‘മഹാമാരിയിൽനിന്ന് കരകയറി; അയോധ്യയിലേയ്ക്ക് ക്ഷണം; സർക്കാർ മനോഭാവത്തിൽ വലിയ മാറ്റം’
പരീക്ഷാച്ചൂടെല്ലാം മാഞ്ഞിരിക്കുന്നു, കുട്ടികൾക്ക് ഇനി വെക്കേഷനാണ്. പദ്ധതിയിട്ടു വച്ചിരിക്കുന്ന എത്രയെത്ര സ്ഥലങ്ങളിലേക്കു പോകാനിരിക്കുന്നു. അതിനിടയ്ക്ക് വേനൽച്ചൂട് കനക്കുന്നുണ്ട്. മനസ്സും ശരീരവും കുളിരുന്ന ഒരിടത്തേയ്‌ക്കൊരു യാത്ര ആരും കൊതിക്കും. അങ്ങനെയൊരു സ്ഥലം കേരളത്തിലുണ്ടോ? ആലോചന ചെന്നെത്തി നിൽക്കുക കൊച്ചിയിലെ വണ്ടർലായുടെ മുന്നിലായിരിക്കും. വെക്കേഷനായതോടെ പതിവിലുമേറെ തിരക്കായിരിക്കുന്നു വണ്ടർലായിൽ. പുതിയ റൈഡുകളും മറ്റു വിനോദോപാധികളുമായി ആ അമ്യൂസ്മെന്റ് പാർക്ക് ഓരോ ദിവസവും ആയിരക്കണക്കിനു പേരെ സ്വാഗതം ചെയ്യുകയാണ്. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വണ്ടർലാ ആരംഭിച്ച് കാൽ നൂറ്റാണ്ടാകാൻ ഒരുങ്ങുകയാണ്. 2000ത്തിലാണ് വീഗാലാൻഡ് എന്ന പേരിൽ എറണാകുളം പള്ളിക്കരയിൽ വണ്ടർലായുടെ തുടക്കം. അച്ഛന്റെ പാത പിന്തുടർന്ന് അരുൺ ചിറ്റിലപ്പിള്ളി അമ്യൂസ്‌മെന്റ് പാർക്ക് വ്യവസായത്തിൽ എത്തിപ്പെട്ടിട്ടും രണ്ടു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇതിനിടയ്ക്ക് ബെംഗളൂരുവിലും ഹൈദരാബാദിലും പാർക്കുകൾ തുറന്നു. ഭുവനേശ്വറിലും ചെന്നൈയിലും സേവനമാരംഭിക്കാനൊരുങ്ങുന്നു. മൊത്തത്തിൽ വിനോദ പാർക്ക് വ്യവസായത്തിന് ഇത് നല്ലകാലമാണെന്നാണ് പാർക്കുകളുടെ നടത്തിപ്പു ചുമതലയുള്ള വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ അരുണിന്റെ അഭിപ്രായം.

പരീക്ഷാച്ചൂടെല്ലാം മാഞ്ഞിരിക്കുന്നു, കുട്ടികൾക്ക് ഇനി വെക്കേഷനാണ്. പദ്ധതിയിട്ടു വച്ചിരിക്കുന്ന എത്രയെത്ര സ്ഥലങ്ങളിലേക്കു പോകാനിരിക്കുന്നു. അതിനിടയ്ക്ക് വേനൽച്ചൂട് കനക്കുന്നുണ്ട്. മനസ്സും ശരീരവും കുളിരുന്ന ഒരിടത്തേയ്‌ക്കൊരു യാത്ര ആരും കൊതിക്കും. അങ്ങനെയൊരു സ്ഥലം കേരളത്തിലുണ്ടോ? ആലോചന ചെന്നെത്തി നിൽക്കുക കൊച്ചിയിലെ വണ്ടർലായുടെ മുന്നിലായിരിക്കും. വെക്കേഷനായതോടെ പതിവിലുമേറെ തിരക്കായിരിക്കുന്നു വണ്ടർലായിൽ. പുതിയ റൈഡുകളും മറ്റു വിനോദോപാധികളുമായി ആ അമ്യൂസ്മെന്റ് പാർക്ക് ഓരോ ദിവസവും ആയിരക്കണക്കിനു പേരെ സ്വാഗതം ചെയ്യുകയാണ്.
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വണ്ടർലാ ആരംഭിച്ച് കാൽ നൂറ്റാണ്ടാകാൻ ഒരുങ്ങുകയാണ്. 2000ത്തിലാണ് വീഗാലാൻഡ് എന്ന പേരിൽ എറണാകുളം പള്ളിക്കരയിൽ വണ്ടർലായുടെ തുടക്കം. അച്ഛന്റെ പാത പിന്തുടർന്ന് അരുൺ ചിറ്റിലപ്പിള്ളി അമ്യൂസ്‌മെന്റ് പാർക്ക് വ്യവസായത്തിൽ എത്തിപ്പെട്ടിട്ടും രണ്ടു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇതിനിടയ്ക്ക് ബെംഗളൂരുവിലും ഹൈദരാബാദിലും പാർക്കുകൾ തുറന്നു. ഭുവനേശ്വറിലും ചെന്നൈയിലും സേവനമാരംഭിക്കാനൊരുങ്ങുന്നു. മൊത്തത്തിൽ വിനോദ പാർക്ക് വ്യവസായത്തിന് ഇത് നല്ലകാലമാണെന്നാണ് പാർക്കുകളുടെ നടത്തിപ്പു ചുമതലയുള്ള വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ അരുണിന്റെ അഭിപ്രായം.
അനുഭവ സമ്പദ്‌വ്യവസ്ഥ വളരുകയാണ്; ഒപ്പം പാർക്കുകളും. വിനോദോപാധികളുടെ രൂപവും രീതികളും മാറിക്കൊണ്ടേയിരിക്കാം. പക്ഷേ പുറത്തു പോകാനും പുതിയ കാര്യങ്ങൾ അനുഭവിക്കാനും അവ ലോകവുമായി പങ്കുവയ്ക്കാനുമൊക്കെയുള്ള മനുഷ്യരുടെ ആഗ്രഹം അടങ്ങാനേ പോകുന്നില്ലെന്നതിലാണ് അരുണിലെ സംരംഭകന്റെ പ്രതീക്ഷ. വണ്ടർലായുടെ വിപുലീകരണ പദ്ധതികൾ, മാറുന്ന ബിസിനസ് രീതികൾ തുടങ്ങിയവയെക്കുറിച്ചും ഈ വെക്കേഷൻ കാലത്തെ പദ്ധതികളെക്കുറിച്ചും അരുൺ മനസ്സ് തുറക്കുന്നു.
? ഇരുപത് കൊല്ലം കഴിഞ്ഞല്ലോ വണ്ടർലായിൽ. എങ്ങനെയുണ്ടായിരുന്നു ഇതുവരെയുള്ള ‘റൈഡ്’.
∙ ഞാൻ 2003ലാണ് കമ്പനിയിൽ ചേരുന്നത്. ഇതുവരെയുള്ള യാത്ര ഒരു റോളർ കോസ്റ്റർ റൈഡ് പോലെയായിരുന്നു. ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും കൂടുതലും ഉയർച്ചയാണ് അനുഭവിച്ചത്. ഇതിനിടെ ഈ ബിസിനസ് ചെയ്യുന്ന രീതിയിൽ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഞങ്ങൾ പ്രവർത്തനം തുടങ്ങുമ്പോൾ അമ്യൂസ്‌മെൻ്റ് പാർക്ക് വ്യവസായംതന്നെ പിച്ച വയ്ക്കുന്ന സ്ഥിതിയിലായിരുന്നു. ഒരു പാർക്ക് തുടങ്ങാൻ ഒരുപാട് തടസ്സങ്ങൾ ഉണ്ടായിരുന്നു. അമ്യൂസ്‌മെൻ്റ് പാർക്ക് എന്താണെന്ന് സർക്കാരിനും ജനങ്ങൾക്കും മനസ്സിലായിരുന്നില്ല. ഇപ്പോൾ ആ ഘട്ടം അവസാനിച്ചു, പക്ഷേ ഇപ്പോഴും ഇന്ത്യയിൽ ഈ മേഖല പ്രാരംഭ ഘട്ടത്തിലാണെന്നാണ് ഞാൻ കരുതുന്നത്.
കാരണം അത്തരം സംരംഭങ്ങൾക്ക് വേണ്ടി വരുന്ന മൂലധനച്ചെലവും ഭൂമിയുടെ വിലയും വളരെ കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അമ്യൂസ്‌മെന്റ് പാർക്ക് വ്യവസായത്തിൽനിന്നുള്ള വരുമാനം തീരെ കുറവായിരിക്കും. എന്നാൽ വിപണി ഇപ്പോൾ വളരെ വലുതാണ്. വിനോദത്തിനായി പുറത്ത് പോകാൻ താൽപര്യമുള്ളവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുമുണ്ട്. വിനോദത്തിനായി ഒരാൾ മാറ്റിവയ്ക്കുന്ന പണത്തിന്റെ അളവ് പഴയതിൽനിന്ന് വ്യത്യസ്തമാണ്. അതിനാൽ ഈ വ്യവസായത്തിന് വളരാൻ ഒരുപാട് സാധ്യതയുണ്ടെന്നാണ് എന്റെ വിശ്വാസം.
20 വർഷം മുൻപുള്ളതിനെ അപേക്ഷിച്ച് മറ്റൊരു വലിയ വ്യത്യാസം, നമ്മൾ ഇപ്പോൾ കൂടുതൽ ബോധവാന്മാരാണ് എന്നതാണ്. ലോകത്ത് എന്ത് സംഭവിച്ചാലും ഒരു ഗ്രാമത്തിലുള്ള ഒരാൾക്ക് പോലും അതിനെക്കുറിച്ചുള്ള വാർത്തകൾ ഉടനടി ലഭിക്കുന്നു. അതേപോലെ ലോകത്തിന്റെ ഏതോ ഭാഗങ്ങളിൽ ആളുകൾ ആസ്വദിക്കുന്ന കാര്യങ്ങൾ പോലും ഏത് ചെറിയ ഗ്രാമത്തിലും ഇരുന്ന് നിങ്ങൾക്ക് കാണാം. ഇക്കാരണങ്ങളാൽ ആളുകൾക്ക് ഇപ്പോൾ പുറത്തു പോയി ആസ്വദിക്കാൻ കൂടുതൽ ആഗ്രഹമുണ്ടെന്നാണ് ഞാൻ കരുതുന്നത്. അനുഭവ സമ്പദ്‌വ്യവസ്ഥ വളരുകയാണ്, അതിനാൽ ഇന്ത്യൻ വിപണിയിൽ പാർക്കുകൾക്ക് വളരാൻ നല്ല സമയമാണിത്.
? അമ്യൂസ്‌മെന്റ് പാർക്കുകളുടെ കാര്യത്തിൽ ഉപഭോക്താക്കളുടെ ഭാഗത്തു നിന്ന് നോക്കിയാൽ ആഗോള തലത്തിൽ എന്ത് ട്രെൻഡാണ് നിലവിലുള്ളത്? ഇന്ത്യയിലും സമാനമാണോ സ്ഥിതി.
∙ ലോകമെമ്പാടുമുള്ള ആളുകൾ എക്കാലവും ആഗ്രഹിക്കുന്നത് വലുതും മികച്ചതും വൃത്തിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ അമ്യൂസ്‌മെന്റ് പാർക്കുകളാണ്. ഇതിനൊക്കെ പുറമേ ഇക്കാലത്ത് കൂടുതൽ സാങ്കേതികവിദ്യ പ്രയോഗിക്കുന്ന റൈഡുകളും മികച്ച ഉപഭോക്തൃ സേവനവും ആളുകൾ ഏറെ ആഗ്രഹിക്കുന്നു. പരമ്പരാഗത സമ്പദ്‌വ്യവസ്ഥയിൽനിന്ന് സാങ്കേതികവിദ്യ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വലിയ മാറ്റത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ആ മാറ്റം സ്വാഭാവികമായും അമ്യൂസ്‌മെന്റ് പാർക്കുകളെയും ബാധിക്കുന്നുണ്ട്. നിങ്ങൾ എങ്ങനെ ഓൺലൈൻ മാർക്കറ്റിങ് നടത്തുന്നു എന്നത് പ്രധാനമാണ്. ആളുകൾ നിങ്ങളുടെ ഉൽപന്നങ്ങൾ ഓൺലൈനിൽ എങ്ങനെ റേറ്റ് ചെയ്യുന്നുവെന്നതും ഏറെ പ്രധാനമാണ്. ആളുകൾ അവരുടെ അനുഭവം മറ്റുള്ളവരെ കാണിക്കാൻ ഇഷ്ടപ്പെടുന്നു. അത് കൂടുതൽ മെച്ചപ്പെടാൻ നമ്മുടെമേൽ സമ്മർദ്ദം ചെലുത്തുന്നു.
? മഹാമാരിയുടെ പ്രതിസന്ധിയിൽനിന്ന് കര കയറിയോ.
∙ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് ഞങ്ങൾ പൂർണമായും കര കയറിക്കഴിഞ്ഞു. മഹാമാരിക്ക് ശേഷം ഇന്ത്യയിൽ വിനോദസഞ്ചാര മേഖലയിൽ, പ്രത്യേകിച്ച് ആഭ്യന്തര ടൂറിസത്തിൽ, കുതിച്ചുചാട്ടമുണ്ടായി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡിൽനിന്ന് കരകയറാൻ ഇന്ത്യയ്ക്ക് പൊതുവേ കഴിഞ്ഞിട്ടുണ്ട്.
? അടുത്തകാലത്തായി വണ്ടർലാ ടിക്കറ്റിതര വരുമാനത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടോ? എന്താണിതിനു കാരണം.
∙ അഞ്ച് വർഷം മുൻപുണ്ടായിരുന്നതിൽനിന്ന് അൽപം വ്യത്യസ്‌തമായാണ് ആളുകൾ ഇപ്പോൾ വിനോദത്തെ കാണുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപ് ആദ്യം ഫോട്ടോ എടുക്കണം. ചിലപ്പോൾ ഭക്ഷണം കഴിക്കുന്നതിനേക്കാൾ പ്രധാനമാണ് അതിന്റെ ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. അതായത് ഏതു കാര്യവും അവതരിപ്പിക്കുന്ന രീതി ഇന്ന് പ്രധാനമാണ്. ഞങ്ങൾ ഇപ്പോൾ ഇവന്റുകളിലും മറ്റ് വിനോദ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
അടിസ്ഥാനപരമായി ഞങ്ങളുടേത് ഒരു വിനോദകേന്ദ്രമാണ്. അതിനാൽ അമ്യൂസ്‌മെൻ്റ് പാർക്കിന്റെ പ്രവർത്തനങ്ങൾക്കൊപ്പം സംഗീതവും നൃത്തവും പോലുള്ള മറ്റ് വിനോദപരിപാടികളും അതിന്റെ ഭാഗമാകണം. ഞങ്ങളുടെ പ്രധാന ഉപഭോക്താക്കൾ കുട്ടികളാണ്. അവർ ഏത് തരത്തിലുള്ള വിനോദവും ഇഷ്ടപ്പെടുന്നു. അഞ്ച് വർഷം മുൻപ് ടിക്കറ്റിതര വരുമാനം ഞങ്ങളുടെ മൊത്തം വരുമാനത്തിൻ്റെ 20 ശതമാനം മാത്രമായിരുന്നു. ഇപ്പോൾ അത് ഏകദേശം 35 ശതമാനമാണ്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത് 40 ശതമാനമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
? പുതിയ പ്രോജക്റ്റുകൾ ഏത് ഘട്ടത്തിലാണ്.
∙ രണ്ട് പ്രോജക്റ്റുകൾ നിർമാണഘട്ടത്തിലാണ്. ഭുവനേശ്വറിലെ പാർക്ക് രണ്ട് മാസത്തിനകം പൂർത്തിയാകും. അതൊരു ചെറിയ പാർക്കാണ്. ഏകദേശം 170 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. നിക്ഷേപത്തിന്റെ കാര്യത്തിൽ ബെംഗളൂരു പാർക്കാണ് ഒന്നാം സ്ഥാനത്ത്. ഹൈദരാബാദ് രണ്ടാമതും കൊച്ചി മൂന്നാമതും. വലുപ്പത്തിന്റെ കാര്യത്തിൽ, അവ ഏതാണ്ട് സമാനമാണ്.
പുതിയ പാർക്കുകൾക്ക് കൂടുതൽ നിക്ഷേപവും കൂടുതൽ സാങ്കേതികവിദ്യയും ആവശ്യമാണ്. ചെന്നൈയിലേത് ഞങ്ങളുടെ അഞ്ചാമത്തെ പാർക്കാണ്. അത് 2025ൽ തുറക്കും. അതിനുശേഷം മറ്റു ചില പ്രോജക്റ്റുകളുടെ സാധ്യത നോക്കുന്നുണ്ട്. യുപിയിലെ അയോധ്യയിൽ ഒരു പാർക്ക് സ്ഥാപിക്കാൻ ഞങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞങ്ങൾ ശ്രദ്ധയൂന്നുന്നത് ഗ്രേറ്റർ നോയിഡയിലാണ്. ഗുജറാത്ത്, മധ്യപ്രദേശിലെ ഇൻഡോർ, മഹാരാഷ്ട്രയിലെ മുംബൈ-പുണെ മേഖല, ഗോവ എന്നിവിടങ്ങളിലെ സാധ്യതകളും പരിശോധിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകൾ ഈ മേഖലയിൽ താൽപര്യം കാണിച്ചിടത്തെല്ലാം ഞങ്ങൾ അത് പരിശോധിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്.
? മറ്റു കമ്പനികളുമായി ചേർന്നുള്ള സംയുക്ത സംരംഭങ്ങൾ ആലോചിക്കുന്നുണ്ടോ.
അത്തരം സംരംഭങ്ങൾ പരിഗണനയിലില്ല. ഒഡീഷയിൽ ഞങ്ങൾ സംസ്ഥാന സർക്കാരുമായി സഹകരിച്ചാണ് പാർക്ക് സ്ഥാപിക്കുന്നത്. കാരണം അവിടുത്തെ സർക്കാർ ഞങ്ങൾക്ക് വലിയ സബ്‌സിഡി നിരക്കിൽ ഭൂമി നൽകി. ഒരു വിനോദസഞ്ചാര കേന്ദ്രമായി വളരാനാണ് അവർ ശ്രമിക്കുന്നത്. അതിനാൽ പാർക്ക് സ്ഥാപിക്കുന്നതിന് ചില പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ട്. ഇപ്പോൾ സർക്കാരുകളുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ട്. നിക്ഷേപങ്ങൾ ആകർഷിക്കാൻ സർക്കാരുകൾ സജീവമായി ശ്രമിക്കുന്നുണ്ട്. മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ഭൂമി നൽകുന്നതിൽ വളരെ സജീവമാണ്. അത് നമുക്ക് ഒരുപാട് തലവേദന ഒഴിവാക്കുന്നു.
? ഒരു സംരംഭകനെന്ന നിലയിൽ താങ്കളുടെ പിതാവ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി തുടക്കത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. രണ്ടാം തലമുറ വ്യവസായിയെന്ന നിലയിൽ എന്താണ് താങ്കളുടെ അനുഭവം.
തീർച്ചയായും ഈ ബിസിനസ് വെല്ലുവിളി നിറഞ്ഞതാണ്. കാരണം ഞങ്ങൾ തുടങ്ങുന്ന സമയത്ത് പാർക്കുകൾക്ക് അധിക നികുതി ഉണ്ടായിരുന്നു, സർക്കാരുകൾ കാര്യമായി സഹായിച്ചിരുന്നില്ല. ആ സ്ഥിതി ഇപ്പോൾ മാറി. എങ്കിലും ചില പ്രതിസന്ധികൾ നേരിടുന്നുണ്ട്. 2005ൽ ബെംഗളൂരുവിൽ അമ്യൂസ്‌മെൻ്റ് പാർക്ക് ആരംഭിക്കുമ്പോൾ അവിടെ അത് പുതിയ കാര്യമായിരുന്നു. ഞങ്ങൾക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടായിരുന്നു. ഗവൺമെൻ്റ് അനുമതികളുടെ കാര്യത്തിലുള്ള ബുദ്ധിമുട്ടുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പക്ഷേ അച്ഛന്റെ അനുഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാര്യങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്.
? ഇന്ത്യ പോലെയൊരു രാജ്യത്ത് സിനിമയാണ് ഏറ്റവും വലിയ വിനോദോപാധി. ആ മേഖല വളർന്നു കൊണ്ടിരിക്കുകയാണ്. ഇത് അമ്യൂസ്‌മെന്റ് പാർക്കുകൾക്ക് ഒരു വെല്ലുവിളിയാണോ.
∙ കണ്ടന്റ് വലിയ തോതിൽ ജനാധിപത്യവൽക്കരിക്കപ്പെടുന്ന സമയമാണ്. ആളുകൾ കണ്ടന്റ് ഉപയോഗിക്കുന്ന രീതി മാറിയിരിക്കുന്നു. ആ വലിയ മാറ്റം ഞങ്ങളും അനുഭവിക്കുന്നുണ്ട്. എന്നിരുന്നാലും, പുറത്തുപോയുള്ള വിനോദങ്ങൾ ഇല്ലാതാകാൻ പോകുന്നില്ല. ആളുകൾ മൊബൈൽ, സോഷ്യൽ മീഡിയ, ടിവി എന്നിവയിൽ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടാകാം. എന്നാൽ അവർ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നതിന് ഏറെ വിലമതിക്കുന്നുണ്ട്. യുഎസ്, ജപ്പാൻ തുടങ്ങിയ വികസിത രാജ്യങ്ങളിൽ പോലും തീം പാർക്ക് ബിസിനസ് ഇപ്പോഴും വളരുകയാണ്. ആളുകളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഞങ്ങളും മാറിക്കൊണ്ടിരിക്കും.
? ഒരു റൈഡിൽ കയറാതെതന്നെ അതിന്റെ അനുഭവം നൽകാൻ വിർച്വൽ റിയാലിറ്റി (വിആർ) പോലെയുള്ള സാങ്കേതിക വിദ്യകൾക്ക് കഴിയുന്നുണ്ടല്ലോ.
∙ അതുണ്ടാവാം. പക്ഷേ അത് ഒറ്റയ്ക്കുള്ള അനുഭവമാണ്. ഒരു വിആർ ഗ്ലാസ് ധരിച്ചാൽ നമുക്ക് ചുറ്റുമുള്ളവരെ കാണാൻ കഴിയില്ല. അതല്ല, എനിക്ക് നിങ്ങളെ കാണണമെങ്കിൽ എന്റെ വിർച്വൽ ലോകത്തിനുള്ളിൽ നിങ്ങൾ ഡിജിറ്റലായി സൃഷ്ടിക്കപ്പെടണം. ഓരോരുത്തരും വ്യക്തിഗത കണ്ണട ധരിക്കുന്നതിനുപകരം എല്ലാവർക്കും ഒരുമിച്ച് അനുഭവിക്കാനാകുന്ന ഒരു വിർച്വൽ ലോകം കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
അത്തരം റൈഡുകൾ ഞങ്ങൾ നിർമിക്കുന്നുണ്ട്. അവ ചെലവേറിയതാണ്. ഹൈദരാബാദിൽ ഞങ്ങൾക്ക് ഫ്ലയിങ് തിയറ്ററുകൾ ഉണ്ട്. അത് ബെംഗളൂരുവിലും കൊണ്ടുവരികയാണ്. രണ്ടു മൂന്നു വർഷത്തിനുള്ളിൽ അത് കൊച്ചിയിലും നിർമിക്കും.
? ഭീമൻ റൈഡുകളോടുള്ള ആളുകളുടെ സമീപനമെന്താണ്? പേടിയുണ്ടോ.
∙ അത്തരം റൈഡുകൾക്കാണ് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. കുട്ടികൾ പോലും സിനിമയിലും മറ്റും കണ്ടത് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. മുൻപ് ആളുകൾക്ക് ഭയം ഉണ്ടായിരുന്നു. ഇപ്പോൾ തീരെയില്ല. വലിയ റൈഡുകൾ ഒരു ദിവസം അടച്ചിട്ടാൽ പോലും പരാതികൾ ഏറെയാണ്.
? അമ്യൂസ്മെന്റ് പാർക്ക് രംഗത്തെ ഡിസ്‌നി ലാൻഡ് പോലെയുള്ള ആഗോളഭീമൻമാർ ഇന്ത്യൻ മാർക്കറ്റിലേക്ക് കടക്കാൻ മടിക്കുന്നതെന്തുകൊണ്ടാണ്.
∙ ഈ രംഗത്ത് രണ്ട് തരം സംരംഭകരാണുള്ളത്. ഒന്ന് വണ്ടർലായും യുഎസിലെ സിക്സ് ഫ്ലാഗ്‌സും പോലെയുള്ള പ്രാദേശിക വിപണികളിൽ ശ്രദ്ധയൂന്നുന്നവർ. രണ്ടാമത്, ഡെസ്റ്റിനേഷൻ തീം പാർക്കുകൾ നടത്തുന്ന ഡിസ്നിയെപ്പോലുള്ള വമ്പന്മാരും. അത്തരം പാർക്കുകൾക്ക് ശതകോടി ഡോളറുകളുടെ നിക്ഷേപമാവശ്യമാണ്. ഓരോ ഡിസ്നി പാർക്കും ഏകദേശം 300–500 കോടി ഡോളർ നിക്ഷേപമാണ്. അതായത് ഏകദേശം 40,000 കോടി രൂപയോളം. ബെംഗളൂരു മെട്രോയുടെ ചെലവ്. കേന്ദ്ര സർക്കാരിനോ അംബാനിയെപ്പോലൊരാൾക്കോ താൽപര്യമില്ലെങ്കിൽ ഇന്ത്യയിൽ അത്ര വലിയ നിക്ഷേപം പാർക്കുകൾക്ക് പ്രായോഗികമാകുമെന്ന് ഞാൻ കരുതുന്നില്ല. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ ആകർഷിക്കാനാണ് ഇത്തരം പാർക്കുകൾ നിർമിക്കുന്നത്.
വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് ഡിസ്നി പാർക്കുകൾ സ്ഥാപിച്ചിട്ടുള്ളത്, രണ്ടെണ്ണം യുഎസിലും മൂന്നാമത്തേത് പാരിസിലും. അവ കൂടാതെ ടോക്കിയോയിലും ഷാങ്ഹായിലും അവർക്ക് പാർക്കുണ്ട്. അത്തരം പദ്ധതികളിൽ പ്രാദേശിക ഭരണകൂടവും പണം നിക്ഷേപിക്കുന്നുണ്ട്. ഒരു ബിസിനസ് സംരംഭമായിട്ടല്ല, മറിച്ച് ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാനത്തിന്റെ നിക്ഷേപമായാണ് അത്തരം പദ്ധതികൾ കാണുന്നത്. അതേസമയം 300-500 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രാദേശിക ജനതയെ രസിപ്പിക്കുകയെന്നതാണ് ഞങ്ങൾ ചെയ്യുന്നത്. ദുബായിൽനിന്ന് ആരെങ്കിലും വണ്ടർലായിലേക്ക് വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.
? വണ്ടർലാ കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ ചെറുകിട പാർക്കുകൾ തുടങ്ങാൻ സാധ്യതയുണ്ടോ.
∙ ഇല്ല. അത് നമ്മുടെ സ്വന്തം ബ്രാൻഡിനെ വിഴുങ്ങിക്കളയും. കാസർകോടും കോയമ്പത്തൂരും തിരുവനന്തപുരത്തു നിന്നുമൊക്കെ എല്ലാവരും കൊച്ചിയിലേക്ക് വരുന്നുണ്ട്. അതാണ് ഒരു പാർക്കിന്റെ മാർക്കറ്റ്. കേരളം ഞങ്ങളെ സംബന്ധിച്ച് ഒരു വിപണിയാണ്. പിന്നീട് കൊച്ചിയിൽ തന്നെ ഒരു പാർക്കോ റിസോർട്ടോ കൂടി വേണമെങ്കിൽ നിർമിക്കാം. അത് ഞങ്ങളുടെ ആലോചനയിലുണ്ട്.