ക്രിക്കറ്റ് കളിച്ചാലും മക്കൾ ‘ജയിക്കും’: വീട്ടിൽ ടർഫൊരുക്കി അച്ഛൻ; ‘ഡോക്ടറാവുന്നത് അത്ര സുരക്ഷിതമല്ല’
വലുതാകുമ്പോൾ ആരാകണം? കുട്ടികളോടുള്ള ചോദ്യമാണെങ്കിലും ഇതിന്റെ ഉത്തരത്തിന്റെ വലിയ പങ്കും മാതാപിതാക്കളുടെ കയ്യിലാണ്. കുട്ടിയെ ‘ആരാക്കണം’ എന്നതിന്റെ അടിത്തറ ഇടുന്നത് മാതാപിതാക്കൾ തന്നെയാണ്. കാലം എത്ര മാറിയാലും സ്വന്തം മക്കൾക്ക് സ്ഥിരതയുള്ള ഒരു തൊഴിൽ മേഖലയായി മിക്ക മാതാപിതാക്കളും തിരഞ്ഞെടുക്കുന്നത് മെഡിസിനും എൻജിനീയറിങ്ങും ഒക്കെ തന്നെയാണ്. പാലായിലെ മരിയൻ മെഡിക്കൽ സെന്ററിലെ ലാപ്രോസ്കോപ്പിക് സർജൻ ഡോ.ജികുപാൽ എം. തോമസ് മൂന്ന് കുട്ടികളുടെ അച്ഛനാണ്. എന്നാൽ തന്റെ മക്കൾ ഡോക്ടറാകാൻ പഠിക്കണ്ട, ക്രിക്കറ്റ് കളിക്കാൻ പഠിച്ചാൽ മതി എന്നതാണ് ഈ അച്ഛന്റെ ആഗ്രഹം. വെറുതെ ആഗ്രഹം മാത്രമല്ല, സ്വന്തം വീട്ടിൽ സ്വന്തം ചെലവിൽ മക്കൾക്കു വേണ്ടി ഒരു ടർഫും അവർക്ക് വർക്കൗട്ട് ചെയ്യാനുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. അങ്ങനെ ആ മൂന്നു മക്കളും കളിച്ചു പഠിച്ചു. അങ്ങനെ ഇത്തവണത്തെ അണ്ടർ 14 സ്റ്റേറ്റ് ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിലൊരാൾ ജികുപാലിന്റെ മൂത്ത മകനാണ്; ജൊഹാൻ എം.ജികുപാൽ. കുട്ടികൾക്ക് അമിതവും അനാവശ്യവുമായി പഠന സമ്മർദം കൊടുക്കുന്ന മാതാപിതാക്കളുടെ ഇടയിൽ വ്യത്യസ്തനാവുകയാണ് ഈ ഡോക്ടർ. എന്തുകൊണ്ട് ക്രിക്കറ്റ് പോലെ ലക്ഷത്തിലൊരാൾക്ക് മാത്രം സാധ്യമായ ഒരു സ്വപ്നം പിന്തുടരാൻ മക്കൾക്ക് അവസരം ഒരുക്കി? ഡോക്ടർ പോലെ സ്ഥിരതയുള്ള ഒരു ജോലിക്ക് മക്കളെ നിർബന്ധിക്കാമായിരുന്നിട്ടും ആ വഴി വേണ്ട എന്ന തീരുമാനത്തിനു പ്രേരിപ്പിച്ചത് എന്താണ്? ഡോ.ജികുപാൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു.

വലുതാകുമ്പോൾ ആരാകണം? കുട്ടികളോടുള്ള ചോദ്യമാണെങ്കിലും ഇതിന്റെ ഉത്തരത്തിന്റെ വലിയ പങ്കും മാതാപിതാക്കളുടെ കയ്യിലാണ്. കുട്ടിയെ ‘ആരാക്കണം’ എന്നതിന്റെ അടിത്തറ ഇടുന്നത് മാതാപിതാക്കൾ തന്നെയാണ്. കാലം എത്ര മാറിയാലും സ്വന്തം മക്കൾക്ക് സ്ഥിരതയുള്ള ഒരു തൊഴിൽ മേഖലയായി മിക്ക മാതാപിതാക്കളും തിരഞ്ഞെടുക്കുന്നത് മെഡിസിനും എൻജിനീയറിങ്ങും ഒക്കെ തന്നെയാണ്. പാലായിലെ മരിയൻ മെഡിക്കൽ സെന്ററിലെ ലാപ്രോസ്കോപ്പിക് സർജൻ ഡോ.ജികുപാൽ എം. തോമസ് മൂന്ന് കുട്ടികളുടെ അച്ഛനാണ്. എന്നാൽ തന്റെ മക്കൾ ഡോക്ടറാകാൻ പഠിക്കണ്ട, ക്രിക്കറ്റ് കളിക്കാൻ പഠിച്ചാൽ മതി എന്നതാണ് ഈ അച്ഛന്റെ ആഗ്രഹം.
വെറുതെ ആഗ്രഹം മാത്രമല്ല, സ്വന്തം വീട്ടിൽ സ്വന്തം ചിലവിൽ മക്കൾക്കു വേണ്ടി ഒരു ടർഫും അവർക്ക് വർക്കൗട്ട് ചെയ്യാനുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. അങ്ങനെ ആ മൂന്നു മക്കളും കളിച്ചു പഠിച്ചു. അങ്ങനെ ഇത്തവണത്തെ അണ്ടർ 14 സ്റ്റേറ്റ് ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിലൊരാൾ ജികുപാലിന്റെ മൂത്ത മകനാണ്; ജൊഹാൻ എം.ജികുപാൽ. കുട്ടികൾക്ക് അമിതവും അനാവശ്യവുമായി പഠന സമ്മർദം കൊടുക്കുന്ന മാതാപിതാക്കളുടെ ഇടയിൽ വ്യത്യസ്തനാവുകയാണ് ഈ ഡോക്ടർ. എന്തുകൊണ്ട് ക്രിക്കറ്റ് പോലെ ലക്ഷത്തിലൊരാൾക്ക് മാത്രം സാധ്യമായ ഒരു സ്വപ്നം പിന്തുടരാൻ മക്കൾക്ക് അവസരം ഒരുക്കി? ഡോക്ടർ പോലെ സ്ഥിരതയുള്ള ഒരു ജോലിക്ക് മക്കളെ നിർബന്ധിക്കാമായിരുന്നിട്ടും ആ വഴി വേണ്ട എന്ന തീരുമാനത്തിനു പ്രേരിപ്പിച്ചത് എന്ത്? ഡോ.ജികുപാൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു.
∙ ഇന്ത്യൻ ടീമാണ് സ്വപ്നം
കുട്ടികള്‍ ഉണ്ടായപ്പോൾ തൊട്ട് എന്തെങ്കിലും പ്രത്യേക സ്കില്ലുകള്‍ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആദ്യമേ ഡാൻസ് പഠിപ്പിക്കുന്നുണ്ടായിരുന്നു. ചെറുപ്പത്തിലേ കരാട്ടേയും പഠിപ്പിച്ചിരുന്നു. മൂത്ത രണ്ടു പേരും കരാട്ടേ ബ്ലാക്ബെൽറ്റാണ്. സ്പോർട്സ് വേണമെന്നുമുണ്ടായിരുന്നു. പക്ഷേ അതിൽ എവിടെയെങ്കിലും എത്തണമെന്ന് ആഗ്രഹിച്ചിട്ടില്ലായിരുന്നു. പിന്നെ പാലായിൽ അന്ന് അതിനുള്ള സൗകര്യവും ഇല്ലായിരുന്നു, ഉണ്ടായിരുന്നത് ബാഡ്മിന്റൺ ആണ്. അത് പഠിപ്പിക്കുന്നുണ്ടായിരുന്നു. ബാഡ്മിന്റൺ ജില്ലയിൽ കളിച്ച് റണ്ണർ അപ് ആയ സമയത്താണ് ക്രിക്കറ്റിലേക്ക് തിരിയുന്നത്. ക്രിക്കറ്റ് അങ്ങനെ ഒന്നോ രണ്ടോ ദിവസം മാത്രം കളിച്ച് പഠിച്ചെടുക്കാൻ പറ്റുന്ന ഒരു കാര്യമല്ല.
അന്ന് അങ്ങനെ ദിവസേന കളിക്കാനുള്ള സൗകര്യം കോട്ടയത്ത് ഇല്ലായിരുന്നു. കോവിഡ് സമയത്താണ് എറണാകുളത്തു നിന്ന് ഒരു ക്രിക്കറ്റ് കോച്ചിനെ നമുക്ക് കിട്ടുന്നത്; പ്രതീഷ് സർ. സാറിനെ കിട്ടിയതു കൊണ്ടാണ് ക്രിക്കറ്റിലേക്ക് തിരിഞ്ഞത്. വീട്ടിൽ തന്നെ ഒരു ബാഡ്മിന്റൺ കോർട്ട് ഉണ്ടായിരുന്നു. അത് വിപുലീകരിച്ചാണ് ക്രിക്കറ്റ് പരിശീലനത്തിനും കൂടി പറ്റുന്ന തരത്തിൽ ആക്കിയത്. ഞാനും കോളജ് സമയത്ത് ക്രിക്കറ്റ് ടീമിലൊക്കെ അംഗമായിരുന്നു. കരാട്ടേ, ബാഡ്മിന്റൺ ഒക്കെ അറിയാവുന്നതുകൊണ്ട് മൂത്ത ആൾ പെട്ടെന്ന് തന്നെ ക്രിക്കറ്റിൽ നല്ല പുരോഗതി കാണിച്ചിരുന്നു. അങ്ങനെയാണ് ഗൗരവമായി ക്രിക്കറ്റിനെ സമീപിച്ചു തുടങ്ങിയത്.
നമ്മുടെയൊക്കെ സ്വപ്നം എന്നത് ഇന്ത്യൻ ടീമിൽ കളിക്കുക, ഐപിഎൽ ലെവലിൽ കളിക്കുക എന്നതാണ്. അങ്ങനെ കളിക്കണമെങ്കിൽ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കളിച്ചിട്ട് കാര്യമില്ല. എല്ലാ ദിവസവും നമ്മൾ പ്രാക്ടീസ് ചെയ്യണം. ആദ്യസമയങ്ങളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിലാണ് പ്രതീഷ് സർ വന്നിരുന്നത്. അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുവാൻ വേണ്ടി. പിന്നീട് അത് പോര, കൃത്യമായ പ്രാക്ടീസും കോച്ചിങ്ങും വേണമെന്നു മനസ്സിലാക്കി സാർ തന്നെയാണ് എറണാകുളത്തുള്ള കോച്ചിങ്ങ് സെന്ററുകളെ പറ്റി പറയുന്നത്.
പക്ഷേ അതുമാത്രമല്ല, മകന് സ്കൂൾ മുടങ്ങരുതല്ലോ. അവൻ നന്നായി പഠിക്കുന്ന കുട്ടിയാണ്. സ്കൂളും മുടങ്ങാതെ ക്രിക്കറ്റിനോടുള്ള താൽപര്യം നിലനിർത്താൻ അത്രയധികം പരിശീലനം ആവശ്യമാണ്. അങ്ങനെ ക്രിക്കറ്റിനു വേണ്ട കുറച്ച് സൗകര്യങ്ങൾ വീട്ടിൽ തന്നെ ഒരുക്കി. ടർഫും മറ്റു കാര്യങ്ങളും ഉണ്ടാക്കി. എല്ലാ ദിവസവും രാവിലെയും വൈകിട്ടും എന്ന രീതിയിലേക്ക് കോച്ചിങ് മാറുകയും ചെയ്തു.
∙ അണ്ടർ 14 സ്റ്റേറ്റ് ക്രിക്കറ്റ് ടീമിലേക്ക്
മൂത്തയാളുടെ പേര് ജൊഹാൻ എം.ജികുപാൽ എന്നാണ്. ഇപ്പോള്‍ അവൻ കേരള അണ്ടർ 14 ടീമിൽ കളിക്കുന്നു. ഗോവയിലാണ് ഇപ്പോൾ. അസോസിയേഷന്റെ കോട്ടയം ജില്ലാ ടീമിലാണ് കളിച്ചിരുന്നത്. സൗത്ത് സോൺ, നോർത്ത് സോൺ എന്നിങ്ങനെ കേരളത്തെ രണ്ടായി തിരിച്ചിരിക്കുകയാണ്. സൗത്തിലേക്കുള്ള 7 ജില്ലകളും നോർത്തിലേക്കുള്ള 7 ജില്ലകളും തമ്മിലാണ് കളി. സൗത്തിലെ തന്നെ 7 ജില്ലകൾ തമ്മിൽ കളിച്ചിട്ട് അതിൽ നിന്ന് 30 പേരെ എടുത്ത് സൗത്ത് സോൺ ടീമുണ്ടാക്കും.
എന്നിട്ട് സൗത്ത് സോൺ ടീമിനെ 15 പേരുടെ രണ്ട് ടീമാക്കും. നോർത്ത് സോണിനും അതുപോലെ എടുത്ത രണ്ട് ടീമുണ്ടായിരുന്നു. ഇവരു തമ്മിൽ കളിച്ചിട്ട് അതിനകത്ത് പെർഫോമൻസ് അനുസരിച്ച് 30 പേരുടെ സ്റ്റേറ്റ് ക്യാംപ് നടത്തും. ആ സ്റ്റേറ്റ് ക്യാംപിൽ നിന്നുള്ള പെർഫോമൻസ് വച്ച് 15 പേരായി ചുരുക്കിയാണ് സ്റ്റേറ്റ് ടീമിലേക്കെടുക്കുന്നത്. അങ്ങനെയാണ് ജൊഹാൻ അണ്ടർ 14 സ്റ്റേറ്റ് ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
∙ ഡോക്ടർ വേണ്ട; ക്രിക്കറ്റർ മതി
ഇക്കാലത്ത് മെഡിസിൻ ഒരു സുരക്ഷിതമായ വഴിയല്ല എന്നു തോന്നി. ഞങ്ങളൊക്കെ പഠിച്ചിരുന്ന കാലത്ത് എംബിബിഎസ് കിട്ടിക്കഴിഞ്ഞാൽ ഒരുവിധം ജീവിതം സുരക്ഷിതമാണ് എന്നു വേണമെങ്കിൽ പറയാം. പക്ഷേ ഇന്ന് സ്ഥിതി അതല്ല. ഞങ്ങളുടെ സമയത്ത് അറുന്നൂറ് പേരാണ് എംബിബിഎസിനെങ്കിൽ ഇന്ന് ആറായിരം പേരാണ് കേരളത്തിൽ നിന്ന് പഠിച്ചിറങ്ങുന്നത്. അപ്പോൾ അത്രയും ജോലി ലഭിക്കാനുള്ള സമ്മർദം വരും. മാത്രമല്ല ഞാൻ ഇവിടെ ജോലി ചെയ്യുന്ന സമയത്തു തന്നെ മനസ്സിലാക്കിയ ഒരു കാര്യമെന്നു പറഞ്ഞാൽ, പാലായിലുള്ള കുട്ടികൾക്ക് ഏഴാം ക്ലാസ് മുതൽ തന്നെ കോച്ചിങ്ങ് ആരംഭിക്കുന്നുണ്ട്.
അങ്ങനെ അത്രയും പഠന സമ്മർദത്തിൽ മാത്രം പോയാൽ പറ്റത്തില്ലല്ലോ. കുട്ടികൾ കളിക്കേണ്ട സമയത്ത് കളിക്കണം. അങ്ങനെ ഒരു ചിന്ത വന്നപ്പോൾ നമ്മൾ കളിയിലേക്ക് കുറച്ചു കൂടി ശ്രദ്ധ തിരിച്ചു. അത്രയും പിരിമുറുക്കത്തിൽ പഠനം മാത്രം വേണ്ട, കുട്ടികളുടെ വ്യക്തിത്വമെല്ലാം വികസിക്കട്ടെ എന്ന ചിന്തയിലാണ് ക്രിക്കറ്റ് തിരഞ്ഞെടുത്തത്. നാളെ ഏത് പ്രഫഷൻ തിരഞ്ഞെടുക്കും എന്ന് ഉറപ്പില്ല. പക്ഷേ കളിക്കേണ്ട പ്രായത്തില്‍ കളിക്കട്ടെ എന്നതാണ്.
∙ ക്രിക്കറ്റ് എന്ന ടീം ഗെയിം
‘ഞാൻ എന്റെ മകനെ എൻട്രൻസ് കോച്ചിങ്ങിന് വിട്ട് പഠിപ്പിച്ച് അവന് എംബിബിഎസിന് പ്രവേശനം കിട്ടിയാൽ അടുത്ത കുട്ടിക്ക് അല്ലെങ്കില്‍ മാതാപിതാക്കൾക്ക് ആ സമ്മർദം കിട്ടുകയാണ്. പഠനവും മൊൈബൽ ഫോണും എന്ന രീതിയിലേക്കാണ് ലോകം ചുരുങ്ങുന്നത്. ഞാൻ അതിനെതിരാണ്. പിള്ളേരുടെ വ്യക്തിത്വ വികസനത്തെയൊക്കെ അത് നന്നായി ബാധിക്കും. സമൂഹവുമായി ഇടപഴകാനുള്ള വഴികൾ കുട്ടികൾക്ക് നമ്മൾ കാണിച്ചുകൊടുക്കണം.
അതിന് ഏറ്റവും നല്ലത് സ്പോർട്സ് ആണ്. ക്രിക്കറ്റിൽ ടീം ഗെയിം കുറച്ചു കൂടി നല്ലതാണ്. അതുകൊണ്ടു കൂടിയാണ് ക്രിക്കറ്റ് എന്ന ഓപ്ഷനിലേക്കു വരുന്നത്. പിന്നെ ഗെയിം ഏതായാലും കുട്ടികൾക്ക് ശാരീരികക്ഷമത എന്നൊരു ഭാഗമുണ്ട്. ഈ കാലഘട്ടത്തിൽ പല കുട്ടികളും ഫോൺ, പഠനം, ഭക്ഷണം, എന്നിങ്ങനെ മാത്രം ചുരുങ്ങുന്ന സമയത്ത് ആരോഗ്യകരമായ ഒരു സംസ്കാരം അവരിലുണ്ടാക്കാനും ഇത്തരം ഗെയിമുകൾ സഹായിക്കും.
∙ ക്രിക്കറ്റ് കുടുംബം!
രണ്ടാമത്തെ മകൾ ജോഹിന എം. ജികുപാൽ അണ്ടർ 15, അണ്ടർ 19 ജില്ലാ ടീമിൽ അംഗമായിരുന്നു. അവളും എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യും. ഇതൊരു സ്വപ്നം ആയതുകൊണ്ടുതന്നെ കൂടെ നിന്നവരെല്ലാം കുടുംബം പോലെയാണ്. പരിമിതികളെല്ലാം മറികടന്ന് കുട്ടികൾ സ്വപ്നങ്ങളിലേക്കെത്താൻ കാരണമായ ഒരുപാട് പേരുണ്ട്. കോട്ടയം അസോസിയേഷന്റെ പിന്തുണ വളരെ വലുതാണ്. ഇപ്പോഴത്തെ ഹെഡ് കോച്ച് രാകേഷ്, അക്കാദമിയിലെ രാഹുൽ, ജിത്തു, ജൊഹാന്റെ ആദ്യ കോച്ച് പ്രതീഷ് സാർ എന്നിവരൊക്കെ. പിന്നെ കോട്ടയത്തുള്ള ഉണ്ണിമോൻ, ശ്രീഹരി, സൂരജ് ഇവരൊക്കെ ആദ്യം മകന് കോച്ചിങ് നൽകിയവരാണ്.
വീട്ടിലെ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നത് ഭാര്യയാണ്. തിരക്ക് പിടിച്ച പരിശീലന സമയമാണ് മക്കളുടേത്. രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് ആറു മണി തൊട്ട് എട്ടു മണി വരെ പരിശീലനം. ഒൻപതേകാലിന് സ്കൂളിൽ പോകണം. വൈകുന്നേരം മൂന്നരയാകുമ്പോൾ സ്കൂളിൽ നിന്നു വരും. നാലുമണി മുതൽ അടുത്ത സെഷൻ ആരംഭിക്കും. ഏറ്റവും ഇളയ ആളുടെ പരിശീലനം നാലര മുതൽ നാലേമുക്കാൽ വരെ. പിന്നെ അഞ്ചു മണി തൊട്ട് ഏഴു മണി വരെ അടുത്തയാൾ. ഏഴു മണി തൊട്ട് ഒൻപതു മണി വരെ അടുത്തയാളുടെ പരിശീലനം. ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്നത് ഭാര്യയാണ്. പിന്നെ എന്റെ ഡാഡിയാണ് കുട്ടികളെ എല്ലായിടത്തും കൊണ്ടുപോകുന്നത്. മകനെ വ്യായാമെ ചെയ്യിക്കുന്നത് വൈശാഖ് കൃഷ്ണ എന്നയാളാണ്. കേരള ടീമിന്റെ ഫിറ്റ്നസ് ട്രെയിനറാണ് അദ്ദേഹം.