വനംവകുപ്പിന്റെ ആ ‘വര’; മുഖ്യമന്ത്രിയുടെ ഓഫിസും കേട്ടില്ല; കല്യാണി ചോദിക്കുന്നു, എന്തിനായിരുന്നു ആ ചതി?
‘‘സർ, സുപ്രീം കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണു നിങ്ങൾ ആ വര മായ്ക്കാത്തത്? ഇനി ആരാണു നിങ്ങളോടു പറയേണ്ടത്, ആ വര മായ്ക്കാൻ? ഒരു കർഷക കുടുംബത്തിന്റെ കൃഷിഭൂമി മുഴുവൻ കവർന്നെടുത്തിട്ട്, നിങ്ങൾക്ക് എന്തു സന്തോഷമാണു ലഭിച്ചത്?’’ ചോദ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരോടാണ്. 40 വർഷം മുൻപ് വനംവകുപ്പിലെ ഉദ്യോഗസ്ഥൻ വരച്ച ഒറ്റ വരയാണ്, സ്വന്തം കൃഷിഭൂമി ഇവർക്ക് അന്യമാക്കിയത്. വനം ട്രൈബ്യൂണലും ഹൈക്കോടതിയും സുപ്രീം കോടതിയും വരെ ഉത്തരവിട്ടിട്ടും ഉളിക്കൽ നുച്യാട് വില്ലേജിലെ പരേതനായ പുതിയവീട്ടിൽ നാരായണന്റെ കുടുംബത്തിന് 5.74 ഏക്കർ കൃഷി ഭൂമി തിരിച്ചു നൽകാൻ ഇതുവരെ വനംവകുപ്പ് തയാറായിട്ടില്ല. നാരായണന്റെ ഭാര്യ കല്യാണിക്ക് 85 വയസായി. ഭൂമി എപ്പോൾ തിരിച്ചു കിട്ടുമെന്നു മാത്രമാണു കേൾവിക്കുറവുള്ള കല്യാണിയുടെ ഏക ചോദ്യം. സമാനമായ രീതിയിൽ വനംവകുപ്പിന്റെ ക്രൂരതയ്ക്ക് ഇരയായ കർഷകർ കേരളത്തിൽ വേറെയുമുണ്ടാകാം. പുതിയ വീട്ടിൽ നാരായണന്റെ കഥ അവരുടേതു കൂടിയാണ്.
‘‘സർ, സുപ്രീം കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണു നിങ്ങൾ ആ വര മായ്ക്കാത്തത്? ഇനി ആരാണു നിങ്ങളോടു പറയേണ്ടത്, ആ വര മായ്ക്കാൻ? ഒരു കർഷക കുടുംബത്തിന്റെ കൃഷിഭൂമി മുഴുവൻ കവർന്നെടുത്തിട്ട്, നിങ്ങൾക്ക് എന്തു സന്തോഷമാണു ലഭിച്ചത്?’’ ചോദ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരോടാണ്. 40 വർഷം മുൻപ് വനംവകുപ്പിലെ ഉദ്യോഗസ്ഥൻ വരച്ച ഒറ്റ വരയാണ്, സ്വന്തം കൃഷിഭൂമി ഇവർക്ക് അന്യമാക്കിയത്. വനം ട്രൈബ്യൂണലും ഹൈക്കോടതിയും സുപ്രീം കോടതിയും വരെ ഉത്തരവിട്ടിട്ടും ഉളിക്കൽ നുച്യാട് വില്ലേജിലെ പരേതനായ പുതിയവീട്ടിൽ നാരായണന്റെ കുടുംബത്തിന് 5.74 ഏക്കർ കൃഷി ഭൂമി തിരിച്ചു നൽകാൻ ഇതുവരെ വനംവകുപ്പ് തയാറായിട്ടില്ല. നാരായണന്റെ ഭാര്യ കല്യാണിക്ക് 85 വയസായി. ഭൂമി എപ്പോൾ തിരിച്ചു കിട്ടുമെന്നു മാത്രമാണു കേൾവിക്കുറവുള്ള കല്യാണിയുടെ ഏക ചോദ്യം. സമാനമായ രീതിയിൽ വനംവകുപ്പിന്റെ ക്രൂരതയ്ക്ക് ഇരയായ കർഷകർ കേരളത്തിൽ വേറെയുമുണ്ടാകാം. പുതിയ വീട്ടിൽ നാരായണന്റെ കഥ അവരുടേതു കൂടിയാണ്.
‘‘സർ, സുപ്രീം കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണു നിങ്ങൾ ആ വര മായ്ക്കാത്തത്? ഇനി ആരാണു നിങ്ങളോടു പറയേണ്ടത്, ആ വര മായ്ക്കാൻ? ഒരു കർഷക കുടുംബത്തിന്റെ കൃഷിഭൂമി മുഴുവൻ കവർന്നെടുത്തിട്ട്, നിങ്ങൾക്ക് എന്തു സന്തോഷമാണു ലഭിച്ചത്?’’ ചോദ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരോടാണ്. 40 വർഷം മുൻപ് വനംവകുപ്പിലെ ഉദ്യോഗസ്ഥൻ വരച്ച ഒറ്റ വരയാണ്, സ്വന്തം കൃഷിഭൂമി ഇവർക്ക് അന്യമാക്കിയത്. വനം ട്രൈബ്യൂണലും ഹൈക്കോടതിയും സുപ്രീം കോടതിയും വരെ ഉത്തരവിട്ടിട്ടും ഉളിക്കൽ നുച്യാട് വില്ലേജിലെ പരേതനായ പുതിയവീട്ടിൽ നാരായണന്റെ കുടുംബത്തിന് 5.74 ഏക്കർ കൃഷി ഭൂമി തിരിച്ചു നൽകാൻ ഇതുവരെ വനംവകുപ്പ് തയാറായിട്ടില്ല. നാരായണന്റെ ഭാര്യ കല്യാണിക്ക് 85 വയസായി. ഭൂമി എപ്പോൾ തിരിച്ചു കിട്ടുമെന്നു മാത്രമാണു കേൾവിക്കുറവുള്ള കല്യാണിയുടെ ഏക ചോദ്യം. സമാനമായ രീതിയിൽ വനംവകുപ്പിന്റെ ക്രൂരതയ്ക്ക് ഇരയായ കർഷകർ കേരളത്തിൽ വേറെയുമുണ്ടാകാം. പുതിയ വീട്ടിൽ നാരായണന്റെ കഥ അവരുടേതു കൂടിയാണ്.
‘‘സർ, സുപ്രീം കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണു നിങ്ങൾ ആ വര മായ്ക്കാത്തത്? ഇനി ആരാണു നിങ്ങളോടു പറയേണ്ടത്, ആ വര മായ്ക്കാൻ? ഒരു കർഷക കുടുംബത്തിന്റെ കൃഷിഭൂമി മുഴുവൻ കവർന്നെടുത്തിട്ട്, നിങ്ങൾക്ക് എന്തു സന്തോഷമാണു ലഭിച്ചത്?’’ ചോദ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരോടാണ്. 40 വർഷം മുൻപ് വനംവകുപ്പിലെ ഉദ്യോഗസ്ഥൻ വരച്ച ഒറ്റ വരയാണ്, സ്വന്തം കൃഷിഭൂമി ഇവർക്ക് അന്യമാക്കിയത്.
വനം ട്രൈബ്യൂണലും ഹൈക്കോടതിയും സുപ്രീം കോടതിയും വരെ ഉത്തരവിട്ടിട്ടും ഉളിക്കൽ നുച്യാട് വില്ലേജിലെ പരേതനായ പുതിയവീട്ടിൽ നാരായണന്റെ കുടുംബത്തിന് 5.74 ഏക്കർ കൃഷി ഭൂമി തിരിച്ചു നൽകാൻ ഇതുവരെ വനംവകുപ്പ് തയാറായിട്ടില്ല. നാരായണന്റെ ഭാര്യ കല്യാണിക്ക് 85 വയസ്സായി. ഭൂമി എപ്പോൾ തിരിച്ചു കിട്ടുമെന്നു മാത്രമാണു കേൾവിക്കുറവുള്ള കല്യാണിയുടെ ഏക ചോദ്യം. സമാനമായ രീതിയിൽ വനംവകുപ്പിന്റെ ക്രൂരതയ്ക്ക് ഇരയായ കർഷകർ കേരളത്തിൽ വേറെയുമുണ്ടാകാം. പുതിയ വീട്ടിൽ നാരായണന്റെ കഥ അവരുടേതു കൂടിയാണ്.
∙ ആ വര നീണ്ടത് നാലു പതിറ്റാണ്ടിന്റെ നിയമയുദ്ധത്തിലേക്ക്
പയ്യാവൂർ വില്ലേജിൽ കുന്നത്തൂർ മലയടിവാരത്തിൽ 7.49 ഏക്കറാണു നാരായണനുണ്ടായിരുന്നത്. മാവും പ്ലാവും കശുമാവും ഇഞ്ചിയും മഞ്ഞളും കപ്പയുമൊക്കെയായിരുന്നു കൃഷി. ഇതിൽപെട്ട 5.74 ഏക്കർ 1983ൽ വനംവകുപ്പ് അഞ്ചു പൈസ പോലും നഷ്ടപരിഹാരം നൽകാതെ നിക്ഷിപ്ത വനഭൂമിയെന്നപേരിൽ ഏറ്റെടുത്ത്, ജണ്ടയിട്ടു. കൃഷി െചയ്യുന്ന വിളകൾ ഒന്നുമില്ലാത്ത, കാട്ടുമരങ്ങൾ മാത്രം വളർന്ന ഭൂമിയാണു നിക്ഷിപ്ത വനഭൂമിയെന്ന പേരിൽ ഏറ്റെടുക്കാറ്. 1963 മുതൽ താൻ കൃഷിചെയ്യുന്നതാണെന്നും പട്ടയമുള്ളതാണെന്നും കാണിച്ചു നാരായണൻ പരാതി നൽകിയെങ്കിലും വനംവകുപ്പ് അനങ്ങിയില്ല.
തുടർന്ന് 1984ൽ കോഴിക്കോട്ടെ വനം ട്രൈബ്ര്യൂണലിൽ ഹർജി നൽകി. ഹർജി വൈകിപ്പോയെന്ന കാരണം പറഞ്ഞ് ട്രൈബ്യൂണൽ തള്ളി. തുടർന്ന്, ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിച്ച് വീണ്ടും വനം ട്രൈബ്യൂണലിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. ഏറ്റെടുത്ത ഭൂമിയിൽ കശുമാവ് അടക്കമുള്ള മരങ്ങൾ ഉണ്ടെന്നും കത്തിപ്പോയ ഒരു ഷെഡിന്റെ തറയുണ്ടെന്നും വനംവകുപ്പ് തന്നെ നിയോഗിച്ച കമ്മിഷൻ തന്നെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വനം വകുപ്പിന്റെ ഉത്തരവ് 2003 നവംബർ 19ന് കോഴിക്കോട് വനം ട്രൈബ്യൂണൽ റദ്ദാക്കി.
ഇതിനെതിരെ വനംവകുപ്പു നൽകിയ അപ്പീലുകൾ 2010 മേയിൽ ഹൈക്കോടതിയും 2010 ഡിസംബറിൽ സുപ്രീം കോടതിയും തള്ളി. സുപ്രീം കോടതിയിൽ അപ്പീൽ തള്ളിയതിനു ശേഷം, ഭൂമി വിട്ടുകിട്ടുന്നതിനു നാരായണൻ വനംവകുപ്പിൽ പരാതി നൽകി. എന്നാൽ, പരിസ്ഥിതി ദുർബലപ്രദേശമാണെന്ന നിലയിൽ ഇതേ ഭൂമി 2011 ജൂലൈ 29ന് ഏറ്റെടുത്തതായി വിജ്ഞാപനമിറക്കിയാണു വനംവകുപ്പ് പക വീട്ടിയത്. പുതിയ ഏറ്റെടുക്കലിനെതിരെ നാരായണൻ കോഴിക്കോട് വനം ട്രൈബ്യൂണലിനെ വീണ്ടും സമീപിച്ചു. വനംവകുപ്പിന്റെ പുതിയ ഏറ്റെടുക്കൽ ഉത്തരവും അസാധുവാക്കി 2013 നവംബർ 11 ന് വനം ട്രൈബ്യൂണൽ ഉത്തരവിട്ടു. വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് പരിസ്ഥിതി ദുർബലപ്രദേശമെന്ന വിജ്ഞാപനം ഇറക്കിയതെന്നു വനം ട്രൈബ്യൂണൽ കണ്ടെത്തി.
നാരായണനു നിയമപരമായ നോട്ടിസ് നൽകിയില്ലെന്നും കലക്ടർ അടങ്ങിയ 8 അംഗ സംഘത്തിന്റെ പരിശോധന നടന്നില്ലെന്നും കണ്ടെത്തി. മറ്റേതോ സ്ഥലത്തെ പരിസ്ഥിതി ലോല ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ നാരായണന്റെ ഭൂമിയും തിരുകിക്കയറ്റുകയായിരുന്നു. നാരായണന്റെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെയോ പ്രത്യേക വിജ്ഞാപനത്തിന്റെയോ രേഖകൾ ഹാജരാക്കുന്നതിലും വനംവകുപ്പ് പരാജയപ്പെട്ടു. പൂർണമായോ നാലിൽ 3 ഭാഗമോ വനത്താൽ ചുറ്റപ്പെട്ട, കാട്ടുമരങ്ങൾ മാത്രമുള്ള ഭൂമിയല്ലെന്നും നട്ടുണ്ടാക്കിയ വിളകളായ മാവും പ്ലാവുമുള്ള ഭൂമിയാണെന്നുമുള്ള വാദം അംഗീകരിച്ചാണു വനം ട്രൈബ്യൂണൽ വനംവകുപ്പിന്റെ വിജ്ഞാപനം റദ്ദാക്കിയത്.
ഒറ്റ പ്ലോട്ടിലുള്ള, ഒരേ സ്വഭാവമുള്ള 7.49 ഏക്കർ ഭൂമിയിൽ 5.74 ഏക്കർ മാത്രം എങ്ങനെ പരിസ്ഥിതി ദുർബലപ്രദേശമാകുമെന്ന വാദവും ട്രൈബ്യൂണൽ അംഗീകരിച്ചു. പക്ഷേ, വനംവകുപ്പ് ഉദ്യോഗസ്ഥർ അനങ്ങിയില്ല. ഭൂമി തിരിച്ചു കിട്ടാൻ അന്നത്തെ മുഖ്യമന്ത്രിക്കു നാരായണൻ നൽകിയ അപേക്ഷയിൽ ‘വനം ട്രൈബ്യൂണലിൽ കേസുള്ളതിനാൽ നടപടിയെടുക്കാനാവില്ലെന്നായിരുന്നു’ മറുപടി! മുഖ്യമന്ത്രിയുടെ ഓഫിസിനെ വനംവകുപ്പു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നിട്ടും വനംവകുപ്പ് വിട്ടില്ല. വനം ട്രൈബ്യൂണലിന്റെ 2013 നവംബറിലെ വിധിക്കെതിരെ വനംവകുപ്പ് 2014 ഓഗസ്റ്റ് 20ന് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഈ അപ്പീൽ 2023 ഫെബ്രുവരി 23ന് ഹൈക്കോടതി തള്ളി. ഏറ്റവുമൊടുവിലുണ്ടായ ഈ വിധിയും അനുസരിക്കാൻ വനംവകുപ്പ് തയാറായിട്ടില്ല.
∙ വേട്ടയാടി വനംവകുപ്പ്
തങ്ങൾ ഏറ്റെടുത്ത കുന്നത്തൂരെ 5.74 ഏക്കറിനോടു ചേർന്നുള്ള 1.75 ഏക്കറിൽ നിന്നു നാരായണനും കുടുംബവും കശുവണ്ടി പെറുക്കരുതെന്ന് 2009ൽ ഉത്തരവിടാനും വനംവകുപ്പിനു ലജ്ജയുണ്ടായില്ല. നാരായണന്റെ പേരിൽ ബാക്കിയുള്ള, വനഭൂമിയല്ലെന്നു വനംവകുപ്പു തന്നെ സമ്മതിച്ച ഭൂമിയാണിതെന്നോർക്കണം. മാത്രമല്ല, ഈ ഭൂമിയിൽ നിന്ന് രണ്ട് ഉണങ്ങിയ കശുമാവ് അടക്കം നാല് മരങ്ങൾ മുറിച്ചു വിറ്റതിന്, നാരായണനെയും മറ്റു രണ്ടു പേരെയും പ്രതി ചേർത്ത് ക്രിമിനൽ കേസെടുക്കാനും വനംവകുപ്പ് മറന്നില്ല. മരം വാങ്ങിയ രണ്ടു പേർക്കെതിരെയാണ് ആദ്യം കേസെടുത്തത്.
സുപ്രീം കോടതിയും തങ്ങളുടെ അപ്പീൽ തള്ളിയതിനു തൊട്ടുപിറകെ, അന്ന് 89 വയസ്സുണ്ടായിരുന്ന നാരായണനെയും ക്രിമിനൽ കേസിൽ വനംവകുപ്പ് പ്രതി ചേർക്കുകയായിരുന്നു. കശുവണ്ടി പെറുക്കരുതെന്ന കടുംപിടിത്തം വനംവകുപ്പ് ഉപേക്ഷിച്ചുവെങ്കിലും നാരായണന്റെ പേരിലുള്ള ക്രിമിനൽ കേസ് പിൻവലിക്കാൻ അവർ തയാറായില്ല. കേസിൽ ജാമ്യമെടുത്ത നാരായണൻ, പ്രതിയായി തന്നെയാണ് 95–ാം വയസ്സിൽ മരിച്ചതും.
കൃഷിയല്ലാതെ കാര്യമായ വരുമാനമൊന്നുമില്ലാത്ത നാരായണനും കുടുംബത്തിനും കേസ് നടത്താനുള്ള പണം കണ്ടെത്താൻ ഉളിക്കൽ പഞ്ചായത്തിൽ, നുച്യാട് വില്ലേജിൽ വീടിനോടു ചേർന്നും മറ്റുമുണ്ടായിരുന്ന 2.60 ഏക്കറിൽ 1.40 ഏക്കർ വിൽക്കേണ്ടി വന്നു. വനംവകുപ്പിനെതിരെ കേസ് നടത്താൻ 20 ലക്ഷത്തോളം രൂപയാണ് ചെലവായത്. കോടതി വരാന്തകൾ കയറിയിറങ്ങി, നാരായണൻ 2015 നവംബർ 2നു മരിച്ചു. അറ്റകുറ്റപ്പണിക്കു പണമില്ലാതെ, നുച്യാട്ടെ വീടു തകർന്നു വീണു. ഏഴ് മക്കൾ പലവഴിക്കായി. വനത്തിൽ വന്യജീവികളുടെ വേട്ടയാടൽ ജീവൻ നിലനിർത്താൻ വേണ്ടിയാണ്. പക്ഷേ, നാരായണനെന്ന കർഷകനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇങ്ങനെ വേട്ടയാടിക്കൊന്നതെന്തിനാകും?
∙ ചിതറിപ്പോയ കുടുംബം
കുന്നത്തൂരിലെ 7.49 ഏക്കർ ഭൂമിക്കു പുറമെ, നുച്യാട് വില്ലേജിൽ രണ്ടിടത്തായി 2.60 ഏക്കർ ഭൂമിയും നാരായണനുണ്ടായിരുന്നു. ഇതിൽ, പഴയ വീട് ഉണ്ടായിരുന്ന 1.20 ഏക്കർ ഏഴ് മക്കളുടെയും കല്യാണിയുടെയും പേരിൽ വീതം വച്ചിരിക്കുകയാണ്. ഇവിടെ നിന്ന് അൽപം മാറിയുണ്ടായിരുന്ന 1.40 ഏക്കറിൽ 1.30 ഏക്കർ കേസ് നടത്താനായി വിറ്റുപോയി. ഇവിടത്തെ ബാക്കി 10 സെന്റിൽ പകുതി നുച്യാട്–മണിക്കടവ് – കാഞ്ഞിരക്കൊല്ലി– റോഡിനു വേണ്ടി ഏറ്റെടുത്തു. ബാക്കി 5 സെന്റും അതിലൊരു ചെറിയ കൂരയും അതിനകത്തൊരു കുടുംബവുമുണ്ട്. വഴിയാധാരാമാകുമെന്ന ആശങ്കയോടെ കഴിയുന്നൊരു കുടുംബം. പുതിയ വീട്ടിൽ നാരായണന്റെ മക്കളിൽ അഞ്ചാമത്തെയാളായ നാരായണനും അംഗപരിമിതയായ ഭാര്യ െഷൽമയും 3 പെൺമക്കളുമാണ് അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്നത്.
∙ ആശങ്കയോടെ മകൻ നാരായണൻ
നുച്യാട്–മണിക്കടവ്–കാഞ്ഞിരക്കൊല്ലി റോഡരികിൽ, ആസ്ബസ്റ്റോസ് ഷീറ്റിട്ട ചെറിയ കൂരയിലാണു നാരായണനും കുടുംബവും കഴിയുന്നത്. വീടും ശുചിമുറിയുമൊന്നും അടച്ചുറപ്പുള്ളതല്ല. അംഗപരിമിതയായ െഷൽമയ്ക്ക് ഉളിക്കൽ പഞ്ചായത്ത് അനുവദിച്ച പെട്ടിക്കടയാണ് അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനമാർഗം. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന നാരായണന്, ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ഓട്ടോ ഓടിക്കാൻ കഴിയില്ല. പെട്ടിക്കടയിലിരിക്കുകയാണിപ്പോൾ. പാതയോരത്തെ 5 സെന്റിലാണീ കൂര. റോഡ് വികസനത്തിനായി ഇതിന്റെ പാതിയും എടുത്തുപോകും. ഭൂമിയേറ്റെടുക്കുന്നതിനുള്ള നടപടികളായിക്കഴിഞ്ഞു. ഭൂമിക്കൊപ്പം കൂരയും പാതി മുറിക്കേണ്ടി വരും. താമസിക്കാൻ കഴിയാതാകും. 85 വയസ്സുള്ള കല്യാണിയും ഇടയ്ക്ക് ഇവിടെ താമസിക്കാറുണ്ട്. റോഡ് വികസിക്കുന്നതോടെ, എവിടേക്കു പോകുമെന്ന ആശങ്കയിലാണു നാരായണനും കുടുംബവും.
പുതിയ വീട്ടിൽ നാരായണന്റെ മൂത്തമകൻ കുഞ്ഞിരാമന് 64 വയസ്സായി. ബാർബറായിരുന്നു. നിലവിൽ പണിയൊന്നുമില്ല. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം നുച്യാട് നെല്ലൂരിലാണു കഴിയുന്നത്. മണിപ്പാറയിൽ ബാർബർ ഷോപ് നടത്തുന്ന തമ്പാൻ നുച്യാടു തന്നെയാണു താമസം. ഭാര്യയും രണ്ടു മക്കളുമുണ്ട്. പുന്നാട് വാടക വീട്ടിലാണു കൃഷ്ണനും ഭാര്യയും ഒരു കുട്ടിയുമടങ്ങുന്ന കുടുംബം കഴിയുന്നത്. പുല്ലുവെട്ടലടക്കമുള്ള നാടൻ പണിയാണു കൃഷ്ണന്. കൊളശ്ശേരിയിൽ ദിവസക്കൂലിക്കു ബാർബർ ജോലി ചെയ്യുന്ന ഹരിദാസൻ നുച്യാട്ടെ പഴയ തകർന്ന വീടിനു സമീപത്തുള്ള സ്വന്തം വീട്ടിലാണു താമസം. ഭാര്യയും രണ്ടു മക്കളുമുണ്ട്. മകൾ ശ്രീദേവി ഭർത്താവിനൊപ്പം എറണാകുളത്തു വാടക വീട്ടിലാണ്. ഏറ്റവും ഇളയമകളായ ശൈലജ മാലൂരിൽ ഭർത്താവിന്റെ വീട്ടിലാണു താമസം. സന്തോഷത്തോടെ ഒരുമിച്ചു കഴിയേണ്ട കുടുംബത്തെ വനംവകുപ്പുകാരുടെ ഒരേയൊരു വര ഏതൊക്കെ പാതയോരങ്ങളിലാണെത്തിച്ചത്?
∙ ആ ‘രണ്ടാഴ്ച’യിലേക്ക് എത്ര ദൂരം?
ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള ഉത്തരവു റദ്ദാക്കിയ ട്രൈബ്യൂണലിന്റെ വിധികളും അപ്പീലുകൾ തള്ളിയ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളുമായി പുതിയവീട്ടിൽ നാരായണന്റെ മക്കൾ ഇപ്പോഴും വനം മന്ത്രിയുടെയും വനംവകുപ്പിന്റെയും ഓഫിസുകൾ കയറിയിറങ്ങുകയാണ്. ഓരോ തവണ അനുകൂല വിധി ലഭിക്കുമ്പോഴും ഭൂമി തിരിച്ചു കിട്ടാൻ വനംവകുപ്പിന്റെ ഓഫിസുകളിലും വനം മന്ത്രിയുടെ ഓഫിസിലും പരാതി നൽകും. മനുഷ്യാവകാശ കമ്മിഷനിലും പരാതികൾ നൽകി. 2023 ഫെബ്രുവരിയിലെ ഹൈക്കോടതി വിധി വന്നശേഷം രണ്ടു തവണ വനം മന്ത്രി എ.കെ.ശശീന്ദ്രനെ നേരിട്ടു സന്ദർശിച്ചു.
രണ്ടാഴ്ചയ്ക്കകം എല്ലാം ശരിയാക്കാമെന്നായിരുന്നു മറുപടി. പക്ഷേ, ഒരു വർഷം കഴിഞ്ഞിട്ടും ‘രണ്ടാഴ്ച’യായിട്ടില്ല. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നാണു വനംവകുപ്പിന്റെ മറുപടി. എന്തു കൊണ്ടു ഭൂമി തിരിച്ചു നൽകിയില്ലെന്നു കാണിച്ച്, വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണിവർ. ഈ ഹർജിയിൽ തീർപ്പായ ശേഷം, കോടതിയലക്ഷ്യത്തിനു നീങ്ങിയാൽ മാത്രമേ ഇനി രക്ഷയുള്ളൂ എന്ന് ഈ കുടുംബത്തിനു വേണ്ടി ദീർഘനാളായി നിയമപോരാട്ടം നടത്തുന്ന ഇരിട്ടിയിലെ അഡ്വ.വർഗീസ് ആഞ്ഞിലിത്തോപ്പിൽ പറഞ്ഞു. ഈ കുടുംബത്തിനു നീതി ലഭിക്കാൻ വീണ്ടും കാത്തിരിപ്പ് നീളും എന്നർഥം.
∙ ആരാണീ ചതി ചെയ്തത്?
40 വർഷം മുൻപ് വനംവകുപ്പ് ഉദ്യോഗസ്ഥരിലൊരാൾ ചെയ്ത കൊടുംചതിയാണു കുടുംബത്തിനു കൃഷി ഭൂമി നഷ്ടപ്പെടുത്തിയത്. മാവും കശുമാവുമടക്കം നട്ടുവളർത്തിയ ധാരാളം മരങ്ങളുണ്ടായിട്ടും വനമാണെന്നു വേർതിരിച്ച് അയാൾ രേഖകളിൽ വരച്ച വരയാണ് ഈ കുടുംബത്തെ ഇത്രയും കഷ്ടപ്പാടിലേക്കു തള്ളിയിട്ടത്. അന്നു ചില്ലറയുമായി നാരായണൻ ഉദ്യോഗസ്ഥരെ ചെന്നു കണ്ടിരുന്നുവെങ്കിൽ വരയും കുറിയുമൊന്നുമുണ്ടാകില്ലായിരുന്നു. കൈക്കൂലി കിട്ടാത്തതിന്റെ വിഷമം ആരോ തീർത്തതാകണം. കാട്ടുമരങ്ങൾ മാത്രമാണു ഭൂമിയിലെന്നു പറഞ്ഞായിരുന്നു ഏറ്റെടുക്കൽ. അതേസമയം, 5.74 ഏക്കറിന്റെ തുടർച്ചയായുണ്ടായിരുന്ന 1.75 ഏക്കർ ഏറ്റെടുത്തതുമില്ല. സമീപത്തെ മറ്റൊരാളുടെയും ഭൂമിയും ഒരു സുപ്രഭാതത്തിൽ ‘വനം’ ആയതുമില്ല.
വനമാണെന്നു വാദിച്ച് ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് വനം ട്രൈബ്യൂണൽ റദ്ദാക്കിയപ്പോൾ, പരിസ്ഥിതി ലോല പ്രദേശമെന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നായി വനം വകുപ്പ്. വനത്തിലേക്കു കയറി നിൽക്കാത്ത, വനത്താൽ ചുറ്റപ്പെട്ടു കിടക്കാത്ത, താൽക്കാലിക ഷെഡ് അടക്കമുണ്ടായിരുന്ന ഭൂമിയെങ്ങനെ പരിസ്ഥിതി ലോലമാകും? മാത്രമല്ല, 5.74 ഏക്കറിന്റെ തുടർച്ചയായി കിടക്കുന്ന 1.75 ഏക്കർ എന്തു കൊണ്ട് പരിസ്ഥിതി ലോലമല്ലാതായി? പരാതിക്കാരന് അനുകൂലമായി വനം ട്രൈബ്യൂണലിന്റെയും ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും അനുകൂല വിധികളുണ്ടായ കേസിൽ, ഇനി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം വേണമെന്ന വിചിത്ര വാദം ഉയർത്തുകയാണു വനംവകുപ്പ്.
സർ, നിങ്ങൾ എന്തിനാണിതു ചെയ്യുന്നത്? ഇവരെ കർഷകരല്ലാതാക്കി, സ്വസ്ഥ ജീവിതം തകർത്തത് ആർക്കു വേണ്ടി? ഭൂമി വിട്ടുകൊടുക്കാതെ, ആരെ സംരക്ഷിക്കാനാണു നിങ്ങൾ ശ്രമിക്കുന്നത്? പുതിയ വീട്ടിൽ നാരായണന്റെ ഭൂമി അവർക്ക് അന്യമാക്കിയ ഉദ്യോഗസ്ഥൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോയെന്നു പോലും വ്യക്തമല്ല. പക്ഷേ, ഇതുപോലുള്ള ക്രൂരത ആവർത്തിക്കാതിരിക്കാൻ വേണ്ടിയെങ്കിലും ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യമാണ്.