ്പിനു ശ്രമിക്കുന്നെന്ന് എസ്എഫ്ഐയും പറഞ്ഞു. ഞായറാഴ്ച രാത്രി പ്രധാന വേദിക്ക് സമീപത്തു നിന്ന എബിവിപി പ്രവർത്തകനും മർദനമേറ്റു.

കേരള സർവകലാശാല യുവജനോത്സവത്തിന് ഇടയിലുണ്ടായ സംഘർഷം (ചിത്രം : മനോരമ)

ഞായറാഴ്ച രാവിലെ മത്സരങ്ങൾ കാണാനെത്തിയ തിരുവനന്തപുരം ഗവ. ലോ കോളജിലെ 2 കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐക്കാർ വളഞ്ഞിട്ടു തല്ലി. പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തല്ലിയവരുടെ ചിത്രം ഉൾപ്പെടെ പൊലീസിനു നൽകിയെങ്കിലും നടപടി എടുത്തിട്ടില്ല. തിരച്ചിൽ നടത്തുന്നുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. 16 എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെയാണ് കേസ് എടുത്തത്.

എസ്എഫ്ഐ മുൻകൂട്ടി തീരുമാനിച്ച് നടത്തിയ ആക്രമണങ്ങളാണ് ഇവയെന്ന് കെഎസ്‌യു ആരോപിക്കുന്നു. യുവജനോത്സവം തകർക്കാൻ ആദ്യദിനം മുതൽ കെഎസ്‌യു ശ്രമിക്കുന്നെന്നു എസ്എഫ്ഐ ആരോപിക്കുന്നു. ‌അവസാന ദിനം എസ്എഫ്ഐ ഭരിക്കുന്ന കോളജുകൾ എസ്എഫ്ഐ നേതൃത്വം നൽകുന്ന സംഘാടക സമിതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ചർച്ചകൾ ഫലം കാണാതിരുന്നതോടെ യുവജനോത്സവം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതിയെന്ന് സംഘാടക സമിതിയും അധികൃതരെ അറിയിച്ചു.

വൈസ്ചാൻസലറിന്റെ അറിയിപ്പിനെ തുടർന്ന് മത്സരിക്കാൻ അവസരം നഷ്ടമായ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിലെ വിദ്യാർഥികൾ പൊട്ടിക്കരയുന്നു. മത്സരം നടന്നില്ലെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമായി ഇവർ സെനറ്റ് ഹാളിലെ വേദിയിൽ നൃത്തം അവതരിപ്പിച്ചു. (ചിത്രം: മനോരമ)

∙ ‘മറ്റൊരു സിദ്ധാർഥൻ വേണ്ട’; കലോത്സവം നിർത്തി വിസി

കേരള സർവകലാശാല വിസി സ്ഥാനം ഡോ.മോഹനൻ കുന്നുമ്മൽ ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തിന്റെ ഉത്തരവ് ഒരു എതിർപ്പും കൂടാതെ എസ്എഫ്ഐ അംഗീകരിച്ച ചുരുക്കം സന്ദർഭങ്ങളിൽ ഒന്നായിരുന്നു യുവജനോത്സവം നിർത്തിവയ്ക്കുന്ന കാര്യത്തിലുണ്ടായത്. ഗുരുതരവും സംഘർഷഭരിതവുമായ സാഹചര്യം കണക്കിലെടുത്തും വിദ്യാർഥികളുടെ സുരക്ഷയും പരിഗണിച്ച് യുവജനോത്സവം താൽക്കാലികമായി നിർത്തി വയ്ക്കുന്നു എന്നായിരുന്നു വിസി ഉത്തരവിൽ കുറിച്ചത്. 

പ്രതിഷേധങ്ങൾ‌ കൈവിട്ടു പോകുന്നതായി തോന്നിയെന്നും വയനാട്ടിൽ സിദ്ധാർ‌ഥനു സംഭവിച്ചത് ഇവിടെ സംഭവിക്കാതിരിക്കാനുമാണ് കലോത്സവം താൽക്കാലികമായി നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു.

∙ തിരശീല വീണു, പ്രതിഷേധ ന‍ൃത്തത്തോടെ!

പ്രതിഷേധത്തോടെ തുടങ്ങിയ മേള പ്രതിഷേധത്തോടെ അവസാനിച്ചു. സംഘനൃത്തത്തിനായി 24 മണിക്കൂർ വേഷം ധരിച്ച് കാത്തിരുന്ന വിദ്യാർഥികൾ കലോത്സവം നിർത്തലാക്കി എന്ന വാർത്ത കേട്ട് പൊട്ടിക്കരഞ്ഞു. 2 മാസത്തെ പരിശീലനവും ലക്ഷക്കണക്കിന് രൂപയും മുടക്കിയാണ് ഓരോ ടീമും കലോത്സവത്തിനായി എത്തിയിരുന്നത്. ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ 24 മണിക്കൂർ കാത്തിരുന്നതിനു ശേഷമാണ് തങ്ങളുടെ അവസരം നഷ്ടമായെന്ന് അറിഞ്ഞത്.

വൈസ്ചാൻസലറിന്റെ അറിയിപ്പിനെ തുടർന്ന് മത്സരിക്കാൻ അവസരം നഷ്ടമായ ആലപ്പുഴ എസ്ഡി കോളജ് ടീം പ്രതിഷേധത്തിന്റെ ഭാഗമായി സെനറ്റ് ഹാളിലെ വേദിയിൽ നൃത്തം അവതരിപ്പിച്ചപ്പോൾ. (ചിത്രം: മനോരമ)

പ്രതിഷേധ സൂചകമായി ഇവർ പ്രധാനവേദിയിൽ നൃത്തം അവതരിപ്പിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ കോളജിലെ വിദ്യാർഥികളാണ് ആദ്യം പ്രതിഷേധിച്ചത്. തുടർന്ന് കൊല്ലം, ആലപ്പുഴ ജില്ലയിലെ ടീമുകളും സ്റ്റേജിൽ കയറി നൃത്തമാടി. പക്ഷേ ഫലപ്രഖ്യാപനമില്ലാത്ത സംഘനൃത്ത മത്സരത്തോടെ കലോത്സവത്തിനു കർട്ടൻ വീണു.

English Summary:

How did the Kerala University Youth Festival turn into a stage for riots?