ഹാർദികിന്റെ ക്യാപ്ടൻസിയും രോഹിത്തിന്റെ ധർമ സങ്കടവും- കാണാം ‘ഡഗൗട്ട്’ വിഡിയോ
എം.എസ്.ധോണിയുടെ അവസാന സീസൺ മുതൽ ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം വരെ നീളുന്ന ഒട്ടേറെ പ്രത്യേകതകളുമായാണ് ഐപിഎൽ 17–ാം സീസൺ ആരംഭിച്ചത്. അപ്രതീക്ഷിത അട്ടിമറികൾക്കും ചില സാംപിൾ വെടിക്കെട്ടുകൾക്കും ഒപ്പം ചില അസ്വാരസ്യങ്ങൾക്കും ഐപിഎലിന്റെ ആദ്യ ആഴ്ച സാക്ഷിയായി. മുംബൈ ഇന്ത്യൻസിലെ ക്യാപ്റ്റൻസി തർക്കവും ഹാർദിക് പാണ്ഡ്യയുമായിരുന്നു അതിൽ പ്രധാനം. മുൻ ക്യാപ്റ്റൻ രോഹിത് ശർമയോടുള്ള ഹാർദിക്കിന്റെ പെരുമാറ്റം സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൻ വിമർശനങ്ങൾ നേരിട്ടു. മുംബൈ ആദ്യ മത്സരം തോൽക്കുക കൂടി ചെയ്തതോടെ ഹാർദിക്കിനോടുള്ള മുംബൈ ആരാധകരുടെ അരിശം ഇരട്ടിയായി.

ആന്ദ്രെ റസലിന്റെയും ഹെയ്ൻറിച് ക്ലാസന്റെയും വെടിക്കെട്ടുകളായിരുന്നു ആദ്യ ആഴ്ചയിലെ പ്രധാന ആകർഷണം. റസൽ മസിലിന് ക്ലാസന്റെ ‘മാസി’ലൂടെ മറുപടി നൽകാൻ ഹൈദരാബാദിന് സാധിച്ചെങ്കിലും കയ്യിലിരുന്ന മത്സരം നഷ്ടമായത് അവർക്ക് തിരിച്ചടിയായി. എങ്കിലും തുടർന്നങ്ങോട്ടുള്ള മത്സരങ്ങളിൽ ഇതിലും മികച്ച ഇന്നിങ്സുകൾ പ്രതീക്ഷിക്കാമെന്ന ഉറപ്പു നൽകിയാണ് ക്ലാസനും റസലും മടങ്ങിയത്.
സൂപ്പർ താരം വിരാട് കോലിയുടെ അർധ സെഞ്ചറിയായിരുന്നു ആദ്യ ആഴ്ചയിലെ മറ്റൊരു ഹൈലൈറ്റ്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച കോലി, 49 പന്തിൽ 79 റൺസ് നേടി ടീമിന്റെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ചു. ട്വന്റി20 ലോകകപ്പ് പടിവാതിലിൽ എത്തിനിൽക്കെ, കോലിയുടെ ഇന്നിങ്സ് ടീം ഇന്ത്യയ്ക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
മലയാളികളെ സംബന്ധിച്ചിടത്തോളവും ആഘോഷിക്കാനുള്ള വക ആദ്യ ആഴ്ചയിൽ തന്നെ ഉണ്ടായിരുന്നു. മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ പതിവുതെറ്റിക്കാതെ മറ്റൊരു ഐപിഎൽ സീസൺ കൂടി അർധ സെഞ്ചറിയുമായി തുടങ്ങി. ക്യാപ്റ്റൻസി മികവിലൂടെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ വിജയം രുചിച്ചതോടെ ആരാധകരും ഹാപ്പി. ഇനിയുമുണ്ട് ഐപിഎൽ വിശേഷങ്ങളേറെ. കാണാം വിഡിയോയിൽ.