കൂട്ടുകാരെ തൊടാൻ അനുവാദമില്ലാത്ത, പെരുമഴയത്തേക്ക് ആട്ടിയിറക്കപ്പെട്ട കുട്ടി; ഇന്ത്യയുടെ അഭിമാനമായ ‘ജയ് ഭീം’
ഒരിടത്തൊരിടത്ത് സൈനിക കന്റോൺമെന്റിൽ ജനിച്ചൊരു കുട്ടിയുണ്ടായിരുന്നു. സുബേദാർ റാങ്കിലുള്ള ആർമി ഓഫിസറുടെ മകൻ. അവന്റെ കുട്ടിക്കാലം പക്ഷേ സങ്കടങ്ങളുടേതും മുറിവുകളുടേതുമായിരുന്നു. അതിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ, ജാതി. ഞങ്ങളുടെ ജന്മം ദൈവത്തിന്റെ ശിക്ഷയാണെന്നു കുറേ മനുഷ്യർ വിശ്വസിച്ചിരുന്ന കാലം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണ കാലം. ഇരുട്ടിലും വെട്ടത്തിലും നീരാളിയെപ്പോലെ ജാതി അവനെ ഇറുക്കിപ്പിടിച്ചു. അയിത്തക്കാരനെന്നു പറഞ്ഞ് മറ്റു കുട്ടികളാരും അവനോട് മിണ്ടിയില്ല, കളിക്കാനും കൂട്ടിയില്ല. അധ്യാപകർ പോലും അകലെ നിർത്തി. സ്വന്തം ബുദ്ധിയുടെ ബലത്തിൽ, കഠിന പ്രയത്നത്താൽ, ആ തീക്കാലത്തെ അവൻ മറികടന്നു. അനേകമനേകം പേർക്കു മനുഷ്യരായി തലയുയർത്തി ജീവിക്കാൻ ഊർജം നൽകുന്ന ഇതിഹാസമായി. നമുക്ക് ഈ കഥ പറയാനും കേൾക്കാനും അവകാശമുണ്ടാക്കിയ മഹത്തായ ഭരണഘടനയുടെ ശിൽപിയായി. ബാബാസാഹേബ് എന്ന് ആദരവോടെയും ‘ജയ് ഭീം’ എന്ന് മുദ്രാവാക്യം മുഴക്കിയും ഇന്ത്യൻ ജനത ഈ പടനായകനെ നെഞ്ചിലേറ്റി. ഭീംറാവു റാംജി അംബേദ്കർ എന്ന ഡോ. ബി.ആർ.അംബേദ്കറുടെ ജീവിതം എക്കാലത്തും ആവേശമാണ്. ∙ പെരുമഴയത്തേക്ക് ആട്ടിയിറക്കപ്പെട്ട കുട്ടി അംബേദ്കർ ഒരിക്കൽ പറഞ്ഞു, ‘‘എനിക്കു നിങ്ങളോടുള്ള ഉപദേശം ഇതാണ്: വിദ്യ അഭ്യസിക്കുക, സംഘടിക്കുക, സമരം ചെയ്യുക. ആത്മവിശ്വാസം ഉണ്ടായിരിക്കുക. ഒരിക്കലും പ്രത്യാശ കൈവെടിയാതിരിക്കുക’’. പക്ഷേ, എളുപ്പമല്ലായിരുന്നു ഭീമിന്റെ കുട്ടിക്കാലം. ദലിത് വിഭാഗത്തിൽപ്പെട്ട മഹർ ജാതിക്കാരനായിരുന്നു ഭീം. അയിത്തജാതിക്കാർ എന്നു സമൂഹം വേർതിരിച്ചവർക്കു പ്രത്യേക ഇരിപ്പിടമാണ് ക്ലാസിൽ. ഇരിക്കാനായി ഒരു ചാക്കുമായാണു കുഞ്ഞുഭീം സ്കൂളിലേക്കു പോയിരുന്നത്. കൂട്ടുകാരെ തൊടാനൊന്നും അനുവാദമില്ലായിരുന്നു. ഉന്നത ജാതിക്കാരെന്നു മേനി നടിക്കുന്നവരുടെ മക്കൾ കൂട്ടത്തിൽ കൂട്ടിയതേയില്ല.

ഒരിടത്തൊരിടത്ത് സൈനിക കന്റോൺമെന്റിൽ ജനിച്ചൊരു കുട്ടിയുണ്ടായിരുന്നു. സുബേദാർ റാങ്കിലുള്ള ആർമി ഓഫിസറുടെ മകൻ. അവന്റെ കുട്ടിക്കാലം പക്ഷേ സങ്കടങ്ങളുടേതും മുറിവുകളുടേതുമായിരുന്നു. അതിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ, ജാതി. ഞങ്ങളുടെ ജന്മം ദൈവത്തിന്റെ ശിക്ഷയാണെന്നു കുറേ മനുഷ്യർ വിശ്വസിച്ചിരുന്ന കാലം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണ കാലം. ഇരുട്ടിലും വെട്ടത്തിലും നീരാളിയെപ്പോലെ ജാതി അവനെ ഇറുക്കിപ്പിടിച്ചു. അയിത്തക്കാരനെന്നു പറഞ്ഞ് മറ്റു കുട്ടികളാരും അവനോട് മിണ്ടിയില്ല, കളിക്കാനും കൂട്ടിയില്ല.
അധ്യാപകർ പോലും അകലെ നിർത്തി. സ്വന്തം ബുദ്ധിയുടെ ബലത്തിൽ, കഠിന പ്രയത്നത്താൽ, ആ തീക്കാലത്തെ അവൻ മറികടന്നു. അനേകമനേകം പേർക്കു മനുഷ്യരായി തലയുയർത്തി ജീവിക്കാൻ ഊർജം നൽകുന്ന ഇതിഹാസമായി. നമുക്ക് ഈ കഥ പറയാനും കേൾക്കാനും അവകാശമുണ്ടാക്കിയ മഹത്തായ ഭരണഘടനയുടെ ശിൽപിയായി. ബാബാസാഹേബ് എന്ന് ആദരവോടെയും ‘ജയ് ഭീം’ എന്ന് മുദ്രാവാക്യം മുഴക്കിയും ഇന്ത്യൻ ജനത ഈ പടനായകനെ നെഞ്ചിലേറ്റി. ഭീംറാവു റാംജി അംബേദ്കർ എന്ന ഡോ. ബി.ആർ.അംബേദ്കറുടെ ജീവിതം എക്കാലത്തും ആവേശമാണ്.
∙ പെരുമഴയത്തേക്ക് ആട്ടിയിറക്കപ്പെട്ട കുട്ടി
അംബേദ്കർ ഒരിക്കൽ പറഞ്ഞു, ‘‘എനിക്കു നിങ്ങളോടുള്ള ഉപദേശം ഇതാണ്: വിദ്യ അഭ്യസിക്കുക, സംഘടിക്കുക, സമരം ചെയ്യുക. ആത്മവിശ്വാസം ഉണ്ടായിരിക്കുക. ഒരിക്കലും പ്രത്യാശ കൈവെടിയാതിരിക്കുക’’. പക്ഷേ, എളുപ്പമല്ലായിരുന്നു ഭീമിന്റെ കുട്ടിക്കാലം. ദലിത് വിഭാഗത്തിൽപ്പെട്ട മഹർ ജാതിക്കാരനായിരുന്നു ഭീം. അയിത്തജാതിക്കാർ എന്നു സമൂഹം വേർതിരിച്ചവർക്കു പ്രത്യേക ഇരിപ്പിടമാണ് ക്ലാസിൽ. ഇരിക്കാനായി ഒരു ചാക്കുമായാണു കുഞ്ഞുഭീം സ്കൂളിലേക്കു പോയിരുന്നത്. കൂട്ടുകാരെ തൊടാനൊന്നും അനുവാദമില്ലായിരുന്നു. ഉന്നത ജാതിക്കാരെന്നു മേനി നടിക്കുന്നവരുടെ മക്കൾ കൂട്ടത്തിൽ കൂട്ടിയതേയില്ല.
ഒരിക്കൽ സ്കൂളിലേക്ക് കാളവണ്ടിയിൽ പോയപ്പോൾ, മഹർ ജാതിക്കാരനെന്നു മനസ്സിലാക്കിയ വണ്ടിക്കാരൻ ഭീമിനെയും ചങ്ങാതിയെയും അസഭ്യം പറഞ്ഞാണ് ഇറക്കിവിട്ടത്. വഴിയരികിലെ വീട്ടുവരാന്തയിൽ കയറിനിൽക്കുമ്പോൾ പെരുമഴയത്തേക്ക് ആട്ടിയിറക്കിയതും ജാതിയുടെ പേരിലായിരുന്നു. വഴിക്കിണറിൽനിന്നു വെള്ളം കോരി കുടിച്ചാൽപോലും ദലിതർ വേട്ടയാടപ്പെടുന്ന ആസുരകാലം. സ്കൂളിൽ വെള്ളം കൈകൊണ്ടെടുത്ത് കുടിക്കാൻപോലും സമ്മതിക്കില്ല. പ്യൂണാണു വെള്ളം ഒഴിച്ചുകൊടുക്കാറുള്ളത്. പ്യൂൺ അവധിയാണെങ്കിലോ? അന്നു വെള്ളം കുടിക്കാതെ തൊണ്ടവരണ്ട് പരവശനായാണു ഭീം വീട്ടിലെത്തുക.
മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയിലാണു ഭീംറാവുവിന്റെ കുടുംബവേര്. ബ്രിട്ടിഷ്–ഇന്ത്യൻ സൈന്യത്തിൽ സുബേദാറായിരുന്ന റാംജി മാലോജി സക്പാലിന്റെയും ഭാര്യ ഭീമാഭായി സക്പാലിന്റെയും പതിനാലാമത്തെയും അവസാനത്തെയും കുട്ടി. 1891 ഏപ്രിൽ 14ന് മധ്യപ്രദേശിലെ മോവിൽ സൈനിക കന്റോൺമെന്റിലായിരുന്നു ജനനം. ഭക്‌തനായിരുന്ന സക്പാൽ മകനിലേക്കു പകർന്നതു കബീറിന്റെ തത്വങ്ങളായിരുന്നു. 1894ൽ റാംജി സക്പാൽ സൈന്യത്തിൽനിന്നു വിരമിച്ചു. 2 വർഷത്തിനു ശേഷം കുടുംബം സത്താറയിലേക്കു മാറി. 14 മക്കളിൽ 5 പേരെ ജീവിച്ചിരുന്നുള്ളൂ. പിന്നാലെ ഭീമാഭായിയും മരിച്ചതോടെ സക്പാലിന്റെ ജീവിതം ഉലഞ്ഞു. ഭീം ഉൾപ്പെടെയുള്ള മക്കളെ നോക്കിവളർത്തിയതു സക്പാലിന്റെ സഹോദരി മീരയും ബന്ധുക്കളുമാണ്.
∙ ഗുരു ചെത്തിക്കൂർപ്പിച്ചു, കാലം കൈകൂപ്പി
ഭീംറാവു എങ്ങനെയാണ് അംബേദ്കറായത്? ഒരിക്കല്‍ അമ്മായി കൊടുത്തയച്ച ഭക്ഷണപ്പൊതിയുമായി ഭീം സ്‌കൂളിലെത്തി. മറ്റു കുട്ടികള്‍ക്കൊപ്പം കഴിക്കാനിരുന്നപ്പോൾ അവരവനെ ആട്ടിപ്പായിച്ചു. ഭീമിനെ ഇഷ്ടമുള്ള അധ്യാപകനായിരുന്നു കൃഷ്ണാജി കേശവ് അംബേദ്കർ. തന്റെ സങ്കടം പറഞ്ഞപ്പോൾ കൂടെയിരുന്നു കഴിക്കാൻ അദ്ദേഹം ക്ഷണിച്ചു. രത്‌നഗിരിയിലെ അംബാദവെ എന്ന ജന്മഗ്രാമത്തിന്റെ ഓർമയ്ക്കായി ഭീംറാവു റാംജി അംബാദവേക്കർ എന്നാണു സക്പാൽ മകനു പേരിട്ടിരുന്നത്. അംബാദവേക്കർ എന്നതിനെ അംബേദ്കർ എന്നാക്കി ആ ഗുരുനാഥൻ കൂർപ്പിച്ചെടുത്തു. കാലം ആ പേരിനു മുന്നിൽ പലകുറി കൈകൂപ്പി.
അനീതി ഇല്ലാതാക്കാൻ വിദ്യാഭ്യാസമാണു പോംവഴിയെന്ന് അവൻ മനസ്സിലുറപ്പിച്ചു. പ്രയാസപ്പെട്ടാണു ബോംബെയിലെ എൽഫിൻസ്‌റ്റൺ ഹൈസ്‌കൂളിൽ ചേർന്നത്. സഹോദരങ്ങൾക്കും അച്ഛനുമൊപ്പം ഒറ്റമുറി വീട്ടിലായിരുന്നു താമസം. ഇക്കാലത്തിനിടെ സംസ്കൃതവും പഠിച്ചു. എട്ടു വയസ്സുള്ള രമാഭായിയെ വിവാഹം ചെയ്യുമ്പോൾ ഭീമിന്റെ പ്രായം 15. ബോംബെയിലെ മഛ്‌ലി ബസാറിൽ മാലിന്യങ്ങൾക്കു നടുവിലൊരുക്കിയ കൊച്ചുപന്തലിൽ 1908ൽ ആയിരുന്നു വിവാഹം. തൊട്ടടുത്ത വർഷം മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. അനുമോദിക്കാനെത്തിയ എഴുത്തുകാരൻ ദാദ കേലുസ്കർ സമ്മാനിച്ച ബുദ്ധന്റെ ജീവചരിത്രം ഭാവിയിലേക്കുള്ള ചൂട്ടുകറ്റയായി അംബേദ്കർക്ക്.
മുംബൈ യൂണിവേഴ്സിറ്റിയിൽനിന്ന് ബിഎയും പാസായി. സ്‌കോളര്‍ഷിപ് നൽകിയ ബറോഡ മഹാരാജാവ് സയ്യാജി റാവു ഗെയ്ക്‌വാദിനെ ചെന്നുകണ്ട അംബേദ്കർ, ഹിന്ദുമതത്തിലെ വിവേചനത്തെപ്പറ്റി പറഞ്ഞു. ജോലി കിട്ടാനുള്ള പ്രയാസവും അറിയിച്ചപ്പോൾ ബറോഡ സൈന്യത്തില്‍ ലഫ്റ്റനന്റായി രാജാവ് നിയമിച്ചു. ഈ ജോലി ഇഷ്ടപ്പെടാതിരുന്ന അച്ഛൻ വൈകാതെ മരിച്ചതോടെ അംബേദ്കറാകെ സങ്കടത്തിലായി. ആ ജോലി രാജിവച്ചു. ദലിതർക്കും ക്ഷേത്രപ്രവേശനം വേണമെന്നുള്ള അംബേദ്‌കറുടെ ആഹ്വാനം ഇതിനിടെ കൊടുങ്കാറ്റുയർത്തി. ഇന്ത്യൻ സമൂഹം സമത്വത്തിന്റെ ഒരേവായു ശ്വസിക്കാനുള്ള വിപ്ലവത്തിന് ആധാരശിലയിട്ട അംബേദ്കർ, ഉന്നത പഠനത്തിനായി കപ്പൽ കയറി.
∙ അമേരിക്ക ആളിക്കത്തിച്ച വിപ്ലവജ്വാല
അമേരിക്കയിലെത്തിയ അദ്ദേഹം കൊളംബിയ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പോടെ എംഎയും പിഎച്ച്‌ഡിയും നേടി. യുഎസിലെ ജീവിതം ആ യുവാവിൽ വിപ്ലവജ്വാല ആളിക്കത്തിച്ചു. മടങ്ങിവന്ന അംബേദ്കർ ബറോഡ രാജാവിന്റെ മിലിട്ടറി സെക്രട്ടറിയായി. പക്ഷേ, ജാതിക്കോയ്മയുള്ള ശിപായിമാർ ഫയലുകൾ മേശപ്പുറത്തേക്ക് എറിഞ്ഞുകൊടുത്താണ് അരിശം തീർത്തത്. മനസ്സു മടുത്ത് ജോലി ഉപേക്ഷിക്കുമ്പോൾ അംബേദ്കറെടുത്ത പ്രതിജ്ഞ സമരകാഹളമായി. ‘ജാതിയുടെ പേരിലുള്ള ഈ അനീതി ഞാൻ അവസാനിപ്പിക്കും. എന്റെ ജീവിതകാലത്തുതന്നെ അയിത്ത ജാതിക്കാർക്കു സാമൂഹികനീതി നേടാനായില്ലെങ്കിൽ സ്വയം വെടിവച്ചു മരിക്കും’ എന്നായിരുന്നു ആ വാക്കുകൾ.
പിന്നീട് ബോംബയിലെ സിഡന്‍ഹോം കോളജില്‍ പ്രഫസറായി. പക്ഷേ, ബാല്യത്തിലേ ഇറുക്കിപ്പിടിച്ച ആ ജാതിനീരാളി ഭീമിനെ വിട്ടില്ല. വെള്ളം കുടിക്കാനുള്ള പാത്രം പങ്കിട്ടതു സഹഅധ്യാപകർ വലിയ കുറ്റമാക്കി. അംബേദ്കർ വീണ്ടും ലണ്ടനിലേക്ക്. ഗ്രേയ്സ് ഇന്നിൽനിന്ന് ബാരിസ്‌റ്റർ പരീക്ഷ പാസായി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് എംഎസ്‍സിയും ഡിഎസ്‌സിയും നേടി. അംബേദ്കറെ പിന്നീട് കൊളംബിയ സർവകലാശാല എൽഎൽഡി ബിരുദവും ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാല ഡി–ലിറ്റും നൽകി ആദരിച്ചു. Symbol of Knowledge, അറിവിന്റെ പ്രതീകമായി വിശേഷിപ്പിക്കുന്ന അംബേദ്കറുടെ ലൈബ്രറിയിൽ അരലക്ഷത്തിലേറെ പുസ്തകങ്ങളുണ്ടായിരുന്നു.
∙ അഭിഭാഷകനായി, പൊതുപ്രവർത്തനത്തിലേക്ക്
ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചതോടെ പൊതുപ്രവർത്തനത്തിൽ അംബേദ്കർ കൂടുതൽ സജീവമായി. ദലിതരുടെ ഉന്നമനത്തിനായി ബഹിഷ്കൃത് ഹിതകാരിണി സഭയും ബഹിഷ്കൃത് ഭാരത് വാരികയും മൂകനായക് പത്രവും ആരംഭിച്ചു. 1926ല്‍ ബോംബെ നിയമസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. പൊതുസംഭരണിയിൽനിന്നു വെള്ളമെടുക്കാനുള്ള അവകാശത്തിനായി 1927 മാർച്ച് 20ന് നടന്ന മഹദ് സത്യഗ്രഹം ദലിത് മുന്നേറ്റങ്ങൾക്കു കരുത്തേകി. 1928ൽ ബോംബെ ഗവ. ലോ കോളജിൽ പ്രഫസറും പിന്നീട് പ്രിൻസിപ്പലുമായി. സൈമൺ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് വിളിച്ചുചേർത്ത 1930, 32, 33 വർഷങ്ങളിലെ വട്ടമേശ സമ്മേളനങ്ങളില്‍ പങ്കെടുത്തു. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും ഫെഡറൽ ഭരണ സംവിധാനത്തിന്റെ ആവശ്യകതയും ഈ സമ്മേളനങ്ങളിൽ അദ്ദേഹം വ്യക്തമാക്കി.
1936 ഓഗസ്റ്റിലാണ് ഇൻഡിപെൻഡന്റ് ലേബർ പാർട്ടി രൂപീകരിച്ചത്. ഗാന്ധിജിയുമായും നെഹ്റുവുമായും കൂടിക്കാഴ്ചകൾ നടത്തി. ഇന്ത്യക്കാരനു കിട്ടാവുന്ന ഉന്നത പദവിയായ വ്രൈസോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ 1942ൽ അംഗമായി. 1946ൽ ഭരണഘടനാ അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അംബേദ്കർ, കമ്മിറ്റിയുടെ ചെയര്‍മാനുമായി. ബ്രിട്ടിഷുകാരിൽനിന്നു സ്വാതന്ത്ര്യം ലഭിച്ച 1947ൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയിൽ നിയമമന്ത്രിയായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്കായി ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടന അദ്ദേഹം തയാറാക്കി. 1950 ജനുവരി 26ന് ഈ ഭരണഘടന നിലവിൽ വന്നതോടെ ഇന്ത്യ പരമാധികാര, ജനാധിപത്യ, റിപ്പബ്ലിക് രാഷ്ട്രമായി.
ജമ്മു കശ്മീർ, ഹിന്ദു കോഡ് ബിൽ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി നെഹ്റുവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് 1951ൽ മന്ത്രിസ്ഥാനം രാജിവച്ചു. 1952ൽ ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും തോറ്റു. ബോംബെയില്‍നിന്ന് രാജ്യസഭാംഗമായി. അംബേദ്കറുടെ ശ്രമഫലമായി 1955ൽ അയിത്തത്തെ പാർലമെന്റ് കുറ്റകൃത്യമാക്കി. അന്നു സാക്ഷാത്കരിച്ചതു കുഞ്ഞുഭീമിന്റെ മാത്രമല്ല, കോടാനുകോടി മനുഷ്യരുടെ കൂടി സ്വപ്നമായിരുന്നു.
∙ ‘എന്നെ നോക്കാൻ ആരുമില്ലല്ലോ?’
ഭരണഘടനയുടെ ഡ്രാഫ്റ്റ് സമർപ്പിച്ച ശേഷം അംബേദ്‌കർ നേരെ പോയത് ആശുപത്രിയിലേക്കാണ്. ഡയബറ്റിക് ന്യൂറോസിസിനു ചികിത്സിച്ചതാകട്ടെ ഡോ. ശാരദ കബീറും. മൂന്നു പതിറ്റാണ്ടോളം ഒരുമിച്ചുണ്ടായിരുന്ന ഭാര്യ രമാഭായിയുടെ വേർപാടും യശ്വന്ത് ഒഴികെയുള്ള നാലു മക്കളുടെ മരണവും സൃഷ്ടിച്ച ശൂന്യത അദ്ദേഹത്തെ നീറ്റിക്കൊണ്ടിരുന്നു. ‘എന്റെ ഡയറ്റ് നോക്കാനോ എന്നെ നോക്കാനോ ആരുമില്ലല്ലോ’ എന്ന സങ്കട മറുപടി ശാരദയുടെ ഹൃദയം തൊട്ടു. കത്തുകളിലൂടെ കൂടുതലടുത്ത ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. ഡൽഹിയിലെ മന്ത്രിമന്ദിരത്തിൽ 1948 ഏപ്രിലിൽ സിവിൽ മാര്യേജ് ആക്‌ട് പ്രകാരമായിരുന്നു വിവാഹം. ബ്രാഹ്‌മണ കുടുംബത്തിൽ ജനിച്ച ശാരദ വിവാഹശേഷം ഡോ.സവിത അംബേദ്കറായി. ജാതിയും വീടും സ്വത്തും ഉപേക്ഷിച്ച സവിതയെ സ്നേഹത്തോടെ എല്ലാവരും മായി എന്നു വിളിച്ചു.
മനുസ്മൃതി പരസ്യമായി കത്തിച്ച് ജാതീയതയെ വെല്ലുവിളിച്ചിട്ടുള്ള അംബേദ്കർ, ആയിരക്കണക്കിന് അനുയായികൾക്കൊപ്പം 1956 ഒക്ടോബർ 14ന് നാഗ്പുരിൽവച്ചു ബുദ്ധമതം സ്വീകരിച്ചു. ജീവിച്ചിരിക്കേത്തന്നെ ബുദ്ധ സന്യാസിമാർ ബോധിസത്വ പദവി നൽകിയാണ് അംബേദ്കറെ ആദരിച്ചത്. തിരക്കിനിടയിലും വായിക്കാനും എഴുതാനും അദ്ദേഹം സമയമുണ്ടാക്കി. അയിത്ത ജാതിക്കാർ, ബുദ്ധന്റെ സുവിശേഷം, വിപ്ലവവും പ്രതിവിപ്ലവവും ഇന്ത്യയിൽ, ബുദ്ധനും കാൾ മാർക്‌സും, ബുദ്ധനും ധർമവും തുടങ്ങിയവയാണു ശ്രദ്ധേയ ഗ്രന്ഥങ്ങൾ. 1956 ഡിസംബര്‍ ആറിന് ഡൽഹി അലിപുർ റോഡിലെ വസതിയിൽ സുഖനിദ്രയ്ക്കിടെ 65-ാം വയസ്സിൽ ആ നിത്യതാരകം നിർവാണമടഞ്ഞു. മരണാനന്തര ബഹുമതിയായി 1990ൽ അംബേദ്കർക്കു ഭാരതരത്നം പ്രഖ്യാപിച്ചപ്പോൾ സ്വീകരിച്ചത് സവിതയാണ്. 2003 മേയിൽ 94–ാം വയസ്സിൽ അവരും ഓർമയായി.
∙ കേരളത്തോട് അടുപ്പമുള്ള അംബേദ്കർ
ദുഃഖങ്ങളിൽ മുങ്ങിത്താണ അംബേദ്കർക്കു സൗഖ്യം പകർന്നതു കേരളമാണ്. സന്ധിവാതത്താൽ വലഞ്ഞ ഏക മകൻ യശ്വന്തിനെ ആലപ്പുഴ പാണാവള്ളിൽ കൃഷ്ണൻ വൈദ്യർ ആരോഗ്യവാനാക്കിയാണു തിരിച്ചയച്ചത്. ശ്രീനാരായണ ഗുരുവിനെ ചികിത്സിച്ചതും കൃഷ്ണൻ വൈദ്യരാണ്. മുൻ രാഷ്ട്രപതി കെ.ആർ.നാരായണനാണ് അംബേദ്കറെ ആരാധ്യപുരുഷനാക്കിയ മലയാളികളിലൊരാൾ. ഡോ. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോ. ബാബസാഹേബ് അംബേദ്കർ എന്ന ചരിത്ര സിനിമയിൽ ടൈറ്റിൽ റോൾ ഗംഭീരമാക്കിയ മമ്മൂട്ടിയുടെ പേരിലും മലയാളത്തിന് അഭിമാനിക്കാം.
മഹർ സമുദായത്തിൽനിന്നു കോളജിൽ പോയ ആദ്യത്തെയാളായ അംബേദ്കർ പലതിലും പതാകവാഹകനായി. 2011ൽ കേംബ്രിജ് യൂണിവേഴ്‌സിറ്റി ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളുടെ കണക്കെടുത്തപ്പോൾ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ അംബേദ്കറാണ്. വിദേശത്തുനിന്ന് ഇക്കണോമിക്‌സിൽ ഡോക്ടറേറ്റും സാമ്പത്തിക ശാസ്ത്രത്തിൽ ഡിഎസ്‌സിയും നേടിയ, സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്‌ഡിയും ഡബിൾ ഡോക്ടറേറ്റും സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനെന്ന പെരുമയുമുണ്ട്. സ്വാഭാവികമെന്നു കരുതുന്ന ഒട്ടേറെ അവകാശങ്ങൾ നമുക്കു നേടിത്തന്നു. പ്രായപൂർത്തിയായ എല്ലാവർക്കും വോട്ട്, 8 മണിക്കൂർ ജോലി, തുല്യ ജോലിക്ക് തുല്യ വേതനം, പ്രസവാനുകൂല്യം ഉൾപ്പെടെ സ്ത്രീതൊഴിലാളികളുടെ ക്ഷേമം തുടങ്ങിയവയ്ക്കെല്ലാം കാരണക്കാരനായി. ഇഎസ്ഐ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നീ ആശയങ്ങൾക്കൊപ്പം തൊഴിലാളികൾക്ക് പണിമുടക്കാനുള്ള അവകാശത്തിനായും നിലകൊണ്ടു.
ആശയങ്ങളാൽ ഏറ്റുമുട്ടിയവരായിരുന്നു ഗാന്ധിജിയും അംബേദ്‌കറും. ബ്രിട്ടിഷുകാരിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കുകയായിരുന്നു ഗാന്ധിജിയുടെ ആദ്യലക്ഷ്യം. എന്നാൽ ഇന്ത്യക്കാരുടെ ജാതിവെറിയിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കുകയായിരുന്നു അംബേദ്‌കറുടെ നിയോഗം. നിരാഹാരം കിടന്നു മരിക്കേണ്ടയാളല്ല, ജീവനുള്ള ഗാന്ധിജിയെയാണ് ഈ രാജ്യത്തിന് ആവശ്യമെന്നു പറഞ്ഞു അംബേദ്‌കർ. സ്വതന്ത്രഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി അംബേദ്‌കർ വേണമെന്നു നെഹ്‌റുവിനോടു ശാഠ്യംപിടിക്കാനുള്ള സ്‌നേഹവും ആദരവും ഗാന്ധിജിക്കു തിരിച്ചുമുണ്ടായിരുന്നു. അറിവിനോടുള്ള അഗാധ പ്രണയമായിരുന്നു അംബേദ്കറുടെ വഴിവെട്ടം. സദാ സ്യൂട്ടിട്ട് വേഷത്തിലും രാഷ്ട്രീയമണിഞ്ഞു. കവിതകൾ ഇഷ്‌ടമുള്ള, പാട്ടുപാടുന്ന സഹൃദയനുമായി. പേരു മാത്രമല്ല, വലിയൊരു ആശയവും ദർശനവും വഴിത്താരയുമാണ് അംബേദ്‌കർ.