സുരേഷ് ഗോപിയുടെ മകൾക്ക് മാത്രമല്ല ഗുരുവായൂരിൽ ആ ‘ഭാഗ്യം’: ഇവിടെനിന്ന് കൈ പിടിച്ച് അവർ മടങ്ങുമ്പോൾ കിലുങ്ങും കോടികൾ
വൈശാഖ മാസത്തിൽ കണ്ണനെ തൊഴണം, ആ തിരുനടയിൽ ഇഷ്ടസഖിയുടെ കരം കവരണം. കണ്ണന്റെ അനുഗ്രഹം വാങ്ങി മടങ്ങണം. ചിങ്ങം പിറന്നാൽ ഗുരുവായൂരിൽ വിവാഹങ്ങളുടെ തിരക്കാണ്. ചിങ്ങമാസം ദിവസം 200 വിവാഹങ്ങൾ വരെ നടക്കുന്നു. ചിങ്ങം കഴിഞ്ഞാൽ പിന്നെ തിരക്കേറുന്നത് മീനമാസത്തിലാണ്. കഴിഞ്ഞ ദിവസം 42 വിവാഹങ്ങൾ ഗുരുവായൂരിൽ നടന്നു. ഇനി ജൂൺ 20 വരെ നീളുന്ന രണ്ടാം വിവാഹ സീസണിനു തുടക്കം. ഒന്നാം വിവാഹ സീസണായ ചിങ്ങത്തിൽ കേരളത്തിലുള്ളവർ എത്തുമ്പോൾ വൈശാഖത്തിലെ രണ്ടാം വിവാഹ സീസൺ പ്രധാനമായും പ്രവാസികൾക്കുള്ളതാണ്. വിവാഹം, ചോറൂണ്, നൃത്തം അരങ്ങേറ്റം എന്നിവയാണ് ഈ വേളയിൽ ദർശനത്തിന് പുറമെ ഗുരൂവായൂരിൽ കൂടുതലായും നടക്കുന്നത്. അവധിക്കാലം, വൈശാഖം, വിഷുക്കാലം എന്നിവയാണ് ഇപ്പോഴത്തെ തിരക്കിന് പ്രധാന കാരണം. വായിക്കാം, ഗുരുവായൂരിലെ വിവാഹ വിശേഷങ്ങൾ.

വൈശാഖ മാസത്തിൽ കണ്ണനെ തൊഴണം, ആ തിരുനടയിൽ ഇഷ്ടസഖിയുടെ കരം കവരണം. കണ്ണന്റെ അനുഗ്രഹം വാങ്ങി മടങ്ങണം. ചിങ്ങം പിറന്നാൽ ഗുരുവായൂരിൽ വിവാഹങ്ങളുടെ തിരക്കാണ്. ചിങ്ങമാസം ദിവസം 200 വിവാഹങ്ങൾ വരെ നടക്കുന്നു. ചിങ്ങം കഴിഞ്ഞാൽ പിന്നെ തിരക്കേറുന്നത് മീനമാസത്തിലാണ്. മാർച്ച് അവസാനവാരം 42 വിവാഹങ്ങൾ ഗുരുവായൂരിൽ നടന്നു. ഇനി ജൂൺ 20 വരെ നീളുന്ന രണ്ടാം വിവാഹ സീസണിനു തുടക്കം. ഒന്നാം വിവാഹ സീസണായ ചിങ്ങത്തിൽ കേരളത്തിലുള്ളവർ എത്തുമ്പോൾ വൈശാഖത്തിലെ രണ്ടാം വിവാഹ സീസൺ പ്രധാനമായും പ്രവാസികൾക്കുള്ളതാണ്. വിവാഹം, ചോറൂണ്, നൃത്തം അരങ്ങേറ്റം എന്നിവയാണ് ഈ വേളയിൽ ദർശനത്തിന് പുറമെ ഗുരൂവായൂരിൽ കൂടുതലായും നടക്കുന്നത്. അവധിക്കാലം, വൈശാഖം, വിഷുക്കാലം എന്നിവയാണ് ഇപ്പോഴത്തെ തിരക്കിന് പ്രധാന കാരണം.
∙ വിവാഹത്തിന് മുൻപ് താലിമറന്നോ? നോ ടെൻഷൻ
മകരമാസത്തിലെ തിരക്കുള്ളൊരു ഞായറാഴ്ച, ഗുരുവായൂരിൽ നൂറ്റമ്പതിലേറെ വിവാഹങ്ങൾ. കാലത്ത് എട്ടിനും ഒൻപതിനും ഇടയിലുള്ള മുഹൂർത്തത്തിൽ കല്യാണം നടത്തേണ്ട വരന്റെ സംഘം അണിഞ്ഞൊരുങ്ങി കഴിഞ്ഞപ്പോഴാണ് താലി വാങ്ങാൻ മറന്നു എന്ന സത്യം തിരിച്ചറിഞ്ഞത്. ആകെ പരിഭ്രമം, അങ്കലാപ്പ്, പഴിചാരൽ. താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷനിൽ വരന്റെ അച്ഛൻ പ്രശ്നം അവതരിപ്പിച്ചു. റിസപ്ഷനിസ്റ്റ് ചിരിച്ചു കൊണ്ടു പറഞ്ഞു. ‘‘ഇപ്പ ശരിയാക്കിത്തരാം’’.
ഒന്നു രണ്ടു ഫോൺകോളുകൾ. തൊട്ടടുത്ത ജ്വല്ലറി തുറന്നു. വ്യത്യസ്ത ഡിസൈനിൽ താലികൾ റെഡി. ഏത് സമുദയാത്തിൽ പെട്ടവർക്കുമുള്ളത്. താലി വാങ്ങി. ഇനിമഞ്ഞച്ചരട്. അത് ക്ഷേത്ര നടയിലെ ഏത് പെട്ടിക്കടയിലും ലഭിക്കും. ഗുരുവായൂർ കേരളത്തിലെ ഏറ്റവും വലിയ മാര്യേജ് ഡെസ്റ്റിനേഷൻ പോയിന്റ് ആയി മാറിക്കഴിഞ്ഞു. കയ്യും വീശി വന്നോളു... കല്യാണം ആഘോഷമായി നടത്താം. ഒരു കണ്ടീഷൻ.. വധൂവരന്മാരെ ഇവിടെ ലഭിക്കില്ല. നിങ്ങൾ കൊണ്ടു വരണം. ഗുരുവായൂരിലെ വിവാഹ വിശേഷങ്ങൾ വായിക്കാം.
ഒരു വർഷം ഏഴായിരത്തിലധികം വിവാഹങ്ങളാണ് ഗുരുവായൂരിൽ നടക്കുന്നത്. ഓരോ വിവാഹ സംഘത്തിലും എത്തുന്നത് 100 മുതൽ 2000 പേർ വരെ. താമസിക്കാൻ മുറികൾ, സദ്യാലയങ്ങൾ. ഗുരുവായൂരിൽ നൂറ്റെഴുപതിലേറെ ലോഡ്ജുകളുണ്ട്. നൂറിലേറെ സദ്യാലയങ്ങളും. ഈ സ്ഥാപനങ്ങളുടെ നികുതിയാണ് ഗുരുവായൂർ നഗരസഭയുടെ പ്രധാന വരുമാനം. വധൂവരന്മാരുടെ കുടുംബം വിവാഹത്തിനായി നേരിട്ടു ചെലവഴിക്കുന്ന തുക. കല്യാണത്തിൽ പങ്കെടുക്കുന്നവരുടെ പർച്ചേസ്, ക്ഷേത്രത്തിൽ വഴിപാടു ചെയ്യുന്ന പണം.
വാഹനങ്ങളുടെ പാർക്കിങ് ഫീസ്. നോ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്താൽ പൊലീസ് ഈടാക്കുന്ന പിഴ. ദേവസ്വവും നഗരസഭയും സർക്കാരും ഗുരുവായൂരിലെ വിവാഹങ്ങളുടെ ഗുണഫലം അനുഭവിക്കുന്നു. ഇവിടെയൊരു കല്യാണം നടന്നാൽ തമിഴ്നാട്ടിൽ പൂക്കളും പച്ചക്കറിയും കൃഷി ചെയ്യുന്നവന്റെ കീശ നിറയും. അവിടെ നിന്ന് ഓടിയെത്തുന്ന വാഹനങ്ങളുടെ ഉടമയും ജീവനക്കാരും ഈ പണത്താൽ കുടുംബം പോറ്റും. ഫൊട്ടോഗ്രഫർമാർ, നാഗസ്വരവും തകിലും വായിക്കുന്ന കലാകാരന്മാർ, ബ്യൂട്ടീഷ്യൻ, മുല്ലപ്പൂ വിൽപനക്കാർ, ഫ്ലവർ ഡെക്കറേഷൻ, സെറ്റുമുണ്ടും വേഷ്ടിയും വിൽക്കുന്ന കടക്കാർ, ലോട്ടറി കച്ചവടക്കാർ...എല്ലാവരുടെയും മടിയിൽ കനമാകും.
∙ എന്തിന് തേങ്ങ, പൂക്കുലയല്ലേ ലാഭം
ഓരോ കല്യാണത്തിനും നിറപറയും നിലവിളക്കും വേണം. പറയിൽ വയ്ക്കാൻ തെങ്ങിൻ പൂക്കുല നിർബന്ധം. ഒരു പൂക്കുലയ്ക്ക് 500 രൂപയിലേറെയാണ് നിരക്ക്. 100 കല്യാണമുള്ള ദിവസം തെങ്ങുള്ളവന്റെ പേഴ്സിൽ അര ലക്ഷം രൂപ നിറയും. ഇളനീരും നാളികേരവും ആകാൻ കാക്കാതെ മണ്ഡരിയും മഞ്ഞവീഴ്ചയും ഭയക്കാതെ പൂക്കുല വിരിഞ്ഞാലുടൻ പണമായി. ഇതിലൊരു ഭാഗം തെങ്ങുകയറുന്ന തൊഴിലാളിക്കും കിട്ടും. അറിഞ്ഞും അറിയാതെയും എത്രയെത്ര പേരുടെ അന്നമാണ് ഗുരുവായൂരിലെ വിവാഹങ്ങൾ.
ഗുരുവായൂരിലെ ഭണ്ഡാരം നിറയാനും പതിനായിരങ്ങളുടെ പണപ്പെട്ടി കിലുങ്ങാനും അണിഞ്ഞൊരുങ്ങിയെത്തുന്ന വധൂവരന്മാരും കല്യാണ സംഘങ്ങളുമൊരു പ്രധാന കാരണമാണ്. 500 രൂപയാണ് വിവാഹം ശീട്ടാക്കാൻ ദേവസ്വത്തിൽ അടയ്ക്കേണ്ടത്. 500 രൂപ ഫൊട്ടോഗ്രഫിക്കും. വിവാഹത്തിൽ നിന്ന് ദേവസ്വത്തിന് പ്രത്യക്ഷ വരുമാനം 70 ലക്ഷം രൂപ. വിവാഹ റജിസ്ട്രേഷന് 250 രൂപയും സർട്ടിഫിക്കറ്റിന് 100 രൂപയും നഗരസഭയുടെ ഫീസ്. നഗരസഭയ്ക്ക് നേരിട്ടു ലഭിച്ചിരുന്നത് കാൽ കോടിയോളം രൂപ. കെ സ്മാർട് വന്നപ്പോൾ റജിസ്ട്രേഷൻ ഫീസ് 100 രൂപയാക്കി കുറച്ചു.
∙ അത് ഭാഗ്യയുടെ മാത്രം ഭാഗ്യമായിരുന്നില്ല
കഴിഞ്ഞ ചിങ്ങത്തിൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം ഗുരുവായൂരിൽ നടന്ന ദിവസം തന്നെ നഗരസഭയിൽ നിന്നു വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് വിവാഹ റജിസ്ട്രേഷനിലെ ഫാസ്റ്റ് ട്രാക്ക് സംവിധാനം ചർച്ചയായത്. അതും വിവാഹം റജിസ്റ്റർ ചെയ്ത് അര മണിക്കൂറിനകം. മന്ത്രി എം.ബി.രാജേഷ് ഈ നേട്ടം കെ സ്മാർട്ടിന്റേതെന്ന് സമൂഹ മാധ്യമത്തിൽ പങ്കു വച്ചു. ഇത് ഭാഗ്യയുടെ മാത്രം ഭാഗ്യമാണോ? അല്ല. വിവാഹിതരായ എല്ലാ ഭാഗ്യവതികൾക്കും നഗരസഭയുടെ ഈ സൗകര്യം ലഭിക്കും. സർക്കാർ കെ സ്മാർട്ട് തുടങ്ങിയത് 2024 ജനുവരിയിലാണ്. എന്നാൽ 10 വർഷത്തിലേറെയായി ഗുരുവായൂരിൽ ഈ സൗകര്യമുണ്ട്.
അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്ന എയർ കണ്ടീഷൻഡ് വിവാഹ റജിസ്ട്രേഷൻ ഡെസ്ക് ഗുരുവായൂർ നഗരസഭയിലെ പ്രത്യേകതയാണ്. റജിസ്ട്രേഷന് തയാറായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം കർമനിരതരായി ഇവിടെയുണ്ടാകും. തികഞ്ഞ ആതിഥേയ മര്യാദയോടെ. റജിസ്ട്രേഷൻ ഫോമുകൾ പൂരിപ്പിച്ച് നൽകാൻ കുടുംബശ്രീയുടെ പ്രത്യേക വിഭാഗവുമുണ്ട്. ചെറിയ തുക ഫീസായി നൽകിയാൽ മതി.
കേരളത്തിൽ ഏറ്റവുമധികം വിവാഹം നടക്കുന്നത് ഗുരുവായൂർ ക്ഷേത്രത്തിലാണ്. ഏറ്റവുമധികം വിവാഹം റജിസ്റ്റർ ചെയ്യുന്നത് ഗുരുവായൂർ നഗരസഭയിലും. വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിദേശ യാത്രയ്ക്ക് അടക്കം വിലപ്പെട്ട രേഖയായതിനാൽ വിവാഹ ദിവസം തന്നെ റജിസ്ട്രേഷനും കൂടി കഴിഞ്ഞ് മടങ്ങുന്നത് വധൂവരന്മാർ പതിവാക്കിയിരുന്നു. സർവാഭരണ വിഭൂഷിതരായ വധുവും വരനും കല്യാണമണ്ഡപത്തിൽ നിന്നിറങ്ങിയ ഉടനെ നഗരസഭ ഓഫിസിൽ എത്തി കാത്തിരിക്കുന്നത് ഇവിടെ പതിവു കാഴ്ചയാണ്. ഇതിനാലാണ് വർഷങ്ങൾക്കു മുന്നേ തന്നെ ഇവർക്ക് ഇരിക്കാനും സൗകര്യപ്രദമായി റജിസ്ട്രേഷൻ നൽകാനും നഗരസഭ തന്നെ സൗകര്യം ഒരുക്കിയത്.
വിവാഹത്തിനു മുന്നേ തന്നെ നഗരസഭയുടെ വെബ്സൈറ്റിൽ കയറി ഡേറ്റ അപ്‌ലോഡ് ചെയ്ത് എത്തിയാൽ റജിസ്ട്രേഷൻ നടപടി എളുപ്പമാകും. രേഖകളെല്ലാം ശരിയായി രജിസ്ട്രേഷൻ കഴിഞ്ഞ് പണം അടച്ചാൽ സർട്ടിഫിക്കറ്റ് ഉടൻ കൊണ്ടു പോകാം, ഇല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത് എടുക്കാം. റജിസ്റ്റർ ചെയ്താൽ അര മണിക്കൂർ പോലും വേണ്ട സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്നർഥം. ഇതായിരുന്നു ഇതു വരെയുള്ള രീതി.
∙ കെ സ്മാർട്: ഒപ്പിനു പകരം ഒടിപി
റജിസ്ട്രേഷന് 250 രൂപയും സർട്ടിഫിക്കറ്റിന് 100 രൂപയും ചേർത്ത് ഓരോ വിവാഹത്തിനും നഗരസഭയ്ക്ക് നേരിട്ടു ലഭിക്കുന്നത് 350 രൂപയായിരുന്നു. ഒരു വർഷം 7000ത്തിലധികം വിവാഹങ്ങൾ നടക്കുന്ന ഗുരുവായൂരിൽ കാൽ കോടിയോളം രൂപ ഈ ഇനത്തിൽ മാത്രം നഗരസഭയ്ക്കു ലഭിച്ചിരുന്നു. ഗുരുവായൂരിന്റെ ഈ വിജയ വഴിയാണ് കേരള സർക്കാർ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാനപങ്ങളിലെയും വിവാഹ റജിസ്ട്രേഷന് ഈ ജനുവരി 1 മുതൽ കെ സ്മാർട്ടിലൂടെ മാതൃക ആക്കിയത്. കെ സ്മാർട് നടപ്പായതിന്റെ പ്രധാന സൗകര്യം വധൂവരന്മാർക്ക് നഗരസഭയിൽ നേരിട്ടു വരേണ്ടതില്ല എന്നതാണ്.
റജിസ്ട്രാറുടെ മുന്നിൽ ഒപ്പിടുകയും വേണ്ട. ഒപ്പിനു പകരം ഒടിപിയായി. ഡേറ്റയും രേഖകളും കെ സ്മാർട്ടിൽ അപ്‌ലോഡ് ചെയ്ത് കെവൈസി ഓപ്ഷനിൽ വിവരങ്ങൾ റെക്കോർഡ് ചെയ്ത് നൽകിയാൽ മതി. റജിസ്ട്രേഷൻ വിഭാഗം പരിശോധിച്ച് അപ്രൂവ് ചെയ്താൽ അക്കാര്യം സന്ദേശമായി ലഭിക്കും. റജിസ്ട്രേഷൻ പൂർത്തിയായാൽ അതും അറിയാം. ഫീസ് അടച്ച് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാം.
എന്നാൽ ഇപ്പോഴത്തെ കെ സ്മാർട് സംവിധാനത്തിൽ വലിയൊരു ന്യൂനതയുണ്ട്. ഒരിക്കൽ അപ്‌ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്ത ഡേറ്റ തിരുത്താൻ അപേക്ഷകനോ റജിസ്ട്രേഷൻ അധികാരിക്കോ ഇപ്പോൾ കഴിയില്ല. അതിനാൽ ഡേറ്റകൾ കൃത്യമായിരിക്കണം. തെറ്റു വന്നാൽ തിരുത്തലല്ല, അപേക്ഷ വീണ്ടും നൽകണമന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ അസൗകര്യം വൈകാതെ മാറും എന്നാണ് അറിയുന്നത്.
മുൻപ് റജിസ്ട്രേഷന് കല്യാണ ക്ഷണക്കത്ത്, കല്യാണ ചടങ്ങിന്റെ ചിത്രം, കല്യാണം നടന്ന ഓഡിറ്റോറിയത്തിൽ നിന്നുള്ള സാക്ഷ്യപത്രം ഇതെല്ലാം നിർബന്ധമായിരുന്നു. ഇനിയതെല്ലാം മറന്നേക്കൂ. പകരം മത സ്ഥാപനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ ഉള്ള രേഖ മതി.
വിവാഹ റജിസ്ട്രേഷൻ ഫീസ് 100 രൂപയും സർട്ടിഫിക്കറ്റിന് 100 രൂപയുമാണ് നിരക്ക്. ഡിജിറ്റൽ വിജ്ഞാനം ഉള്ളവർക്ക് ബില്ലുകൾ അടയ്ക്കുന്നതു പോലെയോ ഓൺലൈനിൽ ഇടപാടു നടത്തുന്ന പോലെയോ വിവാഹ റജിസ്ട്രേഷനും ഇനി കീ പാർഡിൽ വിരലോടിച്ചാൽ എളുപ്പത്തിൽ നടത്താം. മറ്റുള്ളവർക്ക് ‘അക്ഷയ’ വഴിയും റജിസ്ട്രേഷൻ ആകാം. കല്യാണ വേഷത്തിൽ നഗരസഭ ഓഫിസിലെത്തി കാത്തിരിക്കുന്ന വധൂവരന്മാർ ഇനി ഓർമയിൽ മാത്രമാകുമെന്നു ചുരുക്കം.