മാസപ്പിറ തീരുമാനിക്കുന്ന ആ ‘10 ഡിഗ്രി ചരിവ്’; പെരുന്നാൾ രണ്ട് ദിവസമാകുന്നതിന്റെ കാരണമറിയുമോ?
പെരുന്നാൾ എന്നാ? നോമ്പ് എന്നു തുടങ്ങും? ഈ ചോദ്യങ്ങളും ഉത്തരങ്ങളും നമ്മുടെ നിത്യ ജീവിതത്തിൽ പതിവായിരിക്കുമല്ലോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? രണ്ട് ദിവസത്തിൽ ഒന്നാകും എന്നതിനപ്പുറം ഇന്ന ദിവസം എന്ന് ഉറപ്പിച്ചു പറയാൻ കഴിയാത്തത് എന്തുകൊണ്ടായിരിക്കും? ചാന്ദ്രമാസം അടിസ്ഥാനമാക്കിയാണെങ്കിലും മുൻകൂട്ടി ഇത് കണക്കാക്കാൻ സാധിക്കില്ലേ? വിവിധ മഹല്ലുകളുടെ ഖാസിമാരായ മതനേതാക്കളാണല്ലോ മാസപ്പിറ കണ്ടതായും പെരുന്നാൾ, നോമ്പ് എന്നിവയെല്ലാം ആയതായും അറിയിക്കുന്നത്. എന്തുകൊണ്ടാണ് ഇവർ അറിയിക്കുന്നത്? അതേസമയം ഗൾഫ് രാജ്യങ്ങളിലൊന്നായ ഒമാനിൽ ഇന്ത്യയിലെ പോലെ ചൊവ്വാഴ്ച നോമ്പ് ആരംഭിക്കാൻ കാരണമെന്ത്? രസകരമായ ഒട്ടേറെ കാര്യങ്ങളാണ് ഈ വിഷയത്തിന് പിന്നിലുള്ളത്. കാലവും സമയവും നിയമവുമെല്ലാം മാനദണ്ഡമാവുന്ന ‘മാസപ്പിറ’യുടെ കൗതുകങ്ങൾ അറിയാം...

∙ ചന്ദ്രനെ എപ്പോഴൊക്കെ കാണും?
ചാന്ദ്രമാസം അടിസ്ഥാനമാക്കിയാണ് ഇസ്‌ലാമിൽ ദിവസങ്ങളും മാസങ്ങളും നിശ്ചയിക്കുന്നത്. എന്നാൽ ഇസ്‌ലാമിലെ നമസ്കാര സമയങ്ങൾ സൂര്യന്റെ വ്യത്യസ്ത സ്ഥാനങ്ങൾ അനുസരിച്ചാണ് കണക്കാക്കുന്നത്. അത് ഒരു വർഷത്തിൽ എല്ലാ ദിവസവും ശാസ്ത്രീയമായി വളരെ കൃത്യമായി കണക്കാക്കാൻ കഴിയുമെന്നതിനാൽ ഇവ മുൻകൂട്ടി അറിയാൻ കഴിയും. അതേസമയം ചന്ദ്രമാസത്തിലേക്ക് വരുമ്പോൾ മാസം കണക്കാക്കുന്നതിന് വ്യത്യസ്തമായ രീതികളുണ്ട്. ഒരു പൗർണമി മുതൽ അടുത്ത പൗർണമി വരെ, ഒരു അമാവാസി മുതൽ അടുത്ത അമാവാസി വരെ, ഒരു ചന്ദ്രക്കല മുതൽ അടുത്ത ചന്ദ്രക്കല വരെ. ഇതിൽ പൗർണമിയും അമാവാസിയും ശാസ്ത്രീയമായി കണക്കാൻ സാധിക്കുന്നതാണ്. സാധാരണഗതിയിൽ ഒരു ചന്ദ്രമാസം എന്നത് 29.5 ദിവസമാണ്.
എന്നാൽ ഇസ്‌ലാമിൽ മാസങ്ങൾക്ക് പ്രധാനമായും അടിസ്ഥാനമാക്കുന്നത് ഒരു ചന്ദ്രക്കല മുതൽ അടുത്ത ചന്ദ്രക്കല (ഹിലാൽ) വരെയാണ്. അമാവാസി കഴിഞ്ഞ് ആകാശത്ത് ദൃശ്യമാകുന്ന ചന്ദ്രക്കലയാണ് ഇത്. നോക്കുന്ന സ്ഥലം, സീസൺ, അക്ഷാംശ രേഖാംശങ്ങൾ, നോക്കുന്ന സ്ഥാനത്തിന്റെ ഉയരം, അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, മേഘങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്.
അമാവാസി എന്നാൽ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരുന്ന അവസ്ഥയാണ്. ചന്ദ്രൻ ആകാശത്തുണ്ടെങ്കിലും നമുക്ക് ഒരിക്കലും കാണാൻ പറ്റാത്ത അവസ്ഥയാണിത്. ചന്ദ്രനെ കാണണമെങ്കിൽ ചന്ദ്രൻ നേർരേഖയിൽ നിന്ന് ചലിക്കുകയും സൂര്യ പ്രകാശം പതിച്ച് പ്രതിഫലിക്കുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടാവേണ്ടതുണ്ട്.
അമാവാസി സമയത്ത് നേർരേഖയിലായിരിക്കുന്ന ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ചലിക്കുന്നതിനനുസരിച്ച് പ്രത്യക്ഷമായി വരുന്നു. ചന്ദ്രനും സൂര്യനും തമ്മിലുള്ള കോൺ വ്യത്യാസം സാധാരണ 10 ഡിഗ്രിയെങ്കിലും ഉണ്ടെങ്കിലേ സൂര്യപ്രകാശം പതിച്ചു ചന്ദ്രനെ കാണാനാവൂ. ഈ അവസ്ഥയാണ് ചന്ദ്രപ്പിറ അഥവാ ഹിലാൽ എന്നറിയപ്പെടുന്നത്. കൃത്യമായി ചന്ദ്രക്കല എപ്പോൾ പ്രത്യക്ഷപ്പെടുമെന്ന് പ്രവചിക്കാൻ കഴിയില്ല. ചന്ദ്രക്കല എന്നത് ഓരോ സ്ഥലത്തും ദൃശ്യമാകുമ്പോൾ മാത്രം ഉറപ്പിക്കാൻ കഴിയുന്ന കാര്യമാണ്. ഒരു മാസത്തിന്റെ 29ന് ചന്ദ്രപ്പിറ കാണുകയാണെങ്കിൽ പിറ്റേ ദിവസം അടുത്ത മാസത്തിന്റെ ഒന്നാം ദിവസമായും, കണ്ടില്ലെങ്കിൽ ആ മാസത്തിന്റെ 30 ആയും അടുത്ത ദിവസം ഒന്നായും കണക്കാക്കും.
ആ ദിവസം വൈകിട്ട് ചന്ദ്രനെ കണ്ടെങ്കിൽ മാത്രമേ ഇതിന് ഉറപ്പ് പറയാനാവൂ എന്നതിനാലാണ് ആദ്യം പറഞ്ഞ പോലെയുള്ള ഉത്തരം ലഭിക്കുന്നത്. അറബി മാസങ്ങളിൽ ഒന്നാണ് റമസാൻ. അതിന് ശേഷം വരുന്ന മാസം ശവ്വാൽ ആണ്. ശവ്വാൽ ഒന്നിനാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. റമസാൻ 29ന് മാസപ്പിറ കണ്ടാൽ അടുത്ത ദിവസം ശവ്വാൽ ഒന്നായും ചെറിയ പെരുന്നാൾ ദിവസമായും കണക്കാക്കും. അതുപോലെ റമസാന് മുൻപുള്ള അറബി മാസമാണ് ശഅബാൻ. ശഅബാൻ 29ന് മാസപ്പിറ കണ്ടാൽ അടുത്ത ദിവസം നോമ്പ് ആരംഭിക്കുകയും റമസാൻ ആവുകയും ചെയ്യും. കണ്ടില്ലെങ്കിൽ ശഅബാൻ 30 കൂടി കഴിഞ്ഞിട്ടാവും റമസാൻ ഒന്ന്.
ചെറിയ പെരുന്നാൾ കഴിഞ്ഞ് ഏകദേശം 70 ദിവസങ്ങൾക്കിപ്പുറം വരുന്ന ബലി പെരുന്നാളിന്റെ ദിവസത്തിലും ചെറിയ മാറ്റമുണ്ട്. ഇവിടെ അറബി മാസമായ ദുൽഹിജ്ജ മാസം 10ന് ആണ് ബലി പെരുന്നാൾ ആചരിക്കുന്നത്. സൗദി അറേബ്യയിൽ ലോകത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾ സമ്മേളിച്ചു ഹജ്ജ് കർമം നിർവഹിക്കുന്നത് ഈ ദിവസങ്ങളിലാണ്. അതിനാൽ തന്നെ അറബി മാസമായ ദുൽഖഅദ് മാസം അവസാനം മാസപ്പിറ കാണുന്നതോടെയോ 30 ദിവസം പൂർത്തിയാവുന്നതോടെയോ ബലി പെരുന്നാൾ ദിവസവും നിശ്ചയിക്കപ്പെടും. അതുകൊണ്ടുതന്നെ 10 ദിവസം മുൻപ് ബലി പെരുന്നാൾ ദിവസം നമുക്ക് കണക്കാക്കാനാവും. എന്നാലും ഇംഗ്ലിഷ് മാസങ്ങളെ പോലെ സ്ഥിരമായ ദിവസങ്ങളല്ല അറബി മാസങ്ങൾക്കുള്ളത് എന്നതിനാൽ പൊതുവേ ഈ ദിവസങ്ങളിലാവുമെന്ന് ഏകദേശം പറയാനാവുമെന്ന് മാത്രം.
∙ കാപ്പാട് മാസപ്പിറ തെളിയുന്നതിന് കാരണമുണ്ട്
ഇസ്‌ലാമിക വിശ്വാസ പ്രകാരം ഒരാൾക്ക് അയാൾ മാസപ്പിറ കണ്ടാൽ അടുത്ത മാസമായതായി കണക്കാക്കാം. എന്നാൽ കാണാത്ത ആളുകൾക്ക് അവരുടെ പ്രദേശത്തെ ഖാസിമാർ പ്രഖ്യാപിക്കുന്നതോടെയും ഇത് അംഗീകരിക്കാം. ഓരോ മഹല്ലിനും (ഒരു പ്രദേശത്തെ ആളുകൾ ഒരു മസ്ജിദിന് കീഴിൽ സ്ഥാപിക്കുന്ന സംഘടനാപരമായ ചട്ടക്കൂട്) ഓരോ ഖാസിമാർ ഉണ്ടായിരിക്കും. സാധാരണയായി ഒട്ടേറെ മഹല്ലുകൾക്കായി ഒരു ഖാസിയായിരിക്കും ഉണ്ടാവുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, ആലിക്കുട്ടി മുസല്യാർ, കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങി മുസ്‌ലിം മത നേതൃത്വത്തിലുള്ള വിവിധ ആളുകൾ നൂറുകണക്കിന് മഹല്ലുകളുടെ ഖാസിമാരാണ്.
ഖാസിമാർ ഏൽപ്പിക്കുന്നവരോ ഇവർക്ക് വിശ്വാസമുള്ളവരോ വിശ്വാസ യോഗ്യമായ തെളിവുമായി എത്തുന്നവരോ മാസപ്പിറ കണ്ടാൽ ഖാസിമാരെ അറിയിക്കും. തുടർന്നു വിവിധ ഖാസിമാർ പരസ്പരം ആശയവിനിമയം നടത്തിയാണ് മാസപ്പിറ പ്രഖ്യാപിക്കുന്നത്. ചന്ദ്രനെ ആകാശത്ത് കാണാത്ത ദിവസങ്ങളായതിനാൽ നിമിഷ നേരങ്ങളിലേക്ക് മാത്രമായിരിക്കും ചന്ദ്രൻ ആകാശത്ത് പ്രത്യക്ഷപ്പെടുക. അത് പ്രധാനമായും ബീച്ചുകളിലോ കടലോരങ്ങളിലോ ആയിരിക്കും. അതിനാലാണ് കാപ്പാട്, കോഴിക്കോട്, പൊന്നാനി തുടങ്ങിയ പ്രദേശങ്ങളിൽ കൂടുതലായി മാസപ്പിറ കാണുന്നത്.
∙ റമസാനും പെരുന്നാളും ഒന്നല്ല
നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിനേക്കാളും 10–11 ദിവസങ്ങൾ അറബിക് കലണ്ടറിൽ കുറവാണ്. അതുകൊണ്ടാണ് ഓരോ വർഷവും വ്യത്യസ്ത ദിവസങ്ങളിൽ റമസാനും പെരുന്നാളുമെല്ലാം വരുന്നത്. ഓരോ വർഷവും 10–11 ദിവസത്തോളം റമസാൻ പിറകോട്ടു വരും. കഴിഞ്ഞ വർഷം മാർച്ച് 23ന് ആണ് നോമ്പ് അരംഭിച്ചത്. ഇത്തവണ മാർച്ച് 12നും. 2031ലെ നോമ്പ് 2030 ഡിസംബറിലും 2031 ജനുവരിയിലുമായിട്ടായിരിക്കും. 2031 ഡിസംബറിൽ വീണ്ടും നോമ്പ് വരും.
റമസാനും പെരുന്നാളും തമ്മിലുമുണ്ട് വ്യത്യാസം. ചെറിയ പെരുന്നാൾ ആശംസയ്ക്ക് പകരം റമസാൻ ആശംസകൾ എന്നു പറയാനാകുമോ എന്നതാണു ചോദ്യം. റമസാൻ മാസം അവസാനിച്ച ശേഷം മാത്രമാണ് ചെറിയ പെരുന്നാൾ വരുന്നത്. ഈദുൽ ഫിത്വർ എന്നോ ചെറിയ പെരുന്നാൾ ആശംസകൾ എന്നോ പെരുന്നാൾ ആശംസകൾ എന്നോ ആണ് ശരിയായ പ്രയോഗം. റമസാൻ നോമ്പാണ്, നോമ്പു മാസത്തിന്റെ പേരാണ്.