കേരളത്തില്‍ കൊടുംചൂട് കുറയും, ഇതാണ് കാരണം; ലാ നിനയും ‘ഐഒഡി’യും ഒരുമിച്ചാൽ ആശങ്ക
നാട്ടിൽ മഴയുണ്ടോ? പ്രവാസികളായ സുഹൃത്തുക്കൾ ഫോണിൽ വിളിക്കുമ്പോൾ ചോദിച്ചിരുന്ന ഈ ചോദ്യം കേരളത്തിലുള്ളവർ ഇപ്പോള്‍ തിരിച്ച് ചോദിക്കേണ്ട അവസ്ഥയാണ്. ചൂടിൽ വിയർത്തുകുളിച്ച് ഇരിക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ റോഡിൽ വള്ളംകളിക്കുള്ള വെള്ളമാണ് ഒഴുകുന്നത്. 2018ലെ പ്രളയം മുതലാണ് കാലാവസ്ഥയെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചുമെല്ലാം നാം ബോധവാൻമാരാകാൻ തുടങ്ങിയത്. ഈ വിഷയങ്ങൾ മറക്കാതിരിക്കാൻ പിന്നീടുള്ള ഓരോ വർഷവും ചൂടും മഴയുമൊക്കെ മാറി മാറി നൽകി പ്രകൃതിയും നമുക്കൊപ്പമുണ്ട്. ഇപ്പോൾ കേരളത്തിന്റെ പ്രശ്നം ചൂടാണ്. നമ്മൾ പതിവില്ലാതെ വിയർക്കാൻ തുടങ്ങിയിട്ട് രണ്ട് മാസത്തിന് മുകളിലായി. കാരണം കൊടും ചൂടാണ് കേരളത്തിൽ. എന്നാൽ ചൂടുകാലം അവസാനിക്കാൻ പോകുന്നു എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഇങ്ങേ അറ്റത്തു കിടക്കുന്ന കേരളമെന്ന ചെറിയ തുരുത്തിൽ മാത്രമല്ല, ലോകത്തെതന്നെ ചൂടുപിടിപ്പിച്ച ‘എൽ നിനോ’ പ്രതിഭാസം പിൻവാങ്ങി. സ്വാഭാവികമായും കേരളത്തിലുള്‍പ്പെടെ ചൂടു കുറഞ്ഞു തുടങ്ങും. എന്താണ് ഇനി ലോകത്തെ കാത്തിരിക്കുന്നത്? എൽ നിനോയ്ക്ക് പകരം ‘ലാ നിന’ വരുമോ? അതിനൊപ്പം പൊസിറ്റീവ് ‘ഐഒഡി’ കൂടി വന്നാലോ? ഇനിയൊരു പ്രളയത്തിനും ഉരുൾപൊട്ടലിനുമൊക്കെ സാധ്യതയുണ്ടോ? വരള്‍ച്ചയും വെള്ളപ്പൊക്കവും ഹീറ്റ് വേവും ഓഖിയുമെല്ലാമായി തകിടം മറിഞ്ഞിരിക്കുകയാണ് കേരളത്തിലെ കാലാവസ്ഥ. കുസാറ്റിലെ അഡ്വാൻസ്‌ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫിറിക് റഡാറിന്റെ ഡയറക്ടർ ഡോ. എസ്.അഭിലാഷ് സംസാരിക്കുന്നു.

നാട്ടിൽ മഴയുണ്ടോ? പ്രവാസികളായ സുഹൃത്തുക്കൾ ഫോണിൽ വിളിക്കുമ്പോൾ ചോദിച്ചിരുന്ന ഈ ചോദ്യം കേരളത്തിലുള്ളവർ ഇപ്പോള്‍ തിരിച്ച് ചോദിക്കേണ്ട അവസ്ഥയാണ്. ചൂടിൽ വിയർത്തുകുളിച്ച് ഇരിക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ റോഡിൽ വള്ളംകളിക്കുള്ള വെള്ളമാണ് ഒഴുകുന്നത്. 2018ലെ പ്രളയം മുതലാണ് കാലാവസ്ഥയെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചുമെല്ലാം നാം ബോധവാൻമാരാകാൻ തുടങ്ങിയത്. ഈ വിഷയങ്ങൾ മറക്കാതിരിക്കാൻ പിന്നീടുള്ള ഓരോ വർഷവും ചൂടും മഴയുമൊക്കെ മാറി മാറി നൽകി പ്രകൃതിയും നമുക്കൊപ്പമുണ്ട്. ഇപ്പോൾ കേരളത്തിന്റെ പ്രശ്നം ചൂടാണ്. നമ്മൾ പതിവില്ലാതെ വിയർക്കാൻ തുടങ്ങിയിട്ട് രണ്ട് മാസത്തിന് മുകളിലായി. കാരണം കൊടും ചൂടാണ് കേരളത്തിൽ. എന്നാൽ ചൂടുകാലം അവസാനിക്കാൻ പോകുന്നു എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഇങ്ങേ അറ്റത്തു കിടക്കുന്ന കേരളമെന്ന ചെറിയ തുരുത്തിൽ മാത്രമല്ല, ലോകത്തെതന്നെ ചൂടുപിടിപ്പിച്ച ‘എൽ നിനോ’ പ്രതിഭാസം പിൻവാങ്ങി. സ്വാഭാവികമായും കേരളത്തിലുള്‍പ്പെടെ ചൂടു കുറഞ്ഞു തുടങ്ങും. എന്താണ് ഇനി ലോകത്തെ കാത്തിരിക്കുന്നത്? എൽ നിനോയ്ക്ക് പകരം ‘ലാ നിന’ വരുമോ? അതിനൊപ്പം പൊസിറ്റീവ് ‘ഐഒഡി’ കൂടി വന്നാലോ? ഇനിയൊരു പ്രളയത്തിനും ഉരുൾപൊട്ടലിനുമൊക്കെ സാധ്യതയുണ്ടോ? വരള്‍ച്ചയും വെള്ളപ്പൊക്കവും ഹീറ്റ് വേവും ഓഖിയുമെല്ലാമായി തകിടം മറിഞ്ഞിരിക്കുകയാണ് കേരളത്തിലെ കാലാവസ്ഥ. കുസാറ്റിലെ അഡ്വാൻസ്‌ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റഡാറിന്റെ ഡയറക്ടർ ഡോ. എസ്.അഭിലാഷ് സംസാരിക്കുന്നു.
∙ എൽ നിനോ അവസാനിക്കുന്നു
കഴിഞ്ഞ 100 വർഷത്തിനിടയിൽ ആഗോള തലത്തിൽതന്നെ ഏറ്റവും ചൂടു കൂടിയ വർഷമായിരുന്നു 2023. 2016 ആയിരുന്നു ഇതിനു മുൻപ്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എൽ നിനോ പ്രതിഭാസംതന്നെയായിരുന്നു. 2023 ജൂണിൽ തുടങ്ങി ഇപ്പോൾ ഏപ്രിലിൽ ആണ് അതൊന്ന് ന്യൂട്രൽ ആയിത്തുടങ്ങിയത്. കിഴക്കൻ പസിഫിക് അസാധാരണമായി ചൂടാകുന്ന അവസ്ഥയാണ് എൽ നിനോ. പസിഫിക് വളരെ വിശാലമായ സമുദ്രമേഖലയാണ്. അവിടെയുണ്ടാകുന്ന ഏതൊരു മാറ്റവും ലോക കാലാവസ്ഥയെ മുഴുവൻ സ്വാധീനിക്കും. ചിലയിടങ്ങളില്‍ വലിയ ഹീറ്റ് വേവ് ഉണ്ടാകും. ചില സ്ഥലങ്ങളിൽ കൊടും വരൾച്ചയായിരിക്കും. എന്നാൽ ഒറ്റപ്പെട്ട ചിലയിടങ്ങളിലെങ്കിലും അതിതീവ്രമായ മഴയും കിട്ടും. കാലാകാലങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥയെ തകിടം മറിച്ചു കൊണ്ടാണ് ഇതു സംഭവിക്കുന്നത്. കേരളം ഉൾപ്പെടെ ലോകത്തെ മിക്കയിടങ്ങളിലും ചൂട് കൂടാനുണ്ടായ കാരണവും ഇതായിരുന്നു.
∙ കേരളത്തിലെ ചൂടുകാലം
കേരളത്തിൽ യഥാർഥത്തിൽ വേനൽക്കാലം ആരംഭിക്കുന്നത് മാർച്ച് പകുതിയോടു കൂടിയാണ്. എന്നാൽ ഇന്ത്യയുടെ തെക്കൻ മേഖലയിൽ – പെനിസുലാർ ഇന്ത്യയും അറബിക്കടലുമൊക്കെ ചേരുന്ന ഭാഗത്ത്– എൽ നിനോ സ്വാധീനത്തിന്റെ ഫലമായി ഒരു അതിസമ്മർദ മേഖല ഉണ്ടായിട്ടുണ്ടായിരുന്നു. ഈ സമ്മർദം കാരണം പ്രസ്തുത ഭാഗത്തുള്ള വായുവിന്റെ ചൂടും കൂടുതലായിരിക്കും. അവിടെ വലിയ മഴമേഘങ്ങളോ മേഘരൂപീകരണമോ ഉണ്ടാവുന്നില്ല. അങ്ങനെയൊരു നിരന്തരമായ അവസ്ഥ 2024 ജനുവരി മുതൽ നമ്മുടെ മേഖലയിൽ നിലനിന്നതു കൊണ്ടാണ് വേനൽ മഴ പോലും പല പ്രദേശങ്ങളിലും കിട്ടാതെ പോയതും ചൂടു കൂടിയതും. തെക്കൻ കേരളത്തിൽ ചില ഭാഗങ്ങളിൽ വേനൽമഴ കിട്ടിയെങ്കിലും മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അതല്ല സ്ഥിതി. വേനൽമഴ തീരെ കിട്ടാത്ത സ്ഥലങ്ങളുണ്ട്.
കേരളത്തോട് ചേർന്നു കിടക്കുന്ന തെക്കു കിഴക്കൻ അറബിക്കടലിലെ താപനിലയും 1.5–2 ഡിഗ്രി വരെ കൂടി നിൽക്കുകയാണ്. അത് കടൽക്കാറ്റിനേയും പ്രാദേശിക വായു ചംക്രമണത്തേയുമൊക്കെ ബാധിക്കും. ഇങ്ങനെത്തെ കുറേ ഘടകങ്ങൾ വന്നതു കൊണ്ട് നമ്മുടെ വേനൽക്കാലം ഒന്നര മാസം മുൻപേ തുടങ്ങി. ഫെബ്രുവരിയിൽ സ്വതവേ വലിയ മഴ കിട്ടാറില്ല. അപ്പോൾ തന്നെ ചൂടു കൂടിത്തുടങ്ങി. വനമേഖലയിലുൾപ്പെടെ സംരക്ഷിക്കപ്പെടുന്ന മണ്ണിന്റെ ഉപരിതലത്തിലെ ജലവും മണ്ണിലെ ഈർപ്പവുമെല്ലാം ഫെബ്രുവരി ആയപ്പോൾ തന്നെ ആവിയായിപ്പോയി.
ഇതിന്റെയൊക്കെ പ്രത്യാഘാതം എന്നു പറയുന്നത് വളരെ വലുതാണ്. എന്നാൽ നമുക്ക് കാലാവസ്ഥാ വ്യതിയാനം അല്ലെങ്കിൽ ദുരന്തം എന്നതൊക്കെ മറ്റു ചില മാനദണ്ഡങ്ങൾ വച്ചാണ് കണക്കാക്കാറുള്ളത്. പത്തു നാനൂറു പേരു മരിക്കുകയും കോടിക്കണക്കിന് രൂപ നഷ്ടമുണ്ടാവുകയും ചെയ്താൽ മാത്രമേ അത് ദുരന്തമായി നാം കണക്കാക്കൂ. അതുകൊണ്ടു തന്നെ 2018ലെ പ്രളയമാണ് കാലാവസ്ഥാ ദുരന്തത്തിന്റെ കാര്യത്തിൽ നമ്മുടെ ബെഞ്ച് മാർക്ക്. എന്നാൽ 2015–16 മുതൽ വരൾച്ചാ പ്രശ്നങ്ങളും ഹീറ്റ് വേവുമെല്ലാം അനുഭവിക്കുന്നുണ്ട്. 2017ൽ ഓഖി ദുരന്തമുണ്ടായി. ഒട്ടേറെ മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. പക്ഷേ 2018 പോലെ അതു നാം ചർച്ച ചെയ്തില്ല.
ഈ വർഷം തെക്കു കിഴക്കൻ അറബിക്കടൽ ചൂടായി കിടക്കുന്നതുകൊണ്ട് ഈ മേഖലയിൽ മത്സ്യലഭ്യത തീരെ കുറവായിരുന്നു. നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വറുതിയുണ്ടായ വർഷമാണിത്. 2016ലെ എൽ നിനോയെ തുടർന്നായിരുന്നു മുൻപ് ഇങ്ങനെ സംഭവിച്ചത്. ബോട്ടുകൾ കടലിലേക്കു പോയാലും മത്സ്യലഭ്യത ഇല്ലാത്തതുകൊണ്ട് തൊഴിലാളികള്‍ക്ക് അത് മുതലാകുന്നില്ല. അതുകൊണ്ട് ഇത് ജീവനോപാധിയുമായി കൂടി ബന്ധപ്പെട്ട പ്രശ്നമാണ്.
∙ അതിജീവനവും പ്രശ്നമാണ്
കേരളത്തിൽ 2023ൽ മൺസൂൺ മഴ 34% കുറവായിരുന്നു. എന്നാൽ വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) 24 ശതമാനം കൂടുതൽ കിട്ടി. കാസർകോടും കണ്ണൂരും മലപ്പുറവും പാലക്കാടുമൊക്കെ കുറഞ്ഞ അളവിലാണ് തുലാവർഷം ലഭിച്ചത്. മധ്യകേരളം തൊട്ട് വടക്കോട്ടുള്ള ജില്ലകളുടെ കാര്യത്തില്‍ ഈ വർഷം ജലലഭ്യതയുടെ കാര്യത്തില്‍ വളരെ രൂക്ഷമായ അവസ്ഥയാണുള്ളത്. മത്സ്യത്തൊഴിലാളികളെ പോലെ കൃഷിക്കാരുടെ കാര്യത്തിലും മോശം അവസ്ഥയാണ്. പാലക്കാട്ടൊക്കെ മാർച്ചിൽ വിളഞ്ഞ് കൊയ്യേണ്ട നെല്ല് കരിഞ്ഞുണങ്ങിയതു മൂലം തീവച്ചു നശിപ്പിച്ചു കളയേണ്ട അവസ്ഥയിൽ എത്തി. വയനാട്ടിൽ കഴിഞ്ഞ നാലു മാസമായി മഴയേ കിട്ടിയിരുന്നില്ല. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് കേരളത്തിലെ കാർഷിക മേഖല കുറച്ചെങ്കിലും മെച്ചപ്പെട്ടു നില്‍ക്കുന്നത്. ഇടുക്കി ഒഴിച്ച് രണ്ടിടത്തും അതുപോലെ കാസർകോട്, കണ്ണൂർ ജില്ലകളിലെല്ലാം ജലദൗർലഭ്യം അതിശക്തമാണ്.
ഇതു മാത്രമല്ല, മനുഷ്യ–വന്യമൃഗ സംഘർഷവും ഇതിന്റെ ഭാഗമാണ്. വേനൽക്കാലത്തിന്റെ മൂർധന്യത്തിലാണ് വനത്തിനുള്ളിൽ വെള്ളവും ഭക്ഷണ ദൗര്‍ലഭ്യവും ഒക്കെ നേരിടുന്ന അവസ്ഥയിൽ വന്യമൃഗങ്ങൾ പൊതുവെ നാട്ടിലേക്ക് വരാറുള്ളത്. വരൾച്ച കാടിനെയും ആ രീതിയിൽ ബാധിച്ചിട്ടുണ്ട്. ടൂറിസം മേഖലയേയും ഇത് ബാധിച്ചിട്ടുണ്ട്. അങ്ങനെ പ്രത്യാഘാതങ്ങൾ എല്ലാ മേഖലയേയും ബാധിക്കുന്നുണ്ട്.
ഹീറ്റ് വേവുമായി ബന്ധപ്പെട്ട് മനുഷ്യരുടെ ആരോഗ്യത്തിനും കാര്യമായ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. അതിൽ അസമത്വത്തിന്റേതായ ഘടകവും ഉണ്ട്. ആഫ്രിക്ക, തെക്കേ അമേരിക്ക, ഇന്ത്യ, ഫിലിപ്പീൻസ്, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളെയൊക്കെയാണ് ഏറ്റവും കൂടുതൽ അത് ബാധിക്കുന്നത്. ഹീറ്റ് വേവ് വലിയ തോതിൽ മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട്. അത് നേരിടുന്നവരുടെ എണ്ണവും വർധിച്ചു വരുന്നു. പുറത്തു ജോലി ചെയ്യുന്നവരുടെ കാര്യത്തിലും ഇതു തന്നെ അവസ്ഥ.
∙ കേരളം എന്ന താപത്തുരുത്ത്
‘അർബൻ ഹീറ്റ് ഐലൻഡ് എഫക്ട്’ എന്നൊരു കാര്യമുണ്ട്. ഇപ്പോൾ കേരളത്തെ മുഴുവൻ വലിയൊരു നഗരമായി കണക്കാക്കാൻ സാധിക്കും. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള കാര്യമായ അന്തരമില്ലാത്ത സ്ഥിതിയാണിപ്പോൾ. വികസനത്തിന്റെ ഭാഗമായുള്ള കെട്ടിടങ്ങളുടെയും റോഡുകളുടെയുമൊക്കെ നിർമാണം കൂടുതലും നടക്കുന്നത് നഗരമേഖലകളിലാണ്. ഗ്രാമീണ മേഖലകളെ അപേക്ഷിച്ച് നഗര മേഖലകളിൽ ചൂട് കൂടുതലായി തങ്ങിനിൽക്കും. ഹൈവേകൾ അടക്കം കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഓർക്കുക. അങ്ങനെ കേരളം മുഴുവന്‍ ഒരു താപത്തുരുത്തായി മാറും. ഇങ്ങനെ അനേകം ഘടകങ്ങൾ കാലാവസ്ഥയുമായി ബന്ധപ്പെട്ട് കേരളത്തിൽ സംഭവിക്കുന്നുണ്ട്.
അതേസമയം, എല്‍ നിനോ പ്രതിഭാസം മാറി ന്യൂട്രൽ ആകുന്നത് മഴയുടെ കാര്യത്തില്‍ നല്ലതാണ്. മേയ് പകുതിയൊക്കെ ആവുന്നതോടെ മഴ കിട്ടിത്തുടങ്ങുകയും ചൂട് കുറയുകയും ചെയ്യും. എൽ നിനോ മാറി ലാ നിന ആകുന്നത് കുറച്ചു വൈകിയാൽ തന്നെ മഴയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവും. എങ്കിലും ഓഗസ്റ്റ് ആവുന്നതോടെ ലാ നിന പൂർണമായി വരാവുന്ന സാഹചര്യമുണ്ട്. ലാ നിനയ്ക്കൊപ്പം മൺസൂണിന്റെ രണ്ടാം പകുതിയിൽ പൊസിറ്റീവ് ഐഒഡിയും (ഇന്ത്യൻ ഓഷ്യൻ ഡൈപോൾ) കൂടി വരാമെന്ന പ്രവചനമുണ്ട്. 2019ൽ ഐഒഡി സംഭവിച്ചിരുന്നു. പടിഞ്ഞാറൻ അറബിക്കടലിൽ കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തേക്കാൾ കുറച്ച് ചൂട് കൂടുന്ന അവസ്ഥയാണിത്. എൽ നിനോ പ്രതിഭാസത്തിന്റെ ഒരു ചെറിയ പതിപ്പ് എന്നു പറയാം. ഇതുമൂലം പെനിസുലാർ, പടിഞ്ഞാറൻ തീരങ്ങളിലൊക്കെ മഴയ്ക്ക് കാരണമാകാം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തിയേറിയ മഴ പെയ്യുകയാണ് ഇതുമൂലം സംഭവിക്കുക.
2018നേക്കാൾ 2019ലാണ് ഇങ്ങനെ കൂടുതലായി പെയ്തത്. അന്നാണ് കവളപ്പാറയിലും പുത്തുമലയിലുമൊക്കെ ലഘുമേഘവിസ്ഫോടനം ഉണ്ടായത്. പക്ഷേ അന്ന് ലാ നിന ഉണ്ടായിരുന്നില്ല.
ഇത്തവണ ലാ നിന മൂലവും മഴ ലഭിക്കും, മൺസൂണിന്റെ രണ്ടാം പാതിയിൽ പൊസിറ്റീവ് ഐഒഡി ഉണ്ടായാലും മഴ ലഭിക്കും. എങ്കിലും ഇതു രണ്ടും ഒരുമിച്ച് വരുന്നത് വളരെ ചുരുക്കമാണ്. അങ്ങനെ ഉണ്ടായാൽ അത് വളരെ അപകടകരമായ ഒന്നായിരിക്കും; ഒരു ‘ഡെയ്ഞ്ചറസ് കോംബോ’ എന്നു പറയാം.
ഇത്തരത്തിൽ വലിയ മാറ്റങ്ങളാണ് കേരളത്തിന്റെ കാലാവസ്ഥയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അത് നമ്മുടെ ജീവനെയും ജീവിതോപാധികളെയുമെല്ലാം ബാധിക്കുന്നുണ്ട്.
∙ കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്
ഏപ്രിൽ ആകുമ്പോഴേക്കും എൽ നിനോ പ്രതിഭാസം കഴിയുന്നതും ഓഗസ്റ്റോടെ ലാ നിന വരുന്നതുമായ കാര്യങ്ങളാണ് കേന്ദ്ര കാലാവസ്ഥ വകുപ്പും പറയുന്നത്. അതോടൊപ്പം ഐഒഡിയുടെ സാധ്യതയെക്കുറിച്ച് ഒരു സൂചനയമുണ്ട്. രാജ്യത്ത് പൊതുവേ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പറയുന്നത്. അതിനർഥം വെള്ളപ്പൊക്കം ഉണ്ടാകും എന്നല്ല. മുൻപ് കിട്ടിക്കൊണ്ടിരുന്നതു പോലെ ദിവസവും 2–3 സെന്റി മീറ്റർ മഴ ലഭിച്ചാലും അത് സാധാരണമെന്ന് കൂട്ടാം. എന്നാൽ ഇങ്ങനെ ലഭിക്കുന്ന മഴയ്ക്ക് പുറമേ പെട്ടെന്നുണ്ടാകുന്ന അതിതീവ്ര മഴ പോലുള്ളവ കൂടി ഉണ്ടായാൽ അത് കാര്യങ്ങൾ മോശമാക്കും. ഇതൊന്നും നമുക്ക് പ്രവചിക്കാൻ പറ്റില്ല. മൺസൂണിന്റെ സമയത്ത് നാം ജാഗ്രത കാണിക്കണം. മൺസൂൺ സാധാരണയിൽ കുറവുള്ള അവസ്ഥയിൽ ആണെങ്കിൽ പോലും ശ്രദ്ധിക്കണം. പ്രാദേശികമായി വെള്ളപ്പൊക്കം ഉണ്ടായ സ്ഥിതിയൊക്കെ ഉണ്ട്.
∙ എൽ നിനോയും ലാ നിനയും
എൽ നിനോ എന്നാൽ ‘ചെറിയ ആൺകുട്ടി’ എന്നാണർഥം. പെറുവിയൻ മേഖലയിലെ മത്സ്യത്തൊഴിലാളികൾ പതിനെട്ടാം നൂറ്റാണ്ടിലാണ് ഇത് കണ്ടുപിടിക്കുന്നത്. സമുദ്രതാപനില വളരെ കുറഞ്ഞ സ്ഥലമാണ് ഇവിടം എന്നതിനാൽ മത്സ്യലഭ്യത കൂടുതലാണ്. സമുദ്രതാപനില കുറയുമ്പോൾ പോഷകങ്ങൾ വർധിക്കും. എന്നാല്‍ ക്രിസ്മസിനോട് അടുത്ത് സമുദ്രതാപനില വർധിക്കുന്നതായും മത്സ്യലഭ്യത കുറയുന്നതായും അവർ മനസ്സിലാക്കി. അങ്ങനെയാണ് കുഞ്ഞായ യേശു വരുന്ന സമയം എന്ന നിലയിൽ ‘എൽ നിനോ’ എന്നു പേരിട്ടത്. മഴയോ മഴമേഘങ്ങളോ ഇല്ലാത്ത മേഖലയാണ് ഇവിടം.
പസിഫിക് സമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് സാധാരണ മഴമേഘങ്ങൾ ഉണ്ടാവുക. എന്നാൽ സമുദ്ര താപനില കൂടുന്നതോടെ ഈ മഴമേഘങ്ങൾ പസിഫിക്കിന്റെ മധ്യ, കിഴക്കൻ മേഖലകളിലേക്ക് മാറുകയും ഈ മേഖലയിൽ മഴ ലഭിക്കുകയും പടിഞ്ഞാറൻ മേഖലയിൽ മഴ കുറയുകയും ചെയ്യും. ലാ നിന എന്നാൽ ‘ചെറിയ പെൺകുട്ടി’. എൽ നിനോയുടെ നേരെ എതിരാണ് ഇത്. സാധാരണ മഴ കിട്ടാറുള്ള പടിഞ്ഞാറൻ പസിഫിക് മേഖലയിൽ കൂടുതൽ മഴ ലഭിക്കും എന്നതാണ് ഇതു മൂലം സംഭവിക്കുക.