ആരും തടഞ്ഞില്ല ആ ക്വിന്റൻ ഷോട്ടുകൾ; 'രാജാക്കൻമാരെ' പിടിച്ചുകെട്ടി മായങ്കും; ലക്നൗവിന് സൂപ്പർ ജയം
ക്വിന്റൻ ഡി കോക്ക്, നിക്കോളാസ് പുരാൻ, ക്രുനാൽ പാണ്ഡ്യ, മായങ്ക് യാദവ് – ഐപിഎൽ 17–ാം സീസണിലെ ആദ്യ ജയത്തിന് ലക്നൗ സൂപ്പർ ജയന്റ്സ് നന്ദി പറയുന്നത് ഈ 4 താരങ്ങൾക്കാണ്. താൽകാലിക ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ പുരാനൊപ്പം ഡി കോക്കും ബാറ്റുകൊണ്ട് വെടിക്കെട്ട് തീർത്തപ്പോൾ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ തിളങ്ങിയാണ് ക്രുനാൽ ശ്രദ്ധനേടിയത്. ബാറ്റർമാർ സമ്മാനിച്ച ‘ജയന്റ്’ ഇന്നിങ്സിനൊടുവിൽ മായങ്ക് യാദവ് ബോളുകൊണ്ടും ലക്നൗവിന് അവരുടെ ഹോം ഗ്രൗണ്ടിൽ ‘സൂപ്പർ’ വിജയം സമ്മാനിക്കുകയായിരുന്നു.

വലിയ പരുക്ക് ഭേദമായതിന് പിന്നാലെ ഐപിഎലിലേക്ക് എത്തിയ കെ.എൽ.രാഹുൽ ക്യാപ്റ്റന്റെ കുപ്പായം തൽക്കാലത്തേക്ക് അഴിച്ചുവച്ച് ‘ഇംപാക്ട്’ പ്ലെയറിന്റെ താൽക്കാലിക പരിവേഷത്തിലാണ് ഇന്നലെ ക്രീസിലെത്തിയത്. ക്വിന്റൻ ഡി കോക്കിനൊപ്പം ഓപ്പണറായി തന്നെ ബാറ്റിങ്ങിനെത്തിയെങ്കിലും ‘ഇംപാക്ട്’ ഉണ്ടാകുന്ന പ്രകടനം പുറത്തെടുക്കാൻ രാഹുലിനായില്ല. നന്നായി തുടങ്ങിയെങ്കിലും 9 പന്തിൽ 15 റൺസ് നേടി അദ്ദേഹം പുറത്തായി. മൂന്നാം ഓവറിന്റെ അഞ്ചാം പന്തിൽ അർഷ്ദീപ് സിങ്ങിന് വിക്കറ്റ് നൽകി പുറത്താകുമ്പോൾ ടീം ആകെ 35 റൺസിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു.
∙ കരുത്തോടെ ക്വിന്റൻ ഷോട്ടുകൾ
ഓപ്പണറായി ബാറ്റിങ്ങിനെത്തി ടീം സ്കോർ 125ൽ എത്തുന്നതുവരെ ക്രീസിന്റെ ഒരു വശത്ത് ശക്തമായ സാന്നിധ്യമായി നിലകൊണ്ട ഡിക്കോക്ക് ലക്നൗവിനായി ഗാലറിയിലേക്ക് പായിച്ചത് ശരിക്കും ‘ക്വിന്റലടികളാണ്’. 38 പന്തുകളിൽ നിന്ന് 2 സിക്സറുകളുടെയും 5 ഫോറുകളുടെയും പിൻബലത്തിലാണ് ഡിക്കോക്ക് 54 റൺസ് അടിച്ചുകൂട്ടിയത്. 142.10 എന്ന സ്ട്രൈക് റേറ്റിൽ ബാറ്റുവീശിക്കൊണ്ടിരുന്ന ഡിക്കോക്ക് പുറത്തായത് 14–ാം ഓവറിന്റെ ആദ്യ പന്തിലാണ്. പുള്‍ ഷോട്ടിന് ശ്രമിച്ച പന്ത് ബാറ്റിന്റെ ടോപ് എഡ്ജിൽ പതിച്ച് പഞ്ചാബ് വിക്കറ്റ് കീപ്പർ ജിതേഷ് ശര്‍മയുടെ കൈകളിലേക്ക് ലാന്‍ഡ് ചെയ്യുകയായിരുന്നു.
∙ മിന്നിക്കത്തി, സ്വയം എരിഞ്ഞടങ്ങി പുരാൻ
ദേവദത്ത് പടിക്കൽ വീണ്ടും കലമുടയ്ക്കുകയും (6 പന്തിൽ 9) മിന്നുന്ന ഫോമിൽ കൂറ്റനടികളുമായി തുടങ്ങിയ മാർക്കസ് സ്റ്റോയ്നിസ് പെട്ടെന്ന് പുറത്താകുകയും (12 പന്തിൽ 19) ചെയ്തതോടെ ഡിക്കോക്കിനൊപ്പം ബാറ്റിങ്ങിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തത് അഞ്ചാമനായി ഇറങ്ങിയ ക്യാപ്റ്റൻ പുരാനാണ്. മൂന്നു വീതം സിക്സറുകളും ഫോറുകളുമാണ് പുരാന്റെ ബാറ്റിൽ നിന്ന് ബൗണ്ടറി ലൈനിലേക്ക് ഒഴുകിയത്. 200 എന്ന മാന്ത്രിക സ്ട്രൈക് റേറ്റിലാണ് പുരാൻ 21 പന്തുകളിൽ നിന്ന് 42 റൺസ് സ്വന്തമാക്കിയത്. ഡിക്കോക്ക് പുറത്തായതിന് പിന്നാലെ ടീം മുഴുവൻ പ്രതീക്ഷ അർപ്പിച്ചിരുന്നത് പുരാനിലാണ്.
ആ പ്രതീക്ഷയ്ക്കൊത്താണ് മുന്നേറിയതെങ്കിലും റബാദ പന്തുമായി എത്തിയ 16–ാം ഓവറിന്റെ ആദ്യ പന്തിൽ വൈഡ് ലൈനിനോട് ചേർന്ന് വന്നപ്പോൾ വലിയ ഷോട്ട് ലക്ഷ്യം വച്ചാണ് പുരാൻ ബാറ്റ് വീശിയത്. എന്നാൽ, ഇൻസൈഡ് എഡ്ജായ പന്ത് പുരാന്റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. സ്വന്തം വിക്കറ്റ് സ്വയം വലിച്ചെറിഞ്ഞതിന്റെ നിരാശയിലാണ് അദ്ദേഹം ക്രീസ് വിട്ടത്. പുരാൻ പുറത്താകുമ്പോള്‍ ടീം 146ന് 5 എന്ന നിലയിലായിരുന്നു.
∙ വാലറ്റക്കാരെ കൂട്ടുപിടിച്ച് ക്രുനാൽ ഷോ
അവസാന ഓവറുകളിൽ ആഞ്ഞടിച്ച് മികച്ച ടീം ടോട്ടൽ കണ്ടെത്തുക. ഏഴാമനായി ബാറ്റിങ്ങിനെത്തിയ ക്രുനാൽ പാണ്ഡ്യയുടെ മുന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അതിനാൽതന്നെ വലിയ അടികളുമായാണ് ക്രുനാൽ കളംപിടിച്ചതും. 22 പന്തുകൾ നീണ്ട ഇന്നിങ്സിനിടെ 2 സിക്സറുകളും 4 ഫോറുകളുമാണ് ആ ബാറ്റിൽ നിന്ന് ബൗണ്ടറി ലൈനിലേക്ക് പാഞ്ഞത്. 20 ഓവർ അവസാനിക്കുമ്പോഴും 195.45 എന്ന മികച്ച സ്ട്രൈക് റേറ്റോടെ ക്രുനാൽ ക്രീസിലുണ്ടായിരുന്നു.
അവസാന ഓവറുകളിലെ ആളിക്കത്തലിലൂടെ സ്വന്തം അക്കൗണ്ടിൽ 43 റൺസ് ചേർത്ത പാണ്ഡ്യ ടീം ടോട്ടൽ 199ൽ എത്തിക്കുകയും ചെയ്തു. പിന്നീട് ബോളറിന്റെ ചുമതലയിലേക്ക് എത്തിയപ്പോഴും ഭേദപ്പെട്ട പ്രകടനമാണ് ക്രുനാൽ നടത്തിയത്. മൂന്ന് ഓവറുകളിൽ നിന്ന് വിക്കറ്റ് നേടാൻ സാധിച്ചില്ലെങ്കിലും 26 റൺസ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്.
∙ കിങ്സിന് കടിഞ്ഞാണിട്ട് മായങ്ക്
ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ 3 വിക്കറ്റ് നേട്ടത്തോടെ കളിയിലെ താരം. ഏതൊരു യുവ താരവും സ്വപ്നം കാണുന്ന നേട്ടം. ലക്നൗവിനായി മായങ്ക് യാദവ് സ്വന്തമാക്കിയത് ഈ സ്വപ്ന നേട്ടമാണ്. എറിഞ്ഞ 24 പന്തുകളിൽ 12 എണ്ണവും ഡോട്ട് ബോൾ, ആകെ വഴങ്ങിയത് 27 റൺസ്, സ്വന്തമാക്കിയത് 3 വിക്കറ്റുകൾ. ഐപിഎലിൽ ഏതൊരു ബോളറും സ്വപ്നം കാണുന്ന മനോഹരമായ സ്പെല്ലുകൾ. പഞ്ചാബിനെതിരായ ലക്‌നൗവിന്റെ വിജയത്തിൽ ഏറ്റവും നിർണായകമായത് മായങ്ക് യാദവിന്റെ ഈ ബോളിങ് മികവ് തന്നെയാണ്.
12–ാം ഓവറിലെ നാലാം പന്തിൽ പഞ്ചാബിന്റെ ആദ്യ വിക്കറ്റ് പിഴുതുകൊണ്ടാണ് മായങ്ക് വരവറിയിച്ചത്. നൂറു റൺസ് പിന്നിട്ട (102)പഞ്ചാബിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനായതാണ് പിന്നീട് ലക്നൗവിനെ വിജയത്തിലേക്ക് നയിച്ചതിൽ നിർണായകമായത്. ശിഖർ ധവാനൊപ്പം പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കും എന്ന് തോന്നിപ്പിച്ചിടത്താണ് മായങ്ക്, ജോണി ബയസ്റ്റോയുടെ (29 പന്തിൽ 42) വിക്കറ്റ് വീഴ്ത്തുന്നത്.
പിന്നീട് 14–ാം ഓവറിന്റെ മൂന്നാം പന്തിൽ പ്രഭ്സിമ്രാൻ സിങ്ങിനെയും 16–ാം ഓവറിന്റെ നാലാം പന്തിൽ ജിതേഷ് ശർമയേയും കൂടാരം കയറ്റിയ മായങ്ക് റൺസ് വിട്ടു നൽകുന്നതിൽ കാട്ടിയ പിശുക്കും ജയന്റ്സിന്റെ വിജയത്തിൽ നിർണായകമായി. അതിനാൽ തന്നെ കളിയിലെ താരമായും (പ്ലെയർ ഓഫ് ദ് മാച്ച്) തിരഞ്ഞെടുക്കപ്പെട്ടത് മായങ്ക് യാദവ് തന്നെയാണ്.
∙ പൊരുതി വീണ് ഗബാർ
200 റൺസ് എന്ന വലിയ വിജയ ലക്ഷ്യം മുന്നിലുണ്ടായിട്ടും ധൈര്യത്തോടെ ബാറ്റുവീശിയ പഞ്ചാബ് നായകൻ ശിഖർ ധവാൻ ടീമിനെ വിജയത്തിലേക്ക് ‘നയിക്കുമെന്ന്’ ആരാധകർ ഒട്ടേറെ ഉറപ്പിച്ചതായിരുന്നു. അത്ര മനോഹരമായാണ് 17–ാം ഓവറിന്റെ രണ്ടാം പന്തുവരെ അദ്ദേഹം ടീമിനെ മുന്നിൽ നിന്ന് നയിച്ചത്.
ആദ്യ ഓവറിലെ ആദ്യ 4 പന്തുകളിൽ റൺസ് സ്കോർചെയ്യാൻ മടിച്ച ധവാൻ പിന്നീടുള്ള ഓവറുകളില്‍ മിന്നുന്ന ഫോമിലാണ് ബാറ്റ് വീശിയത്. മൂന്നാം ഓവറില്‍ ആകെ പിറന്ന 16ൽ 15 റൺസും ധവാന്റെ ബാറ്റിൽ നിന്നായിരുന്നു. 2 ഫോറുകളും ഒരു സിക്സറും ഉള്‍പ്പെടെയായിരുന്നു ഈ പ്രകടനം.
ആറാം ഓവറിലും സമാന പ്രകടനവുമായി ധവാന്റെ ബാറ്റിൽ നിന്ന് 15 റൺസ് പിറന്നു. നേരിട്ട 30–ാം പന്തിൽ രവി ബിഷ്ണോയിക്ക് എതിരെ സിക്സർ പായിച്ചുകൊണ്ടാണ് ധവാൻ അർധ സെഞ്ചറി പൂർത്തിയാക്കിയത്. 3 സിക്സറും 7 ഫോറുകളും ഉൾപ്പെടെ 50 പന്തിൽ 70 റൺസ് നേടിയ ശേഷമാണ് ധവാന്‍ പുറത്തായത്. അതുവരെ വിജയ പാതയിലായിരുന്ന പഞ്ചാബ് തോൽവിയിലേക്ക് കൂപ്പുകുത്തി തുടങ്ങിയതും അവിടെ നിന്നാണ്.
∙ ലക്നൗവിനെ തടായാൻ ശ്രമിച്ച് സാം കരൻ
മിന്നുന്ന ഫോമിൽ കത്തിക്കയറിയ ലക്നൗ ബാറ്റർമാർക്കെതിരെ മികച്ച ഫോമില്‍ ബോൾ ചെയ്ത ഏക പഞ്ചാബ് ബോളർ സാം കരനാണ്. 4 ഓവറുകളിൽ 28 റൺസ് മാത്രം വഴങ്ങിയ സാം 3 വിക്കറ്റുകളും നേടി.