‘നിങ്ങൾ സുന്ദരി, എല്ലാവരെയും ആകർഷിക്കുന്ന യുവതി, എനിക്ക് ജോലി പോലുമില്ല...’: ഇന്ന് കോടിപതി: ചിത്ര പറഞ്ഞ അപൂർവ കഥ
സ്വന്തമായി ആരംഭിച്ച ആദ്യ കമ്പനി പൂട്ടിക്കെട്ടി അക്ഷരാർഥത്തിൽ പാപ്പരായിരിക്കുന്ന അവസ്ഥ, ഈ സമയത്താണ് എൻ.ആർ. നാരായണമൂർത്തി സുധാ മൂർത്തിയോടു വിവാഹാഭ്യർഥന നടത്തുന്നത്. നാരായണമൂർത്തിയുടെ ആദ്യ കമ്പനി സോഫ്ട്രോണിക്സ് 1977 ജൂണിലാണു പൂട്ടുന്നത്. അടുത്ത ചുവടുവയ്‌പിനുള്ള ശ്രമത്തിലായിരുന്നു നാരായണ മൂർത്തി. മാസങ്ങൾ പലതും കടന്നുപോയി. പക്ഷേ, അനുയോജ്യമായ ഒന്നും വരുന്നില്ല. ജോലിയില്ലാത്ത സാഹചര്യം അദ്ദേഹത്തെ സംബന്ധിച്ച് ഏറെ അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. കുടുംബത്തിനു പണം അയയ്ക്കുന്നില്ല. സുധാ മൂർത്തിയുമായി ഇഷ്ടത്തിലായിരിക്കുന്ന കാലം. ജോലി തേടി അഭിമുഖത്തിനു പോകാനും ഭക്ഷണത്തിനുമെല്ലാം പണം നൽകിയിരുന്നതു സുധയായിരുന്നു. ഒരു ദിവസം ഡൽഹി കന്റോൺമെന്റിൽ നിന്ന് ഓട്ടോറിക്ഷയിൽ മടങ്ങുകയാണ്. സുധയെ ഹോസ്റ്റലിൽ വിട്ടു മടങ്ങാൻ തുടങ്ങുന്നതിനു മുൻപ് ആ കരങ്ങൾ കവർന്ന് നാരായണമൂർത്തി പറഞ്ഞു ‘ഞാൻ ഒരു ഹീറോ ഒന്നുമല്ല.

സ്വന്തമായി ആരംഭിച്ച ആദ്യ കമ്പനി പൂട്ടിക്കെട്ടി അക്ഷരാർഥത്തിൽ പാപ്പരായിരിക്കുന്ന അവസ്ഥ, ഈ സമയത്താണ് എൻ.ആർ. നാരായണമൂർത്തി സുധ മൂർത്തിയോടു വിവാഹാഭ്യർഥന നടത്തുന്നത്. നാരായണമൂർത്തിയുടെ ആദ്യ കമ്പനി സോഫ്ട്രോണിക്സ് 1977 ജൂണിലാണു പൂട്ടുന്നത്. അടുത്ത ചുവടുവയ്‌പിനുള്ള ശ്രമത്തിലായിരുന്നു നാരായണ മൂർത്തി. മാസങ്ങൾ പലതും കടന്നുപോയി. പക്ഷേ, അനുയോജ്യമായ ഒന്നും വരുന്നില്ല. ജോലിയില്ലാത്ത സാഹചര്യം അദ്ദേഹത്തെ സംബന്ധിച്ച് ഏറെ അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. കുടുംബത്തിനു പണം അയയ്ക്കുന്നില്ല. സുധ മൂർത്തിയുമായി ഇഷ്ടത്തിലായിരിക്കുന്ന കാലം.
ജോലി തേടി അഭിമുഖത്തിനു പോകാനും ഭക്ഷണത്തിനുമെല്ലാം പണം നൽകിയിരുന്നതു സുധയായിരുന്നു. ഒരു ദിവസം ഡൽഹി കന്റോൺമെന്റിൽ നിന്ന് ഓട്ടോറിക്ഷയിൽ മടങ്ങുകയാണ്. സുധയെ ഹോസ്റ്റലിൽ വിട്ടു മടങ്ങാൻ തുടങ്ങുന്നതിനു മുൻപ് ആ കരങ്ങൾ കവർന്ന് നാരായണമൂർത്തി പറഞ്ഞു ‘ഞാൻ ഒരു ഹീറോ ഒന്നുമല്ല. പൊക്കം കുറവുള്ള, കട്ടിയുള്ള കണ്ണട ഉപയോഗിക്കുന്ന, ജോലിയില്ലാത്ത ഒരാൾ മാത്രമാണ്. നിങ്ങളോ, സുന്ദരിയായ എല്ലാവരെയും ആകർഷിക്കുന്ന ഒരു യുവതി. പക്ഷേ, എനിക്കു നിങ്ങളെ ഇഷ്ടമാണ്, അതാണ് നിങ്ങളോട് ഇതു ചോദിക്കാൻ എനിക്കു കരുത്തു നൽകുന്നത്, വിൽ യൂ മാരീ മീ’
ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയുടെയും ഭാര്യ പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മൂർത്തിയുടെയും അപൂർവ ജീവിതാനുഭവങ്ങൾ ‘ആൻ അൺകോമൺ ലവ്: ദി ഏർലി ലൈഫ് ഓഫ് സുധ ആൻഡ് നാരായണ മൂർത്തി’ എന്ന പുസ്തകത്തിൽ മനോഹരമായി വിവരിക്കുന്നുണ്ട്. ലോകം അധികം കേൾക്കാത്ത ഇരുവരുടെയും ആദ്യകാലങ്ങൾ മനോഹരമായി പകർത്തിയതാകട്ടെ പ്രശസ്ത ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരി ചിത്ര ബാനർജി ദിവകരുണിയും. ഇന്ന് 33,000 കോടിയിലേറെ രൂപയുടെ ആസ്തിയുമായി ലോക ശതകോടീശ്വരന്മാരുടെ പട്ടികയിലുണ്ട് നാരായണമൂർത്തി. ഇതിനോടകം നൂറ്റിഅൻപതിലേറെ പുസ്തകമെഴുതിയിരിക്കുന്നു സുധ. നാരായണമൂര്‍ത്തി ഒറ്റയ്ക്കായിരുന്നില്ല വളർന്നത്, സുധയുമുണ്ടായിരുന്നു അദ്ദേഹത്തിനൊപ്പം അന്നും ഇപ്പോഴും.
ജയ്പൂർ ലിറ്റററി ഫെസ്റ്റിവലിൽ (ജെഎൽഎഫ്) പങ്കെടുക്കാനെത്തിയപ്പോഴാണു ചിത്രയെ കാണുന്നതും ഈ പുസ്തകത്തെക്കുറിച്ചു സംസാരിക്കുന്നതും. 2023ലും ജെഎൽഎഫിൽ പങ്കെടുക്കാൻ ചിത്ര എത്തിയിരുന്നു. അതുപക്ഷേ, സ്വാതന്ത്ര്യസമരകാലത്തെ കഥ പറയുന്ന ‘ഇൻഡിപെൻഡൻസ്’ എന്ന പുസ്തകത്തിന്റെ എഴുത്തനുഭവങ്ങളുമായിട്ടായിരുന്നു. പതിവിൽനിന്നു വ്യത്യസ്തമായി, മറ്റൊരാളുടെ ജീവിതം പറയുന്ന പുസ്തകം എഴുതുക ഏറെ രസകരമായിരുന്നുവെന്നു ചിത്ര പറയുന്നു.
മനോഹരമായി കഥ പറയാൻ അറിയാവുന്ന വ്യക്തിയാണു ചിത്ര. ഭൂരിഭാഗവും നോവലുകൾ, അവയെല്ലാം ജനപ്രിയ ശ്രേണിയിൽതന്നെ ചേർത്തുവയ്ക്കാം. സ്ത്രീപക്ഷത്തു നിന്നു കഥ പറയാൻ ശ്രമിക്കുന്ന, ശ്രദ്ധിക്കുന്ന എഴുത്തുകാരി. സിസ്റ്റേഴ്സ് ഓഫ് മൈ ഹാർട്ട്, പാലസ് ഓഫ് ഇല്യൂഷൻസ്, വൺ അമേസിങ് തിങ് എന്നിവയെല്ലാം ബെസ്റ്റ് സെല്ലർ ഗണത്തിൽപ്പെട്ടവ. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിൽ ക്രിയേറ്റിവ് റൈറ്റിങ് പഠിപ്പിക്കുന്നുമുണ്ട് ചിത്ര.
ചിത്ര യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ പിഎച്ച്ഡി ചെയ്യുമ്പോഴാണ് ആദ്യമായി സുധ മൂർത്തിയെ കാണുന്നത്. സുധയുടെ സഹോദരൻ അന്ന് അവിടെ പഠിച്ചിരുന്നു. അദ്ദേഹത്തെ സന്ദർശിക്കാൻ അവിടെ എത്തിയതായിരുന്നു സുധ. ‘‘അന്ന് ഇന്ത്യക്കാരായ വിദ്യാർഥികളുടെയെല്ലാം അഭയകേന്ദ്രമായിരുന്നു എന്റെ അപ്പാർട്മെന്റ്. ഇന്ത്യൻ ഭക്ഷണം കഴിക്കാൻ മോഹിക്കുമ്പോൾ പലരും അവിടെയെത്തും, ഭക്ഷണം പാകം ചെയ്യും. അത്തരമൊരു ഘട്ടത്തിലാണു സുധയേയും ആദ്യം കാണുന്നത്’’ ചിത്ര ഓർമക്കെട്ടഴിക്കുന്നു. പിന്നീട് 40 വർഷത്തിനു ശേഷമാണ് പുസ്തകത്തിനു വേണ്ടി ചിത്ര സുധയെ കാണുകയും സംസാരിക്കുകയും ചെയ്തത്. ആ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്ര മനോരമ ഓൺലൈൻ ‘പ്രീമിയ’ത്തില്‍...
? പതിവിൽനിന്നു വ്യത്യസ്തമാണല്ലോ ആൻ അൺകോമൺ ലവ് എന്ന പുസ്തകം.
∙ അതിന്റെ ക്രെഡിറ്റ് പബ്ലിഷർ ചിക്കി സർക്കാരിനാണ്. ജാഗർനട്ടാണ് ‘ആൻ അൺകോമൺ ലവ്’ എന്ന പുസ്തകത്തിന്റെ പ്രസാധകർ. ഈ പുസ്തകം എഴുതാൻ പ്രേരിപ്പിച്ചത് ചിക്കി സർക്കാരാണ്. സുധയുടെയും നാരായണമൂർത്തിയുടെയും ആദ്യകാലത്തെക്കുറിച്ചുള്ള കഥകൾ അധികം പുറത്തുവന്നിട്ടില്ല. അത് പുറംലോകം അറിയേണ്ടതാണെന്നു തോന്നി. ഒരേസമയം പ്രചോദനം നൽകുന്നതും ഏറെ രസകരവുമായിരുന്നു അവരുടെ അനുഭവങ്ങൾ. പൊട്ടിച്ചിരിച്ചു പോകുന്ന സംഭവങ്ങൾ ഏറെയുണ്ട് അതിൽ.
? ഇരുവരും നല്ല തിരക്കുള്ളവർ. അധ്യാപനവും എഴുത്തുമായി ചിത്രയും തിരക്കിൽ. എങ്ങനെ സാധിച്ചു ഈ പുസ്തകം.
∙ അത്യാവശ്യം ശ്രമകരമായിരുന്നു ദൗത്യം. 2 വർഷം ഇതിനു വേണ്ടി മാത്രം ഞാൻ മാറ്റിവച്ചു. മൂർത്തി ദമ്പതികളും ഏറെ സഹകരിച്ചു. ആവശ്യത്തിനു സമയം എനിക്കു വേണ്ടി അവർ മാറ്റിവച്ചു. ആദ്യം ചില ചോദ്യങ്ങൾ ഇമെയിൽ അയച്ചു നൽകി അതിനു മറുപടി നൽകുകയാണു ചെയ്തത്. ഒപ്പം ഓൺലൈൻ വിഡിയോ ഇന്റർവ്യൂകളും. മൂർത്തി ദമ്പതികളോടും അവരുടെ മക്കളോടുമെല്ലാം അത്തരത്തിൽ സംസാരിച്ചു. ആദ്യരൂപം തയാറാക്കി ഞാൻ അവർക്ക് അയച്ചു നൽകി. അവർ കൂടുതൽ അനുഭവങ്ങളും അവരുടെ ചിന്തകളും പങ്കുവച്ചു. പിന്നീട് അവർക്കൊപ്പം ബെംഗളൂരുവിൽ കുറച്ചു ദിവസങ്ങൾ ചെലവഴിച്ചു. അങ്ങനെ പല ഘട്ടങ്ങളിലായി നടന്ന സംഭാഷണങ്ങളുടെ ആകെത്തുകയാണ് ഈ പുസ്തകം.
? ഫിക്‌ഷനാണു പതിവ്. അതിൽനിന്നു നോൺ ഫിക്‌ഷനിലേക്കുള്ള മാറ്റം ശ്രമകരമായിരുന്നോ.
∙ അൽപം പ്രയാസമായിരുന്നുവെന്നതാണു വാസ്തവം. സംഭവങ്ങൾ ഭാവനയിൽ സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം എനിക്കില്ല. പുസ്തകത്തിന്റെ മുഴുവൻ പ്ലോട്ടും എനിക്കു ലഭിച്ചു. പക്ഷേ, ഫിക്‌ഷൻ രചനയിലെ രീതികൾ മൂർത്തി ദമ്പതികളുടെ ജീവിതം പറയാനും ഉപയോഗിച്ചിട്ടുണ്ട്. ഇരുവരുടെയും ജീവിതങ്ങളെ വിശകലനം ചെയ്യാനും അവർ എന്താണ് അവശേഷിപ്പിക്കുന്നതെന്നു പറയാനുമെല്ലാം എനിക്കു സാധിച്ചിട്ടുണ്ട്. ചില സമയങ്ങളെ, സാഹചര്യങ്ങളെ ഇരുവരും എങ്ങനെ നേരിട്ടു, ഇതൊക്കെ അവരുടെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ ഇതെല്ലാം പുസ്തകത്തിൽ കാണാം. ഒരു ഫിക്‌ഷൻ പുസ്തകത്തിൽ കഥ പറയുന്നതു പോലെയായിരുന്നു ഇതെല്ലാം. വെല്ലുവിളി സുന്ദരമായി കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നാണു കരുതുന്നത്.
നാരായണ മൂർത്തിയുടെയും സുധയുടെയും ആദ്യകാല ജീവിതവും അതിലെ ഓരോ നിമിഷവും എന്നെ ഏറെ സ്വാധീനിച്ചുവെന്നതാണു വാസ്തവം. അവരുടെ ആദ്യകാല ജീവിതം എത്ര കഠിനമായിരുന്നു, ഉയർച്ച–താഴ്ചകളിൽ അവർ പരസ്പരം എത്രത്തോളം പിന്തുണച്ചിരുന്നു എന്നതെല്ലാം എന്നെ സ്പർശിച്ചു. കുടുംബം അവരുടെ ജീവിതത്തെ സ്വാധീച്ചത്, പ്രണയിച്ച സമയത്തെ രസകരമായ സന്ദർഭങ്ങൾ ഇതെല്ലാം അവർ പങ്കുവച്ചിട്ടുണ്ട്.
? ‘ഇൻഡിപ്പെൻഡൻസ്’ എന്ന നോവൽ 2023ലാണ് പുറത്തുവരുന്നത്. ഇക്കുറി ‘ആൻ അൺകോമൺ ലവ്’ എന്ന ജീവാനുഭവ പുസ്തകവും. രണ്ടിലും സ്വാതന്ത്ര്യം, സ്ത്രീ എന്നീ ആശയങ്ങൾ പൊതുവേ കാണാം...
∙ രണ്ടു പുസ്തകവും സ്ത്രീകളുടെ കഥ കൂടിയാണ്. അവർ നേരിട്ട സാഹചര്യങ്ങൾ, ആത്മവിശ്വാസത്തോടെ അവർ പല സാഹചര്യങ്ങളെയും നേരിട്ടത്... ഇതെല്ലാം പുസ്തകത്തിലുണ്ട്. ‘ഇൻഡിപ്പെൻഡൻസ്’ 3 സഹോദരിമാരുടെ കഥയാണ്. ആരംഭ ഘട്ടത്തിൽ പ്രതിസന്ധികളെ ഞെട്ടലോടെ കാണുന്ന അവർ പിന്നീടു പല സാഹചര്യങ്ങളെയും സധൈര്യം നേരിട്ടതു കാണാം. സുധ മൂർത്തിയും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പിന്നീട് അവർ ജ്വലിച്ച് ജീവിതത്തിൽ ശോഭിച്ചു. ‘ടെൽകോ’യിലെ ആദ്യ വനിതാ എൻജിനീയറായി. സ്ത്രീകളുടെ ഒരു അതിജീവനത്തിന്റെ അനുഭവം രണ്ടു പുസ്തകത്തിലും കാണാം.
? മൂർത്തി ദമ്പതികളുടെ പുസ്തകത്തെ വായനക്കാർ എങ്ങനെയാണു സ്വീകരിച്ചത്
∙ വായനക്കാരുടെ പ്രതികരണങ്ങളെ ഏറെ ശ്രദ്ധയോടെ കാണുന്ന ഒരാളാണ് ഞാൻ. പുതിയ പുസ്തകത്തെക്കുറിച്ചും നല്ല വാക്കുകളാണ് അവർ പറയുന്നത്. പുസ്തകങ്ങൾക്കു കൂടുതൽ സ്വീകാര്യത ലഭിക്കാൻ സാഹിത്യോത്സവങ്ങൾ സഹായിക്കുന്നുണ്ട്. വായനയെന്ന സംസ്കാരത്തെയാണു ജെഎൽഎഫ് പോലുള്ള മേളകൾ പിന്തുണയ്ക്കുന്നത്. ചെറുപ്പക്കാരെ കൂടുതലായി ഇവിടെ കാണാം. അവർ പുസ്തകം വാങ്ങുന്നു, സുഹൃത്തുക്കൾക്കു കൈമാറുന്നു. വായനയാണു പടരുന്നത്. അതൊരു നല്ല ലക്ഷണമാണ്. യുഎസിനേക്കാൾ ചെറുപ്പക്കാർ കൂടുതലായി ഞങ്ങളുടെ പുസ്തകങ്ങൾ സ്വീകരിക്കുന്നുവെന്നത് ഏറെ സന്തോഷം നൽകുന്നു.
ആത്യന്തികമായി താനൊരു ഫിക്‌ഷൻ എഴുത്തുകാരിയാണെന്നു പറയുന്നു ചിത്ര ബാനർജി ദിവകരുണി. ഇപ്പോൾ പുതിയ നോവലിന്റെ പണിപ്പുരയിലാണ്. ബംഗാളിലെ പഴങ്കഥകൾ കേന്ദ്രീകരിച്ച് ഫാന്റസിയും സാഹസിതകയുമെല്ലാം നിറഞ്ഞൊരു പുസ്തകമാണ് ഇപ്പോൾ എഴുതുന്നത്. ഇതിഹാസത്തെ കേന്ദ്രീകരിച്ചു മറ്റൊരു നോവലും ആലോചനയിലുണ്ട്.