ഐപിഎൽ 17–ാം പതിപ്പിന്റെ രണ്ടാം ദിവസം ‘ഹോം’ വിജയങ്ങളുടേതായിരുന്നു. മുല്ലാൻപുരിലെ പുതിയ മൈതാനത്തിലെ കന്നി ഐപിഎൽ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കാൻ കഴിഞ്ഞതാണ് പഞ്ചാബ് കിങ്സിന്റെ നേട്ടമെങ്കിൽ, വിജയ പരാജയ സാധ്യതകൾ മാറിയും മറിഞ്ഞുംനിന്ന മത്സരത്തിനൊടുവിൽ സ്വന്തം കാണികൾക്ക് മുന്നിൽ തല ഉയർത്തി നിൽക്കാനായതിന്റെ സന്തോഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്.

ഐപിഎൽ 17–ാം പതിപ്പിന്റെ രണ്ടാം ദിവസം ‘ഹോം’ വിജയങ്ങളുടേതായിരുന്നു. മുല്ലാൻപുരിലെ പുതിയ മൈതാനത്തിലെ കന്നി ഐപിഎൽ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കാൻ കഴിഞ്ഞതാണ് പഞ്ചാബ് കിങ്സിന്റെ നേട്ടമെങ്കിൽ, വിജയ പരാജയ സാധ്യതകൾ മാറിയും മറിഞ്ഞുംനിന്ന മത്സരത്തിനൊടുവിൽ സ്വന്തം കാണികൾക്ക് മുന്നിൽ തല ഉയർത്തി നിൽക്കാനായതിന്റെ സന്തോഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ 17–ാം പതിപ്പിന്റെ രണ്ടാം ദിവസം ‘ഹോം’ വിജയങ്ങളുടേതായിരുന്നു. മുല്ലാൻപുരിലെ പുതിയ മൈതാനത്തിലെ കന്നി ഐപിഎൽ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കാൻ കഴിഞ്ഞതാണ് പഞ്ചാബ് കിങ്സിന്റെ നേട്ടമെങ്കിൽ, വിജയ പരാജയ സാധ്യതകൾ മാറിയും മറിഞ്ഞുംനിന്ന മത്സരത്തിനൊടുവിൽ സ്വന്തം കാണികൾക്ക് മുന്നിൽ തല ഉയർത്തി നിൽക്കാനായതിന്റെ സന്തോഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ 17–ാം പതിപ്പിന്റെ രണ്ടാം ദിവസം ‘ഹോം’ വിജയങ്ങളുടേതായിരുന്നു. മുല്ലാൻപുരിലെ പുതിയ മൈതാനത്തിലെ കന്നി ഐപിഎൽ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കാൻ കഴിഞ്ഞതാണ് പഞ്ചാബ് കിങ്സിന്റെ നേട്ടമെങ്കിൽ, വിജയ പരാജയ സാധ്യതകൾ മാറിയും മറിഞ്ഞുംനിന്ന മത്സരത്തിനൊടുവിൽ സ്വന്തം കാണികൾക്ക് മുന്നിൽ തല ഉയർത്തി നിൽക്കാനായതിന്റെ സന്തോഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്.

∙ മടങ്ങിവരവ് ശരിക്കും അറിയിച്ച് പന്ത്

ADVERTISEMENT

453 ദിവസത്തെ ഇടവേളയ്ക്കു ശേഷം കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്തിയ ഋഷഭ് പന്ത് തന്നെ ആയിരുന്നു പ്രധാന ചർച്ചാ വിഷയം. ഇത്രയും നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുമ്പോൾ, മുൻപ് ഉണ്ടായിരുന്ന അതേ ഫോമിൽ തന്നെ അദ്ദേഹത്തിന് കളിക്കാനാകുമോ എന്നതായിരുന്നു പ്രധാന ചോദ്യം. എന്നാൽ എല്ലാ സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ട് പന്ത് നിറഞ്ഞുകളിക്കുന്ന കാഴ്ചയ്ക്കാണ് ഇന്നലെ മുല്ലാൻപുരിൽ കണ്ടത്. ബാറ്റിങ്ങിൽ തന്റെ എല്ലാ പ്രിയപ്പെട്ട ഷോട്ടുകളും കളിക്കാൻ ശ്രമിച്ച പന്ത്, വിക്കറ്റിന് പിന്നിലെത്തിയപ്പോഴും മികച്ച പ്രകടനമാണ് നടത്തിയത്.

ഋഷഭ് പന്ത് (Photo by Sajjad HUSSAIN / AFP)

കളിയുടെ 11–ാം ഓവറിൽ ജിതേഷ് ശർമയെ പുറത്താക്കാൻ ലഭിച്ച സുവർണാവസരം ചെറിയ ടൈമിങ് പ്രശ്നം കാരണം പന്തിന് നഷ്ടപ്പെട്ടിരുന്നു. എന്നാൽ, അതിനെല്ലാം മറുപടി എന്ന നിലയിൽ തൊട്ടടുത്ത ഓവറിൽ പന്ത് തന്നെ അവിസ്മരണീയമായ ടൈമിങ്ങോടെ ജിതേഷ് ശർമയെ സ്റ്റംപ് ചെയ്ത് പുറത്താക്കി. പന്തിൽ പഴയതിനേക്കാൾ വീര്യം കൂടിയിട്ടുണ്ടെന്ന് എന്ന് അദ്ദേഹം തെളിയിച്ചു.

∙ പഞ്ചാബിന്റെ വിജയ സമവാക്യം

വിജയം പഞ്ചാബിനൊപ്പമോ ഡൽഹിക്കൊപ്പമോ  എന്ന് സംശയിച്ച എല്ലാവർക്കും ബാറ്റുകൊണ്ട് മറുപടി നൽകിയത് സാം കറനും ലിയാം ലിവിങ്സ്റ്റനുമാണ്. 47 പന്തുകളിൽ നിന്ന് 6 ഫോറുകളുടെയും ഒരു സിക്സറിന്റെയും അകമ്പടിയിൽ 63 റൺസ് അടിച്ചുകൂട്ടിയതിന് പിന്നാലെ  19–ാം ഓവറിൽ സാം പുറത്താകുമ്പോൾ പഞ്ചാബിന് വിജയം ഏറക്കുറെ ഉറപ്പായിരുന്നു. മുൻനിര വിക്കറ്റുകൾ പലതും കടപുഴകിയപ്പോഴും സാം കറണിന് ശക്തമായ പിന്തുണ നൽകിയ ലിവിങ്സ്റ്റണിന് അവസാന ആളിക്കത്തലിനുള്ള അവസരം മാത്രമായിരുന്നു അപ്പോൾ ബാക്കി ഉണ്ടായിരുന്നത്. ഇരുപതാം ഓവറിലെ രണ്ടാം പന്ത് ഗാലറിയിലേക്ക് പറത്തിവിട്ട് പഞ്ചാബിന് സ്വപ്ന വിജയം സമ്മാനിച്ചതും ഇതേ ലിവിങ്സ്റ്റൻ തന്നെ.

ലിയാം ലിവിങ്സ്റ്റൻ (Photo by Sajjad HUSSAIN / AFP)
ADVERTISEMENT

അപ്പോഴേക്കും 21 പന്തുകളിൽ നിന്ന് രണ്ട് ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെടെ 38 റൺസ് ലിവിങ്സ്റ്റന്റെ അക്കൗണ്ടിൽ ചേർക്കപ്പെട്ടിരുന്നു. എന്നാൽ, ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത പഞ്ചാബിന് വേണ്ടി ആദ്യ ഓവറിൽ പന്തെടുത്തത് സാം കറണായിരുന്നെങ്കിലും അദ്ദേഹത്തിന് പിന്നീട് ഓവറുകൾ ലഭിച്ചില്ല. ആദ്യ ഓവറിൽ തന്നെ 2 ബൗണ്ടറികൾ ഉൾപ്പെടെ 10 റൺസാണ് അദ്ദേഹം വഴങ്ങിയത്.

∙ തല്ല് വാങ്ങിക്കൂട്ടി മിച്ചൽ

മിച്ചൽ മാർഷ് ബാറ്റുകൊണ്ട് നേരിട്ട ആദ്യ രണ്ട് പന്തുകളും അവസാനിച്ചത് ബൗണ്ടറി ലൈനിന് പുറത്തായിരുന്നു. പിന്നീട് 10 ബോളുകൾക്കൂടി നേരിട്ടെങ്കിലും സ്കോർ ചെയ്തത് രണ്ട് ബോളുകളിൽ മാത്രമാണ്. അതു രണ്ടും സിക്സറുകൾ ആയിരുന്നു. 12 പന്തുകളിൽ നിന്ന് 20 റൺസ് എടുത്ത് പുറത്തായ മിച്ചൽ പിന്നീട് ബോൾ കയ്യിലെടുക്കുന്നത് ഇഷാന്ത് ശർമ പരുക്കേറ്റ് മടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ വിടവ് നികത്താനായാണ്.  ബാറ്റിൽ നിന്ന് വലിയ മെച്ചമുണ്ടാക്കാൻ കഴിയാതെ പോയ മാർഷ് ബോളിങ്ങിലും പരാജയമായി.  4 ഓവറുകളിൽ പന്തെറിഞ്ഞ മാർഷ് വിട്ടുകൊടുത്തത് 52 റൺസാണ്. അതും ഒരു വിക്കറ്റ് പോലും നേടാനായതുമില്ല.

മത്സരത്തിനിടെ പരുക്കേറ്റ ഇഷാന്ത് ശർമ (Photo by Sajjad HUSSAIN / AFP)

∙ ഇടറിവീണ് ഇഷാന്ത് ശർമ

ADVERTISEMENT

നന്നായി കളിച്ചുകൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി പറ്റുന്ന അപകടങ്ങൾ കളിയുടെ ഗതിയെത്തന്നെ തിരിച്ചുവിടാറുണ്ട്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പഞ്ചാബിനെതിരായ മത്സരത്തിനിടെ ഇഷാന്ത് ശർമയ്ക്ക് സംഭവിച്ചത്. രണ്ട് ഓവറുകൾ പൂർത്തിയാക്കിയ ശർമ 16 റൺസുകൾ വിട്ടുനൽകി ഒരു വിക്കറ്റ് സ്വന്തമാക്കുകയും ജോണി ബയസ്റ്റോയുടെ നിർണായക വിക്കറ്റിലേക്ക് കൈപ്രയോഗം നടത്തിയും തിളങ്ങി നിൽക്കുമ്പോഴാണ് പരുക്ക് പറ്റി അദ്ദേഹം പവലിയനിലേക്ക് മടങ്ങിയത്. കളി അവസാനിച്ചപ്പോൾ ക്യാപിറ്റൽസ് നായകൻ പന്ത് പറഞ്ഞതും അതുതന്നെയാണ്, ‘കളിയുടെ ഗതിനിർണയിച്ചത് ഇഷാന്തിന്റെ അഭാവംതന്നെയാണ്’.

അഭിഷേക് പോറൽ (Photo by Sajjad HUSSAIN / AFP)

∙ ശരിക്കും ഇംപാക്ട് നൽകി അഭിഷേക്

പഞ്ചാബിന് വിജയം സമ്മാനിച്ചത് സാം കറണും ലിവിങ്സ്റ്റനും ആണെങ്കിൽ, ഡൽഹിക്ക് മാന്യമായ ടോട്ടൽ സമ്മാനിച്ചത് അഭിഷേക് പോറൽ എന്ന ഇംപാക്ട് പ്ലെയറാണ്. ഇന്നിങ്സ് അവസാനിക്കാൻ 16 പന്തുകൾ മാത്രം അവശേഷിക്കെ ഇംപാക്ട് പ്ലെയറെ അവതരിപ്പിച്ച ഡൽഹി ക്യാപിറ്റൽസിന്റെ നീക്കം പലരുടെയും നെറ്റി ചുളിയാൻ ഇടയാക്കിയിരുന്നു. എന്നാൽ, റിക്കി പോണ്ടിങ്ങിന്റെ തിരഞ്ഞെടുപ്പിന് അടിവരയിടുന്ന പ്രകടനമാണ് അദ്ദേഹം പിന്നെ കാഴ്ചവച്ചത്. ആകെ നേരിട്ടത് 10 പന്തുകൾ. ഒരു ബോൾ പോലും ഡോട്ട് ആകാൻ അനുവദിക്കാതിരുന്ന അഭിഷേക് 4 ബോളുകളിൽ ഓരോ റൺസ് വീതം നേടി. ശേഷിച്ച 6 ബോളുകളിൽ 2 എണ്ണം സിക്സറുകൾ, 4 എണ്ണം ഫോറുകൾ. ആകെ 10 ബോളിൽ നിന്ന് 32 റൺസ്. ഇതിൽ 20–ാം ഓവറിൽ നിന്നു മാത്രം 25 റൺസ്!

മത്സരത്തിൽ ജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ് താരങ്ങളുടെ വിജയാഹ്ലാദം (Photo by DIBYANGSHU SARKAR / AFP)

∙ കെകെആർ Vs എസ്ആർഎച്ച് അഥവാ ക്ലാസൻ Vs റസൽ

മറ്റുഘടകങ്ങൾ ഒട്ടേറെയുണ്ടെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തെ ക്ലാസൻ – റസൽ പോരാട്ടം എന്നു വിളിക്കുന്നതാകും കൂടുതൽ ഉചിതം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഈ ഐപിഎൽ സീസണിലെ അദ്യ 200 പ്ലസ് സ്കോറിലേക്ക് കൈപിടിച്ചത് ആന്ദ്രെ റസൽ ആണ്. റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് റസൽ ശരിക്കും ഒരു പൂരത്തിന് തന്നെയാണ് കൊൽക്കത്തയിൽ തിരി തെളിച്ചത്. വെറും 25 പന്തുകളിൽ നിന്ന് റസൽ അടച്ചുകൂട്ടിയത് 64 റൺസാണ്. ഏഴു സിക്സറുകളും 3 ഫോറും ഉൾപ്പെടുന്നതായിരുന്നു ആ വെടിക്കെട്ട് ബാറ്റിങ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം മികച്ചതായെങ്കിലും ഇടയ്ക്ക് എവിടെയോ അവരുടെ താളം തെറ്റി.

ആന്ദ്രെ റസലിന്റെ ബോളിങ് (Photo by DIBYANGSHU SARKAR / AFP)

ഒടുവിൽ ഹെയ്ൻറിച് ക്ലാസൻ കാര്യങ്ങൾ ഏറ്റെടുത്തതോടെ കളിയുടെ താളം ആകെ മാറി. ഒരുഘട്ടത്തിൽ 22 ബോളിൽ നിന്ന് 66 റൺസ് വിജയലക്ഷ്യം വരെ ഹൈദരാബാദിനു മുന്നിൽ തെളിഞ്ഞു. ഇനി പ്രതീക്ഷ വേണ്ടെന്ന് എല്ലാവരും ഉറപ്പിച്ച നിമിഷം, എന്നാൽ ക്ലാസൻ മാത്രം ഇതൊന്നും കാണുന്നും അറിയുന്നും ഇല്ലായിരുന്നു!  അദ്ദേഹത്തിന്റെ ഏക ശ്രദ്ധ സിക്സർ അടിക്കുക എന്നത് മാത്രമായിരുന്നു. 29 പന്തുകൾ നേരിട്ട കാൾസൻ അടിച്ചുകൂട്ടിയത് 8 സിക്സറുകളുടെ അകമ്പടിയോടെ 63 റൺസാണ്. ഒടുവിൽ ടീമിനും വിജയത്തിനും മധ്യേ ഒരു ബോളും 5 റൺസും എന്ന നിലയിലാക്കിയ ശേഷമാണ് അദ്ദേഹം കൂടാരം കയറിയത്. എന്നാൽ പിന്നാലെ എത്തിയ ക്യാപ്റ്റൻ കമിൻസിന് ആ നേട്ടത്തിലേക്ക് ബാറ്റ് വീശാനായില്ല. ഹൈദരാബാദിന് 4 റൺ പരാജയം.

റിങ്കു സിങ്ങ് (Photo by DIBYANGSHU SARKAR / AFP)

∙ എറിഞ്ഞു നിർത്തി, റാണയും നടരാജനും

ബാറ്റുകൊണ്ട് ക്ലാസനും റസലും ആറാട്ട് നടത്തിയെങ്കിലും ഇരു ടീമുകളെയും പരസ്പരം അവസാന ഓവറുകളിൽ വിറപ്പിച്ച രണ്ട് ബോളർമാരുണ്ട്. അവസാന ഓവറിലെ ഹൈദരാബാദിന്റെ വിജയ ലക്ഷ്യമായിരുന്ന 13 റൺ‍സിനെ ചെറുത്തു തോൽപിച്ച കൊൽക്കത്ത താരം ഹർഷിത് റാണയാണ് ഇവരിൽ മിന്നും താരം. അവസാന ഓവറിൽ 13 റൺസ് വിജയലക്ഷ്യം മുന്നിലുള്ളപ്പോൾ ഓവറിലെ ആദ്യ ബോൾ തന്നെ ക്ലാസൻ സിക്സർ പറത്തി, വിജയ ലക്ഷ്യം 5 ബോളിൽ 7 റൺസായി ചുരുങ്ങി. എന്നാൽ അവിടെ നിന്നായിരുന്നു റിയൽ ട്വിസ്റ്റിന്റെ ആരംഭം. രണ്ടാം ബോളിൽ ഒരു റൺ ഓടിയെടുത്ത് ക്ലാസൻ സ്ട്രൈക് ഷഹബാസ് അഹമ്മദിന് കൈമാറി. എന്നാൽ അടുത്ത പന്തിൽ കൂറ്റനടിക്ക് മുതിർന്ന ഷഹബാസിന് ലക്ഷ്യം പൂർത്തിയാക്കാനായില്ല.

അദ്ദേഹം 5 ബോളുകളിൽ നിന്ന് 2 സിക്സറുകളും ഒരു ഫോറും ഉൾപ്പെടെ സ്വന്തമാക്കിയ 16 റൺസുമായി മടങ്ങി. പകരക്കാരനായി എത്തിയ മാർകോയാൻസൻ,  ക്ലാസന് സ്ട്രൈക് കൈമാറിയെങ്കിലും അടുത്ത സിക്സർ നേടാനുള്ള ശ്രമത്തിനിടെ അദ്ദേഹം പുറത്തായി. അടുത്ത ബോളിൽ ഒരു റൺ പോലും സ്കോർ ചെയ്യപ്പെട്ടതുമില്ല, 4 റൺസ് വിജയം കൊൽക്കത്തയ്ക്കൊപ്പം കുതിക്കുകയും ചെയ്തു.

ടി. നടരാജൻ (Photo by DIBYANGSHU SARKAR / AFP)

16, 17 ഓവറുകളിൽ നിന്ന് 18 റൺസ് വീതം. 18–ാം ഓവറിൽ നിന്ന് 15 റൺസ്. 19–ാം ഓവറിൽ നിന്ന് 26 റൺസ്... ഇന്നിങ്സിന്റെ അവസാന ക്വാർട്ടറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റർമാർ അടിച്ചുകൂട്ടിയ സ്കോറുകളാണിത്. എന്നാൽ ഇത്രയും ഫോമിൽ ബാറ്റുവീശിക്കൊണ്ടിരുന്ന ടീമിന് 20–ാം ഓവറിൽ വെറും 8 റൺസ് മാത്രം വിട്ടു നൽകി റിങ്കു സിങ്ങിന്റെ വിക്കറ്റും സ്വന്തമാക്കിയാണ് നടരാജൻ താരമായത്. ആ ഓവറിൽകൂടി റസലും കൂട്ടരും വെടിക്കെട്ട് നടത്തിയിരുന്നെങ്കിൽ കൊൽക്കത്തയുടെ ടോട്ടൽ സ്കോർ 225 കടന്നേനെ!

English Summary:

Rishabh Pant's Comeback Ignites IPL 17th Edition: Punjab Kings and KKR Emerge Victorious