കഥ ഇനി എഐ പറയും, ക്ലാസിക്കുകൾക്ക് കഷ്ടകാലം; ഗ്രാഫിക്കുകളും കോമിക്കുകളും വിപണിയിലെ താരങ്ങൾ
ആദ്യമായി വായിച്ച പുസ്തകമേതാണെന്ന് ഓർമ്മയുണ്ടോ? കുട്ടിക്കഥകളും വർണ്ണചിത്രങ്ങളും നിറഞ്ഞ ഏതോ ബാലസാഹിത്യമാകും മിക്കവരുടെയും ആദ്യ വായനാനുഭവം. വായിച്ചു കേൾക്കുന്നതിൽനിന്ന് സ്വയം വായിക്കുന്നതിലേക്ക് നാം മാറുമ്പോൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടെ സ്വഭാവവും മാറുന്നു. പുത്തൻ താളുകളുടെ ഗന്ധവും സാഹസികതയുടെയും ഭാവനയുടെയും ഒത്തുചേരലും ഈ ബാല്യകാലവായനയെ മനോഹരമാക്കാറാണ് പതിവ്. ജീവിതകാലം മുഴുവൻ മനസ്സിലിടം നേടാൻ പോന്ന കഥകൾ സൃഷ്ടിക്കുന്ന ബാലസാഹിത്യവിഭാഗം നിരന്തര മാറ്റത്തിന് വിധേയമാണ്. ഊർജ്ജസ്വലമായ യുവ മനസ്സുകളെ പിടിച്ചിരുത്തുവാന്‍ കാലഹരണപ്പെട്ട സ്റ്റീരിയോടൈപ്പുകളെ മറികടന്നേ മതിയാകൂ എന്ന തിരിച്ചറിവ് കുട്ടികള്‍ക്കായിട്ടുള്ള പുസ്തകങ്ങൾ രചിക്കുന്നതിലും അവതരിപ്പിക്കുന്നതിലും വലിയ മാറ്റത്തിന് കാരണമായി. സാങ്കേതികവിദ്യ വിപ്ലവം സൃഷ്ടിക്കുന്ന ലോകത്തിൽ പുതുമ ഒരു അനുവാര്യതയായി തീർന്നു.
ആദ്യമായി വായിച്ച പുസ്തകമേതാണെന്ന് ഓർമ്മയുണ്ടോ? കുട്ടിക്കഥകളും വർണ്ണചിത്രങ്ങളും നിറഞ്ഞ ഏതോ ബാലസാഹിത്യമാകും മിക്കവരുടെയും ആദ്യ വായനാനുഭവം. വായിച്ചു കേൾക്കുന്നതിൽനിന്ന് സ്വയം വായിക്കുന്നതിലേക്ക് നാം മാറുമ്പോൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടെ സ്വഭാവവും മാറുന്നു. പുത്തൻ താളുകളുടെ ഗന്ധവും സാഹസികതയുടെയും ഭാവനയുടെയും ഒത്തുചേരലും ഈ ബാല്യകാലവായനയെ മനോഹരമാക്കാറാണ് പതിവ്. ജീവിതകാലം മുഴുവൻ മനസ്സിലിടം നേടാൻ പോന്ന കഥകൾ സൃഷ്ടിക്കുന്ന ബാലസാഹിത്യവിഭാഗം നിരന്തര മാറ്റത്തിന് വിധേയമാണ്. ഊർജ്ജസ്വലമായ യുവ മനസ്സുകളെ പിടിച്ചിരുത്തുവാന്‍ കാലഹരണപ്പെട്ട സ്റ്റീരിയോടൈപ്പുകളെ മറികടന്നേ മതിയാകൂ എന്ന തിരിച്ചറിവ് കുട്ടികള്‍ക്കായിട്ടുള്ള പുസ്തകങ്ങൾ രചിക്കുന്നതിലും അവതരിപ്പിക്കുന്നതിലും വലിയ മാറ്റത്തിന് കാരണമായി. സാങ്കേതികവിദ്യ വിപ്ലവം സൃഷ്ടിക്കുന്ന ലോകത്തിൽ പുതുമ ഒരു അനുവാര്യതയായി തീർന്നു.
ആദ്യമായി വായിച്ച പുസ്തകമേതാണെന്ന് ഓർമ്മയുണ്ടോ? കുട്ടിക്കഥകളും വർണ്ണചിത്രങ്ങളും നിറഞ്ഞ ഏതോ ബാലസാഹിത്യമാകും മിക്കവരുടെയും ആദ്യ വായനാനുഭവം. വായിച്ചു കേൾക്കുന്നതിൽനിന്ന് സ്വയം വായിക്കുന്നതിലേക്ക് നാം മാറുമ്പോൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടെ സ്വഭാവവും മാറുന്നു. പുത്തൻ താളുകളുടെ ഗന്ധവും സാഹസികതയുടെയും ഭാവനയുടെയും ഒത്തുചേരലും ഈ ബാല്യകാലവായനയെ മനോഹരമാക്കാറാണ് പതിവ്. ജീവിതകാലം മുഴുവൻ മനസ്സിലിടം നേടാൻ പോന്ന കഥകൾ സൃഷ്ടിക്കുന്ന ബാലസാഹിത്യവിഭാഗം നിരന്തര മാറ്റത്തിന് വിധേയമാണ്. ഊർജ്ജസ്വലമായ യുവ മനസ്സുകളെ പിടിച്ചിരുത്തുവാന്‍ കാലഹരണപ്പെട്ട സ്റ്റീരിയോടൈപ്പുകളെ മറികടന്നേ മതിയാകൂ എന്ന തിരിച്ചറിവ് കുട്ടികള്‍ക്കായിട്ടുള്ള പുസ്തകങ്ങൾ രചിക്കുന്നതിലും അവതരിപ്പിക്കുന്നതിലും വലിയ മാറ്റത്തിന് കാരണമായി. സാങ്കേതികവിദ്യ വിപ്ലവം സൃഷ്ടിക്കുന്ന ലോകത്തിൽ പുതുമ ഒരു അനുവാര്യതയായി തീർന്നു.
ആദ്യമായി വായിച്ച പുസ്തകമേതാണെന്ന് ഓർമയുണ്ടോ? കുട്ടിക്കഥകളും വർണചിത്രങ്ങളും നിറഞ്ഞ ഏതോ ബാലസാഹിത്യമാകും മിക്കവരുടെയും ആദ്യ വായനാനുഭവം. വായിച്ചു കേൾക്കുന്നതിൽനിന്ന് സ്വയം വായിക്കുന്നതിലേക്ക് നാം മാറുമ്പോൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടെ സ്വഭാവവും മാറുന്നു. പുത്തൻ താളുകളുടെ ഗന്ധവും സാഹസികതയുടെയും ഭാവനയുടെയും ഒത്തുചേരലും ഈ ബാല്യകാലവായനയെ മനോഹരമാക്കാറാണ് പതിവ്. ജീവിതകാലം മുഴുവൻ മനസ്സിലിടം നേടാൻ പോന്ന കഥകൾ സൃഷ്ടിക്കുന്ന ബാലസാഹിത്യ വിഭാഗം നിരന്തര മാറ്റത്തിന് വിധേയമാണ്. ഊർജസ്വലമായ മനസ്സുകളെ പിടിച്ചിരുത്താൻ കാലഹരണപ്പെട്ട എഴുത്തുരീതികൾ മറികടന്നേ മതിയാകൂ എന്ന തിരിച്ചറിവ് കുട്ടികൾക്കായിട്ടുള്ള പുസ്തകങ്ങൾ രചിക്കുന്നതിലും അവതരിപ്പിക്കുന്നതിലും വലിയ മാറ്റത്തിന് കാരണമായി. സാങ്കേതികവിദ്യ വിപ്ലവം സൃഷ്ടിക്കുന്ന ലോകത്തിൽ പുതുമ ഒരു അനിവാര്യതയായി തീർന്നു.
∙ വായന തുടങ്ങുന്ന കാലം, ആരംഭിക്കാം ഇങ്ങനെ ?
അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങിയ കുഞ്ഞിന് മാതാപിതാക്കൾ പൊതുവേ തിരഞ്ഞെടുത്തു നൽകുക പ്രകൃതിയുമായി അടുത്തു നിൽക്കുന്ന കഥകളാണ്. മനുഷ്യജീവിതത്തിന്റെ സങ്കീർണതകൾ മനസ്സിലാകുന്ന പ്രായംവരെ ഇത്തരം സാങ്കൽപിക കഥകൾക്കാണ് സ്ഥാനം. ശരി തെറ്റുകൾ, സൗഹൃദം, കുടുംബ ബന്ധങ്ങൾ എന്നിങ്ങനെ വിഷയത്തിന്റെ തീവ്രത മെല്ലെ കൂടി വരുന്നു. ജനപ്രിയ കഥകളുടെ കാലഘട്ടമാണ് അടുത്തത്. ഹീറോയായി മാറുന്ന ഒരാളെ കേന്ദ്രീകരിക്കുന്ന കഥകൾ, വിനോദത്തിന്റെ രസച്ചരട് അഴിച്ചു വിടുന്നവയാണ്. ഈ പറഞ്ഞ എല്ലാ ഘട്ടങ്ങളിലും ചിത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. എഴുത്തുകാരെയും പുസ്തക പ്രസാധകരെയും സംബന്ധിച്ച് പുതുമകൾ പരീക്ഷിക്കാനുള്ള ഏറ്റവുമധികം അവസരങ്ങളും ഈ ഘട്ടങ്ങളിൽ തന്നെയാണ്.
ഗൗരവമേറിയതും യാഥാർഥ്യബോധമുള്ളതുമായ രചനകളിലേക്ക് 8 - 9 വയസ്സു മുതലാണ് പ്രവേശിക്കുക. മാതാപിതാക്കളോടൊപ്പം കുട്ടികളും പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ പ്രാപ്തരായത് കൊണ്ടുതന്നെ വ്യത്യസ്ത വിഷയങ്ങളിലേക്ക് കഥാതലം വളരുന്നത് കാണാം. 9 – 17 വയസ്സുവരെ വ്യക്തിപരവും വിദ്യാഭ്യാസപരവുമായ തിരഞ്ഞെടുപ്പുകളാണ് കൂടുതലായി നടക്കുക. അവതരണത്തിനൊപ്പം വിഷയമാണ് പ്രധാന മാനദണ്ഡം.
∙ ബാലസാഹിത്യ വായന നമ്മുടെ നാട്ടിൽ
സംസ്കാരത്തിലും ജീവിതരീതിയിലും ഉള്ള വ്യത്യാസം പാശ്ചാത്യലോകത്തിലെ ബാലസാഹിത്യ വായനയിലും കാണപ്പെടുന്നുണ്ട്. വളരെ ചെറിയ പ്രായം മുതൽ തന്നെ വായന ജീവിതശൈലിയുടെ ഭാഗമാക്കുന്ന സമൂഹം, ആ ശീലം പരമാവധി നിലനിർത്താൻ ശ്രമിക്കുന്നു. എന്നാൽ ഇന്ത്യയിൽ അക്ഷരം വായിച്ചു പഠിക്കുവാനും പിന്നീട് വിദ്യാഭ്യാസപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുവാനും വേണ്ടിയാണ് വായനയെ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നത്.
പലപ്പോഴും അധ്യാപകരുടെയോ മാതാപിതാക്കളുടെയോ സമ്മർദത്താൽ വായനയിൽ എത്തിപ്പെടുന്നവർ വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞാൽ അതിൽനിന്ന് അകന്നു പോകുന്നു. എന്നാൽ വായന വളരെ സ്വാഭാവികമായി വളർത്തിയെടുക്കേണ്ട ഒന്നാണെന്ന് തിരിച്ചറിവോടെ കുട്ടികളിൽ പുസ്തകങ്ങളിലേക്ക് അടുപ്പിച്ചാൽ അത് ദീർഘകാലത്തേക്ക് പ്രയോജനം ചെയ്യും. മാത്രമല്ല, വിദ്യാഭ്യാസ ആവശ്യത്തിനോ വ്യക്തി വികസനത്തിനോ മാത്രം പ്രാധാന്യം നൽകാതെ വ്യത്യസ്തമായ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചാൽ വൈവിധ്യമാർന്ന വായനാഭിരുചികളും വളർത്തിയെടുക്കാൻ സാധിക്കും.
പാശ്ചാത്യ ലോകത്തെ ബാലസാഹിത്യം കാലങ്ങളായി ഒട്ടേറെ മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമായിട്ടുണ്ട്. പുതിയ ശൈലികളും വിഷയങ്ങളും അവതരിപ്പിച്ച്, കാലാനുസൃതമായി യുവതലമുറയ്ക്ക് എന്താണോ വേണ്ടത് അത് നൽകാൻ ശ്രമിക്കുന്ന എഴുത്തുകാരും പ്രസാധകരും അവിടെയുണ്ട്. മുൻനിര എഴുത്തുകാർ എന്നറിയപ്പെടുന്ന ലോകപ്രസിദ്ധർക്ക് തുല്യമായ സ്ഥാനമാണ് ബാലസാഹിത്യ രചയിതാക്കൾക്ക് പാശ്ചാത്യ നാട്ടിൽ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ കാലത്തിലും പുതിയ എഴുത്തുകാർ ആ വിഭാഗത്തിൽ വന്നുകൊണ്ടിരിക്കുന്നു.
പക്ഷേ ഇന്ത്യയിൽ ഇന്നും ബാലസാഹിത്യം എന്നാൽ ധാർമിക കഥകളും പ്രകൃതിരമണീയ വിഷയങ്ങളും മാത്രം ഉൾക്കൊള്ളുന്ന ചിത്ര പുസ്തകങ്ങൾ എന്നതിൽ നിന്ന് വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. ആ കാരണം കൊണ്ട് തന്നെ സ്വീകാര്യതയുടെ അളവ് കുറഞ്ഞു വരും. മാത്രമല്ല എടുത്തു പറയത്തക്ക പ്രസിദ്ധിയോ വരുമാനമോ ബഹുമാനമോ പൊതുവേ ബാലസാഹിത്യ രചയിതാക്കൾക്ക് ലഭിക്കുന്നില്ല എന്നതും പരീക്ഷണങ്ങൾക്ക് ആരും തയാറല്ല എന്നതിന് കാരണമാണ്.
കുട്ടികൾക്കായുള്ള ടാബ്ലോയിഡുകൾ, ഗ്രാഫിക് നോവലുകൾ, കോമിക് പുസ്തകങ്ങൾ, ജേണലുകൾ, പസിലുകൾ, പുസ്തക സീരീസുകൾ എന്നിങ്ങനെ നിരവധി വിഭാഗങ്ങൾ പാശ്ചാത്യ ലോകത്തെ കുട്ടികൾക്കായി കാത്തിരിപ്പുണ്ട്. വർഷങ്ങൾക്കു മുൻപ് പാശ്ചാത്യലോകം പരീക്ഷിച്ചു കൈവിട്ട പല കാര്യങ്ങളും ഇന്ത്യയിൽ ഇന്ന് നടപ്പിലായി വരുന്നതേയുള്ളൂ. ആ കാരണം കൊണ്ട് തന്നെ ഇന്ത്യയിൽ ഏറ്റവും അധികം വിറ്റു പോകുന്നത് പാശ്ചാത്യലോകത്തു നിന്നുള്ള ബാലസാഹിത്യമാണ്. ഹാരി പോട്ടർ സീരീസ്, ടിൻ ടിൻ സീരീസ്, ലോകപ്രസിദ്ധ ഇംഗ്ലിഷ് കൃതികളുടെ സംക്ഷിപ്തങ്ങൾ എന്നിവയൊക്കെയാണ് ഇവിടെ കൂടുതൽ വിറ്റഴിയുന്നത്.
∙ ക്ലാസിക് കഥകൾ വായിക്കപ്പെടുന്നുണ്ടോ?
കാലത്തിന് സംഭവിച്ച മാറ്റങ്ങൾ പുതു തലമുറയിലെ കുട്ടികളുടെ അഭിരുചിയെയും ബാധിച്ചിട്ടുണ്ട്. ക്ലാസിക് കഥകളുടെ ഭാഗമായിരുന്ന ഗ്രാമീണ ജീവിതം, അജ്ഞാതദേശത്തു കൂടിയുള്ള യാത്ര, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങൾ ഇന്നത്തെ കുട്ടികൾക്ക് എത്രത്തോളം ആസ്വാദ്യകരമാണന്ന് സംശയമാണ്. പഴയകാല സാമൂഹിക പ്രശ്‌നങ്ങളുമായി ബന്ധമില്ലാത്ത ഒരു ബാല്യമാണ് എന്നതിനാൽ പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന പല ബുദ്ധിമുട്ടുകളും ഇന്നത്തെ കുട്ടികൾക്ക് പ്രധാനപ്പെട്ടതായി തോന്നണമെന്നില്ല.
ഗള്ളിവേഴ്‌സ് ട്രാവൽസ്, റോബിൻസൺ ക്രൂസോ തുടങ്ങിയവ മുതിർന്നവരും കുട്ടികളും വായിക്കാറുണ്ടെങ്കിലും പുതു തലമുറയുടെ ജീവിതത്തിന്റെ റിയലിസ്റ്റിക് പ്രദർശനം അതിലില്ലാത്തതിനാൽ പലപ്പോഴും അവ ഗൗരവ വായന ഇഷ്ടപ്പെടുന്നവരിലേക്ക് ഒതുങ്ങി പോകുന്നു. മാത്രമല്ല, സാങ്കേതികമികവുള്ള ലോകത്തിൽ പുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ ഭാവനയുടെ വിശാല ലോകമാണ് കുട്ടികൾ പ്രതീക്ഷിക്കുന്നത്. ഇപ്പോഴുള്ള ലോകത്തേക്കാൾ മികച്ചവയെ തിരയാനാണ് അവരുടെ ശ്രമം. മന്ത്രശക്തിയുള്ള മുത്തശ്ശിയുടെ കഥകളെക്കാൾ പുതു ഗ്രഹത്തിൽ താമസിക്കുന്ന ഫാൻസി ഹീറോയെയാണ് അവർ സ്വീകരിക്കുന്നത്.
സിനിമയിലൂടെയും വെബ് സീരീസിലൂടെയും ഗെയിമുകളിലൂടെയും പരിചിതരായ കഥാപാത്രങ്ങളുടെ കഥ വിശദമായി അറിയാൻ പുസ്തകം തേടി വരുന്ന കുട്ടികളും ഒട്ടേറെയാണ്. ബോക്സ് സെറ്റുകളിലായി വരുന്ന ഇത്തരം പുസ്തകങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. പുസ്തകങ്ങൾ സ്വയം വായിക്കാനും തിരഞ്ഞെടുക്കാനും പ്രായമായ കുട്ടികളാണ് ഇവയുടെ പ്രധാന ഉപഭോക്താക്കൾ.
∙ സ്വത്വം, പരിസ്ഥിതിവാദം, മാനസികാരോഗ്യം; മാറുന്ന വിഷയങ്ങൾ
സമൂഹത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുകയും വായനക്കാരുടെ ആവശ്യങ്ങളോടും താൽപര്യങ്ങളോടും പ്രതികരിക്കുകയും ചെയ്യുകയെന്നതാണ് സാഹിത്യത്തിന്റെ ദൗത്യം. അതുകൊണ്ടു തന്നെ സമകാലിക ബാലസാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു പ്രവണത പ്രമേയങ്ങളുടെയും ആഖ്യാനങ്ങളുടെയും വൈവിധ്യവൽക്കരണമാണ്. സൂക്ഷ്മമായ വിഷയങ്ങളുമായി ഇടപഴകാൻ ആഗ്രഹിക്കുന്ന കുട്ടികളെ മുന്നിൽ കണ്ട് ആധുനിക എഴുത്തുകാർ സ്വത്വം, പരിസ്ഥിതിവാദം, മാനസികാരോഗ്യം തുടങ്ങിയവയിലേക്ക് കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. വ്യത്യസ്ത വംശീയ, സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളെ ഉൾപ്പെടുത്തുന്നതിനൊപ്പം ശാരീരിക–മാനസിക സംഘർഷങ്ങളെയും വൈവിധ്യമാർന്ന കുടുംബഘടനകളെയും അവതരിപ്പിക്കുന്നു എന്നത് ബാലസാഹിത്യരംഗത്തെ വലിയ മാറ്റമാണ്.
നഗര ജീവിതത്തിന്റെ ഭാഗമായ കുട്ടികൾ ധാർമിക മൂല്യങ്ങളെക്കുറിച്ച് പറയുന്ന പുരാണകഥളെയോ പഞ്ചതന്ത്രകഥളെയോ അപേക്ഷിച്ച് മറ്റു കഥകളിലേക്ക് മാറി ചിന്തിക്കുന്നുണ്ട്. റസ്കിൻ ബോണ്ടിന്റെയും സുധാ മൂർത്തിയുടെയും കഥകൾ ഇഷ്ടപ്പെടുന്നതിനൊപ്പം ഇംഗ്ലിഷ് ത്രില്ലർ പുസ്തകങ്ങളും സെൽഫ് ഹെൽപ് പുസ്തകങ്ങളും യുവതലമുറ തിരഞ്ഞെടുക്കുന്നുണ്ട്.
∙ മൾട്ടി മീഡിയ, ഡിജിറ്റൽ സങ്കേതങ്ങൾ
കഥ വായിക്കുക മാത്രമല്ല, കാണുകയും കേൾക്കുകയും ചെയ്യാമെന്നതാണ് ആധുനിക ലോകത്തിന്റെ മികവ്. ഐപാഡ്, ടാബ്‌ലറ്റ്, സ്‌മാർട്ട്‌ഫോൺ, യുട്യൂബ് എന്നിവയിൽ പല രൂപങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാകുന്നു എന്നത് വായനയുടെ പുതിയ തലമാണ്. ഇ-ബുക്കുകൾ, ഓഡിയോ ബുക്കുകൾ, ഇന്ററാക്ടീവ് ആപ്പുകൾ, മൾട്ടിമീഡിയ സങ്കേതങ്ങൾ എന്നിങ്ങനെയുള്ള സ്രോതസ്സുകൾ പാശ്ചാത്യലോകം ഉപയോഗിച്ചു തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇന്ത്യയിൽ അവ വേരുറപ്പിച്ചിട്ട് ഒരു ദശാബ്ദം ആകുന്നതേയുളളൂ. ഇന്ത്യയിൽ കോവിഡ് കാലത്ത് ഡിജിറ്റൽ സങ്കേതങ്ങൾ വലിയ മുന്നേറ്റമാണ് നടത്തിയത്.
കിൻഡിൽ, ആപ്പിൾ ബുക്സ്, ഗൂഗിൾ പ്ലേ ബുക്സ് എന്നിവയെല്ലാം ഇഷ്‌ടാനുസരണം തലക്കെട്ടുകളോ വായനാതാൽപര്യങ്ങളോ അനുസരിച്ച് പുസ്തകങ്ങൾ തിരഞ്ഞടുക്കാൻ സാധിക്കുമ്പോൾ ഓഡിബിൾ, സ്‌പോട്ടിഫൈ പോലുള്ളവയുടെ സേവനങ്ങളിൽ വിനോദം മാത്രമല്ല വിദ്യാഭ്യാസ ഉള്ളടക്കവും വാഗ്ദാനം ചെയ്യുന്നുണ്ട്. പരമ്പരാഗത വായനയ്ക്ക് ഒരു ജനപ്രിയ ബദലായി ഉയർന്നുവന്ന ഓഡിയോ ബുക്കുകളും പോഡ്‌കാസ്റ്റുകളും സമയക്കുറവു മൂലമോ അന്ധത മൂലമോ വായന സാധ്യമാകാതിരുന്നവർക്ക് ആശ്വാസമായി.
എപ്പിക് പോലെയുള്ള ഇന്ററാക്ടീവ് ആപ്പുകളിൽ കഥപറച്ചിലിനെ ഗെയിമുകൾ, ഗ്രാഫിക്സുകൾ എന്നിവയ്ക്കൊപ്പം പരസ്പരസംവേദനം നടത്താനുള്ള സംവിധാനങ്ങളോടും സംയോജിപ്പിച്ചിട്ടുണ്ട്. അലാം പോലെ ഇഷ്ടാനുസരണം സമയം മുൻകൂട്ടി നിശ്ചയിച്ച് കേൾക്കാനുള്ള സൗകര്യവുമുണ്ട്. യുവ വായനക്കാരെ ആകർഷിക്കുകയും സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശബ്‌ദ ഇഫക്‌റ്റുകൾ, ആനിമേഷനുകൾ, സംവേദനാത്മക സവിശേഷതകൾ എന്നിവ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ആഴത്തിലുള്ള വായനാനുഭവങ്ങളാണ് അവ നൽകുക. മാത്രമല്ല പ്രിയപ്പെട്ട സിനിമ താരങ്ങൾ പുസ്തകങ്ങൾ വായിക്കുന്ന രീതിയിലും ആപ്പുകളുണ്ട്.
കഥപറച്ചിലിന്റെയും വായനാനുഭവങ്ങളുടെയും പരമ്പരാഗത ശൈലി തച്ചുടച്ചു കൊണ്ട് കടന്നുവന്ന മൾട്ടിമീഡിയ, ഡിജിറ്റൽ സങ്കേതങ്ങൾ വായനയിലെ സ്വകാര്യത, ഇഷ്ട സമയത്ത് വായിക്കാനുള്ള സൗകര്യം, വിലക്കുറവ്, സൂക്ഷിക്കാനുള്ള എളുപ്പം എന്നിവ വാഗ്ദാനം ചെയ്യുന്നു. ചിത്രരചന, അലങ്കാര ജോലികൾ അല്ലെങ്കിൽ യാത്രകൾ പോലുള്ള മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും കഥകൾ ആസ്വദിക്കാൻ കുട്ടികളെ അനുവദിക്കുന്ന മൾട്ടിമീഡിയ ഉറവിടങ്ങൾ വായനയോടുള്ള ഇഷ്ടം വളർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കുട്ടി വായനക്കാരുമായി ഇടപഴകാൻ നൂതനമായ വഴികൾ തുറക്കുന്ന ഈ ഡിജിറ്റൽ സങ്കേതങ്ങൾക്ക് വലിയ സാധ്യതകളുണ്ടെങ്കിലും, വ്യക്തി വിവരങ്ങളുടെ സ്വകാര്യത, വാണിജ്യവൽക്കരണം, ഗുണനിലവാര നിയന്ത്രണം എന്നിവയിൽ മാതാപിതാക്കളുടെ മേൽനോട്ടം ആവശ്യമാണ്.
∙ വായനയുടെ ഭാവിയെന്ത്?
യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിലും ഭാവന, സഹാനുഭൂതി, വിമർശനാത്മക ചിന്താശേഷി എന്നിവ വളർത്തുന്നതിലും ഒരു സുപ്രധാന പങ്ക് വായനയ്ക്കുണ്ട് എന്നതിൽ സംശയമില്ല. സമീപ വർഷങ്ങളിൽ ബാലസാഹിത്യത്തിന്റെ ഭൂപ്രകൃതി തുടർച്ചയായി വികസിച്ചുകൊണ്ടാണിരിക്കുന്നത്. എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സ്വാധീനം പരമ്പരാഗത വായനാനുഭവങ്ങളെ മറികടക്കാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ 15 വർഷത്തിനിടെ ഓഡിയോബുക്ക് പ്ലാറ്റ്‌ഫോമായ ഓഡിബിളിനായി തിരയുന്നവരുടെ എണ്ണത്തിൽ 306 ശതമാനത്തിന്റെ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പക്ഷേ ഓഡിയോബുക്കുകളെ മറികടക്കുന്നതാണ് ഇബുക്ക് വിൽപ്പന എന്നതാണ് സത്യം. കഴിഞ്ഞ പത്തു വർഷത്തിനിടെ കിൻഡിലിൽ അടക്കമുള്ള ഇ-ബുക്ക് വിൽപ്പനയുടെ ആകെ വരുമാനം 956 മില്യൺ ഡോളറിലധികമാണ്.
പ്രസിദ്ധീകരണ രംഗത്തെ സാങ്കേതിക വികാസങ്ങൾക്കൊപ്പം, ഡിജിറ്റൽ പുസ്തകങ്ങൾ സൃഷ്ടിക്കുന്നതും സമാരംഭിക്കുന്നതും എളുപ്പമായിക്കൊണ്ടിരിക്കുകയാണ്. ആമസോണിന്റെ അനുബന്ധ സ്ഥാപനമായ എസിഎക്സ്, ഇ–ബുക്ക് പോലെ ഒരു രചയിതാവിന്റെ ഓഡിയോ ഫയൽ അപ്ലോഡ് ചെയ്യുവാനും അത് ആമസോൺ, ഓഡിബിൾ, ആപ്പിൾ ഐബുക്കുകൾ എന്നിവയിൽ ലിസ്റ്റ് ചെയ്യുവാനും അവസരമൊരുക്കിട്ടുണ്ട്. പ്രസിദ്ധീകരിക്കുവാൻ ഒരു സ്ഥാപനത്തിന്റെ സഹായം ആവശ്യമില്ല എന്നത് പുസ്തകങ്ങളുടെ എണ്ണം വർദ്ധിക്കുവാൻ കാരണമാകും.
എഐ ആകും ഇനി പുസ്തകം വായിച്ചു നൽകുക. വോയ്സ് ആർട്ടിസ്റ്റുകൾ റെക്കോർഡ് ചെയ്ത പുസ്തകങ്ങളില്‍ വികാരപരമായ കൃത്യത ഉണ്ടായിരുന്നതു കൊണ്ടാണ് എഐക്ക് വലിയ പ്രചാരം ലഭിക്കാതിരുന്നത്. എന്നാൽ അതിന് പരിഹാരമായിക്കഴിഞ്ഞു. ഓഗേമെന്റഡ് റിയാലിറ്റി വഴി വായിക്കുന്നതും പല ക്ലൈമാക്സിൽ നിന്ന് ഇഷ്ടപ്പെട്ട ക്ലൈമാക്സ് തിരഞ്ഞെടുക്കാൻ സാധിക്കുന്നതും വായനയെ കുട്ടികളുടെ പ്രിയപ്പെട്ട ഹോബിയാക്കി മാറ്റും.
ഒരു പുസ്തകം ഒരേ സമയം പല ഭാഷയിൽ പുറത്തിങ്ങുന്ന രീതിയും ബാലസാഹിത്യത്തിൽ കാണാം. പ്രദേശിക ഭാഷകളിലെ കഥകൾക്ക് വിപണി കൂടുവാൻ ഇത് കാരണമാകും. കൂടാതെ ഒരു പ്രോജക്റ്റിൽ ഒന്നിലധികം രചയിതാക്കളെ സഹകരിപ്പിക്കാൻ അനുവദിക്കുന്ന പുസ്തകങ്ങളും വരും. മികച്ച എഴുത്തുകാർ ഒന്നിക്കുന്നു എന്നതിന്റെ ഫലമായി ഉയർന്ന നിലവാരമുള്ള പുസ്തകങ്ങൾ വായനക്കാർക്ക് ലഭിക്കും.
വിഷയങ്ങളിൽ ഗൗരവം കൂടുവാനാണ് സാധ്യത. സമൂഹത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വ്യാപകമാകുന്നതിനാൽ, ബാലസാഹിത്യങ്ങൾ മാനസികാരോഗ്യത്തിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഉത്കണ്ഠ, വിഷാദം, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയെ എളുപ്പത്തിൽ രീതിയിൽ അഭിസംബോധന ചെയ്യുന്ന പുസ്തകങ്ങൾ വർദ്ധിക്കും. പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതിനാൽ, കുട്ടികളുടെ പുസ്തകങ്ങൾ പരിസ്ഥിതി സൗഹൃദ ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും ഭൂമിയെ സംരക്ഷിക്കാൻ നടപടിയെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കഥകൾ ഉൾപ്പെടുത്തുകയും ചെയ്യും.
സമീപ വർഷങ്ങളിൽ ഗ്രാഫിക് നോവലുകൾ ജനപ്രീതി വർധിച്ചുവരികയാണ്. എല്ലാ പ്രായത്തിലുമുള്ള കുട്ടികളെ ആകർഷിക്കുന്ന തനതായതും ആകർഷകവുമായ കഥപറച്ചിൽ രീതി വലിയ രീതിയിൽ ആഘോഷിക്കപ്പെ ടുവാൻ സാധ്യതയുണ്ട്. വായനയെന്നത് ഇപ്പോൾ സ്പർശനത്തിന്റെ പ്രാധാന്യവും തിരിച്ചറിയുന്നുണ്ട്. പുറംചട്ടയിലും താളുകളിലെ അവതരണത്തിലും പരീക്ഷണങ്ങൾ നടത്തുന്ന പ്രവണത ഡിജിറ്റൽ ലോകത്ത് നിന്ന് അച്ചടിച്ച പുസ്തകങ്ങളിലേക്ക് വരുവാൻ പ്രേരിപ്പിക്കും.
∙ എങ്ങനെ തിരഞ്ഞെടുക്കാം?
കുട്ടിയുടെ വൈജ്ഞാനിക വികസനം, സാമൂഹിക-വൈകാരിക വളർച്ച എന്നിവയെ നേരിട്ട് ബാധിക്കുന്നു എന്നതിനാൽ കുട്ടികളുടെ സാഹിത്യം തിരഞ്ഞെടുക്കുകയെന്ന പ്രക്രിയ നിർണായകമായ ഒരു ശ്രമമാണ്. ഉചിതമായതും ആകർഷകവുമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ കുട്ടികളുടെ വായനാ ശീലങ്ങളും സാഹിത്യ അഭിരുചികളും രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾ നിർണായക പങ്ക് വഹിക്കുന്നു.
∙ തിരഞ്ഞെടുക്കാം പ്രായം നോക്കി
ബാലസാഹിത്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രാഥമികമായി പരിഗണിക്കേണ്ട ഒന്നാണ് ഉള്ളടക്കം പ്രായത്തിനും കുട്ടിയുടെ വികസനത്തിനും അനുയോജ്യമാണോ എന്ന് ഉറപ്പാക്കേണ്ടത്. ഭാഷയും വിഷയങ്ങളും ചിത്രീകരണങ്ങളും കുട്ടിയുടെ വൈജ്ഞാനികവും വൈകാരികവുമായ പക്വതയുമായി പൊരുത്തപ്പെടുന്നതാണോ എന്ന് മാതാപിതാക്കൾ പരിശോധിക്കണം. കൂടാതെ, ലൈബ്രറികൾ, അധ്യാപകർ, സാക്ഷരതാ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങൾ എന്നിവ നൽകുന്ന പ്രശസ്തമായ പ്രായാധിഷ്‌ഠിത വായനാ പട്ടികകൾ പരിശോധിക്കുന്നതും നല്ലതാണ്, ഇത് കുട്ടികളെ, അവരുടെ പ്രായത്തിനും വികാസത്തിൻ്റെ ഘട്ടത്തിനും അനുയോജ്യമായ പുസ്‌തകങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ മാതാപിതാക്കളെ സഹായിക്കും.
∙ വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ
സഹാനുഭൂതി, സാംസ്കാരിക അവബോധം, ഉൾക്കൊള്ളൽ എന്നിവ വളർത്തുന്നതിന് ബാലസാഹിത്യത്തിൽ വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും പ്രാതിനിധ്യവും ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വൈവിധ്യമാർന്ന വംശീയ, സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള നായകന്മാരെയും വ്യത്യസ്ത കഴിവുകൾ, കുടുംബ ഘടനകൾ, ഐഡന്റിറ്റികൾ എന്നിവയുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന പുസ്തകങ്ങൾ മാതാപിതാക്കൾ കണ്ടെത്തണം. പരിസ്ഥിതി സംരക്ഷണം, സാമൂഹിക നീതി, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങൾ പ്രായത്തിനനുസരിച്ച് കുട്ടികളെ പരിചയപ്പെടുത്തിയാൽ, അർത്ഥവത്തായ സംഭാഷണങ്ങൾക്ക് തുടക്കമിടാനും വിമർശനാത്മക ചിന്താശേഷി വളർത്താനും കഴിയും.
∙ ഒരു പുസ്തകം തിരഞ്ഞെടുക്കാൻ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക
വിസ്മയം ജനിപ്പിക്കുന്ന പുസ്‌തകങ്ങൾ മാത്രമല്ലാത്ത വ്യത്യസ്ത വിഷയങ്ങളിലേക്ക് കുട്ടിയുടെ ശ്രദ്ധ തിരിക്കുക. അതിലൂടെ കുട്ടികൾ വളരുംതോറും പ്രിയപ്പെട്ട വായനാമേഖല കണ്ടെത്തൻ പ്രാപ്തരാകും. വ്യത്യസ്ത ആഖ്യാനങ്ങളും ഒന്നിലധികം വീക്ഷണങ്ങളും വ്യക്തിത്വ വികസത്തിന് മുതൽക്കൂട്ടാകും.
∙ വിമർശനം ഒഴിവാക്കാം
ചില കുട്ടികൾക്ക് ക്ലാസിക് പുസ്തകത്തെക്കാൾ ആകർഷകമായി തോന്നുക എളുപ്പത്തിൽ വായിക്കാവുന്ന രസകരമായ പുസ്തകങ്ങളാണ്. കുട്ടിയുടെ വായനാ ആസ്വാദനത്തെക്കുറിച്ച് വിമർശിക്കാതെ കാലക്രമേണ വ്യത്യസ്ത വിഷയങ്ങളിലേക്ക് കുട്ടിയെ നയിച്ചാൽ മതിയാകും. മുതിർന്നവരുടെ അഭിരുചി കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്.