അഞ്ചാം തവണയും രാജപ്രൗഢിയിൽ സഞ്ജു; കടംവീട്ടി കരുത്തുകാട്ടി ബുമ്ര; പഴയ ‘ഹോമിൽ’ പതറി പാണ്ഡ്യ
ഐപിഎൽ 17–ാം സീസണിലെ അഞ്ചാം മത്സരത്തിലും ‘വീട്’ വിടാതെ വിജയം! ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും വിജയം ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്ന ടീമുകൾക്കും ഗാലറിയിൽ തിങ്ങിനിറയുന്ന ആരാധകർക്കുമൊപ്പം. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ തുടങ്ങിവച്ച ശീലം പഞ്ചാബും കൊൽക്കത്തയും രാജസ്ഥാനും ഒടുവിൽ ഗുജറാത്തും തുടരുകയാണ്. സീസണിന്റെ മൂന്നാം ദിവസം ജയ്പുരിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ രാജകീയ വിജയം സ്വന്തമാക്കിയപ്പോൾ, അഹമ്മദാബാദിൽ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ് മുട്ടുകുത്തിച്ചത് ഹാർദിക്കിന്റ മുംബൈ ഇന്ത്യൻസിനെ. രാജസ്ഥാനിലെ പോരാട്ടം വിക്കറ്റ് കീപ്പർ നായകൻമാരായ സഞ്ജു സാംസണിന്റെയും കെ.എൽ. രാഹുലിന്റെയും ടീമുകൾ തമ്മിലായിരുന്നെങ്കിൽ, അഹമ്മദാബാദിൽ മുഖാമുഖം നിന്നത് പുതുമുഖ നായകൻമാരായ ശുഭ്മൻ ഗില്ലിന്റെയും ഹാർദിക് പാണ്ഡ്യയുടേയും ടീമുകളായിരുന്നു. ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായി ഗുജറാത്ത് ടൈറ്റൻസിനുവേണ്ടി ശുഭ്മൻ ഗിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, മുംബൈ ഇന്ത്യൻസിന്റെ നായകനായി ഹാർദിക് പാണ്ഡ്യയുടെയും കന്നി മത്സരമായിരുന്നു ഇത്. നായകനായി അരങ്ങേറ്റംകുറിച്ച മത്സരത്തിൽ തന്നെ വിജയിച്ചതിന്റെ ത്രില്ലിലാണ് ശുഭ്മൻ ഗില്ലെങ്കിൽ, നായക സ്ഥാനം ഉപേക്ഷിച്ചുവന്ന ടീമിനോട് പരാജയപ്പെടേണ്ടി വന്നതിന്റെ നിരാശയിലാണ് ഹാർദിക് പാണ്ഡ്യ.

ഐപിഎൽ 17–ാം സീസണിലെ അഞ്ചാം മത്സരത്തിലും ‘വീട്’ വിടാതെ വിജയം! ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും വിജയം ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്ന ടീമുകൾക്കും ഗാലറിയിൽ തിങ്ങിനിറയുന്ന ആരാധകർക്കുമൊപ്പം. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ തുടങ്ങിവച്ച ശീലം പഞ്ചാബും കൊൽക്കത്തയും രാജസ്ഥാനും ഒടുവിൽ ഗുജറാത്തും തുടരുകയാണ്. സീസണിന്റെ മൂന്നാം ദിവസം ജയ്പുരിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ രാജകീയ വിജയം സ്വന്തമാക്കിയപ്പോൾ, അഹമ്മദാബാദിൽ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ് മുട്ടുകുത്തിച്ചത് ഹാർദിക്കിന്റ മുംബൈ ഇന്ത്യൻസിനെ.
രാജസ്ഥാനിലെ പോരാട്ടം വിക്കറ്റ് കീപ്പർ നായകൻമാരായ സഞ്ജു സാംസണിന്റെയും കെ.എൽ. രാഹുലിന്റെയും ടീമുകൾ തമ്മിലായിരുന്നെങ്കിൽ, അഹമ്മദാബാദിൽ മുഖാമുഖം നിന്നത് പുതുമുഖ നായകൻമാരായ ശുഭ്മൻ ഗില്ലിന്റെയും ഹാർദിക് പാണ്ഡ്യയുടേയും ടീമുകളായിരുന്നു. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായി ഗുജറാത്ത് ടൈറ്റൻസിനുവേണ്ടി ശുഭ്മൻ ഗിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, മുംബൈ ഇന്ത്യൻസിന്റെ നായകനായി ഹാർദിക് പാണ്ഡ്യയുടെയും കന്നി മത്സരമായിരുന്നു ഇത്. നായകനായി അരങ്ങേറ്റംകുറിച്ച മത്സരത്തിൽ തന്നെ വിജയിച്ചതിന്റെ ത്രില്ലിലാണ് ശുഭ്മൻ ഗില്ലെങ്കിൽ, നായക സ്ഥാനം ഉപേക്ഷിച്ചുവന്ന ടീമിനോട് പരാജയപ്പെടേണ്ടി വന്നതിന്റെ നിരാശയിലാണ് ഹാർദിക് പാണ്ഡ്യ.
∙ അഞ്ചാമതും 50 പ്ലസ്; വീറോടെ സഞ്ജു
മുന്നിൽ നിന്ന് നയിച്ച സഞ്ജു ഇത്തവണയും പതിവ് തെറ്റിച്ചില്ല, തുടർച്ചയായ അഞ്ചാം സീസണിലും ആദ്യ മത്സരത്തിൽ അർധ സെഞ്ചറിക്കു മുകളിൽ റൺസും ടീം ടോപ് സ്കോറർ പട്ടവും സഞ്ജുവിന് സ്വന്തം. ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 52 പന്തിൽ 82 റൺസ് നേടിക്കൊണ്ടാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ തന്റെ പതിവ് തുടർന്നത്. ഇത്തവണയും കളിയിലെ കേമൻ പട്ടവും സഞ്ജുവിന് തന്നെ. 2020– 2024 ഐപിഎൽ സീസണുകളിൽ ആദ്യ കളിയിലെ പ്ലയർ ഓഫ് ദ് മാച്ച് പട്ടം സഞ്ജുവിന് ലഭിക്കാതെ പോയത് ഒരിക്കൽ മാത്രമാണ്, 2023ൽ. ആ സീസണിലും ആദ്യ മത്സരത്തിൽ 32 പന്തിൽ 55 റൺസ് അടിച്ചുകൂട്ടി റോയൽസിന്റെ ടോപ് സ്കോറർ ആയത് സഞ്ജു ആയിരുന്നെങ്കിലും 22 പന്തുകളിൽ 54 റൺസ് നേടിയ ജോസ് ബട്‌ലറാണ് അത്തവണ പ്ലയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
2020 മുതൽ ആദ്യ മത്സരങ്ങളിലെ സഞ്ജു
(വർഷം, റൺസ്, നേരിട്ട പന്തുകൾ, സ്ട്രൈക് റേറ്റ്, എതിരാളി, രാജസ്ഥാൻ റോയൽസിന്റെ മത്സര ഫലം എന്ന ക്രമത്തിൽ)
∙ 2020 : 74 – 32 – 231.25 – 1 – 9 – ചെന്നൈ – 20 റൺസ് വിജയം
∙ 2021 : 119 – 63 – 188.88 – 12 – 7 – പഞ്ചാബ് – 4 റൺസ് പരാജയം
∙ 2022 : 55 – 27 – 203.70 – 3 – 5 – ഹൈദരാബാദ് – 61 റൺസ് വിജയം
∙ 2023 : 55 – 32 – 171.87 – 3 – 4 – ഹൈദരാബാദ് – 72 റൺസ് വിജയം
∙ 2024 : 82* – 52 – 157.69 – 3 – 6 – ലക്നൗ – 20 റൺസ് വിജയം
2020 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിൽ തോൽവി നുണഞ്ഞിട്ടുള്ളത് ഒരിക്കൽ മാത്രമാണ്, സഞ്ജു സാംസൺ രാജസ്ഥാന്റെ നായക പദവി ഏറ്റെടുത്ത 2021ൽ. പഞ്ചാബ് കിങ്സ് ഉയർത്തിയ 222 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന റോയൽസിന് 5 റൺസ് പിന്നിൽ കാലിടറി. അവസാന ഓവറുകളിൽ കിണഞ്ഞ് പരിശ്രമിച്ചിട്ടും 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമാണ് റോയൽസിന് നേടാനായത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും സെഞ്ചറി നേട്ടത്തോടെ (63 പന്തിൽ 119 റൺസ്) ടീമിനെ മുന്നിൽ നിന്ന് നയിച്ച സഞ്ജുവിനെത്തന്നെയാണ് അത്തവണയും കളിയിലെ കേമനായി തിരഞ്ഞെടുത്തത്.
∙ തിരികൊളുത്തി, ആളിക്കത്തിക്കാനാകാതെ ജയ്സ്വാൾ
17–ാം സീസണിലും കാര്യങ്ങൾ വ്യത്യസ്തമായില്ല, നായകൻ സഞ്ജു തന്നെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു, വിജയത്തിലേക്ക്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് ആദ്യ 4 ഓവറുകൾ പൂർത്തിയായപ്പോൾ സ്കോർ ബോർഡിൽ ഉണ്ടായിരുന്ന സമ്പാദ്യം ഒരു വിക്കറ്റിന് 32 റൺസ് മാത്രമായിരുന്നു. പിന്നീടാണ് കളിയുടെ പുരോഗതി എല്ലാ നിലയിലും മാറ്റിമറിച്ച ഓവർ പിറന്നത്. മുഹ്സിൻ ഖാൻ എറിഞ്ഞ അഞ്ചാം ഓവറിന്റെ ആദ്യ 5 ബോളുകളിൽ നിന്ന് സഞ്ജുവും ജയ്സ്വാളും ചേർന്ന് 2 സിക്സറുകളുടെയും ഒരു ഫോറിന്റെയും കരുത്തിൽ അടിച്ചുകൂട്ടിയത് 17 റൺസ്.
എന്നാൽ ഓവറിലെ അവസാന പന്തിൽ ജയ്‌സ്വാളിന്റെ വിക്കറ്റ് റോയൽസിന് നഷ്ടമായി. ഓപ്പണറായെത്തിയ ജയ്‌സ്വാൾ ആരാധകർ ആഗ്രഹിച്ച ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തിയെങ്കിലും അത് ആളിക്കത്തിക്കാനായില്ല. 3 ഫോറും ഒരു സിക്സും ഉൾപ്പെടെ 12 പന്തിൽ 24 റൺസ് നേടിയ ജയ്‌സ്വാൾ മുഹ്സിൻ ഖാന്റെ ബോളിൽ ക്രുനാൽ പാണ്ഡ്യക്ക് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. പിന്നീട് കരുതിക്കളിച്ച റോയൽസിന് തുടർന്നുള്ള 3 ഓവറുകളിൽ നിന്ന് 14 റൺസ് മാത്രമാണ് നേടാനായത്. ജയ്‌സ്വാൾ ക്രീസിൽ ഉണ്ടായിരുന്നപ്പോഴുള്ള 9.80 എന്ന റൺ നിരക്ക് 7.87 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
∙ കുരുക്കായി ക്രുനാൽ, കരുത്തോടെ പരാഗ്
യഷ് താക്കൂർ എറിഞ്ഞ ഒൻപതാം ഓവറിൽ സഞ്ജുവും റയാൻ പരാഗും ചേർന്ന് സ്കോറിങ് ടോപ് ഗിയറിലേക്ക് മാറ്റി. ഇരുവരും ചേർന്ന് 3 സിക്സറുകൾ ഉൾപ്പെടെ 21 റൺസാണ് ആ ഓവറിൽ നിന്ന് അടിച്ചുകൂട്ടിയത്. മൂന്നാം ഓവറിന്റെ ആദ്യ ബോളിൽ തന്നെ ക്രീസിലെത്തിയെങ്കിലും, അതുവരെ 21 ബോളിൽ 21 റൺസ് എന്ന നിലയിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിക്കൊണ്ടിരുന്ന സഞ്ജു സ്കോറിങ് വേഗംകൂട്ടി തുടങ്ങിയതും ഇവിടെ നിന്നാണ്. എന്നാൽ, തുടർന്ന് ബോൾ കയ്യിലെടുത്ത ക്രുനാൽ പാണ്ഡ്യയുടെയും മികച്ച പ്രകടനം റോയൽസിന് കല്ലുകടിയായി.
ക്രുനാൽ പാണ്ഡ്യയുടെ 4 ഓവറുകളിൽ നിന്ന് 19 റൺസ് മാത്രമാണ് രാജസ്ഥാൻ ബാറ്റർമാർക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. ഈ നാല് ഓവറുകൾക്കിടയിൽ ഒരിക്കൽ പോലും പന്ത് ബൗണ്ടറി കടന്നുമില്ല. രവി ബിഷ്ണോയി എറിഞ്ഞ 11–ാം ഓവറിൽ 15 റൺസ് നേടിയ ശേഷം റോയൽസിന്റെ സ്കോർ ബോർഡിൽ ഒറ്റയടിക്ക് കാര്യമായ കുതിപ്പുണ്ടായത് നവീൻ ഉൽ ഹക്കിന്റെ 15–ാം ഓവറിലാണ്. 15 റൺസ് കൂട്ടിച്ചേർത്തെങ്കിലും അവസാന പന്തിൽ റയാൻ പരാഗിന്റെ വിക്കറ്റ് റോയൽസിന് നഷ്ടമായി. സഞ്ജുവിനൊപ്പം മൂന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പരാഗ് കൂടാരം കയറിയത്. 29 പന്തിൽ നിന്ന് 43 റൺസായിരുന്നു പരാഗിന്റെ സമ്പാദ്യം.
∙ കൂട്ടായി ജുറേൽ, വീശിയടിച്ച് സഞ്ജു
തുടർന്നുവന്ന ഹെറ്റ്മെയർ സ്കോർ ബോർഡിൽ കാര്യമായ സംഭാവന ചെയ്യാതെ മടങ്ങി (7 പന്തുകളിൽ നിന്ന് 5 റൺസ്). അവസാന ഓവറുകളിൽ സഞ്ജുവിന് കൂട്ടായത് യുവതാരം ധ്രുവ് ജുറേലാണ്. 20–ാം ഓവറിലെ വെടിക്കെട്ട് ഉൾപ്പെടെ രാജസ്ഥാൻ സ്കോർ 193/4 എന്ന നിലയിൽ എത്തിയപ്പോൾ, ഒരു ഫോറും ഒരു സിക്സറും ഉൾപ്പെടെ 20(12) റൺസായിരുന്നു ജുറേലിന്റെ സംഭാവന. 18 ഓവർ ബാറ്റുമായി ക്രീസിലുണ്ടായിരുന്ന സഞ്ജുവിന് ഇന്നിങ്സ് അവസാനിച്ചപ്പോൾ സെഞ്ചറി തികയ്ക്കാൻ വേണ്ടിയിരുന്നത് 18 റൺസ്. തുടർന്ന് ബാറ്റർ സഞ്ജു വിക്കറ്റ് കീപ്പറിന്റെ കുപ്പായത്തിലേക്ക് ചേക്കേറി.
∙ തുടക്കം പിഴച്ച് സൂപ്പർ ജയന്റ്സ്
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സിന്റെ തുടക്കം ഒട്ടും സുഖകരമായിരുന്നില്ല. ബോൾട് എറിഞ്ഞ ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ ബൗണ്ടറി നേടിയെങ്കിലും അതേ ഓവർ അവസാനിക്കും മുൻപു തന്നെ ഓപ്പണർ ക്വിന്റൻ ഡികോക്ക് പുറത്തായി. പിന്നാലെ വന്ന ദേവ്ദത്ത് പടിക്കൽ റൺസ് ഒന്നും നേടാതെയും ആയുഷ് ബദോനി ഒരു റൺ മാത്രം നേടിയും പുറത്തായി. അപ്പോൾ ലക്നൗ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 11 റൺസിന് 3 വിക്കറ്റ്. തുടക്കത്തിലെ പതർച്ചയിൽ നിന്ന് ക്യാപ്റ്റൻ കെ.എൽ. രാഹുലിന് ഒപ്പം ചേർന്ന് ലക്നൗവിനെ കരകയറ്റാൻ എത്തിയ ദീപക് ഹൂഡ 2 വീതം ഫോറും സിക്സറും ഉൾപ്പെടെ 26(13) റൺസ് നേടി പുറത്തായി.
∙ പ്രതീക്ഷയേകി രാഹുൽ – പുരാൻ സഖ്യം
പിന്നീടാണ് ലക്നൗവിനെ കളിയിലേക്ക് തിരികെക്കൊണ്ടുവന്ന കെ.എൽ. രാഹുൽ – നിക്കോളാസ് പുരാൻ സഖ്യം പിറവിയെടുത്തത്. ഇരുവരും അർധ സെഞ്ചറികളും പിന്നിട്ട് മുന്നേറിയപ്പോൾ റോയൽസ് അപകടം മണത്തു. തുടർന്നാണ് രാജസ്ഥാന്റെ ഡെത്ത് ഓവർ സ്പെഷലിസ്റ്റ് സന്ദീപ് ശർമയെ സഞ്ജു ബോൾ ഏൽപ്പിക്കുന്നത്. ക്യാപ്റ്റന്റെ വിശ്വാസം കാത്ത്, ലക്‌നൗ സ്കോറിങ് വേഗത്തിന് കടിഞ്ഞാണിട്ട സന്ദീപ് ശർമ കെ.എൽ. രാഹുലിന്റെ (44 പന്തിൽ 58 റൺസ്) വിക്കറ്റും സ്വന്തമാക്കി. ഇതോടെ ലക്നൗ വീണ്ടും പരാജയം മണത്തുതുടങ്ങി. അശ്വിൻകൂടി ബോളിങ് നിയന്ത്രണം കടുപ്പിച്ചതോടെ റൺ ഒഴുക്ക് കുറയാനും വിക്കറ്റുകൾ കൊഴിയാനും തുടങ്ങി. ഒടുവിൽ വിജയത്തിന് 20 റൺസ് അകലെ ലക്നൗ കീഴടങ്ങി. നിക്കോളാസ് പുരാൻ 41 പന്തിൽ 64 റൺസ് നേടി പുറത്താകാതെ നിന്നു.
∙ കൈവെള്ളയിലെ കളി തട്ടിയെറിഞ്ഞ് മുംബൈ
10 വർഷത്തിനിടെ 5 കിരീടങ്ങൾ സമ്മാനിച്ച രോഹിത് ശർമയെ ഒഴിവാക്കി, പകരം അവരോധിച്ച പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും മുംബൈ ഇന്ത്യൻസിനും തോൽവിയോടെ തുടക്കം. ഗുജറാത്തിനെതിരെ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നേടാനായത് 162 റൺസ് മാത്രം. 6 റൺസിന്റെ തോൽവി. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈയ്ക്ക് അടിയറവ് പറയേണ്ടിവന്നത് ഹാർദിക്കിന്റെ മുൻ ടീമായ ഗുജറാത്തിനോടാണെന്നത് തോൽവിയുടെ ആഴംകൂട്ടുന്നു. ബാറ്റിങ് കരുത്തൻമാരുടെ നിരയായ മുംബൈ ഇന്ത്യൻസിന് നിസ്സാരമെന്ന് തോന്നിച്ച ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയാതെവന്നത് അലക്ഷ്യമായ ബാറ്റിങ്ങിലൂടെയാണ്.
∙ ഗുജറാത്തിന് കടിഞ്ഞാണിട്ട് ബും ബും ബുമ്ര...
4–0–14–3... ഒരു ട്വന്റി 20 മത്സരത്തിലെ ബോളിങ് പ്രകടനമാണെന്ന് പറഞ്ഞാൻ വിശ്വസിക്കാൻ എളുപ്പമല്ല. എന്നാൽ, കഴിഞ്ഞ സീസണിൽ കളത്തിലിറങ്ങാൻ പറ്റാതെപോയതിന്റെ കടംകൂടി ചേർത്ത് ജസ്പ്രീത് ബുമ്ര ആഞ്ഞെറിഞ്ഞപ്പോൾ ഇത് വിശ്വസനീയമായി. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിങ് തിരഞ്ഞെടുത്തെങ്കിലും നാലാം ഓവറിൽ മാത്രമാണ് ബുമ്രയ്ക്ക് പന്ത് ലഭിച്ചത്. മുംബൈയുടെ ബോളിങ് ഓപ്പൺ ചെയ്തത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യതന്നെ ആയിരുന്നു. 15 പന്തിൽ 19 റൺസ് എടുത്ത് നിന്ന വൃദ്ധിമാൻ സാഹയുടെ വിക്കറ്റ് നേടി ഗുജറാത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചുകൊണ്ടായിരുന്നു ബുമ്രയുടെ തുടക്കം. പിന്നീട് 2 വിക്കറ്റുകൾകൂടി വീഴ്ത്തി, ആകെ വഴങ്ങിയത് ഒരേ ഒരു ബൗണ്ടറി ഉൾപ്പെടെ 14 റൺസ് മാത്രവും.
എട്ടാം ഓവറിൽ പിയൂഷ് ചൗളയുടെ പന്തിൽ ശുഭ്മൻ ഗിൽ (22 പന്തിൽ 31) പുറത്തായതോടെ കളിയുടെ ചരട് മുംബൈ ബോളർമാരുടെ കയ്യിൽ എത്തിയിരുന്നു. ആദ്യ 11 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് നേടിയ ഗുജറാത്ത് ബാറ്റർമാർക്ക് അവസാന 9 ഓവറുകളിൽ നിന്ന് കൂട്ടിച്ചേർക്കാനായത് വെറും 69 റൺസ് മാത്രമായിരുന്നു. ഇതാണ് ഐപിഎലിലെ താരതമ്യേന ചെറിയ സ്കോറായ 168 റൺസിലേക്ക് ചുരുങ്ങാൻ ഇടയാക്കിയത്. എന്നാൽ, 39 പന്തിൽ 45 റൺസ് നേടിയ സായ് സുദർശനും ശുഭ്മൻ ഗില്ലിനു പുറമേ ഗുജറാത്തിനായി ബാറ്റിങ്ങിൽ തിളങ്ങി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സായ് സുദർശനാണ്.
∙ രോഹിത്തും ഡെവാൾഡ് ബ്രെവിസും മിന്നി; പിന്നെയെല്ലാം മങ്ങി...
മുംബൈ മറുപടി ബാറ്റിങ്ങിനെത്തിയപ്പോൾ, ഓപ്പണിങ് ബാറ്ററായി ഇറങ്ങിയ ഇഷൻ കിഷൻ റൺസ് ഒന്നും എടുക്കാതെ പുറത്തായതോടെ മുൻ നായകൻ രോഹിത് ശർമ ടീമിന്റെ രക്ഷയ്ക്കെത്തി. ഡെവാൾഡ് ബ്രെവിസിനെ കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്ത് മികച്ച രീതിയിൽ മുന്നേറുന്നതിനിടെ 13–ാം ഓവറിന്റെ ആദ്യ പന്തിൽ രോഹിത് പുറത്തായി. 29 പന്തുകൾ നേരിട്ട രോഹിത്ത് അതിനോടകം 43 റൺസ് സ്വന്തമാക്കിയിരുന്നു. പിന്നാലെ ഡെവാൾഡ് ബ്രെവിസും (38 പന്തിൽ 46) പുറത്തായതോടെ മുംബൈ തോൽവി മണത്തുതുടങ്ങി. രോഹിത് പുറത്താകുമ്പോൾ മുംബൈ സ്കോർബോർഡിൽ 107 റൺസ് ഉണ്ടായിരുന്നു. അവിടെ നിന്ന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 62 റൺസ്. കൈവശം ഉണ്ടായിരുന്നത് 47 പന്തുകളും 7 വിക്കറ്റും. എന്നാൽ അവിടുന്നങ്ങോട്ട് അലക്ഷ്യമായ ബാറ്റിങ് പുറത്തെടുത്ത മുംബൈ വലിച്ചെറിഞ്ഞത് 6 വിക്കറ്റുകൾ.
നിർണായക നിമിഷത്തിലും റൺസ് കണ്ടെത്താതെ ഡോട് ബോളുകൾ തുടർക്കഥ ആയതോടെ മുംബൈ തോൽവി ഇരന്നുവാങ്ങുകയായിരുന്നു. അവസാന ഓവറിൽ വിജയത്തിലേക്ക് 19 റൺസ് വേണ്ടിയിരുന്നപ്പോൾ, ക്യാപ്റ്റൻ ഹാർദിക് അടുത്തടുത്ത ബോളുകളിൽ സിക്സറും ഫോറും പറത്തിയപ്പോൾ മുംബൈ വിജയം കൊതിച്ചതാണ്. എന്നാൽ, ലക്ഷ്യത്തിൽ മനസ്സുറപ്പിക്കാതെ അലക്ഷ്യമായി ബാറ്റ് വീശിയ ഹാർദിക് വിക്കറ്റ് തുലച്ചതോടെ മുംബൈയുടെ പരാജയം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. തൊട്ടടുത്ത പന്തിൽ പിയൂഷ് ചൗളയുടെ വിക്കറ്റും തെറിച്ചതോടെ വിജയ ലക്ഷ്യം 2 ബോളിൽ 9 റൺസായി. എന്നാൽ ഈ രണ്ട് പന്തുകളിൽ നിന്ന് ആകെ നേടാനായത് 2 റൺസും. ഒടുവിൽ മുൻ നായകനുള്ള സമ്മാനം എന്ന നിലയിൽ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിന് 6 റൺസിന്റെ തോൽവി സമ്മാനിച്ചു. തുടർച്ചയായ 12–ാം സീസണിലാണ് ഐപിഎലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തോൽവി വഴങ്ങുന്നത്.