അന്ന് കോവിഡ് വാക്സീൻ എടുത്തത് കുഴപ്പമാകുമോ? പാർശ്വ ഫലങ്ങൾ ഉണ്ടെന്ന് മരുന്നു കമ്പനി! ഇനി ആശങ്ക വേണ്ട
‘കോവിഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകാം’. കോവിഷീൽഡ് വാക്സീൻ നിർമാതാക്കളായ ഫാർമസ്യൂട്ടിക്കൽ കമ്പനി അസ്ട്രാസെനക യുകെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് പാർശ്വ ഫലങ്ങൾ സംബന്ധിച്ച ഈ വെളിപ്പെടുത്തൽ. ചില സാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കാമെന്നും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയാമെന്നുമാണ് പ്രസ്തുത ഫാർമ കമ്പനിയുടെ റിപ്പോർട്ട്. കോവിഡ് വ്യാപനസമയത്ത് രണ്ടു ഡോസ് കോവീഷീൽഡ് വാക്സീൻ എടുത്തവരാണ് കേരളത്തിലെയും ഭൂരിപക്ഷം പേരും. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഇതു സംബന്ധിച്ച സംശയങ്ങൾ സമൂഹത്തിൽനിന്ന് മാറിയിട്ടില്ലെന്നതാണ് സത്യം. കോവിഡിന് ശേഷം പലർക്കും പലതരം അസുഖങ്ങളും രോഗലക്ഷണങ്ങളും വന്നതോടെ കോവിഡിന്റെ അനന്തര ഫലങ്ങളും വാക്സീന്റെ പാർശ്വഫലങ്ങളും സംബന്ധിച്ച് ആശങ്കകളും അഭ്യൂഹങ്ങളും ഉയര്‍ന്നു. അതിനിടെയാണ് അസ്ട്രാസെനകയുടെ വെളിപ്പെടുത്തൽ. കോവിഡ് സംബന്ധിച്ച ഇത്തരം ആശങ്കകൾ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് മനോരമ ഓൺലൈൻ കേരള ആരോഗ്യ സർവകലാശാലയുടെ സഹായത്തോടെ അവസരം ഒരുക്കിയത്. മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ കമന്റ് ബോക്സിൽ സംശയങ്ങൾ രേഖപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് ഇതുവരെ നൂറോളം പേർ തങ്ങളുടെ പ്രശ്നങ്ങളും സംശയങ്ങളും അറിയിച്ചിരുന്നു. ഈ ചോദ്യങ്ങളിൽ പൊതു സ്വഭാവം ഉള്ളവ ഒഴിവാക്കി തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ആരോഗ്യ സർവകലാശാല പബ്ലിക് ഹെൽത്ത് വിഭാഗം മേധാവി ഡോ. രാജ്മോഹന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം നൽകിയ മറുപടികളാണ് ഇനി. ‘‘കോവിഡ് വാക്സീൻ നൽകിയത് മൂലമാണ് കോവിഡിൽനിന്ന് അനേകം പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകളോ വാക്സീനുകളോ ഇല്ല. വളരെ ഗൗരവമേറിയ ഒരു രോഗബാധാ സാഹചര്യത്തിൽ വളരെ പാർശ്വഫലം കുറഞ്ഞും അതേസമയം രോഗങ്ങൾക്കെതിരെ മികച്ച ഫലം നൽകുന്നതുമായ വാക്സീനുകളാണ് ഗവേഷണത്തിലൂടെ കണ്ടെത്തുന്നത്.

‘കോവിഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകാം’. കോവിഷീൽഡ് വാക്സീൻ നിർമാതാക്കളായ ഫാർമസ്യൂട്ടിക്കൽ കമ്പനി അസ്ട്രാസെനക യുകെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് പാർശ്വ ഫലങ്ങൾ സംബന്ധിച്ച ഈ വെളിപ്പെടുത്തൽ. ചില സാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കാമെന്നും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയാമെന്നുമാണ് പ്രസ്തുത ഫാർമ കമ്പനിയുടെ റിപ്പോർട്ട്. കോവിഡ് വ്യാപനസമയത്ത് രണ്ടു ഡോസ് കോവീഷീൽഡ് വാക്സീൻ എടുത്തവരാണ് കേരളത്തിലെയും ഭൂരിപക്ഷം പേരും. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഇതു സംബന്ധിച്ച സംശയങ്ങൾ സമൂഹത്തിൽനിന്ന് മാറിയിട്ടില്ലെന്നതാണ് സത്യം. കോവിഡിന് ശേഷം പലർക്കും പലതരം അസുഖങ്ങളും രോഗലക്ഷണങ്ങളും വന്നതോടെ കോവിഡിന്റെ അനന്തര ഫലങ്ങളും വാക്സീന്റെ പാർശ്വഫലങ്ങളും സംബന്ധിച്ച് ആശങ്കകളും അഭ്യൂഹങ്ങളും ഉയര്‍ന്നു. അതിനിടെയാണ് അസ്ട്രാസെനകയുടെ വെളിപ്പെടുത്തൽ.
കോവിഡ് സംബന്ധിച്ച ഇത്തരം ആശങ്കകൾ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് മനോരമ ഓൺലൈൻ കേരള ആരോഗ്യ സർവകലാശാലയുടെ സഹായത്തോടെ അവസരം ഒരുക്കിയത്. മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ കമന്റ് ബോക്സിൽ സംശയങ്ങൾ രേഖപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് ഇതുവരെ നൂറോളം പേർ തങ്ങളുടെ പ്രശ്നങ്ങളും സംശയങ്ങളും അറിയിച്ചിരുന്നു. ഈ ചോദ്യങ്ങളിൽ പൊതു സ്വഭാവം ഉള്ളവ ഒഴിവാക്കി തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ആരോഗ്യ സർവകലാശാല പബ്ലിക് ഹെൽത്ത് വിഭാഗം മേധാവി ഡോ. രാജ്മോഹന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം നൽകിയ മറുപടികളാണ് ഇനി.
‘‘കോവിഡ് വാക്സീൻ നൽകിയത് മൂലമാണ് കോവിഡിൽനിന്ന് അനേകം പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകളോ വാക്സീനുകളോ ഇല്ല. വളരെ ഗൗരവമേറിയ ഒരു രോഗബാധാ സാഹചര്യത്തിൽ വളരെ പാർശ്വഫലം കുറഞ്ഞും അതേസമയം രോഗങ്ങൾക്കെതിരെ മികച്ച ഫലം നൽകുന്നതുമായ വാക്സീനുകളാണ് ഗവേഷണത്തിലൂടെ കണ്ടെത്തുന്നത്. നിരവധി പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പാർശ്വഫലങ്ങൾ ഏറ്റവും കുറഞ്ഞ വാക്സീനാണ് ജനങ്ങൾക്ക് നൽകുന്നത്. പാർശ്വഫലങ്ങൾ കണ്ടെത്തിയാൽ തുടർ ഗവേഷണങ്ങളിൽ പുതിയവ കണ്ടെത്തും. കോവിഡ് വാക്സീൻ സംബന്ധിച്ചും ഇതേ പാതയിലാണ് വൈദ്യശാസ്ത്രം മുന്നേറുന്നത്’’. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ വാക്കുകൾ. വാക്സീന്റെ പാർശ്വഫലങ്ങളും കോവിഡാനന്തര രോഗങ്ങളും സംബന്ധിച്ച സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കാം.
? കോവിഡ് വാക്സീൻ എടുത്തവർക്ക് ഹൃദ്രോഗം, കാൽവേദന, തളർച്ച പോലുള്ള പാർശ്വഫലങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ടോ? ഏതെങ്കിലും ബോർഡ് / സ്ഥാപനം അത്തരം ശാസ്ത്രീയ പഠനമോ സർവേയോ നടത്തുന്നുണ്ടോ? ഈ കാലയളവിൽ സംഭവിക്കുന്ന, അപ്രതീക്ഷിതമായ ഹൃദയാഘാത മരണക്കേസുകൾക്ക് പിന്നിൽ കോവിഡ് വാക്‌സീൻ കാരണമാണെന്ന് ഒരു പൊതു അഭിപ്രായമുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തരത്തിലുള്ള നിരവധി മരണവാർത്തകൾ പതിവായി കേൾക്കുന്നു! ഈ സംഭവങ്ങൾക്ക് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ?
∙ പഠനങ്ങൾ കേരളത്തിൽ നടക്കുന്നതായി അറിവില്ല. ഇന്ത്യയിൽ കൊടുത്ത വാക്സീനുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ തുലോം കുറവാണ്
? 2020 മേയിൽ കോവിഡ് പിടിപെട്ടു. കോവിഷീൽഡിന്റെ രണ്ട് ഡോസും എടുത്തു. കോവിഡിന് മുൻപും ശേഷവും 5 കിലോമീറ്റർ നടക്കാൻ സമയം കണ്ടെത്തുന്നുണ്ട്. 2023 ജനുവരിയിൽ ഹൃദയാഘാതം വന്നു. ഇത് വാക്സിനേഷൻ പാർശ്വഫലമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ശരിയായിരിക്കുമോ: അനിൽകുമാർ
∙ അനുമാനം ശരിയാകണമെന്നില്ല കേരളത്തിൽ പഠനങ്ങൾ ആവശ്യമാണ്.
? 2020ൽ കോവിഡ് പിടിപെട്ടു. ചിലപ്പോൾ ഉറങ്ങുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ഇതുമൂലം പെട്ടെന്ന് ഉണരുകയും ചെയ്യും. ബൂസ്റ്റർ ഉൾപ്പെടെയുള്ള കോവിഷീൽഡ് എടുത്തിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം എന്താണ്: വിവേക് എൻ.എസ്.
∙ കോവിഡിന്റെ അനന്തരഫലങ്ങളായി കണ്ടുകൂടാതെയില്ല. പരിശോധനയ്ക്ക് വേണ്ടി നെഞ്ചു രോഗ വിദഗ്ധന്റെ അഭിപ്രായം തേടുന്നത് നല്ലതാണ്.
? ഞാൻ രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സീൻ എടുത്തിട്ടുണ്ട്. ഇതിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകുമോ: കോശി പി.ഒ
∙ നിർണയകമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തത് കുറവാണ്.
? കോവിഡ് വന്നു വാക്‌സീൻ എടുത്തു, അതിനു ശേഷം നേരത്തേക്കാളും ക്ഷീണം, കിതപ്പ്, നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നുണ്ട്: ലിജോ ജോയ്
∙ മാനസികമായ തോന്നൽ മാത്രമാകാം. വാക്സീനുകളുടെ പാർശ്വഫലമായി നെഞ്ചെരിച്ചിൽ പറയുന്നില്ല.
? എനിക്ക് 2021 ജൂലൈയിൽ കോവിഡ് വന്നു. ഇതിനു ശേഷം ഗന്ധശേഷിയിൽ മാറ്റംവന്നു. പലപ്പോഴും ചപ്പുചവറുകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഗന്ധമാണ് അനുഭവപ്പെടുന്നത്. ശ്വാസകോശങ്ങൾക്ക് എന്തെങ്കിലും പ്രശ്നം സംഭവിച്ചതിനാലാണോ ഇങ്ങനെ അനുഭവപ്പെടുന്നത്? ഇതോടൊപ്പം ചിലപ്പോൾ തലകറക്കവും അനുഭവപ്പെടുന്നു, വായ്പുണ്ണിന്റെ പ്രശ്നങ്ങളുമുണ്ട്: ബിന്ദു അശോക്
∙ കോവിഡുമായി അനുബന്ധിച്ച് ഗന്ധം നഷ്ടപ്പെടുന്ന അനോസ്മിയ എന്ന അവസ്ഥ സാധാരണയായി കാണാറുണ്ട് കാലാന്തരത്തിൽ മാറിക്കൊണ്ടിരിക്കുന്നതുകൊണ്ട് മറ്റ് ചികിത്സകൾ വേണ്ടതില്ല.
? 2023 മാര്‍ച്ചിലാണ് കോവിഡ് വന്നത്. അതിനു ശേഷം പല്ലുവേദന വരികയും പല്ല് നീക്കം ചെയ്യേണ്ടതായും വന്നു. മാസങ്ങൾക്കുള്ളിൽ മറ്റൊരു പല്ലും നീക്കം ചെയ്യേണ്ടി വന്നു. ചിപ്സ് പോലെയുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ പല്ലിന് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. 50 വയസ്സായി. എന്താണ് ഇതിന് കാരണം: ജേക്കബ്
∙ ദന്താരോഗ്യവും കോവിഡുമായി ബന്ധമില്ല.
? എനിക്ക് 51 വയസ്സുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഹൃദയാഘാതം വന്നു. ബിപി, ഷുഗർ, കൊളസ്ട്രോൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഏഴ് മാസം മുൻപ് എലിപ്പനി പിടിപെട്ടിരുന്നു. അന്നത്തെ പരിശോധനയിൽ ഹാർട്ട് പംപിങ് കുറവെന്ന് കണ്ടു. മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. 2020 ഓഗസ്റ്റിൽ കോവിഡ് പിടിപെട്ടു. 20 വർഷം പ്രവാസി ആയിരുന്നു. അക്കാലയളവിൽ എല്ലാ വർഷവും പ്രത്യേക ആരോഗ്യ പരിശോധന (വീസയ്ക്ക് വേണ്ടിയുള്ളത് കൂടാതെ) വർഷത്തിൽ രണ്ടു തവണയെങ്കിലും ചെയ്തിരുന്നു. എനിക്ക് യാതൊരു ആരോഗ്യ പ്രശ്നവും ഇല്ലാതെ ഹൃദയാഘാതം വന്നത് എന്തുകൊണ്ടാവും: രഞ്ജിത് കുമാർ
∙ കോവിഡുമായി ബന്ധമില്ലെന്ന് അനുമാനിക്കാം. ഹൃദ്രോഗ വിദഗ്ധനെ കണ്ട് അഭിപ്രായം തേടുന്നത് നല്ലതാണ്.
? ഒരിക്കലെങ്കിലും കോവിഡ് വന്നിട്ടുണ്ടോ എന്നറിയാൻ ടെസ്റ്റ് ഉണ്ടോ?
∙ നിലവിൽ ഇതു കണ്ടെത്തുന്നതിനുള്ള ആന്റിബോഡി ടെസ്റ്റുകൾ ഫലപ്രദമല്ല.
? കോവിഡ് ബാധിച്ച് ഒരാഴ്‌ചയ്‌ക്ക് ശേഷം പേശികൾ വലിഞ്ഞുമുറുകുന്നു. കൂടാതെ വിരലുകളിൽ മരവിപ്പും. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഞാൻ മൂന്ന് മൊഡേണ വാക്സീൻ ഷോട്ടുകൾ എടുത്തിട്ടുണ്ട്. ഇത് കാരണം നാഡീവ്യവസ്ഥയിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ: വൈശാഖ് നാരായണൻ
∙ നിലനിൽക്കുന്ന പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ല. മരവിപ്പ് തുടരുന്നു എങ്കിൽ ന്യൂറോളജിസ്റ്റിനെ കാണുക.
? എനിക്ക് 58 വയസ്സായി, 22 വർഷത്തോളം പഴക്കമുള്ള പ്രമേഹം ഉണ്ട്. എനിക്ക് ഇതുവരെ കോവിഡ് വന്നിട്ടില്ല. 2021 ജൂലൈ 25ന് ആദ്യത്തെ കോവിഡ് വാക്സീൻ സ്പുട്നിക്ക് എടുത്തു. 2021 സെപ്റ്റംബർ 29ന് രണ്ടാമത്തെ ഡോസ് അസ്ട്രാസെനക വാക്സീൻ എടുത്തു. 2022 ജനുവരി 20ന് മൂന്നാമത്തെ ഡോസ് ഫൈസർ കോവിഡ് വാക്സീൻ എടുത്തു. ഇതുവരെ എനിക്ക് ഒരു കുഴപ്പവുമില്ല. ഭാവിയിൽ എനിക്ക് എന്തെങ്കിലും കുഴപ്പം വരാനുള്ള സാധ്യത ഉണ്ടോ?
∙ ഇല്ല താങ്കളുടേത് അകാരണമായ ആശങ്ക മാത്രമാണ്.
? നിരവധി യുവാക്കൾക്ക് ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടാൻ കാരണം കോവിഡ് നാഡീവ്യവസ്ഥയെ ബാധിക്കുന്നത് കാരണമാണോ: ലിസ്സി ആന്റോ
∙ ഇതിനു ശാസ്ത്രീയമായ അടിത്തറയില്ല.
? കോവിഡ് ബാധിച്ചവർക്ക് ശരീരത്തിൽ എന്തെങ്കിലും ശാരീര ശാസ്ത്രപരമായോ അല്ലെങ്കിൽ ജൈവപരമായോ മാറ്റങ്ങൾ വരുന്നുണ്ടോ: പീറ്റർ ദേവസ്സി
∙ തീർച്ചയായും ഉണ്ടാവില്ല.
? കോവിഡ് വൈറസ് ഒരാളുടെ ഹൃദയ വാൽവുകൾക്ക് കേടുപാടുകൾ സൃഷ്ടിക്കുന്നു, അത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു, ശരീരത്തിലെ എല്ലാ അവയവങ്ങളെയും കോവിഡ് ബാധിക്കുന്നു– ഈ റിപ്പോർട്ട് ശരിയാണോ: ശ്രീകുമാർ
∙ പൂർണമായും ശരിയല്ല.
? കോവിഡ് വാക്‌സിനേഷൻ ആദ്യ ഡോസ് എടുത്തപ്പോൾതന്നെ ഡ്രൈ സ്കിൻ അലർജി പോലെ തോന്നി. 30 ദിവസം കഴിഞ്ഞ് മാറി. രണ്ടാമത്തെ ഡോസ് എടുത്തപ്പോഴും അതേ ലക്ഷണങ്ങൾ കണ്ടു. അടുത്ത ദിവസംതന്നെ തളർച്ച, നെഞ്ചിനുള്ളിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അടുത്ത ദിവസം ആശുപത്രിയിൽ ചെന്നപ്പോൾ തലേന്ന് ഹൃദയാഘാതം വന്ന് ഗുരുതരം ആണ് എന്ന് പറഞ്ഞു. അഡ്മിറ്റ് ആയി ആദ്യം ആൻജിയോഗ്രാം ചെയ്തപ്പോൾ മൂന്നു ബ്ലോക്ക് കണ്ടെത്തി. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾതന്നെ വീണ്ടും ഹാർട്ട് ബീറ്റ് കുറഞ്ഞ് പേസ് മേക്കർ വയ്‌ക്കേണ്ടി വന്നു. അത് കഴിഞ്ഞു വീണ്ടും പരിശോധിച്ചപ്പോൾ മൂന്ന് ദിവസത്തിനുള്ളിൽ എട്ട് ബ്ലോക്ക് കൂടി കണ്ടു. അവസാനം ബൈപാസ് ചെയ്യേണ്ടിവന്നു. സ്ഥിരമായി വ്യായാമം ചെയ്തിരുന്നു. എനിക്ക് എങ്ങനെ ഇത് വന്നുവെന്ന് ചോദിച്ചപ്പോൾ ഡോക്ടർമാർക്ക് പോലും മറുപടി ഇല്ല: ദീപു പുരുഷോത്തമൻ
∙ ഒരു വ്യക്തിയുടെ അനുഭവത്തെ മാത്രം ആശ്രയിച്ച് നിഗമനത്തിൽ എത്താൻ പ്രയാസമാണ്. പഠനം വേണം.
? കോവിഡ് മൂന്നാം തരംഗത്തിന്റെ സമയത്ത് മൈൽഡ് കോവിഡ് വന്നു. മുൻപ് മഞ്ഞുകാലത്ത് നെഞ്ചത്ത് ഇൻഫക്‌ഷൻ വന്നു ചുമ വന്നാൽ മൂന്നു ടാബ്‌ലറ്റും ഒരു കഫ് സിറപ്പും കഴിച്ചാൽ ഭേദമാകുമായിരുന്നു. ഇപ്പോൾ ആ അവസ്ഥയിൽ ഫുൾ കോഴ്സ് മരുന്ന് കഴിച്ചാലും ഒരു മാസമെങ്കിലും കഴിയാതെ ചുമ മാറുന്നില്ല, എന്തായിരിക്കും കാരണം: ബോധിസത്വൻ
∙ പോസ്റ്റ് കോവിഡ് അസുഖങ്ങൾ ആകാൻ സാധ്യതയുണ്ട്. നെഞ്ചു രോഗ വിദഗ്ധനെ കാണുക.
? കോവിഡ് പോസ്റ്റ് ഹെൽത്ത് പ്രോട്ടോക്കോളുകൾ എന്തെങ്കിലും വികസിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, ഇത് പരിശോധിക്കുന്നതിനും കോവിഡിന് ശേഷമുള്ള പ്രശ്‌നങ്ങൾക്ക് സജീവമായ പരിഹാരം നൽകുന്നതിനും സംസ്ഥാനത്തുടനീളമുള്ള ചില വിദഗ്‌ധ പാനലുകൾ സ്ഥാപിക്കാമോ? സമഗ്രമായ വാർഷിക ആരോഗ്യ പരിശോധനയിൽ ഇൻഷുറൻസ് കമ്പനികളുമായി ബന്ധം സ്ഥാപിക്കാമോ: സുധീഷ്
∙ ഇതിന് സർക്കാർ തലത്തിൽ ഉത്തരം നൽകേണ്ടതാണ്. ആരോഗ്യ സർവകലാശാലയുടെ പരിധിക്ക് മുകളിലാണ്
? എനിക്ക് കോവിഡ് വന്നിട്ടില്ല. പക്ഷേ കോവിഡ് കാലത്തിനു ശേഷം രാത്രി ശ്വാസംമുട്ടൽ പ്രശ്നമുണ്ട്. അലർജി ഗുളിക കഴിച്ചാൽ ശ്വാസം മുട്ടൽ പ്രശനം ഇല്ല. എന്താണ് ഇതിനു കാരണം? മുൻപ് ഐറോകോർട് റോട്ടോക്യാപ് ടാബ്‌ലറ്റ് ഉപയോഗിച്ചിരുന്നു. അപ്പോൾ ബിപി കൂടുന്ന പ്രശനം ഉണ്ടായിരുന്നു: ആർ. മനോജ് പ്രഭു
∙ ആസ്മയാകാൻ സാധ്യതയുണ്ട്. ചികിത്സ തേടണം.
? കോവിഡ് ബാധിച്ചതിനെ തുടർന്ന് ഭാര്യയ്ക്ക് ശ്വാസതടസ്സം പതിവാണ്. ചില രാത്രികളിൽ ശ്വാസതടസ്സം മൂലം ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരും. വളരെ കുറച്ച് ദൂരം നടന്നാൽ പോലും തളർന്നുപോകും. കോവിഡ് അണുബാധയെത്തുടർന്ന് ഡി ഡൈമർ ടെസ്റ്റ് നടത്തിയിരുന്നു. അപ്പോൾ ഫലം ശരിയായിരുന്നു. എന്തായിരിക്കാം ഈ ആരോഗ്യപ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ: അലേഷ് എബ്രഹാം.
∙ ശ്വാസ തടസ്സം പോസ്റ്റ് കോവിഡ് പ്രശ്നം മാത്രമാകണമെന്നില്ല, ഒരു ശ്വാസകോശ ചികിത്സകനെ കാണുക.
? ഞാൻ 55 വയസ്സുള്ള ആളാണ്. എനിക്ക് നേരത്തേ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കോവിഡ് വന്നതിന് ശേഷം തുടർച്ചയായി അസുഖം വരുന്നു, പ്രധാനമായും വൈറൽ അണുബാധകൾ. ന്യുമോണിയ പോലും വന്നു. എന്തായിരിക്കും കാരണം.
∙ കോവിഡാനന്തരം പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന പോസ്റ്റ് കോവിഡ് ഇമ്യൂൺ ഡിസ്റപ്ഷൻ ആകാം കാരണം. രോഗം വരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് പ്രാഥമികമായി വേണ്ടത്.
? ന്യൂമോണിയയ്ക്കും ഫ്ലൂവിനും വാക്സീൻ കുത്തിവയ്പ് എടുക്കാൻ ഡോക്ടർ ഉപദേശിക്കുന്നു. കോവിഡ് വാക്സിനേഷനും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നു തോന്നുന്നു. നിർമാതാക്കളും സർക്കാരും മറച്ചുവയ്ക്കുന്ന കോവിഡ് വാക്‌സീന്റെ പാർശ്വഫലങ്ങൾ കാരണമാണോ ഇത്: സിബി ആറ്റുപുറം.
∙ വാക്സീന്റെ പാർശ്വഫലങ്ങളെപ്പറ്റി പഠിക്കുക. ദയവായി ശാസ്ത്രീയമായ പഠനങ്ങളെ ആശ്രയിക്കുക. ആധികാരികത ഇല്ലാത്ത വിവരസ്രോതസ്സുകൾ അവഗണിക്കുക.