9 - 0 ഐപിഎൽ 17–ാം സീസണിന്റെ സ്കോർ ബോർഡ് ഇപ്പോൾ ഇങ്ങനെയാണ്. ഹോം മത്സരങ്ങൾ കളിച്ച 9 ടീമുകൾക്കും വിജയം. എവേ മാച്ചുകൾക്കെത്തിയ 9 ടീമുകൾക്കും നിരാശയോടെ മടക്കം. ഇതിന്റെ അവസാന ഇര ഡൽഹി ക്യാപിറ്റൽസും. തുടര്‍ച്ചയായ രണ്ടാം പരാജയം. ആതിഥേയരായ രാജസ്ഥാന് തുടർച്ചയായ രണ്ടാം വിജയവും പോയിന്റ് പട്ടികയിൽ 2–ാം സ്ഥാനവും. ഡൽഹി ക്യാപിറ്റൽസ് - രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ഏറ്റവും മനോഹരമായ കാഴ്ച രണ്ട് ഇന്നിങ്സുകളുടെയും അവസാന ഓവറുകളായിരുന്നു. രണ്ടിലും തിളങ്ങിയത് രാജസ്ഥാൻ താരങ്ങളും. ബാറ്റുകൊണ്ട് റിയാൻ പരാഗും പന്തുകൊണ്ട് ആവേശ് ഖാനും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന രാജസ്ഥാൻ റോയൽസിന്റെ തുടക്കം തീർത്തും നിറം മങ്ങിയതായിരുന്നു. പവർ പ്ലേ ഓവറുകളുടെ ഒടുവിൽ വെറും 5.16 റൺസ് ശരാശരിയിൽ 31ന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. ഏഴ് പന്തിൽ നിന്ന് 5 റൺസ് മാത്രം നേടി, മുകേഷ് കുമാറിന്റെ പന്തിൽ ക്ലീൻ ബോൾഡ് ആയി മടങ്ങിയ യശ്വസി ജെയ്സ്വാൾ, 14 പന്തിൽ നിന്ന് 15 റൺസുമായി കലീൽ അഹമദിന്റെ പന്തിൽ ഋഷഭിന് ക്യാച് നൽകി കൂടാരം കയറിയ ക്യാപ്റ്റൻ സഞ്ജു സാംസൺ എന്നിവരാണ് രാജസ്ഥാൻ ആരാധകരെ ഏറ്റവും നിരാശരാക്കിയത്. 

ഒൗട്ടായി മടങ്ങുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ (Photo by Sajjad HUSSAIN / AFP)
ADVERTISEMENT

10 ഓവർ പിന്നിടുമ്പോഴും ടീം ടോട്ടൽ ഒട്ടും ആശാവഹമല്ലായിരുന്നു. 5.7 റൺസ് ശരാശരിയിൽ 3 വിക്കറ്റിന് 57 റൺസ്. രാജസ്ഥാനു വേണ്ടി കഴിഞ്ഞ സീസണിന്റെ അവസാനം തുടങ്ങിവച്ച മോശം ഫോം ഈ സീസണിലും തുടർന്നുകൊണ്ടുപോകുന്ന ജോസ് ബട്‌ലർ ഡൽഹിക്കെതിരെയും പതിവ് തെറ്റിച്ചില്ല. 16 പന്തുകൾ നേരിട്ട ബട്‌ലർ സ്കോർ ബോർഡിൽ ചേർത്തത് വെറും 11 റൺസ്. ഈ മെല്ലപ്പോക്ക് രാജസ്ഥാന് സമ്മാനിക്കുന്ന തലവേദന ചെറുതല്ല.

∙ മിന്നി തിളങ്ങി അശ്വിൻ

രാജസ്ഥാൻ മുൻനിര ബാറ്റർമാരെല്ലാം പതറി നിന്നിടത്ത് മൂന്ന് സിക്സറുകൾ സഹിതം 19 ബോളിൽ അശ്വിൻ അടിച്ചുകൂട്ടിയ 29 റൺസ് രാജസ്ഥാന് സമ്മാനിച്ച മൈലേജ് ചെറുതല്ല. പിന്നീട് ബോളിങ്ങിനെത്തിയപ്പോഴും അശ്വിന്റെ ഭാഗത്തു നിന്ന് മികച്ച പ്രകടനങ്ങൾ ഉണ്ടായി. തുടർച്ചയായ ബൗണ്ടറികളുമായി വാർണർ മികച്ച ഫോമിൽ ആയിരുന്നിട്ടും അശ്വിന്റെ ആദ്യ ഓവറിൽ ഡൽഹി ബാറ്റർമാർക്ക് നേടാനായത് 4 റൺസ് മാത്രം. രണ്ടാമത് ബോൾ ചെയ്ത ഒൻപതാം ഓവറിൽ പന്ത് ഒരു ബൗണ്ടറി നേടിയെങ്കിലും ആകെ വിട്ടുകൊടുത്തത് 7 റൺസ് മാത്രവും. 

രാജസ്ഥാൻ റോയൽസ് താരങ്ങളായ റിയാൻ പരാഗും അശ്വിനും (Photo by Sajjad HUSSAIN / AFP)

∙ പരാഗ് ഗിയർ മാറ്റുന്നു, 15–ാം ഓവറിൽ

ADVERTISEMENT

14 ഓവറുകൾ പിന്നിടുമ്പോൾ രാജസ്ഥാൻ റോയൽസിന്റെ സ്കോർ 4 വിക്കറ്റിന് 93 റൺസ് എന്ന നിലയിലായിരുന്നു. റിയാൻ പരാഗിന്റെ സ്കോർ 26 പന്തിൽ 26 റൺസും. എന്നാൽ, അതുവരെ അൽപമെങ്കിലും ആശ്വാസമായിരുന്ന അശ്വിൻകൂടി പുറത്തായതോടെ പരാഗ് ബാറ്റിങ്ങിന്റെ ഗിയർ മാറ്റി. അതുവരെ കണ്ട പരാഗിനെ അല്ല പിന്നീടുള്ള ഓവറുകളിൽ മൈതാനം കണ്ടത്. അതുവരെയുള്ള പവർ പ്ലേ ഉൾപ്പെടെയുള്ള 14 ഓവറുകളിൽ നിന്ന് നേടിയത് 93 റൺസായിരുന്നെങ്കിൽ പിന്നീടുള്ള വെറും 6 ഓവറുകളിൽ, ഡെത്തി ഓവറുകളിൽ രാജസ്ഥാൻ നേടിയത് 92 റൺസ്! പരാഗ് നേടിയത് 19 പന്തിൽ 58 റൺസും!

അർധസെഞ്ചറി നേട്ടം ആഘോഷിക്കുന്ന രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് (Photo by Sajjad HUSSAIN / AFP)

15, 16, 17 ഓവറുകളിൽ ഡൽഹി ബോളർമാർ പരാഗിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. ഈ മൂന്ന് ഓവറുകളിലും 15 റൺസ് വീതമാണ് രാജസ്ഥാന്റെ അക്കൗണ്ടില്‍ ചേർക്കപ്പെട്ടത്. എന്നാൽ നോർട്യ എറിഞ്ഞ 18–ാം ഓവർ രാജസ്ഥാന് വീണ്ടും തിരിച്ചടിയായി. ധ്രുവ് ജുറേലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതിന് (12 പന്തിൽ 20) പുറമേ സ്കോർ ബോർഡിലേക്ക് ആകെ ചേർക്കാനായത് 7 റൺസ് മാത്രവും. എന്നാൽ 19–ാം ഓവറിൽ ഷിമ്രോൺ ഹെറ്റ്മെയർ കൂടി ഫോമിലായതോടെ വീണ്ടും 15 റൺസ് കൂട്ടിച്ചേർത്തു. 

∙ അവസാന ഓവറിൽ പൊടിപൂരം

ബോളിങ്ങിനെത്തിയത് 18–ാം ഓവറിൽ ഒരു വിക്കറ്റ് ഉൾപ്പെടെ 7 റൺസ് മാത്രം വഴങ്ങിയ നോർട്യ. ബാറ്റുമായി റിയാൻ പാരാഗും. ആദ്യ രണ്ട് ബോളുകളിൽ തുടർച്ചയായി ഫോറുകൾ. മൂന്നാം പന്തിൽ സിക്സർ. നാലാം പന്തിൽ വീണ്ടും ഫോർ. അഞ്ചിൽ വീണ്ടും സിക്സർ. അവസാന പന്തിൽ ഒരു റൺസ്. ആകെ 6 പന്തിൽ 25 റൺസ്! ഡൽഹിയും നോർട്യയും തവിടുപൊടി.

ഡൽഹി ക്യാപിറ്റൽസ് താരം ഡേവിഡ് വാർണർ (Photo by Sajjad HUSSAIN / AFP)
ADVERTISEMENT

∙ പൊരുതി വീണ് വാർണർ

പരാഗിന്റെ പാരാക്രമണത്തിനൊടുവിൽ മറികടക്കേണ്ട റൺമലയ്ക്കു മുന്നിലേക്ക് ബാറ്റേന്തിയ ഡേവിഡ് വാർണറുടെ തുടക്കം വളരെ ശ്രദ്ധയോടെ ആയിരുന്നു. ബോൾട് എറിഞ്ഞ ആദ്യ ഓവറിന്റെ ആദ്യ 4 ബോളുകളും റൺ രഹിതം. പിന്നീട് ഒരു സിങ്കിൾ. എന്നാൽ അവിടെ നിന്ന് ടോപ് ഗിയറിലായ വാർണർ തല്ലിക്കൂട്ടിയത് 5 ഫോറുകളും 3 സിക്സറുകളും സഹിതം 34 പന്തിൽ 49 റൺസ്. അർധ സെഞ്ചറിക്ക് കേവലം ഒരു റൺസ് അകലത്തിൽ വാർണർ വീണില്ലായിരുന്നെങ്കിൽ ഒരു പക്ഷേ കളിയുടെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു. സന്ദീപ് ശർമയുടെ അസാധാരണ മികവോടെയുള്ള ക്യാച്ചാണ് വാർണറെ കൂടാരം കയറ്റിയത്.

12ന് മുകളിൽ സ്കോർ ചെയ്തത് 6 ഓവറുകളിൽ, എന്നിട്ടും...

രണ്ടാം ഓവർ: ഒന്നാം ഓവറിലെ റൺ വരൾചയ്ക്കു ശേഷം സ്കോർ ബോർഡ് ചലിപ്പിക്കാൻ കാത്തിരുന്ന ഡൽഹി ബാറ്റർമാർക്ക് മുന്നിലേക്കെത്തിയ ബർഗറിനെ മിച്ചൽ മാർഷ് ബൗണ്ടറി കടത്തിയത് 3 തവണ. അവസാന പന്തിൽ നേടിയ ഒരു റൺസ്കൂടി ചേർത്താൽ രണ്ടാം ഓവറിലെ ആകെ സമ്പാദ്യം 13 റൺസ്.

മൂന്നാം ഓവർ: ഒന്നാം ഓവറില്‍ 2 റൺസ് മാത്രം വഴങ്ങിയ ബോൾട്ടിന് മൂന്നാം ഓവറിൽ വഴങ്ങേണ്ടി വന്നത് 14 റൺസ്. 2 സിങ്കിളുകൾക്ക് പുറമേ മൂന്ന് ബൗണ്ടറികൾ. മാർഷിന്റെ ബാറ്റിൽ നിന്നും രണ്ടും വാർണറുടെ വക ഒന്നും.

അഞ്ചാം ഓവർ: മുന്നാം ഓവറിൽ ബോൾട്ടിന് വഴങ്ങേണ്ടി വന്നത് 3 ഫോറുകളായിരുന്നെങ്കിൽ അഞ്ചാം ഓവറിൽ‍ അത് 2 സിക്സറുകളായി ‘ചുരുങ്ങി’ എന്നു മാത്രം. ഈ ഓവറിൽ വാർണർ ആകെ അടിച്ചുകൂട്ടിയത് 13 റൺസ്. 

ആറാം ഓവർ: ‘വാർഷർ ഷോ’ തുടർന്ന ഓവറിന്റെ ആദ്യ 2 പന്തുകളും അതിർത്തി കടന്നു. ആദ്യത്തേത് ഫോർ, രണ്ടാമത്തേത് സിക്സ്. എന്നാൽ മൂന്നാം പന്തിൽ സ്ട്രൈക് പന്തിന് ലഭിച്ചതോടെ സ്കോറിങ് വേഗം കുറഞ്ഞു. ഓവറിൽ ആകെ നേടിയത് 12 റൺസ്.

17–ാം ഓവർ: തുടർച്ചയായ 10 ഓവറുകളിലെ നനഞ്ഞ പ്രകടനത്തിന് ശേഷം ഡഹിൽഹി ബാറ്റർമാർ ആഞ്ഞുവീശിയ ഓവർ. രണ്ട് സിക്സറുകൾ സഹിതം സ്കോർബോർഡിൽ ചേർത്തത് 19 റൺസ്. ഇന്നിങ്സിലെ ഏറ്റവും എക്സ്പെൻസീവ് ഓവർ!

19–ാം ഓവർ: അണയാൻ പോകുന്ന തീ ആളിക്കത്തും എന്ന് പറയാറുള്ള പോലെ 19–ാം ഓവറിൽ ഓരോ സിക്സും ഫോറും സഹിതം ഡൽഹി ബാറ്റർമാർ ആകെ നേടിയത് 15 റൺസ്.

∙ ഡല്‍ഹിയുടെ വിഴിത്തിരിവുകൾ

ആദ്യ മൂന്ന് ഓവറുകളിൽ നിന്ന് 9.66 റൺസ് ശരാശരിയിൽ വിക്കറ്റ് നഷ്ടമില്ലാതെ 29 എന്ന മികച്ച നിലയിൽ തുടങ്ങിയ ഡൽഹിക്ക് ആദ്യമായി കാലിടറിയത് നാലാം ഓവറിലാണ്. മികച്ച ഫോമിൽ 5 ബൗണ്ടറികളുമായി തിളങ്ങി നിന്ന മിച്ചൽ മാർഷിന് (12 പന്തിൽ 23) രണ്ടാം പന്തിൽ വിക്കറ്റ് നഷ്ടമായി. പിന്നാലെ എത്തിയ റിക്കി ബുവിക്കിന് 2 പന്ത് മാത്രമാണ് ആയുസുണ്ടായിരുന്നത്. ഓവറിൽ ആകെ 5 റൺസ് വഴങ്ങി നാന്ദ്രെ ബർഗർ സ്വന്തമാക്കിയത് 2 വിക്കറ്റുകൾ.

രാജസ്ഥാൻ റോയൽസ് താരം അശ്വിന്റെ വിക്കറ്റ് എടുത്ത ശേഷം ഡൽഹി ക്യാപിറ്റൽസ് താരങ്ങളുടെ ആഘോഷം (Photo by Sajjad HUSSAIN / AFP)

10 ഓവറുകൾ പിന്നിട്ടപ്പോൾ രണ്ട് വിക്കറ്റിന് 89 എന്ന ശക്തമായ നിലയിലായിരുന്ന ക്യാപിറ്റൽസിന്റെ സ്കോറിങ് മന്ദഗതിയിലാക്കികൊണ്ട് സന്ദീപ് ശർമ എറിഞ്ഞ 11–ാം ഓവറിൽ ആകെ സ്കോർ ചെയ്യാനായത്  4 റൺസ് മാത്രം.

12–ാം ഓവറിൽ ആവേശ് ഖാൻ ബോൾ എടുത്തതോടെ കളിയുടെ ഗതി മാറി. ബൗണ്ടറിയോടെ ആവേശ് ഖാനെ വരവേറ്റ ഡേവിഡ് വാർണറെ (34 പന്തിൽ 49) തൊട്ടടുത്ത പന്തിൽ തന്നെ ആവേശ് കൂടാരം കയറ്റി. ഓവറിൽ നിന്നാകെ 6 റൺസും ഒരു വിക്കറ്റും.

രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചഹൽ (Photo by Sajjad HUSSAIN / AFP)

13–ാം ഓവറിലെ മങ്ങിയ പ്രകടനത്തോടെ (6 റൺസ്) ക്ഷീണിതരായി നിന്ന ഡൽഹി ബാറ്റർമാർക്കു മുന്നിലേക്ക് 14–ാം ഓവറിൽ പന്തമായി എത്തിയത് യുസ്‌വേന്ദ്ര ചഹൽ. നിലയുറപ്പിച്ചാൽ അപകടകാരി ആകുമായിരുന്ന ഡൽഹി നായകൻ പന്തിനെ (26 പന്തിൽ 28) ആദ്യ ബോളിൽ തന്നെ ചഹൽ പുറത്താക്കി. പിന്നീടുള്ള 5 പന്തുകളിൽ നിന്ന് വിട്ടുകൊടുത്തത് 4 റൺസ് മാത്രവും. നാല് റൺസ് ഒരു വിക്കറ്റ്.

ചഹൽ പന്തുമായി എത്തിയ 16–ാം ഓവറിലും ഡൽഹിക്ക് ശനിദശ ആയിരുന്നു. 9 പന്തിൽ നിന്ന് 9 റൺസുമായി എത്തിയ അഭിശേക് പോറലിനെ ഓവറിന്റെ മൂന്നാം പന്തിൽ ജോസ് ബട്‍‌ലറുടെ കയ്യിലെത്തിച്ചു. ഓവറിൽ ആകെ വഴങ്ങിയത് 6 റൺസും. 

തുടർച്ചയായ രണ്ടാം മത്സരവും ജയിച്ച രാജസ്ഥാൻ റോയൽസ് താരങ്ങളുടെ ആഘോഷം (Photo by Sajjad HUSSAIN / AFP)

20–ാം ഓവറിൽ 17 റൺസ് വിജയലക്ഷ്യവുായി എത്തിയ ഡൽഹി ബാറ്റർമാരെ വലിഞ്ഞു മുറുക്കിയ ആവേശ് ഖാൻ ഓവറിൽ ആക 4 റൺസ് മാത്രം വിട്ടുനൽകിക്കൊണ്ട് രാജസ്ഥാന് സമ്മാനിച്ചത് തുടര്‍ച്ചയായ രണ്ടാം ജയം.

English Summary:

Rian Parag's Explosive Innings Secure Rajasthan's Victory Against Delhi Capitals

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT