യുഎസിലെ ജോലി കളഞ്ഞെത്തിയ, മുൻ മുഖ്യമന്ത്രിയുടെ മകൾ; കവിതയെ കുരുക്കിയ 'കൂട്ടി'ൽ മലയാളി മദ്യ വ്യവസായിയും
ഒരു തിരഞ്ഞെടുപ്പിൽ 186 സ്ഥാനാർഥികൾ മത്സരിക്കുമോ? അങ്ങനെയും സംഭവിച്ചിട്ടുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തിലായിരുന്നു ഇത്രയും പേർ മത്സരിച്ചത്. ഫലം വന്നപ്പോൾ ആ തിരഞ്ഞെടുപ്പിൽ മത്സരിച്ച 179 സ്ഥാനാർഥികളും ചേർന്നു നേടിയത് 98,723 വോട്ടുകൾ. വിജയിച്ച ബിജെപി സ്ഥാനാർഥി അരവിന്ദ് ധർമപുരി നേടിയത് 70,785 വോട്ടുകൾ. അന്ന് രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാർഥി കെ.കവിതയെയാണ് 2024 മാർച്ച് 15ന് ഡൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈദരാബാദിൽ അറസ്റ്റ് ചെയ്തത്. ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത മുൻ ലോക്സഭാംഗമാണ്. നിലവിൽ തെലങ്കാന ലെജിസ്‌ലേറ്റിവ് കൗൺസിൽ അംഗവും. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിൽ വളരെ നാടകീയമായിട്ടാണ് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി, എഎപിയുടെ മനീഷ് സിസോദിയ അറസ്റ്റിലായ വിഷയത്തിൽ വ്യാപക ചർച്ചകൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനു തൊട്ടു തലേന്നു വരെ മുംബൈയിൽ പര്യടനത്തിലായിരുന്നു കവിത.

ഒരു തിരഞ്ഞെടുപ്പിൽ 186 സ്ഥാനാർഥികൾ മത്സരിക്കുമോ? അങ്ങനെയും സംഭവിച്ചിട്ടുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തിലായിരുന്നു ഇത്രയും പേർ മത്സരിച്ചത്. ഫലം വന്നപ്പോൾ ആ തിരഞ്ഞെടുപ്പിൽ മത്സരിച്ച 179 സ്ഥാനാർഥികളും ചേർന്നു നേടിയത് 98,723 വോട്ടുകൾ. വിജയിച്ച ബിജെപി സ്ഥാനാർഥി അരവിന്ദ് ധർമപുരി നേടിയത് 70,785 വോട്ടുകൾ. അന്ന് രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാർഥി കെ.കവിതയെയാണ് 2024 മാർച്ച് 15ന് ഡൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈദരാബാദിൽ അറസ്റ്റ് ചെയ്തത്.
ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത മുൻ ലോക്സഭാംഗമാണ്. നിലവിൽ തെലങ്കാന ലെജിസ്‌ലേറ്റിവ് കൗൺസിൽ അംഗവും. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിൽ വളരെ നാടകീയമായിട്ടാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി, എഎപിയുടെ മനീഷ് സിസോദിയ അറസ്റ്റിലായ വിഷയത്തിൽ വ്യാപക ചർച്ചകൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനു തൊട്ടു തലേന്നു വരെ മുംബൈയിൽ പര്യടനത്തിലായിരുന്നു കവിത.
അടുത്ത മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) മത്സര രംഗത്തുണ്ടാകുമെന്നും അവർ പറഞ്ഞിരുന്നു. തനിക്ക് ഡൽഹി മദ്യനയവുമായി യാതൊരു ബന്ധവുമില്ലെന്നും രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ് ബിജെപി എന്നുമാണ് കവിതയുടെ ആരോപണം. ആരാണ് കവിത? എന്തുകൊണ്ടാണ് അമേരിക്കൻ വിദ്യാഭ്യാസം നേടി അവിടെ ജോലി ചെയ്തിരുന്ന അവർ ഇന്ത്യയിലേയ്ക്ക് തിരികെ വന്നത്?
∙ തെലങ്കാന സമരവും കവിതയും
തെലങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ രൂക്ഷമായി നടക്കുന്ന സമയം. സമരത്തിന്റെ നെടുനായകത്വം തെലങ്കാന രാഷ്ട്രസമിതി സ്ഥാപകൻ കെ. ചന്ദ്രശേഖര റാവുവിന് (കെസിആർ). 2001ൽ ടിഡിപിയിൽ നിന്ന് രാജിവച്ച് ടിആർഎസിനു രൂപം നൽകിയെങ്കിലും സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് കാര്യമായ പുരോഗതി ഉണ്ടായില്ല. 2004ൽ എംപിയായി വിജയിച്ച കെസിആർ യുപിഎ മന്ത്രിസഭയിൽ അംഗമായി. 2006 വരെ കേന്ദ്രമന്ത്രിയായിരുന്ന അദ്ദേഹം രാജിവച്ച് വീണ്ടും തെലങ്കാന സംസ്ഥാന ആവശ്യവുമായി രംഗത്തെത്തി. 2008ലെ നിയസഭാ തിരഞ്ഞെടുപ്പിൽ പക്ഷേ ടിആർഎസ് തകർന്നടിഞ്ഞു. ലഭിച്ചത് കേവലം ഏഴു സീറ്റുകൾ.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റും. തെലങ്കാന സംസ്ഥാന രൂപീകരണം എല്ലാവരും എഴുതിത്തള്ളിയിരിക്കുമ്പോഴാണ് 2009ൽ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഢി ഹെലികോപ്റ്റർ അപകടത്തിൽ മരിക്കുന്നത്. പിന്നീട് അസ്ഥിരമായ ഭരണം ആന്ധ്രയെ മൂടിയതോടെ കെസിആർ തെലങ്കാന സംസ്ഥാനം എന്ന സ്വപ്നം വീണ്ടും പൊടിതട്ടിയെടുത്തു. ജീവൻ അപകടത്തിലാകുന്ന സാഹചര്യം വരെയുണ്ടായ നിരാഹാര സമരവും 900 പേരോളം ആത്മഹത്യ ചെയ്യുകയും ഉണ്ടായ ആ സമരത്തിനിടെ പ്രത്യേക സംസ്ഥാനം രൂപീകരിക്കാമെന്ന് രണ്ടാം യുപിഎ സർക്കാരിലെ ആഭ്യന്തര മന്ത്രി പി. ചിദംബരം അറിയിച്ചു.
തെലങ്കാന സംസ്ഥാന രൂപീകരണത്തിനു വീണ്ടും അഞ്ചു വർഷം കാക്കേണ്ടി വന്നെങ്കിലും ഈ സമയത്ത് കെ.സി.ആറിന്റെ കുടുംബത്തിൽ മറ്റൊരു കാര്യം നടക്കുന്നുണ്ടായിരുന്നു. ഹൈദരാബാദിൽ നിന്ന് ബിടെകും അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സതേൺ മിസിസിപ്പിയിൽ നിന്ന് മാസ്റ്റേഴ്സും പാസായി യുഎസിൽ ജോലി നോക്കിയിരുന്ന മകൾ കവിത ഹൈദരാബാദിലേക്ക് തിരികെ വന്നു. 2003ലാണ് കവിതയുടെ വിവാഹം നടക്കുന്നത്. രണ്ടു മക്കൾ. പിന്നീട് യുഎസിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി നോക്കുന്നതിനിടെയായിരുന്നു തിരിച്ചുവരവ്.
തെലങ്കാന ജാഗ്രിതി (ഉണരൂ തെലങ്കാന) എന്ന സാംസ്കാരിക സംഘടനയും അതോടൊപ്പം തെലങ്കാന സംസ്കാരവുമായി ബന്ധപ്പെട്ട നിരവധി സംഘടനകളും പരിപാടികളുമെല്ലാമായി അവർ പതുക്കെ കളം പിടിച്ചു. പിതാവിന്റെ യഥാർഥ രാഷ്ട്രീയ പിൻഗാമി എന്ന് ഏവരും കരുതിയ വ്യക്തിത്വം. ഏതു പ്രതിസന്ധിയിലും വിറയ്ക്കാതെ തന്റേടത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കാനും ആളുകളെ അഭിസംബോധന ചെയ്യാനുമുള്ള കഴിവ് വളരെ വേഗം കവിതയെ ജനങ്ങളുടേയും പ്രിയങ്കരിയാക്കി. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു 2014-ൽ നിസാമാബാദിൽ മത്സരിച്ചതും ഒന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് അവർ വിജയിച്ചതും. എന്നാൽ ഇതിനിടെയായിരുന്നു സഹോദരന്റെ രംഗപ്രവേശം.
∙ കെടിആർ എന്ന 'ന്യൂജെൻ'
കെ. കവിതയേക്കാൾ മൂന്നു വയസ്സിനു മൂത്തതാണെങ്കിലും വൈകിയായിരുന്നു കെ.സി.ആറിന്റെ മൂത്തമകൻ കെ. താരകരാമ റാവു എന്ന കെടിആറിന്റെ രാഷ്ട്രീയ പ്രവേശം. ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസിൽ ബിരുദം നേടിയ ശേഷം യൂണിവേഴ്സിറ്റി ഓഫ് പുണെയിൽ നിന്ന് എംഎസ്‌സി ബയോടെക്നോജി. തുടർന്ന് മാർക്കറ്റിങ് ആൻഡ് ഇ-കൊമേഴ്സിൽ സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ നിന്ന് എംബിഎ. ഷിപ്പിങ് ആൻഡ് ഓഷ്യൻ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട് യുഎസിൽ ജോലി ചെയ്യുന്നതിനിടെ 2009ലായിരുന്നു ഇന്ത്യയിലേക്കുള്ള മടക്കവും രാഷ്ട്രീയ പ്രവേശവും.
തെലങ്കാന സമരവുമായി ബന്ധപ്പെട്ട് കെസിആറിനും മകൾക്കുമൊപ്പം കെടിആറും ചേർന്നു. പതിയെ കളം പിടിച്ച കെടിആർ തെലങ്കാന രൂപീകരണത്തിനു ശേഷം മന്ത്രിസഭയിലും അംഗമായി. അന്നു മുതൽ മുഖ്യമന്ത്രി കെസിആർ ആണെങ്കിലും സർക്കാരുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങൾ ഓടിക്കുന്നത് കെടിആറായി. കെ.കവിത പതിയെ പിതാവിന്റെ രാഷ്ട്രീയ വഴിയിൽ നിന്ന് പിന്തള്ളപ്പെട്ടു. 2014ൽ അവർ ലോക്സഭാ എംപിയായിരിക്കുന്ന സമയത്തും സംസ്ഥാന രാഷ്ട്രീയത്തിൽ ഏതുവിധേനയും കടന്നു കയറാനുള്ള ശ്രമം ഡൽഹിയിലെ അധികാര മേഖലകളിലുള്ളവർക്ക് അറിയാവുന്നതാണ്.
പക്ഷേ എല്ലാ ലക്ഷണങ്ങളും തെളിയിച്ചത് തന്റെ പിൻഗാമിയായി കെസിആർ മകനെ അവരോധിച്ചിരിക്കുന്നു എന്നാണ്. തർക്കങ്ങൾ ഒഴിവാക്കാൻ മകളെ ഡൽഹിക്ക് അയയ്ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുന്നിലുള്ള പോംവഴി. അങ്ങനെയാണ് കെ.കവിത 2014ൽ നിസാമാബാദിൽ മത്സരിക്കുന്നതും വിജയിക്കുന്നതും.
∙ കർഷകർ പ്രതിബന്ധമായി
കെ. കവിത 2019ലും ഉറപ്പായും വിജയിച്ചു കയറുമെന്നു കരുതിയിടത്തു നിന്നാണ് കഥ മാറുന്നത്. തുടക്കത്തിൽ ആന്ധ്രയിലെയും പിന്നീട് തെലങ്കാനയിലെയും കർഷകർക്കും സാധാരണക്കാർക്കുമൊപ്പം നിന്നു എന്ന് അവകാശപ്പെടുന്ന കവിതയെ കർഷകർ തന്നെ തോൽപ്പിച്ചു. വിളകൾക്ക് ഏറ്റവും കുറഞ്ഞ താങ്ങുവില, മഞ്ഞളിനായി പ്രത്യേക ബോർഡ് തുടങ്ങി പാർട്ടി നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിനെതിരെ കർഷകർ സംഘടിച്ചു. സാധാരണ ഗതിയിൽ വലിയ പ്രശ്നമില്ലാതെ പോകേണ്ട പ്രശ്നമായാണ് പലരും ഇതിനെ കണ്ടത്.
എന്നാൽ മാസങ്ങൾ നീണ്ട സമരത്തിനൊടുവിലും ഫലപ്രാപ്തി ഇല്ലെന്നുകണ്ട കർഷകർ കവിതയ്ക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. 179 കർഷകർ അവർക്കെതിരെ പത്രിക നൽകി. തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ കെ. കവിത തോറ്റു. ഈ കർഷകർ മത്സരിക്കാതിരുന്നെങ്കിൽ അവർ ജയിക്കുമായിരുന്നു എന്നതിന്റെ കണക്കാണ് ഈ റിപ്പോർട്ടിന്റെ തുടക്കത്തിൽ നൽകിയിരിക്കുന്നത്. അടുത്ത തവണയും നിസാമാബാദിൽ നിന്നു തന്നെ മത്സരിക്കാനും ജയിക്കാനും കെ. കവിത എല്ലാ വിധത്തിലും ശ്രമിക്കുന്നതിനിടെയാണ് ഡൽഹി മദ്യ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്തത്.
∙ എന്തായിരുന്നു ഡൽഹി മദ്യനയത്തിൽ കെ. കവിതയുടെ പങ്ക്?
ഡൽഹിയിൽ സർക്കാരിനു കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലയ്‌ക്കു കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് നിഗമനം. ഡൽഹിയെ 32 സോണുകളാക്കി മദ്യലൈസൻസ് വിതരണം, ഓരോ സോണിലും 27 വിൽപന കേന്ദ്രങ്ങൾ, 272 നഗരസഭാ വാർഡുകളിൽ ഓരോന്നിലും 2-3 വിൽപന കേന്ദ്രങ്ങൾ, ഉപഭോക്താക്കൾക്കു സൗജന്യങ്ങൾ നൽകാനും മദ്യത്തിന്റെ വില തീരുമാനിക്കാനും ലൈസൻസികൾക്ക് അനുമതി എന്നിവയായിരുന്നു പ്രധാന വ്യവസ്ഥകൾ.
കുപ്പിക്ക് ഒരു കുപ്പി, കെയ്സിന് ഒരു കെയ്സ് എന്നിങ്ങനെ സൗജന്യം നൽകിയാണ് സ്വകാര്യ ലോബി ഉപഭോക്താക്കളെ ആകർഷിച്ചത്. വ്യാജമദ്യ വിൽപന തടയുക, എക്സൈസ് വരുമാനം വർധിപ്പിക്കുക, ഉപഭോക്താക്കൾക്കു മികച്ച സേവനം ഉറപ്പാക്കുക എന്നിവയായിരുന്നു ഡൽഹി സർക്കാർ അവകാശപ്പെട്ട ലക്ഷ്യങ്ങൾ. എന്നാൽ ആ മദ്യനയം വൻ അഴിമതിയാരോപണങ്ങളിലേക്കാണ് പോയത്.
∙ കവിതയുടെ കൂട്ടാളി മദ്യവ്യവസായിയായ മലയാളി അരുൺ രാമചന്ദ്രൻ പിള്ള
കള്ളപ്പണം വെളുപ്പിച്ചത് ഉൾപ്പെടെയാണ് കവിതയ്ക്കെതിരെ ഇഡി ആരോപണം ഉന്നയിക്കുന്നത്. ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ, ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അരുണിന് 30 ശതമാനം പങ്കാളിത്തമുള്ള കമ്പനിയാണ് ഡൽഹി മദ്യവിൽപനയ്ക്കുള്ള ലൈസൻസ് നേടിയത്. കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം യഥാർഥത്തിൽ കവിതയുടേതാണെന്നും അരുണിനെ മുന്നിൽ നിർത്തിയതാണെന്നും ഇഡി സംശയിക്കുന്നു. ലൈസൻസ് ലഭിക്കാൻ 100 കോടി രൂപ ആം ആദ്മി സർക്കാരിന് കവിതയുൾപ്പെട്ട ‘സൗത്ത് ഗ്രൂപ്പ്’ കൈക്കൂലി നൽകിയെന്ന ആരോപണവും ഇതോടൊപ്പം ഇഡി പരിശോധിക്കുന്നുണ്ട്.