ഈസ്റ്ററിന് പാലപ്പവും ഡക്ക്റോസ്റ്റും പോർക്കും ബിരിയാണിയും പോത്തും ഫിഷും മട്ടനും ചിക്കനും ഒക്കെ കൂട്ടി നോമ്പുവീടുമ്പോൾ മാറ്റി നിർത്താനാവാത്ത ഒന്നുണ്ട്. നല്ല കിടുക്കാച്ചി ഡസേർട്ട്!! െഎസ്ക്രീമോ ഫ്രൂട്ട് സാലഡോ പഴവുംപാനിയുമോ കേക്കോ രസഗുളയോ ഒക്കെ ആകാമെങ്കിലും പുഡ്ഡിങ്ങിന്റെ അത്ര പെർഫെക്ടാകുന്ന കോംബോ വേറെയുണ്ടാവില്ല. നല്ല ഡാൻസറെ പോലെ പ്ലേറ്റിൽ തുള്ളിക്കളിച്ചു നിൽക്കുന്ന പുഡ്ഡിങ് വായിലേക്ക് ഇട്ടാലോ, നനുനനുപ്പു കൊണ്ട് അലിഞ്ഞില്ലാതാകുന്നത് അറിയുകയേയില്ല!! രുചിമധുരം മേഘത്തുണ്ടുപോലങ്ങിറങ്ങിപ്പോകും. കഴിഞ്ഞ 17 വർഷമായി ദിവസവും പുഡ്ഡിങ് ഉണ്ടാക്കുന്ന ഒരാളാണ് ഇൗ ഇൗസ്റ്ററിന് മനോരമ ഒാൺലൈൻ പ്രീമിയത്തിനായി പുഡ്ഡിങ്ങ് തയാറാക്കുന്നത്. ആ രുചിയിലേക്കിറങ്ങും മുൻപ് ഒരൽപം പുഡ്ഡിങ് ചരിത്രത്തിന്റെ മധുരം നുണഞ്ഞാലോ! പുഡ്ഡിങ്ങിനൊപ്പം ഇന്നു നാം ചേർത്തു വയ്ക്കുന്ന വിശേഷണം ‘നല്ല മധുരം’ എന്നാണല്ലോ. എന്നാൽ പണ്ടുകാലത്തെ പുഡ്ഡിങ്ങിനു മധുരമുണ്ടായിരുന്നില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു. ചരിത്ര രേഖകളിൽനിന്ന് അതിനുള്ള തെളിവും അവർക്കു ലഭിച്ചിട്ടുണ്ടത്രേ. പുഡ്ഡിങ്ങിന്റെ ചരിത്രം അന്വേഷിച്ചു പോയാൽ അത്ര മധുരമുള്ള ഒരു വിഭവമായിരിക്കില്ല ലഭിക്കുക. ഫ്രഞ്ച് വാക്കായ boudinൽനിന്നാണത്രേ പുഡ്ഡിങ് എന്ന വാക്കുണ്ടായത്. അതിന്റെയും വേരുകൾ അന്വേഷിച്ചു പോയാൽ ലാറ്റിൻ വാക്കായ botellusൽ എത്തിച്ചേരു. ‘ചെറിയ സോസേജ്’ എന്നാണ് ആ വാക്കിന്റെ അർഥം. മാംസത്താൽ ഒരുക്കുന്ന സോസേജും മൃദുലവും മധുരതരവുമായ പുഡ്ഡിങ്ങും തമ്മിലെന്താണു ബന്ധം? അതൽപം ഉപ്പും മുളകും മസാലയുമൊക്കെയിട്ട ബന്ധമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈസ്റ്ററിന് പാലപ്പവും ഡക്ക്റോസ്റ്റും പോർക്കും ബിരിയാണിയും പോത്തും ഫിഷും മട്ടനും ചിക്കനും ഒക്കെ കൂട്ടി നോമ്പുവീടുമ്പോൾ മാറ്റി നിർത്താനാവാത്ത ഒന്നുണ്ട്. നല്ല കിടുക്കാച്ചി ഡസേർട്ട്!! െഎസ്ക്രീമോ ഫ്രൂട്ട് സാലഡോ പഴവുംപാനിയുമോ കേക്കോ രസഗുളയോ ഒക്കെ ആകാമെങ്കിലും പുഡ്ഡിങ്ങിന്റെ അത്ര പെർഫെക്ടാകുന്ന കോംബോ വേറെയുണ്ടാവില്ല. നല്ല ഡാൻസറെ പോലെ പ്ലേറ്റിൽ തുള്ളിക്കളിച്ചു നിൽക്കുന്ന പുഡ്ഡിങ് വായിലേക്ക് ഇട്ടാലോ, നനുനനുപ്പു കൊണ്ട് അലിഞ്ഞില്ലാതാകുന്നത് അറിയുകയേയില്ല!! രുചിമധുരം മേഘത്തുണ്ടുപോലങ്ങിറങ്ങിപ്പോകും. കഴിഞ്ഞ 17 വർഷമായി ദിവസവും പുഡ്ഡിങ് ഉണ്ടാക്കുന്ന ഒരാളാണ് ഇൗ ഇൗസ്റ്ററിന് മനോരമ ഒാൺലൈൻ പ്രീമിയത്തിനായി പുഡ്ഡിങ്ങ് തയാറാക്കുന്നത്. ആ രുചിയിലേക്കിറങ്ങും മുൻപ് ഒരൽപം പുഡ്ഡിങ് ചരിത്രത്തിന്റെ മധുരം നുണഞ്ഞാലോ!

പുഡ്ഡിങ്ങിനൊപ്പം ഇന്നു നാം ചേർത്തു വയ്ക്കുന്ന വിശേഷണം ‘നല്ല മധുരം’ എന്നാണല്ലോ. എന്നാൽ പണ്ടുകാലത്തെ പുഡ്ഡിങ്ങിനു മധുരമുണ്ടായിരുന്നില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു. ചരിത്ര രേഖകളിൽനിന്ന് അതിനുള്ള തെളിവും അവർക്കു ലഭിച്ചിട്ടുണ്ടത്രേ. പുഡ്ഡിങ്ങിന്റെ ചരിത്രം അന്വേഷിച്ചു പോയാൽ അത്ര മധുരമുള്ള ഒരു വിഭവമായിരിക്കില്ല ലഭിക്കുക. ഫ്രഞ്ച് വാക്കായ boudinൽനിന്നാണത്രേ പുഡ്ഡിങ് എന്ന വാക്കുണ്ടായത്. അതിന്റെയും വേരുകൾ അന്വേഷിച്ചു പോയാൽ ലാറ്റിൻ വാക്കായ botellusൽ എത്തിച്ചേരു. ‘ചെറിയ സോസേജ്’ എന്നാണ് ആ വാക്കിന്റെ അർഥം. മാംസത്താൽ ഒരുക്കുന്ന സോസേജും മൃദുലവും മധുരതരവുമായ പുഡ്ഡിങ്ങും തമ്മിലെന്താണു ബന്ധം? അതൽപം ഉപ്പും മുളകും മസാലയുമൊക്കെയിട്ട ബന്ധമാണ്. 

ന്യൂയോർക്ക് സിറ്റി വൈൻ ആൻഡ് ഫൂഡ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച വാനില ബോർബോൺ ബ്രെഡ് പുഡ്ഡിങ് (Photo by Jeff Schear/Getty Images for NYCWFF/AFP)
ADVERTISEMENT

∙ ‘മസാല’ പുഡ്ഡിങ്!

മധ്യ യുഗത്തിൽ, അതായത് എഡി 500– 1500 കാലഘട്ടത്തിൽ, പുഡ്ഡിങ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഒരിനം മസാലയിട്ട വിഭവമായിരുന്നു. കുടൽക്കറി എന്നൊക്കെ നാം പറയുന്നതു പോലുള്ള ഒരൈറ്റം. മൃഗങ്ങളുടെ കുടലും അതിന്റെ ചോരയും ഓട്സുമെല്ലാമിട്ട ഒരു മസാല വിഭവമായിരുന്നത്രേ മധ്യ യുഗത്തില്‍ പുഡ്ഡിങ്. പക്ഷേ എത്ര കാലം പുഡ്ഡിങ് അങ്ങനെ എരിവും പുളിയുമായി ജീവിക്കും. അതിന്റെ ‘ജനന’ ലക്ഷ്യം മനുഷ്യരെ മധുരത്താൽ ആനന്ദിപ്പിക്കുക എന്നതല്ലേ. ആ വഴിയിലേയ്ക്ക് വൈകാതെതന്നെ പുഡ്ഡിങ് എത്തുകയും ചെയ്തു. 

പത്തൊൻപതാം നൂറ്റാണ്ടായതോടെ പുഡ്ഡിങ് ബ്രിട്ടിഷ് തീൻമേശകളിലെ പ്രിയപ്പെട്ട വിഭവമായി മാറി. പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ എല്ലാവരും ഈ കുഞ്ഞൻ മധുരത്തിന്റെ ആരാധകരുമായി. ഡ്രൈ ഫ്രൂട്ടുകളും സുഗന്ധവ്യഞ്ജനങ്ങളും പാൽക്കൊഴുപ്പുമെല്ലാം ചേർത്ത ക്രിസ്മസ് പുഡ്ഡിങ് രൂപംകൊള്ളുന്നതും ഇക്കാലത്താണ്.

അടുക്കള ഒരു പരീക്ഷണശാലയാണെന്നു പറയാറുണ്ട്. വിവിധ വിഭവങ്ങൾ രുചിയുടെ രാസമാറ്റം തീര്‍ക്കുന്ന പരീക്ഷണശാല. എന്നാൽ പുഡ്ഡിങ് എന്ന പേരിനെ ലോകമെമ്പാടും എത്തിക്കുന്നതിൽ ഒരു പരീക്ഷണശാലയ്ക്കു സുപ്രധാന പങ്കുണ്ട്. ആ പരീക്ഷണശാലയിൽ ഉണ്ടായിരുന്ന ആൾക്കാണ് അതിന്റെ ക്രെഡിറ്റ്. 

ബ്രിട്ടന്റെ പരമ്പരാഗത ക്രിസ്മസ് പുഡ്ഡിങ് (Photo by CARL COURT / AFP)

അദ്ദേഹത്തിന്റെ പേര് ജെ.ജെ. തോംസണ്‍. ബ്രിട്ടിഷ് ശാസ്ത്രജ്ഞനാണ്. സബ് ആറ്റമിക് പാർട്ടിക്കിളായ ഇലക്ട്രോൺ കണ്ടുപിടിച്ച വ്യക്തി. അദ്ദേഹം ഒരിക്കൽ ആറ്റത്തിന്റെ ആകൃതി വിശദമാക്കാൻ ഉപയോഗിച്ചത് ‘പ്ലം പുഡ്ഡിങ് മോഡൽ’ എന്ന വാക്കായിരുന്നു. 1904ലായിരുന്നു ഇത്. ബ്രിട്ടിഷ് കോളനിവൽക്കരണത്തിനൊപ്പം ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്കും പുഡ്ഡിങ്ങിന്റെ മധുരവും ആ പേരും കടലും കരകളും കടന്നു പരന്നു. യുഎസിൽ അപ്പോഴേക്കും മറ്റൊരു പുഡ്ഡിങ് ഹിറ്റായിരുന്നു. കപ്പയിൽനിന്നെടുത്ത അന്നജത്തിന്റെ കുഞ്ഞൻ ഉരുളകളും പാലും പഞ്ചസാരയുമെല്ലാം ചേർത്ത ടപ്പിയോക്ക പുഡ്ഡിങ്ങായിരുന്നു അത്. 1920കളിൽ യുഎസിനെ കീഴടക്കിയ പുഡ്ഡിങ്ങായും അതു മാറി. 

ഖീർ (Photo Arranged)
ADVERTISEMENT

∙ ഇന്ത്യയ്ക്കുമേറെ മധുരം

ഇന്ത്യയും വിട്ടുകൊടുത്തിരുന്നില്ല. പാലും പഞ്ചസാരയും നെയ്യും അരിയും അണ്ടിപ്പരിപ്പും ശർക്കരയുമെല്ലാം ചേർന്ന ഖീർ ആയിരുന്നു ഇന്ത്യയുടെ സ്വന്തം പുഡ്ഡിങ്. ചേരുകളെല്ലാം ഒരുമിച്ചു ചേര്‍ക്കുമ്പോൾ മറ്റൊരു വിഭവത്തിന്റെ മധുരമണം മൂക്കിലേക്ക് അടിച്ചു കയറുന്നില്ലേ? നമ്മുടെ പായസം തന്നെ സംഗതി. എന്തു ഭക്ഷണ സാധനമാണെങ്കിലും എളുപ്പത്തിൽ ഉണ്ടാക്കാനുള്ള വഴികളാണല്ലോ നാം ആദ്യം തിരയുക. ഭക്ഷ്യവസ്തുക്കൾക്കൊപ്പം ‘ഇൻസ്റ്റന്റ്’ എന്ന പേരും അങ്ങനെയാണ് കൂട്ടിച്ചേർക്കപ്പെട്ടത്. 1918ൽത്തന്നെ യുഎസിലെ ഇലിനോയിയിൽ ‘മൈ–ടി–ഫൈൻ’ എന്ന ബ്രാൻഡിനു കീഴില്‍ ആദ്യത്തെ ഇൻസ്റ്റന്റ് പുഡ്ഡിങ് മിക്സും ഒരുങ്ങിയിരുന്നു. ചോക്കലേറ്റ് പുഡ്ഡിങ്ങിന്റെ മിക്സാണ് ആദ്യം വിപണിയിലെത്തിയത്. പിന്നാലെ കസ്റ്റാർഡും ലെമണും വാനിലയും ബട്ടർസ്കോച്ചും ഷുഗർ ഫ്രീ ചോക്കലേറ്റും വരെയെത്തി. ‌

മൈ–ടി–ഫൈൻ പുറത്തിറക്കിയ ഇൻസ്റ്റന്റ് പുഡ്ഡിങ് (Photo from Archive)

1940കളായപ്പോഴേക്കും വിപണി കീഴടക്കും വിധം ഇൻസ്റ്റന്റ് പുഡ്ഡിങ് ബ്രാൻഡുകൾ നിരനിരയായെത്തിയിരുന്നു. ക്രൊയേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേസ്റ്റ് അറ്റ്‌ലസ് എന്ന ഓൺലൈൻ ട്രാവൽ–ഫൂഡ് ഗൈഡ് ലോകത്തിലെ ഏറ്റവും മികച്ച പത്തു പുഡ്ഡിങ്ങുകൾ അടുത്തിടെ തിരഞ്ഞെടുത്തപ്പോൾ അതിൽ ഒന്നാമതെത്തിയത് ‘ഷൊലെ സാർദ്’ എന്ന, കുങ്കുമപ്പൂ ചേർത്തു തയാറാക്കുന്ന റൈസ് പുഡ്ഡിങ് ആയിരുന്നു. ഇറാനിയൻ വേരുകളുള്ള ഈ പുഡ്ഡിങ് ഇന്ത്യയിലും പ്രശസ്തമാണ്. ഹംഗറിയിൽനിന്നുള്ള ഒരു പുഡ്ഡിങ്ങിന്റെ പേരുതന്നെ ‘ഡിപ്ലോമാറ്റ് പുഡ്ഡിങ്’ എന്നാണ്. 1908ൽ വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞർ ഒത്തു ചേർന്ന ഒരു യോഗത്തിലാണത്രേ ഇത് ആദ്യമായി വിളമ്പിയത്. അങ്ങനെ കിട്ടിയതാണ് പേര്. 

∙ അവസാനിക്കാത്ത പരീക്ഷണങ്ങൾ

ADVERTISEMENT

ആൽമണ്ട് ജെല്ലി, പൊയ്, അസിദ, ബബിൻക, ബ്രൗൺ ബെറ്റി, ഷെ, ക്ലൂട്ടീ, ഡച്ച് ബേബി പാൻകേക്ക്, ഫിഗ്ഗി ഡഫ്, സ്റ്റിക്കി ടോഫി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വ്യത്യസ്ത തരം പേരുകളായി ലോകമെമ്പാടുമുണ്ട് പലതരം പുഡ്ഡിങ്ങുകൾ. ഇതിലൊന്നും അവസാനിക്കാതെ ഇപ്പോഴും വീടുകളിലും റസ്റ്ററന്റുകളിലും പുഡ്ഡിങ് പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ബേയ്ക്ക് ചെയ്തും വേവിച്ചും തിളപ്പിച്ചെടുത്തുമെല്ലാം പുഡ്ഡിങ്ങുകൾ പല രുചികളിൽ നമുക്കു മുന്നിലെത്തുന്നു. അത്തരമൊരു പുഡ്ഡിങ്ങിനെപ്പറ്റിയാണ് ഇനി പറയുന്നത്. 

സ്റ്റിക്കി ടോഫി പുഡ്ഡിങ് (Photo by Brian Ach / GETTY IMAGES NORTH AMERICA / Getty Images via AFP)

പുഡ്ഡിങ്ങിനെപ്പറ്റി ഇത്രയേറെ വായിച്ച സ്ഥിതിക്ക് ഇനി ഒരു വെറൈറ്റി വിഭവം തയാറാക്കി നോക്കിയാലോ. ചങ്ങനാശ്ശേരിക്കാരെ പുഡ്ഡിങ്ങിന്റെ രുചികൊണ്ടു കീഴടക്കിയ ‘ഏദൻസ് മോട്ടലി’ന്റെ സാരഥി റോസ് ജെസ് ആണ് ഈ പുഡ്ഡിങ് ഒരുക്കുന്നത്. ഈ പുഡ്ഡിങ്ങിനു പിന്നിലുമുണ്ട് ഒരു കഥ. റോസിന്റെ രണ്ടാമത്തെ മകൻ മാത്യൂസ് കുഞ്ഞായിരുന്നപ്പോൾ പാൽ കുടിക്കില്ലായിരുന്നു. എങ്ങനെ മാത്യൂസിന് പാലിന്റെ ഗുണം കൊടുക്കാനാവും എന്നാലോചിച്ച് റോസ് എത്തി നിന്നത് ഒരു പുത്തൻ പാചക പരീക്ഷണത്തിലായിരുന്നു. അങ്ങനെ മാത്യൂസിനു വേണ്ടി ഒരു സ്പെഷൽ പുഡ്ഡിങ് ഉണ്ടാക്കി. പയ്യൻസിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. 

പൈനാപ്പിൾ പുഡ്ഡിങ് (ചിത്രം: മനോരമ)

അങ്ങനെ മകനു വേണ്ടി എന്നും പുഡ്ഡിങ്ങ് ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് ഭർത്താവ് ജെസ് മുക്കാടൻ ഒരാശയം മുന്നോട്ടു വച്ചത്, ‘‘ഇത് നമുക്ക് സ്വന്തം സ്ഥാപനമായ ഏദൻസ് മോട്ടലിൽ വിൽപനയ്ക്ക് വച്ചാലോ?’’. രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. വിൽപനയ്ക്കെത്തിച്ച് അധികം വൈകാതെ റോസിന്റെ പുഡ്ഡിങ്ങ് സൂപ്പർ ഹിറ്റായി. മാത്യൂസിനു മാത്രമല്ല ചങ്ങനാശേരിക്കാർക്കെല്ലാം അതിഷ്ടവുമായി. മാത്യൂസിന് ഇപ്പോൾ 17 വയസ്സായി, റോസിന്റെ പുഡ്ഡിങ്ങിനും. ഈ ഈസ്റ്റിന് രുചി പകരാൻ നമുക്കും തയാറാക്കിയാലോ ആ പുഡ്ഡിങ്. ഇതാണ് റെസിപ്പി.

പൈനാപ്പിൾ പുഡ്ഡിങ്

പാൽ - അര ലീറ്റർ

കണ്ടൻസ്‌ഡ് മിൽക്ക് - 200 ഗ്രാം

മുട്ടയുടെ മഞ്ഞ – 1

പഞ്ചസാര - 4 വലിയ സ്പൂൺ

ചൈന ഗ്രാസ് -7 ഗ്രാം

വെള്ളം - കാൽ കപ്പ്

പൈനാപ്പിൾ ചെറുതായി  നുറുക്കിയത് - 1 കപ്പ്

കശുവണ്ടിപ്പരിപ്പ് നുറുക്കിയത് - ഒരു വലിയ സ്പൂൺ

പൈനാപ്പിൾ പുഡ്ഡിങ് (ചിത്രം: മനോരമ)

1. പാലും മുട്ടയും കണ്ടൻസ്‌ഡ് മിൽക്കും പഞ്ചസാരയും നല്ലതുപോലെ യോജിപ്പിച്ച് ചെറു തീയിൽ വച്ച് ഡബ്ൾ ബോയിൽ ചെയ്ത് തിളപ്പിക്കണം.

2. ചൈന ഗ്രാസും കാൽ കപ്പ് വെള്ളവും ചേർത്ത് ചെറു തീയിൽ ഉരുക്കി എടുക്കണം.

3. പൈനാപ്പിളും പഞ്ചസാരയും വിളയിച്ചെടുത്തത്, പുഡിങ്ങ് ഒഴിക്കാനുള്ള പാത്രത്തിൽ ബേസ് ലെയറായി നിരത്തുക.

4. ഒന്നും രണ്ടും ചേരുവകൾ നന്നായി യോജിപ്പിച്ച്, പൈനാപ്പിൾ വിളയിച്ചതു നിരത്തിയതിന്റെ മുകളിൽ വളരെ സാവധാനം ഒഴിക്കുക.

5. ചൂടാറിക്കഴിഞ്ഞ്, വറുത്ത കശുവണ്ടിപ്പരിപ്പ് നുറുക്കിയത് മുകളിൽ വിതറുക.

6. ഒരു മണിക്കൂർ ഫ്രിജിൽ വച്ച് തണുപ്പിച്ച് ശേഷം ഉപയോഗിക്കാം.

എന്തുകൊണ്ടാണിത് ഡബ്ൾ ബോയിൽ ചെയ്യുന്നത് എന്നതുൾപ്പെടെയുള്ള സംശയം നിങ്ങൾക്കു തോന്നിയേക്കാം. അതിന്റെ ഉത്തരമുൾപ്പെടെയുള്ള പാചകക്കാഴ്ചകൾ കാണാം വിഡിയോയിൽ.

English Summary:

Delectable Easter Delight: Changanassery's 17-Year-Old Sweet - Pineapple Pudding Recipe