എച്ച്5എൻ1 മനുഷ്യരിലേക്കും; ബുൾസ് ഐയും ചിക്കനും കഴിക്കാനാകുമോ? കോവിഡിനേക്കാൾ നൂറിരട്ടി അപകടകാരി!
ജീവിതം കരുപ്പിടിപ്പിക്കാൻ പെടാപ്പാടു പെടുന്ന കർഷകരുടെ നെഞ്ചിലെ തീയാണ് പക്ഷിപ്പനി. ഇടയ്ക്കിടെ ഇടിത്തീ പോലെ പലയിടത്തും പക്ഷിപ്പനി പ്രത്യക്ഷപ്പെടുകയും ചെയ്യും. 2024 ഏപ്രിലിലും സംഗതി വ്യത്യസ്തമല്ല. ആലപ്പുഴയിലാണ് ഇത്തവണ പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനിയെന്നു കേൾക്കുമ്പോൾ അത് പക്ഷികൾക്കു വരുന്നതല്ലേ, കുറച്ചുനാൾ കോഴിയിറച്ചിയും താറാവിറച്ചിയും മുട്ടയും കഴിക്കാതിരുന്നാൽപോരേ എന്നു കരുതി നിസ്സാരമായി തള്ളിക്കളയാൻ വരട്ടെ. പറഞ്ഞതു ശരിയാണെങ്കിലും പക്ഷിപ്പനിയുടെ (എച്ച്5എൻ1– H5N1) മാരക അവസ്ഥാന്തരങ്ങൾ മനുഷ്യർ കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പക്ഷിപ്പനി കോഴിക്കും താറാവിനും മാത്രമല്ല, പക്ഷികളിൽനിന്നു മനുഷ്യരിലേക്കും പടരുന്നതായി യുഎസിൽ കണ്ടെത്തിയതിനെത്തുടർന്ന് ലോക ആരോഗ്യരംഗം ഈ പുതിയ വെല്ലുവിളി എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ്. മനുഷ്യരിലേക്കും വൈറസ് ബാധ പടർന്നാൽ കോവിഡിനേക്കാൾ നൂറിരട്ടി അപകടസാധ്യതതയുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷികളും കന്നുകാലികളുമായി അടുത്തിടപഴകുന്നവരിലുണ്ടാകുന്ന രോഗബാധയെ അതീവഗൗരവത്തോടെ കാണണമെന്നും രോഗം കൂടുതൽ വ്യാപിക്കാനുള്ള സാധ്യതകൾ പരമാവധി നിയന്ത്രിക്കണമെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇതിനകം ഡോക്ടർമാർക്കു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. കേരളത്തിലും ആലപ്പുഴ, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ മുൻവർഷങ്ങളിലുണ്ടായ പക്ഷിപ്പനിബാധയെത്തുടർന്ന് ആയിരക്കണക്കിന് കോഴികളെയും താറാവിനെയുമാണ് കൊന്നൊടുക്കിയത്. ഇതിന്റെ നഷ്ടപരിഹാരം പോലും പല കർഷകർക്കും ലഭിച്ചിട്ടില്ല. മറ്റു മേഖലകളിലുണ്ടാകുന്ന നഷ്ടം വേറെ. ഈ പ്രതിസന്ധികളെല്ലാം തുടരുമ്പോഴാണ് ഇപ്പോൾ മറ്റൊരു ഗുരുതര പ്രശ്നം ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ജീവിതം കരുപ്പിടിപ്പിക്കാൻ പെടാപ്പാടു പെടുന്ന കർഷകരുടെ നെഞ്ചിലെ തീയാണ് പക്ഷിപ്പനി. ഇടയ്ക്കിടെ ഇടിത്തീ പോലെ പലയിടത്തും പക്ഷിപ്പനി പ്രത്യക്ഷപ്പെടുകയും ചെയ്യും. 2024 ഏപ്രിലിലും സംഗതി വ്യത്യസ്തമല്ല. ആലപ്പുഴയിലാണ് ഇത്തവണ പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനിയെന്നു കേൾക്കുമ്പോൾ അത് പക്ഷികൾക്കു വരുന്നതല്ലേ, കുറച്ചുനാൾ കോഴിയിറച്ചിയും താറാവിറച്ചിയും മുട്ടയും കഴിക്കാതിരുന്നാൽപോരേ എന്നു കരുതി നിസ്സാരമായി തള്ളിക്കളയാൻ വരട്ടെ. പറഞ്ഞതു ശരിയാണെങ്കിലും പക്ഷിപ്പനിയുടെ (എച്ച്5എൻ1– H5N1) മാരക അവസ്ഥാന്തരങ്ങൾ മനുഷ്യർ കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പക്ഷിപ്പനി കോഴിക്കും താറാവിനും മാത്രമല്ല, പക്ഷികളിൽനിന്നു മനുഷ്യരിലേക്കും പടരുന്നതായി യുഎസിൽ കണ്ടെത്തിയതിനെത്തുടർന്ന് ലോക ആരോഗ്യരംഗം ഈ പുതിയ വെല്ലുവിളി എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ്. മനുഷ്യരിലേക്കും വൈറസ് ബാധ പടർന്നാൽ കോവിഡിനേക്കാൾ നൂറിരട്ടി അപകടസാധ്യതയുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷികളും കന്നുകാലികളുമായി അടുത്തിടപഴകുന്നവരിലുണ്ടാകുന്ന രോഗബാധയെ അതീവഗൗരവത്തോടെ കാണണമെന്നും രോഗം കൂടുതൽ വ്യാപിക്കാനുള്ള സാധ്യതകൾ പരമാവധി നിയന്ത്രിക്കണമെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇതിനകം ഡോക്ടർമാർക്കു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
കേരളത്തിലും ആലപ്പുഴ, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ മുൻവർഷങ്ങളിലുണ്ടായ പക്ഷിപ്പനിബാധയെത്തുടർന്ന് ആയിരക്കണക്കിന് കോഴികളെയും താറാവുകളെയുമാണ് കൊന്നൊടുക്കിയത്. ഇതിന്റെ നഷ്ടപരിഹാരം പോലും പല കർഷകർക്കും ലഭിച്ചിട്ടില്ല. മറ്റു മേഖലകളിലുണ്ടാകുന്ന നഷ്ടം വേറെ. ഈ പ്രതിസന്ധികളെല്ലാം തുടരുമ്പോഴാണ് ഇപ്പോൾ മറ്റൊരു ഗുരുതര പ്രശ്നം ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എപ്പോഴും രൂപവ്യതിയാനം സംഭവിക്കുന്നതുകൊണ്ട് എച്ച്5എൻ1 വൈറസ് ഒരുപക്ഷേ, തീവ്രമായി മനുഷ്യനെ ആക്രമിച്ചേക്കാം എന്നതാണത്.
പക്ഷികളിൽനിന്നു വൈറസ് മനുഷ്യരിലേക്കു കടന്നാൽ രോഗനിയന്ത്രണം അത്ര എളുപ്പമാവില്ലെന്നതാണ് ലോകം പക്ഷിപ്പനിയെ ഭയക്കുന്നതിന്റെ പ്രധാനകാരണം. അതുകൊണ്ടുതന്നെ പക്ഷിപ്പനിയുടെ അപകടസാധ്യതയ്ക്കെതിരെ നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടത് ഇനി അത്യാവശ്യമാണെന്നും വിദഗ്ധർ മുന്നറിയിപ്പു നല്‍കുന്നു.
ഇൻഫ്ലുവൻസ, ന്യുമോണിയ, ശ്വാസകോശ രോഗങ്ങൾ ബാധിച്ചവർക്ക് അസുഖബാധിതരായ പക്ഷികളുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ സമ്പർക്കമുണ്ടെങ്കിൽ പക്ഷിപ്പനിയാണോ എന്നു സംശയിക്കാം. ലബോറട്ടറി പരിശോധനയിലൂടെ പക്ഷിപ്പനിയാണോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യാം.
∙ അതീവ അപകടകാരി; 70% മരണനിരക്ക്
പക്ഷിപ്പനി വൈറസുകൾ താരതമ്യേന രോഗസംക്രമണ സാധ്യത കുറഞ്ഞവയാണ്. എന്നാൽ സാധാരണയായി പക്ഷികളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വൈറസുകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യരിൽ കടന്നു രോഗമുണ്ടാക്കുന്നു. പക്ഷികളുടെ വിസർജ്യവസ്‌തുക്കളിൽനിന്നും ശരീരദ്രവങ്ങളിൽ നിന്നുമാണു രോഗം പകരുന്നത്. വായുവിലൂടെ പകരില്ല. പക്ഷികളിൽനിന്നു മനുഷ്യരിലേക്കു വൈറസ് പടർന്നാൽ 60% പേരിലും വൈറൽ ന്യുമോണിയ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ വൈറസുകളിൽ ചില ജനിതക വ്യതിയാനങ്ങൾ സംഭവിക്കുമ്പോഴാണു രോഗകാരികളാകുന്നത്.
മനുഷ്യരിൽ കാണപ്പെടുന്ന ഇൻഫ്ലുവൻസ വൈറസുമായി ചേർന്നു പുതിയ ജനിതകഘടന ആർജിച്ചും ഇവ ആക്രമണ സ്വഭാവമുള്ളതായി മാറാം. പക്ഷി, കോഴി വളർത്തൽ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്നവരിലാണു രോഗസാധ്യത കൂടുതൽ. ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും പക്ഷിപ്പനി വൈറസ് ബാധിക്കാമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലായി രോഗബാധിതരായ പകുതിപ്പേരും മരണത്തിനു കീഴടങ്ങിയിരുന്നു. മാരകമായ എച്ച്5 എൻ1 വൈറസുകളാണു മനുഷ്യരിൽ മരണസാധ്യതയുണ്ടാക്കുന്നത്.
മരുന്നുകൾ ലഭ്യമാണെങ്കിലും വൈറൽ ന്യുമോണിയ ഗുരുതരാവസ്ഥയായതിനാൽ 70 ശതമാനത്തോളമാണു മരണനിരക്ക്. രോഗബാധിതർക്ക് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ കിടത്തിച്ചികിത്സ ആവശ്യമാണ്. പ്രതിരോധ വാക്സീൻ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. സാധാരണ ഇൻഫ്ലുവൻസയ്ക്കെതിരെ (എച്ച്1എൻ1) ഉപയോഗിക്കുന്ന വാക്സീൻ ഈ അസുഖത്തിനു ഫലപ്രദവുമല്ല.
∙ ആദ്യം ചൈനയിൽ; ഇപ്പോൾ കേരളത്തിലും
മനുഷ്യനിലേക്ക് ആദ്യമായി പക്ഷിപ്പനി പടർന്നത് ഹോങ്കോങ്ങിലാണ്. അന്ന് ഒട്ടേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയ്ക്കു പിന്നാലെ ഏഷ്യൻ രാജ്യങ്ങളിലേക്കും തുടർന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമെത്തി. ഇന്ത്യയിൽ ഇതുവരെ പക്ഷിപ്പനി മനുഷ്യരിലേക്കു വ്യാപകമായി പടർന്നു തുടങ്ങിയിട്ടില്ലെങ്കിലും മനുഷ്യരിലേക്കു പടരാനുള്ള സാധ്യത തള്ളിക്കളയരുതെന്നു തുടക്കം മുതൽ ആരോഗ്യഗവേഷകർ മുന്നറിയിപ്പു നൽകിക്കൊണ്ടേയിരുന്നു. ആ ആശങ്കയാണ് ഇപ്പോൾ യുഎസിൽ യാഥാർഥ്യമായത്.
പക്ഷികളിൽനിന്നു മനുഷ്യരിലേക്കു പടർന്നാൽ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പക്ഷിപ്പനി പടരുമെന്നതാണ് ഏറ്റവും ഗൗരവമേറിയ വസ്തുത. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്തെ പക്ഷികളെ ശാസ്ത്രീയമായി കൊല്ലുക എന്നതാണ് ലോകാരോഗ്യ സംഘടന നിഷ്‌കർഷിക്കുന്ന ഫലപ്രദമായ നിയന്ത്രണമാർഗം. 2014 നവംബർ 24നാണ് കേരളത്തിലെ ജനങ്ങൾ ആശങ്കയോടെ ആദ്യ എച്ച്5എൻ1 രോഗബാധയെക്കുറിച്ചു കേൾക്കുന്നത്. കേരളത്തിൽ കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്.
മനുഷ്യരിലേക്ക് പടരുന്നതു തടയാൻ അന്ന് അടിയന്തര നടപടി തുടങ്ങുകയും ചെയ്തു. പക്ഷിപ്പനിക്കു കാരണം എച്ച്5എൻ1 ഇൻഫ്ലുവൻസ വൈറസാണ്. 2014ൽ കേരളത്തിലെ പക്ഷിപ്പനിഭീഷണി പ്രധാനമായും കുട്ടനാട്ടിലെ താറാവുകളെയാണു ബാധിച്ചത്. ആയിരക്കണക്കിനു താറാവുകളെ അന്നു മൃഗസംരക്ഷണ വകുപ്പ് കൂട്ടമായി കൊന്നൊടുക്കി. വളരെ സൂക്ഷ്മതയോടെ നടപ്പാക്കിയ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവുമാണ് അന്നു പക്ഷിപ്പനി കുട്ടനാട്ടിലെ താറാവുകളിൽ ഒതുക്കിനിർത്താനായതിന്റെ പ്രധാന കാരണം.
∙ ചിക്കനും വില്ലനാണോ?
പക്ഷിപ്പനിയെക്കുറിച്ചുള്ള വാർത്ത പരക്കുമ്പോൾ ആദ്യം സംശയത്തിന്റെ പ്രതിപ്പട്ടികയിലാകുന്നത് നമ്മുടെ പാവം ചിക്കനാണ്. പനിപ്പേടി പടരുന്നതോടെ പലരും ഫുഡ് മെനുവിൽനിന്ന് ചിക്കനും താറാവും വെട്ടുകയാണ് ആദ്യം ചെയ്യുക. എന്നാൽ, രോഗഭീതിയില്ലാതെ ചിക്കനും താറാവുമൊക്കെ എങ്ങനെ കഴിക്കാം എന്നു വിദഗ്ധർ നിർദേശിക്കുന്നത് ശ്രദ്ധിക്കാം. ചിക്കനും താറാവുമൊക്കെ ഇപ്പോഴും ഇഷ്‌ടംപോലെ കഴിക്കാം. അൽപം ശ്രദ്ധ വേണമെന്നു മാത്രം.
∙ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌ത പ്രദേശത്തിനു 10 കിലോമീറ്റർ ചുറ്റളവിൽനിന്നുള്ള ഇറച്ചിയും മുട്ടയും ഒഴിവാക്കാം.
∙ കാഷ്‌ഠം പറ്റിപ്പിടിച്ച താറാവിൻ മുട്ടയും കുഴപ്പക്കാരനായേക്കാം.
∙ വീട്ടിൽ ഇറച്ചി പാകംചെയ്യുമ്പോൾ തൂവലും തൊലിയും പറിക്കുന്നതിനു മുൻപേ, തിളപ്പിച്ച വെള്ളത്തിൽ കുറച്ചു സമയം മുക്കി വയ്‌ക്കണം.
∙ 70 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടാക്കിയാൽ ഇറച്ചിയിലെ വൈറസുകൾ നിർവീര്യമാകും. അതായത്, നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.
∙ കോഴിയിറച്ചിയുടെ വേവ് അതിനുണ്ടാകുന്ന നിറവ്യത്യാസംകൊണ്ടു മനസ്സിലാക്കാം. നന്നായി വേവുമ്പോൾ ഇറച്ചിയുടെ ഇളം ചുവപ്പു നിറം, തവിട്ടു നിറമായി മാറും. ഇങ്ങനെ നിറം മാറും വരെ വേവിക്കണം.
∙ പുറംഭാഗം മൊരിയുമെങ്കിലും അകം നന്നായി വേവാൻ സാധ്യതയില്ലാത്തതിനാൽ ഇറച്ചി ഫ്രൈയെ സൂക്ഷിക്കണം. ബുൾസൈയുടെ കാര്യവും അങ്ങനെത്തന്നെ.
∙ പാകം ചെയ്‌ത ഇറച്ചി കഴിക്കുന്നതിനു മുൻപും കഴിച്ചതിനു ശേഷവും കൈ നന്നായി കഴുകണം. ഡിറ്റർജന്റും അണുനാശിനികളും മറ്റും രോഗാണുക്കളെ നിർവീര്യമാക്കും.
∙ പക്ഷിപ്പനി: പക്ഷികളിലെ ലക്ഷണങ്ങൾ
മന്ദത, ചലനത്തിലെ ആലസ്യം, ആഹാരം കഴിക്കുന്നതിലെ വിമുഖത, കലശലായ ക്ഷീണം, നീലനിറമാർന്ന കൊക്കും പൂവും, മൂക്കിലൂടെയുള്ള രക്തസ്രാവം, വയറിളക്കം, ശ്വാസതടസ്സം എന്നിവയാണ് പക്ഷികളിൽ കാണുക. മുട്ടത്തോടിന്റെ കട്ടി കുറയും. മുട്ടകൾ എണ്ണത്തിൽ വല്ലാതെ കുറയും. കടുത്ത ന്യുമോണിയ ആയിരിക്കും അന്തിമഫലം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ കൂട്ടമായി ചത്തൊടുങ്ങുകയും ചെയ്യും.
∙ മനുഷ്യരിലെ ലക്ഷണങ്ങൾ
ജലദോഷം, തലവേദന, വയറിളക്കം, ഛർദി, ശരീരവേദന, ചുമ, അസാധാരണ ക്ഷീണം, കടുത്ത തൊണ്ടവേദന എന്നിവയാണ് മനുഷ്യരിൽ പക്ഷിപ്പനി ബാധിക്കുമ്പോഴുള്ള സാധാരണ ലക്ഷണങ്ങൾ. സാധാരണയായി തൊണ്ട, മൂക്ക് എന്നിവിടങ്ങളിൽ നിന്നെടുക്കുന്ന സ്രവത്തിന്റെ പരിശോധനയിലൂടെയാണു രോഗബാധിതരെ തിരിച്ചറിയുന്നത്. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറൈസ് ചെയിൻ റിയാക്‌ഷൻ (RTPCR) ടെസ്റ്റാണ് ആധികാരിക ലാബ് പരിശോധന. രോഗിയുടെ രക്തത്തിലുള്ള സിറത്തിലെ (Serum) എച്ച്5എൻ1 ആന്റിബോഡിയുടെ അളവു വിലയിരുത്തിയും രോഗനിർണയം നടത്താം.
∙ ഒരു നൂറ്റാണ്ടു മുൻപേ പറന്ന് പക്ഷിപ്പനി
പക്ഷികളിൽ വൈറസ് ബാധ മൂലമുണ്ടാകുന്ന സാംക്രമിക രോഗമായ പക്ഷിപ്പനി അഥവാ ഏവിയൻ ഫ്ലൂ കാട്ടുപക്ഷികളിൽ നിന്നാണ് വളർത്തുപക്ഷികൾക്കു പകരുന്നത്. 1878ൽ ഇറ്റലിയിൽ എഡ്വോർഡോ പെറോൻസിറ്റോ എന്ന ശാസ്‌ത്രജ്‌ഞനാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത് വൈറസ് ആണെന്ന് ആദ്യമായി തിരിച്ചറിഞ്ഞത്. ഈ വൈറസ് ടൈപ് എ ഇൻഫ്ലുവൻസ എന്ന ഗണത്തിൽപ്പെട്ടതാണെന്ന് 1955ൽ സ്‌ഥിരീകരിക്കുകയും ചെയ്തു. കാലാവസ്‌ഥാ വ്യത്യാസമില്ലാതെ ലോകത്തെങ്ങും ഈ രോഗം പ്രത്യക്ഷപ്പടാം.
പക്ഷികളിൽ വൈറസ് ബാധിച്ച ശേഷം മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. വായുവിലൂടെ പകരുന്ന ഈ രോഗം മനുഷ്യരിലേക്കും മലിനജലം, ആഹാരം, വസ്‌ത്രം തുടങ്ങിയവയിലൂടെ പകരാം. എന്നാൽ, മനുഷ്യരുടെ ജീവനു ഭീഷണിയാകുംവിധം ശക്‌തമാണ് ഇതെന്നു കണ്ടത്തിയത് 1997ൽ ആണ്. ഹോങ്കോങ്ങിൽ അന്ന് ആറു പേരാണു പക്ഷിപ്പനി ബാധിച്ചു മരിച്ചത്. പക്ഷികളിൽ ഈ രോഗം പെട്ടെന്നു പകരുമെങ്കിലും മനുഷ്യരിൽ അത്ര വേഗത്തിൽ പകരാറില്ല.
എന്നാൽ, ഇതിന്റെ വൈറസ് മനുഷ്യരിലേക്കു പ്രവേശിച്ച് സാധാരണ പനിയോ മറ്റേതെങ്കിലും മാരകമായ അസുഖമോ ആയി മാറാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിൽ പക്ഷിപ്പനി ആദ്യമായി സ്‌ഥിരീകരിച്ചത് 2006 ഫെബ്രുവരി 18ന് ആണ്. മഹാരാഷ്‌ട്രയിൽ നവാപൂരിലെ കോഴിഫാമിലാണ് രോഗം കണ്ടത്. പിന്നീട് മണിപ്പുർ, ബംഗാൾ, അസം, ത്രിപുര, ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, സിക്കിം, മേഘാലയ സംസ്‌ഥാനങ്ങളിലും രോഗം സ്‌ഥിരീകരിച്ചു. ദക്ഷിണേന്ത്യയിൽ പക്ഷിപ്പനി ആദ്യം കണ്ടത് 2012 ഒക്‌ടോബറിൽ ബെംഗളൂരുവിൽ കേന്ദ്ര പൗൾട്രി ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ ടർക്കി ഫാമിലാണ്.
∙ കാക്കയും പൂച്ചയും വരെ രോഗവാഹികൾ
ടൈപ് എ ഇൻഫ്ലുവൻസ വൈറസ് മൂലമാണ് കോഴികളിലും ടർക്കികളിലും രോഗം ഉണ്ടാകുന്നത്. ഓർത്തോമിക്‌സോ കുടുംബത്തിൽപ്പെട്ട വൈറസാണിത്. ജനിതക വ്യതിയാനത്തിന് ഏറെ സാധ്യതയുള്ള ഈ വൈറസിന് ഇൻഫ്ലുവൻസ ടൈപ് എ, ടൈപ് ബി, ടൈപ് സി എന്നീ വകഭേദങ്ങളുണ്ട്. മൂന്ന് ഇനങ്ങളും മനുഷ്യരെയും ബാധിക്കും.
ടൈപ് എ പ്രധാനമായും പക്ഷികളെയും മൃഗങ്ങളെയും ബാധിക്കുന്നു. കേരളത്തിൽ കണ്ട എച്ച് 5 എൻ 1 ഉപവിഭാഗം വൈറസുകൾക്ക് താറാവ്, അരയന്നം, കാട, ഗിനിക്കോഴി, കാട്ടുപക്ഷികൾ, കാക്ക, പൂച്ച, നായ, കടുവ, പുലി തുടങ്ങിയ പക്ഷിമൃഗാദികളിൽ രോഗമുണ്ടാക്കാൻ കഴിയും. എന്നാൽ ഓമനപ്പക്ഷികളായ പ്രാവ്, തത്ത എന്നിവയ്‌ക്ക് എച്ച് 5 എൻ 1 വൈറസ് ബാധയ്‌ക്ക് സാധ്യത കുറവാണ്.