റൺസിനും മുന്നേ വിക്കറ്റ്, പിന്നാലെ നായകൻ സഞ്ജു, 'നൂറിൽ' നൂറടിച്ച് ബട്‌ലറും; ഈ കളിക്ക് 'സോളർ തിളക്കം'
പിങ്ക് സിറ്റിയിലെ പിങ്ക് തുരുത്തായി മാറിയ എസ്എംഎസ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിന് വിജയത്തുടർച്ച. രാജസ്ഥാനിലെ 78 വീടുകളിൽ സോളർ തിളക്കവും. സീസണിൽ പരാജയം അറിയാതെ മുന്നേറുന്ന സഞ്ജുവിന്റെ രാജസ്ഥാൻ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും തിരികെപ്പിടിച്ചു. വിരാട് കോലിയുടെ 8–ാം ഐപിഎൽ സെഞ്ചറി (72 പന്തിൽ 113 നോട്ടൗട്ട്) നേട്ടത്തെ ജോസ് ബട്‌ലറുടെ അപരാജിത സെഞ്ചറി (58 പന്തിൽ 100) നിറംമങ്ങിച്ചപ്പോൾ സ്വന്തം ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ 6 വിക്കറ്റിനാണ് രാജസ്ഥാൻ തോൽപിച്ചത്. സ്കോർ: ബെംഗളൂരു 20 ഓവറിൽ 3ന് 183. രാജസ്ഥാൻ 19.1 ഓവറിൽ 4ന് 189. ബട്‌ലറാണ് പ്ലെയർ ഓഫ് ദ് മാച്ച്.
പിങ്ക് സിറ്റിയിലെ പിങ്ക് തുരുത്തായി മാറിയ എസ്എംഎസ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിന് വിജയത്തുടർച്ച. രാജസ്ഥാനിലെ 78 വീടുകളിൽ സോളർ തിളക്കവും. സീസണിൽ പരാജയം അറിയാതെ മുന്നേറുന്ന സഞ്ജുവിന്റെ രാജസ്ഥാൻ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും തിരികെപ്പിടിച്ചു. വിരാട് കോലിയുടെ 8–ാം ഐപിഎൽ സെഞ്ചറി (72 പന്തിൽ 113 നോട്ടൗട്ട്) നേട്ടത്തെ ജോസ് ബട്‌ലറുടെ അപരാജിത സെഞ്ചറി (58 പന്തിൽ 100) നിറംമങ്ങിച്ചപ്പോൾ സ്വന്തം ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ 6 വിക്കറ്റിനാണ് രാജസ്ഥാൻ തോൽപിച്ചത്. സ്കോർ: ബെംഗളൂരു 20 ഓവറിൽ 3ന് 183. രാജസ്ഥാൻ 19.1 ഓവറിൽ 4ന് 189. ബട്‌ലറാണ് പ്ലെയർ ഓഫ് ദ് മാച്ച്.
പിങ്ക് സിറ്റിയിലെ പിങ്ക് തുരുത്തായി മാറിയ എസ്എംഎസ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിന് വിജയത്തുടർച്ച. രാജസ്ഥാനിലെ 78 വീടുകളിൽ സോളർ തിളക്കവും. സീസണിൽ പരാജയം അറിയാതെ മുന്നേറുന്ന സഞ്ജുവിന്റെ രാജസ്ഥാൻ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും തിരികെപ്പിടിച്ചു. വിരാട് കോലിയുടെ 8–ാം ഐപിഎൽ സെഞ്ചറി (72 പന്തിൽ 113 നോട്ടൗട്ട്) നേട്ടത്തെ ജോസ് ബട്‌ലറുടെ അപരാജിത സെഞ്ചറി (58 പന്തിൽ 100) നിറംമങ്ങിച്ചപ്പോൾ സ്വന്തം ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ 6 വിക്കറ്റിനാണ് രാജസ്ഥാൻ തോൽപിച്ചത്. സ്കോർ: ബെംഗളൂരു 20 ഓവറിൽ 3ന് 183. രാജസ്ഥാൻ 19.1 ഓവറിൽ 4ന് 189. ബട്‌ലറാണ് പ്ലെയർ ഓഫ് ദ് മാച്ച്.
പിങ്ക് സിറ്റിയിലെ പിങ്ക് തുരുത്തായി മാറിയ എസ്എംഎസ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിന് വിജയത്തുടർച്ച. രാജസ്ഥാനിലെ 78 വീടുകളിൽ സോളർ തിളക്കവും. സീസണിൽ പരാജയം അറിയാതെ മുന്നേറുന്ന സഞ്ജുവിന്റെ രാജസ്ഥാൻ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും തിരികെപ്പിടിച്ചു. വിരാട് കോലിയുടെ 8–ാം ഐപിഎൽ സെഞ്ചറി (72 പന്തിൽ 113 നോട്ടൗട്ട്) നേട്ടത്തെ ജോസ് ബട്‌ലറുടെ അപരാജിത സെഞ്ചറി (58 പന്തിൽ 100) നിറംമങ്ങിച്ചപ്പോൾ സ്വന്തം ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ 6 വിക്കറ്റിനാണ് രാജസ്ഥാൻ തോൽപിച്ചത്. സ്കോർ: ബെംഗളൂരു 20 ഓവറിൽ 3ന് 183. രാജസ്ഥാൻ 19.1 ഓവറിൽ 4ന് 189. ബട്‌ലറാണ് പ്ലെയർ ഓഫ് ദ് മാച്ച്.
∙ ഒന്നാമനായി തുടർന്ന് കോലി
ടൂർണമെന്റിന്റെ തുടക്കം മുതൽ മികച്ച ഫോമിൽ ബാറ്റു വീശുകയും റൺസ് കണ്ടെത്തുകയും ചെയ്യുന്ന കോലി രാജസ്ഥാനെതിരായ മത്സരത്തിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. സീസണിൽ ഇതുവരെ ക്ലിക്കാകാതിരുന്ന കോലി –ഫാഫ് ഡുപ്ലെസി സഖ്യം താളം കണ്ടെത്തുക കൂടി ചെയ്തതോടെ ബെംഗളൂരുവിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 പന്തിൽ 125 റൺസ് നേടിയപ്പോൾ ഈ സീസണിൽ പവർ പ്ലേയിൽ രാജസ്ഥാൻ വിക്കറ്റ് നേടാത്ത ആദ്യ മത്സരം കൂടിയായി ഇത് മാറി.
ഡുപ്ലെസിയെ യുസ്‌വേന്ദ്ര ചെഹൽ പുറത്താക്കിയതിന് പിന്നാലെയെത്തിയ ഗ്ലെൻ മാക്സ്‌വെൽ (1) ഒരിക്കൽ കൂടി നിരാശപ്പെടുത്തിയതോടെ ബെംഗളൂരു പ്രതിരോധത്തിലായി. പിന്നാലെ എത്തിയ കാമറൂൺ ഗ്രീനും താളംകണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും മികച്ച ഫോമിൽ ബാറ്റ് വീശിക്കൊണ്ടിരുന്ന കോലി, സ്കോറിങ് നിരക്ക് കുറയാതെ നോക്കി. അർധ സെഞ്ചറി തികയ്ക്കാൻ 39 പന്തുകൾ നേരിട്ട കോലി സെഞ്ചറിയിലേക്കെത്തിയത് തുടർന്നുള്ള 28 പന്തുകളിൽ നിന്നാണ്.
കഴിഞ്ഞ 7 ഐപിഎൽ ഇന്നിങ്സുകൾക്കിടെ കോലിയുടെ മൂന്നാം സെഞ്ചറിയാണിത്. എന്നിരുന്നാലും ഈ സെഞ്ചറി നേട്ടത്തോടെ മറ്റൊരു വ്യത്യസ്തമായ റെക്കോർഡിനുകൂടി കോലി അർഹനായി. ഐപിഎൽ സെഞ്ചറി തികയ്ക്കാൻ ഏറ്റവും കൂടുതൽ പന്തുകൾ (67) വേണ്ടിവന്ന താരം എന്ന റെക്കോർഡാണ് അത്. മുൻ ആർസിബി താരം മനീഷ് പാണ്ഡെയും ഈ വിചിത്ര റെക്കോർഡിൽ കോലിക്ക് കൂട്ടായുണ്ട്.
അവസാന ഓവറിൽ നിന്ന് 3 ഫോറുകൾ ഉൾപ്പെടെ കോലി നേടിയ 13 റൺസിന്റെ കരുത്തിലാണ് ബെംഗളൂരുവിന്റെ സ്കോർ 183ൽ എത്തിയത്. ബോൾട് എറിഞ്ഞ ആദ്യ ഓവറിലെ ഒന്നാം പന്ത് മുതൽ ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തുവരെ ക്രീസിലുണ്ടായിരുന്ന കോലിയുടെ ഇന്നിങ്സ് അവസാനിക്കുമ്പോൾ 72 പന്തിൽ 4 സിക്സും 12 ഫോറുമടക്കം 156.9 സ്ട്രൈക്ക് റേറ്റിൽ 113 റൺസായിരുന്നു സംഭാവന.
സീസണിൽ ഇതിനോടകം 316 റൺസും ഓറഞ്ച് ക്യാപും സ്വന്തമാക്കിയിട്ടുള്ള കോലിയാണ് ബെംഗളൂരുവിന്റെ ആകെ റൺസിന്റെ 38 ശതമാനവും സംഭാവന ചെയ്തിരിക്കുന്നത്. ബെംഗളൂരു നേരിട്ട ആകെ പന്തുകളുടെ 36 ശതമാനം തടുത്തിട്ടതും കോലി തന്നെയാണ്. രാജസ്ഥാനെതിരായ ഇന്നിങ്സോടെ ഐപിഎലിൽ 7500 റൺസ് പിന്നിടുന്ന ആദ്യ താരം എന്ന റെക്കോർഡും കോലി സ്വന്തം പേരിൽ ചേർത്തു.
∙ ചെഹലിന്റെ മധുര പ്രതികാരം
14–ാം ഓവറിന്റെ അവസാനപന്തിൽ ഡുപ്ലെസിയെ (33 പന്തിൽ 44) പുറത്താക്കിയ യുസ്‌വേന്ദ്ര ചെഹലാണ് സന്ദർശകർക്ക് ആദ്യ പ്രഹരം സമ്മാനിച്ചത്. ഇതേ ഓവറിന്റെ രണ്ടാം പന്തിൽ വിരാട് കോലിയുടെ ക്യാച്ച് ബര്‍ഗറിന്റെ കയ്യിൽനിന്നും 5–ാം പന്തിൽ ഡ്യുപ്ലെസിയുടെ ക്യാച്ച് ബോൾട്ടിന്റെ കയ്യിൽനിന്നും വഴുതിപ്പോയിരുന്നു. അതിനാൽ തന്നെ ചെഹലിന്റെ ഈ വിക്കറ്റ് നേട്ടത്തിന് ഇരട്ടി മധുരമായിരുന്നു.
ഈ വിക്കറ്റ് നേട്ടത്തോടെ സീസണിലെ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കുന്ന ബോളർമാരുടെ പട്ടികയിൽ ചെഹൽ ഒന്നാം സ്ഥാനത്തേക്കും എത്തി. പിന്നീട് 18–ാം ഓവറിന്റെ രണ്ടാം പന്തിൽ സൗരവ് ചൗഹാന്റെ ക്യാച്ച് ജയ്സ്വാളിന്റെ കൈകളിലെത്തിച്ച് 8 വിക്കറ്റ് നേട്ടത്തോടെ പർപ്പിൾ ക്യാപിനും ചെഹൽ അർഹനായി. പഴയ സഹതാരങ്ങൾക്കെതിരെ ചെഹൽ നടത്തിയ ആക്രമണത്തിന്റെ ഫലമായി ലഭിച്ച പർപ്പിൾ ക്യാപ് ചെഹലിന് സമ്മാനിച്ചതും ആർസിബിയിലെ പഴയ സഹതാരം വിരാട് കോലിയാണ്.
∙ റൺസിന് മുന്നേ വിക്കറ്റ്, തുടക്കത്തിൽ പതറി ആർആർ
കോലിയുടെ ബാറ്റിങ് കരുത്തിൽ ആർസിബി കെട്ടിപ്പൊക്കിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് (0) നഷ്ടമായി. നാലാം മത്സരത്തിലും ഫോം കണ്ടെത്താൻ കഴിയാതെപോയ ജയ്സ്വാളിന്റെ വിക്കറ്റ് സ്വന്തമാക്കിയത് റീസ് ടോപ്‌ലിക്കായിരുന്നു. സ്കോർ ബോർഡില്‍ റണ്‍സിന് മുന്‍പേ വിക്കറ്റ് തെളിഞ്ഞതോടെ പതറിയ രാജസ്ഥാനെ മത്സരത്തിലേയ്ക്കും പിന്നീട് വിജയത്തിലേക്കും കൈപിടിച്ച് നയിച്ചത് നായകൻ സഞ്ജു സാംസണും ജോസ് ബട്‌ലറും ചേർന്നാണ്. 148 റൺസാണ് രണ്ടാം വിക്കറ്റിലെ ബട്‌ലർ– സഞ്ജു സാംസൺ കൂട്ടുകെട്ടിൽ പിറന്നത്.
ഇന്നിങ്സിന്റെ തുടക്കത്തിൽ പതിഞ്ഞ താളത്തിൽ തുടങ്ങിയ ഇരുവരും കൃത്യമായ ഇടവേളകളിൽ നേടിയ ബൗണ്ടറികളുടെ പിന്തുണയിലാണ് റൺറേറ്റ് കുറയാതെ നോക്കിയത്. 42 പന്തിൽ 2 സിക്സറും 8 ഫോറും ഉൾപ്പെടെയാണ് സഞ്ജു 69 റൺസ് അടിച്ചുകൂട്ടിയത്. സഞ്ജുവിനു പിന്നാലെ റിയാൻ പരാഗും (4) ധ്രുവ് ജുറേലും (2) മടങ്ങിയതോടെ രാജസ്ഥാൻ അൽപമൊന്നു പതറിയെങ്കിലും ബട്‌ലറും ഹെറ്റ്മയറും (6 പന്തിൽ 11) മറ്റു പരുക്കുകളില്ലാതെ ആതിഥേയരെ വിജയതീരത്ത് എത്തിക്കുകയായിരുന്നു.
∙ കോലിയുടെ അടിക്ക് ബട്‌ലറിന്റെ തിരിച്ചടി
ഈ സീസണിൽ തുടക്കം മുതൽ തുടരുന്ന മികച്ച ഫോമിന്റെ തുടർച്ചയായി ആണ് കോലി തന്റെ ഐപിഎൽ കരിയറിലെ 8–ാം സെഞ്ചറി പൂർത്തിയാക്കിയത്. എന്നാൽ, ഈ സീസണിൽ രാജസ്ഥാന്റെ ഏറ്റവും വലിയ ദു:ഖമായി തുടർന്നുകൊണ്ടിരുന്ന ജോസ് ബട്‌ലറിന്റെ മോശം ഫോമിന് പരിഹാരവുമായാണ് അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് സെഞ്ചറി പിറന്നത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ബട്‌ലറിന്റെ സംഭാവന വെറും 35 റൺസ് മാത്രമായിരുന്നു. അവിടെ നിന്നാണ് തന്റെ ഐപിഎൽ കരിയറിലെ 100–ാം മത്സരത്തിൽ 100 റൺസ് എന്ന അപൂർവ നേട്ടത്തിന് ബട്‌ലർ അവകാശിയായത്. തീർത്തും നാടകീയമായ രംഗങ്ങൾക്കൊടുവിലാണ് ജോസ് ബട്‌ലറിന്റെ ബാറ്റിൽ നിന്ന് സെഞ്ചറിയും രാജസ്ഥാന്റെ വിജയവും സാധ്യമായത്.
19–ാം ഓവർ അവസാനിക്കുമ്പോൾ ആർസിബിയുടെയും രാജസ്ഥാന്റെയും സ്കോർ ഒപ്പത്തിനൊപ്പം എത്തിയിരുന്നു. 20–ാം ഓവറിൽ നിന്ന് രാജസ്ഥാന് ജയിക്കാൻ വേണ്ടത് ഒരു റൺസ്, ബട്‌ലറിന്സെഞ്ചറി തികയ്ക്കാൻ വേണ്ടത് 6 റൺസും. രണ്ട് നാഴികക്കല്ലും ഒന്നിച്ചു പിന്നിടണമെങ്കിൽ സിക്സർ എന്നതിന് അപ്പുറം മറ്റ് വഴികൾ ഒന്നും ബട്‌ലറിന്റെ മുന്നിൽ ഇല്ലായിരുന്നു. കാമറൂൺ ഗ്രീൻ എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്ത് തന്നെ സിക്സർ പായിച്ച് രാജസ്ഥാന്റെ ജയവും തന്റെ ആറാം സെഞ്ചറിയും ഉറപ്പാക്കിയ ബട്‌ലറിന്റെ പ്രകടനം ഗാലറിയെ ആവേശക്കൊടുമുടിയിൽ എത്തിച്ചു. ജോസ് ബട്‌ലർ സെഞ്ചറി എത്തിപ്പിടിച്ച നിമിഷം ഏറ്റവും അധികം ആഘോഷമാക്കിയത് സഹതാരം ഹെറ്റ്മയർ ആയിരുന്നു.
സെഞ്ചറിക്ക് അരികിൽ നിന്ന ബട്‌ലറിന് കൃത്യമായി സ്ട്രൈക്കുകൾ കൈമാറിക്കൊണ്ട് അദ്ദേഹത്തിന് അവസരം ഒരുക്കി നൽകിയത് ഹെറ്റ്മയർ ആയിരുന്നു. 58 പന്തിൽ 4 സിക്സറുകളും 9 ഫോറും പായിച്ചുകൊണ്ടാണ് ബട്‌ലർ 100 റൺസ് സ്വന്തമാക്കിയത്. എട്ടാം സെഞ്ചറി നേട്ടത്തോടെ കോലി ഐപിഎലിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടിയിട്ടുള്ള താരം എന്ന സ്വന്തം സിംഹാസനം ഒന്നുകൂടി ബലപ്പടുത്തിയപ്പോൾ, അറാം സെഞ്ചറി നേട്ടത്തോടെ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബട്‌ലറും ചുവടുറപ്പിച്ചു. 6 സെഞ്ചറികൾ സ്വന്തമായുള്ള ക്രിസ് ഗെയിലും ബട്‌ലറിനൊപ്പം ഈ നേട്ടം പങ്കിടുന്നുണ്ട്.
∙ 4000 പിന്നിട്ട് നായകൻ സഞ്ജു
പിങ്ക് സിറ്റിയിൽ പൂർണമായും പിങ്ക് നിറത്തിലുള്ള പുതിയ ജഴ്സിയിൽ കളിക്കാനിറങ്ങിയ രാജസ്ഥാൻ താരങ്ങൾക്കും ആരാധകർക്കും വിജയ മധുരം സമ്മാനിച്ചതിൽ മുന്നിൽ നിന്നത് സഞ്ജു സാംസൺ എന്ന തന്ത്രശാലിയായ ക്യാപ്റ്റന്റെ മികവ് തന്നെയാണ്. ബാറ്റര്‍മാരേക്കാള്‍ ഒരുപടി മുകളിൽ തന്റെ ബോളർമാരെ വിശ്വാസത്തിലെടുത്ത ക്യാപ്റ്റന്‍ സഞ്ജു കൃത്യസമയങ്ങളിൽ ബോളിങ്ങിലും ഫീൽഡിങ്ങിലും മറ്റും കൊണ്ടുവന്ന തന്ത്രപരമായ മാറ്റങ്ങളാണ് ബെംഗളൂരുവിനെ 200ൽ താഴെ ടോട്ടലിൽ പിടിച്ചുകെട്ടിയത്.
തുടരെ തല്ലുവാങ്ങിയ ബർഗറെ 15–ാം ഓവറിൽ വീണ്ടും പന്ത് ഏൽപ്പിച്ച് മാക്സ്‌വെല്ലിന്റെ വിക്കറ്റ് നേടിയത് ഉൾപ്പെടെയുള്ള നീക്കങ്ങൾ ഇതിൽ ശ്രദ്ധേയമായി. ബാറ്റിങ് ആരംഭിച്ചപ്പോൾ തുടക്കത്തിൽ തന്നെ ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ, മൂന്നാമനായി എത്തി ജോസ് ബട്‌ലറിനൊപ്പം മികച്ച ഇന്നിങ്സ് കെട്ടിപ്പടുത്തതും ശ്രദ്ധ നേടി. ഇതിനിടയിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലുകൂടി സഞ്ജു പിന്നിട്ടു. ഐപിഎലിൽ 4000 റൺസ് നേട്ടം കൈവരിക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് സഞ്ജും ഇടംപിടിച്ചു. 156 മത്സരങ്ങളിൽ നിന്നാണ് സഞ്ജുവിന്റെ ഈ നേട്ടം.
∙ രാജസ്ഥാന് ജയ്സ്വാൾ, ബെംഗളൂരുവിന് മാക്സ്‌വെൽ
രാജസ്ഥാൻ ടീം ഈ സീസണിൽ ഏറ്റവും പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന താരമാണ് യശ്വസി ജയ്സ്വാൾ. രാജ്യാന്തര ക്രിക്കറ്റിലെ ഈ യങ് സൂപ്പർ സ്റ്റാർ തങ്ങളുടെയും സൂപ്പർ സ്റ്റാർ ആകും എന്നു തന്നെയാണ് ആർആർ ടീമും ആരാധകരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 4 മത്സരങ്ങളിൽ നിന്ന് അദ്ദേഹം രാജസ്ഥാന് സംഭാവന ചെയ്തത് 39 റൺസ്! സീസണിലെ ശരാശരി 9.75 റൺസും. ജയ്സ്വാളിനൊപ്പം മോശം ഫോം തുടർന്ന ജോസ് ബട്‌ലർ ഫോമിലേക്ക് മടങ്ങിയെത്തിയതോടെ ജയ്സ്വാളും വൈകാതെ ഫോമിലേക്കെത്തുമെന്നാണ് ആർആർ ആരാധകരുടെ പ്രതീക്ഷ.
രാജസ്ഥാന്റെ തലവേദന ജയ്സ്വാൾ ആണെങ്കിൽ ബെംഗളൂരുവിന്റെ തലവേദനകളിൽ പ്രധാനി മാക്സ്‌വെൽ ആണ്. ഈ സീസണിലെ 5 മത്സരങ്ങളിൽ നിന്നായി 32 റൺസാണ് മാക്സ്‌വെല്ലിന്റെ സംഭാവന. റൺസ് ശരാശരി 6.40! സിക്സർ ഹിറ്റിങ്ങിൽ കേമനായ മാക്സ്‌വെൽ സീസണിൽ ഇതുവരെ നേടിയത് ഒരേ ഒരു സിക്സർ മാത്രം. എന്നാൽ, ബോളർ എന്ന നിലയിൽ 4 വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ പരക്കുന്ന ട്രോളുകൾ ഉദ്ധരിച്ച് പറഞ്ഞാൽ, ബെംഗളൂരുവിനായി ബാറ്ററായ മാക്സ്‌വെല്ലിനേക്കാൾ കൂടുതൽ സിക്സറുകൾ പറത്തിയത് ബോളറായ സിറാജ്, 2 സിക്സറുകൾ. ബോളറായ സിറാജിനൊപ്പം വിക്കറ്റുകൾ നേടി ബാറ്ററായ മാക്സ്‌വെല്ലും (4 വിക്കറ്റുകൾ). രസകരമായ മറ്റൊരു കണക്കുകൂടിയുണ്ട് പറയാൻ. സിറാജിന് 150 സ്ട്രൈക് റേറ്റുള്ളപ്പോൾ മാക്സ്‌വെല്ലിന്റെ സ്ട്രൈക് റേറ്റ് 106.67 മാത്രം.
∙ സോളർ വെളിച്ചം 78 വീടുകളിൽ
രാജസ്ഥാൻ റോയൽസിന്റെ 'പിങ്ക് പ്രോമിസി'ന്റെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെടുന്ന 78 വീടുകളിൽ സോളർ വൈദ്യുതി എത്തും. രാജസ്ഥാൻ റോയൽസ് – ബെംഗളൂരു മത്സരത്തിൽ പിറക്കുന്ന ഓരോ സിക്സറിനും 6 വീതം വീടുകളിൽ സോളർ വെളിച്ചം എത്തിക്കുമെന്നായിരുന്നു ‘ആർആറിന്റെ പിങ്ക് പ്രോമിസ്’. ഇതു പ്രകാരം മത്സരത്തിൽ ആകെ പിറന്ന 13 സിക്സറുകൾക്കായി 78 വീടുകളിൽ ആയിരിക്കും സോളർ വൈദ്യുതി എത്തുക.