‘ആ ഇടിയിൽ വേദനയോടെ നിലത്തു വീണു; തകർന്നത് വലിയ വിശ്വാസം; നമ്മുടെ നാട് സ്വർഗമല്ലേ!’
‘‘അത് അപ്രതീക്ഷിതമായിരുന്നു. ഇറ്റലിപോലെ ഒരു പരിഷ്കൃത സമൂഹത്തിൽ നിന്നു പ്രതീക്ഷിക്കാനാകാത്തത്. നിരന്തരമായി വിദേശ യാത്ര നടത്തുന്ന എനിക്ക് ഇത് പുതിയ അനുഭവവും പാഠവുമാണ്.’’ ഇറ്റലിയിൽ അപ്രതീക്ഷിതമായ കവർച്ചയ്ക്കിരയായതിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തനാവാതെ പ്രശസ്ത പ്രമേഹ രോഗ വിദഗ്ധൻ ഡോ.ജ്യോതിദേവ് കേശവദേവ് പറയുന്നു. ഇറ്റലിയിലെ യാത്രയ്ക്കിടെ നേരിടേണ്ടി വന്ന കവർച്ചയിൽ ഒട്ടേറെ വീസകളുള്ള പാസ്പോർട്ടാണു നഷ്ടമായത്. തൊഴിൽപരമായ പ്രതിസന്ധി കൂടിയാണിതെന്നും ഡോക്ടർ പറയുന്നു. ഇറ്റലിയിൽ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെപ്പറ്റി, അവിടെനിന്ന് തിരികെ ഇന്ത്യയിലേയ്ക്ക് വരാൻ സാധിച്ചതിനെപ്പറ്റിയെല്ലാം ഡോ.ജ്യോതിദേവ് കേശവദേവ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ തുറന്നുപറയുകയാണ്.

∙ ഇറ്റലിയിലുണ്ടായ ദുരനുഭവം പങ്കുവച്ച ഡോക്ടറുടെ സമൂഹമാധ്യത്തിലെ കുറിപ്പിനു വളരെ വലിയ പ്രതികരണമാണല്ലോ ഉണ്ടായത്. ശരിക്കും എന്താണ് അവിടെ സംഭവിച്ചത്?
മാർച്ച് ഒന്നാം തീയതി ഞാൻ തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കു പോയി. ‘ഇന്റർനാഷനൽ കോൺഗ്രസ് ഓഫ് എൻഡോക്രൈനോളജി’യിൽ പ്രഭാഷണങ്ങൾ ഉണ്ടായിരുന്നു. ഭാര്യ സുനിതാ ജ്യോതിദേവും ഒപ്പമുണ്ടായിരുന്നു. ദുബായിൽ നിന്ന് ഇറ്റലിയിലേയ്ക്കാണ് ഞങ്ങൾ പോയത്. അവിടെ ഫ്ലോറൻസിൽ രണ്ട് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കാനുണ്ടായിരുന്നു. ഞാൻ അവിടെ ക്ഷണിക്കപ്പെട്ട പ്രഭാഷകനുമായിരുന്നു. 17 വർഷമായി നടന്നു വരുന്ന ഒരു രാജ്യാന്തര സമ്മേളനമാണത്. പ്രമേഹത്തിന്റെ പുതിയ സാങ്കേതികതയെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞർ അതിൽ പങ്കെടുക്കുന്നുണ്ടായിരുന്നു.
മിലാനിൽ വിമാനം ഇറങ്ങി. അവിടെനിന്ന് ട്രെയിനിൽ രണ്ടു മണിക്കൂർ യാത്ര ചെയ്താണ് ഫ്ലോറൻസിൽ പോകേണ്ടിയിരുന്നത്. അതിനായി മിലാൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി. വലിയ ഒരു സ്റ്റേഷനായിരുന്നു അത്. ഞാനും സുനിതയും പെട്ടികളൊക്കെ തൂക്കി ഉള്ളിലേക്കു പ്രവേശിച്ചു. പെട്ടെന്ന് വലിയ ഒരു കറുത്ത പെട്ടി എന്റെ വലതു മുട്ടിൽ ശക്തമായി ഇടിച്ചു. അതിന്റെ ആഘാതത്തിൽ കനത്ത വേദനയോടെ ഞാൻ നിലത്തു വീണു. സുനിത പരിഭ്രമത്തോടെ എന്റെ മുട്ടു തടവി. തിരിഞ്ഞു നോക്കിയപ്പോൾ കറുത്ത പൊക്കമുള്ള ഒരു മെലിഞ്ഞ പുരുഷനും ഒരു വെള്ളക്കാരി സ്ത്രീയും അവിടെ പ്രത്യക്ഷപ്പെട്ടു. അയാളാണ് എന്നെ ആക്രമിച്ചത്.
അവർ എന്നെ നോക്കിയ ശേഷം പെട്ടെന്നു കടന്നു പോയി. ട്രെയിനിന്റെ സമയമായതിനാൽ നല്ല വേദനയുണ്ടായിരുന്നെങ്കിലും ഞങ്ങൾ പതുക്കെ നടന്നു പോകാൻ ശ്രമിച്ചു. 15 മിനിറ്റിനു ശേഷം മറ്റൊരാവശ്യത്തിനായി പെട്ടി തുറന്നു. പഴ്സ് നഷ്ടപ്പെട്ട വിവരം അപ്പോഴാണ് അറിയുന്നത്. തോളിൽ തൂക്കിയിട്ടിരുന്ന ഒരു വാലറ്റിൽ ഞങ്ങളുടെ പാസ്പോർട്ട്, ഒരു ഡെബിറ്റ് കാർഡ്, ഒരു ക്രെഡിറ്റ് കാർഡ്, അവിടത്തെ കുറച്ചു പണം എന്നിവ ഉണ്ടായിരുന്നു. അവ കാണാനില്ല. എനിക്കതു വിശ്വസിക്കാനായില്ല. മറ്റ് ഏതെങ്കിലും ബാഗിൽ ഉണ്ടാകുമെന്നുതന്നെ പ്രതീക്ഷിച്ചു. എല്ലാ ബാഗുകളും അരിച്ചു പെറുക്കി. പക്ഷേ നഷ്ടപ്പെട്ടുവെന്ന് സുനിതയ്ക്ക് ഉറപ്പുണ്ടായിരുന്നു. ടാക്സിക്കു തുക നൽകിയിട്ട് ഈ ബാഗിൽത്തന്നെയാണ് പണം വച്ചതെന്ന് സുനിത പറഞ്ഞു. ഞങ്ങളുടെ വിഷമം കണ്ട് റസ്റ്ററന്റിലുണ്ടായിരുന്ന ഒരാൾ പൊലീസ് സ്റ്റേഷനിൽ പോയി ഉടനെ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചു.
∙ പൊലീസ് സ്റ്റേഷനിലെ അനുഭവം എന്തായിരുന്നു?
റെയിൽവേസ്റ്റേഷന്റെ മുകളിൽത്തന്നെയായിരുന്നു പൊലീസ് സ്റ്റേഷൻ. സ്റ്റേഷനിൽ നല്ല തിരക്കായിരുന്നു. ധാരാളം പേർ കാത്തു നിൽക്കുന്നു. അതുകഴിഞ്ഞാണ് ഞങ്ങളുടെ ഊഴം. അത് ഒരു സ്പീക്കറിലൂടെ അറിയിച്ചു. കുറച്ചധികം സമയം കാത്തു നിൽക്കേണ്ടി വന്നു. ഉള്ളിലേക്കു കയറിയപ്പോൾ വളരെ മാന്യമായി ആശ്വസിപ്പിക്കുന്ന വിധത്തിലായിരുന്നു അവരുടെ സമീപനം. ഒരുപാടു സമയമെടുത്താണ് വിവരങ്ങൾ ശേഖരിച്ചത്. അതു പൂർത്തിയായപ്പോൾ രാത്രി വൈകി. പിന്നീട് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു: ‘‘ഇത് ഇവിടെ പതിവാണ്. നമുക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. എല്ലാവരും ട്രെയിനിലും ബസിലുമൊക്കെ കയറുന്നതു വളരെ ശ്രദ്ധിച്ചാണ്. ഇനി ഇവിടെ നിന്ന് യാത്ര ചെയ്യണ്ട. കാരണം കോൺസുലേറ്റ് ഉള്ളത് മിലാനിലാണ്.
അവിടെ നിന്ന് നിങ്ങൾക്ക് എമർജൻസി പാസ്പോർട്ട് കിട്ടും. ഞങ്ങൾക്കു മറ്റൊന്നും ചെയ്യാനില്ല. പഴയ പാസ്പോർട്ട് ഇനി കിട്ടാൻ സാധ്യതയില്ല.’’ കോൺസുലേറ്റിലേക്കുള്ള വഴിയും അദ്ദേഹം പറഞ്ഞു തന്നു. ശരിക്കും നടന്നത് കവർച്ച തന്നെയാണെന്ന് സ്റ്റേഷനിൽവച്ചു തന്നെ ഞങ്ങൾ മനസ്സിലാക്കിയിരുന്നു. മാർച്ച് 5 വൈകിട്ട് 6.20ന് മിലാനോ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേയ്ക്കു കയറുന്ന ഒരു ഭാഗം ഞാൻ കൃത്യമായി പൊലീസ് ഉദ്യോഗസ്ഥനോടു പറഞ്ഞു കൊടുത്തിരുന്നു. അവിടെ വച്ചാണ് ഇതു സംഭവിച്ചതെന്നും പറഞ്ഞിരുന്നു. ധാരാളം സിസിടിവി ക്യാമറകളുള്ള സ്ഥലമാണത്. പക്ഷേ കാര്യമായ അന്വേഷണത്തിന് സാധ്യതയുണ്ടെന്ന തോന്നൽ എനിക്കില്ല.
∙ നടന്നത് കവർച്ച തന്നെയാണെന്ന് എങ്ങനെയാണു മനസ്സിലായത്?
പൊലീസ് ഓഫിസറോടു സംസാരിച്ചിരിക്കുമ്പോൾ ഫോണിലേക്കു വരുന്ന രേഖകൾ ഞാൻ കാണുന്നുണ്ടായിരുന്നു. ഒന്നും തുറന്നില്ല. പെട്ടെന്നു നോക്കിയപ്പോൾ ബാങ്കിലെ കുറച്ചു മെസേജുകൾ കണ്ടു. അദ്ദേഹത്തോട് അനുവാദം വാങ്ങിയശേഷം മെസേജ് തുറന്നു നോക്കി. എന്റെ ഡെബിറ്റ് കാർഡ് ഉപയോഗിക്കാൻ ആരോ ശ്രമിച്ചിരിക്കുന്നു. പാസ്‌വേഡ് ഇല്ലാത്തതിനാൽ നടന്നില്ല. പക്ഷേ ക്രെഡിറ്റ് കാർഡിൽ ‘ടാപ് ആൻഡ് പേ’ വഴി 28 യൂറോ തട്ടിയെടുത്തു. സംഭവം നടന്ന് 20 മിനിറ്റിനു ശേഷമാണ് അവർ കാർഡ് ഉപയോഗിച്ചിരിക്കുന്നത്. ഞാൻ കാണാൻ വൈകിയതാണ്.
പെട്ടെന്നുള്ള ഷോക്കിൽ ക്രെഡിറ്റ് കാർഡൊന്നും ബ്ലോക്ക് ചെയ്തിട്ടില്ലായിരുന്നു. രേഖകൾ എവിടെയോ നഷ്ടപ്പെട്ടു. കിട്ടിയവർ വൈകാതെ തിരികെ എത്തിക്കും എന്നായിരുന്നു എന്റെ പ്രതീക്ഷ. പൊലീസുകാർ കംപ്യൂട്ടറിലൂടെ അതു കണ്ടെത്തിത്തരുമെന്ന ധാരണയും എനിക്കുണ്ടായിരുന്നു. എന്നാൽ ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഉപയോഗിക്കാൻ ശ്രമിച്ചുവെന്നു മനസ്സിലാക്കിയതോടെ രേഖകൾ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ പൂർണമായി നഷ്ടമായിക്കഴിഞ്ഞിരുന്നു. അവ മോഷ്ടിച്ചതാണെന്നു മനസ്സിലായി. അപ്പോൾതന്നെ ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ബ്ലോക്ക് ചെയ്തു. എങ്കിലും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളില്ലാതെ പുറത്തിറങ്ങുന്നത് എങ്ങനെയെന്ന ഒരു പ്രശ്നം ഞങ്ങൾക്കു മുന്നിലുണ്ടായിരുന്നു.
∙ അത് എങ്ങനെയാണ് പരിഹരിച്ചത്?
ഞങ്ങൾ മിലാനിൽ വന്ന ദിവസം താമസിച്ച ഒരു ഹോട്ടലുണ്ട്. അവിടെ വീണ്ടും താമസിക്കാൻ ഇനി പാസ്പോർട്ടിന്റെ ആവശ്യമില്ല. അവിടെ നേരത്തേ പാസ്പോർട്ടിന്റെ രേഖ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അവിടേയ്ക്കു വിളിച്ചപ്പോൾ സാധാരണ റൂം ഇല്ല. ഒരു സുപ്പീരിയർ റൂമേയുള്ളൂ. കൈയിൽ ഭാഗ്യത്തിന് മറ്റൊരു ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നു. എടിഎമ്മിൽ നിന്ന് കുറച്ചു പൈസ പിൻവലിച്ച ശേഷം നേരെ ഹോട്ടലിലേക്കു പോയി. പാസ്പോർട്ട് നഷ്ടപ്പെട്ട കാര്യമൊന്നും പറഞ്ഞില്ല. സ്വാഭാവികമായി പോകുന്ന പോലെ രാത്രി തങ്ങുകയാണെന്നു പറഞ്ഞ് ഉയർന്ന തുകയ്ക്കുള്ള സുപ്പീരിയർ റൂം എടുത്തു.
റൂമിലെത്തിയപ്പോൾ ഡോ.ശശി തരൂർ എംപിയെ ബന്ധപ്പെട്ടു. അദ്ദേഹം ചെയ്ത സഹായങ്ങൾ വളരെ വലുതാണ്. അദ്ദേഹം ഓഫിസിലുള്ള ശശാങ്ക് എന്നു പേരുള്ള ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. തന്നെ ഏതു സമയവും ബന്ധപ്പെടാൻ കഴിയുന്ന ഒരു ഫോൺ നമ്പരും എനിക്ക് അയച്ചു തന്നു. രാവിലെ 9 മണി ആയപ്പോൾ കോൺസൽ ജനറൽ അതുൽ ചൗഹാൻ എന്നെ വിളിച്ചു. വളരെ കാര്യമായി സംസാരിച്ചു. അദ്ദേഹത്തെ ശശിതരൂർ നേരിട്ടു വിളിച്ചു സംസാരിച്ചിരുന്നു. ഞങ്ങൾ ടാക്സി വിളിച്ച് കോൺസലിലേക്കു പോയി.
∙ കോൺസലിലെ പ്രതികരണം ഏതു വിധമായിരുന്നു?
ഞങ്ങൾക്ക് വളരെ വിഐപി പരിഗണനയാണ് അവിടെ ലഭിച്ചത്. പുതിയ ഫോട്ടോ എടുക്കണമായിരുന്നു. കോൺസൽ ഓഫിസിനു പുറത്തുതന്നെ ഫോട്ടോഗ്രാഫർമാർ ഉണ്ടായിരുന്നു. റോഡിൽനിന്നു തന്നെ ഫോട്ടോയുടെ പ്രിന്റ് ഔട്ട് എടുത്തു. പിന്നീടു കാര്യങ്ങൾ വളരെ വേഗത്തിലാണു നടന്നത്. ദിവസങ്ങൾ കൊണ്ടു നടക്കേണ്ട കാര്യങ്ങൾ ഏതാനും മണിക്കൂറുകൾക്കകം തന്നെ ശരിയായി. അവർ ശരിയാക്കിത്തന്നു. ഞങ്ങളെ സഹായിക്കാൻ ഒരു വലിയ ടീം തന്നെ അവിടെ ഉണ്ടായിരുന്നു. പുതിയ പാസ്പോർട്ടൊക്കെ അവർ ശരിയാക്കിത്തന്നു. ഒരുപാട് സമാധാനിപ്പിച്ചു.
‘‘പരിഭ്രമമൊന്നും വേണ്ട. കുറച്ചു ദിവസം ഇവിടെ താമസിച്ച് ഫ്ലോറൻസിലേക്കുപോയി പ്രഭാഷണമൊക്കെ കഴിഞ്ഞ് മടങ്ങിയാൽ മതി’’യെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് വളരെ ശ്രദ്ധിച്ചാണ് യാത്ര ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴും വളരെ നല്ല പരിഗണനയാണു കിട്ടിയത്. അവിടെ ധാരാളം നടപടിക്രമങ്ങൾ ഉണ്ടായിരുന്നു. സെന്തിൽ എന്ന ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് രേഖകൾ കൈമാറിയത്.
∙ പ്രതിസന്ധിക്കു പരിഹാരമായോ?
ഇറ്റലിയിൽ നിന്നു സഞ്ചരിച്ച് ഇന്ത്യയിലെത്താനുള്ള ഒരു എമർജൻസി പാസ്പോർട്ട് മാത്രമാണ് അവിടെ നിന്നു കിട്ടിയിരുന്നത്. അത് ഇപ്പോൾ റദ്ദായിരിക്കുകയാണ്. ഇനി വിമാനത്താവളത്തിൽ നിന്നു കിട്ടിയ രേഖകളുമായി പാസ്പോർട്ട് ഓഫിസിൽ പോയി വേറെ പാസ്പോർട്ട് എടുക്കണം. നഷ്ടം സാമ്പത്തികമായിട്ടു മാത്രമല്ല മാനസികമായും ഒരുപാടു ബുദ്ധിമുട്ട് അനുഭവിച്ചു. ഒരുപാട് വീസകളുള്ള പാസ്പോർട്ടാണ് നഷ്ടപ്പെട്ടത്. അത് ജോലിയേയും ബാധിക്കും.
∙ ഈ അനുഭവം എന്താണു പഠിപ്പിച്ചത്?
ഞാൻ ലോകം മുഴുവൻ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. രണ്ടു മാസം കൂടുമ്പോഴെങ്കിലും വിദേശ യാത്ര നടത്താറുണ്ട്. പല രാജ്യങ്ങളിലും പ്രഭാഷണത്തിനും ഗവേഷണത്തിനുമൊക്കെ പോയിട്ടുണ്ട്. ഇറ്റലിയിൽ ഞാനും കുടുംബവും 5 വർഷം മുൻപ് താമസിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു ദുരനുഭവം ആദ്യമായിട്ടാണ്. ഇവിടെ വല്ലതും നഷ്ടപ്പെടുകയാണെങ്കിൽ നല്ല മനസ്സുള്ള ഓട്ടോ ടാക്സി ഡ്രൈവർമാർ അത് തിരികെ കൊണ്ടു തരുന്ന ഒരു സംസ്കാരമുണ്ട്. അത് വിദേശ രാജ്യങ്ങളിൽ പ്രതീക്ഷിക്കേണ്ടതില്ലെന്നത് വലിയ ഒരുപാഠമാണ്.
∙ സമൂഹ മാധ്യമത്തിൽ ധാരാളം പ്രതികരണങ്ങൾ വന്നിരുന്നല്ലോ? എന്തായിരുന്നു പ്രതികരിച്ചവരുടെ പൊതു വികാരം?
ഇക്കാര്യത്തെക്കുറിച്ച് എഴുതിയപ്പോൾ നൂറുകണക്കിന് ആളുകളാണു പ്രതികരിച്ചത്. അവരിൽ പലരും കടുത്ത ദുരനുഭവങ്ങൾ ഉണ്ടായവരാണ്. ആയുധങ്ങൾ കൊണ്ടുള്ള ആക്രമണങ്ങളുടെയൊക്കെ ഓർമ പലർക്കും ഉണ്ട്. അതൊക്കെ കേട്ടപ്പോൾ ശരിക്കും ആശ്വാസമാണു തോന്നിയത്. അവർ എന്റെ മുട്ടിൽ ഇടിച്ചുവെങ്കിലും കാര്യമായ പരുക്കൊന്നും ഏൽപിച്ചില്ല. ഫോണുംകൂടി നഷ്ടപ്പെട്ടിരുന്നെങ്കിൽ എന്തു ചെയ്യുമെന്നു പലരും ചോദിച്ചു.
∙ വേറെ ഒരു ക്രെഡിറ്റ് കാർഡ് പെട്ടിയിൽ ഇല്ലായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?
കാര്യങ്ങൾ ആകെ മാറിയേനെ. തെരുവിലാകുന്ന അവസ്ഥയിലേയ്‌ക്കെത്തുമായിരുന്നു. പലരുടെയും അനുഭവത്തിൽ നിന്നു മനസ്സിലാക്കുന്നത് വർഷങ്ങളായി ഇത് ഇങ്ങനെത്തന്നെയാണെന്നാണ്. ഒരുപക്ഷേ ധാരാളം കുടിയേറ്റക്കാരുള്ളതിനാലും സാമ്പത്തിക പിന്നാക്കാവസ്ഥ നിലനിൽക്കുന്നതിനാലുമായിരിക്കും ഇത്തരം കുറ്റകൃത്യങ്ങൾ ഇങ്ങനെ തുടരുന്നത്.
∙ വിദേശ യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വലിയ ഒരു മുന്നറിയിപ്പല്ലേ ഈ അനുഭവം?
ഇറ്റലിയിലെ ദുരനുഭവം പങ്കുവച്ചപ്പോൾ ലഭിച്ച ചില പ്രതികരണങ്ങളിൽ അതിനുള്ള മറുപടിയുണ്ട്. വിദേശത്തു പോകുമ്പോൾ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നമ്മൾ താമസിക്കുന്ന ഹോട്ടൽ മുറിയിലെ ലോക്കറിൽ സൂക്ഷിക്കുക. അതവിടെ ഭദ്രമായിരിക്കും. വിലപിടിപ്പുള്ള, നെഞ്ചിലേയ്ക്കു ചേർത്തു വയ്ക്കാൻ കഴിയുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ വാങ്ങാൻ കിട്ടും. ഒരു പ്രദേശത്തു നിന്നു മറ്റൊരിടത്തേയ്ക്ക് യാത്ര ചെയ്യുമ്പോൾ പാസ്പോർട്ടും ക്രെഡിറ്റ് കാർഡുമൊക്കെ അതിനുള്ളിൽ സൂക്ഷിക്കുക. വേറെ ഒരിടത്തും നമുക്കവ സൂക്ഷിക്കാനാവില്ല. പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ.
ധാരാളം കുടിയേറ്റക്കാരിവിടെയുണ്ട്. അതിൽ പലർക്കും തൊഴിലോ വരുമാനമോ ഇല്ല, ഭക്ഷണമില്ല, വീടില്ല. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ പതിവാണ്. സന്ദർശകരുടെ കൈയിലെ പഴ്സുകളോ ബാഗുകളോ തട്ടിക്കൊണ്ടു പോകുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കവർച്ചകൾ വളരെ കൂടുതലാണെന്നും പണവും വിലപിടിപ്പുള്ള മറ്റു സാധനങ്ങളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഇറ്റലിയിലുള്ള ഇന്ത്യൻ എംബസി വെബ്സൈറ്റിലും കൃത്യമായി എഴുതി വച്ചിട്ടുണ്ട്. ഇതൊക്കെ അറിയാമെന്നുള്ളതുകൊണ്ട് വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഒരുപാട് ശ്രദ്ധിച്ചാണ് ഞാനും സുനിതയും യാത്ര ചെയ്യാറുള്ളത്. എന്തുകൊണ്ടോ അന്ന് ഒരു അശ്രദ്ധ സംഭവിച്ചു. തുടർച്ചയായ യാത്രകൾ കാരണമുള്ള ക്ഷീണവും ഒരു ഘടകമാണ്.
ഫോണും മറ്റൊരു ക്രെഡിറ്റ് കാർഡും കൈവശമുണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങൾക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. എത്ര ശ്രദ്ധിച്ചാലും ഇത്തരത്തിൽ ദേഹോപദ്രവം ഏൽപിച്ചിട്ടു കവർച്ച നടത്തിയാൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ടൂറിസത്തിനായാലും ബിസിനസ് ആവശ്യങ്ങൾക്കായാലും വിദേശ യാത്രയിൽ സ്വയം പ്രതിരോധത്തിനും സുരക്ഷയ്ക്കും കൂടുതൽ ഊന്നൽ നൽകണമെന്ന് എനിക്കു തോന്നുന്നു. നമ്മുടെ പാസ്പോർട്ട്, ക്രെഡിറ്റ്– ഡെബിറ്റ് കാർഡുകൾ, പണം, ഫോൺ എന്നിവ വളരെ ഭദ്രമായി സൂക്ഷിക്കണം. എല്ലാം കൂടി ഒരിടത്തു സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഈ അനുഭവം പഠിപ്പിക്കുന്നു.
∙ ഇന്ത്യയിൽ ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ടോ?
നമ്മുടെ നാട് സ്വർഗമാണെന്നാണ് ഇപ്പോൾ തോന്നുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള സാധ്യത ഇവിടെ വളരെ കുറവാണ്. നമ്മുടെ നാട്ടിലെ ഓട്ടോ ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരുമൊക്കെ നല്ലവരാണ്. എന്തെങ്കിലും രേഖകൾ കളഞ്ഞു കിട്ടിയാൽത്തന്നെ അവരത് തിരികെ ഏൽപിക്കും. അത്തരം പ്രതീക്ഷകൾ വിദേശ രാജ്യങ്ങളിൽ നമുക്കു വച്ചു പുലർത്താനാകില്ല.