തലച്ചോറിൽ മസ്ക് ഒളിപ്പിച്ച അദ്ഭുതം, ഇത് ചിന്തകളെ പിടിച്ചെടുക്കും ചിപ്: ലോകം കീഴടക്കുമോ ന്യൂറാലിങ്ക്?
ന്യൂറാലിങ്ക്: ഈ പേര് നിങ്ങൾ അടുത്തിടെ കേട്ടിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ, സമീപഭാവിയിൽ ഈ പേരിങ്ങനെ നിറഞ്ഞു നിൽക്കും.നമ്മുടെ ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും വാർത്തകളിലുമെല്ലാം ന്യൂറാലിങ്ക് ഉടനെ അവഗണിക്കാനാകാത്ത വാക്കാകും. അതിനു കാരണം ഈ പേരിലുള്ള സാങ്കേതികവിദ്യയുടെ തലപ്പത്തുള്ള ആളാണ്. ഇലോൺ മസ്ക്. ലോക സമ്പന്നൻ. ടെസ്‌ല, എക്സ് (പഴയ ട്വിറ്റർ) ഇങ്ങനെ പല കാര്യങ്ങൾ ഈ പേരിനൊപ്പം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. അതിനൊപ്പം ഇനി ന്യൂറാലിങ്ക് എന്നുകൂടി ഓർത്തുവയ്ക്കാം. പകൽ കിനാവ് എന്നു പറഞ്ഞു തള്ളുന്ന സങ്കൽപങ്ങളെ ശാസ്ത്രത്തിന്റെയും അളവറ്റ സമ്പത്തിന്റെയും സഹായത്തോടെ പ്രാവർത്തികമാക്കാൻ ആണ് മസ്ക് ശ്രമിക്കുന്നത് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. പലതും ഇത്തരത്തിൽ ശാസ്ത്രനോവലുകളും സീരിയലുകളും സിനിമകളുമൊക്കെ കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് എന്നു മസ്ക് തന്നെ പറയാറുമുണ്ട്. അത്തരത്തിൽ, കേട്ടാൽ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു വാർത്തയാണ് മസ്ക് അടുത്തിടെ പുറത്തുവിട്ടത്. മസ്തിഷ്കത്തെ ബാധിക്കുന്ന അസുഖങ്ങൾ കൊണ്ട് കിടപ്പിലായിപ്പോയവരെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ന്യൂറാ ലിങ്ക്. ഒറ്റ രൂപ നാണയത്തിന്റെ വലുപ്പമുള്ള ഒരു ചിപ് ആണ് പ്രധാന ഉപകരണം. ഇത് തലച്ചോറിൽ ഘടിപ്പിച്ച്, അതിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ വഴി കംപ്യൂട്ടർ പ്രവർത്തിപ്പിക്കാമെന്നാണ് മസ്കിന്റെ കമ്പനിയുടെ കണ്ടെത്തൽ.

ന്യൂറാലിങ്ക്: ഈ പേര് നിങ്ങൾ അടുത്തിടെ കേട്ടിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ, സമീപഭാവിയിൽ ഈ പേരിങ്ങനെ നിറഞ്ഞു നിൽക്കും.നമ്മുടെ ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും വാർത്തകളിലുമെല്ലാം ന്യൂറാലിങ്ക് ഉടനെ അവഗണിക്കാനാകാത്ത വാക്കാകും. അതിനു കാരണം ഈ പേരിലുള്ള സാങ്കേതികവിദ്യയുടെ തലപ്പത്തുള്ള ആളാണ്. ഇലോൺ മസ്ക്. ലോക സമ്പന്നൻ. ടെസ്‌ല, എക്സ് (പഴയ ട്വിറ്റർ) ഇങ്ങനെ പല കാര്യങ്ങൾ ഈ പേരിനൊപ്പം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. അതിനൊപ്പം ഇനി ന്യൂറാലിങ്ക് എന്നുകൂടി ഓർത്തുവയ്ക്കാം.
പകൽ കിനാവ് എന്നു പറഞ്ഞു തള്ളുന്ന സങ്കൽപങ്ങളെ ശാസ്ത്രത്തിന്റെയും അളവറ്റ സമ്പത്തിന്റെയും സഹായത്തോടെ പ്രാവർത്തികമാക്കാൻ ആണ് മസ്ക് ശ്രമിക്കുന്നത് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. പലതും ഇത്തരത്തിൽ ശാസ്ത്രനോവലുകളും സീരിയലുകളും സിനിമകളുമൊക്കെ കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് എന്നു മസ്ക് തന്നെ പറയാറുമുണ്ട്. അത്തരത്തിൽ, കേട്ടാൽ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു വാർത്തയാണ് മസ്ക് അടുത്തിടെ പുറത്തുവിട്ടത്. മസ്തിഷ്കത്തെ ബാധിക്കുന്ന അസുഖങ്ങൾ കൊണ്ട് കിടപ്പിലായിപ്പോയവരെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ന്യൂറാലിങ്ക്. ഒറ്റ രൂപ നാണയത്തിന്റെ വലുപ്പമുള്ള ഒരു ചിപ് ആണ് പ്രധാന ഉപകരണം. ഇത് തലച്ചോറിൽ ഘടിപ്പിച്ച്, അതിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ വഴി കംപ്യൂട്ടർ പ്രവർത്തിപ്പിക്കാമെന്നാണ് മസ്കിന്റെ കമ്പനിയുടെ കണ്ടെത്തൽ.
എലികളിലും കുരങ്ങുകളിലും മറ്റും പരീക്ഷിച്ച് ‘വിജയിച്ച’ ഈ സാങ്കേതിക വിദ്യ മനുഷ്യ മസ്തിഷ്കത്തിൽ ആദ്യമായി ഘടിപ്പിച്ചു എന്നതാണ് മസ്ക് പുറത്തുവിട്ട പുതിയ വാർത്ത. ചിപ് സ്വീകരിച്ചയാൾ സുഖം പ്രാപിച്ച് വരുന്നതായും അദ്ദേഹത്തിന്റെ മസ്‌തിഷ്കത്തിൽ നിന്ന് സിഗ്നലുകൾ സ്വീകരിച്ചു തുടങ്ങിയെന്നും മസ്ക് പിന്നീട് വെളിപ്പെടുത്തി.
മസ്‌തിഷ്‌കത്തിൽനിന്ന് ശേഖരിക്കുന്ന ഡേറ്റ മുഴുവൻ വയർലസ് ആയിത്തന്നെ പുറത്തെ കംപ്യൂട്ടറിലേക്ക് ട്രാൻസ്മിറ്റ് ചെയ്യാനാകുമെന്നതാണ് ന്യൂറാലിങ്കിനെ മുൻപുള്ള ന്യൂറോ ടെക്നോളജി ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. 64 ത്രെഡുകളിലായി 1024 ഇലക്ട്രോഡുകൾ ആണ് തലച്ചോറുമായി ബന്ധിപ്പിക്കുന്നത്.
അതായത് ചിന്തകൾകൊണ്ട് നിങ്ങൾക്ക് കംപ്യൂട്ടർ പൂർണമായി പ്രവർത്തിപ്പിക്കാനാകുന്ന തലത്തിലേയ്ക്ക് വരെ വളരാൻ സാധ്യതയുള്ള, ലോകത്തെതന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു കണ്ടുപിടിത്തത്തിന്റെ ആദ്യഘട്ടം വിജയകരമെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു. ഇതിനെ കയ്യടികളോടെ സ്വീകരിക്കുന്നവരും ആശങ്കയോടെ കാണുന്നവരും വിവിധ അഭിപ്രായങ്ങളുമായി രംഗത്ത് എത്തിക്കഴിഞ്ഞു. പക്ഷേ, പതിവുപോലെ മസ്കിനെ ഇതുരണ്ടും ബാധിച്ചിട്ടില്ല. ലോകം കൗതുകത്തോടെ നോക്കുന്ന ന്യൂറാലിങ്കിനെക്കുറിച്ച് കൂടുതൽ അറിയാം.
∙ ന്യൂറാലിങ്ക്: വായന സമ്മാനിച്ച ആശയം
മസ്‌കിന്റെ ആശയങ്ങൾ പലപ്പോഴും മറ്റുള്ളർക്ക് അത്ര വേഗം ദഹിക്കില്ല. അതുപോലെ ഒന്നായിരുന്നു ന്യൂറാലിങ്ക് എന്നതും. ചിന്തകൾകൊണ്ട് സകലതിനെയും നിയന്ത്രിക്കാവുന്നൊരു സാങ്കേതിക വിദ്യ. ഇതായിരുന്നു മസ്കിന്റെ മനസ്സിലുണ്ടായ ആശയം. സ്കോട്ടിഷ് എഴുത്തുകാരനായ ഇയാൻ ബാങ്ക്സിന്റെ കൾചർ സീരീസിൽ നിന്നാണ് മസ്കിന് ഈ ആശയം ലഭിക്കുന്നത്. യുവാക്കളുടെ തലച്ചോറിൽ ഘടിപ്പിക്കുന്ന ഇന്റർഫേസ് വച്ച് യുവാക്കൾ വളരുന്ന കാലഘട്ടം മുഴുവനുമുള്ള ചിന്തകളും ഓർമകളുമെല്ലാം സൂക്ഷിച്ച് വയ്ക്കുന്നതാണ് കഥയിൽ. മനസ്സും കംപ്യൂട്ടറും തമ്മിൽ വയർലസ് ആയിട്ടാണ് ബന്ധിപ്പിക്കുന്നത്.
ഈ ആശയം ആദ്യം മുതൽ മസ്കിന്റെ മനസ്സിലുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിക്ക് തന്നെ വെല്ലുവിളിയും പ്രതിസന്ധിയുമാകുമെന്ന് ആശങ്കപ്പെടുന്നവരുടെ കൂട്ടത്തിലാണ് മസ്കും. അത്തരമൊരു കാലത്തെ നേരിടാൻ കംപ്യൂട്ടറിനെയും തോൽപിക്കുന്ന ഒരു സാങ്കേതികത വേണം. മനുഷ്യന്റെ തലച്ചോറാണ് മസ്‌കിനെ സംബന്ധിച്ചിടത്തോളം ആ ‘സാങ്കേതികത’. കംപ്യൂട്ടറിനേക്കാളും കരുത്തുറ്റതാണ് ഓരോ മനുഷ്യ മസ്തിഷ്കവും. പക്ഷേ അത് പൂർണമായ തോതിൽ ഉപയോഗപ്പെടുത്തണമെങ്കിൽ ടെക്‌ലോകത്തുനിന്ന് ഒരു പിന്തുണ ആവശ്യമുണ്ട്. ആ പിന്തുണയാണ് ന്യൂറാലിങ്കിലൂടെ മസ്‌ക് സാധിച്ചെടുക്കുമെന്നു പറയുന്നത്.
മനുഷ്യരുടെ തലച്ചോറിൽ ഘടിപ്പിക്കുന്ന ചിപ്. നമ്മുടെ ചിന്തകളെ പിടിച്ചെടുക്കാൻ ആ ചിപ്പിന് കഴിയും. ആ ചിന്തകൾ സിഗ്നലുകളായി കംപ്യൂട്ടറിലേക്ക് കൈമാറും. അങ്ങനെ ചിന്തകൾ കൊണ്ട് കംപ്യൂട്ടർ, ഫോൺ എന്നിങ്ങനെ ഏതുപകരണവും നിയന്ത്രിക്കാൻ കഴിയും. ‘ടെലിപ്പതി’ എന്ന പേരിലാണ് മസ്ക് തന്റെ സാങ്കേതിക വിദ്യയെ വിശേഷിപ്പിക്കുന്നത്. ആദ്യം വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കിലും തന്റെ മറ്റ് ആശയങ്ങൾ ഒരു പരിധി വരെ വിജയിപ്പിച്ചു കാണിച്ച മസ്കിന്റെ പ്രവർത്തന മികവിനും ചങ്കൂറ്റത്തിനും ഒപ്പം നിൽക്കാൻ പിന്നീട് ആളായി. കൂടാതെ, പുതുതലമുറ വാഹനങ്ങളിറക്കുന്ന ടെസ്‍ല കമ്പനി ഉൾപ്പെടെ നേടിയ വിജയം മസ്കിനെ ലോക സമ്പന്നരിൽതന്നെ ഒന്നാം നിരയിൽ എത്തിക്കുകയും ചെയ്തു. അതോടെ വലിയ സാമ്പത്തിക പിന്തുണയോടെത്തന്നെ മസ്കിന്റെ ന്യൂറാലിങ്ക് എന്ന ആശയം മുന്നോട്ട് പോയി.
2016ൽ ആണ് ന്യൂറോടെക്നോളജി സ്ഥാപനമായ ന്യൂറാലിങ്ക് മസ്ക് ആരംഭിക്കുന്നത്. അന്ന് ന്യൂറാലിങ്ക് എന്ന പേരിട്ടിട്ടില്ല. 2017ൽ ആണ് മുൻപുണ്ടായിരുന്ന ന്യൂറാലിങ്ക് എന്ന പേര് മസ്ക് വാങ്ങുന്നത്. എൻജിനീയർമാരും ശാസ്ത്രജ്ഞന്മാരും ഉൾപ്പെടുന്ന ഏഴംഗസംഘമായിരുന്നു ഇതിൽ. പതിയെപ്പതിയെ പ്രവർത്തനം വ്യാപിപ്പിച്ച മസ്കും സംഘവും ലോകത്തിലെതന്നെ പ്രശസ്ത സർവകലാശാലകളിലെ ന്യൂറോ സയന്റിസ്റ്റുകളെ ടീമിനൊപ്പം ചേർത്തു. 2019ൽ 15.8 കോടി ഡോളറിന്റെ ഫണ്ടിങ് കമ്പനിക്ക് ലഭിച്ചു. ഇതിൽ 10 കോടി മസ്കിന്റെ തന്നെയാണ്.
ആ കാലം മുതൽ എലികളിൽ പരീക്ഷണം ആരംഭിച്ചിരുന്നു. ഇവയുടെ തലച്ചോറിൽ നൂലു പോലുള്ള ഉപകരണങ്ങൾ ഘടിപ്പിച്ച് 1500 ഇലക്ട്രോഡുകളുടെ സഹായത്തോടെ എലികളുടെ തലച്ചോറിലുണ്ടാകുന്ന ചിന്തകൾ പിടിച്ചെടുക്കുകയും ഇത് കംപ്യൂട്ടറിൽ എത്തിച്ച് ഓരോ ചിന്തകളുടെയും തരംഗവ്യതിയാനവും മറ്റും വേർതിരിച്ചെടുക്കുകയും ചെയ്തു. ആദ്യഘട്ടം വിജയിച്ചതോടെ 2020ൽ മനുഷ്യമസ്തിഷ്കത്തിൽ പരീക്ഷണം ആരംഭിക്കുമെന്നായിരുന്നു മസ്ക് പറഞ്ഞിരുന്നത്.
എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തിരിച്ചടിയായി. കൂടാതെ ഇത്തരം ശാസ്ത്രഗവേഷണങ്ങളിൽ പതിവായി വരാറുള്ള തടസ്സവും വന്നു. മനുഷ്യർക്ക് ഭീഷണിയായേക്കാവുന്ന ഗവേഷണം എന്ന തരത്തിൽ ഇതിന് അനുമതി ലഭിക്കാൻ വൈകി. ഒടുവിൽ 2023 മേയിൽ മസ്ക് പരീക്ഷണം മനുഷ്യനിൽ നടത്താനുള്ള അനുമതി നേടിയെടുത്തു.
പക്ഷേ, മസ്കിന്റെ കൂർമബുദ്ധി ഇതിനു പിന്നിലും പ്രവർത്തിച്ചു. മനുഷ്യർക്ക് വെല്ലുവിളിയാകുമെന്ന് പറഞ്ഞ സാങ്കേതിക വിദ്യ, ചലനമറ്റ മനുഷ്യർക്ക് സഹായകമാകാനുള്ള വിദ്യയായാണ് മസ്ക് അവതരിപ്പിക്കുന്നത്. ന്യൂറോ ചികിത്സാ രംഗത്ത് വലിയ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ന്യൂറാലിങ്കിലൂടെ മസ്ക് നേടിയെന്ന് അവകാശപ്പെടുന്ന നേട്ടത്തിന്റെ തോത് വളരെ വലുതാണ്.
ഇത്തരത്തിൽ സാങ്കേതിക അനുമതികൾ നേടിയ മസ്ക് 2024 ജനുവരി 29ന് ന്യൂറാലിങ്ക് എന്ന ചിപ് മനുഷ്യ മസ്തിഷ്കത്തിൽ ഘടിപ്പിച്ചതായി ലോകത്തോട് പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ചിപ് സ്വീകരിച്ച വ്യക്തിയിൽ നിന്ന് സിഗ്നലുകൾ സ്വീകരിച്ച് തുടങ്ങിയതായും മസ്ക് വെളിപ്പെടുത്തി. ഫെബ്രുവരിയിലായിരുന്നു ആ വെളിപ്പെടുത്തൽ. എല്ലാം അതിവേഗമാണ് മുന്നോട്ടു പോകുന്നതെന്നു ചുരുക്കം.
സാധാരണ ന്യൂറോടെക്നോളജിയിൽ, മസ്തിഷ്കത്തിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങൾ തലയോട്ടി തുരന്ന്, പുറത്തേക്ക് വയറുകൾ ഘടിപ്പിച്ച് സങ്കീർണമായ രീതിയിലാണ് കാണപ്പെട്ടിരുന്നത്. പക്ഷേ, മസ്കിന്റെ പുതിയ സംവിധാനത്തിൽ വയർലസ് ആയിട്ടാണ് തലച്ചോറിലെ ന്യൂറാലിങ്ക് ചിപ്പും കംപ്യൂട്ടറുമായുള്ള ബന്ധം. അതായത് രോഗിയെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാത്ത വിധമാണ് സംവിധാനം. ഇത് തലച്ചോറിൽ ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്നതിനായി പ്രത്യേകം റോബട്ടിനെയും മസ്കിന്റെ ടീം തയാറാക്കി. റോബട്ടിക് ശസ്ത്രക്രിയയിലൂടെയാണ് ന്യൂറാലിങ്ക് ആദ്യമായി ഒരു മനുഷ്യനിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇത് ആരാണെന്നോ, രോഗിയുടെ സ്ഥിതി എന്താണെന്നോ ഉള്ള വിവരങ്ങൾ മസ്ക് രഹസ്യമാക്കി വച്ചിരിക്കുകയാണ്.
മോട്ടർ ന്യൂറോൺ രോഗം മൂലം വീൽചെയറിലായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനു മികച്ച ടൈപ്പിസ്റ്റിനേക്കാൾ വേഗത്തിൽ ആശയവിനിമയം നടത്താനായാൽ എന്താകുമായിരുന്നുവെന്ന് മസ്ക് ചോദിക്കുന്നു. മസ്തിഷ്ക രോഗങ്ങൾ, നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ, പരുക്കുകൾ എന്നിവ ചികിത്സിക്കുന്നതിനാണ് ന്യൂറാലിങ്കിൽ ഗവേഷണം പുരോഗമിക്കുന്നത്.
നിലവിൽ തലച്ചോറിൽനിന്ന് സിഗ്നൽ സ്വീകരിക്കാനാണ് മസ്ക് സാങ്കേതിക വിദ്യ ഒരുക്കുന്നതെങ്കിലും ഇത് വിജയിച്ചാൽ മസ്തിഷ്കത്തിന് തിരികെ സിഗ്നൽ നൽകാവുന്ന സാധ്യതയും ശാസ്ത്രലോകം മുന്നിൽ കാണുന്നു. ഇത് ശരിയായാൽ ഒരുപക്ഷേ മനുഷ്യനെ ബാധിക്കുന്ന ഒട്ടേറെ രോഗങ്ങളും ലോകത്തുനിന്ന് ഇല്ലാതാകും. ചലനശേഷിയറ്റവർ നടക്കും. കാണാനും കേൾക്കാനുമൊക്കെ പരിമിതിയുള്ളവരിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും. എന്തിന്, മനുഷ്യന്റെ തലച്ചോറിന്റെ പ്രയോഗശേഷിയിൽ പോലും മാറ്റമുണ്ടായേക്കാം.
∙ ചിപ് വയ്ക്കാൻ റോബട്
നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരം അനുസരിച്ച് ന്യൂറാലിങ്ക് തലച്ചോറിൽ ഘടിപ്പിക്കുന്നത് കൊച്ചുനാണയത്തിന്റെ വലുപ്പമുള്ള ഒരു ഡിവൈസും അതിൽ നിന്ന് തലച്ചോറിലെ തരംഗങ്ങൾ പിടിച്ചെടുക്കാവുന്ന കേബിളുകളുമാണ്. ഇതാണ് ബിസിഐ അഥവാ ബ്രെയിൻ– കംപ്യൂട്ടർ ഇന്റർഫേസ്. പുറമേ നിന്ന് വയർലസായി ചാർജ് ചെയ്യാവുന്ന കൊച്ചു ബാറ്ററിയും ഇതിലുണ്ട്. തലച്ചോറിൽനിന്ന് ശേഖരിക്കുന്ന ഡേറ്റ മുഴുവൻ വയർലസ് ആയിത്തന്നെ പുറത്തെ കംപ്യൂട്ടറിലേക്ക് ട്രാൻസ്മിറ്റ് ചെയ്യാനാകുമെന്നതാണ് ന്യൂറാലിങ്കിനെ മുൻപുള്ള ന്യൂറോ ടെക്നോളജി ഉപകരണങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്.
64 ത്രെഡുകളിലായി 1024 ഇലക്ട്രോഡുകൾ ആണ് തലച്ചോറുമായി ബന്ധിപ്പിക്കുന്നത്. ഹൈ പെർഫോമൻസ് പ്ലാസ്റ്റിക് വിഭാഗത്തിൽ പെടുന്ന പോളിയമൈഡുകളാണ് വയറുകൾ ഘടിപ്പിക്കുന്ന നൂലുകളിലുള്ളത്. ഇതിനൊപ്പം സ്വർണത്തിന്റെയോ പ്ലാറ്റിനത്തിന്റെയോ കണ്ടക്ടറുകളുമുണ്ട്. തലച്ചോറിലുണ്ടാകുന്ന തരംഗങ്ങൾ പിടിച്ചെടുക്കുന്നത് ഇവയുടെ സഹായത്തോടെയാണ്.
ഇവ ശേഖരിക്കുന്ന തരംഗങ്ങളെ സ്വീകരിക്കുന്നത് ന്യൂറാലിങ്കിന്റെ എൻ1 ചിപ്പുകളാണ്. തരംഗങ്ങളെ സ്വീകരിക്കാനും ക്രോഡീകരിക്കാനും പ്രത്യേകം പ്രോഗ്രാം ചെയ്തിട്ടുള്ളത് ഈ ചിപ്പുകളാണ്. 256 ആംപ്ലിഫയറുകളാണ് ഇതിൽ തരംഗങ്ങളെ അനലോഗിൽനിന്ന് ഡിജിറ്റലായി മാറ്റാൻ ഉപയോഗിച്ചിരിക്കുന്നത്. തലച്ചോറിലെ ന്യൂറോണുകളിൽനിന്ന് ഇങ്ങനെ ശേഖരിക്കുന്ന വിവരം ആണ് കംപ്യൂട്ടറിലേക്ക് ട്രാൻസ്മിറ്റ് ചെയ്യുന്നത്. തലച്ചോറിൽനിന്നു ലഭിച്ച വിവരങ്ങളെ വിശകലനം ചെയ്യുന്നതും കമാൻഡ് ആക്കി മാറ്റുന്നതും കംപ്യൂട്ടറിലാണ്. ഇതുവരെയുള്ള ഗവേഷണങ്ങളിൽ ഒപ്പിയെടുത്തതിന്റെ പല മടങ്ങ് കൂടുതൽ വിവരങ്ങൾ ന്യൂറാലിങ്കിന് ഒപ്പിയെടുക്കാനാകുമെന്നാണ് ഇലോൺ മസ്ക് അവകാശപ്പെട്ടിരിക്കുന്നത്.
ന്യൂറോണുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ചാനലുകളിൽ നിന്നാണ് ഇതുവരെ സിഗ്നലുകൾ ശേഖരിച്ചിരുന്നതെങ്കിൽ ന്യൂറാലിങ്കിനു രണ്ടായിരത്തിലേറെ ചാനലുകളിൽനിന്ന് വിവരം ശേഖരിക്കാനാകുമെന്നാണ് അവകാശവാദം. ഇത്രയും വലിയൊരു അവകാശവാദം ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല.
ശസ്ത്രക്രിയ നടത്തി ചിപ്പും വയറുകളും തലച്ചോറിൽ ഘടിപ്പിക്കുന്നതിന് അതിനൂതനമായ റോബട്ടിനെയും സംഘം ഒരുക്കിയിട്ടുണ്ട്. അതിസൂക്ഷ്മമായ ശസ്ത്രക്രിയ നടത്താൻ മണിക്കൂറുകളുടെ പരിശ്രമം വേണ്ടതിനാലാണ് ഇതിനായി റോബട്ടിനെ തയാറാക്കിയത്. പിഴവുകൾ വരുത്താനുള്ള സാധ്യതയും ഇതോടെ കുറയും. നമുക്കു ചിന്തിക്കാനും കാണാനും കേൾക്കാനും മനസ്സിലാക്കാനുമൊക്കെ സാധിക്കുന്നതു തലച്ചോറിലെ ന്യൂറോണുകൾ വഴിയാണല്ലോ. ശരീരത്തിലെ പ്രവർത്തനങ്ങളുടെ ഏകോപനമാണു ന്യൂറോണുകൾ നടപ്പാക്കുന്നത്. ഇതിന്റെ പോരായ്മകൾ പരിഹരിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും കംപ്യൂട്ടറിന് കഴിയുന്ന സ്ഥിതി ആലോചിച്ച് നോക്കൂ...
∙ ഇനി മനസ്സിലും ഒന്നും ഒളിപ്പിക്കാനാകില്ല
മനുഷ്യനു സ്വകാര്യതയുള്ളത് സ്വന്തം മനസ്സിൽ മാത്രമാണെന്നും ന്യൂറാലിങ്ക് ഇതുകൂടി ഇല്ലാതാക്കുമെന്നുമാണ് പ്രധാന വിമർശനം. കൂടാതെ എഐ എന്ന സാങ്കേതിക വിദ്യ സിനിമയിലെ ‘ടെർമിനേറ്റർ’ ആണെന്നു വിശ്വസിക്കുന്ന മസ്ക്, മനുഷ്യന്റെ മസ്‌തിഷ്കം നിയന്ത്രിക്കാൻ കംപ്യൂട്ടറിന് അവസരമൊരുക്കുമെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടും മസ്കിനും കമ്പനിക്കുമെതിരെ വ്യാപക പ്രതിഷേധമുണ്ട്. മസ്ക് ചിപ് ഘടിപ്പിക്കാൻ ശസ്ത്രക്രിയ നടത്തിയ 24 കുരങ്ങുകളിൽ ഇരുപതോളം കുരങ്ങുകളും ചത്തെന്ന് മൃഗസംരക്ഷണ സംഘടനകൾ കുറ്റപ്പെടുത്തുന്നു. എന്നാൽ ഒരു മൃഗത്തെ പോലും കൊന്നിട്ടില്ലെന്നും ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കാനും മസ്ക് തയാറാകുന്നുണ്ട്. പരീക്ഷണം നടത്താൻ തിടുക്കപ്പെടരുതെന്ന അഭ്യർഥനയും ആരോഗ്യവിദഗ്ധർ മസ്കിനും ഫെഡറൽ ഏജൻസിക്കും മുൻപിൽ വച്ചിരുന്നു.
പക്ഷേ, മസ്ക് പതിവുപോലെ ബയോടെക് സ്ഥാപനത്തിലെ പദ്ധതികൾക്ക് വേഗം കൂട്ടുകയാണ്. വിവാദങ്ങളുണ്ടാകുമ്പോൾ മറ്റെന്തെങ്കിലും വിഷയമുണ്ടാക്കി ശ്രദ്ധ തിരിച്ചുവിടുന്ന പതിവ് മസ്ക് സ്റ്റൈൽ ഇവിടെയുമുണ്ട്. ന്യൂറാലിങ്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുമ്പോൾ ചൊവ്വയിൽ 10 ലക്ഷം വീടുകളുള്ള കോളനിയുടെ നിർമാണം, ഓപൺ എഐക്ക് എതിരെ കേസ്, എക്സിലെ ലൈക്കും ഷെയറും ഉപേക്ഷിക്കാൻ പദ്ധതി തുടങ്ങി പല വാർത്തകൾ ലോകത്തോട് ‘ഷെയർ’ ചെയ്യുകയാണ് മസ്ക്. ഒന്നിൽ ഉറച്ചു നിന്നാലല്ലേ വിവാദം പോലും പച്ചപിടിക്കൂ എന്ന് ഇലോൺ മസ്കിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ...