ഹൈദരാബാദിൽ സൂര്യോദയം; 'തല' താഴ്ന്നു ‘ഹെഡ്’ ഉയർന്നു; പ്രകാശം പരത്തിയെത്തി തെലങ്കാന ‘സിഎം’
ബന്ദിയും ജമന്തിയും ഇടകലർന്ന പൂക്കളം പോലൊരു ഗാലറി. നടുവിൽ നാക്കിലയിൽ തെളിച്ച നിലവിളക്കിലെ തിരികൾപോലെ മിന്നിക്കത്തുന്ന താരങ്ങളും. ചെന്നൈയുടെ മഞ്ഞയും ഹൈദരാബാദിന്റെ ഓറഞ്ചും സമാസമം വാരിവിതറിയ ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ സൺറൈസേഴ്സ് – സൂപ്പർ കിങ്സ് മത്സരം കണ്ട ഏതൊരു മലയാളിയുടെ മനസ്സിലേക്കും ഓടിവന്ന ചിത്രം ഇതാകും. കാര്യം ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ട് ആണെങ്കിലും അവിടെ തിങ്ങിക്കൂടിയ 36,000 കാഴ്ചക്കാരിൽ പകുതിയും ചെന്നൈയുടേയും ധോണിയുടെയും ആരാധകരായിരുന്നു.
ബന്ദിയും ജമന്തിയും ഇടകലർന്ന പൂക്കളം പോലൊരു ഗാലറി. നടുവിൽ നാക്കിലയിൽ തെളിച്ച നിലവിളക്കിലെ തിരികൾപോലെ മിന്നിക്കത്തുന്ന താരങ്ങളും. ചെന്നൈയുടെ മഞ്ഞയും ഹൈദരാബാദിന്റെ ഓറഞ്ചും സമാസമം വാരിവിതറിയ ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ സൺറൈസേഴ്സ് – സൂപ്പർ കിങ്സ് മത്സരം കണ്ട ഏതൊരു മലയാളിയുടെ മനസ്സിലേക്കും ഓടിവന്ന ചിത്രം ഇതാകും. കാര്യം ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ട് ആണെങ്കിലും അവിടെ തിങ്ങിക്കൂടിയ 36,000 കാഴ്ചക്കാരിൽ പകുതിയും ചെന്നൈയുടേയും ധോണിയുടെയും ആരാധകരായിരുന്നു.
ബന്ദിയും ജമന്തിയും ഇടകലർന്ന പൂക്കളം പോലൊരു ഗാലറി. നടുവിൽ നാക്കിലയിൽ തെളിച്ച നിലവിളക്കിലെ തിരികൾപോലെ മിന്നിക്കത്തുന്ന താരങ്ങളും. ചെന്നൈയുടെ മഞ്ഞയും ഹൈദരാബാദിന്റെ ഓറഞ്ചും സമാസമം വാരിവിതറിയ ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ സൺറൈസേഴ്സ് – സൂപ്പർ കിങ്സ് മത്സരം കണ്ട ഏതൊരു മലയാളിയുടെ മനസ്സിലേക്കും ഓടിവന്ന ചിത്രം ഇതാകും. കാര്യം ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ട് ആണെങ്കിലും അവിടെ തിങ്ങിക്കൂടിയ 36,000 കാഴ്ചക്കാരിൽ പകുതിയും ചെന്നൈയുടേയും ധോണിയുടെയും ആരാധകരായിരുന്നു.
ബന്ദിയും ജമന്തിയും ഇടകലർന്ന പൂക്കളം പോലൊരു ഗാലറി. നടുവിൽ നാക്കിലയിൽ തെളിച്ച നിലവിളക്കിലെ തിരികൾപോലെ മിന്നിക്കത്തുന്ന താരങ്ങളും. ചെന്നൈയുടെ മഞ്ഞയും ഹൈദരാബാദിന്റെ ഓറഞ്ചും സമാസമം വാരിവിതറിയ ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ സൺറൈസേഴ്സ് – സൂപ്പർ കിങ്സ് മത്സരം കണ്ട ഏതൊരു മലയാളിയുടെ മനസ്സിലേക്കും ഓടിവന്ന ചിത്രം ഇതാകും.
കാര്യം ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ട് ആണെങ്കിലും അവിടെ തിങ്ങിക്കൂടിയ 36,000 കാഴ്ചക്കാരിൽ പകുതിയും ചെന്നൈയുടേയും ധോണിയുടെയും ആരാധകരായിരുന്നു. ആരാധക പിന്തുണ കുറഞ്ഞില്ലെങ്കിലും അത് വിജയമാക്കിമാറ്റാൻ ചെന്നൈയ്ക്ക് സാധിച്ചില്ല. ചെന്നൈ മുന്നോട്ടുവച്ച 166 റൺസിന്റെ വിജയലക്ഷ്യം ഹൈദരാബാദ് ബാറ്റർമാർ 6 വിക്കറ്റും 11 പന്തുകളും ബാക്കി നിർത്തി അനായാസേന മറികടന്നു. ഹോം ഗ്രൗണ്ടിലെ തുടർച്ചയായ രണ്ടാം വിജയവും ഐപിഎൽ പോയിന്റ് പട്ടികയിലെ 5–ാം സ്ഥാനവും സൺറൈസേഴ്സിന് സ്വന്തം. ഐപിഎൽ ചരിത്രത്തിൽ ചെന്നൈയും ഹൈദരാബാദും നേർക്കുനേർ വന്നിട്ടുള്ള 20 മത്സരങ്ങളിൽ ഹൈദരാബാദിന്റെ ആറാം ജയവും. മറ്റ് 14 തവണയും ജയം ചെന്നൈ പക്ഷത്തായിരുന്നു.
∙ പ്രതീക്ഷിച്ചത് മറ്റൊരു മാർച്ച് 27, കിട്ടിയത്...
ബാറ്റിങ് വെടിക്കെട്ടിനൊപ്പം റെക്കോർഡുകളുടെ പെരുമഴ പെയ്ത മുംബൈ – ഹൈദരാബാദ് മത്സരത്തിന്റെ തനിയാവർത്തനം പ്രതീക്ഷിച്ച് ഉപ്പലിലേക്ക് (രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയം) എത്തിയ കാണികൾ നിരാശരായാണ് മടങ്ങിയത്. ശിവം ദുബെയും അഭിഷേക് ശർമയും മറ്റും നടത്തിയ ഒറ്റപ്പെട്ട ചില പ്രകടനങ്ങൾ മാറ്റി നിർത്തിയാൽ കാര്യമായ ബാറ്റിങ് വെടിക്കെട്ട് ഇന്നലെ ഉണ്ടായില്ല. മുംബൈ – ഹൈദരാബാദ് മത്സരത്തിൽ ആകെ പിറന്നത് 38 സിക്സറുകളാണെങ്കിൽ സൺറൈസേഴ്സ് – സൂപ്പർ കിങ്സ് മത്സരത്തിൽ ഗാലറി പുൽകിയത് വെറും 14 സിക്സറുകൾ മാത്രം! മാർച്ച് 27ന് ആകെ പിറന്നത് 523 റൺസെങ്കിൽ ഏപ്രിൽ 5ന് അത് 331 റൺസ് മാത്രമായി ചുരുങ്ങുകയും ചെയ്തു.
∙ തുടക്കത്തിൽ കല്ലുകടിയായി വിക്കറ്റ് വീഴ്ച
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ താരങ്ങൾക്ക് തുടക്കത്തിൽ തന്നെ കാലിടറി. ഓപ്പണർ രചിൻ രവീന്ദ്ര വീണ്ടും നിരാശപ്പെടുത്തി. ഭുവനേശ്വർ കുമാർ എറിഞ്ഞ നാലാം ഓവറിന്റെ ആദ്യ പന്തിൽ മാർക്രത്തിന് വിക്കറ്റ് നൽകി രചിൻ (9 പന്തിൽ 12) ഗാലറിയിലേക്ക് മടങ്ങുമ്പോൾ ചെന്നൈ സ്കോർ 25ൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ഇഴഞ്ഞു നീങ്ങിയ ചെന്നൈ സ്കോർ ബോർഡ് 7 ഓവറിൽ 54 റൺസ് എന്ന നിലയിൽ എത്തിയതിന്റെ തൊട്ടടുത്ത പന്തിൽ നായകൻ ഋതുരാജ് ഗെയ്ക്‌വാദും (21 പന്തിൽ 26) മടങ്ങി.
മൂന്നാമനായി ക്രീസിലെത്തിയ അജിങ്ക്യ രഹാനെ ഒരു വശത്ത് നങ്കൂരമിട്ട് കളിച്ചപ്പോൾ മറുവശത്ത് എത്തിയ ശിവം ദുബെ ചെന്നൈക്കായി വേഗത്തിൽ റൺസ് കണ്ടെത്തി. 13.4 ഓവർ വരെ ദുബെയുടെ സാന്നിധ്യം ചെന്നൈ സ്കോർ ബോർഡിൽ വ്യക്തമായിരുന്നു. 24 പന്തിൽ നിന്ന് 2 ഫോറും 4 സിക്സറും പായിച്ച ദുബെ 45 റൺസ് സ്വന്തമാക്കിയ ശേഷമാണ് കൂടാരം കയറിയത്. ഇതിനോടകം രഹാനെയുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 39 പന്തിൽ 65 റൺസ് കൂട്ടിച്ചേർത്തിരുന്നു. മത്സരത്തിൽ ചെന്നൈയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇതായിരുന്നു.
∙ വെടിക്കെട്ടിന് അവസരം ലഭിക്കാതെ ‘തല’
14–ാം ഓവറിന്റെ അവസാന പന്തിൽ രഹാനെയും (30 പന്തിൽ 35) പുറത്തായി. പിന്നാലെ എത്തിയ രവീന്ദ്ര ജഡേജയുടെ ഭേദപ്പെട്ട പ്രകടനത്തിന്റെ (23 പന്തിൽ 31) കരുത്തിലാണ് ചെന്നൈ സ്കോർ 150 കടന്നത്. 20–ാം ഓവറിന്റെ മൂന്നാം പന്തിൽ ഡരിൽ മിച്ചൽ (11 പന്തിൽ 13) പുറത്തായതോടെ എം.എസ്. ധോണി കളത്തിലിറങ്ങി. വെടിക്കെട്ട് നടത്താൻ അവസരം ഇല്ലാതിരുന്ന ധോണി 2 പന്തുകളിൽ നിന്ന് ഒരു റൺസ് നേടിയപ്പോൾ, അവസാന പന്ത് ബൗണ്ടറി പായിച്ചു കൊണ്ട് രവീന്ദ്ര ജഡേജ ചെന്നൈയ്ക്ക് 165 റൺസ് എന്ന ടോട്ടൽ സമ്മാനിക്കുകയായിരുന്നു.
∙ പവർ ഹിറ്റുകളുമായി അഭിഷേക് ശർമ
പവർ പ്ലേ ഓവറുകളിൽ നിന്ന് ചെന്നൈയുടെ സമ്പാദ്യം ഒരു വിക്കറ്റിന് 48 റൺസ് ആയിരുന്നെങ്കിൽ ഹൈദരാബാദിന്റെ നേട്ടം ഒരു വിക്കറ്റിന് 78 റൺസായിരുന്നു. ചെന്നൈയും ഹൈദരാബാദും തമ്മിലുള്ള ഈ 30 റൺസ് വ്യത്യാസത്തിന്റെ ഏറ്റവും പ്രധാന കാരണക്കാരൻ അഭിഷേക് ശർമ എന്ന യുവ തീപ്പൊരി ബാറ്ററാണ്. ആകെ ക്രീസിലുണ്ടായിരുന്ന 15 മിനിറ്റിനിടെ നേരിട്ട 12 പന്തുകളിൽ നിന്ന് സ്വന്തമാക്കിയത് 37 റൺസ്! ‘0, 1, 4, 0, 6, 0, 6, 6, 4, 6, 4, W- നാലു സിക്സറുകളും 3 ഫോറുകളും ഉൾപ്പെട്ട ആ ഇന്നിങ്സിന് തിരശീല വീഴുമ്പോൾ സ്ട്രൈക് റേറ്റ് 308.33 ആയിരുന്നു.
മുകേഷ് ചൗധരി എറിഞ്ഞ രണ്ടാം ഓവറിൽ 26 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. നോ ബോളിന്റെ ഒരു റൺ കൂടി ചേർത്ത് രണ്ടാം ഓവറിൽ നിന്നാകെ 27 റൺസ് ഹൈദരാബാദ് സ്കോർ ബോർഡിൽ എത്തി. പവർ ഹിറ്ററായി മാറിയ അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ് മാച്ചും. മുംബൈയ്ക്ക് എതിരായ മത്സരത്തിലും കളിയിലെ താരം അഭിഷേകായിരുന്നു.
∙ വീണു കിട്ടിയ ജീവൻ വിലയുള്ളതാക്കി ‘ഹെഡ്’
ഹൈദരാബാദിന്റെ ഇന്നിങ്സ് ഓപ്പൺ ചെയ്ത ട്രാവിസ് ഹെഡ് ക്രീസിലെത്തിയ രണ്ടാം പന്തിൽ തന്നെ നൽകിയ ക്യാച്ച് മൊയ്ൻ അലിക്ക് കൈപ്പിടിയിൽ ഒതുക്കാനായില്ല. പക്ഷേ, അതിന് ചെന്നൈ നൽകേണ്ടിവന്ന വില വളരെ വലുതായിരുന്നു. അഭിഷേക് ശർമ പുറത്തായ ശേഷം ക്രീസിലെത്തിയ മാർക്രവുമായി ചേർന്ന് 60 റൺസിന്റെ (42 പന്തിൽ) കൂട്ടുകെട്ട് തീർത്ത ശേഷമാണ് ഹെഡ് (24 പന്തിൽ 31) കളംവിട്ടത്. അപ്പോഴേക്കും ഹൈദരാബാദ് സ്കോർ 9.4 ഓവറിൽ 106 എന്ന സുരക്ഷിതമായ നിലയിൽ എത്തിക്കുകയും ചെയ്തിരുന്നു. 36 പന്തുകളിൽ നിന്ന് 50 റൺസ് നേടിയ എയ്ഡൻ മാർക്രവും ഹൈദരാബാദിനായി മികച്ച ബാറ്റിങ് പ്രകടനം നടത്തി. ഒരു സിക്സറും 4 ഫോറുകളും ഉൾപ്പെട്ടതായിരുന്നു മാർക്രത്തിന്റെ ഇന്നിങ്സ്.
∙ റൺ വരൾച്ചയുടെ മധ്യ ഓവറുകൾ
സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നിങ്സിലെ 10–ാം ഓവറിലെ ആദ്യ പന്തിലെ ബൗണ്ടറിക്ക് ശേഷം അടുത്ത ബൗണ്ടറി കണ്ടെത്തിയത് 37 പന്തുകൾ കഴിഞ്ഞ് 15–ാം ഓവറിന്റെ മൂന്നാം പന്തിൽ മാത്രമാണ്. ഇതിനിടയിൽ ആകെ സ്കോർ ചെയ്തത് 32 റൺസ് മാത്രവും. അതുപോലെ പവർ പ്ലേ ഓവറുകളിൽ നിന്ന് 78 റൺസ് സ്വന്തമാക്കിയ ഹൈദരാബാദ് ബാറ്റർമാർ അതിന്റെ ഇരട്ടിയായ 156 റൺസ് പൂർത്തിയാക്കിയത് 16.3 ഓവറിലാണ്. അതായത് ആദ്യ 78 റൺസ് 36 പന്തുകളിൽ നിന്ന് കണ്ടെത്തിയ ടീമിന് അടുത്ത 78 റൺസ് കണ്ടെത്താൻ വേണ്ടിവന്നത് 63 പന്തുകൾ!
രണ്ടാം ഇന്നിങ്സിന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ തന്നെ പിച്ച് തീർത്തും ചതഞ്ഞ അവസ്ഥയിലായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ക്ലാസന്റെ ഇന്നിങ്സ്. ചെന്നൈയ്ക്ക് എതിരായ മത്സരത്തിന് മുൻപുവരെ ഐപിഎലിൽ ഉപ്പൽ സ്റ്റേഡിയത്തിൽ 198 ആയിരുന്നു ക്ലാസന്റെ സ്ട്രൈക് റേറ്റ്. എന്നാൽ ചെന്നൈയ്ക്കെതിരായി 11 പന്തുകൾ ബാറ്റ് ചെയ്ത ക്ലാസന് നേടാനായത് 90.90 എന്ന സ്ട്രൈക് റേറ്റിൽ വെറും 10 റൺസ് മാത്രം!
∙ ഡിആർഎസ് ഇപ്പോഴും ‘ധോണി റിവ്യൂ സിസ്റ്റം’ തന്നെ
ഹൈദരാബാദിനെതിരെ മൊയിൻ അലിക്ക് രണ്ട് വിക്കറ്റുകളാണ് ലഭിച്ചത്. എയ്ഡൻ മാർക്രത്തിന്റേതും ഷഹബാസ് അഹമ്മദിന്റേതും. ഈ രണ്ട് വിക്കറ്റുകൾക്കും ചില പ്രത്യേകതകളുണ്ട്. രണ്ടുപേരും റിവേഴ്സ് സ്വീപ് കളിക്കാൻ ശ്രമിക്കുന്നതിനിടെ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു (എൽബിഡ്ല്യു). ഈ രണ്ട് വിക്കറ്റുകളും നിർണയിക്കാൻ ഡിആർഎസ് റിവ്യൂ ഉപയോഗപ്പെടുത്തുകയും ചെയ്തു. മാർക്രത്തിന്റെ കാര്യത്തിൽ അംപയർ ഔട്ട് വിളിച്ചപ്പോൾ അതിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈദരാബാദ് ബാറ്ററാണ് റിവ്യൂ ആവശ്യപ്പെട്ടത്. എന്നാൽ അംപയറിന്റെ തീരുമാനം ശരിയായിരുന്നെന്ന് ബോധ്യമായതോടെ താരം കൂടാരം കയറി.
രണ്ടാം അവസരം ഷഹബാസ് അഹമ്മദിന്റേതായിരുന്നു. ഇത്തവണ അപ്പീൽ ചെയ്തിട്ടും അംപയർ ഔട്ട് വിളിക്കാതെ വന്നതോടെയാണ് റിവ്യൂ എടുത്തത്. ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ശങ്കിച്ചു നിന്നെങ്കിലും വിക്കറ്റ് കീപ്പർ ധോണിയുടെ ഉറപ്പിന്റെ ബലത്തിൽ മാത്രമായിരുന്നു റിവ്യൂ എടുത്തത്. എന്നാൽ അംപയറിന്റെ തീരുമാനം തെറ്റും ധോണിയുടെ അനുമാനം ശരിയുമാണെന്ന് കണ്ടെത്താൻ ഡിആർഎസ് സംവിധാനത്തിന് നിമിഷങ്ങൾ മാത്രമാണ് വേണ്ടിവന്നത്.
∙ നടരാജനും കമിൻസിനും ‘ഫിഫ്റ്റി ഫിഫ്റ്റി’
ചെന്നൈക്കെതിരായ മത്സരത്തോടെ ഹൈദരാബാദിനു വേണ്ടിയുള്ള നടരാജന്റെ വിക്കറ്റ് വേട്ട അർധ സെഞ്ചറിയിലെത്തി. ഡാരിൽ മിച്ചലിന്റെ വിക്കറ്റ് നേട്ടത്തോടെയാണ് നടരാജൻ പുതിയ നാഴികക്കല്ല് പിന്നിട്ടത്. അതേസമയം ഹൈദരാബാദ് നായകൻ പാറ്റ് കമിൻസ് ഐപിഎലിൽ ആകെ 50 വിക്കറ്റുകളും തികച്ചു. ചെന്നൈയുടെ വെടിക്കെട്ട് ബാറ്റർ ശിവം ദുബെയെ പുറത്താക്കിക്കൊണ്ടാണ് കമിൻസ് വിക്കറ്റ് വേട്ടയിൽ അർധ ശതകം പിന്നിട്ടത്.
∙ തലേന്ന് വൈദ്യുതി മുടക്കം, മത്സര ദിവസം വിളക്കായി ‘സിഎം’
1.6 കോടി രൂപയുടെ കുടിശികയുണ്ടെന്ന പേരിൽ തെലങ്കാന വൈദ്യുതി വകുപ്പ് ഉപ്പൽ സ്റ്റേഡിയത്തിലെ വൈദ്യുതി വിഛേദിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് വെളിച്ചം തെളിഞ്ഞ സ്റ്റേഡിയത്തിൽ കാണികൾക്കും സംഘാടകർക്കും പുതു തെളിച്ചം പകർന്നുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മത്സരം കാണാൻ എത്തിയിരുന്നു. മുഖ്യമന്ത്രിക്ക് പുറമേ തെലുങ്ക് ചലച്ചിത്ര താരങ്ങളും ചെന്നൈ – ഹൈദരാബാദ് മത്സരം കാണാൻ ഉപ്പലിൽ എത്തി.