‘മലയാറ്റൂർ മുത്തപ്പാ... പൊൻമലകയറ്റം’ എന്ന് വിശ്വാസികൾ മനംനൊന്ത് വിളിക്കുമ്പോൾ അങ്ങകലെ ഗോണ്ടഫാർ ചക്രവർത്തിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും. അതൊരു പുണ്യനിയോഗമായിരുന്നു. ഇന്തോ- പാർഥിയൻ സാമ്രാജ്യത്തിലെ പ്രഗത്ഭനായ ഗോണ്ടഫാർ ഒന്നാമൻ രാജാവിന്റെ ചരിത്ര നിയോഗം മാർത്തോമ ശ്ലീഹായെ ഇന്ത്യയിൽ എത്തിക്കുക എന്നത് ആയിരിക്കണം. അല്ലെങ്കിൽ ഗോണ്ടഫാറിന്റെ കൊട്ടാരം നിർമിതിക്ക് നല്ലൊരു ശിൽപിയെ തേടിവന്ന കപ്പലിൽ തോമാ ശ്ലീഹ എങ്ങനെ കയറാനാണ്. അങ്ങനെ നോക്കിയാൽ ഹാബാൻ എന്ന യഹൂദ വാണിക്കിന്റെ കപ്പലും അതിൽ തോമശ്ലീഹായുടെ യാത്രയും വിശ്വാസ സമൂഹത്തിന് നൽകിയത് മലയാറ്റൂർ തീർഥാടന കേന്ദ്രമാണ്. ക്രൈസ്തവർ ഏറെ വിശ്വാസത്തോടെ ആചരിക്കുന്ന വലിയ നോമ്പ് ആഴ്ചകളിലാണ് മലയാറ്റൂരിലേക്ക് പ്രധാനമായും തീർഥാടകർ എത്തിത്തുടങ്ങുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് എത്തുന്ന വിശ്വാസികൾ നാവിൽ ‘മലയാറ്റൂർ മുത്തപ്പാ പൊൻമല കയറ്റം’ എന്ന ശരണമന്ത്രവുമായി എത്തുമ്പോൾ മലയാറ്റൂർ ശബ്ദമുഖരിതമാകും. ഈസ്റ്റർ കഴിഞ്ഞുവരുന്ന പുതുഞായർ ആണ് മലയാറ്റൂർ മലകയറ്റത്തിന് തീർഥാടകർ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. പെരിയാറിന്റെ തീരത്തെ മലയാറ്റൂർ മലയിലേക്ക് തോമാ ശ്ലീഹാ എത്തിയത് എങ്ങനെയാണ്? മലനിരകൾ താണ്ടി ക്രൈസ്തവ സമൂഹം മുത്തപ്പനെ കാണാൻ എത്തുന്നത് എന്തു കൊണ്ടാണ് ? അദ്ഭുത പ്രവൃത്തികളുടെ ആലയമായി മലയാറ്റൂർ കുരിശുമുടി മാറിയതെങ്ങനെയാണ്? വിശദമായറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മലയാറ്റൂർ മുത്തപ്പാ... പൊൻമലകയറ്റം’ എന്ന് വിശ്വാസികൾ മനംനൊന്ത് വിളിക്കുമ്പോൾ അങ്ങകലെ ഗോണ്ടഫാർ ചക്രവർത്തിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും. അതൊരു പുണ്യനിയോഗമായിരുന്നു. ഇന്തോ- പാർഥിയൻ സാമ്രാജ്യത്തിലെ പ്രഗത്ഭനായ ഗോണ്ടഫാർ ഒന്നാമൻ രാജാവിന്റെ ചരിത്ര നിയോഗം മാർത്തോമ ശ്ലീഹായെ ഇന്ത്യയിൽ എത്തിക്കുക എന്നത് ആയിരിക്കണം. അല്ലെങ്കിൽ ഗോണ്ടഫാറിന്റെ കൊട്ടാരം നിർമിതിക്ക് നല്ലൊരു ശിൽപിയെ തേടിവന്ന കപ്പലിൽ തോമാ ശ്ലീഹ എങ്ങനെ കയറാനാണ്. അങ്ങനെ നോക്കിയാൽ ഹാബാൻ എന്ന യഹൂദ വാണിക്കിന്റെ കപ്പലും അതിൽ തോമശ്ലീഹായുടെ യാത്രയും വിശ്വാസ സമൂഹത്തിന് നൽകിയത് മലയാറ്റൂർ തീർഥാടന കേന്ദ്രമാണ്. 

ക്രൈസ്തവർ ഏറെ വിശ്വാസത്തോടെ ആചരിക്കുന്ന വലിയ നോമ്പ് ആഴ്ചകളിലാണ് മലയാറ്റൂരിലേക്ക് പ്രധാനമായും തീർഥാടകർ എത്തിത്തുടങ്ങുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് എത്തുന്ന വിശ്വാസികൾ നാവിൽ ‘മലയാറ്റൂർ മുത്തപ്പാ പൊൻമല കയറ്റം’ എന്ന ശരണമന്ത്രവുമായി എത്തുമ്പോൾ മലയാറ്റൂർ ശബ്ദമുഖരിതമാകും. ഈസ്റ്റർ കഴിഞ്ഞുവരുന്ന പുതുഞായർ ആണ് മലയാറ്റൂർ മലകയറ്റത്തിന് തീർഥാടകർ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. പെരിയാറിന്റെ തീരത്തെ മലയാറ്റൂർ മലയിലേക്ക് തോമാ ശ്ലീഹാ എത്തിയത് എങ്ങനെയാണ്? മലനിരകൾ താണ്ടി ക്രൈസ്തവ സമൂഹം മുത്തപ്പനെ കാണാൻ എത്തുന്നത് എന്തു കൊണ്ടാണ് ? അദ്ഭുത പ്രവൃത്തികളുടെ ആലയമായി മലയാറ്റൂർ കുരിശുമുടി മാറിയതെങ്ങനെയാണ്? വിശദമായറിയാം. 

മലയാറ്റൂർ മല കയറുന്ന വിശ്വാസികൾ. ( ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ ‘ തോമായുടെ നടപടികളിൽ സാക്ഷ്യപ്പെടുത്തുന്നതും ആ ചരിത്രം ’

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും അപ്പുറം വ്യാപിച്ചു കിടന്ന ഇന്തോ – പാർഥിയൻ ചക്രവർത്തിയാണ് ഗോണ്ടഫാർ. സത്യത്തിൽ തോമാശ്ലീഹായുടെ രീതികളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടനായി മത പരിവർത്തനം ചെയ്ത ഭരണാധികാരിയാണ് ഗോണ്ടഫാർ. എഡി 52 ൽ തോമാശ്ലീഹ കേരളത്തിലെത്തിയപ്പോൾ പുരാതന ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂർ. അവിടെനിന്ന് ആയിരക്കണക്കിന് മൈലുകൾക്ക് അപ്പുറമാണ് ഗോണ്ടഫാർ സ്ഥാപിച്ച ഇന്തോ- പാർഥിയൻ സാമ്രാജ്യം. അതായത് ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, വടക്കേ ഇന്ത്യ എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഇടം. ക്രിസ്തു വർഷം 19ലോ 20ലോ ആയിരിക്കാം ഗോണ്ടഫാർ അധികാരത്തിലേറിയതെന്നാണ് കരുതപ്പെടുന്നത്.

മലയാറ്റൂർ തീർഥാടന കേന്ദ്രം. ( ഫയൽ ചിത്രം: മനോരമ)

ഇദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തെ പറ്റിയുള്ള ഒരു വിവരണം പാക്കിസ്ഥാനിലെ മർദ്ദാനിലുള്ള തഖ്ത്-ഇ-ബാഹിയിലെ ശിലാലിഖിതത്തിൽ ലഭ്യമാണ്. പിന്നീട് ഇവിടെനിന്നു ലഭിച്ച നാണയങ്ങളിലും ഗോണ്ടഫാറിന്റെ സാമ്രാജ്യത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ‘തോമായുടെ നടപടികൾ’ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്ന ‘ഗുദ്നാഫർ’ എന്ന രാജാവ് ഗോണ്ടഫാർ ഒന്നാമൻ ആണെന്നാണ് മിക്ക ചരിത്ര ഗവേഷകരും പറയുന്നത്. ഗോണ്ടഫാറിനെ തോമാശ്ലീഹായുമായി ബന്ധപ്പെടുത്തുന്ന അപൂർവം ചില ചരിത്രരേഖകളിൽ ഒന്നാണിത്. ഗോണ്ടഫാറിന്റെ സാമ്രാജ്യം വളരെ വിശാലമായിരുന്നു. പക്ഷേ സാമ്രാജ്യത്തിന് ശക്തമായ ഭരണകേന്ദ്രീകരണം ഉണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹത്തിന്റെ മരണശേഷം അധികം വൈകാതെ സാമ്രാജ്യം വിഘടിച്ചു പോകുകയായിരുന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നു.  

∙ മലയാറ്റൂരിലേക്ക് ‘വിശുദ്ധ വരവ്’ 

ADVERTISEMENT

കേരളത്തിലെ ക്രൈസ്തവ പാരമ്പര്യത്തിന്റെ നേർച്ചിത്രമായി മലയാറ്റൂർ മാറിയതിനു പിന്നിൽ തോമാശ്ലീഹായുടെ ത്യാഗ പൂർണമായ യാത്രയുടെ കഥയുണ്ട്. യൂദയായിലെ ഗലീല എന്ന ദേശത്ത് ജനിച്ച തോമസിന്റെ മാതാപിതാക്കൾ നിർധനർ ആയിരുന്നെങ്കിലും ദൈവഭക്തർ ആയിരുന്നു. യൗവന കാലത്ത് പിതാവിനൊപ്പം ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന തോമ സമീപത്തുള്ള ജലാശയങ്ങളിൽ മത്സ്യബന്ധനം നടത്തുമായിരുന്നു. അക്കാലത്താണ് യേശു തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നത്. യേശുവിന്റെ പ്രഭാഷണങ്ങൾ തോമ കേൾക്കുവാൻ ഇടയാകുകയും അതിൽ ആകൃഷ്ടനാകുകയും ചെയ്തു. പിന്നീട് യേശുവിനെ ദിവ്യഗുരുവായി സ്വീകരിച്ച തോമ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ ഒരുവനായി മാറുകയായിരുന്നു. യേശുവിന്റെ മരണശേഷം സുവിശേഷ പ്രഭാഷണത്തിന് തോമാശ്ലീഹ നിയോഗിക്കപ്പെട്ടത് ഇന്ത്യയിലേക്കാണ്. അങ്ങനെയാണ് യഹൂദ വാണിക്കിന്റെ കപ്പൽ വഴി തോമ കൊടുങ്ങല്ലൂരിൽ എത്തപ്പെട്ടത്. 

മലയാറ്റൂർ മല കയറുന്ന വിശ്വാസികൾ. (Photo: Santhosh Varghese/Shutterstock)

കൊടുങ്ങല്ലൂരിലെത്തിയ അദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും ഏഴ് പള്ളികൾ സ്ഥാപിക്കുകയും ചെയ്തുവെന്ന് ചരിത്ര രേഖകൾ പറയുന്നു. കൊടുങ്ങല്ലൂർ, കൊല്ലം, നിരണം, നിലയ്ക്കൽ, കൊക്കമംഗലം, കോട്ടക്കാവ്, പാലയൂർ എന്നിവിടങ്ങളിലാണ് ഇത്. ഇങ്ങനെ ജ്ഞാനസ്നാനപ്പെടുത്തലും അദ്ഭുത പ്രവർത്തികളുമായി സഞ്ചരിക്കുന്നതിനിടെ എഡി 62ലാണ് തോമാശ്ലീഹ മലയാറ്റൂരിൽ എത്തുന്നത്. അന്ന് പാണ്ഡ്യ രാജ്യത്തിലേക്കുള്ള ഒരു പ്രധാന പാത മലയാറ്റൂർ വഴിയായിരുന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നുണ്ട്. 

വന്യമൃഗങ്ങളുടെ സങ്കേതമായിരുന്ന മലയാറ്റൂർ മലയിൽ എത്തപ്പെട്ട തോമാശ്ലീഹ ദിവസങ്ങളോളം അവിടെ പ്രാർഥനാനിരതനായി. വിരിപ്പാറയിൽ മുട്ടുകുത്തി പ്രാർഥിച്ചിരുന്ന തോമാശ്ലീഹ അവിടെ കുരിശടയാളം വരച്ച് ചുംബിക്കാറുണ്ടായിരുന്നുവത്രേ. തോമാശ്ലീഹ പാറമേൽ രേഖപ്പെടുത്തിയ കുരിശ് പിൽക്കാലത്ത് പൊൻകുരിശായി മാറിയെന്നാണ് വിശ്വാസം. 

∙ മലവേടർ കണ്ടെത്തി തോമാശ്ലീഹയുടെ കാൽപാദം 

പിന്നീട് ഏകദേശം 800 വർഷങ്ങൾക്കു ശേഷം ഒരിക്കൽ മലയിൽ നായാട്ടിനു പോയ മലവേടർ രാത്രിയിലെ വിശ്രമത്തിനായി മലയാറ്റൂർ മലയിലെ വിശാലമായ വിരിപ്പാറയിൽ എത്തി. അവിടെ തോമാശ്ലീഹായുടെ കാൽപാടുകളും പൊൻകുരിശും മുദ്രിതമായിരിക്കുന്നതു കണ്ട് മലവേടർ താഴ്‌വാരത്ത് എത്തി താമസക്കാരെ വിവരമറിയിച്ചു. ഈ അദ്ഭുത സംഭവം അറിഞ്ഞ വിശ്വാസികൾ മലകയറിച്ചെന്ന് പൊൻകുരിശിനെ വണങ്ങി പ്രാർഥിക്കുവാൻ തുടങ്ങി. ഇതാണ് ഇന്നത്തെ പൊൻമല കയറ്റത്തിന് കാരണമായ സംഭവം. പൊൻകുരിശ് കണ്ടെത്തിയതു മുതൽ മലയിൽ ഒരു വിളക്ക് കത്തിച്ചുവച്ചിരുന്നു. വിളക്ക് അണഞ്ഞു പോയാൽ മലയിൽ കാണപ്പെടുന്ന ഒരു കൂട്ടം ആടുകൾ താഴേക്ക് ഇറങ്ങിവന്ന് ബഹളം വയ്ക്കുമായിരുന്നുവെന്നും വിളക്ക് വീണ്ടും തെളിച്ചു കഴിഞ്ഞാൽ അവ നിശബ്ദമാകുമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. 

മലയാറ്റൂരിലെ പൊൻകുരിശ്. (Photo: Libin Kallada Photography/Shutterstock)
ADVERTISEMENT

കുരിശ് കണ്ടെത്തിയ മലയെ പിന്നീട് കുരിശുമുടിയെന്നും വിശുദ്ധനെ മുത്തപ്പനെന്നും തീർഥാടകർ വിളിച്ചു തുടങ്ങി. എഡി 900ത്തിലാണ് പെരിയാറിന്റെ തീരത്ത് മലയാറ്റൂരിൽ ഒരു പള്ളി സ്ഥാപിച്ചത്. പിന്നീട് കാലാകാലങ്ങളിലായി തീർഥാടകരുടെയും വിശ്വാസികളുടെയും സൗകര്യാർഥം പള്ളി പലപ്പോഴായി പുതുക്കി നിർമിച്ചു. ഇതാണ് മലയാറ്റൂർ ഇടവകപ്പള്ളി അഥവ താഴത്തെ പള്ളിയെന്ന് അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1300 അടി ഉയരത്തിലാണ് കുരിശുമുടി പള്ളി സ്ഥിതി ചെയ്യുന്നത്. യേശുവിന്റെ പീഡാനുഭവത്തെ അനുസ്മരിപ്പിക്കുന്ന 14 സ്ഥലങ്ങൾ കയറി ചെന്നെത്തുന്നത് മലയുടെ മുകളിലുള്ള ഈ പള്ളിയിലേക്കാണ്. ആഗോള ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമാണ് ഇവിടം. 

മലയാറ്റൂർ സെന്റ് തോമസ് പള്ളി കപ്പേള. ഒരു വലിയ പാറയുടെ മുകളിലാണ് ഇത് നിർമിച്ചിരിക്കുന്നത്. (Photo: Ajeshkumar P.M/Shutterstock)

∙ തിരുസ്വരൂപം വണങ്ങി മലകയറ്റം, കാണാം ആനകുത്തിയ പള്ളി 

പണ്ടുകാലത്ത് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായിരുന്ന മലയാറ്റൂർ വനമേഖലയിൽ ഇപ്പോഴും ചിലപ്പൊഴൊക്കെ കാട്ടാനകൾ ഇറങ്ങാറുണ്ട്. പൊൻകുരിശ് കപ്പേളയ്ക്ക് അടുത്താണ് പുരാതനമായ ‘ആനക്കുത്തിയ പള്ളി’ സ്ഥിതി ചെയ്യുന്നത്. കാട്ടാനകൾ കൂട്ടത്തോടെ വന്ന് പള്ളിയുടെ ഭിത്തിയിൽ കൊമ്പ് ആഴ്ത്തിയ പാടുകൾ ഇപ്പോഴും അവിടെ കാണാവുന്നതാണ്. വേനൽക്കാലത്ത് മലയാറ്റൂർ അടിവാരവും പരിസര പ്രദേശങ്ങളം വറ്റി വളരുമ്പോഴും കുരിശുമുടിയിലെ അദ്ഭുത കിണറിൽ വെള്ളം വറ്റാറില്ലെന്നത് വിശ്വാസികൾക്ക് എന്നും അദ്ഭുതമാണ്. കുരിശുമുടി തീർഥാടന കാലം കഴിഞ്ഞാൽ എന്നും ഇവിടെ കാട്ടാനകളെ കാണാമെന്നു പഴമക്കാർ പറയുന്നു. ഇതിനാൽ കാട്ടാനകൾ രൂപത്തിൽ സ്പർശിക്കാതിരിക്കാനാണ് പാറയുടെ മുകളിൽ അതു സ്ഥാപിച്ചത്. വർഷങ്ങൾക്കു മുൻപ് കുരിശുമുടിയുടെ അടിവാരം കാട്ടാനകളുടെ വിഹാര രംഗമായിരുന്നു. 

ആനകുത്തിയ പള്ളി. (Photo: Jimmy Kamballur/Shutterstock)

ഇപ്പോൾ എന്നും രൂപത്തിനു മുന്നിൽ പ്രാർഥിക്കാൻ എത്തുന്ന സമീപവാസികളുണ്ട്. കുരിശുമുടി അടിവാരത്തുള്ള മാർ തോമാശ്ലീഹയുടെ തിരുസ്വരൂപം നിർമിതമായിട്ട് 85 വർഷം പിന്നിടുകയാണ്. 1938ൽ മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരിയായിരുന്ന ഫാ. ഇട്ടൂപ്പ് പാനികുളത്തിന്റെ പൗരോഹിത്യ രജത ജൂബിലിയോടനുബന്ധിച്ചാണു തിരുസ്വരൂപം നിർമിച്ചത്. കുരിശുമുടിയിലേക്കുള്ള കയറ്റം ആരംഭിക്കുന്നിടത്ത് രണ്ട് ആൾ പൊക്കത്തിലുള്ള പാറയിലാണ് തിരുസ്വരൂപം സ്ഥാപിച്ചിരിക്കുന്നത്. കുരിശുമുടി തീർഥാടകർ രൂപത്തിനു മുന്നിൽ‍ മെഴുകുതിരികൾ കത്തിച്ചു പ്രാർഥനകൾ അർപ്പിച്ചതിനു ശേഷമാണ് മലകയറ്റം ആരംഭിക്കുന്നത്. മല കയറാൻ ബുദ്ധിമുട്ടുള്ളവർ രൂപത്തിനു മുന്നിൽ പ്രാർഥനകളും നേർച്ചകളും അർപ്പിച്ചു മടങ്ങുന്നു.

English Summary:

From History to Devotion: Exploring the Ancient Churches of Malayattoor Parish