പത്തുവരിപ്പാതയിൽ ഇഴഞ്ഞ് നവകേരള ‘മ്യൂസിയം ബസ്’; യാത്രയിൽ വേണോ ഇത്രയും ആഡംബരം! ‘കാരവനാക്കിയാലോ..’
ഒടുവിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രവചനം സത്യമായി. നവകേരള ബസ് എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ മ്യൂസിയത്തിൽ വച്ചാൽ ടിക്കറ്റ് എടുത്ത് ആളുകൾ കാണാൻ വരുമെന്ന് എ.കെ. ബാലൻ ‘കണ്ടെത്തി’യിരുന്നു. ആദ്യയാത്രയിലെ 25 യാത്രക്കാരിൽ 15 പേരും ബസിൽ യാത്ര ചെയ്യണമെന്ന ആഗ്രഹംകൊണ്ട് മാത്രം കയറിയതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളം മുഴുവൻ സഞ്ചരിച്ച ബസ്, പൊതുജനങ്ങൾക്കായി ആദ്യം നടത്തുന്ന സർവീസിൽ പോകണമെന്ന് ആഗ്രഹിച്ചവർ നിരവധി. മൂന്ന് പേർ ഈ ബസിൽ ബെംഗളൂരുവിൽ പോയി ഇതേ ബസിൽ തിരിച്ചു പോന്നു. പുലർച്ചെ നാല് മണിക്കാണ് കോഴിക്കോട്ടുനിന്ന് പുറപ്പെടേണ്ടിയിരുന്നത്. ബസ് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാർ ചുറ്റിലും കൂടി, ഫോട്ടോ എടുക്കലായി. മുൻവശത്താണ് ലിഫ്റ്റുള്ള ഡോർ ഉള്ളത്. ഡോർ കാണുന്നതിനും കൗതുകത്തോടെ നിരവധിപ്പേർ എത്തി. മേയ് അഞ്ചിനാണ് നവകേരള ബസിന്റെ കോഴിക്കോട്– ബെംഗളൂരു സർവീസ് ആരംഭിച്ചത്. ബസ് ഗുണ്ടൽപേട്ട് എത്തിയപ്പോൾ ചായ കുടിക്കാൻ നിർത്തി. ഇതേ ഹോട്ടലിന്റെ പരിസരത്ത് കേരളത്തിലേക്കുള്ള വേറെയും കെഎസ്ആർടിസി ബസുകളുണ്ടായിരുന്നു. ഇതിലുള്ള യാത്രക്കാർ കൗതുകം മൂത്ത് നവകേരള ബസിന്റെ അകം കാണാൻ കയറി. ബസിന്റെ പ്രധാന ആകർഷണമായിരുന്ന ശുചിമുറിയായിരുന്നു പലർക്കും കാണേണ്ടിയിരുന്നത്. ആദ്യം കയറിയ സ്ത്രീ കയറിയതിനേക്കാൾ വേഗത്തിൽ തിരിച്ചിറങ്ങി. പുറകെ വന്ന ആരെയും കയറാൻ അനുവദിച്ചതുമില്ല.

ഒടുവിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രവചനം സത്യമായി. നവകേരള ബസ് എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ മ്യൂസിയത്തിൽ വച്ചാൽ ടിക്കറ്റ് എടുത്ത് ആളുകൾ കാണാൻ വരുമെന്ന് എ.കെ. ബാലൻ ‘കണ്ടെത്തി’യിരുന്നു. ആദ്യയാത്രയിലെ 25 യാത്രക്കാരിൽ 15 പേരും ബസിൽ യാത്ര ചെയ്യണമെന്ന ആഗ്രഹംകൊണ്ട് മാത്രം കയറിയതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളം മുഴുവൻ സഞ്ചരിച്ച ബസ്, പൊതുജനങ്ങൾക്കായി ആദ്യം നടത്തുന്ന സർവീസിൽ പോകണമെന്ന് ആഗ്രഹിച്ചവർ നിരവധി. മൂന്ന് പേർ ഈ ബസിൽ ബെംഗളൂരുവിൽ പോയി ഇതേ ബസിൽ തിരിച്ചു പോന്നു. പുലർച്ചെ നാല് മണിക്കാണ് കോഴിക്കോട്ടുനിന്ന് പുറപ്പെടേണ്ടിയിരുന്നത്. ബസ് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാർ ചുറ്റിലും കൂടി, ഫോട്ടോ എടുക്കലായി.
മുൻവശത്താണ് ലിഫ്റ്റുള്ള ഡോർ ഉള്ളത്. ഡോർ കാണുന്നതിനും കൗതുകത്തോടെ നിരവധിപ്പേർ എത്തി. മേയ് അഞ്ചിനാണ് നവകേരള ബസിന്റെ കോഴിക്കോട്– ബെംഗളൂരു സർവീസ് ആരംഭിച്ചത്. ബസ് ഗുണ്ടൽപേട്ട് എത്തിയപ്പോൾ ചായ കുടിക്കാൻ നിർത്തി. ഇതേ ഹോട്ടലിന്റെ പരിസരത്ത് കേരളത്തിലേക്കുള്ള വേറെയും കെഎസ്ആർടിസി ബസുകളുണ്ടായിരുന്നു. ഇതിലുള്ള യാത്രക്കാർ കൗതുകം മൂത്ത് നവകേരള ബസിന്റെ അകം കാണാൻ കയറി. ബസിന്റെ പ്രധാന ആകർഷണമായിരുന്ന ശുചിമുറിയായിരുന്നു പലർക്കും കാണേണ്ടിയിരുന്നത്. ആദ്യം കയറിയ സ്ത്രീ കയറിയതിനേക്കാൾ വേഗത്തിൽ തിരിച്ചിറങ്ങി. പുറകെ വന്ന ആരെയും കയറാൻ അനുവദിച്ചതുമില്ല.
∙ ലിഫ്റ്റ് ഡോർ പണി കൊടുത്തത് മന്ത്രിമാർക്കു മാത്രമല്ല
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഇതുപോെല ഒരു ബസ് മുൻപ് ഉണ്ടായിട്ടില്ല. ബസിന്റെ പ്രധാന രണ്ട് ആകർഷണങ്ങളാണ് ലിഫ്റ്റും ശുചിമുറിയും. ബസിന്റെ മുൻവശത്താണ് ഹൈഡ്രോളിക് ലിഫ്റ്റ് ഉള്ളത്. ഒരാൾക്ക് മാത്രം നിന്ന് ഇറങ്ങാനും കയറാനും സാധിക്കും. ലിഫ്റ്റ് മുകളിൽ പോയി തിരിച്ച് താഴെ വരുന്നതിന് വളരെ സമയം എടുക്കുന്നു. 15 പേർ ബസിൽ കയറണമെങ്കിൽ ചുരുങ്ങിയത് 15 മിനിറ്റെങ്കിലും വേണ്ടി വരും. മറ്റൊരു വാതിൽ പിന്നിലാണുള്ളത്. ഈ വാതിലിലൂടെ കയറിയാൽ വലതുവശത്ത് ശുചിമുറിയിലേക്കുള്ള ഡോറാണ്. ഇടതുവശത്തുള്ള വാതിലിലൂടെ യാത്രക്കാർ ഇരിക്കുന്ന സ്ഥലത്തേക്ക് കയറാം. ഇൻവർട്ടർ ഉള്ളതിനാൽ ബസ് ഓഫാക്കിയിട്ടാലും എസി ഉൾപ്പെടെ പ്രവർത്തിപ്പിക്കാൻ സാധിക്കും. ബസിന് രണ്ട് ടാങ്കുകളുണ്ട്. ഒന്ന് ഡീസൽ ടാങ്കും മറ്റൊന്ന് വെള്ളത്തിന്റെ ടാങ്കും.
അൽപദൂരം പിന്നിട്ടപ്പോഴേക്കും ലിഫ്റ്റ് ഡോർ തനിയെ തുറക്കാൻ തുടങ്ങി. അകത്തേക്ക് കാറ്റടിച്ചു കയറി യാത്രക്കാർക്ക് ഇരിക്കാൻ സാധിക്കാത്ത അവസ്ഥ. കാരന്തൂർ എത്തിയപ്പോഴേക്കും ബസ് സൈഡിൽ നിർത്തി യാത്രക്കാരുടെ നേതൃത്വത്തിൽ ഡോർ ബാഗിന്റെ വള്ളി ഉപയോഗിച്ച് കെട്ടിവച്ചു. ബത്തേരി ഗാരേജിൽ കയറ്റിയാണ് ഡോർ നന്നാക്കിയത്. ഗുണ്ടൽപേട്ട് എത്തി ചായ കുടിക്കാനായി ബസ് നിർത്തിയപ്പോൾ ആളുകളെ പിൻവശത്തെ ഡോറിലൂടെയാണ് ഇറക്കിയത്. ഭിന്നശേഷിക്കാരനായ യുവാവിന് വേണ്ടി മാത്രം ലിഫ്റ്റ് ഡോർ തുറന്നു നൽകി. പതിനൊന്നരയോടെ എത്തേണ്ടിയിരുന്ന ബസ് ബെംഗളൂരു ശാന്തിനഗറിൽ എത്തിയത് ഒന്നരയോടെയാണ്. രണ്ടരയ്ക്കാണ് മടക്ക യാത്ര തുടങ്ങേണ്ടിയിരുന്നത്. ശുചിമുറി വൃത്തിയാക്കി വന്നപ്പോഴേക്കും മൂന്നേകാലായി. ഇതിനിടെ ജീവനക്കാർക്ക് ഭക്ഷണം പോലും കഴിക്കാൻ സാധിച്ചില്ല. മടക്ക യാത്രയിലും ആളുകളെ പിൻവാതിലിലൂടെയാണ് കയറ്റിയത്.
∙ നല്ല ബസാണ്, പക്ഷേ ഓടിക്കാൻ വയ്യ!
നവകേരള ബസ് വശപ്പിശകാണെന്ന് അപഖ്യാതി പരന്നതുകൊണ്ടാണോ എന്നറിയില്ല. മൾട്ടി ആക്സിൽ ബസ് ഓടിക്കുന്ന പല ഡ്രൈവർമാരും ഈ ബസിൽ പോകുന്നതിൽനിന്ന് തടിതപ്പി. മാധ്യമശ്രദ്ധയും ജനശ്രദ്ധയും മുഴുവൻ ഈ ബസിനു പുറകിൽ ഉണ്ടാകുമെന്ന് ഉറപ്പായതുകൊണ്ടാണ് പലരും ആദ്യത്തെ സർവീസ് പോകുന്നതിൽനിന്ന് ഒഴിവായത്. ഒടുവിൽ പത്ത് വർഷത്തോളം കോഴിക്കോട്–ബെംഗളൂരു ബസ് ഓടിച്ചു പരിചയമുള്ള രണ്ട് പേരെ നിയോഗിച്ചു. യാത്ര തുടങ്ങി അൽപ ദൂരം പോയപ്പോൾതന്നെ ഡോർ തുറന്നുപോയത് വാർത്തയായി. അതോടെ ജീവനക്കാർ സമ്മർദത്തിലായി. നാനാഭാഗത്തുനിന്നും ഫോൺകോളുകൾ വരാൻ തുടങ്ങി. ബത്തേരിയിൽ എത്തി ഡോർ നന്നാക്കിയശേഷം ഡ്രൈവർമാരിൽ ഒരാൾ പറഞ്ഞത് ‘‘കെഎസ്ആർടി എംഡി മാത്രമേ ഇനി വിളിക്കാൻ ബാക്കിയുള്ളൂ’’ എന്നാണ്. പതിനൊന്നരയ്ക്ക് എത്തേണ്ടിയിരുന്ന ബസ് ശാന്തിനഗറിൽ എത്തിയത് ഒന്നരയ്ക്ക്.
തിരക്കുകളൊന്നുമില്ലാത്ത യാത്രക്കാർ ആയതിനാൽ സമയത്തിന്റെ പേരിൽ ആരും പ്രശ്നമുണ്ടാക്കിയില്ല. തിരിച്ച് രണ്ടരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ബസ് മൂന്നേമുക്കാലിനാണ് സാറ്റലൈറ്റ് സ്റ്റാൻഡ് വിട്ടത്. കെഎസ്ആർടിസി ആദ്യമായല്ല ബസ് സർവീസ് നടത്തുന്നത്. എന്നാൽ നവകേരള ബസിന് ലഭിച്ചതുപോലെ ജനശ്രദ്ധ ലഭിച്ച ബസ് അതിന് മുൻപോ ശേഷമോ ഉണ്ടായില്ല. ബസ് നിർമാണം തുടങ്ങിപ്പോൾ തുടങ്ങിയ വിവാദങ്ങൾ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിച്ചപ്പോഴും ബസിനെ വിടാതെ പിന്തുടർന്നു.
മ്യൂസിയത്തിൽ വച്ചാൽ ടിക്കറ്റെടുത്ത് കാണാൻ ആളുകൾ വരുമെന്ന് പറഞ്ഞ ബസാണ് ഇപ്പോൾ കോഴിക്കോട്–ബെംഗളൂരു നിരത്തിലൂടെ അലയുന്നത്. നവകേരള സദസ്സ് കഴിഞ്ഞാൽ ബസ് എന്തുചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ നാല് മാസത്തോളം ബസ് വെറുതെ കിടന്നിരുന്നു. ഒടുവിൽ ബസ് കെഎസ്ആർടിസിക്ക് കൈമാറി പൊതുജനങ്ങൾക്കായി സർവീസ് നടത്താൻ തീരുമാനിച്ചു. ഏറ്റവും കൂടുതൽ യാത്രാക്ലേശം നേരിടുന്ന കോഴിക്കോട് –ബെംഗളൂരു റൂട്ടിലാണ് സർവീസ് ആരംഭിച്ചത്.
∙ ഒറ്റദിവസം വരുമാനം 62,000 രൂപ
25 സീറ്റ് മാത്രാണ് ഈ ബസിലുള്ളത്. 19 ആളെങ്കിലും ഉണ്ടെങ്കിലേ സർവീസ് നഷ്ടമില്ലാതെ നടത്താൻ സാധിക്കൂ. 25 ആൾ കയറിയാൽ നല്ല ലാഭത്തിൽ ഓടിക്കാൻ സാധിക്കും. 1171 രൂപയാണ് ടിക്കറ്റ് ചാർജ്. ഓൺലൈൻ ബുക്ക് ചെയ്യുമ്പോൾ 1256 രൂപയാകും. ഏത് സ്റ്റോപ്പിൽനിന്ന് കയറി എവിടെ ഇറങ്ങിയാലും ഇതേ ടിക്കറ്റ് ചാർജ് മാത്രമാണുള്ളത്. ഡ്രൈവറുടേതും കണ്ടക്ടറുടേതും ഉൾപ്പെടെ 27 സീറ്റാണുള്ളത്.
കോഴിക്കോട്നിന്ന് ബെംഗളൂരു പോയിവരാൻ 240 ലീറ്റർ ഡീസൽ വേണ്ടി വരും. 23,000 രൂപയോളം ഇതിന് ചെലവാകും. രണ്ടര– മൂന്ന് കിലോമീറ്ററാണ് മൈലേജ് ലഭിക്കുന്നത്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ശമ്പളവും മറ്റും 10,000 രൂപയോളം വരും. വാഹനത്തിന്റെ തേയ്മാനങ്ങളും മറ്റും 7000 മുതൽ 10,000 രൂപവരെയാകും. കോഴിക്കോടുനിന്ന് ബെംഗളൂരു വരെ പോയി വരാൻ ഏകദേശം 46,000 രൂപ ചെലവ് വരും. 25 സീറ്റിലും യാത്രക്കാർ ഉണ്ടെങ്കിൽ 62,000 രൂപയോളം വരുമാനമുണ്ടാകും.
സമയക്രമം യാത്രക്കാർക്ക് സൗകര്യപ്രദമല്ലെന്നാണ് ആദ്യയാത്രയ്ക്ക് ശേഷമുണ്ടായ വിലയിരുത്തൽ. പുലർച്ചെ നാല് മണിക്കാണ് ബസ് കോഴിക്കോടു നിന്ന് യാത്ര ആരംഭിക്കുന്നത്. കോഴിക്കോട് നഗരത്തിനടുത്തുള്ളവർക്കു പോലും നാലു മണിക്ക് സ്റ്റാൻഡിൽ എത്തണമെങ്കിൽ മൂന്നുമണിക്ക് തയാറെടുക്കേണ്ടി വരും. കോഴിക്കോട് ജില്ലയുടെ മറ്റ് ഭാഗങ്ങൾ, മലപ്പുറം ജില്ല എന്നിവിടങ്ങളിൽനിന്ന് കോഴിക്കോട് എത്തണമെങ്കിൽ വളരെ നേരത്തേ പുറപ്പെടേണ്ടി വരും. പതിനൊന്നരയോടെയാണ് ബസ് ബെംഗളൂരു എത്തേണ്ടതെങ്കിലും പകൽ സമയത്തെ ഗതാഗത തടസ്സം മൂലം ആ സമയത്ത് എത്താൻ സാധിക്കില്ല.
അതിനാൽ യാത്രക്കാർക്ക് ഉച്ചയോടെയേ ബെംഗളൂരു എത്താൻ സാധിക്കൂ. ഇതോടെ ഒരു ദിവസം ഏറക്കുറെ നഷ്ടപ്പെടും. മണിക്കൂറിൽ 80 കിലോമീറ്ററിൽ അധികം വേഗത്തിൽ വണ്ടി ഓടിക്കാനും സാധിക്കില്ല. ബെംഗളൂരു– മൈസൂരു പത്തുവരിപ്പാതയിൽ നൂറിലധികം കിലോമീറ്റർ വേഗതയിലാണ് മൾട്ടി ആക്സിൽ ബസുകൾ സഞ്ചരിക്കുന്നത്. ആ വേഗത്തിൽ നവകേരള ബസിന് സഞ്ചരിക്കുക ബുദ്ധിമുട്ടാണ്. ശുചിമറി വൃത്തിയാക്കലും ശ്രമകരമാണ്. ബെംഗളൂരു ശാന്തിനഗറിൽനിന്ന് പിന്നെയും ഏറെ ദൂരം യാത്ര ചെയ്തു വേണം ശുചിമറി വൃത്തിയാക്കാനും വെള്ളം നിറയ്ക്കാനും. ഇതിനും ഏറെ സമയം വേണ്ടി വരുന്നു.
∙ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഈ ശുചിമുറി ‘രണ്ടിനും’ പറ്റില്ല
മറ്റ് ആഡംബര ബസുകളിലുള്ളതുപോലെ ടിവിയും മ്യൂസിക് സിസ്റ്റങ്ങളും പുഷ് ബാക്ക് സീറ്റും കർട്ടനുമെല്ലാം ഈ ബസിനുമുണ്ട്. ശുചിമുറിയിൽ വാഷ് ബെയ്സിനും വലിയ കണ്ണാടിയുമുണ്ട്. സാധനങ്ങൾ വയ്ക്കാൻ സാധിക്കുന്ന ഷെൽഫുകളും ഉണ്ട്. ക്ലോസറ്റും വാഷ്ബെയ്സിനുമുള്ള മറ്റൊരു ചെറിയ മുറിയുമുണ്ട്. പക്ഷേ ഒരു പ്രശ്നമുണ്ട്. ഈ ക്ലോസറ്റിൽ മൂത്രമൊഴിക്കാൻ മാത്രമേ സാധിക്കൂ. അതു പറയാൻ കാരണമുണ്ട്. ബെംഗളൂരു വിട്ട് കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് ഡ്രൈവർമാരിൽ ഒരാൾക്ക് മറ്റൊരു കാഴ്ചകൂടി കാണേണ്ടി വന്നത്. മൂത്രമൊഴിക്കുന്നതിന് മാത്രമായി ഉണ്ടാക്കിയ ശുചിമുറിയിൽ ആരോ മലവിസർജനം നടത്തിയിരിക്കുന്നു.
‘യൂറിനൽ ഒൺലി’ എന്ന വലിയ ബോർഡ് ശുചിമുറിയുടെ പുറത്ത് ഒട്ടിച്ചിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിച്ചുകാണില്ല. തിങ്കളാഴ്ചത്തെ യാത്രയിൽ ക്ലോസറ്റിന്റെ ഫ്ലഷ് ബട്ടൻ ആരോ കേടാക്കി. ചൊവ്വാഴ്ച ക്ലോസറ്റ് നിറയെ സിഗരറ്റ് കുറ്റികൾ ആയിരുന്നു. ബസിലെ ശുചിമറി ജീവനക്കാർക്ക് വലിയ ബാധ്യതയായിരിക്കുകയാണ് ഇതെല്ലാം. ആദ്യ യാത്രയിൽ ബസിലുണ്ടായിരുന്ന ചില യുവാക്കളുടെ അഭിപ്രായം, ദിവസേനയുള്ള യാത്രയേക്കാൾ എന്തുകൊണ്ടും ഈ ബസ് നല്ലത് കാരവൻ ടൂറിസത്തിനാണ് എന്നാണ്. ടെന്റടിക്കുന്നതിനുൾപ്പെടെയുള്ള സൗകര്യങ്ങൾ ബസിലുണ്ട്. ഇൻവർട്ടർ ഉള്ളതിനാൽ ബസ് പാർക്ക് ചെയ്തിരുന്നാലും എസി ഉൾപ്പെടെ പ്രവർത്തിപ്പിക്കാനുമാകും.
ദിവസവും ബെംഗളൂരു– കോഴിക്കോട് ട്രിപ്പ് നടത്തിയാൽ വളരെ വേഗം ബസിന് കേടുപാടുകൾ സംഭവിക്കും. ടിവിയും മ്യൂസിക് സിസ്റ്റവും വൈ–ഫൈയും ഫാൻസി ലൈറ്റുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടെങ്കിലും ദീർഘദൂര യാത്രയിൽ ഇവ ഉപയോഗിക്കാൻ സാധ്യത കുറവാണ്. ദീർഘദൂര സർവീസുകൾക്ക് ഇത്രയും ആഡംബരം നിറഞ്ഞ ബസ് ഉപയോഗിക്കുന്നതിൽ വലിയ കാര്യമില്ലെന്നാണ് യാത്രക്കാരുടെ അഭിപ്രായം. സ്കാനിയ ഉൾപ്പെടെയുള്ള മറ്റ് ബസുകളിൽ നവകേരള ബസിന്റെ പകുതി ചെലവ് മാത്രമാണ് വരുന്നത്. സ്കാനിയ ബസുകൾക്ക് ലെഗ് സപ്പോർട്ട് ഉൾപ്പെടെയുള്ള വലിയ സീറ്റുകളാണുള്ളത്. അതിനാൽ സ്ഥിരമായി ബെംഗളൂരു യാത്ര ചെയ്യുന്നവർ ഇത്രയും പണം മുടക്കി നവകേരള ബസിൽ യാത്ര ചെയ്യാൻ തയാറാകുമോ എന്നതും സംശയമാണ്.