‘അക്രമിയുടെ ലക്ഷ്യം വന്ദനയായിരുന്നില്ല; ആ നിമിഷം എന്റെ ജീവനെക്കുറിച്ച് ചിന്തിച്ചില്ല; മരണം വരെ മറക്കില്ല അവളുടെ നിലവിളി’
ആ രാത്രിയെക്കുറിച്ചോർക്കാൻ ഷിബിന് ഇപ്പോഴും പേടിയാണ്. പതിവുപോലെ അന്നും സഹപ്രവർത്തകരോടെല്ലാം ചിരിച്ചു വർത്തമാനം പറഞ്ഞാണ് ജോലിയിൽ പ്രവേശിച്ചത്. വെള്ളക്കോട്ടും സ്റ്റെതസ്കോപ്പും ധരിച്ച് ചെറുപുഞ്ചിരിയോടെ അവളും അടുത്തുണ്ടായിരുന്നു. പക്ഷേ മണിക്കൂറുകൾക്കകം ആ ചിരിക്കുന്ന മുഖത്ത് ചോര പടർന്നു. പ്രതിരോധിക്കാനാകാതെ, ഉറക്കെയൊന്നു കരയാൻ പോലുമാകാതെ അർധപ്രാണയായി അവൾ കിടന്നു. ഒടുവിൽ മറ്റേതോ ലോകത്തിലേക്ക് നിശബ്ദയായി മടങ്ങി. വൈദ്യപരിശോധനയ്ക്കെത്തിച്ചയാളുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട യുവഡോക്ടർ വന്ദന ദാസിന്റെ ഓർമകൾക്ക് മേയ് 10ന് ഒരു വയസ്സ് തികയുകയാണ്. അക്രമിയുടെ കത്തിമുന അവളുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ ഡോ.മുഹമ്മദ് ഷിബിന് മനസ്സിൽ ആയിരം കുത്തുകൾ ഒരുമിച്ചേൽക്കുകയായായിരുന്നു. പ്രതി സന്ദീപിന്റെ ആക്രമണത്തിൽ പിടഞ്ഞുവീണ സുഹൃത്തും സഹപ്രവർത്തകയുമായ വന്ദനയെ വാരിയെടുത്ത് സ്വകാര്യ ആശുപത്രിയിലേക്കു പായുമ്പോഴും ഷിബിന് പ്രതീക്ഷയുണ്ടായിരുന്നു, തന്റെ കൂട്ടുകാരി മടങ്ങിവരുമെന്ന്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ കടന്നുപോയ ആ നിമിഷത്തെക്കുറിച്ചോർക്കുമ്പോൾ ഡോ.മുഹമ്മദ് ഷിബിന് വാക്കുകൾ ഇടറുന്നുണ്ട്, കണ്ണുകൾ നിറയുന്നുണ്ട്. വന്ദനയുടെ ഓർമകളുമായി ഡോ.മുഹമ്മദ് ഷിബിൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
ആ രാത്രിയെക്കുറിച്ചോർക്കാൻ ഷിബിന് ഇപ്പോഴും പേടിയാണ്. പതിവുപോലെ അന്നും സഹപ്രവർത്തകരോടെല്ലാം ചിരിച്ചു വർത്തമാനം പറഞ്ഞാണ് ജോലിയിൽ പ്രവേശിച്ചത്. വെള്ളക്കോട്ടും സ്റ്റെതസ്കോപ്പും ധരിച്ച് ചെറുപുഞ്ചിരിയോടെ അവളും അടുത്തുണ്ടായിരുന്നു. പക്ഷേ മണിക്കൂറുകൾക്കകം ആ ചിരിക്കുന്ന മുഖത്ത് ചോര പടർന്നു. പ്രതിരോധിക്കാനാകാതെ, ഉറക്കെയൊന്നു കരയാൻ പോലുമാകാതെ അർധപ്രാണയായി അവൾ കിടന്നു. ഒടുവിൽ മറ്റേതോ ലോകത്തിലേക്ക് നിശബ്ദയായി മടങ്ങി. വൈദ്യപരിശോധനയ്ക്കെത്തിച്ചയാളുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട യുവഡോക്ടർ വന്ദന ദാസിന്റെ ഓർമകൾക്ക് മേയ് 10ന് ഒരു വയസ്സ് തികയുകയാണ്. അക്രമിയുടെ കത്തിമുന അവളുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ ഡോ.മുഹമ്മദ് ഷിബിന് മനസ്സിൽ ആയിരം കുത്തുകൾ ഒരുമിച്ചേൽക്കുകയായായിരുന്നു. പ്രതി സന്ദീപിന്റെ ആക്രമണത്തിൽ പിടഞ്ഞുവീണ സുഹൃത്തും സഹപ്രവർത്തകയുമായ വന്ദനയെ വാരിയെടുത്ത് സ്വകാര്യ ആശുപത്രിയിലേക്കു പായുമ്പോഴും ഷിബിന് പ്രതീക്ഷയുണ്ടായിരുന്നു, തന്റെ കൂട്ടുകാരി മടങ്ങിവരുമെന്ന്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ കടന്നുപോയ ആ നിമിഷത്തെക്കുറിച്ചോർക്കുമ്പോൾ ഡോ.മുഹമ്മദ് ഷിബിന് വാക്കുകൾ ഇടറുന്നുണ്ട്, കണ്ണുകൾ നിറയുന്നുണ്ട്. വന്ദനയുടെ ഓർമകളുമായി ഡോ.മുഹമ്മദ് ഷിബിൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
ആ രാത്രിയെക്കുറിച്ചോർക്കാൻ ഷിബിന് ഇപ്പോഴും പേടിയാണ്. പതിവുപോലെ അന്നും സഹപ്രവർത്തകരോടെല്ലാം ചിരിച്ചു വർത്തമാനം പറഞ്ഞാണ് ജോലിയിൽ പ്രവേശിച്ചത്. വെള്ളക്കോട്ടും സ്റ്റെതസ്കോപ്പും ധരിച്ച് ചെറുപുഞ്ചിരിയോടെ അവളും അടുത്തുണ്ടായിരുന്നു. പക്ഷേ മണിക്കൂറുകൾക്കകം ആ ചിരിക്കുന്ന മുഖത്ത് ചോര പടർന്നു. പ്രതിരോധിക്കാനാകാതെ, ഉറക്കെയൊന്നു കരയാൻ പോലുമാകാതെ അർധപ്രാണയായി അവൾ കിടന്നു. ഒടുവിൽ മറ്റേതോ ലോകത്തിലേക്ക് നിശബ്ദയായി മടങ്ങി. വൈദ്യപരിശോധനയ്ക്കെത്തിച്ചയാളുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട യുവഡോക്ടർ വന്ദന ദാസിന്റെ ഓർമകൾക്ക് മേയ് 10ന് ഒരു വയസ്സ് തികയുകയാണ്. അക്രമിയുടെ കത്തിമുന അവളുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ ഡോ.മുഹമ്മദ് ഷിബിന് മനസ്സിൽ ആയിരം കുത്തുകൾ ഒരുമിച്ചേൽക്കുകയായായിരുന്നു. പ്രതി സന്ദീപിന്റെ ആക്രമണത്തിൽ പിടഞ്ഞുവീണ സുഹൃത്തും സഹപ്രവർത്തകയുമായ വന്ദനയെ വാരിയെടുത്ത് സ്വകാര്യ ആശുപത്രിയിലേക്കു പായുമ്പോഴും ഷിബിന് പ്രതീക്ഷയുണ്ടായിരുന്നു, തന്റെ കൂട്ടുകാരി മടങ്ങിവരുമെന്ന്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ കടന്നുപോയ ആ നിമിഷത്തെക്കുറിച്ചോർക്കുമ്പോൾ ഡോ.മുഹമ്മദ് ഷിബിന് വാക്കുകൾ ഇടറുന്നുണ്ട്, കണ്ണുകൾ നിറയുന്നുണ്ട്. വന്ദനയുടെ ഓർമകളുമായി ഡോ.മുഹമ്മദ് ഷിബിൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
ആ രാത്രിയെക്കുറിച്ചോർക്കാൻ ഷിബിന് ഇപ്പോഴും പേടിയാണ്. പതിവുപോലെ അന്നും സഹപ്രവർത്തകരോടെല്ലാം ചിരിച്ചു വർത്തമാനം പറഞ്ഞാണ് ജോലിയിൽ പ്രവേശിച്ചത്. വെള്ളക്കോട്ടും സ്റ്റെതസ്കോപ്പും ധരിച്ച് ചെറുപുഞ്ചിരിയോടെ അവളും അടുത്തുണ്ടായിരുന്നു. പക്ഷേ മണിക്കൂറുകൾക്കകം ആ ചിരിക്കുന്ന മുഖത്ത് ചോര പടർന്നു. പ്രതിരോധിക്കാനാകാതെ, ഉറക്കെയൊന്നു കരയാൻ പോലുമാകാതെ അർധപ്രാണയായി അവൾ കിടന്നു. ഒടുവിൽ മറ്റേതോ ലോകത്തിലേക്ക് നിശബ്ദയായി മടങ്ങി. വൈദ്യപരിശോധനയ്ക്കെത്തിച്ചയാളുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട യുവഡോക്ടർ വന്ദന ദാസിന്റെ ഓർമകൾക്ക് മേയ് 10ന് ഒരു വയസ്സ് തികയുകയാണ്.
അക്രമിയുടെ കത്തിമുന അവളുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ ഡോ.മുഹമ്മദ് ഷിബിന് മനസ്സിൽ ആയിരം കുത്തുകൾ ഒരുമിച്ചേൽക്കുകയായായിരുന്നു. പ്രതി സന്ദീപിന്റെ ആക്രമണത്തിൽ പിടഞ്ഞുവീണ സുഹൃത്തും സഹപ്രവർത്തകയുമായ വന്ദനയെ വാരിയെടുത്ത് സ്വകാര്യ ആശുപത്രിയിലേക്കു പായുമ്പോഴും ഷിബിന് പ്രതീക്ഷയുണ്ടായിരുന്നു, തന്റെ കൂട്ടുകാരി മടങ്ങിവരുമെന്ന്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ കടന്നുപോയ ആ നിമിഷത്തെക്കുറിച്ചോർക്കുമ്പോൾ ഡോ.മുഹമ്മദ് ഷിബിന് വാക്കുകൾ ഇടറുന്നുണ്ട്, കണ്ണുകൾ നിറയുന്നുണ്ട്. വന്ദനയുടെ ഓർമകളുമായി ഡോ.മുഹമ്മദ് ഷിബിൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
? ആ സംഭവം നടന്ന രാത്രിയെക്കുറിച്ച് ഓർത്തെടുക്കാമോ? പ്രതി സന്ദീപിനെ ആശുപത്രിയിൽ കൊണ്ടുവന്ന സമയത്ത് അയാളുടെ ശരീരഭാഷയൊക്കെ എങ്ങനെയായിരുന്നു. പ്രകോപനപരമായ എന്തെങ്കിലും സാഹചര്യം അവിടെ ഉണ്ടായിരുന്നോ.
പ്രതിയെ ആശുപത്രിയിലെത്തിച്ചപ്പോൾ പ്രകോപനപരമായ യാതൊരു നീക്കങ്ങളും ഉണ്ടായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം. ഒരാളെ ലക്ഷ്യം വച്ചുള്ള ആക്രമണവും ആയിരുന്നില്ല അത്. അയാൾ അക്രമാസക്തനായപ്പോൾ വന്ദനയാണ് അടുത്തുണ്ടായിരുന്നത്. അപ്പോൾ വന്ദനയ്ക്ക് കുത്തേറ്റു. ഞാൻ അടുത്ത മുറിയിലായിരുന്നു. ഞങ്ങളുടെ സീനിയർ ഡോക്ടർ ഡ്യൂട്ടി റൂമിലും. നിലവിളി കേട്ടപ്പോൾ ഒരു സ്ത്രീയുടേതാണെന്ന് എനിക്കു മനസ്സിലായി. വന്ദന ആണോ എന്നോർത്തുകൊണ്ടാണ് ഞാൻ അവിടേക്ക് ഓടിയെത്തിയത്. അപ്പോൾ കണ്ടത് വന്ദന കുത്തേറ്റുവീണു കിടക്കുന്നതാണ്.
ആ സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ അടുത്തുണ്ടായിരുന്നില്ല. ആക്രമണം തടയാൻ ശ്രമിച്ച ചില പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്ക് പറ്റിയിരുന്നു. അവരെ മറ്റിടത്തേക്കു മാറ്റിയപ്പോഴാണ് ഞാൻ അവിടേക്ക് എത്തുന്നത്. അപ്പോൾ വന്ദനയും പ്രതിയായ സന്ദീപും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവളെ വലിച്ചു പുറത്തേക്കെടുക്കാൻ ശ്രമിച്ചു. അപ്പോൾ ഞാൻ എന്റെ ജീവനെക്കുറിച്ചു ചിന്തിച്ചില്ല എന്നതാണു വാസ്തവം. അപ്രതീക്ഷിതമായി ഓരോന്നു സംഭവിക്കുമ്പോൾ അതിനെ നേരിടാൻ വേണ്ടി നാം പോലുമറിയാതെ ചില ധൈര്യം കൈവരില്ലേ. അങ്ങനെ എന്തോ ഒന്നാണ് പെട്ടെന്ന് എനിക്കു തോന്നിയത്.
? ആ ദുരന്തമേൽപ്പിച്ച മാനസിക ആഘാതത്തിൽനിന്നു മുക്തി നേടിയോ. കൗൺസിലിങ്ങോ മറ്റോ ആവശ്യമായി വന്നോ.
ശാരീരികമായി പരുക്കേറ്റില്ലെങ്കിലും മാനസികമായി ഞാൻ തളർന്നുപോയിരുന്നു. ആ ദുരന്തത്തിനു ശേഷം ഞാൻ ജോലിയിൽ ഇടവേള എടുത്തു. മാനസികമായി ആകെ തളർന്ന അവസ്ഥയിലായിരുന്നു. കൗൺസലിങ് വേണ്ടി വന്നില്ല. ആഘാതത്തെ അതിജീവിക്കാൻ ഞാൻ സ്വയം ശ്രമിച്ചു. സുഹൃത്തുക്കളും കുടുംബവും എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. മനസ്സ് കുറച്ചൊക്കെ ശാന്തമായി എന്നു തോന്നിയപ്പോഴാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ഇപ്പോഴും ആ ആഘാതത്തിൽ നിന്ന് പൂർണമായി മുക്തമായിട്ടില്ല. വന്ദനയെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും സങ്കടമാണ്. അവളുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എനിക്കു സാധിച്ചില്ല. കോളജിൽ പൊതുദർശനത്തിനു വച്ചപ്പോൾ പോയി ഒരുനോക്ക് കണ്ടു.
? വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ സംഘത്തിലും ഷിബിൻ കൂടെയുണ്ടായിരുന്നു. ഗുരുതര പരുക്ക് ആണെന്ന് അപ്പോൾ തന്നെ മനസ്സിലായിരുന്നോ.
പരുക്ക് ഗുരുതരമായിരുന്നുവെന്ന് അപ്പോൾ തന്നെ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ എങ്ങനെയെങ്കിലും അവൾ രക്ഷപ്പെടണം, രക്ഷപ്പെടുത്തണം എന്ന ചിന്ത തന്നെയായിരുന്നു മനസ്സിൽ. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ വന്ദനയ്ക്കു ബോധം ഉണ്ടായിരുന്നു. അവൾ മടങ്ങിവരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ...
? സംഭവം നടന്ന് 4 മണിക്കൂറിലേറെ വൈകിയാണ് വന്ദനയ്ക്കു ചികിത്സ ലഭിച്ചതെന്ന് പിതാവ് മോഹൻദാസ് ആരോപിച്ചിരുന്നല്ലോ. സമീപത്തെ ആശുപത്രിയിൽ എത്തിക്കാതെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയത് എന്തുകൊണ്ടാണ്.
കൊല്ലത്തെ വിജയ ആശുപത്രിയിലേക്കാണ് വന്ദനയെ ആദ്യം കൊണ്ടുപോയത്. അവിടെ എത്തിയപ്പോൾ അത്യാഹിത വിഭാഗം മെഡിക്കൽ ഓഫിസർ (സിഎംഒ) വന്ദനയെ പരിശോധിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരത്തേക്കു കൊണ്ടുപോകാൻ നിർദേശിച്ചു. സിഎംഒയും കോളജ് അധികൃതരും ചേർന്നാണ് കിംസ് ആശുപത്രി മതിയെന്നു തീരുമാനിച്ചത്. അങ്ങനെ വന്ദനയെ വെന്റിലേറ്റർ സംവിധാനത്തോടെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. കോളജ് പ്രിൻസിപ്പലിന്റെയും ഞങ്ങളെ ഡ്യൂട്ടിക്കു വേണ്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് അയച്ച കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെയും അനുമതി തേടിയ ശേഷമാണ് ഷിഫ്റ്റ് ചെയ്തത്.
വിജയ ആശുപത്രി അധികൃതർതന്നെ ആംബുലൻസ് സൗകര്യം ഒരുക്കി. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഞാൻ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഒപ്പം ജോലി ചെയ്തിരുന്ന 3 ഹൗസ് സർജന്മാരാണ് വന്ദനയ്ക്കൊപ്പം പോയത്. ഡോക്ടർമാർ ആരും കയറിയില്ല. കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ മേധാവികളും അപ്പോൾ വിജയയിലേക്ക് എത്തിയിരുന്നു. അവരും തിരുവനന്തപുരത്തേക്കു പോയില്ല. ആംബുലൻസിൽ അധികം ആളുകൾ കയറേണ്ടതില്ലല്ലോ. മാത്രവുമല്ല, ഇത്രയധികം ഗുരുതര പരുക്ക് ആണെന്ന് ആരും തിരിച്ചറിഞ്ഞില്ല. രക്ഷപ്പെടും എന്നായിരുന്നു എല്ലാവരുടെയും വിശ്വാസം.
? വന്ദന കേസ് സിബിഐക്കു കൈമാറാൻ കഴിയില്ലെന്ന സർക്കാര്‍ തീരുമാനത്തോട് എന്താണ് പ്രതികരണം.
അന്വേഷണം നല്ല രീതിയിലായിരിക്കും പുരോഗമിക്കുന്നത്. അതുകൊണ്ടായിരിക്കാം കോടതി അത്തരമൊരു നിലപാട് കൈക്കൊണ്ടത്. കേസ് തേച്ചു മായ്ച്ചു കളയാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ഇല്ല. അന്വേഷണത്തിൽ വിശ്വാസം തോന്നുന്നുണ്ട്. മികച്ച രീതിയിൽ അന്വേഷണം മുന്നോട്ടു നീങ്ങുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം.
? ഡോക്ടർമാരോടുള്ള സമൂഹത്തിന്റെ ഈ അക്രമ സമീപനം കാണുമ്പോൾ തൊഴിൽപരമായി നിങ്ങളുടെ ചിന്തകളിൽ മാറ്റങ്ങൾ വരുമോ.
ഞങ്ങൾക്ക് മെഡിക്കൽ എത്തിക്സിനെക്കുറിച്ച് ഒരു വിഷയം തന്നെയുണ്ട് പഠിക്കാൻ. ഇത്തരം അനിഷ്ടസംഭവങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ ചിലപ്പോൾ മാധ്യമങ്ങൾക്കു മുന്നിലോ പൊലീസിനു മുന്നിലോ ഞങ്ങൾ വൈകാരികമായി പ്രതികരിച്ചേക്കാം, കയർത്തു സംസാരിച്ചേക്കാം. പക്ഷേ ഒരു രോഗിയെ പരിശോധിക്കുമ്പോൾ ഒരിക്കലും ദേഷ്യം കാണിക്കില്ല. അങ്ങനെ ചെയ്യാൻ പാടില്ല, പറ്റില്ല. രോഗി മുന്നിലിരിക്കുമ്പോൾ ഡോക്ടർമാർ തീർച്ചയായും എത്തിക്കൽ ആകും. എങ്ങനെയും അവരെ രക്ഷിക്കണം എന്നു മാത്രമേ ചിന്തിക്കൂ. ഒരു രോഗി മോശം രീതിയിൽ പെരുമാറിയെന്നു കരുതി എല്ലാവരും അങ്ങനെ ആയിരിക്കില്ലല്ലോ.
? ഈയൊരു സംഭവത്തിനു ശേഷം പരിഷ്കരിച്ച സുരക്ഷാസംവിധാനങ്ങളുടെ നിലവിലെ അവസ്ഥ...
ആശുപത്രികളിൽ ഇപ്പോൾ മെച്ചപ്പെട്ട സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലായിടത്തും അത്തരം സൗകര്യങ്ങൾ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. വന്ദനയുടെ ദുരന്തം സംഭവിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രി ഇപ്പോൾ അതീവസുരക്ഷയിലാണ്. മറ്റു മെഡിക്കൽ കോളജുകളും ആശുപത്രികളും ഇപ്പോഴും പഴയ രീതിയിലൊക്കെത്തന്നെയാണെന്നു തോന്നുന്നു. അധികം ഇടങ്ങളിൽ പോകാത്തതുകൊണ്ട് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള പൊതുചിത്രം എനിക്കില്ല. എങ്കിലും കൊട്ടാരക്കരയിലേതുപോലുള്ള വലിയ മാറ്റങ്ങൾ എല്ലായിടത്തും ഇല്ല. പലയിടത്തും അരക്ഷിതാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ഒരുക്കിയിരിക്കുന്ന സുരക്ഷാസംവിധാനം എല്ലാ ആശുപത്രികളിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. ഉള്ള സംവിധാനങ്ങൾ എക്കാലവും നിലനിൽക്കുകയും ചെയ്യട്ടെ.
? പ്രതികളെ വൈദ്യപരിശോധനയ്‌ക്കെത്തിക്കുമ്പോൾ കൈവിലങ്ങ് വയ്ക്കണമെന്ന നിർദേശം ഉണ്ടെങ്കിലും അത് പൂർണമായും പാലിക്കപ്പെടുന്നുണ്ടോ.
വന്ദനയുടെ ദുരന്തത്തിനു ശേഷം അങ്ങനെയൊരു ബുദ്ധിമുട്ടും അനുഭവവും എനിക്കും ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ മറ്റ് ഡോക്ടർമാർക്കും ഉണ്ടായിട്ടില്ല. കുറേ ഇടങ്ങളിലെങ്കിലും ആ നിർദേശം പാലിക്കപ്പെടുന്നുണ്ടെന്നു തോന്നുന്നു. പ്രതികളെ കയ്യാമം വച്ചു തന്നെയാണ് കൊണ്ടുവരുന്നത്. മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കാനായി ഡോക്ടർമാർ ആവശ്യപ്പെടുമ്പോൾ മാത്രം വിലങ്ങ് അഴിക്കും. ഇനിയും ഈ നിയമങ്ങൾ കർശനമായി തന്നെ പാലിക്കട്ടെ. ഞാൻ ഇതുവരെ ജോലി ചെയ്തതിനിടയിൽ പൊലീസ് കൊണ്ടുവരുന്ന പ്രതികളിൽ ഒരാളിൽനിന്നു പോലും പ്രകോപനപരമായ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. അന്ന് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല.
? വന്ദനയുമായി ഷിബിന് വളരെ അടുത്ത പരിചയവും സൗഹൃദവുമുണ്ടായിരുന്നോ. വന്ദനയുടെ സ്വഭാവപ്രകൃതമൊക്കെ എങ്ങനെയായിരുന്നു.
ഹൗസ് സർജൻസി കാലത്താണ് ഞാൻ വന്ദനയുമായി കൂടുതൽ പരിചയത്തിലാകുന്നത്. പല ദിവസങ്ങളിലും ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. വന്ദന എന്റെ ഒരു വർഷം ജൂനിയർ ആണ്. കോളജിൽ വച്ച് കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായ അടുപ്പമൊന്നും ഇല്ലായിരുന്നു. ഹൗസ് സർജൻസി കാലത്താണ് കൂടുതൽ സംസാരിക്കുന്നതും മറ്റും. എല്ലാവരോടും അവൾ വളരെ സൗഹാർദപരമായിട്ടായിരുന്നു ഇടപെട്ടിരുന്നത്.
ആർക്കും എന്തു സഹായവും ചെയ്തുകൊടുക്കാൻ വന്ദന എപ്പോഴും തയാറായിരുന്നു. വളരെ ശാന്തമായിട്ടുള്ള സ്വഭാവപ്രകൃതമായിരുന്നു അവളുടേത്. ആർക്കും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാതെ, എല്ലാവരോടും സ്നേഹത്തിൽ സംസാരിക്കുന്ന കുട്ടി. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ വലിയ താൽപര്യമായിരുന്നു വന്ദനയ്ക്ക്. അതുകൊണ്ടുതന്നെ അവൾക്ക് വലിയ സുഹൃദ് വലയവുമുണ്ടായിരുന്നു.
? വന്ദനയുടെ മാതാപിതാക്കളെ പിന്നീട് കണ്ടിരുന്നോ
കണ്ടിരുന്നു. ഇടയ്ക്ക് ഞാൻ അവിടെ പോകാറുണ്ട്. ആ സങ്കടത്തിൽനിന്ന് അവർ മോചിതരായിട്ടില്ല. കാലം കഴിയുന്തോറും മാറി വരുമെന്നു പ്രതീക്ഷിക്കാം. ഞാനും സുഹൃത്തുക്കളും ചേർന്നും അവരെ കാണാൻ പോയിട്ടുണ്ട്. അപ്പോഴൊക്കെ വന്ദനയുടെ കോളജ് കാലത്തെക്കുറിച്ച് അവർ കൂടുതൽ ചോദിക്കും. അവർക്ക് മകളെക്കുറിച്ചുള്ള ഓർമകളല്ലേ അതെല്ലാം. പിന്നെ വന്ദനയുടെ ബിരുദ ദാന ചടങ്ങിനു വേണ്ടി മാതാപിതാക്കൾ വന്നിരുന്നു. വന്ദനയുടെ ക്ലാസിൽ പഠിച്ച കുട്ടികൾ ഇപ്പോഴും അവളുടെ മാതാപിതാക്കളുമായി അടുപ്പം സൂക്ഷിക്കുന്നുണ്ട്. വന്ദന ഉണ്ടായിരുന്നപ്പോൾ അവരെല്ലാം അവളുടെ വീട്ടിൽ ഒത്തുചേരുമായിരുന്നു. അവളുടെ പെട്ടെന്നുള്ള വിയോഗത്തിന്റെ ആഘാതത്തിലാണ് അവർ ഇപ്പോഴും.
? ചികിത്സാ പിഴവ് വന്നാൽ ആശുപത്രിക്കെതിരെയും ഡോക്ടർമാർക്കെതിരെയും കൊലവിളി നടത്തുന്ന നാടാണ് നമ്മുടേത്. പക്ഷേ ഈ വിലയൊന്നും ഡോക്ടർമാരുടെ ജീവന്റെ കാര്യത്തിൽ ഇല്ലെന്നു തോന്നുന്നുണ്ടോ ഇപ്പോൾ.
പലപ്പോഴും ഡോക്ടർമാരോട് ആളുകൾക്കു വളരെ പരുക്കൻ സമീപനമാണ്. എല്ലാവരും അങ്ങനെയാണെന്നല്ല, നല്ല രീതിയിൽ പെരുമാറുന്ന രോഗികളും ഉണ്ട്. എന്നിരുന്നാൽപ്പോലും മോശമായ രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നവരാണ് കൂടുതൽ. ഡോക്ടർമാർ രോഗികളെ മുതലെടുക്കുന്നു എന്ന ധാരണയിൽ പെരുമാറുന്ന കുറേയധികം പേരുണ്ട്. ചില സിനിമകളുടെയൊക്കെ സ്വാധീനം കൊണ്ടായിരിക്കാം അവരൊക്കെ അങ്ങനെ ചിന്തിക്കുന്നതും പെരുമാറുന്നതും. ചില രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം വളരെ മോശം ഭാഷയിലാണ് സംസാരിക്കുക. ചിലപ്പോൾ അവരുടെ മാനസികാവസ്ഥ കൊണ്ടോ ശാരീരിക ബുദ്ധിമുട്ടു കൊണ്ടോ ആകുലതകൊണ്ടോ ഒക്കെയായിരിക്കാം ഇത്തരം പെരുമാറ്റങ്ങൾ.
? ഡോക്ടർമാരുടെ പ്രശ്നങ്ങളിൽ സർക്കാർ അനുകൂല നിലപാടെടുക്കുന്നില്ലെന്നു തോന്നുന്നുണ്ടോ.
വന്ദനയുടെ വിഷയത്തിനു ശേഷമാണ് നിയമങ്ങൾ കുറേക്കൂടി കർശനമായതെന്നു തോന്നുന്നു. അത് അങ്ങനെത്തന്നെ നിലനിന്നാൽ നന്നായിരുന്നു. ഡോക്ടർമാർക്കുണ്ടാകുന്ന ദുരനുഭങ്ങൾ കേസുകളായി റജിസ്റ്റർ ചെയ്തെങ്കിൽ മാത്രമല്ലേ നിലപാട് അറിയിക്കാൻ സർക്കാരിനു സാധിക്കൂ. പലപ്പോഴും അത്തരം അനിഷ്ട സംഭവങ്ങൾ പൊതുശ്രദ്ധയിൽപ്പെടാതെ പോകുന്നു, അല്ലെങ്കിൽ തള്ളിക്കളയുന്നു എന്നതാണു വാസ്തവം.
? ഡോക്ടർമാരുടെ സംഘടന എത്രത്തോളം ശക്തമാണ്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വളരെ ശക്‌തമായി ഡോക്ടർമാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ട്. സംഘടന വളരെ സജീവമായിത്തന്നെയാണ് പ്രവർത്തിക്കുന്നത്. വന്ദനയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിന് ഐഎംഎയുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു. ഞങ്ങൾ സ്വയമേ തീരുമാനിച്ചാണ് പ്രതിഷേധത്തിന് ഇറങ്ങിയതെങ്കിലും സംഘടനാ പിൻബലം ഉണ്ടായിരുന്നതുകൊണ്ട് സമരം കുറേക്കൂടെ ശക്തമായി. വന്ദനയുടെ ഒപ്പം പഠിച്ചവരും അടുപ്പമുണ്ടായിരുന്നവരുമൊക്കെയാണ് ആദ്യം പ്രതിഷേധത്തിനിറങ്ങിയത്. പിന്നെ അവർക്കൊപ്പം മറ്റുള്ളവരും ചേർന്നു. സംഘടന എല്ലാ തരത്തിലും ഞങ്ങളെ പിന്തുണച്ചു.
? പഠിച്ചിറങ്ങുന്ന ഡോക്ടർമാരിൽ പലരും വിദേശ രാജ്യങ്ങളിലേക്കു ചേക്കേറുന്നതിനു നാട്ടിലെ ദുരനുഭവങ്ങളും ഒരുപരിധി വരെ കാരണമാകുന്നുണ്ടോ.
പലപ്പോഴും ഡോക്ടർമാർ മോശം അനുഭവങ്ങൾ നേരിടുന്നുണ്ട്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ സൗകര്യങ്ങൾ പരിമിതമാണ്. എങ്കിലും നാട്ടിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമൊന്നുമില്ല. പിന്നെ പുറത്തു പോയി പഠിക്കുക, ജോലി ചെയ്യുക എന്നതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ ആഗ്രഹങ്ങളും തീരുമാനങ്ങളും ആയിരിക്കും. വന്ദനയ്ക്ക് സംഭവിച്ചതു പോലുള്ള മോശം അനുഭവങ്ങളും ആ തീരുമാനത്തിനു പിന്നിലുണ്ടായിരിക്കാം.
? വന്ദനയുടെ മരണത്തിൽ പ്രതിഷേധിച്ചു മുൻനിരയിൽ നിന്നയാളാണ് ഡോ.റുവൈസ്. സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരിൽ ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ റുവൈസ് മുഖ്യ പ്രതിയായത് ഏതാനും മാസങ്ങൾക്കു മുൻപാണ്. റുവൈസിന്റെ രണ്ട് പ്രവൃത്തികളും തമ്മിലുള്ള വൈരുധ്യത്തോട് എന്താണ് പ്രതികരണം.
എനിക്ക് ഡോ.റുവൈസിനെ യാതൊരു പരിചയവുമില്ല. ഡോ.ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുണ്ടായ കേസിനെക്കുറിച്ചു വായിച്ചപ്പോഴാണ് റുവൈസിനെ തിരിച്ചറിയുന്നത്. വന്ദന കേസിൽ റുവൈസ് പ്രതിഷേധവുമായി മുൻനിരയിലുണ്ടായിരുന്നു.
ഷഹ്ന കേസിൽ റുവൈസ് മുഖ്യപ്രതിയായി എന്നതു വാസ്തവം. എന്നാൽ ഒരു ഡോക്ടർ തെറ്റ് ചെയ്തു എന്നു കരുതി ഡോക്ടർമാരെ എല്ലാവരെയും തെറ്റ് പറയാൻ പറ്റില്ലല്ലോ. ഓരോരുത്തരും വളർന്നുവന്ന രീതിയും ശീലിച്ച ശീലങ്ങളുമൊക്കെയല്ലേ അവരുടെ പ്രവൃത്തികളെയും ചിന്താരീതികളെയും സ്വാധീനിക്കുന്നത്.
? വന്ദനയെക്കുറിച്ചുള്ള ഇപ്പോഴത്തെ ഓർമ.
ജീവിതത്തിലുടനീളം വന്ദന ഒരു നോവായി എന്റെ മനസ്സിൽ ഉണ്ടാകും. അതൊരിക്കലും മറക്കാൻ കഴിയില്ല. എത്ര ശ്രമിച്ചിട്ടും അവളെ രക്ഷിക്കാനായില്ലല്ലോ എന്നോർക്കുമ്പോൾ വലിയ വേദന തോന്നുന്നു. അത്രയേറെ പ്രതീക്ഷയോടെയായിരുന്നു അവളെയുംകൊണ്ട് ആശുപത്രിയിലേക്കു പോയത്. എന്നിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ. വന്ദന തിരിച്ചു വന്നിരുന്നെങ്കിലെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു. ആ ദുരന്തനിമിഷത്തെക്കുറിച്ച് ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും വന്ദന എന്ന സുഹൃത്തിനെ ഞാൻ എല്ലായ്‌പ്പോഴും ഓർക്കും. അത്ര നല്ല സൗഹൃദമാണ് വന്ദന സമ്മാനിച്ചത്.
? ഡോ. ഷിബിന്റെ ഇപ്പോഴത്തെ ജീവിതം...
ഞാൻ ഇപ്പോൾ കൊല്ലത്തുതന്നെയാണ്. എംഡി എടുക്കാനുള്ള തയാറെടുപ്പിലാണ്. അതിന്റെ പഠനവും മറ്റുമായി മുന്നോട്ടു പോകുന്നു. അതിനിടയിൽ പ്രാക്ടീസിനു വേണ്ടി ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്. സ്വദേശം മലപ്പുറം ആണ്. വീട്ടിൽ മാതാപിതാക്കളും രണ്ട് സഹോദരിമാരും രണ്ട് സഹോദരന്മാരും ഉണ്ട്.