രണ്ട് തൈ നട്ടാൽ സ്ഥിര വരുമാനം ഉറപ്പ്, ലാഭം ലക്ഷങ്ങൾ: റബറിനൊരു വിശ്വസനീയ ബദൽ
ലോകത്ത് മറ്റൊരു കാർഷികോൽപന്നത്തിനും ഇല്ലാത്ത വിലവർധനയിലാണ് ഇപ്പോൾ കൊക്കോ. ഒരു വർഷത്തിനിടയിൽ 200 ശതമാനത്തോളമാണ് വില വർധിച്ചത്. ലോകവിപണികളിലേക്ക് ആവശ്യമുള്ള കൊക്കോയുടെ 70 ശതമാനവും ലഭ്യമാക്കിയിരുന്ന ഐവറി കോസ്‌റ്റ്, ഘാന എന്നീ പശ്‌ചിമാഫ്രിക്കൻ രാജ്യങ്ങളിൽ സംഭവിച്ച കൃഷിനാശം മൂലം കയറ്റുമതിക്കു നേരിട്ടിരിക്കുന്ന കനത്ത ഇടിവാണ് റെക്കോർഡ് വിലനിലവാരത്തിനു കാരണം. കേരളത്തിലെ കൊക്കോ കർഷകർക്കും വിലവർധന മൂലം കോളടിച്ചിരിക്കുകയാണ്. 2023ൽ 230 രൂപയായിരുന്നു ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില. എന്നാൽ, ഏപ്രിൽ ആദ്യവാരം ഇത് കിലോയ്ക്ക് 725 രൂപയ്ക്കു മുകളിലാണ് എത്തിയത്. പച്ച പരിപ്പിന് 250 മുതൽ 260 രൂപ വരെയായിരുന്നു ആ സമയത്തു വില. ഏപ്രില്‍ മൂന്നാം വാരത്തിലേക്കെത്തിയപ്പോൾ വില പിന്നെയും കൂടി. ഗ്രാമീണ മേഖലകളിൽ ഉണങ്ങിയ കൊക്കോ കുരുവിന് കിലോ 900 രൂപ വരെ കിട്ടുന്നു, പച്ച കൊക്കോ കുരുവിന് 280 രൂപയും. ഇന്ത്യയിലെ കൊക്കോ ഉൽപാദനത്തിന്റെ 40 ശതമാനത്തോളം സംഭാവന കേരളത്തിന്റേതാണ്. ഇടുക്കിയാണ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല. പച്ച കുരുവിനും പരിപ്പിനും തൂക്കവും ഗുണമേന്മയും കൂടുതലുള്ളതിനാൽ ഇടുക്കിയിലെ മരിയാപുരം, മുരിക്കാശേരി എന്നിവിടങ്ങളിലെ കർഷകർക്കു മറ്റെവിടെയും ലഭിക്കുന്നതിനെക്കാൾ അൽപം ഉയർന്ന വിലയും ലഭിക്കാറുണ്ട്. കേരളത്തിൽ ഒരു കാലത്ത് കൊക്കോ കൃഷി വ്യാപകമായിരുന്നെങ്കിലും വിലയിടിഞ്ഞതും കൊക്കോ ചെടിയെ ബാധിക്കുന്ന രോഗങ്ങളും വെല്ലുവിളിയായപ്പോൾ പലരും കൃഷി തന്നെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ മാറിയ സാഹചര്യത്തിൽ കർഷകർ ആവേശത്തിലാണ്. ലോകവിപണിയിൽ ഉൽപന്നക്ഷാമം ഒരു വർഷമെങ്കിലും തുടരുമെന്നതിനാൽ ഉടനെ വിലയിടിയുമെന്ന പേടി വേണ്ട. എങ്ങനെയാണ് കൊക്കോ കൃഷി ചെയ്യേണ്ടത്? കൊക്കോ ലാഭകരമാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?

ലോകത്ത് മറ്റൊരു കാർഷികോൽപന്നത്തിനും ഇല്ലാത്ത വിലവർധനയിലാണ് ഇപ്പോൾ കൊക്കോ. ഒരു വർഷത്തിനിടയിൽ 200 ശതമാനത്തോളമാണ് വില വർധിച്ചത്. ലോകവിപണികളിലേക്ക് ആവശ്യമുള്ള കൊക്കോയുടെ 70 ശതമാനവും ലഭ്യമാക്കിയിരുന്ന ഐവറി കോസ്‌റ്റ്, ഘാന എന്നീ പശ്‌ചിമാഫ്രിക്കൻ രാജ്യങ്ങളിൽ സംഭവിച്ച കൃഷിനാശം മൂലം കയറ്റുമതിക്കു നേരിട്ടിരിക്കുന്ന കനത്ത ഇടിവാണ് റെക്കോർഡ് വിലനിലവാരത്തിനു കാരണം. കേരളത്തിലെ കൊക്കോ കർഷകർക്കും വിലവർധന മൂലം കോളടിച്ചിരിക്കുകയാണ്. 2023ൽ 230 രൂപയായിരുന്നു ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില. എന്നാൽ, ഏപ്രിൽ ആദ്യവാരം ഇത് കിലോയ്ക്ക് 725 രൂപയ്ക്കു മുകളിലാണ് എത്തിയത്. പച്ച പരിപ്പിന് 250 മുതൽ 260 രൂപ വരെയായിരുന്നു ആ സമയത്തു വില. ഏപ്രില്‍ മൂന്നാം വാരത്തിലേക്കെത്തിയപ്പോൾ വില പിന്നെയും കൂടി. ഗ്രാമീണ മേഖലകളിൽ ഉണങ്ങിയ കൊക്കോ കുരുവിന് കിലോ 900 രൂപ വരെ കിട്ടുന്നു, പച്ച കൊക്കോ കുരുവിന് 280 രൂപയും.
ഇന്ത്യയിലെ കൊക്കോ ഉൽപാദനത്തിന്റെ 40 ശതമാനത്തോളം സംഭാവന കേരളത്തിന്റേതാണ്. ഇടുക്കിയാണ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല. പച്ച കുരുവിനും പരിപ്പിനും തൂക്കവും ഗുണമേന്മയും കൂടുതലുള്ളതിനാൽ ഇടുക്കിയിലെ മരിയാപുരം, മുരിക്കാശേരി എന്നിവിടങ്ങളിലെ കർഷകർക്കു മറ്റെവിടെയും ലഭിക്കുന്നതിനെക്കാൾ അൽപം ഉയർന്ന വിലയും ലഭിക്കാറുണ്ട്. കേരളത്തിൽ ഒരു കാലത്ത് കൊക്കോ കൃഷി വ്യാപകമായിരുന്നെങ്കിലും വിലയിടിഞ്ഞതും കൊക്കോ ചെടിയെ ബാധിക്കുന്ന രോഗങ്ങളും വെല്ലുവിളിയായപ്പോൾ പലരും കൃഷി തന്നെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ മാറിയ സാഹചര്യത്തിൽ കർഷകർ ആവേശത്തിലാണ്. ലോകവിപണിയിൽ ഉൽപന്നക്ഷാമം ഒരു വർഷമെങ്കിലും തുടരുമെന്നതിനാൽ ഉടനെ വിലയിടിയുമെന്ന പേടി വേണ്ട. എങ്ങനെയാണ് കൊക്കോ കൃഷി ചെയ്യേണ്ടത്? കൊക്കോ ലാഭകരമാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?
∙ ചോക്ലേറ്റ് കഴിക്കാൻ നികുതി
നൂറ്റാണ്ടുകൾക്ക് മുൻപ് സൗത്ത് അമേരിക്കയിലെ ആമസോൺ മഴക്കാടുകളിൽ ആൻഡിസ് പർവതങ്ങളുടെ താഴ്‌വരയിലാണ് ലോകത്തിന്റെ ഏറ്റവുo പ്രിയപ്പെട്ട ഭക്ഷ്യ വിളകളിൽ ഒന്നായ കൊക്കോ മരങ്ങൾ (Theobroma cacao) പിറന്നത്. ദൈവങ്ങളുടെ ഭക്ഷണം എന്നാണ് ‘തിയോബ്രോമ’ എന്ന വാക്കിന്റെ അർഥം. ചോക്ലേറ്റ് നിർമിക്കുന്നതിനുള്ള പ്രധാന അസംസ്കൃത വസ്തുവാണ് കൊക്കോ പരിപ്പ്. ഒരു പാനീയവിളയായി കൊക്കോ ആദ്യമായി കൃഷി ചെയ്തത് മായൻസ് എന്ന മെക്സിക്കൻ ആദിവാസി വിഭാഗമായിരുന്നു.
3500 വർഷങ്ങൾക്കുമുൻപ് മായൻ രാജാക്കന്മാർ കൊക്കോയുടെ കുരുവും വെള്ളവും മറ്റു ചില സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് ‘ക്യുറ്റ്സാൽ കൊയെട്ടേൽ’ (Quitzalcoatle) എന്ന സവിശേഷ പാനീയം നിർമിച്ചു. കയ്പുള്ള ദ്രാവകം എന്നർഥം വരുന്ന ‘സോകോളാറ്റൽ’ (Xocolatal) എന്ന വാക്കായിരുന്നു ഈ പാനീയത്തിനു നൽകിയിരുന്നത്. ഇതിൽ നിന്നുമാണ് പിന്നീട് 'ചോക്ലേറ്റ്' എന്ന വാക്ക് ഉണ്ടായതെന്നു കരുതുന്നു.
സ്വാദേറിയ ഭക്ഷണവിഭവങ്ങൾ സുലഭമായ ഒരു മലയിൽ നിന്ന് ദൈവങ്ങൾ കണ്ടെടുത്ത ഒന്നാണ് കൊക്കോ എന്നാണ് മായന്മാർ വിശ്വസിച്ചിരുന്നത്. എക്ചുവാ എന്ന കൊക്കോ ദൈവത്തിന്റെ പേരിൽ മായന്മാർ ഏപ്രിൽ മാസത്തിൽ ഉത്സവം ആഘോഷിച്ചിരുന്നു. ആസ്റ്റെക് ദൈവമായ ക്വെറ്റ്സാൽകോറ്റൽ ആണ് കൊക്കോ കണ്ടെത്തിയത് എന്നായിരുന്നു മെക്സിക്കോയിലെ ആസ്ടെക്ക് വിഭാഗത്തിന്റെ വിശ്വാസം. ആസ്ടെക് സാമ്രാജ്യത്തെ സ്പെയിൻകാർ പരാജയപ്പെടുത്തിയപ്പോഴാണ് ചൊകോലാറ്റിൽ എന്നു പേരുള്ള അസാധാരണ പാനീയത്തെക്കുറിച്ച് അവർക്ക് അറിവ് ലഭിച്ചത്. സ്പാനിഷ് ജനത ചോക്ലേറ്റ് പാനീയം കൂടുതൽ സ്വാദിഷ്ടമാക്കാൻ വനില, പഞ്ചസാര, തേൻ, കറുവപ്പട്ട തുടങ്ങിയവ ചേർത്ത് പരീക്ഷണത്തിനു തയാറായി.
സാവധാനം യുറോപ്പിലെങ്ങും കൊക്കോ വ്യാപിച്ചു. എന്നാൽ കൊക്കോയുടെ കയ്പ് രുചി മൂലം യുറോപ്പിൽ ആദ്യം ഇതിനത്ര പ്രചാരം കിട്ടിയില്ല. പാലും പഞ്ചസാരയും മറ്റു സുഗന്ധദ്രവ്യങ്ങളും രുചിക്കൂട്ടുകളും ചേർത്ത് അതിന്റെ കയ്പ് രുചി കുറച്ചതോടെ കൂടുതൽ ആളുകൾ കൊക്കോ ഉപയോഗിച്ചു തുടങ്ങി. പിന്നീട് ഏറെ നാളുകൾക്കു ശേഷം ഖരരൂപത്തിലുള്ള ചോക്ലേറ്റ് നിർമിക്കാൻ തുടങ്ങി. 1567-ൽ ലണ്ടനിൽ ആദ്യത്തെ ചോക്ലേറ്റ് ഹൗസ് പ്രവർത്തനം ആരംഭിച്ചു. 1704 ലാണ് ജർമനിയിൽ ആദ്യമായി ചോക്ലേറ്റ് എത്തിയത്. അന്ന് ജർമൻകാർക്ക് ചോക്ലേറ്റ് കഴിക്കണമെങ്കിൽ പ്രത്യേക നികുതി അടച്ച് അനുമതി വാങ്ങണമായിരുന്നു.
1798ൽ ആണ് ഇന്ത്യക്കാർ ചോക്ലേറ്റിന്റെ രുചിയറിഞ്ഞത്. പിന്നെയും ഒരു നൂറ്റാണ്ടിനു ശേഷമാണ് രാജ്യത്ത് കൊക്കോ കൃഷി ആരംഭിക്കുന്നത്. 1960-70 കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ കൊക്കോ വ്യാപകമായി കൃഷി ചെയ്തു തുടങ്ങി. നാഗർകോവിൽ, തെങ്കാശി, പളനി ഹിൽസ്, മൈസൂരു, കേരളത്തിൽ ഇടുക്കി, വയനാട്, കോട്ടയത്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങൾ കൊക്കോ കൃഷിക്ക് അനുയോജ്യമാണെന്ന് അക്കാലത്ത് കണ്ടെത്തിയിരുന്നു. തുടക്കത്തിൽ നല്ല വില ലഭിച്ചിരുന്നതിനാൽ ധാരാളം പേർ ഈ കൃഷിയിൽ ആകൃഷ്ടരായെങ്കിലും പിന്നീടുണ്ടായ വിലയിടിവിൽ മിക്കവരും കൃഷി ഉപേക്ഷിച്ചു.
∙ കഷ്ടകാലത്ത് തുണയായ കൊക്കോ
1980ന്റെ ആദ്യ പകുതിയിൽ തന്നെ കൊക്കോ കൃഷി ഹൈറേഞ്ചിൽ വ്യാപകമായി. ആദ്യ ഘട്ടത്തിൽ കൊക്കോ കൃഷിയെ സംശയത്തോടെ വീക്ഷിച്ച കർഷകർ പിന്നീട് കൗതുകത്തിന്റെ പേരിൽ കുരുമുളകിനും തെങ്ങിനും ഇടയിലായി പത്തോ ഇരുപതോ ചുവട് കൊക്കോ തൈകൾ നട്ടു പിടിപ്പിച്ചു തുടങ്ങി. കാര്യമായ ചെലവില്ലാതെ എല്ലാ ആഴ്ചയിലും നിശ്ചിത വരുമാനം കിട്ടുമെന്ന് ഉറപ്പായതോടെ കർഷകർ കൊക്കോ കൃഷി കാര്യമായി എടുത്തു. പത്തു സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ളവർ പോലും രണ്ട് ചുവട് കൊക്കോയെങ്കിലും മുറ്റത്ത് വളർത്തിയെടുത്തതോടെ ഹൈറേഞ്ചിൽ പഞ്ഞമാസം പഴങ്കഥയായി. വിലയിടിവ് പലപ്പോഴും കൃഷിയെ തളർത്തിയിരുന്നെങ്കിലും പഞ്ഞമാസത്തിൽ ഉറപ്പുള്ള വരുമാനം നൽകിയിരുന്ന കൊക്കോയെ കൈവിടാൻ കർഷകർ തയാറായില്ല.
ഇറക്കുമതിയേക്കാൾ ഉപരി കൊക്കോ പരിപ്പിന്റെ ഗുണമേന്മയിൽ കർഷകർ ശ്രദ്ധിക്കാതിരുന്നതാണു വിലയിടിവിനു ഇടയാക്കിയതെന്ന് കർഷകനായ ജോൺസൺ ജോൺ നിരവത്ത് പറയുന്നു. 2018ലും 2019ലും കേരളത്തിൽ ഉണ്ടായ മഹാപ്രളയം കൊക്കോ കൃഷിയെ കാര്യമായി ബാധിച്ചു. ശക്തമായ കാറ്റിൽ ആടിയുലഞ്ഞ കൊക്കോ മരങ്ങളിൽ പൂക്കൾ വിരിയാതെയായി. പേമാരിയിൽ മേൽമണ്ണ് ഒലിച്ചു പോയതും മരങ്ങളുടെ മരവിപ്പിനു കാരണമായെന്നു കരുതുന്നു. ഇതോടെ ഹൈറേഞ്ചിലെ പഴക്കമുള്ള തോട്ടങ്ങളിലെ കൊക്കോ മരങ്ങൾ കർഷകർ വെട്ടിമാറ്റി. അതിനാൽ തന്നെ ഇപ്പോഴത്തെ വിലക്കയറ്റം സാധാരണ കർഷകർക്ക് പ്രയോജനം ചെയ്യില്ല. എന്നാൽ കൊക്കോ കൃഷി വ്യാപനത്തിന് ഇത് ഇടയാക്കുമെന്ന് തീർച്ചയാണ്. റബർ കൃഷി തുടർച്ചയായി നിരാശപ്പെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
∙ കൊക്കോ എപ്പോൾ കൃഷി ചെയ്യാം?
തിയോബ്രോമ ബൈകളർ, തി ഗ്രാന്റിഫ്ലോറ എന്നിവയാണ് കൊക്കോയുടെ അറിയപ്പെടുന്ന രണ്ടു സ്പീഷീസുകൾ. ജൂൺ, ജൂലൈ മാസങ്ങളിൽ കൊക്കോ കൃഷിയാരംഭിക്കാം. ആറോ, ഒൻപതോ ഇഞ്ച് നീളമുള്ള പോളിത്തീൻ കൂടുകളിൽ മണ്ണും ചാണകപ്പൊടിയും കുറച്ചു മണലും കൂടി മിശ്രിതമാക്കി നിറയ്ക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് വെള്ളവും തണലും നൽകണം. കൂടകൾ തമ്മിൽ ഒരടിയെങ്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും കൂടയിൽ തൈകൾ തയാറാകും.
അതിനുശേഷം ഒന്നരയടി താഴ്ചയുള്ള സമചതുരത്തിലെ കുഴികളെടുത്ത് അതിൽ കുറച്ചു വളപ്പൊടിയും മണ്ണും ചേർത്ത് ഇളക്കിയതിനു ശേഷം തൈകൾ നടുക. തൈ നട്ടതിനു ശേഷം ജൈവ വസ്തുക്കൾക്കൊണ്ട് തടത്തിൽ പുതയിടണം. കരിയിലകൾ, മുറിച്ച വാഴപ്പോള, ചകിരി, ചകിരിച്ചോർ, അറക്കപ്പൊടി, എന്നിവ ഉപയോഗിക്കാം. ആദ്യത്തെ മൂന്ന് വർഷം തോട്ടം കള വിമുക്തമാകണം. മേൽക്കുമേൽ തട്ടുതട്ടായി വളരുന്ന മരമാണ് കൊക്കോ. ആവശ്യത്തിനു തണലും മികച്ച പരിചരണവുമുണ്ടെങ്കിൽ ഒരു മീറ്ററിനു മുകളിൽ ഉയരമെത്തുമ്പോൾ മരങ്ങളിൽ ശിഖരങ്ങൾ ധാരാളമായി വിഘടിച്ചു തുടങ്ങും.
പിന്നീട് വളർച്ച തടഞ്ഞില്ലെങ്കിൽ മരത്തിന്റെ പരിപാലനം ബുദ്ധിമുട്ടാകും. ഭാഗിക തണൽ ഇഷ്ടപ്പെടുന്ന മരമാണ് കൊക്കോ. തണലിന്റെ ആധിക്യം മൂലം സൂര്യപ്രകാശം തായ്ത്തടിയിലേക്ക് എത്താതിരുന്നാൽ കായ്കളുടെ എണ്ണം കുറയും. ഈ സാഹചര്യത്തിലാണ് പ്രൂണിങ് നടത്തേണ്ടത്. പരമാവധി ഒന്നര മീറ്റർ ഉയരത്തിൽ വച്ച് ഒന്നാം തട്ടിന്റെ വളർച്ച നിർത്തുന്നതാണ് ഫലപ്രദം. ഇതോടൊപ്പം തായ്ത്തടിയിൽ നിന്നും വളരുന്ന തളിർപ്പുകളെ മുറിച്ചു നീക്കുകയും ചെയ്യാം. ഒന്നാം തട്ട് നശിക്കുന്നതോടെ രണ്ടാം തട്ട് വളരാൻ അനുവദിക്കാം. വർഷത്തിലൊരിക്കൽ കായ്പിടുത്തം കുറവുള്ള സമയം നോക്കി കമ്പു കോതൽ നടത്തിയാൽ വിളവ് സമൃദ്ധമാകും.
അധികം ഈർപ്പമില്ലാത്ത, നീർ വാർച്ചയുള്ള മണ്ണാണ് ഉത്തമം. ഇടവിളയാണെങ്കിൽ ഒരു ഏക്കർ സ്ഥലത്ത് 160–180 ചെടികൾ വരെ നടാൻ പറ്റും. ചെടികളുടെ എണ്ണം കുറയുകയും ചെടികൾ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്. കേരളത്തിൽ സമ്മിശ്രകൃഷി രീതിക്ക് ഏറ്റവും യോജിച്ച വിളയാണ് കൊക്കോ. റബർ നട്ടിരിക്കുന്ന തോട്ടങ്ങളിൽ 20X10 അടി അകലത്തിൽ രണ്ടു വരി റബർ മരങ്ങളുടെ നടുവിലായി 10X10 അടി അകലമിട്ട് കൊക്കോ തൈകൾ നടാം. ഇതുവഴി ഒരു ഹെക്ടറിൽ 560 കൊക്കോ തൈകൾ നടാം. ഒരു ഹെക്ടറിൽനിന്നു വർഷം ശരാശരി നാല് ലക്ഷം രൂപ വരുമാനം നേടാമെന്ന് അനുഭവസ്ഥർ പറയുന്നു. കൊക്കോയുടെ ഇലകൾ കൊഴിഞ്ഞുവീണ് റബർത്തോട്ടങ്ങളിൽ ഈർപ്പം നിന്ന് പാലുൽപാദനം വർധിക്കുമെന്നും കർഷകർ പറയുന്നു.
∙ വിളവെടുപ്പും വിപണനവും
ശരാശരി ഉൽപാദനമുള്ള ഒരു കൊക്കോയിൽ നിന്നു വർഷം 80–120 കായ്കൾ വരെ ലഭിക്കും. മികച്ച ഉൽപാദനമുള്ളവയുടെ കാര്യത്തിൽ ഇത് 130–160 വരെ പോകാം. ഒരു കായയിൽ നിന്നുള്ള പച്ചക്കുരുവിന്റെ തൂക്കം മരത്തിന്റെ ഗുണമേന്മയ്ക്ക് അനുസൃതമായി 200 ഗ്രാം മുതൽ 600 ഗ്രാം വരെയെത്തും. അതായത്, ഇപ്പോഴത്തെ വില നിലവാരത്തിൽ ഒരു മരത്തിൽനിന്നു വർഷം ശരാശരി 3200 രൂപ മുതൽ 4800 രൂപ വരെ വരുമാനം. പുളിപ്പിച്ച് ഉണക്കി പരിപ്പാക്കി വിൽക്കുമ്പോൾ വരുമാനം വീണ്ടും വർധിക്കും. കൊക്കോ വിളവെടുപ്പിന് രണ്ടു സീസണുകളാണ് ഉള്ളതെങ്കിലും നനയ്ക്കുന്ന തോട്ടങ്ങളിൽ സീസൺ പിന്നിട്ടാലും മോശമല്ലാത്ത ഉൽപാദനം തുടരും. പച്ചക്കുരുവായി വിൽക്കുന്നവർക്ക് ആഴ്ചയിൽ രണ്ടുവട്ടം വിളവെടുക്കാം.
കൊക്കോ കായ് പോട് (ജീറ) എന്നാണ് അറിയപ്പെടുന്നത്. വെള്ള, പച്ച, ചുവപ്പ് നിറത്തോടുകൂടിയ ചെറിയ കായ്കൾ പാകമാകുമ്പോൾ മഞ്ഞയോ ചുവപ്പോ പർപ്പിൾ നിറമോ ആകും. നാലോ അഞ്ചോ മാസത്തെ വളർച്ച കൊണ്ടു കായ്കൾ പൂർണമായ വലുപ്പമെത്തുകയും പിന്നീട് ഒരു മാസംകൊണ്ട് പഴുക്കുകയും ചെയ്യും. നിറം മാറുന്നതിനെ ആസ്പദമാക്കിയാണ് കായ് പാകമായെന്നു മനസ്സിലാക്കുന്നത്. ഒരു കായയിൽ 20 മുതൽ 80 എണ്ണം വരെയുള്ള ബീൻസ് എന്നു വിളിക്കുന്ന പരിപ്പുകൾ ഉണ്ടാകും. അഞ്ച് നിരകളിലായി അടുക്കി വച്ചിരിക്കുന്ന ഈ വിത്തുകൾക്കു പല വലുപ്പമാണ് ഉണ്ടാകുക.
പ്രകൃതിദത്ത കൊക്കോയല്ലാതെ ചോക്ലേറ്റിനു മറ്റൊരു ബദൽ ഇല്ലെന്നതാണ് കൊക്കോയ്ക്കു വിലസ്ഥിരത നൽകുന്ന സുപ്രധാന ഘടകം. അമേരിക്കയിലും യൂറോപ്പിലും ആളോഹരി പ്രതിവർഷ ചോക്ലേറ്റ് ഉപഭോഗം 5.2 കിലോയാണ്. ഇവിടങ്ങളിൽ ഉപഭോഗം ഏറക്കുറെ പാരമ്യത്തിലെത്തിയെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ആളോഹരി ഉപഭോഗം ഇതിന്റെ നാലിലൊന്നു പോലുമില്ല. അതുകൊണ്ടുതന്നെ ലോകമാകെയുള്ള ചോക്ലേറ്റ് വിപണിയുടെ വളർച്ചനിരക്ക് 2015നും 2020നും ഇടയിൽ 14 ശതമാനമെങ്കിൽ ഇന്ത്യയിലെ വളർച്ച അതിന്റെ രണ്ടിരട്ടിയിലേറെ വരും. പ്രധാന കമ്പനികൾ ഇന്ത്യയിൽ കണ്ണ് വച്ചിരിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്. ചോക്ലേറ്റ് നിർമാണത്തിനു പകരം കൊക്കോ പൗഡറും കൊക്കോ ബട്ടറുമെല്ലാം ഭക്ഷ്യോൽപന്ന നിർമാണ ഫാക്ടറികൾക്കു നൽകുന്ന വ്യവസായവും ഇന്ത്യയിൽ തഴച്ചുവളരുന്നുണ്ട്.
∙ പരിപ്പ് എങ്ങനെ സംസ്കരിക്കാം?
കായയിൽ നിന്ന് കിട്ടുന്ന പരിപ്പ് പുളിപ്പിക്കുകയാണ് കൊക്കോ സംസ്കരണത്തിന്റെ ആദ്യപടി. കായ്കളെ ബലമുള്ള പ്രതലത്തിൽ ഇടിച്ചു പൊട്ടിച്ച് പരിപ്പു ശേഖരിക്കുന്നു. പുളിപ്പിക്കലിന് പല രീതികളും അവലംബിക്കാറുണ്ടെങ്കിലും പച്ച പരിപ്പ് നാല് മുതൽ ആറ് ദിവസം വരെ കൂട്ടി വയ്ക്കുകയും ഒന്നിടവിട്ട ദിവസങ്ങളിൽ നന്നായി ഇളക്കി മറിക്കുകയും ചെയ്യുന്നതാണ് ഉത്തമം. ഇതു വഴി പരിപ്പിനു ചുറ്റും കാണുന്ന വഴുവഴുത്ത പദാർഥം നീങ്ങുകയും ചോക്ലേറ്റിന്റെ ഗന്ധം നൽകാൻ പാകത്തിലുള്ള രാസപരമായ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. പുളിപ്പിച്ച പരിപ്പ് സൂര്യപ്രകാശത്തിലോ മറ്റ് മാർഗങ്ങൾ ഉപയോഗിച്ചോ ഉണക്കുന്നു. സാധാരണ നാലഞ്ച് ദിവസം കൊണ്ട് സൂര്യപ്രകാശത്തിൽ ഉണക്കൽ പൂർത്തിയാകും. സംസ്കരണത്തിലെ വീഴ്ചകളാണ് കേരളത്തിലെ മുഖ്യപോരായ്മ.
∙ റബറിനൊരു വിശ്വസനീയ ബദൽ
‘‘റബറിൽ നിന്നുള്ള വരുമാനം തുടർച്ചയായി നിരാശപ്പെടുത്തിയതോടെയാണ് ടാപ്പിങ് ആരംഭിച്ച 5 ഏക്കർ തോട്ടത്തിൽ നിശ്ചിത അകലത്തിൽ കൊക്കോയും ജാതിയും കൃഷി ചെയ്യാൻ പദ്ധതിയിട്ടത്. ജാതിയിൽ കായ്പിടുത്തം ആരംഭിച്ചതോടെ റബർ മരങ്ങൾ വെട്ടിമാറ്റി. റബർ മരങ്ങൾ ടാപ്പ് ചെയ്യാൻ പോലും തൊഴിലാളികളെ കിട്ടാതായതോടെയായിരുന്നു ഈ തീരുമാനം. മാത്രമല്ല, മികച്ച വില ഉണ്ടായിരുന്നെങ്കിലും റബറിനിടയിൽ വളരുന്നതിനാൽ കൊക്കോയിൽ നിന്നും പരമാവധി വരുമാനം ലഭിച്ചിരുന്നുമില്ല. റബർ മരങ്ങൾ നീക്കം ചെയ്തതിനു ശേഷം കൊക്കോയിൽ വിളവ് കുത്തനെ വർധിച്ചു. ജാതിയിലും സുലഭമായി കായ്കൾ വിരിഞ്ഞു തുടങ്ങി.’’ കൊക്കോ കർഷകനായ ദിലീപ് ജോൺ നെല്ലിക്കുന്നേൽ പറയുന്നു.
സ്വന്തം കൃഷിയിടത്തിൽ നിന്നും വികസിപ്പിച്ചതും ഉയർന്ന വിളവ് നൽകുന്നതുമായ ജെമിനി ഇനം കൊക്കോയാണ് ദിലീപ് കൃഷി ചെയ്യുന്നത്. സ്വന്തമായി ബഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തും തൈ വളർത്തുന്നതാണ് ദിലീപിന്റെ രീതി. പ്രധാന സീസണിൽ, നാല് കൊക്കോ പഴങ്ങളിൽ നിന്ന് ഒരു കിലോ പച്ച ബീൻസ് വരെ ലഭിച്ചിട്ടുണ്ട്. ഇത് ഈ ഇനത്തിന്റെ ഉയർന്ന ഉൽപാദനക്ഷമതയാണു തെളിയിക്കുന്നത്. പച്ചകായ നന്നായി പുളിപ്പിച്ച് മികച്ച രീതിയിൽ സംസ്കരിച്ച് എടുക്കുന്നതിനാൽ ഉണക്ക പരിപ്പിനു വിപണിയിൽ നിന്നും ഇരുപത് രൂപയെങ്കിലും കൂടുതൽ ലഭിക്കാറുണ്ട്. ഇപ്പോൾ കൊക്കോ പരിപ്പിനു കർഷകർക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെങ്കിലും വില 400 രൂപയ്ക്ക് താഴേക്കു പോയാൽ കൃഷി ലാഭകരമാകില്ലെന്നാണു ദിലീപിന്റെ അനുഭവം.
∙ വരുന്നത് കൊക്കോ കൃഷിയുടെ നല്ലകാലം
വിലവർധനയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ കൊക്കോ കൃഷി വ്യാപനമാണ് ഉണ്ടാകാൻ പോകുന്നത്. അതിന്റെ സൂചന കൃഷിയിടങ്ങളിൽ കണ്ടു തുടങ്ങി. ബ്രിട്ടിഷ് പാരമ്പര്യമുള്ള കാഡ്ബറി (ഇപ്പോൾ മോണ്ട്‌ലസ് എന്ന അമേരിക്കൻ കമ്പനി) വിതരണം ചെയ്തിരിക്കുന്ന ഹൈബ്രിഡ് ഇനം കൊക്കോ തൈകൾക്ക് ഇപ്പോൾ ഒന്നിനു വില 13 രൂപയാണ്. ഇനിയും വില വർധിക്കുമെന്നാണ് കാർഷിക മേഖലയിൽ നിന്നും ലഭിക്കുന്ന വിവരം. വില അൽപം കൂടുതലാണെങ്കിലും വാങ്ങാൻ ആവശ്യക്കാർ ഏറെയുണ്ടെന്നതാണ് രസകരം. മോണ്ട്‌ലസ് കമ്പനി തന്നെയാണ് ഇന്ത്യൻ ചോക്ലേറ്റ് വിപണിയുടെ ഏതാണ്ട് 55 ശതമാനവും കയ്യാളുന്നത്. സ്വിസ് ചോക്ലേറ്റ് കമ്പനിയായ നെസ്‌ലെ ഏതാണ്ട് 20 ശതമാനം വിപണിയുമായി പിന്നിലുണ്ട്.
മുൻനിര ബ്രാൻഡുകളെല്ലാം കഴിഞ്ഞാൽ കാംപ്കോയും അമൂലും പോലുള്ള ഇന്ത്യൻ ബ്രാൻഡുകളും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു. കേരളത്തിൽ നിന്നുള്ള ചോക്ലേറ്റ് ബ്രാൻഡുകളും ഇക്കൂട്ടത്തിൽപെടും. ‘‘കോംപൗണ്ട് ചോക്ലേറ്റ് വാങ്ങി ഹോംമെയ്ഡ് ചോക്ലേറ്റുകൾ നിർമിക്കുന്നവരും ഏറെയുണ്ട്. ഇവരൊന്നും വിപണിയിൽ നിന്നു നേരിട്ടു കൊക്കോ സംഭരിക്കുന്നില്ല. എന്നാൽ കേരളത്തിൽ നിന്നു കൊക്കോ സംഭരിക്കുന്ന കാംപ്കോ പോലുള്ള കമ്പനികളെ ഇവർ കൊക്കോ പൗഡറിനും കൊക്കോ ബട്ടറിനുമായി ആശ്രയിക്കുന്നുണ്ട്. കേരളത്തിൽ പ്രധാന കൊക്കോ കാർഷിക മേഖലകളിലെ ചെറുകിട, മൊത്ത കച്ചവടക്കാരിൽ നിന്നെല്ലാം ഇവർ പച്ചക്കായയും പരിപ്പും സംഭരിക്കുന്നുമുണ്ട്.’’ കൊക്കോ വ്യാപാരിയായ ജോസ് ജോസഫ് കൂനംപാറയിൽ പറയുന്നു. എന്തായാലും അടുത്തിടെയൊന്നും വിലയിടിവ് വരില്ലെന്ന ആശ്വാസത്തിലാണ് കർഷകർ.