നാലു നേരം കുളിക്കുന്ന പന്നികളും കഴുകുന്ന കൂടുകളും, തീറ്റ നൽകാതെ വളരുന്ന കാളാഞ്ചി, ഫ്രീസറിൽനിന്നെത്തുന്ന ഭക്ഷണാവശിഷ്ടങ്ങൾ– ഗോവയിലെ അസനോറയിൽ മലയാളിയായ അനിതാ വള്ളിക്കാപ്പൻ നടത്തുന്ന ബ്ലൂ ഹാർവസ്റ്റ് ഫാം ഒന്നു വേറെത്തന്നെയാണ്. അങ്ങനെ പറയാൻ ഇനിയുമുണ്ട് കാരണം. വില കൊടുത്തു വാങ്ങിയ വളമോ തീറ്റയോ തീരെ നൽകാതെ 13 ഉൽപന്നങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കു ന്നത്-അതായത്, സീറോ ഇൻപുട്ട് പ്രൊഡക്‌ഷൻ. പാൽ, മുട്ട, മാംസം, മത്സ്യം, ബയോഗ്യാസ്, കംപോസ്റ്റ്, പൈനാപ്പിൾ എന്നിങ്ങനെ നീളുന്നു ഇവിടത്തെ ഉൽപന്നശ്രേണി. ഭക്ഷണാവശിഷ്ടങ്ങളെ മൂല്യമേറിയ ഭക്ഷ്യവസ്തുക്കളാക്കുന്ന ഭക്ഷ്യ പുനഃചംക്രമണത്തിന് ഒന്നാംതരം മാതൃകയാണ് അനിതയുടെ സംരംഭം. ഫാമിലെ പന്നിക്കോ പശുവിനോ മത്സ്യത്തിനോ തീറ്റ വാങ്ങാന്‍ 10 രൂപ പോലും താൻ ചെലവാക്കുന്നില്ലെന്ന് അനിത പറയുന്നു. എന്നാൽ, അവയ്ക്ക് യഥേഷ്ടം തീറ്റ നല്‍കുന്നുമുണ്ട്. വില നൽകാതെ ഈ തീറ്റയെത്തുന്നതോ, ഗോവയിലെ പത്തിലധികം സ്റ്റാർ ഹോട്ടലുകളിൽനിന്ന്. അവയിൽ ഏറെയും പഞ്ചനക്ഷത്ര ഹോട്ടലുകള്‍! അവിടങ്ങളിലെ അടുക്കള അവശിഷ്ടങ്ങൾ മാത്രമാണ് അനിതയുടെ പന്നിയും പശുവും മത്സ്യവും തീറ്റയാക്കുന്നത്. എന്നാലിതു കേരളത്തിൽ കിട്ടുന്ന ഹോട്ടൽ വേസ്റ്റ് പോലെയാണെന്നു കരുതരുത്. ഫാമിലെ വാഹനം ശേഖരിക്കാനെത്തുന്നതുവരെ ഹോട്ടലിലെ ഫ്രീസറിൽ സൂക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളില്‍ പാചകാവശിഷ്ടമായ കോളിഫ്ലവറും മത്തങ്ങയും മുതൽ ഹോട്ടലിലെ അതിഥികൾ തൊടുകപോലും ചെയ്യാതെ ഉപേക്ഷിക്കുന്ന കേക്ക് കഷണങ്ങളും ബിരിയാണിയും ഐസ്ക്രീമും ഒക്കെയുണ്ടാവും. ഫ്രീസറിൽതന്നെ സൂക്ഷിക്കുന്നതിനാൽ ഇതു പലപ്പോഴും മനുഷ്യനുപോലും ഉപയോഗിക്കാവുന്ന നിലവാരമുള്ളതായിരിക്കും. പാകം ചെയ്തതും സസ്യജന്യവും അല്ലാത്തതുമായി തരം തിരിച്ച ഭക്ഷ്യവസ്തുക്കൾ ഏറ്റെടുക്കുന്നതിനു കലക്‌ഷൻ ഫീസും ഹോട്ടലുകളില്‍നിന്ന് അനിതയ്ക്കു നൽകാറുണ്ട്. അളവനുസരിച്ച് ഒരു മാസം 20,000 രൂപ നൽകുന്ന ഹോട്ടലുകൾ വരെയുണ്ടത്രെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലു നേരം കുളിക്കുന്ന പന്നികളും കഴുകുന്ന കൂടുകളും, തീറ്റ നൽകാതെ വളരുന്ന കാളാഞ്ചി, ഫ്രീസറിൽനിന്നെത്തുന്ന ഭക്ഷണാവശിഷ്ടങ്ങൾ– ഗോവയിലെ അസനോറയിൽ മലയാളിയായ അനിതാ വള്ളിക്കാപ്പൻ നടത്തുന്ന ബ്ലൂ ഹാർവസ്റ്റ് ഫാം ഒന്നു വേറെത്തന്നെയാണ്. അങ്ങനെ പറയാൻ ഇനിയുമുണ്ട് കാരണം. വില കൊടുത്തു വാങ്ങിയ വളമോ തീറ്റയോ തീരെ നൽകാതെ 13 ഉൽപന്നങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കു ന്നത്-അതായത്, സീറോ ഇൻപുട്ട് പ്രൊഡക്‌ഷൻ. പാൽ, മുട്ട, മാംസം, മത്സ്യം, ബയോഗ്യാസ്, കംപോസ്റ്റ്, പൈനാപ്പിൾ എന്നിങ്ങനെ നീളുന്നു ഇവിടത്തെ ഉൽപന്നശ്രേണി. ഭക്ഷണാവശിഷ്ടങ്ങളെ മൂല്യമേറിയ ഭക്ഷ്യവസ്തുക്കളാക്കുന്ന ഭക്ഷ്യ പുനഃചംക്രമണത്തിന് ഒന്നാംതരം മാതൃകയാണ് അനിതയുടെ സംരംഭം. ഫാമിലെ പന്നിക്കോ പശുവിനോ മത്സ്യത്തിനോ തീറ്റ വാങ്ങാന്‍ 10 രൂപ പോലും താൻ ചെലവാക്കുന്നില്ലെന്ന് അനിത പറയുന്നു. എന്നാൽ, അവയ്ക്ക് യഥേഷ്ടം തീറ്റ നല്‍കുന്നുമുണ്ട്.

വില നൽകാതെ ഈ തീറ്റയെത്തുന്നതോ, ഗോവയിലെ പത്തിലധികം സ്റ്റാർ ഹോട്ടലുകളിൽനിന്ന്. അവയിൽ ഏറെയും പഞ്ചനക്ഷത്ര ഹോട്ടലുകള്‍! അവിടങ്ങളിലെ അടുക്കള അവശിഷ്ടങ്ങൾ മാത്രമാണ് അനിതയുടെ പന്നിയും പശുവും മത്സ്യവും  തീറ്റയാക്കുന്നത്. എന്നാലിതു കേരളത്തിൽ കിട്ടുന്ന ഹോട്ടൽ വേസ്റ്റ് പോലെയാണെന്നു കരുതരുത്. ഫാമിലെ വാഹനം ശേഖരിക്കാനെത്തുന്നതുവരെ ഹോട്ടലിലെ ഫ്രീസറിൽ സൂക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളില്‍ പാചകാവശിഷ്ടമായ കോളിഫ്ലവറും മത്തങ്ങയും മുതൽ ഹോട്ടലിലെ അതിഥികൾ തൊടുകപോലും ചെയ്യാതെ ഉപേക്ഷിക്കുന്ന കേക്ക് കഷണങ്ങളും ബിരിയാണിയും ഐസ്ക്രീമും ഒക്കെയുണ്ടാവും. ഫ്രീസറിൽതന്നെ സൂക്ഷിക്കുന്നതിനാൽ ഇതു പലപ്പോഴും മനുഷ്യനുപോലും ഉപയോഗിക്കാവുന്ന നിലവാരമുള്ളതായിരിക്കും. പാകം ചെയ്തതും സസ്യജന്യവും അല്ലാത്തതുമായി തരം തിരിച്ച ഭക്ഷ്യവസ്തുക്കൾ ഏറ്റെടുക്കുന്നതിനു കലക്‌ഷൻ ഫീസും ഹോട്ടലുകളില്‍നിന്ന് അനിതയ്ക്കു നൽകാറുണ്ട്. അളവനുസരിച്ച് ഒരു മാസം 20,000 രൂപ നൽകുന്ന ഹോട്ടലുകൾ വരെയുണ്ടത്രെ.  

അനിതാ വള്ളിക്കാപ്പനും മാത്യു വള്ളിക്കാപ്പനും പന്നിഫാമിൽ (Photo Arranged)
ADVERTISEMENT

∙ കരകയറാം പന്നിവളർത്തലിലൂടെ... 

ശക്തമായൊരു തിരിച്ചടിയിൽനിന്നു കരകയറി വരികയാണ് അനിതയുടെ പന്നിവളർത്തൽ സംരംഭം. അഞ്ഞൂറോളം പന്നികളും സർക്കാർ അംഗീകാരവുമൊക്കെയായി മുന്നേറുമ്പോഴാണ് കഴിഞ്ഞ വർഷം ആഫ്രിക്കൻ പന്നിപ്പനി വന്നത്. മാസം തോറും 30 പന്നികൾ വിറ്റുപോയിരുന്ന ഫാമിലെ  മുഴുവൻ വരുമാനവും പൊടുന്നനെ നിലച്ചു. ‌ഒട്ടേറെ പന്നികൾ ചത്തു. വലിയ നഷ്ടമുണ്ടായി. 3 മാസത്തോളം അടച്ചുപൂട്ടിയ ഫാം ഇപ്പോൾ വീണ്ടും സജീവം. പല സ്ഥലങ്ങളിൽനിന്നായി വീണ്ടും പന്നികളെ എത്തിച്ചുവരുന്നു. ഇപ്പോൾ ആകെ ഇരുനൂറിലേറെ പന്നികള്‍. തിരിച്ചടി അനിതയെ തളർത്തുന്നില്ല. എത്ര കോടികളുടെ നഷ്ടമുണ്ടായാലും കരകയറാൻ പന്നികള്‍ മതിയെന്ന് അനിതയുടെ ഭർത്താവ് മാത്യു വള്ളിക്കാപ്പൻ എന്ന മാത്തച്ചൻ പറയുന്നു. നഷ്ടപ്പെട്ട പണം അവ ഇരട്ടിവേഗത്തിൽ തിരിച്ചുതരുമെന്നും അദ്ദേഹത്തിന്റെ വാക്കുകൾ.

ഫാമിൽനിന്നുള്ള ദൃശ്യം (Photo Arranged)

നാലു നേരം കഴുകി വൃത്തിയാക്കുന്ന കൂടുകളും കുളിച്ചു മിടുക്കരാകുന്ന പന്നികളും തന്നെയാണ് ഈ പന്നിക്കൂടിന്റെ മുഖ്യ ആകർഷണം. വൃത്തിയാക്കുന്നതുകൊണ്ടും വെള്ളം അതിവേഗം ഒഴുകിപ്പോകുന്നതുകൊണ്ടും ദുര്‍ഗന്ധമോ മാലിന്യമോ തീരെയില്ല. ഹോട്ടൽവേസ്റ്റിനു പുറമേ ഫാമിൽ വളർത്തുന്ന തീറ്റപ്പുല്ല് മാത്രമാണ് പന്നികൾക്കു തീറ്റ. ഒരു നേരം ഹോട്ടൽ ഭക്ഷണം നൽകി ബാക്കി നേരങ്ങളിൽ തീറ്റപ്പുല്ലുകൊണ്ടു വയറുനിറയ്ക്കുന്ന രീതിയാണ് ബ്ലൂ ഹാർവസ്റ്റില്‍. മാംസത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ ഇതു സഹായിക്കുമെന്ന് അനിത.

‘‘ശരാശരി 100 -110 കിലോ തൂക്കമെത്തുമ്പോൾത്തന്നെ പന്നികളെ വിൽക്കും. കിലോയ്ക്ക് 110 രൂപ നിരക്കിലാണ് മുന്‍പു വിറ്റിരുന്നത്. എന്നാൽ, ഇപ്പോൾ 210 രൂപ വിലയുണ്ട്’’– മാത്തച്ചൻ പറഞ്ഞു. കൂടുതൽ വണ്ണം വയ്പിച്ചാൽ മാംസത്തിൽ കൊഴുപ്പിന്റെ തോത് കൂടും. വിൽക്കുന്നതിനു മുൻപായി ഏതാനും ദിവസം തീറ്റപ്പുല്ല് മാത്രം നൽകുന്നതും കൊഴുപ്പ് കുറവുള്ള നല്ല മാംസം ലഭിക്കാനായി അനിത അനുവർത്തിക്കുന്ന തന്ത്രമാണ്. ഉയർന്ന നിലവാരമുള്ളതുകൊണ്ടുതന്നെ ബ്ലൂ ഹാർവസ്റ്റിലെ ഉൽപന്നങ്ങൾ വാങ്ങാൻ ഹോട്ടലുകൾക്കും താൽപര്യമേറെ. ഹോട്ടലുകൾ ഉപേക്ഷിക്കുന്ന ഭക്ഷണം പുനഃസംസ്കരിച്ച് അവർക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കളാക്കുന്ന റീസൈക്ലിങ്  സംരംഭമാണിതെന്ന്  അനിത പറഞ്ഞു.

ഫാമിൽനിന്നുള്ള ദൃശ്യം (Photo Arranged)
ADVERTISEMENT

ബ്ലൂ ഹാർവസ്റ്റിന്റെ പവർഹൗസാണ് ഇവിടത്തെ പന്നിക്കൂട്. ‘‘പന്നികളില്ലെങ്കിൽ മത്സ്യക്കൃഷി നടക്കില്ല, മത്സ്യക്കൃഷിയില്ലെങ്കിൽ പൈനാപ്പിൾകൃഷിക്കു വേണ്ട വളവും വെള്ളവും സൗജന്യമായി കിട്ടില്ല– അനിത പറയുന്നു. എന്തിനേറെ, ഇവിടത്തെ പശുക്കളും കാളക്കുട്ടന്മാരും കോഴികളുമൊക്കെ പന്നിക്കായി കൊണ്ടുവരുന്ന വേസ്റ്റിൽനിന്ന് ആഹാരമാക്കുന്നവയാണ്. പന്നി അധിഷ്ഠിതമായ ഈ സംയോജിതകൃഷിയാണ് രാജ്യത്തിനാകെ മാതൃകയായി അനിതയെ ഉയർത്തിയത്. ടൂറിസം മേഖലയ്ക്കു  ബാധ്യതയാകുമായിരുന്ന മാലിന്യങ്ങള്‍ നീക്കുക മാത്രമല്ല ടൂറിസ്റ്റുകള്‍ക്കു വേണ്ട ജൈവ ഉൽപന്നങ്ങള്‍ ഒരുക്കാനും ഈ സംരംഭത്തിലൂടെ സാധിക്കുന്നു.

∙ വേറിട്ട മത്സ്യക്കൃഷി

അനിതയുടെ മത്സ്യക്കൃഷിയും വേറിട്ടതാണ്. ആകെ 5 കുളങ്ങള്‍. അരയേക്കർ വീതമുള്ള 3 വലിയ കുളങ്ങളിൽ കാളാഞ്ചി മത്സ്യമാണു വളരുന്നത്. കാളാഞ്ചിക്കു തീറ്റ നൽകി വളർത്താനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. ജീവനുള്ള മത്സ്യങ്ങളോളം കാളാഞ്ചിക്കു പ്രിയപ്പെട്ട തീറ്റയില്ല. എന്നാൽ എന്നും ജീവനുള്ള മത്സ്യത്തെ മുടക്കമില്ലാതെ കിട്ടാൻ എന്താണു വഴി? അതിനായി അനിത കണ്ടെത്തിയത് നാടൻ തിലാപ്പിയകളെയാണ്. അതിവേഗം പെരുകുന്നതിനാൽ വളർച്ച കുറവായതും വിപണിയിൽ തീരെ വില ലഭിക്കാത്തതുമായ അവയെ കാളാഞ്ചിക്കു തീറ്റയാക്കാൻ അനിത ഒരു വഴി കണ്ടെത്തി. ഓരോ കുളത്തിലും അയ്യായിരത്തോളം തിലാപ്പിയകളെ സ്റ്റോക്ക് ചെയ്തു. അവ അ‍ഞ്ചു മാസത്തിനകം പതിനായിരങ്ങളായി പെരുകുന്നതോടെ കാളാഞ്ചിക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കും. നിശ്ചിത വലുപ്പമെത്തിയ കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക. അല്ലാത്തപക്ഷം അവയെ തിലാപ്പിയകള്‍തന്നെ തിന്നാനിടയുണ്ട്.

അനിതാ വള്ളിക്കാപ്പനും മാത്യു വള്ളിക്കാപ്പനും മകളും പന്നിഫാമിൽ (Photo Arranged)

കാളാഞ്ചി വളരുന്ന മുറയ്ക്ക് തിലാപ്പിയകളെ ആഹാരമാക്കുകയും അതിവേഗം വലുതാവുകയും ചെയ്യും.  മറ്റൊരു തീറ്റയും നൽകാത്തതിനാൽ കാളാഞ്ചിക്കു തിലാപ്പിയകളെ തിന്നുകയേ മാർഗമുള്ളൂ. കാളാഞ്ചിക്കു തീറ്റയാകാൻ വേണ്ട തിലാപ്പിയകൾ കുളത്തിലുണ്ടെന്ന് ഉറപ്പാക്കുകയേ കർഷകൻ ചെയ്യേണ്ടതുള്ളൂ. പന്നിക്കൂട്ടിലെ കാഷ്ഠവും മറ്റും വളമാക്കി വളരുന്ന ആൽഗെകളാണ് ഈ സംവിധാനത്തിൽ തിലാപ്പിയയുടെ ആഹാരം. അതോടൊപ്പം ഹോട്ടലിൽനിന്നുള്ള മിച്ചഭക്ഷണത്തിലെ ചോറും മിതമായ തോതിൽ നൽകും. ഈ രിതീയിൽ 12 മാസംകൊണ്ട് കാളാഞ്ചി ശരാശരി 2.5 കിലോയിലേറെ തൂക്കം വയ്ക്കുമെന്ന് അനിത ചൂണ്ടിക്കാട്ടി. കഴിഞ്ഞ വിളവെടുപ്പിൽ 4 കിലോവരെ തൂക്കമുള്ള കാളാഞ്ചി ലഭിച്ചു. 500 കാളാഞ്ചികളെ വീതം നിക്ഷേപിച്ച 3 കുളങ്ങളിൽനിന്ന് ആകെ 3 ടൺ വിളവെടുത്തു. ട്രോളിങ് നിരോധനകാലത്ത് വിളവെടുക്കുന്നതിനാൽ ഒരു കിലോ കാളാഞ്ചിക്ക് കുറഞ്ഞത് 500 രൂപ വില നേടാനായി. ധാരാളം തിലാപ്പിയയും കുളത്തിലുണ്ടായിരുന്നു. എന്നാൽ, വിപണിയില്ലാത്തതിനാൽ അവയെ തിരികെ കുളത്തിലേക്കുതന്നെ വിട്ടു. ഇതിനകം രണ്ട് ബാച്ച് മത്സ്യക്കൃഷി വിജയകരമായി ചെയ്തു.

ഫാമിലെ പശുക്കൾക്ക് തീറ്റപ്പുല്ല് നൽകുന്നു (Photo Arranged)
ADVERTISEMENT

രണ്ടു കുളങ്ങളിൽ അസം വാളയും വളരുന്നുണ്ട്. ഹോട്ടൽ വേസ്റ്റിലെ ഒരു ഭാഗം ആഹാരമാക്കിയാണ് ഇവ വളരുന്നത്. കാളാഞ്ചിക്കുളത്തിലെ മലിനജലം ഭൂമിക്കടിയിലൂടെ ആഴമേറിയ വാളക്കുളത്തിലെത്തുന്ന രീതിയാണ് ഇവിടുള്ളത്. അന്തരീക്ഷവായു ശ്വസിക്കുന്ന വാളയ്ക്ക് മലിനജലം പ്രശ്നമല്ലല്ലോ. ഒരു വർഷം 10 ടൺ വാള ലഭിക്കും. കൂടാതെ ഒന്നര ടണ്ണോളം കട്‌ല, രോഹു തുടങ്ങിയ കാർപ് മത്സ്യങ്ങളെയും കാളാഞ്ചിക്കൊപ്പം ഉൽപാദിപ്പിക്കും. അവയൊക്കെ കിലോയ്ക്ക് 100 രൂപ നിരക്കിൽ വിൽക്കും. കാളാഞ്ചിക്കുളത്തിൽനിന്നു ദിവസേന നീക്കം ചെയ്യുന്ന വെള്ളത്തിനു പകരം അത്രയും വെള്ളം സമീപത്തെ കനാലിൽനിന്ന് ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. നിരന്തര ജലചംക്രമണം മത്സ്യക്കൃഷിയില്‍ നിർണായകമാണ്.  ഉയർന്ന ഭാഗത്തെ കനാലിൽനിന്നു വെള്ളം താനേ ഒഴുകിയെത്തുന്നതിനാൽ  പമ്പ് ചെയ്യുന്നതിനുള്ള വൈദ്യതിയും ലാഭിക്കാനാകുന്നുണ്ട്.

കാലിവളർത്തൽ

ഏതാനും നാടൻ പശുക്കളെയും അൻപതോളം മൂരിക്കുട്ടന്മാരെയും ഓരോ വർഷവും ഈ ഫാമിൽ വളർത്തുന്നു. അവയ്ക്കും ഹോട്ടലിൽനിന്നുള്ള പച്ചക്കറി ‌അവശിഷ്ടങ്ങളാണ് ആഹാരം. സമീപത്തെ ഡെയറി ഫാമുകളിൽനിന്നുള്ള കാളക്കുട്ടികളെയാണ് വാങ്ങി വളർത്തുന്നത്. കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ഇവയെ ഒരു വർഷത്തിനകം ശരാശരി 20,000 രൂപയ്ക്കു വിൽക്കാം. അഴിച്ചുവിട്ടു വളർത്തുന്ന അൻപതോളം നാടൻകോഴികളുമുണ്ട്. ഫ്രീറേഞ്ച് എന്ന അവകാശവാദമൊന്നുമില്ലെങ്കിലും മുട്ടയ്ക്ക് 10 രൂപ വില കിട്ടുന്നുണ്ട്.

∙ പൈനാപ്പിൾകൃഷി

ആകെയുള്ള നാലരയേക്കര്‍ ഭൂമിയിൽ കൂടുകളും കുളങ്ങളുമൊഴികെയുള്ള ഭാഗത്തെല്ലാം പൈനാപ്പിൾ കൃഷി ചെയ്തിരിക്കുന്നു. ഒരേക്കറോളം സ്ഥലത്തായി 10,000 ചുവട് പൈനാപ്പിള്‍ എന്നാണ് അനിതയുടെ കണക്ക്. വർഷം തോറും ഒരു ടൺ പൈനാപ്പിൾ വിളവെടുക്കാം. മത്സ്യക്കുളങ്ങളിൽനിന്നു പുറന്തള്ളുന്ന മലിനജലമാണ് പൈനാപ്പിളിന്റെ കരുത്ത്. കുളങ്ങളുടെ 4  ഭാഗത്തുമുള്ള പൈനാപ്പിൾ തോട്ടത്തിലേക്കു വെള്ളം പമ്പ് ചെയ്യുന്നു. ദിവസവും സ്പ്രിംഗ്ലര്‍ ഉപയോഗിച്ചു തളിക്കുകയാണു പതിവ്. മത്സ്യക്കാഷ്ഠവും മറ്റുമടങ്ങിയ ഈ വെള്ളം പൈനാപ്പിളിനു ജൈവ ഫെർട്ടിഗേഷനായി മാറുന്നു. കൊങ്കൺമേഖലയിലെ ഏറ്റവും രുചിയുള്ള പൈനാപ്പിളായി ഇവിടെനിന്നുള്ള കൈതച്ചക്ക തിരഞ്ഞടുക്കപ്പെട്ടത് വെറുതെയല്ല. ഇപ്പോൾ മികച്ച വിലയുമുണ്ട്. ഇതൊക്കെയാണെങ്കിലും ഈ ഫാമിലെ പൈനാപ്പിൾകൃഷി അവസാനിപ്പിച്ച് കൂടുതൽ തീറ്റപ്പുല്ല് വളർത്താനുള്ള തീരുമാനത്തിലാണ് അനിത. പൈനാപ്പിൾകൃഷിക്കു ഗോവയിൽ നൂറുകണക്കിന് ഏക്കർ ഭൂമി കിട്ടാനുണ്ടെന്ന് മാത്തച്ചനും പറയുന്നു.  

ഫാമിലെ പൈനാപ്പിൾ കൃഷി (Photo Arranged)

∙ മറ്റു വരുമാനങ്ങൾ‌‌

ഹോട്ടൽ വേസ്റ്റ് നീക്കം ചെയ്യുന്ന വകയിൽ തന്നെ രണ്ടു ലക്ഷത്തോളം രൂപ പ്രതിമാസ വരുമാനമുണ്ട്. പന്നിക്കാഷ്ഠവും ചാണകവുമൊക്കെ കംപോസ്റ്റാക്കുന്നു. മത്സ്യക്കുളം വൃത്തിയാക്കുമ്പോൾ കിട്ടുന്ന സ്ലറിയും കംപോസ്റ്റുമൊക്കെ സമീപത്തെ പൈനാപ്പിൾ കർഷകർ വാങ്ങും. വരുമാനത്തിനു മറ്റൊരു വഴി.

∙ പ്രണയം, പ്രേതം, പന്നി വഴി ‌ദേശീയ അവാർഡിലേക്ക്

എയർഹോസ്റ്റസ് ആകുന്നതിനു വ്യക്തമായ കരിയർ പ്ലാനുമായാണ് അനിത സൈക്കോളജി ബിരുദ കോഴ്സ് പൂർത്തിയാക്കിയത്. അതിനു യോജിച്ച ഏവിയേഷൻ കോഴ്സുകൾ അന്വേഷിച്ചു നടന്ന അനിത ഇന്നു രാജ്യമറിയുന്ന കൃഷിക്കാരിയാണ്-പന്നിവളർത്തൽ, മത്സ്യക്കൃഷി, സംയോജിതകൃഷിമേഖലകളിൽ പുത്തനാശയങ്ങൾ മാതൃകാപരമായി നടപ്പാക്കിയ ഇന്നവേറ്റിവ് ഫാർമർ. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഇത്തവണത്തെ ഇന്നവേറ്റിവ് ഫാർമർ അവാർഡ് ജേതാവാണ് അനിത. നേരത്തേ കാർഷിക മികവിനുള്ള ഗോവ സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.  വിമാനത്തിൽ ജോലി ചെയ്യാൻ ആഗ്രഹിച്ച അനിത പന്നിക്കൂട്ടിലെ മാനേജരായത് ഒരു കഥയാണ്. അതു കേൾക്കാൻ 22 വർഷം പിന്നോട്ടു പോകണം. 

ഫാമിലെ മീൻ വളർത്തുന്ന കുളം (Photo Arranged)

ഗോവയിലെ വീട്ടിൽ മലയാളികളായ മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്ന അനിതയുടെ അയലത്ത് പൂഞ്ഞാറുകാരൻ വള്ളിക്കാപ്പിൽ മാത്തച്ചൻ താമസിക്കാനെത്തിയതാണ് കഥയുടെ തുടക്കം. മാത്തച്ചൻ മരക്കച്ചവടത്തിനാണ് ഗോവയിൽ വന്നത്- ഇരുപത്തിരണ്ടാം വയസ്സിൽ. ഈട്ടിത്തട്ടി തേടിയായിരുന്നു വരവ്. പക്ഷേ, ആ കച്ചവടം നടന്നില്ല. പകരം കൃഷിയിടങ്ങളും കാർഷികോൽപന്നങ്ങളും കച്ചവടം ചെയ്തു. ഗോവയിലെത്തി ബിസിനസുകാരനായി മാറിയ മാത്തച്ചൻ മറുനാടൻ മലയാളിമങ്കയുടെ മനം കവർന്നതും അവർ വിവാഹിതരായതും കഥയുടെ ഒന്നാം ഭാഗം.

ഗോവയിൽ കുപ്രസിദ്ധമായ പിശാചുബാധയുടെ പേരിൽ നാട്ടുകാർ വഴിനടക്കാൻ പോലും ഭയപ്പെട്ട ഒരു പറമ്പ് മാത്തച്ചൻ മത്സ്യക്കൃഷിക്കായി വാങ്ങിയതാണ് രണ്ടാം ഭാഗം. ഈ പറമ്പിൽ ഏതു കൃഷി ചെയ്താലും ദുരന്തമാകുമെന്ന് അയൽക്കാർ. ദുരാത്മാക്കളുടെ ശല്യമുണ്ടെന്നു കരുതപ്പെടുന്ന സ്ഥലം വാങ്ങിയതോടെ മാത്തച്ചന്റെ ഡ്രൈവർമാർപോലും രാജിവച്ചുപോയി. അന്ധവിശ്വാസമെന്നു ചിരിച്ചുതള്ളി അവിടെ മത്സ്യക്കൃഷി തുടങ്ങിയ മാത്തച്ചനെ കാത്തിരുന്നതു തിരിച്ചടികൾതന്നെയായിരുന്നു.

ഇവിടെത്തുടങ്ങിയ ചെമ്മീൻ കൃഷിയും കാളാഞ്ചിക്കൃഷിയുമൊക്കെ നാട്ടുകാരുടെ മുന്നറിയിപ്പുകൾ ശരിവയ്ക്കുംവിധം എട്ടു നിലയിൽ പൊട്ടി. കാലാവസ്ഥ പ്രതികൂലമായതുമൂലം ചെമ്മീൻ ഉൽപാദനം തീരെ കുറഞ്ഞുപോയി. ഒരു കോടി രൂപയാണ് അങ്ങനെ പോയത്. അതു ഗൗനിക്കാതെ ഉയർന്ന വില കിട്ടുന്ന കാളാഞ്ചിയെ വളർത്തി. എന്നാൽ, തീറ്റക്രമം പിഴച്ചതിനെ തുടർന്ന് അതും അരക്കോടി രൂപയോളം നഷ്ടം വരുത്തി. നഷ്ടം തിരിച്ചു പിടിക്കാൻ ഭർത്താവ് മാത്തച്ചനൊപ്പം അരയും തലയും മുറക്കി ഫാമിൽ കാലെടുത്തു വച്ചതാണ് അനിത. ചെറിയ തോതിലുണ്ടായിരുന്ന പന്നിവളർത്തലിലൂടെ ഈ രംഗത്തെ സാധ്യതകൾ അവർ മനസ്സിലാക്കിയിരുന്നു. നയാപൈസ മുടക്കില്ലാതെ പതിനായിരങ്ങൾ വിലമതിക്കുന്ന പന്നികളെ വിപണിയിലെത്തിക്കാൻ കഴിയുമെന്നത് കടബാധ്യതയിൽ കുടുങ്ങിയ യുവദമ്പതികൾക്ക് വലിയ ആശ്വാസമായി മാറി.

പന്നിഫാമിലെ കാഴ്ച (Photo Arranged)

അനിതയുടെ വരവോടെ  തിരിച്ചടിയുടെ ഭൂതഗണങ്ങൾ ഓടിയകന്നെന്നു മാത്തച്ചൻ പറയുന്നു. ഫാം ഓപ്പറേഷൻസ് അനിതയെ ഏൽപിച്ച് ഉൽപന്നവിപണനത്തിലേക്കു ചുവട് മാറാൻ മാത്തച്ചനു കഴിഞ്ഞു. പൈനാപ്പിൾ കച്ചവടം പോലുള്ള അഗ്രി ബിസിനസ് സംരംഭങ്ങളിലൂടെ  മാത്തച്ചൻ മുന്നേറിയപ്പോൾ പുതുമയുള്ള ആശയങ്ങളിലൂടെ സുസ്ഥിര വളർച്ചയിലേക്കു ഫാമിനെ നയിക്കാൻ അനിതയ്ക്കുമായി.  

English Summary:

How a Malayalee Couple Transformed Hotel Leftovers into an Agricultural Goldmine in Goa