‘നൃത്തം എന്റെ ജീവിതമാണ്. നൃത്തമില്ലാത്തപ്പോൾ ഞാൻ ശൂന്യമാണ്’. കിടക്കയിൽ നിന്നു പോലും എഴുന്നേൽക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരു പെൺകുട്ടി, ഇന്ന് ആത്മവിശ്വാസം കൊണ്ട് സ്വപ്നങ്ങളെ പൊരുതി നേടിയ മുപ്പത്തിനാലുകാരി; ശ്രീലക്ഷ്മി ശങ്കർ. എറണാകുളം സ്വദേശിയായ ശ്രീലക്ഷ്മി ചെറുപ്പം മുതൽ നൃത്തത്തിനൊപ്പമായിരുന്നു. നൃത്തപാരമ്പര്യമുള്ള വീട്ടിൽ വളർന്ന അവളും പതിയെ ആ ചുവടുകളെ ഇഷ്ടപ്പെട്ടു. ആഗ്രഹം പോലെ പലരെയും നോക്കിയും പലതും കണ്ടും നൃത്തത്തെ അറിഞ്ഞു, പഠിച്ചു, വളർന്നു...ഇനി തന്റെ ജീവിതം നൃത്തമാണെന്ന് മനസ്സിൽ കുറിച്ചിട്ടു. പക്ഷേ, ഒരുപാട് സ്വപ്ങ്ങൾ കണ്ട ആ പന്ത്രണ്ടാം ക്ലാസുകാരിയെ ഒരു പനി തകർത്തു. ചടുലതയോടെ നീങ്ങിയ ആ കാലുകളുടെ ചലനം അന്ന് നിലച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാതിരുന്ന ശ്രീലക്ഷ്മിയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവന്നത് നൃത്തമാണ്. അസുഖം ബാധിച്ച് നീളം കുറഞ്ഞ വലതുകാലുമായി ഇന്നും നൃത്തവേദികളിൽ സജീവമായ ശ്രീലക്ഷ്മിക്ക് ജീവിതത്തിലെ എല്ലാ കരുത്തും നൽകിയത് നൃത്തമാണ്. അവർ സംസാരിക്കുകയാണ് നൃത്തത്തെപ്പറ്റി, അത് തിരിച്ചു പിടിച്ചു നൽകിയ പുതിയ ജീവിതത്തെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നൃത്തം എന്റെ ജീവിതമാണ്. നൃത്തമില്ലാത്തപ്പോൾ ഞാൻ ശൂന്യമാണ്’. കിടക്കയിൽ നിന്നു പോലും എഴുന്നേൽക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരു പെൺകുട്ടി, ഇന്ന് ആത്മവിശ്വാസം കൊണ്ട് സ്വപ്നങ്ങളെ പൊരുതി നേടിയ മുപ്പത്തിനാലുകാരി; ശ്രീലക്ഷ്മി ശങ്കർ. എറണാകുളം സ്വദേശിയായ ശ്രീലക്ഷ്മി ചെറുപ്പം മുതൽ നൃത്തത്തിനൊപ്പമായിരുന്നു. നൃത്തപാരമ്പര്യമുള്ള വീട്ടിൽ വളർന്ന അവളും പതിയെ ആ ചുവടുകളെ ഇഷ്ടപ്പെട്ടു. ആഗ്രഹം പോലെ പലരെയും നോക്കിയും പലതും കണ്ടും നൃത്തത്തെ അറിഞ്ഞു, പഠിച്ചു, വളർന്നു...ഇനി തന്റെ ജീവിതം നൃത്തമാണെന്ന് മനസ്സിൽ കുറിച്ചിട്ടു.

പക്ഷേ, ഒരുപാട് സ്വപ്ങ്ങൾ കണ്ട ആ പന്ത്രണ്ടാം ക്ലാസുകാരിയെ ഒരു പനി തകർത്തു. ചടുലതയോടെ നീങ്ങിയ ആ കാലുകളുടെ ചലനം അന്ന് നിലച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാതിരുന്ന ശ്രീലക്ഷ്മിയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവന്നത് നൃത്തമാണ്. അസുഖം ബാധിച്ച് നീളം കുറഞ്ഞ വലതുകാലുമായി ഇന്നും നൃത്തവേദികളിൽ സജീവമായ ശ്രീലക്ഷ്മിക്ക് ജീവിതത്തിലെ എല്ലാ കരുത്തും നൽകിയത് നൃത്തമാണ്. അവർ സംസാരിക്കുകയാണ് നൃത്തത്തെപ്പറ്റി, അത് തിരിച്ചു പിടിച്ചു നൽകിയ പുതിയ ജീവിതത്തെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി...

ശ്രീലക്ഷ്മി ശങ്കർ (Photo Credit: nrityopasika.sreelakshmi / instagram)
ADVERTISEMENT

∙ ‘വീടു മുഴുവൻ നൃത്തമായിരുന്നു, അതു കണ്ട് ഞാനും’

കഥകളി ഭാഗവതരായ മുത്തശ്ശൻ ശങ്കരവാര്യരും അമ്മയും വല്യമ്മയും വല്യച്ഛനുമെല്ലാമടങ്ങുന്ന മധ്യപ്രദേശിലെ ഗ്വാളിയറിലെ വീട്ടിൽ എന്നും സംഗീതവും നൃത്തവും നിറഞ്ഞിരുന്നു. ബാലെ ട്രൂപ്പുകളിൽ സജീവമായിരുന്നു ഇവരെല്ലാം. എന്റെ പ്രായത്തിലുള്ള പലരും കാർട്ടൂണുകളെ സ്നേഹിച്ചപ്പോള്‍ ഞാൻ എന്നും കണ്ടത് നൃത്തമാണ്. കുടുംബമാണ് നൃത്തത്തിലേക്ക് എന്നെ അടുപ്പിച്ചത്. ‘കലാസമു’ എന്നൊരു ബാലെ ട്രൂപ്പിലായിരുന്നു അമ്മയും വല്യച്ഛനുമെല്ലാം ഉണ്ടായിരുന്നത്. നാട്ടിൽ നിന്ന് അവര്‍ ഗ്വാളിയറിലെത്തിയതും ഈ ട്രൂപ്പിന്റെ ഭാഗമായാണ്. പിന്നീട് അത് ലിറ്റിൽ ബാലെ ട്രൂപ്പായി മാറി.

എന്നും വൈകുന്നേരമായാൽ  വീട്ടിൽ പരിശീലനം തുടങ്ങും. അതുവരെ നിശ്ശബ്ദമായ വീട്ടിൽ  പെട്ടെന്ന് സംഗീതവും നൃത്തവും നിറയും. ഇതു കണ്ടാണ് ഞാൻ വളർന്നത്. ആദ്യം എന്റെ മനസ്സിൽ ഒരിഷ്ടമാണ് തോന്നിയത്. പിന്നീടത് ഒരു വലിയ ആഗ്രഹമായി മാറി. ആ ട്രൂപ്പിലുണ്ടായിരുന്ന ഓരോ ആർട്ടിസ്റ്റും എനിക്ക് പ്രചോദനമായിരുന്നു. അവരോരോരുത്തരിൽ നിന്നും ഞാൻ പലതും പഠിച്ചു. അങ്ങനെ നൃത്തം എന്റെ മസ്സിൽ നിറഞ്ഞു. 

ഒന്നാം വയസ്സില്‍ ശ്രീലക്ഷ്മി ശങ്കർ മാതാപിതാക്കൾക്കൊപ്പം (Photo Arranged)

നൃത്തം എന്താണെന്ന് പോലും അറിയുന്നതിന് മുൻപാണ് ആദ്യമായി വേദിയിലെത്തിയത്. ഒന്നാം വയസ്സിൽ ഒരിക്കൽ അമ്മയോടൊപ്പം ബാലെയില്‍ ശ്രീരാമനായി വേഷമിട്ടതാണ് ആദ്യത്തെ സ്റ്റേജ് അനുഭവം. സ്വയം ചുവടുറയ്ക്കാൻ തുടങ്ങിയ അന്നുമുതൽ ഞാൻ നൃത്തം പഠിക്കാൻ തുടങ്ങി. ബാലെയിലൂടെയാണ് ആദ്യകാലത്തെല്ലാം വേദിയിലെത്തിയത്. പന്ത്രണ്ടാം വയസ്സിലാണ് എന്റെ ഓര്‍മയിൽ ഞാൻ ആദ്യമായി ബാലെയിൽ മുഴുനീള വേഷം ചെയ്യുന്നത്. അന്നത് എനിക്ക് ഒരുപാട് ആത്മവിശ്വാസം തന്നു. പലരും എന്റെ അവതരണം കണ്ട് അഭിനന്ദിച്ചു. അന്നു മുതൽ മനസ്സിൽ കയറിയതാണ് വലുതാകുമ്പോൾ ഒരു നർത്തകിയാകണം എന്നത്. അതിനായി ഞാൻ പരിശ്രമം തുടങ്ങി. പിന്നീട് ദൂരദർശനടക്കം ഒരുപാടിടങ്ങളിൽ നൃത്തം ചെയ്തു. ജീവിതം ഏറ്റവും ആസ്വദിച്ച ദിവസങ്ങളായിരുന്നു അതെല്ലാം. 

ശ്രീലക്ഷ്മി ശങ്കർ (Photo Credit: nrityopasika.sreelakshmi / instagram)
ADVERTISEMENT

∙ ജീവിതം മാറ്റിമറിച്ച പനി

പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ഒരിക്കൽ എനിക്കൊരു പനി വന്നത്. കുറേ മരുന്നുകള്‍ കഴിച്ചെങ്കിലും പനി മാറിയില്ല. പിന്നെ പതുക്കെ പതുക്കെ മറ്റു പല പ്രശ്നങ്ങളും വന്നു. അങ്ങനെ പോളി ന്യൂറോപ്പതി ബാധിച്ച് ഞാൻ കിടപ്പിലായി. കാലുകൾ ചലിപ്പിക്കാനോ എഴുന്നേറ്റ് നടക്കാനോ പറ്റാത്ത അവസ്ഥ. എഴുന്നേറ്റു നിന്നാൽ മാത്രമേ ഒരു നര്‍ത്തകിക്കു നൃത്തം ചെയ്യാനാവൂ, എന്നാൽ സ്വപ്നം കണ്ടു തുടങ്ങിയപ്പോള്‍ തന്നെ എന്റെ കാലുകൾ എന്നെ ചതിച്ചു. ശരീരത്തിന്റെ ഒരു ഭാഗം അനക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. പരസഹായമില്ലാതെ എഴുന്നേല്‍ക്കാൻ  പോലും പറ്റാത്ത ഞാൻ എങ്ങനെ നൃത്തം ചെയ്യും? കിടക്കയിൽ കിടന്ന് അന്ന് എല്ലാത്തിനെയും വെറുത്തു തുടങ്ങുകയായിരുന്നു.

ശ്രീലക്ഷ്മി ശങ്കർ (Photo Credit: nrityopasika.sreelakshmi / instagram)

ഏറെ ഇഷ്ടപ്പെട്ട നൃത്തത്തെയും സംഗീതത്തെയുമെല്ലാം വെറുക്കാൻ തുടങ്ങി. ആരെങ്കിലും അടുത്ത് വന്നാൽ അവരോട് ദേഷ്യം വരാൻ തുടങ്ങി. ഇനി ജീവിതത്തിൽ എന്ത് എന്നുപോലും ചിന്തിക്കാന്‍ പറ്റാത്ത അവസ്ഥ. ജീവിതകാലം മുഴുവന്‍ ഈ കിടക്കയിൽ കിടക്കേണ്ടി വരുമോ എന്ന പേടി എന്നെ അലട്ടി. ദൈവം എന്തിന് ഇങ്ങനെ ചെയ്തു എന്നായിരുന്നു മനസ്സു മുഴുവൻ. 

നൃത്തമില്ലാത്തപ്പോൾ ഞാൻ ശൂന്യമാണ്. പലപ്പോഴും നൃത്തം ചെയ്യുമ്പോൾ എനിക്ക് കാലിന് വേദനയുണ്ട്. പക്ഷേ, നൃത്തം അതെല്ലാം മാറ്റും. എന്റെ മരുന്നാണ് നൃത്തം. നൃത്തമില്ലാതെ ഞാനില്ല

ശ്രീലക്ഷ്മി ശങ്കർ

പക്ഷേ, ഞാൻ എത്രയൊക്കെ വെറുക്കാൻ തുടങ്ങിയെങ്കിലും നൃത്തം എന്റെ മനസ്സിൽ നിന്ന് മായില്ലെന്ന് അന്നാണ് മനസ്സിലായത്. അന്ന് എഴുന്നേറ്റ് നടക്കണം എന്നതിനേക്കാള്‍ എഴുന്നേറ്റ് നൃത്തം ചെയ്യണമെന്നായിരുന്നു ആഗ്രഹം. മനസ്സിൽ നൃത്തം മാത്രം നിറച്ച് ഓരോ ദിവസവും തള്ളി നീക്കി. അങ്ങനെ നൃത്തത്തിന് വേണ്ടി ഞാൻ എഴുന്നേറ്റ് തുടങ്ങി. ആദ്യം വീൽചെയർ പിന്നെ വാക്കറിലേക്ക്. സ്വന്തമായി നടക്കാൻ തുടങ്ങിയപ്പോഴാണ് വലതു കാൽ ഒന്നര ഇഞ്ച് ചുരുങ്ങിപ്പോയതും ഇനി കൂടുതൽ ബലം ഇടതുകാലിന് വേണമെന്നും മനസ്സിലായത്.

ശ്രീലക്ഷ്മി ശങ്കർ (Photo Credit: nrityopasika.sreelakshmi / instagram)
ADVERTISEMENT

പക്ഷേ, അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാമെന്നായിരുന്നു കരുതിയത്. പണ്ടത്തെ അത്ര വഴക്കമുണ്ടാവില്ലെങ്കിലും നൃത്തം ചെയ്യണം. കാലിന്റെ പ്രശ്നം എന്നെ തളർത്തില്ലെന്നുറപ്പിച്ചു. അങ്ങനെ വീണ്ടും നൃത്തത്തിലേക്ക് ഞാനെന്റെ മനസ്സും ജീവിതവും അർപ്പിക്കുകയായിരുന്നു. 

∙ വില്ലനായി ശരീരഭാരവും ‘സിംപതി’യും

കാലിന് പ്രശ്നമുള്ളതു കൊണ്ട് ഇഷ്ടം പോലെ കാലിനെ ചലിപ്പിക്കാന്‍ പറ്റിയിരുന്നില്ല. അതുകൊണ്ടു തന്നെ നൃത്തം പിന്നെ ഒരു ഇഷ്ടം മാത്രമായി മാറി. വേദി‌കളിലേക്കൊന്നും പോയില്ല, കിട്ടുന്ന സമയങ്ങളിൽ വീട്ടിൽനിന്നു മാത്രം നൃത്തം ചെയ്യാൻ തുടങ്ങി. അതിനിടയിൽ ഇരുപതാം വയസ്സിൽ വിവാഹവും കഴിഞ്ഞു. വൈകാതെ കുട്ടികളുമായി. പിന്നാലെ ശരീരഭാരം 102 കിലോയെത്തി. അതോടെ ഇനി ഒരിക്കലും നൃത്തം ചെയ്യാൻ പറ്റില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു. ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും നൃത്തം ചെയ്യാൻ പറ്റാത്ത അവസ്ഥ. പലരും പിന്നെ എന്റെ നൃത്തത്തെ വളരെ അനുകമ്പയോടെ കാണാന്‍ തുടങ്ങി.

ശ്രീലക്ഷ്മി ശങ്കർ (Photo Credit: nrityopasika.sreelakshmi / instagram)

ഇത്രയെല്ലാം കഷ്ടപ്പെട്ട് ജീവിതത്തിൽ മുന്നേറിയിട്ടും ഇതാണല്ലോ ജീവിതം എനിക്ക് ഒരുക്കി വച്ചതെന്നോർത്ത് പലപ്പോഴും കണ്ണു നിറഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം യാദൃച്ഛികമായി പഴയ ചില ഫോട്ടോകൾ കാണാന്‍ ഇടയായി. നൃത്തം ചെയ്യുന്ന ആ ചിത്രങ്ങളെല്ലാം മനസ്സിൽ വല്ലാത്തൊരു നൊമ്പരമായി. ഇപ്പോഴൊന്നും ചെയ്യാതിരിക്കുന്ന ഇതല്ല ശ്രീലക്ഷ്മി, എന്റെ സ്വപ്നത്തിനായി ഞാൻ പോരാടണം എന്ന് പിന്നെയും മനസ്സു പറയാൻ തുടങ്ങി. ഈ അവസ്ഥയിൽനിന്ന് ഞാന്‍ തിരിച്ചു വന്നാൽ അത് എന്നെപ്പോലെയുള്ള പലർക്കും ഒരു പ്രചോദനമാകുമെന്ന് കരുതി. അങ്ങനെ ഞാൻ വീണ്ടും ചിലങ്ക കെട്ടി. 

ശരീരഭാരം കുറയ്ക്കാനും വീണ്ടും വേദികളിൽ നൃത്തം ചെയ്യാമെന്നും ചിന്തിച്ചപ്പോഴാണ് മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയെ പറ്റി കേൾക്കുന്നത്. തിരിച്ചു വരവിൽ അതൊരു വലിയ വേദിയാകുമെന്ന് ചിന്തിച്ചു. അന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത മത്സരത്തിൽ മികച്ച 25 പേരിലെത്താൻ സാധിച്ചു. ആ വേദിയിൽ കൂടുതൽ മുന്നോട്ടു പോകാൻ സാധിച്ചില്ലെങ്കിലും അതെന്റെ ചവിട്ടുപടിയായിരുന്നു. ഭരതനാട്യം നർത്തകിയായ ഞാൻ എന്റെ നൃത്തജീവിതം അവിടെ നിന്നാണ് വീണ്ടും തുടങ്ങിയത്’. 

∙ നൃത്തം ജീവതമായി 

റിയാലിറ്റി ഷോ തന്ന ആത്മവിശ്വാസത്തിൽ വീണ്ടും വേദികളിലെത്തിയ ശ്രീലക്ഷ്മി അതിനിടയിൽ ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടി. പല വേദികളിലും വീണ്ടും നര്‍ത്തകിയായി ആടി. കൂടുതലായി നൃത്തം പഠിച്ചു. എന്നാല്‍ കാലിന്റെ പ്രശ്നം ഇന്നും ശ്രീലക്ഷ്മിക്കൊരു വെല്ലുവിളിയാണ്. അതുകൊണ്ട് മറ്റു പലരും ചെയ്യുന്നതുപോലെ നൃത്തം ചെയ്യാൻ കഴിയില്ല.

ശ്രീലക്ഷ്മി ശങ്കർ മിസിസ് കേരള റണ്ണറപ് കിരീടവുമായി (Photo Arranged)

മിക്കവരും ഭരതനാട്യത്തിൽ ജതികൾക്കും അടവുകള്‍ക്കും പ്രാധാന്യം നൽകിയപ്പോൾ അഭിനയത്തിലൂടെയും ചെറിയ ചലനങ്ങളിലൂടെയും ശ്രീലക്ഷ്മി നൃത്തം ചെയ്തു. നൃത്തത്തിൽ സ്വന്തം ശൈലി രൂപപ്പെടുത്തിയെടുത്താണ് ശ്രീലക്ഷ്മി വേദികളിൽ നിറഞ്ഞാടിയത്. നൃത്തത്തിനോടൊപ്പം തന്നെ കോവിഡ് കാലത്ത് മിസിസ് കേരള മത്സരത്തിൽ പങ്കെടുത്ത് റണ്ണറപ്പാവാനും ശ്രീലക്ഷ്മിക്ക് സാധിച്ചു. 

അപ്പോഴും ഒരു സങ്കടം ബാക്കിയുണ്ട്. കഥകളി ഭാഗവതരായ മുത്തച്ഛന് വേണ്ടി കഥകളി വേദിയിൽ അവതരിപ്പിക്കാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്നെങ്കിലും കാലിന് ബലക്കുറവുള്ളതു കൊണ്ട് അതിന് ഇതുവരെയും സാധിച്ചിട്ടില്ല. എറണാകുളം ഇരുമ്പനം സ്വദേശിയായ ശ്രീലക്ഷ്മി ഭർത്താവ് ഹരി എം. ആറിനും മക്കളായ ലക്ഷ്മണ്‍, ഹരിപ്രിയ എന്നിവർക്കൊപ്പമാണ് താമസം. നിലവിൽ തൃപ്പൂണിത്തതുറ ചോയ്‌സ് സ്കൂളിൽ നൃത്താധ്യാപികയാണ്. ഭിന്നശേഷിക്കാരായ കുട്ടികളെ നൃത്തം പഠിപ്പിക്കണമെന്നതാണ് ഇനിയുള്ള വലിയ ആഗ്രഹം. അവരിൽ നൃത്തത്തിലൂടെ ആത്മവിശ്വാസം വർധിപ്പിക്കാനും.

‘‘നൃത്തം എന്റെ ലോകമാണ്. ഞാൻ കഴിക്കുന്നതും ജീവിക്കുന്നതുമെല്ലാം ‍നൃത്തത്തിന് വേണ്ടിയാണ്. നൃത്തമില്ലാത്തപ്പോൾ ഞാൻ ശൂന്യമാണ്. പലപ്പോഴും നൃത്തം ചെയ്യുമ്പോൾ എനിക്ക് കാലിന് വേദനയുണ്ട്. പക്ഷേ, നൃത്തം അതെല്ലാം മാറ്റും. എന്റെ മരുന്നാണ് നൃത്തം. നൃത്തമില്ലാതെ ഞാനില്ല’’. ചെറു പുഞ്ചിരിയോടെ ശ്രീലക്ഷ്മി പറഞ്ഞു നിർത്തി.

English Summary:

The Inspirational Life of Sreelakshmi Shankar: From Bedridden to a Well-Known Dancer