മോഷണ ടൂറിസം! അങ്ങനെയൊരു ഇനമുണ്ടോ? ഒരു രാജ്യത്തേക്ക് ടൂറിസ്റ്റ് വീസയെടുത്ത് പോവുക. മിക്ക രാജ്യങ്ങളിലും മൂന്നു മാസം താമസിക്കാം ടൂറിസ്റ്റ് വീസയിൽ. അങ്ങനെ താമസിച്ച് പല വീടുകളിൽ മോഷണം നടത്തി മുതലുകൾ അവിടെത്തന്നെ വിറ്റ് പണവുമായി മടങ്ങുക. അതാകുന്നു മോഷണ ടൂറിസം! അമേരിക്കയിലേക്കാണ് പ്രധാനമായും ഇത്തരം ടൂറിസ്റ്റുകളുടെ വരവ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കൊളംബിയ, ഇക്വഡോർ, ചിലെ,പെറു തുടങ്ങിയ രാജ്യങ്ങളിൽനിന്നാണെത്തുന്നത്. ഉള്ളവരുടേത് പിടിച്ചുപറിക്കുന്നതും മോഷ്ടിക്കുന്നതും തെറ്റല്ല എന്ന തരം വേദാന്തമാണത്രേ അവരെ നയിക്കുന്നത്. അവർ മോഷണത്തിനായി അമേരിക്കയിൽ തിരഞ്ഞെടുക്കുന്നതോ ഇന്ത്യക്കാരുടെ വീടുകൾ! ‘ഇന്ത്യൻ അമേരിക്കൻസ്’ എന്നാണ് നമ്മൾ ഇന്ത്യക്കാർ അമേരിക്കയിൽ അറിയപ്പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഷണ ടൂറിസം! അങ്ങനെയൊരു ഇനമുണ്ടോ? ഒരു രാജ്യത്തേക്ക് ടൂറിസ്റ്റ് വീസയെടുത്ത് പോവുക. മിക്ക രാജ്യങ്ങളിലും മൂന്നു മാസം താമസിക്കാം ടൂറിസ്റ്റ് വീസയിൽ. അങ്ങനെ താമസിച്ച് പല വീടുകളിൽ മോഷണം നടത്തി മുതലുകൾ അവിടെത്തന്നെ വിറ്റ് പണവുമായി മടങ്ങുക. അതാകുന്നു മോഷണ ടൂറിസം!

∙ ഇന്ത്യക്കാരിൽനിന്നു മോഷ്ടിക്കാൻ അമേരിക്കയിൽ!

ADVERTISEMENT

അമേരിക്കയിലേക്കാണ് പ്രധാനമായും ഇത്തരം ടൂറിസ്റ്റുകളുടെ വരവ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കൊളംബിയ, ഇക്വഡോർ, ചിലെ,പെറു തുടങ്ങിയ രാജ്യങ്ങളിൽനിന്നാണെത്തുന്നത്. ഉള്ളവരുടേത് പിടിച്ചുപറിക്കുന്നതും മോഷ്ടിക്കുന്നതും തെറ്റല്ല എന്ന തരം വേദാന്തമാണത്രേ അവരെ നയിക്കുന്നത്. അവർ മോഷണത്തിനായി അമേരിക്കയിൽ തിരഞ്ഞെടുക്കുന്നതോ ഇന്ത്യക്കാരുടെ വീടുകൾ! ‘ഇന്ത്യൻ അമേരിക്കൻസ്’ എന്നാണ് നമ്മൾ ഇന്ത്യക്കാർ അമേരിക്കയിൽ അറിയപ്പെടുന്നത്. 

കലിഫോർണിയയിലെ വെഞ്ചുറ കൗണ്ടിയിൽ മാത്രം 2019 മുതൽ 2023 വരെ നാലു കൊല്ലംകൊണ്ട് 175 ഭവനഭേദനങ്ങളാണു നടന്നത് (Image is for Representative Purpose/ AFP / Joseph Prezioso)

ഇവർ താരതമ്യേന സമ്പന്നരാണെന്നതും ‌വീടുകളിൽ പണവും സ്വർണവും വാച്ചുകൾ ഉൾപ്പടെ വിലപിടിപ്പുള്ള അനേകം വസ്തുക്കളും ഉണ്ടെന്നുള്ള ഇമേജ് പരന്നിരിക്കുന്നതാണ് കാരണം. ഇന്ത്യക്കാരുടെ വീടുകളിൽ മറ്റു രാജ്യങ്ങളിൽനിന്നുള്ളവരേക്കാൾ കൂടുതൽ സ്വർണം ഉണ്ടാവാറുണ്ടുതാനും. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ടൂറിസ്റ്റ് വീസ എളുപ്പം ലഭിക്കും. ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ പോലും വേണ്ട. ടൂറിസ്റ്റ് വീസക്കാരുടെ പശ്ചാത്തലം വീസ കൊടുക്കും മുൻപ് അന്വേഷിക്കപ്പെടുന്നുമില്ലെന്നത് സൗകര്യമാവുന്നു. 

∙ 17 ഭവന ഭേദനം, ഒടുവിൽ പിടിയിൽ!

ദക്ഷിണ കലിഫോർണിയയിൽനിന്ന് അഞ്ച് ആയുധധാരികളായ മോഷ്ടാക്കളെ അടുത്തിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപ്പോഴേക്കും അവർ ഇന്ത്യക്കാരുടെ 17 വീടുകളിൽ കയറി വിജയകരമായി മോഷണമുതലുമായി മുങ്ങിയിരുന്നു. മറ്റു രാജ്യങ്ങളിൽനിന്നു വരുന്നതിനാൽ വിരലടയാളമോ മുൻ ക്രിമിനൽ രേഖകളോ ഇവരുടെ പേരിൽ ഇല്ലാത്തതും എളുപ്പമായി.

യുഎസിൽ മോഷണത്തിനു വരുന്നവർ കുറച്ചു ദിവസം ടൗണിൽ താമസിച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് ഏതൊക്കെ വീടുകളിൽ കയറണമെന്നു തീരുമാനിക്കുന്നത്.(Image is for Representative Purpose/ AFP / Joseph Prezioso)
ADVERTISEMENT

കലിഫോർണിയയിലെ വെഞ്ചുറ കൗണ്ടിയിൽ 2019 മുതൽ 2023വരെ നാലു കൊല്ലംകൊണ്ട് 175 ഭവനഭേദനങ്ങളാണു നടന്നത്. മിക്കതും ‘ഇന്ത്യൻ അമേരിക്കൻസി’ന്റേത്. എന്തുകൊണ്ടാണിങ്ങനെ?

അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യക്കാരിൽ 80% പേരും സർവകലാശാല ബിരുദം ഉള്ളവരാണ്. സ്വാഭാവികമായും അവരുടെ വരുമാനം കൂടുതലായിരിക്കും. ഡോക്ടർമാരും എൻജിനീയർമാരും ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരുമെല്ലാമുണ്ട്.

ഇവർ മികച്ച കൗണ്ടികളിലെ (പഞ്ചായത്ത് പോലെ) സബ്ഡിവിഷനുകളിൽ (നമ്മുടെ നാട്ടിലെ നഗർ പോലെ) താമസിക്കുന്നു. വലിയ വീടുകളുണ്ട്. അത്തരം ഇന്ത്യക്കാരുടെ വീടിന് രണ്ടര ലക്ഷം മുതൽ 3 ലക്ഷം ഡോളർ വരെയെങ്കിലും വിലയുണ്ട്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 2 കോടി മുതൽ 3 കോടി വരെ. വീടും പരിസരവും കണ്ടാലറിയാം അതിൽ മുതലുണ്ടെന്ന്. ചിലർ 10 ലക്ഷം ഡോളറിലേറെ വിലവരുന്ന ആഡംബര വസതികളിലായിരിക്കും താമസ. വീട്ടിലേക്ക് കയറാൻ സ്വകാര്യ ലിഫ്റ്റും സ്വിമ്മിങ് പൂളും മറ്റും ഉണ്ടാകും. അതാണ് ഇന്ത്യക്കാർ മോഷണത്തിന് ഇരയാവുന്നതിനു പ്രധാന കാരണം.

യുഎസ്– മെക്സിക്കോ അതിർത്തിയിലൂടെ അനധികൃതമായി രാജ്യത്തേക്കു പ്രവേശിച്ച വനിതയെ ചോദ്യം ചെയ്യുന്ന യുഎസ് പട്രോളിങ് ഉദ്യോഗസ്ഥൻ (Photo by PAUL RATJE / AFP)

ഒരു വീട്ടിലെ സ്വകാര്യ ലിഫ്റ്റിന്റെ സ്റ്റീൽ ഡോർ കണ്ടിട്ട് അത് അലമാരയുടെ വാതിലായിരിക്കും എന്നു കരുത്തി കൂറ്റൻ ചുറ്റികകൊണ്ട് അടിച്ചു തകർത്ത കേസുണ്ട്. അലമാരയ്ക്കുള്ളിൽ സ്വർണവും പണവും ഉണ്ടാവും എന്നു ധരിച്ചുകാണും. മെരിലൻഡിലും നോർത്ത് കാരലൈനയിലും മറ്റും മാത്രമല്ല ന്യൂയോർക്കിലും ഇങ്ങനെ ഭവനഭേദനം നടന്നിട്ടുണ്ട്. ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് വീസ പോലും വേണ്ട. 90 ദിവസം യുഎസിൽ താമസിക്കുകയുമാവാം. ഇവർ തോക്കും കൊണ്ടു വരാറില്ല. തോക്ക് പിടികൂടി പ്രശ്നമാവേണ്ട എന്നു കരുതിയാണത്. എന്നാൽ വീടുകളിൽ സെക്യൂരിറ്റി അലാം പോലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളുണ്ടെങ്കിൽ ജാം ചെയ്യാൻ ഇവർ സിഗ്നൽ ജാമിങ് യന്ത്രങ്ങൾ കൊണ്ടു നടക്കാറുണ്ട്.

∙ ബിസിനസ് കുടുംബങ്ങൾക്കും പ്രശ്നം

ADVERTISEMENT

സ്വകാര്യ ജനറൽ സ്റ്റോറും സൂപ്പർമാർക്കറ്റും മറ്റും നടത്തുന്നവരും വ്യാപകമായി മോഷണത്തിന് ഇരകളാവുന്നു. അവരുടെ വീടിന്റെ വലുപ്പം കണ്ടാണ് കയറുന്നത്. കുടിയേറിയ കുടുംബങ്ങളാകയാൽ അവർ കഠിനാധ്വാനികളായിരിക്കും. കുടുംബാംഗങ്ങളെല്ലാവരും ബിസിനസിൽ ഏർപ്പെട്ട് പുറത്ത് പോയിരിക്കുന്നതിനാൽ വീട് ഒഴിഞ്ഞു കിടക്കുന്നത് പകൽ സമയത്ത് കള്ളൻമാർക്ക് കോളാവുകയും ചെയ്യും.

2019ൽ യുഎസിലെ ക്വീൻസിൽ മോഷണശ്രമം തടയുന്നതിനിടെ വെടിയേറ്റു മരിച്ച ബ്രയാൻ സൈമൺസന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സംസ്കാര ചടങ്ങിനെത്തിയ ന്യൂയോർക്ക് പൊലീസിലെ അംഗത്തിന്റെ യൂണിഫോമിലെ ചിഹ്നം (Photo by Drew Angerer/Getty Images/AFP)

മോഷണ ടൂറിസത്തിനു വന്നവർ കുറച്ചു ദിവസം ടൗണിൽ താമസിച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് ഏതൊക്കെ വീടുകളിൽ കയറണമെന്നു തീരുമാനിക്കുന്നത്. അതിനവർക്ക് ഒ‍‌ത്താശ ചെയ്യുന്ന ഗാങ്ങുകൾ അമേരിക്കയിലുമുണ്ട്. ലാപ്ടോപ്പും ടാബും മൊബൈലും മറ്റും വിറ്റുകൊടുക്കുന്നത് ഇവരാണ്. അങ്ങനെയൊരു വീട്ടിൽ കയറിയപ്പോൾ ഒരു കുടുംബാംഗം അതു കണ്ട് വേഗം ബാത്റൂമിൽ കയറി വാതിലടച്ച് മൊബൈലിൽ പൊലീസിനെ വിളിച്ചു. ഇവിടുത്തെ പോലല്ല, സെക്കൻഡുകൾക്കകം പൊലീസ് എത്തിയിരിക്കും. അങ്ങനെ ചിലെയിൽനിന്നുള്ള മുപ്പത്തിമൂന്നുകാരനെ പിടികൂടുകയും ചെയ്തു. 

മോഷണ ശ്രമം തടയുന്നതിനിടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റ വീടിനു മുന്നിലെ കാഴ്ച. ന്യൂയോര്‍ക്ക് സിറ്റിയിൽനിന്നുള്ള 2015ലെ ദൃശ്യം (Photo by Andrew Burton / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ കേരളത്തിലേക്കും ‘വിനോദസഞ്ചാരികളായി’ മോഷ്ടാക്കൾ

കേരളത്തിലേക്ക് ഉത്തരേന്ത്യയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കള്ളൻമാരും കള്ളികളും വരാറുണ്ട്. യുഎസിലേക്ക് അന്യരാജ്യങ്ങളിൽ നിന്നു വരുന്നവരെപ്പോലെ ഇവർക്ക് ടൂറിസ്റ്റ് വീസ വേണ്ട. സുഖമായി വിമാനത്തിൽ വന്ന് മോഷണമുതലുകളുമായി മടങ്ങാം. തമിഴ്നാട്ടിൽ സ്ഥിരതാമസം നടത്തി ആട് ആന്റണി ഇങ്ങനെ ഇടയ്ക്കിടെ കേരളത്തിൽ വന്നു പോയിരുന്നു! ബസിലും മറ്റും യാത്ര ചെയ്ത് കൃത്രിമമായി തിരക്കുണ്ടാക്കി, സ്ത്രീകളുടെ ബാഗിൽനിന്നു പണവും കഴുത്തിൽനിന്നു മാലയും മറ്റും തട്ടിയെടുക്കുന്ന രീതി കേരളത്തിലാകെ വ്യാപകമാണ്. തമിഴ്‌നാട്ടിൽനിന്നുള്ളവരും നാടോടികളുമാണ് ഈ രീതിയിൽ മോഷണം നടത്തുന്നത്. 

ബണ്ടി ചോർ അറസ്റ്റിലായപ്പോൾ (ചിത്രം: മനോരമ)

ബണ്ടി ചോർ എന്ന കുപ്രസിദ്ധ കളളൻ അങ്ങ് ഡൽഹിയിൽ നിന്നാണ് ഇവിടെ വന്ന് ഒരു വീട്ടിൽ കയറി ആഡംബര കാറുമായി മുങ്ങിയത്. പിറ്റേന്നുതന്നെ ആളെ തിരിച്ചറിഞ്ഞ്, ആ വാഹനം പോയ റൂട്ട് കണ്ടുപിടിച്ച് ഒടുവിൽ ബണ്ടി ചോറിനെ പൊലീസ് പൊക്കി. വർഷങ്ങളായി പൂജപ്പുര സെൻട്രൽ ജയിലിലാണ് ബണ്ടി ചോർ. ഉത്തരേന്ത്യയിലെ യുപി, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മോഷണം കുലത്തൊഴിലാക്കിയ ഗോത്രവർഗക്കാരുണ്ട്. പഴയ കാലത്ത് ഇവർ യുദ്ധം ചെയ്യുന്നവരായിരുന്നു. നാട്ടുരാജാക്കൻമാർക്കു വേണ്ടി കൂലിപ്പട നയിച്ചിരുന്ന ഇവരെ ബ്രിട്ടിഷുകാർ ഓടിച്ച് കാട്ടിൽ കയറ്റി. അവർക്ക് ഇപ്പോഴും വേറൊരു പണിയും അറിയില്ല. വെട്ടിപ്പിടുത്തം മാത്രമേ അറിയൂ. അങ്ങനെ അവർ പലനാടുകളിൽ പോയി പിടിച്ചുപറിച്ചും ഭവന ഭേദനം നടത്തിയും ജീവിക്കുന്നു. 

വിമാനത്തിൽ വന്ന് കാര്യം സാധിച്ച് വിമാനത്തില്‍ത്തന്നെ മടങ്ങുന്നവരുമുണ്ട്. നല്ല ‘ഡീസന്റ്’ കള്ളൻമാർ! അവരുടെ നാട്ടിൽ പോയി അവരെ പിടികൂടുക എളുപ്പവുമല്ല. കേരള പൊലീസ് ചിലപ്പോഴൊക്കെ സാഹസികമായി പിടിച്ചിട്ടുണ്ടെന്നു മാത്രം. ചിലപ്പോഴൊക്കെ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടേണ്ടിയും വന്നിട്ടുണ്ട്.

English Summary:

'Burglary Tourists' Exploit US Tourist Visas to Target Wealthy Indian Residents