307 ദിവസത്തിന് ശേഷം ‘തല’യാട്ടം; ഇളകി മറിഞ്ഞ് ഗാലറി; അടുത്ത സീസണിലും തുടരുമോ ‘മഹീന്ദ്രജാലം’
‘മഹി കൂൾ ആണ്. അവൻ ഒരു കളിക്കാരനല്ല, ഒരു വികാരമാണ്, അവനിൽ എന്തോ പ്രത്യേകതയുണ്ട്. ഡൽഹിയുടെ വിജയത്തേക്കാൾ കൂടുതൽ ചെന്നൈ ടീമിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്, കാരണം എം.എസ്. ധോണി വീണ്ടും സജീവമായിരിക്കുന്നു,’ – ഡൽഹി–ചെന്നൈ മത്സരം വിലയിരുത്തിയ ആകാശ് ചോപ്രയുടെ വാക്കുകളാണിത്. ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ ബാറ്റിങ് പ്രകടനത്തിനു ശേഷം ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം സുരേഷ് റെയ്‌നയും ധോണിയെ പ്രശംസിച്ചു. ‘പ്രചോദനത്തിന് പ്രായമൊന്നുമില്ല! 42-ാം വയസ്സിൽ മഹി ഭായിയുടെ അസാമാന്യമായ ബാറ്റിങ് മികവ് വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സ്പിരിറ്റിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ്,’ – റെയ്‌ന എക്‌സിൽ കുറിച്ചിട്ടു.
‘മഹി കൂൾ ആണ്. അവൻ ഒരു കളിക്കാരനല്ല, ഒരു വികാരമാണ്, അവനിൽ എന്തോ പ്രത്യേകതയുണ്ട്. ഡൽഹിയുടെ വിജയത്തേക്കാൾ കൂടുതൽ ചെന്നൈ ടീമിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്, കാരണം എം.എസ്. ധോണി വീണ്ടും സജീവമായിരിക്കുന്നു,’ – ഡൽഹി–ചെന്നൈ മത്സരം വിലയിരുത്തിയ ആകാശ് ചോപ്രയുടെ വാക്കുകളാണിത്. ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ ബാറ്റിങ് പ്രകടനത്തിനു ശേഷം ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം സുരേഷ് റെയ്‌നയും ധോണിയെ പ്രശംസിച്ചു. ‘പ്രചോദനത്തിന് പ്രായമൊന്നുമില്ല! 42-ാം വയസ്സിൽ മഹി ഭായിയുടെ അസാമാന്യമായ ബാറ്റിങ് മികവ് വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സ്പിരിറ്റിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ്,’ – റെയ്‌ന എക്‌സിൽ കുറിച്ചിട്ടു.
‘മഹി കൂൾ ആണ്. അവൻ ഒരു കളിക്കാരനല്ല, ഒരു വികാരമാണ്, അവനിൽ എന്തോ പ്രത്യേകതയുണ്ട്. ഡൽഹിയുടെ വിജയത്തേക്കാൾ കൂടുതൽ ചെന്നൈ ടീമിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്, കാരണം എം.എസ്. ധോണി വീണ്ടും സജീവമായിരിക്കുന്നു,’ – ഡൽഹി–ചെന്നൈ മത്സരം വിലയിരുത്തിയ ആകാശ് ചോപ്രയുടെ വാക്കുകളാണിത്. ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ ബാറ്റിങ് പ്രകടനത്തിനു ശേഷം ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം സുരേഷ് റെയ്‌നയും ധോണിയെ പ്രശംസിച്ചു. ‘പ്രചോദനത്തിന് പ്രായമൊന്നുമില്ല! 42-ാം വയസ്സിൽ മഹി ഭായിയുടെ അസാമാന്യമായ ബാറ്റിങ് മികവ് വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സ്പിരിറ്റിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ്,’ – റെയ്‌ന എക്‌സിൽ കുറിച്ചിട്ടു.
‘മഹി കൂൾ ആണ്. അവൻ ഒരു കളിക്കാരനല്ല, ഒരു വികാരമാണ്, അവനിൽ എന്തോ പ്രത്യേകതയുണ്ട്. ഡൽഹിയുടെ വിജയത്തേക്കാൾ കൂടുതൽ ചെന്നൈ ടീമിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്, കാരണം എം.എസ്.ധോണി വീണ്ടും സജീവമായിരിക്കുന്നു,’ – ഡൽഹി–ചെന്നൈ മത്സരം വിലയിരുത്തിയ ആകാശ് ചോപ്രയുടെ വാക്കുകളാണിത്. ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ ബാറ്റിങ് പ്രകടനത്തിനു ശേഷം ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം സുരേഷ് റെയ്‌നയും ധോണിയെ പ്രശംസിച്ചു. ‘പ്രചോദനത്തിന് പ്രായമൊന്നുമില്ല! 42-ാം വയസ്സിൽ മഹി ഭായിയുടെ അസാമാന്യമായ ബാറ്റിങ് മികവ് വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അർപ്പണബോധത്തിന്റെ തെളിവാണ്,’ – റെയ്‌ന സമൂഹമാധ്യമത്തിൽ കുറിച്ചിട്ടു.
വിശാഖപട്ടണത്ത് ചെന്നൈയ്ക്കെതിരെ 20 റൺസിന്റെ വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് ഈ സീസണിലെ അവരുടെ കന്നി വിജയം നേടിയെങ്കിലും ആരാധക ശ്രദ്ധ നേടിയത് ധോണിയുടെ ബാറ്റിങ് പ്രകടനമാണ്. 231ൽ ഏറെ സ്‌ട്രൈക്ക് റേറ്റിൽ, 16 പന്തിൽ നിന്ന് 4 ബൗണ്ടറികളും 3 സിക്‌സറുകളും ഉൾപ്പെടെ പുറത്താകാതെ 37 റൺസ് അടിച്ച് തകർത്ത ധോണിയുടെ പ്രകടനം ചെന്നൈയ്ക്ക് തലയെടുപ്പായി. മത്സരത്തിന്റെ ആശ്വാസകരമായ ക്ലൈമാക്‌സിൽ, ദക്ഷിണാഫ്രിക്കൻ ബോളർ നോർട്യയുടെ ഓവറിൽ നിന്ന് രണ്ട് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 20 റൺസ് അടിച്ചുകൂട്ടി ധോണി തന്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചു.
∙ എം.എസ്.ധോണി – പേര് കേട്ടാൽ തമിഴകം ഇളകിമറിയും
എം.എസ്.ധോണി, ആ പേര് കേട്ടാൽ തന്നെ തമിഴകം ഇളകിമറിയും. രജനീകാന്തും വിജയ്‌യും സ്ക്രീനിലാണ് നിറഞ്ഞാടുന്നതെങ്കിൽ ചുറ്റും ആരാധകരെ കുത്തിനിറച്ച പുൽമൈതാനത്തിന് നടുവിലാണ് ധോണിയുടെ ആട്ടം. അവർക്ക് ക്രിക്കറ്റിലെ ‘തല’യാണ് മഹി. വിക്കറ്റിന് പിന്നിലെ തന്ത്രശാലി, ക്രീസിലെ മിന്നൽ വേഗമുള്ള ഫിനിഷർ...
മഹിയുടെ മായാജാലങ്ങൾ പലതാണ്. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചതിനു ശേഷവും ഐപിഎലിൽ നിറഞ്ഞു നിൽക്കുക, അതും 42–ാം വയസ്സില്‍, അസാധ്യമെന്ന് പലരും പറഞ്ഞതാണ് ധോണി സാധിച്ചുകാട്ടുന്നത്. ധോണി എന്ന ഫിനിഷർക്ക് ഇപ്പോഴും മാന്ത്രിക സ്പർശമുണ്ടെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ഡല്‍ഹിക്കെതിരെ പുറത്തെടുത്തത്. ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഏറെക്കാലം പതിഞ്ഞുനിൽക്കുന്ന പ്രകടനം കൂടിയായിരിക്കും അത്. 307 ദിവസത്തിന് ശേഷം ബാറ്റിങ്ങിന് ഇറങ്ങി ആരാധകരുടെ മനം കവർന്ന് അടിച്ചു കളിക്കുന്ന ധോണിയുടെ വിജയ രഹസ്യം എന്തായിരിക്കും? വയസ്സ് ഒക്കെ കേവലം ഒരു നമ്പർ മാത്രമാണോ?
∙ 10 മാസത്തിനു ശേഷം ബാറ്റിങ്ങിനിറങ്ങിയപ്പോൾ
307 ദിവസത്തെ ഇടവേളയ്ക്കു ശേഷം എം.എസ്.ധോണി ബാറ്റിങ്ങിനായി ക്രീസിലേക്ക് നടക്കുമ്പോൾ സ്റ്റേഡിയം ഒന്നടങ്കം ഇരമ്പുകയായിരുന്നു. മത്സരം അവസാനിക്കാൻ കുറച്ചു ഓവറുകൾ മാത്രം ശേഷിക്കുമ്പോൾ ആണ് സ്റ്റേഡിയം പെട്ടെന്ന് ഉണർന്നത്. തോൽക്കുമെന്ന് ഉറപ്പായ കളിയിലും ആ വലിയ മനുഷ്യൻ ബാറ്റുമായി ക്രീസിലേക്ക് നിശബ്ദനായി നടന്നു നീങ്ങുമ്പോൾ സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റു നിന്നു. ആ ബാറ്റിങ് വിസ്മയം ഒരിക്കൽകൂടി കാണാൻ ക്രിക്കറ്റ് ലോകം ശ്വാസം അടക്കിപിടിച്ചുനിന്നു. കഴിഞ്ഞ ഐപിഎൽ സീസണിന്റെ ഫൈനൽ മത്സരം നടന്ന 2023 മേയ് 28ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ധോണി ഇതിനുമുൻപ് അവസാനമായി ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ അന്ന് റൺസ് സ്കോർ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
∙ ധോണിയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞവർക്കുള്ള മറുപടി
ട്വിന്റി20 ക്രിക്കറ്റിൽ തന്റെ സമയം കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ വിരാട് കോലിയുടെ വാക്കുകൾ തന്നെയാണ് മഹേന്ദ്ര സിങ് ധോണിയുടെ കാര്യത്തിലും പറയാനുള്ളതെന്നാണ് ആരാധകരുടെ വാദം. സജീവ ക്രിക്കറ്റിൽ നിന്ന് ഇത്രയും നാൾ വിട്ടുനിന്ന ശേഷം ക്രീസിലേക്ക് മടങ്ങിയെത്തി അസാധ്യ പ്രകടനം കാഴ്ചവയ്ക്കുക എന്നത് അദ്ഭുതം തന്നെയാണ്. ധോണി ആദ്യമായി ചെന്നൈ ടീമിന് വേണ്ടി ബാറ്റേന്തിയ അതേ വീറും വാശിയോടെയുമായിരുന്നു ഡൽഹിക്കെതിരെയും ബാറ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ച ചെയ്യുന്നതും ഇതുതന്നയാണ്. ഒരു വർഷത്തോളം ബാറ്റിങ്ങിനിറങ്ങാത്ത, 42 വയസ്സുകാരനായ ഒരു താരത്തിന് നിലവിലെ ലോക ക്രിക്കറ്റിലെ തന്നെ മുൻനിര ബോളർമാരെ കടന്നാക്രമിച്ച് കളിക്കാൻ സാധിക്കുന്നത് എന്തുകൊണ്ടാണെന്നാണ് പലര്‍ക്കും അറിയേണ്ടത്. അതെ ‘ക്യാപ്റ്റൻ കൂൾ’ ശൈലിയിൽ പവർ ഹിറ്റിങ് ബാറ്റിങ് ശൈലിയിൽ തന്നെയാണ് മഹി ഇപ്പോഴും കളിക്കുന്നത്. മൂന്ന് മാസം കൂടി കഴിഞ്ഞാൽ 43 വയസ്സ് പൂർത്തിയാകുന്ന ധോണിയിൽ നിന്ന് ഇതിലും വലിയ പ്രകടനങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നല്ലെ ഡൽഹിക്കെതിരായ പ്രകടം നൽകുന്ന സൂചന.
∙ ആരാധകരുടെ പ്രതീക്ഷയാണ് മഹി
ക്രിക്കറ്റ് ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ധോണിയുടെ ക്രീസിലേക്കുള്ള തിരിച്ചുവരവിനെ കാത്തിരുന്നത്. എണ്ണമറ്റ മാച്ച് വിന്നിങ് ഫിനിഷുകളിലൂടെ ക്രിക്കറ്റ് ചരിത്രത്തിൽ പേര് എഴുതിച്ചേർത്ത മഹിയുടെ തിരിച്ചുവരവ് ഡൽഹിയുടെ രണ്ടാമത്തെ ഹോം ഗ്രൗണ്ടായ വിശാഖപട്ടണം സ്റ്റേഡിയം നന്നായി ആസ്വദിക്കുകയും ചെയ്തു. കൂടാതെ ക്രീസിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ചെന്നൈ ടീമിന് നൽകിയ ആത്മവിശ്വാസവും വലുതാണ്.
അടിയന്തര ഘട്ടങ്ങളിൽ ഫിനിഷറുടെ റോൾ ഏറ്റെടുക്കാൻ പഴയ ക്യാപ്റ്റൻ ഇപ്പോഴും കൂട്ടിനുണ്ടെന്ന ധൈര്യം അവർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ധോണി ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ പ്രകടമായ കാണികളുടെ ആരവം അദ്ദേഹത്തിന്റെ ജനപ്രീതിയുടെയും അദ്ദേഹത്തിന്റെ മാച്ച് ഫിനിഷിങ് കഴിവുകളിൽ ആരാധകർക്കുള്ള വിശ്വാസത്തിന്റെയും തെളിവായിരുന്നു. ആ ആരാധാകരെ വെറ്ററൻ ‘വിക്കറ്റ് കീപ്പർ കം ബാറ്റർ’ നിരാശപ്പെടുത്തിയതുമില്ല. ഐപിഎൽ കരിയറിൽ ഇതിനകം തന്നെ ധോണി 39.07 ശരാശരിയിൽ 5,119 റൺസ് നേടി കഴിഞ്ഞു.
∙ 43ന്റെ പടിവാതിലിലും അത്യുഗ്രൻ ഷോട്ട്, അത് മഹിക്കേ സാധിക്കൂ.
ചെന്നൈയ്ക്ക് അതിവേഗത്തിൽ റൺസ് അടിച്ചുകൂട്ടേണ്ട നിർണായക സാഹചര്യങ്ങളിൽ പോലും ധോണി പലപ്പോഴും സംയമനം പാലിക്കാറുണ്ട്. പിച്ചും ബോളർമാരെയും പഠിച്ചതിനു ശേഷം മാത്രമാണ് ധോണി തന്റെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാറ്. ട്രേഡ് മാർക്ക് ഹെലികോപ്റ്റർ ഷോട്ടും ശക്തമായ ഗ്രൗണ്ട് സ്ട്രോക്കുകളും അഴിച്ചുവിടുന്നതിന് മുൻപ് ബോളിങ് ആക്രമണം വിലയിരുത്താൻ അദ്ദേഹം സമയമെടുക്കുന്നത് പതിവാണ്. എന്നാൽ കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി. അവസാന ഓവറിൽ പല പന്തുകളും ബൗണ്ടറി റോപ്പിനു മുകളിലൂടെ പറന്നു. ധോണിക്ക് കൂടുതൽ ആവേശം പകരുന്നതായിരുന്നു കാണികളുടെ ആർപ്പുവിളികളും.
∙ തോറ്റിട്ടും വിജയിച്ച ധോണി
16 പന്തിൽ 37 റൺസെടുത്ത ധോണിയുടെ ഇന്നിങ്‌സ് ഒരുനിമിഷം ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ധോണിയുടെ അസാധാരണമായ ഫിനിഷിങ് കഴിവുകളെ ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നതായിരുന്നു അവസാന ഓവർ. 42 വയസ്സ് പിന്നിട്ടിട്ടും മോശം പന്തുകൾ തിരഞ്ഞെടുത്ത് ആക്രമിച്ച് കളിക്കാൻ ധോണിയുടെ കണ്ണിന് അതീവ മൂർച്ചയുണ്ടായിരുന്നു. ബോളുകളെ നേരിടാനുള്ള അദ്ദേഹത്തിന്റെ സമയക്രമം കുറ്റമറ്റതാണ്. ഒപ്പം ഹിറ്റിങ്ങിന്റെ ശക്തി കുറയാതെ ഇപ്പോഴും നിലനിർത്തുകയും ചെയ്യുന്നു.
ഭാവിയിലെ ഐപിഎൽ സീസണുകളിൽ ധോണിക്ക് ചെന്നൈ ടീമിൽ തന്നെ തുടരാനാകുമെന്ന് തെളിയിക്കുന്ന ഈ പ്രകടനത്തോടെ അത്തരം ചർച്ചകൾക്കും തുടക്കമിട്ടു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ചെന്നൈയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഈ പ്രകടനങ്ങൾ സൂചിപ്പിക്കുന്നത് ഹ്രസ്വ ഫോർമാറ്റിൽ അദ്ദേഹത്തിന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ്. അദ്ദേഹത്തിന്റെ അനുഭവപരിചയവും നേതൃപാടവവും ഫിനിഷിങ് വൈദഗ്ധ്യവും ഏതൊരു ടീമിനും അമൂല്യമായ സമ്പത്തായി നിലകൊള്ളുന്നു.
∙ ആ 16 പന്തുകൾ, ആരാധകർക്ക് വേണ്ടതെല്ലാം അതിലുണ്ട്
ഡൽഹിക്കെതിരായ മത്സരത്തിൽ കേവലം 16 പന്തുകളാണ് മഹേന്ദ്ര സിങ് ധോണി നേരിട്ടതെങ്കിലും ആരാധകർക്ക് ആഘോഷിക്കാൻ വേണ്ടതെല്ലാം അതിലുണ്ടായിരുന്നു.
16.2 – ഒരു വിക്കറ്റ് നേടിയതിനു ശേഷമുള്ള മുകേഷ് കുമാറിന്റെ ആദ്യ പന്ത്. ഒന്നും നോക്കാതെ ധോണി അതിർത്തി കടത്തി. ഐപിഎൽ 2024 ലെ തന്റെ ആദ്യ പന്ത് ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിലൂടെ കടത്തിവിട്ട് തുടക്കമിട്ടു.
16.3 – വൈഡ് ഫുൾ ടോസ് അടിച്ചത് ഖലീൽ അഹമ്മദ് കൈവിട്ടെങ്കിലും ഒരു റൺസ് ഓടിയെടുത്തു. ഇതായിരുന്നു ധോണിയുടെ ആ ഇന്നിങ്സിലെ ഏക പിഴവും.
16.6 – മുകേഷ് കുമാറിന്റെ ആ ഓവറിലെ അവസാന പന്തും അതിർത്തി കടത്തി ധോണിയുടെ അക്കൗണ്ടിൽ 9 റൺസ് ചേർത്തു.
17.2 – ഖലീൽ അഹമ്മദിന്റെ ഓവർ, വൈഡ്
17.2– വൈഡ്
17.2 – ഒരു റൺ
17.5 – വൈഡ്
17.5 – ധോണിയുടെ പഴയ ശൈലിയിൽ ഒരു സിക്സർ. ബോളറുടെ പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു ധോണിയുടെ ആ ഹിറ്റിങ്.
17.6 – ഡോട്ട് ബോൾ
18.2 – ഡോട്ട് ബോൾ
18.3 – ഡോട്ട് ബോൾ
18.4 – ഡോട്ട് ബോൾ
18.5 – ഒരു റൺസ്
19.1 - നോർട്യയുടെ ഓവർ. ആദ്യ പന്ത് തന്നെ അതിർത്തി കടത്തി ധോണിയുടെ പഴയ പ്രതാപം പുറത്തെടുത്തു. 140 കിലോമീറ്റർ വേഗത്തിൽ എറിഞ്ഞ പന്ത് ധോണി നിസ്സാരമായാണ് നേരിട്ടത്.
19.2 – ഫുൾടോസായി വന്ന പന്ത് ഇളകിമറിയുന്ന കാണികളുടെ ഇടയിലേക്ക് പറത്തി– സിക്സ്!
19.3 – ഡോട്ട് ബോൾ
19.4 – മറ്റൊരു ഫുൾടോസ് പന്തും അതിർത്തി കടത്തി. ഫോർ
19.5 – ഡോട്ട് ബോൾ
19.6 – അവസാന പന്തും സ്റ്റേഡിയത്തിലേക്ക് പറത്തി, ധോണിയുടെ ജഡേജയും ക്രീസ് വിട്ടു. മൽസരം തോറ്റിട്ടും ചെന്നൈ ആരാധകർ ഇളകമറിയുകയായിരുന്നു, മഹിയുടെ വെടിക്കെട്ട് വിസ്മയത്തിൽ.
∙ ട്വന്റി20യിൽ 7000 റൺസ്; പുറത്താക്കിയത് 300 പേരെ
ഡൽഹിക്കെതിരായ മത്സരത്തോടെ ട്വന്റി20 ക്രിക്കറ്റിൽ 7,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായും ധോണി ചരിത്രം കുറിച്ചു. ട്വന്റി20 ഫോർമാറ്റിൽ ഏറ്റവുമധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും ധോണി പുതുക്കി. ട്വന്റി20യിൽ ഇതുവരെ 300 ബാറ്റർമാരെയാണ് ധോണി പുറത്താക്കിയത്. 274 പേരെ പുറത്താക്കിയ ദിനേശ് കാർത്തിക്കും പാക്കിസ്ഥാന്റെ കമ്രാൻ അക്മലുമാണ് ധോണിക്ക് പിന്നിലുള്ള മറ്റു രണ്ട് കീപ്പർമാർ.
∙ ആരാധകർ ചോദിക്കുന്നു... തിരിച്ചുവരുമോ ഇന്ത്യൻ ടീമിലേക്ക്?
ഇന്ത്യൻ ട്വന്റി20 ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ചുവരെ ആരാധകർക്കിടയിൽ ചർച്ച തുടങ്ങി. സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യമാണിതെങ്കിലും ആരാധകർ ഏറെ ആഗ്രഹിക്കുന്നുണ്ട് നീല ജഴ്സിയിൽ വീണ്ടും മഹിയെ കാണാൻ. ഈ വർഷം അവസാനം ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കെ, ധോണിയുടെ പരിചയസമ്പത്തും ഫിനിഷിങ് കഴിവുകളും ഇന്ത്യയുടെ വിജയത്തിന് നിർണായകമാകുമെന്ന് ചില ആരാധകർ വിശ്വസിക്കുന്നു. എന്നിരുന്നാലും, ആ തീരുമാനം ആത്യന്തികമായി ബിസിസിഐയുടേതാണ്. ഒരു തിരിച്ചുവരവിനായി അവർ പരിചയസമ്പന്നനെ പരിഗണിക്കുമോ എന്ന് കണ്ടറിയണം.
ഒരു കാര്യം ഉറപ്പാണ്: എം.എസ്.ധോണിയുടെ ബാറ്റിങ് ഫോമിലേക്കുള്ള തിരിച്ചുവരവ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് സ്വാഗതാർഹമായ കാഴ്ചയാണ്. വലിയ സമ്മർദങ്ങൾക്കിടയിലും ഒറ്റയ്ക്ക് മത്സരങ്ങൾ ജയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഒരു വിസ്മയം തന്നെയാണ്. അദ്ദേഹം വീണ്ടും നീല ജഴ്‌സി ധരിച്ചാലും ഇല്ലെങ്കിലും, ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാളെന്ന നിലയിൽ ധോണിയുടെ പേര് സുരക്ഷിതമാണ്.