പഴകുംതോറും വീര്യം കൂടി ‘ധോണി’; തോൽവിയിലും ‘തല’ ഉയർത്തി ചെന്നൈ ആരാധകർ
വിജയിച്ചത് ഡൽഹി ക്യാപിറ്റൽസ് ആണെങ്കിലും ആരാധകരുടെ ആവേശം ചെന്നൈക്കൊപ്പമായിരുന്നു. അതിന് ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു, സാക്ഷാൽ മഹേന്ദ്ര സിങ് ധോണി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വരാതിരുന്ന ധോണി ഇന്നലെ വിശാഖപട്ടണത്താണ് ആദ്യമായി ബാറ്റേന്തിയത്. പതിവിന് വിപരീതമായി ചെന്നൈ വിക്കറ്റുകൾ ഒന്നിനു പിന്നാലെ അടുത്തതെന്ന നിലയിൽ കൊഴിഞ്ഞുകൊണ്ടിരുന്നപ്പോൾ, എട്ടാമനായാണ് ‘തല’ ക്രീസിൽ എത്തിയത്. അപ്പോഴേക്കും ചെന്നൈ ഏറക്കുറെ കളി കൈവിട്ടിരുന്നു. 23 പന്തിൽ 72 റൺസായിരുന്നു ചെന്നെയുടെ വിജയ ലക്ഷ്യം. നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി പായിച്ചുകൊണ്ട് തുടങ്ങിയ ധോണിക്കായി ഗാലറി ഇളകി മറിഞ്ഞു. എന്നാൽ രണ്ടാം പന്തിൽ ധോണി നൽകിയ സുവർണാവസരം ഖലീൽ അഹമ്മദ് കൈവിട്ടപ്പോൾ അതിന് നൽകേണ്ടി വരുന്ന വില എത്ര വലുതായിരിക്കുമെന്ന് ഒരു പക്ഷേ ഡൽഹി ടീം ചിന്തിച്ചിട്ടുകൂടി ഉണ്ടാകില്ല.
വിജയിച്ചത് ഡൽഹി ക്യാപിറ്റൽസ് ആണെങ്കിലും ആരാധകരുടെ ആവേശം ചെന്നൈക്കൊപ്പമായിരുന്നു. അതിന് ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു, സാക്ഷാൽ മഹേന്ദ്ര സിങ് ധോണി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വരാതിരുന്ന ധോണി ഇന്നലെ വിശാഖപട്ടണത്താണ് ആദ്യമായി ബാറ്റേന്തിയത്. പതിവിന് വിപരീതമായി ചെന്നൈ വിക്കറ്റുകൾ ഒന്നിനു പിന്നാലെ അടുത്തതെന്ന നിലയിൽ കൊഴിഞ്ഞുകൊണ്ടിരുന്നപ്പോൾ, എട്ടാമനായാണ് ‘തല’ ക്രീസിൽ എത്തിയത്. അപ്പോഴേക്കും ചെന്നൈ ഏറക്കുറെ കളി കൈവിട്ടിരുന്നു. 23 പന്തിൽ 72 റൺസായിരുന്നു ചെന്നെയുടെ വിജയ ലക്ഷ്യം. നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി പായിച്ചുകൊണ്ട് തുടങ്ങിയ ധോണിക്കായി ഗാലറി ഇളകി മറിഞ്ഞു. എന്നാൽ രണ്ടാം പന്തിൽ ധോണി നൽകിയ സുവർണാവസരം ഖലീൽ അഹമ്മദ് കൈവിട്ടപ്പോൾ അതിന് നൽകേണ്ടി വരുന്ന വില എത്ര വലുതായിരിക്കുമെന്ന് ഒരു പക്ഷേ ഡൽഹി ടീം ചിന്തിച്ചിട്ടുകൂടി ഉണ്ടാകില്ല.
വിജയിച്ചത് ഡൽഹി ക്യാപിറ്റൽസ് ആണെങ്കിലും ആരാധകരുടെ ആവേശം ചെന്നൈക്കൊപ്പമായിരുന്നു. അതിന് ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു, സാക്ഷാൽ മഹേന്ദ്ര സിങ് ധോണി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വരാതിരുന്ന ധോണി ഇന്നലെ വിശാഖപട്ടണത്താണ് ആദ്യമായി ബാറ്റേന്തിയത്. പതിവിന് വിപരീതമായി ചെന്നൈ വിക്കറ്റുകൾ ഒന്നിനു പിന്നാലെ അടുത്തതെന്ന നിലയിൽ കൊഴിഞ്ഞുകൊണ്ടിരുന്നപ്പോൾ, എട്ടാമനായാണ് ‘തല’ ക്രീസിൽ എത്തിയത്. അപ്പോഴേക്കും ചെന്നൈ ഏറക്കുറെ കളി കൈവിട്ടിരുന്നു. 23 പന്തിൽ 72 റൺസായിരുന്നു ചെന്നെയുടെ വിജയ ലക്ഷ്യം. നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി പായിച്ചുകൊണ്ട് തുടങ്ങിയ ധോണിക്കായി ഗാലറി ഇളകി മറിഞ്ഞു. എന്നാൽ രണ്ടാം പന്തിൽ ധോണി നൽകിയ സുവർണാവസരം ഖലീൽ അഹമ്മദ് കൈവിട്ടപ്പോൾ അതിന് നൽകേണ്ടി വരുന്ന വില എത്ര വലുതായിരിക്കുമെന്ന് ഒരു പക്ഷേ ഡൽഹി ടീം ചിന്തിച്ചിട്ടുകൂടി ഉണ്ടാകില്ല.
വിജയിച്ചത് ഡൽഹി ക്യാപിറ്റൽസ് ആണെങ്കിലും ആരാധകരുടെ ആവേശം ചെന്നൈക്കൊപ്പമായിരുന്നു. അതിന് ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു, സാക്ഷാൽ മഹേന്ദ്ര സിങ് ധോണി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വരാതിരുന്ന ധോണി ഇന്നലെ വിശാഖപട്ടണത്താണ് ആദ്യമായി ബാറ്റേന്തിയത്. പതിവിന് വിപരീതമായി ചെന്നൈ വിക്കറ്റുകൾ ഒന്നിനു പിന്നാലെ അടുത്തതെന്ന നിലയിൽ കൊഴിഞ്ഞുകൊണ്ടിരുന്നപ്പോൾ, എട്ടാമനായാണ് ‘തല’ ക്രീസിൽ എത്തിയത്. അപ്പോഴേക്കും ചെന്നൈ ഏറക്കുറെ കളി കൈവിട്ടിരുന്നു. 23 പന്തിൽ 72 റൺസായിരുന്നു ചെന്നൈയുടെ വിജയ ലക്ഷ്യം. നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി പായിച്ചുകൊണ്ട് തുടങ്ങിയ ധോണിക്കായി ഗാലറി ഇളകി മറിഞ്ഞു. എന്നാൽ രണ്ടാം പന്തിൽ ധോണി നൽകിയ സുവർണാവസരം ഖലീൽ അഹമ്മദ് കൈവിട്ടപ്പോൾ അതിന് നൽകേണ്ടി വരുന്ന വില എത്ര വലുതായിരിക്കുമെന്ന് ഒരു പക്ഷേ ഡൽഹി ടീം ചിന്തിച്ചിട്ടുകൂടി ഉണ്ടാകില്ല.
എക്കാലത്തേയും മികച്ച ബാറ്റിങ് പങ്കാളികളിൽ ഒരാളായ രവീന്ദ്ര ജഡേജയെ മറുവശത്ത് കാഴ്ചക്കാരനാക്കി നിർത്തിക്കൊണ്ടുള്ള ബാറ്റിങ് വെടിക്കെട്ടിനാണ് ധോണി അവിടെ തുടക്കം കുറിച്ചത്. അതേ ഓവറിൽ തന്നെ ഒരു ഫോറുകൂടി നേടിയ ധോണി അടുത്ത ഓവറിൽ സിക്സർ പറത്തിയും ആരാധകർക്ക് ബാറ്റിങ് വിരുന്നൊരുക്കി. മത്സരം അവസാന ഓവറിലേക്ക് എത്തുമ്പോൾ ചെന്നൈയുടെ വിജയലക്ഷ്യം 6 പന്തിൽ 41 റൺസ് ആയിരുന്നു. അസാധ്യമായ ലക്ഷ്യമാണെന്ന് അറിഞ്ഞിട്ടും വിട്ടുകൊടുക്കാൻ ധോണി തയാറല്ലായിരുന്നു. ആദ്യ പന്തിൽ ഫോർ നേടിയ ധോണി രണ്ടാം പന്തിൽ ഒരു മാസ്റ്റർ ക്ലാസ് സിക്സറാണ് പറത്തിയത്.
മൂന്നാം പന്തിൽ റൺസ് എടുക്കാൻ പറ്റാതെ പോയതിന്റെ ക്ഷീണം ഫോർ അടിച്ചും അഞ്ചാം പന്തിലെ നഷ്ടത്തിന് പകരമായി ഇന്നിങ്സിന്റെ അവസാന പന്തിൽ സിക്സറും പറത്തിയാണ് ധോണി കളി അവസാനിപ്പിച്ചത്. അപ്പോഴേക്കും ധോണിയുടെ സംഭാവന 16 പന്തിൽ 37 റൺസ് ആയിരുന്നു. കുറച്ചുകൂടി നേരത്തെ ധോണി ക്രീസിൽ എത്തിയിരുന്നെങ്കിൽ കളി ചെന്നൈ കൈവിടില്ലായിരുന്നെന്ന് ഉറപ്പിച്ച ഇന്നിങ്സ്. ഡൽഹിക്കെതിരായ മത്സരത്തിലൂടെ ട്വന്റി 20യിൽ 300 വിക്കറ്റുകളിൽ പങ്കാളിയാകുന്ന വിക്കറ്റ് കീപ്പറായും ധോണി മാറി.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന് ഡേവിഡ് വാർണറും പൃഥ്വി ഷായും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 35 പന്തുകളിൽ നിന്ന് 52 റൺസ് നേടിയ ഡേവിഡ് വാർണർ പത്താം ഓവറിന്റെ മൂന്നാം പന്തിൽ പുറത്താകുമ്പോൾ ഡൽഹി ക്യാപിറ്റൽസിന്റെ സ്കോർ ബോർഡിൽ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ സംഭാവനയായി 93 റൺസ് ചേർക്കപ്പെട്ട് കഴിഞ്ഞിരുന്നു. 3 സിക്സറുകളും 5 ഫോറുകളും പറത്തിക്കൊണ്ട് വാർണർ അടിച്ചുകൂട്ടിയത് ഐപിഎൽ കരിയറിലെ 66–ാം അർധ സെഞ്ചറിയാണ്. ഇക്കാര്യത്തിൽ തന്റെ ഒന്നാം സ്ഥാനത്തിന് മുകളിൽ ഒരു കട്ടകൂടി കയറ്റിവച്ചു.
വാർണറിന് മികച്ച പിന്തുണയുമായി ഒപ്പത്തിനൊപ്പമുള്ള പ്രകടനം പുറത്തെടുത്ത പൃഥ്വി ഷായുടെ ബാറ്റിങ് ഷോയ്ക്കും ഇന്നലെ വിശാഖപട്ടണം സാക്ഷിയായി. വാർണർ പുറത്തായപ്പോഴും ഈ ഫോമിൽ തന്നെയായിരുന്നു ഡൽഹി ആരാധകർ പ്രതീക്ഷവച്ചത്. എന്നാൽ, അടുത്ത ഓവറിൽ തന്നെ ഷായും കൂടാരം കയറി. 27 പന്തുകളിൽ നിന്ന് 2 സിക്സറും 4 ഫോറുകളും ഉൾപ്പെട്ട ഇന്നിങ്സിനൊടുവിൽ ഷാ സ്വന്തമാക്കിയത് 43 റൺസാണ്. ഈ ഓപ്പണിങ് കൂട്ടുകെട്ടു തന്നെയാണ് ഡൽഹിയെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. പവർ പ്ലേ ഓവറുകളിൽ നിന്ന് ഇരുവരും ചേർന്ന് 62 റൺസാണ് അടിച്ചുകൂട്ടിയിരുന്നത്.
ഓപ്പണർമാർ രണ്ടുപേരും ഒന്നിനുപിന്നാലെ മറ്റൊന്നായി കൂടാരം കയറിയപ്പോൾ ഡൽഹിയെ മുന്നിൽ നിന്ന് മുന്നോട്ടു നയിക്കാൻ എത്തിയത് ക്യാപ്റ്റൻ പന്തും മിച്ചൽ മാർഷുമാണ്. എന്നാൽ കൂറ്റനടികളുമായി തുടങ്ങിയ മിച്ചലിന് അധിക നേരം പിടിച്ചു നിൽക്കാനായില്ല. 12 പന്തിൽ 18 റൺസുമായി അദ്ദേഹവും മടങ്ങിയപ്പോൾ കളിയുടെ ഉത്തരവാദിത്തം പൂർണമായും നായകൻ ഏറ്റെടുക്കുകയായിരുന്നു. വളരെ പതിയെ ശ്രദ്ധയോടെയാണ് പന്ത് ഇന്നിങ്സ് കരുപ്പടിപ്പിച്ചത്. ഇടയ്ക്ക് പതിവുപോലെ ബാറ്റിങ്ങിനിടയിൽ ബാലൻസ് തെറ്റി വീഴാനും പന്ത് സമയം കണ്ടെത്തി.
എന്നാൽ തന്റെ ഇന്നിങ്സിന്റെ ആദ്യ പകുതി പിന്നിട്ടതോടെ പന്ത് ശരിക്കും തീ പന്തമായി. ഹെലിക്കോപ്റ്റർ ഷോട്ട് ഉൾപ്പെടെ കളിച്ച് ബൗണ്ടറികൾ പായിക്കുമ്പോൾ എല്ലാം കണ്ടുകൊണ്ട് തൊട്ടടുത്ത്, വിക്കറ്റിന് പിന്നിലുണ്ടായിരുന്നു പന്തിന്റെ ഗുരു സാക്ഷാൽ എംഎസ്ഡി. ഒടുവിൽ 32 പന്തിൽ 51 റൺസുമായി പുറത്താകുമ്പോൾ പന്ത് പിന്നിട്ടത് ഐപിഎല്ലിലെ 16–ാം അർധ സെഞ്ചറി.
∙ മിന്നിത്തിളങ്ങി പറന്ന് പതിരാന
പതിനഞ്ചാം ഓവറിലെ നാലാം പന്ത്. മണിക്കൂറിൽ 150.4 കിലോമിറ്റർ വേഗത്തിൽ പതിരാന തൊടുത്തുവിട്ട യോർക്കർ മിച്ചൽ മാർഷിന്റെ മിഡിൽ സ്റ്റംപാണ് തൂക്കിയെറിഞ്ഞത്. കാണാൻ തന്നെ എന്തൊരു ചന്തമായിരുന്നു ആ വിക്കറ്റിന്. ഒരു പന്തിന് പിന്നാലെ അതേ ഓവറിലെ അവസാന പന്ത്. ഇത്തവണ എറിഞ്ഞ യോർക്കറിന്റെ വേഗം മണിക്കൂറിൽ 149 കിലോമീറ്റർ. ഇത്തവണ തെറിച്ചത് സ്റ്റബ്സിന്റെ രണ്ട് സ്റ്റംപുകൾ. ഒടുവിൽ 19–ാം ഓവറിന്റെ അഞ്ചാം പന്ത്. ഡൽഹി നായകൻ ഋഷഭ് പന്തിന്റെ ക്യാച്ച് ചെന്നൈ നായകൻ ഋതുരാജിന്റെ കൈകളിലെത്തിച്ച് പതിരാന തന്റെ 3 വിക്കറ്റ് നേട്ടം സ്വന്തമാക്കി.
4 ഓവറിൽ നിന്ന് 31 റൺസ് വിട്ടുകൊടുത്തുകൊണ്ടായിരുന്നു പതിരാനയുടെ 3 വിക്കറ്റ് നേട്ടം. ഈ നേട്ടങ്ങൾക്കെല്ലാം മുന്നേ ഡൽഹി സ്റ്റാർ ബാറ്റർ ഡേവിഡ് വാർണറെ പുറത്താക്കിയതിന്റെ പിന്നിലുമുണ്ടായിരുന്നു പതിരാനയുടെ കൈകൾ. മികച്ച ഫോമിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന വാർണർ, റിവേഴ്സ് സ്കൂപ്പിന് ശ്രമിച്ചപ്പോൾ പന്തിന് മുകളിലേക്ക് പാഞ്ഞിറങ്ങുന്ന കഴുകനെപ്പോലെയാണ് പതിരാന പറന്നുചെന്ന് ക്യാച്ച് കൈപ്പിടിയിലാക്കിയത്.
പതിവിന് വിപരീതമായി പതിഞ്ഞ തുടക്കമാണ് ഇന്നലെ ചെന്നൈയ്ക്ക് ലഭിച്ചത്. 192 എന്ന വലിയ ലക്ഷ്യം മുൻനിർത്തി ബാറ്റിങ്ങിറങ്ങിയ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ വിക്കറ്റ് ആദ്യ ഓവറിൽ തന്നെ വീണു. 2 പന്തുകളിൽ നിന്ന് ഒരു റൺസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. മറ്റൊരു ഓപ്പണറായി ക്രീസിലെത്തിയ രചിൻ രവീന്ദ്ര ബാറ്റ് ചെയ്യാൻ മറന്നുപോയ അവസ്ഥയിലായിരുന്നു. പന്ത് ബാറ്റിൽ കണക്ട് ചെയ്യാൻ പോലും പറ്റാതെ വിയർത്ത രചിൻ ഒടുവിൽ 12 പന്തുകൾ നേരിട്ട് 2 റൺസുമായി മടങ്ങി. സീസണിലെ ആദ്യ 2 കളികളിൽ നിന്ന് 230ന് പുറത്ത് സ്ട്രൈക് റേറ്റുമായി 83 റൺസ് നേടിയ താരമാണ് ഡൽഹിക്കെതിരെ അടിപതറി വീണതെന്ന് വിശ്വസിക്കാൻ പോലും പ്രയാസമായിരുന്നു.
മൂന്നാമനായി എത്തിയ അജിങ്ക്യ രഹാനെയുടെ ബലത്തിലാണ് പിന്നീട് ചെന്നൈയുടെ സ്കോർ ബോർഡ് ചലിച്ചത്. കൂട്ടിന് ഡാരിൽ മിച്ചലും. രഹാനെ 30 പന്തിൽ രണ്ട് സിക്സറും 5 ഫോറുകളും സഹിതം 45 റൺസ് നേടി പുറത്തായപ്പോൾ മിച്ചലിന്റെ സംഭാവന 26 പന്തിൽ 34 റൺസ് ആയിരുന്നു. പിന്നാലെ ഇംപാക്ട് പ്ലെയർ ആയി എത്തിയ ശിവം ദുബെയ്ക്കും ചെന്നൈ ഇന്നിങ്സിൽ കാര്യമായ ഇംപാക്ടുകൾ ഉണ്ടാക്കാനായില്ല. 17 പന്തിൽ 18 റൺസാണ് അദ്ദേഹം നേടിയത്. ആകെ ഒരു ഫോർ മാത്രമാണ് അദ്ദേഹത്തിന്റെ ഇംപാക്ടിൽ ചെന്നൈയ്ക്ക് ലഭിച്ചത്. രവീന്ദ്ര ജഡേജ പ്രതിരോധത്തിൽ ഊന്നി ധോണിക്ക് സപ്പോർട്ടായി നിന്നാണ് കളിച്ചത്. 17 പന്തിൽ 21 റൺസ് നേടി പുറത്താകാതെ നിന്ന അദ്ദേഹം ടീമിന്റെ വിശ്വാസം കാത്തു.
∙ വരിഞ്ഞു മുറുക്കി ഖലീൽ അഹമ്മദ്
ചെന്നൈ ബാറ്റർമാരെ വരിഞ്ഞു മുറുക്കി റൺസ് പിടിച്ചുവച്ചാണ് ഖലീൽ അഹമ്മദ് ഇന്നലെ തന്റെ 3 ഓവർ നീണ്ട ആദ്യ സ്പെൽ പൂർത്തിയാക്കിയത്. മൂന്ന് ഓവറുകളിൽ നിന്ന് ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ ആകെ വിട്ടു നൽകിയത് 9 റൺസ്, സ്വന്തമാക്കിയത് 2 വിക്കറ്റുകൾ. അതു രണ്ടും ചെന്നൈ ഓപ്പണർമാരായ ഋതുരാജ്, രചിൻ എന്നിവരുടെ വിക്കറ്റുകൾ. നാലാം ഓവറിൽ കുറച്ച് റൺസ് വഴങ്ങിയെങ്കിലും 4 ഓവറുകളിൽ നിന്ന് ഖലീൽ ആകെ വഴങ്ങിയത് 5.25 ശരാശരിയിൽ 21 റൺസാണ്. പ്ലയർ ഓഫ് ദ് മാച്ച് പട്ടവും ഖലീൽ ആണ് എറിഞ്ഞിട്ടത്.
∙ ഡൽഹിയുടെ ‘സെക്കൻഡ് ഹോം’ കയ്യടി ചെന്നൈയ്ക്ക്
ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായി തിരഞ്ഞെടുത്ത വിശാഖപട്ടണം വൈ.എസ്.രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിലായിരുന്നു ഇന്നലത്തെ ഡൽഹി – ചെന്നൈ പോരാട്ടം. എന്നാൽ, ഗാലറി നിറഞ്ഞു കവിഞ്ഞതും ഇളകി മറിഞ്ഞതും ചെന്നൈ ആരാധകരെക്കൊണ്ടാണ്. മഞ്ഞക്കടലിനിടയിലെ ചെറിയ തുരുത്തായി മാത്രമാണ് ഡൽഹിയുടെ നീലക്കുപ്പായം അണിഞ്ഞ ആരാധകരെ കാണാനായത്. ഗാലറിയിൽ നിന്ന് ചെന്നൈയ്ക്ക് ഏറ്റവും പ്രകടമായ പിന്തുണ ലഭിച്ചത് ‘തല’ ധോണി ബാറ്റിങ്ങിനായി എത്തിയപ്പോൾ തന്നെയാണ്.
3 ഓവറിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കിയ മുകേഷ് കുമാറാണ് ധോണി ബാറ്റെടുക്കുന്നതിന് മുൻപുള്ള ഓവറുകളിൽ ചെന്നൈ ടീമിനെ വരിഞ്ഞുമുറുക്കിയത്. 14–ാം ഓവറിൽ അടുത്തടുത്ത പന്തുകളിലാണ് രഹാനെയെയും സമീർ റിസ്‌വിയെയും മുകേഷ് പുറത്താക്കിയത്. കാര്യമായ ആരാധക പിന്തുണ ലഭിച്ചില്ലെങ്കിലും ചെന്നൈയ്ക്ക് എതിരായ 20 റൺസ് വിജയത്തോടെ സീസണിൽ ആദ്യ ജയം സ്വന്തമാക്കിയ തലയെടുപ്പോടെയാണ് ഡൽഹി താരങ്ങളും വിശാഖപട്ടണത്തെ തങ്ങളുടെ ‘സെക്കൻഡ് ഹോം’ വിട്ടത്.
∙ അടിപ്പട തുടരാതെ ഹൈദരാബാദ്
ഈസ്റ്റർ ദിനത്തിൽ ആദ്യം നടന്ന ഗുജറാത്ത് ടൈറ്റൻസ് – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ വിജയം ഗില്ലിനും കൂട്ടർക്കും ഒപ്പമായി. മുംബൈയ്ക്കെതിരെ റെക്കോർഡുകളുടെ പുതിയ അധ്യായങ്ങൾ അടിച്ചുകൂട്ടി വന്ന ഹൈദരാബാദിനെ ഓൾ റൗണ്ട് മികവുകൊണ്ടാണ് ഗുജറാത്ത് പിടിച്ചുകെട്ടിയത്. അതിശക്തൻമാരായ ബാറ്റർമാരാൽ സമ്പന്നമായ ഹൈദരാബാദിനെ നിശ്ചിത 20 ഓവറിൽ 162ന് 8 വിക്കറ്റ് എന്ന നിലയിൽ പിടിച്ചുകെട്ടാൻ കഴിഞ്ഞതാണ് ഗുജറാത്തിന്റെ വിജയത്തിൽ ഏറ്റവും നിർണായകമായത്.
അവസാന ഓവറുകളിൽ സ്ലോ ബോളുകളിലൂടെ ഹൈദരാബാദ് ബാറ്റർമാരെ വെള്ളം കുടിപ്പിച്ച മോഹിത് ശർമയാണ് കളിയിലെ താരം. 4 ഓവറിൽ 25 റൺസ് മാത്രം വിട്ടു നൽകി 3 വിക്കറ്റുകളും മോഹിത് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (36), വൃദ്ധിമാൻ സാഹ (25), സായ് സുദർശൻ (45), ഡേവിഡ് മില്ലർ (44 നോട്ടൗട്ട്) എന്നിവരുടെ മികവിൽ 5 പന്തുകൾ ബാക്കി നിൽക്കെ വിജയം കണ്ടു.