ലോകത്തെവിടെയാണെങ്കിലും പൂരപ്രേമികളുടെ കണ്ണ് തേക്കിൻകാട് മൈതാനത്തേക്ക് ഉറ്റുനോക്കുന്ന ദിവസങ്ങളാണിത്. വെടിക്കെട്ടും മേളവും കുടമാറ്റവും ഇഴുകിച്ചേരുന്ന ആവേശം. പൂരത്തിളക്കത്തിലേക്ക് ഒഴുകിയെത്തുന്ന ജനസാഗരം. തേക്കിൻകാട് മൈതാനം ആരവത്തിന്റെ ഒരു കടലാവുന്ന ദിവസം. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് മാത്രമാണ് ആ ആവേശം ഒരു അണക്കെട്ട് കെട്ടി തടയേണ്ടി വന്നത്. അതു കഴിഞ്ഞപ്പോഴോ... പണ്ടത്തേതിന്റെ ഇരട്ടിയായി പൂരം തേടിയൊഴുകുന്ന ആൾക്കൂട്ടം. ചമയങ്ങളോടെ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മയുടെ കോലമേന്തി തുമ്പിക്കൈ ഉയർത്തിയപ്പോൾ മുതൽ മഹാ പൂരത്തിന് മണിക്കൂറുകൾ എണ്ണി കാത്തിരിക്കുകയാണ് മലയാളികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പ്രേമലു’വും ‘ഗഗൻയാനും’ ‘ഗുണ കേവും’ ആകാശത്ത് വർണവിസ്മയം തീർത്ത സാംപിൾ വെടിക്കെട്ട് കഴിഞ്ഞതോടെ ഇക്കുറി പൂരം കെങ്കേമമായിരിക്കുമെന്ന് പൂരപ്രേമികൾ അടക്കം പറയുന്നുണ്ട്. ഒന്നും രണ്ടുമല്ല, 200 വർഷത്തോളം പഴക്കമുണ്ട് തൃശൂർ പൂരത്തിനെന്നാണ് കണക്കാക്കുന്നത്. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളാണ് പ്രധാന പൂരം നടത്തിപ്പുകാർ. മേടത്തിലെ പൂരം എന്നാൽ മലയാളിക്ക് മറ്റൊരാഘോഷവുമില്ല. കഴിഞ്ഞുപോയ ഓരോ പൂരവും അത്രത്തോളം സ്പെഷലാണ് പൂരപ്രേമികൾക്ക്. പോയ വർഷങ്ങളിലെ പൂരക്കാഴ്ചകൾ കാണാം, മലയാള മനോരമ തൃശൂർ യൂണിറ്റ് പിക്ചർ എഡിറ്റർ ഉണ്ണി കോട്ടയ്ക്കൽ പകർത്തിയ ചിത്രങ്ങളിലൂടെ....

പൂരത്തിന്റെ കുടമാറ്റം രാത്രിയുടെ മനോഹാരിതയിൽ നിഴലും വെളിച്ചവും ചാലിച്ച ജലഛായം പോലെ. എൽഇഡി ലൈറ്റുകൾ ആദ്യമായി പരീക്ഷിച്ച പൂരമായിരുന്നു അത്. 2013ലെ പൂരക്കാഴ്ച.
2015ൽ കുടമാറ്റത്തിന്റ വ്യത്യസ്തമായ ചിത്രത്തിനുള്ള ശ്രമം കെ‍ാണ്ടെത്തിച്ചത് ക്ഷേത്ര ഗോപുരത്തിന് സമീപത്തെ ആൽമരത്തിൽ. ആ മരത്തിന്റെ ഉയർന്ന കെ‍ാമ്പിൽ നിന്നുള്ള വള്ളിയിൽ തൂങ്ങി കിടന്ന് പകർത്തിയ ചിത്രമാണിത്.
കുടമാറ്റത്തിന്റെ കാഴ്ച തേക്കിൻകാട്ടിലെ മരങ്ങൾക്കിടയിലൂടെ. 230 അടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽനിന്നാണ് 2017ൽ ഈ ചിത്രം പകർത്തിയത്.
വർഷങ്ങളായി തൃശൂർ പൂരം ആൾകടലാകുന്നതിന്റെ നേർചിത്രം. ജനസാന്നിധ്യം കൊണ്ട് ഏറ്റവും ശ്രദ്ധ നേടിയ 2023ലെ പൂരക്കാഴ്ച.
English Summary:

Picture Story: A Glimpse into the Heart of Kerala's Thrissur Pooram