അടുക്കാതെ ആരാധകർ, പരസ്പരം അകന്ന് താരങ്ങൾ; ‘തല’മുറ മാറ്റം മുംബൈയുടെ തലവര മാറ്റുമോ?
മുംബൈ ഇന്ത്യൻസ് ആരാധകർ ആശങ്കയിലാണ്. ഹാർദിക് പാണ്ഡ്യ എന്ന പുതിയ ക്യാപ്റ്റനെയും രോഹിത് ശർമയെന്ന ഇഷ്ട ക്യാപ്റ്റനെയും ഓർത്താണ് വേവലാതി. രോഹിത്തിനെ മാറ്റി ഹാർദിക്കിനെ പ്രതിഷ്ഠിച്ചതിലെ നീറ്റൽ ഇനിയും വിട്ടുമാറാത്ത ആരാധകർ, ഹാർദിക് ഇനി എന്തൊക്കെ കാണിച്ചുകൂട്ടും എന്ന് അതിശയിക്കുകയാണ്. അതിനു കാരണങ്ങളുണ്ട് താനും. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ ഹാർദിക് രോഹിത്തിന്റെ തീരുമാനം ഇഷ്ടപ്പെടാതെ എതിർത്തു സംസാരിച്ച വിഡിയോ ഇന്നും ആരാധക മനസ്സുകളിലുണ്ട്. അന്നത്തെ ഹാർദിക്കിന്റെ ചീത്തവിളി പലരും മറന്നിട്ടില്ല. ഐപിഎല്ലിലെങ്കിലും രോഹിത്തിന്റെ കാലം മാറി. ഹാർദിക് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി അവതരിച്ചു കഴിഞ്ഞു. ഇനി ഹാർദിക് പറയും, രോഹിത് കേൾക്കും. മുംബൈ ഇന്ത്യൻസ് ടീമിൽ തിരിച്ചെത്തിയ ഉടൻ തന്നെ പുറത്തെത്തിയ ഹാർദിക്കിന്റെ ചിത്രം പോലും ആരാധകർക്ക് അത്ര രുചിച്ചിച്ചിരുന്നില്ല. ഐപിഎൽ ഇതിഹാസം കൂടിയായ ലസിത് മലിംഗയടക്കമുള്ള പരിശീലകർക്കു മുന്നിൽ അഡ്ജസ്റ്റബിൾ കട്ടിലിൽ കാലുയർത്തി ഇരിക്കുന്ന ‘ആറ്റിറ്റ്യൂഡ്’ ടീമിന് ദോഷം ചെയ്യുമെന്ന നിലപാടിലാണ് പലരും.

മുംബൈ ഇന്ത്യൻസ് ആരാധകർ ആശങ്കയിലാണ്. ഹാർദിക് പാണ്ഡ്യ എന്ന പുതിയ ക്യാപ്റ്റനെയും രോഹിത് ശർമയെന്ന ഇഷ്ട ക്യാപ്റ്റനെയും ഓർത്താണ് വേവലാതി. രോഹിത്തിനെ മാറ്റി ഹാർദിക്കിനെ പ്രതിഷ്ഠിച്ചതിലെ നീറ്റൽ ഇനിയും വിട്ടുമാറാത്ത ആരാധകർ, ഹാർദിക് ഇനി എന്തൊക്കെ കാണിച്ചുകൂട്ടും എന്ന് അതിശയിക്കുകയാണ്. അതിനു കാരണങ്ങളുണ്ട് താനും. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ ഹാർദിക് രോഹിത്തിന്റെ തീരുമാനം ഇഷ്ടപ്പെടാതെ എതിർത്തു സംസാരിച്ച വിഡിയോ ഇന്നും ആരാധക മനസ്സുകളിലുണ്ട്.
അന്നത്തെ ഹാർദിക്കിന്റെ ചീത്തവിളി പലരും മറന്നിട്ടില്ല. ഐപിഎല്ലിലെങ്കിലും രോഹിത്തിന്റെ കാലം മാറി. ഹാർദിക് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി അവതരിച്ചു കഴിഞ്ഞു. ഇനി ഹാർദിക് പറയും, രോഹിത് കേൾക്കും. മുംബൈ ഇന്ത്യൻസ് ടീമിൽ തിരിച്ചെത്തിയ ഉടൻ തന്നെ പുറത്തെത്തിയ ഹാർദിക്കിന്റെ ചിത്രം പോലും ആരാധകർക്ക് അത്ര രുചിച്ചിരുന്നില്ല. ഐപിഎൽ ഇതിഹാസം കൂടിയായ ലസിത് മലിംഗയടക്കമുള്ള പരിശീലകർക്കു മുന്നിൽ അഡ്ജസ്റ്റബിൾ കട്ടിലിൽ കാലുയർത്തി ഇരിക്കുന്ന ‘ആറ്റിറ്റ്യൂഡ്’ ടീമിന് ദോഷം ചെയ്യുമെന്ന നിലപാടിലാണ് പലരും.
∙ ഓപ്പണിങ് തെറിക്കുമോ?
രോഹിത് ശർമ എന്ന ബാറ്റർ ഐപിഎലിൽ വലിയ സംഭവമൊന്നുമല്ല. പ്രത്യേകിച്ച് 2016ന് ശേഷമുള്ള കാലയളവിൽ. ഐപിഎലിൽ 243 മത്സരങ്ങൾ കളിച്ച് 6211 റൺസാണ് നേട്ടം. ശരാശരി 29.58. സ്ട്രൈക് റേറ്റ് 130. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 140 സ്ട്രൈക് റേറ്റും 31.2 ബാറ്റിങ് ശരാശരിയുമാണ് രോഹിത്തിന്. 2016ൽ മാത്രമാണ് രോഹിത്തിന്റെ ഐപിഎൽ ശരാശരി 40ന് മുകളിൽ കടന്നിട്ടുള്ളത്. അന്ന് 489 റൺസടിച്ചു. ശരാശരി 44.45. സ്ട്രൈക് റേറ്റ് 132. 140ന് മുകളിൽ സ്ട്രൈക് റേറ്റ് ഉള്ളതാകട്ടെ 2008ലും 2015ലും മാത്രം. 500 റൺസ് പിന്നിട്ടത് ഒരേയൊരു തവണ 2013ൽ. അന്ന് 38.43 ശരാശരിയിൽ 538 റൺസ് നേടി. സ്ട്രൈക് റേറ്റ് 131.5.
2016നു ശേഷം രോഹിത്തിന്റെ ശരാശരി ഇങ്ങനെ: 23.79, 23.83, 28.93, 27.67, 29.31, 19.14, 20.75. സ്ട്രൈക് റേറ്റും വലിയ മെച്ചമൊന്നുമില്ല. ബാറ്റിങ്ങിൽ തിളങ്ങാത്തപ്പോഴും ടീമിനെ പ്രചോദിപ്പിച്ചും ഒറ്റക്കെട്ടായി നയിച്ചും രോഹിത് മുംബൈയെ ചാംപ്യൻമാരാക്കുന്നതിൽ വിജയിച്ചിരുന്നു, 2020 വരെ. എന്നാൽ കഴിഞ്ഞ മൂന്ന് സീസണിലും കപ്പില്ല. കപ്പിൽ മത്സരത്തിലുള്ള ചെന്നൈ സൂപ്പർകിങ്സ് ഇതിനിടെ 2 തവണ കപ്പടിച്ച് 5 കിരീടമെന്ന മുംബൈയുടെ നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു.
മേൽനിരത്തിയ രോഹിത്തിന്റെ ബാറ്റിങ് കണക്കുകളൊന്നും പെരുമ കുറഞ്ഞൊരു താരത്തിൽനിന്നാണെങ്കിൽ വച്ചുപൊറുപ്പിക്കപ്പെടില്ല. ഇത്തവണത്തെ ഐപിഎല്ലിനിടെ രോഹിത്തിന് വയസ്സ് 37 തികയും. ഒരുപക്ഷേ ടീം മാറിച്ചിന്തിച്ചതിനു പിന്നിലും ഇതൊക്കെയാകും കാരണം. വമ്പൻ താരങ്ങളുടെ കൂട്ടിയിടിയുള്ള ടീമിന്റെ ഓപ്പണർ സ്ഥാനത്തുനിന്ന് രോഹിത്തിനെ മാറ്റുമോയെന്ന് കണ്ടറിയണം. റൺസ് വന്നില്ലെങ്കിൽ ടീമിലെ സ്ഥാനം പോലും തെറിച്ചേക്കാം. ഹാർദിക്കാണ്, എന്തും സംഭവിക്കാം. ഹാർദിക്കിന് റിസൽട്ട് കാണിച്ചേ പറ്റൂ, അത്രയ്ക്ക് വിലപേശി നേടിയതാണ് പുത്തൻ പദവി.
∙ ഹാർദിക് വിധിച്ചു, മുംബൈ അനുസരിച്ചു
മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിന്റെ ഒരു കണക്കിൽ പിഴവാണ് ഹാർദിക്കിനെ ഗുജറാത്ത് ടൈറ്റൻസിലെത്തിച്ചത്. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ ഇവരിൽ ഒരാളെ ഒഴിവാക്കേണ്ടി വന്നപ്പോൾ തിരഞ്ഞെടുത്തത് ഹാർദിക്കിനെ ആയിപ്പോയി. ഗുജറാത്ത് ടൈറ്റൻസിൽ ക്യാപ്റ്റനായെത്തിയ ഹാർദിക് കന്നിയങ്കത്തിൽ തന്നെ കപ്പുയർത്തിയപ്പോൾ മുംബൈ അയ്യടാ എന്നായി. 2022ൽ മുംബൈ അവസാന സ്ഥാനത്തായിരുന്നു. തൊട്ടടുത്ത വർഷവും ഫൈനലിലെത്തിയതോടെ, ഉറപ്പിച്ചു ഹാർദിക്കിനെ എന്തുവില കൊടുത്തും തിരിച്ചെത്തിക്കണം. പിന്നീട് അതിനായി ശ്രമം.
ഐപിഎൽ ട്രേഡിങ്ങിലെ നിബന്ധനകൾക്കപ്പുറമുള്ള ഡീൽ. 15 കോടി വില എന്നു പറയുമ്പോഴും പുറത്ത് അതിലും വലിയ ഇടപാട് നടന്നെന്നാണ് അണിയറ വർത്തമാനം. ക്യാപ്റ്റൻസി ഉണ്ടെങ്കിൽ മാത്രം മുംബൈയിലേക്ക് എന്ന ഹാർദിക്കിന്റെ ശാഠ്യവും ഒടുവിൽ സമ്മതിച്ചുകൊടുത്തു. അങ്ങനെയാണ് രോഹിത് തെറിക്കുന്നത്. മികച്ച താരങ്ങളടങ്ങിയ ടീമാണ് മുംബൈ ഇന്ത്യൻസ്. ബാറ്റിങ്ങിൽ രോഹിത്തിനെയും ഹാർദിക്കിനെയും കൂടാതെ ഇഷാൻ കിഷൻ, സൂര്യ കുമാർ യാദവ്, തിലക് വർമ, നേഹൽ വധേര, ഡെവാൾഡ് ബ്രെവിസ്, ടിം ഡേവിഡ് എന്നീ വമ്പൻമാരുണ്ട്. റോമാരിയോ ഷെപ്പേർഡിനെയും ജെറാൾഡ് കോട്സ്യയെയും ഉൾപ്പെടുത്തി ഓൾറൗണ്ട് പവറും വർധിപ്പിച്ചു. ബുംറയ്ക്കും കോട്സ്യക്കും കൂട്ടായി ശ്രീലങ്കയുടെ ദിൽഷൻ മധുഷങ്ക കൂടി എത്തും.
∙ ഹാർദിക്കിനെ തടഞ്ഞില്ലെന്ന് നെഹ്റ
പെട്ടന്നു പൊട്ടിവീണ ടീമിനെ ആദ്യം ജേതാക്കളും രണ്ടാംവട്ടം റണ്ണേഴ്സ് അപ്പും ആക്കിയ ക്യാപ്റ്റന്, അവിടം വിട്ടുപോരാൻ വിഷമമേതും ഇല്ലെന്നു വേണം കരുതാൻ. മുംബൈയിൽ എത്തിയതിന്റെ ആഹ്ലാദം പങ്കുവച്ച ഹാർദിക്, ഗുജറാത്തിനെക്കുറിച്ചൊന്നും മിണ്ടുന്നില്ല. ഗുജറാത്ത് ടൈറ്റൻസ്, പരിശീലകൻ ആശിഷ് നെഹ്റയുടെ ചട്ടക്കൂട്ടിലാണ് പ്രവർത്തിക്കുന്നത്. കയ്യിലൊരു കടലാസുമായി നെഹ്റ വളരെ ആക്ടീവാണ് മത്സരങ്ങൾക്കിടെ. നിയന്ത്രണങ്ങൾ അത്ര ഇഷ്ടപ്പെടുന്നയാളല്ല, ഹാർദിക്. ഒരുപക്ഷേ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നിരിക്കാം.
താൻ ഹാർദിക് മുംബൈയിലേക്ക് പോകുന്നത് തടയാൻ ശ്രമിച്ചില്ലെന്ന് നെഹ്റ പറയുന്നു. ‘മറ്റേതെങ്കിലും ടീമിലേക്കു പോകുന്നതു പോലെ അല്ലല്ലോ. ഹാർദിക് മുംബൈയിൽ അഞ്ചോ ആറോ സീസണുകളിൽ കളിച്ചതാരമാണ്. ഫുട്ബോളിലെ പോലെ ഇതുപോലെ വലിയ ട്രാൻസ്ഫറുകൾ ഇനിയും ഉണ്ടാകും. പരിചയസമ്പത്തുള്ള താരങ്ങളുടെ പകരക്കാരെ കണ്ടെത്തുക എളുപ്പമല്ല, എങ്കിലും മുന്നോട്ടു പോകും’ നെഹ്റ പറയുന്നു. മുംബൈ ആരാധകർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇനി അവിടെ ഹാർദിക് കാലമാണ്.