7 രൂപയുടെ ‘ഇന്ധനം’ മതി; ഇ–സ്കൂട്ടറിൽ 50 കിമീ സഞ്ചരിക്കാം; ബജറ്റ് ഫ്രണ്ട്‌ലി, പെട്രോളിന് വെല്ലുവിളി
ദിവസവും കുതിച്ചു കയറുകയാണ് പെട്രോൾ–ഡീസൽ വില. നമ്മുടെയെല്ലാം ആവശ്യങ്ങളും യാത്രകളും കൂടിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ബസിലെ തിരക്കും റോഡിലൂടെയുള്ള ഓട്ടപ്പാച്ചിലും ആലോചിക്കുമ്പോൾ സാധാരണക്കാർ പോലും ഇരുചക്രവാഹനത്തെപ്പറ്റി ആലോചിക്കുകയാണ്. പക്ഷേ, അവിടെയും പ്രശ്നം ഇന്ധനംതന്നെ. അത്തരക്കാരെ ലക്ഷ്യമിട്ട് ഇലക്ട്രിക് സ്കൂട്ടറുകളും വിപണിയിലേക്ക് പാഞ്ഞെത്തുന്നുണ്ട്. കുറഞ്ഞ സമയത്തിൽ ചാർജ് ചെയ്ത് കൂടുതൽ ദൂരം താണ്ടാനാകുന്ന തരം വാഹനങ്ങള്‍. നല്ല റേഞ്ച് വേണം, അത്യാവശ്യം സൗകര്യങ്ങൾ ഉണ്ടായിരിക്കണം. വില ഒരു ലക്ഷത്തിൽ താഴെയാണെങ്കിൽ ഏറ്റവും നല്ലത്. ഇത്തരത്തിൽ, പ്രീമിയം ക്വാളിറ്റിയുള്ള ബജറ്റ് ഫ്രണ്ട്‌ലി സ്കൂട്ടറുകൾക്കാണ് ആവശ്യക്കാരേറെ. ദിവസേന 60–70 കിമീ യാത്ര ചെയ്യുന്നവർക്കു വേണ്ടിയുള്ളതാണ് ഓലയുടെ എസ്1 എക്സ് പ്ലസ് ഇ–സ്കൂട്ടർ. ഫീൽഡ് വർക്ക്, ഫുഡ് ഡെലിവറി, കൊറിയർ തുടങ്ങിയ മേഖലകളിൽ ജോലി നോക്കുന്നവർക്ക് സ്മാർട് ഫീച്ചറുകളേക്കാൾ ആവശ്യം മൈലേജ് ആണ്. അവർക്കും പരിഗണിക്കാവുന്ന മോഡൽ, തികച്ചും യൂസർ ഫ്രണ്ട്‌ലി.

ദിവസവും കുതിച്ചു കയറുകയാണ് പെട്രോൾ–ഡീസൽ വില. നമ്മുടെയെല്ലാം ആവശ്യങ്ങളും യാത്രകളും കൂടിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ബസിലെ തിരക്കും റോഡിലൂടെയുള്ള ഓട്ടപ്പാച്ചിലും ആലോചിക്കുമ്പോൾ സാധാരണക്കാർ പോലും ഇരുചക്രവാഹനത്തെപ്പറ്റി ആലോചിക്കുകയാണ്. പക്ഷേ, അവിടെയും പ്രശ്നം ഇന്ധനംതന്നെ. അത്തരക്കാരെ ലക്ഷ്യമിട്ട് ഇലക്ട്രിക് സ്കൂട്ടറുകളും വിപണിയിലേക്ക് പാഞ്ഞെത്തുന്നുണ്ട്. കുറഞ്ഞ സമയത്തിൽ ചാർജ് ചെയ്ത് കൂടുതൽ ദൂരം താണ്ടാനാകുന്ന തരം വാഹനങ്ങള്‍.
നല്ല റേഞ്ച് വേണം, അത്യാവശ്യം സൗകര്യങ്ങൾ ഉണ്ടായിരിക്കണം. വില ഒരു ലക്ഷത്തിൽ താഴെയാണെങ്കിൽ ഏറ്റവും നല്ലത്. ഇത്തരത്തിൽ, പ്രീമിയം ക്വാളിറ്റിയുള്ള ബജറ്റ് ഫ്രണ്ട്‌ലി സ്കൂട്ടറുകൾക്കാണ് ആവശ്യക്കാരേറെ. ദിവസേന 60–70 കിമീ യാത്ര ചെയ്യുന്നവർക്കു വേണ്ടിയുള്ളതാണ് ഓലയുടെ എസ്1 എക്സ് പ്ലസ് ഇ–സ്കൂട്ടർ. ഫീൽഡ് വർക്ക്, ഫുഡ് ഡെലിവറി, കൊറിയർ തുടങ്ങിയ മേഖലകളിൽ ജോലി നോക്കുന്നവർക്ക് സ്മാർട് ഫീച്ചറുകളേക്കാൾ ആവശ്യം മൈലേജ് ആണ്. അവർക്കും പരിഗണിക്കാവുന്ന മോഡൽ, തികച്ചും യൂസർ ഫ്രണ്ട്‌ലി.
∙ ഡിസൈനിലേ ഉള്ളൂ സാമ്യം
ഓല എസ്1 പ്രോയുമായി സാമ്യമുള്ള ഡിസൈൻ. ഡിസൈനിൽ മാത്രമേ ആ സാമ്യമുള്ളൂ. ഫീച്ചറുകൾ, റേഞ്ച്, മോട്ടർ, റൈഡിങ് കംഫർട്ട് എന്നിവയെല്ലാം വ്യത്യസ്തമാണ്. എസ് 1 പ്രോയിലുള്ള 7 ഇഞ്ച് ടച്ച് സ്ക്രീനിനു പകരം 5 ഇഞ്ച് എൽഇഡി സ്ക്രീൻ ആണ് എക്സ് പ്ലസിൽ. കീലെസ് എൻട്രി. ടച്ച് അല്ലാത്തതിനാൽ പാസ്‌വേഡ് ഹാൻഡിലിന്റെ വലതു ഭാഗത്ത് നൽകിയിരിക്കുന്ന സ്വിച്ചുകൾ അമർത്തി വേണം നമ്പർ തിരഞ്ഞടുക്കാൻ. അതിൽ 1 മുതൽ 5 വരെ വലതു ഭാഗത്തെ സ്വിച്ചും 6–9, 0 വരെ ഇടതു ഭാഗത്തെ സ്വിച്ചും ആണ്. നമ്പർ തിരഞ്ഞെടുത്തശേഷം ഓരോ തവണയും തൊട്ടുതാഴെയുള്ള ബട്ടൺ അമർത്തണം. ഈ പ്രശ്നം മറികടക്കാൻ സ്കൂട്ടർ സ്മാർട് ഫോണുമായി കണക്ട് ചെയ്യാം. ആപ് വഴി ലോക്ക്, അൺലോക്ക് എന്നിവ എളുപ്പം ചെയ്യാം.
ഉടമസ്ഥൻ അല്ലാത്ത ഒരാളാണ് സ്കൂട്ടർ ഉപയോഗിക്കുന്നതെങ്കിൽ ലോക്ക്, അൺലോക്ക് പണിയാകും. റിമോട്ട് ബൂട്ട് അൺലോക്ക്, നാവിഗേഷൻ, ജിപിഎസ് കണക്ടിവിറ്റി, ബ്ലൂടൂത്ത് തുടങ്ങിയ ഫീച്ചറുകൾ എക്സ് പ്ലസിൽ ലഭ്യമാണ്. എന്നാൽ ഹൈപ്പർ മോഡ്, മ്യൂസിക് തുടങ്ങിയവയൊന്നും ഇതിലില്ല. അതിനാൽ സ്പീക്കറുകൾക്കു പകരം ഇരുഭാഗത്തും രണ്ട് ഓപൺ പോക്കറ്റുകൾ നൽകിയിട്ടുണ്ട്. അണ്ടർ സീറ്റ് സ്റ്റോറേജും മാറ്റമില്ല. പിന്നിലെ ചാർജർ കണക്ട് ചെയ്യുന്ന ഭാഗത്ത് എക്സ് പ്ലസ് എന്ന എഴുത്താണ് ഏതു മോഡലാണെന്നു പെട്ടെന്നു തിരിച്ചറിയാനുള്ള മാർഗം. ഗ്രാബ് റെയിൽ എസ് 1 പ്രോയുടേതുതന്നെ. അലോയ് വീലുകൾക്കു പകരം സ്റ്റീൽ വീലുകളാണ് ഇതിൽ.
എത്ര രൂപയ്ക്ക് കിട്ടും?
ബാറ്ററി വാറണ്ടി ഉൾപ്പെടെ 84,999 രൂപയാണ് എക്സ്–ഷോറൂം വില. ഓൺറോഡ് വരുമ്പോൾ 1,02,000 രൂപയാകും.
∙ 15 മിനിറ്റിൽ 50 കിമീ
3kWh കപ്പാസിറ്റിയുള്ള ലിഥിയം അയോൺ ബാറ്ററിയാണ് എക്സ് പ്ലസിൽ. 151 കിമീ ആണ് സർട്ടിഫൈഡ് റേഞ്ച്. നമ്മുടെ റോഡിൽ 125 കിമീ സഞ്ചരിക്കാം. ഹോം ചാർജിൽ ബാറ്ററി ഫുൾ ആകാൻ 7.4 മണിക്കൂർ വേണം. 500 W ന്റെ പോർട്ടബിൾ ചാർജർ ഇതോടൊപ്പം ലഭിക്കും. ഫാസ്റ്റ് ചാർജിങ് ഉപയോഗിക്കുകയാണെങ്കിൽ 15 മിനിറ്റിൽ 50 കിമീ യാത്ര ചെയ്യാനുള്ള ചാർജ് കയറും. ബാറ്ററിക്ക് 8 വർഷം വാറണ്ടിയും ഓല നൽകുന്നുണ്ട്.
∙ ‘വില കുറച്ച’ മോട്ടർ
ബെൽറ്റ് ഡ്രൈവിനു പകരം ഹബ് മോട്ടറാണ്. അതുകൊണ്ടുകൂടിയാണ് വില കുറവുള്ളതും. മോട്ടറിന്റെ പവർ 6kw. ടോപ് സ്പീഡ് 90 kmph. 3.3 സെക്കൻഡിൽ 0–40 വേഗമാർജിക്കാൻ കഴിയും. ക്രൂസ് കൺട്രോൾ ഇല്ല. ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്നു മോഡുകളുണ്ട്. എസ്1 പ്രോ പോലെ സ്മൂത്ത് റൈഡ് എക്സ് പ്ലസിൽ പ്രതീക്ഷിക്കരുത്. ഏറ്റക്കുറച്ചിലുകളുണ്ട്. നോർമൽ, സ്പോർട്സ് മോഡുകളിൽ മികച്ച പുള്ളിങ് ലഭിക്കും. സീറ്റ് ഹൈറ്റ് അൽപം കൂടി. 805എംഎം. മുന്നിൽ ട്വിൻ ടെലിസ്കോപിക് സസ്പെൻഷൻ, പിന്നിൽ ഡ്യൂവൽ ഷോക്ക് സസ്പെൻഷനുമാണ്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ. ഭാരം 108 കിഗ്രാം.
∙ പെട്രോളിനെ ‘ഓടിത്തോൽപിക്കും’
ഒരു ലക്ഷം രൂപയ്ക്ക് പ്രീമിയം ക്വാളിറ്റിയുള്ള ബജറ്റ് സ്കൂട്ടർ എന്ന ഓലയുടെ ലക്ഷ്യമാണ് എക്സ് പ്ലസ്. അതും 151 കിമീ റേഞ്ച് ഉള്ള മോഡൽ. സാധാരണ സ്കൂട്ടറിന് 50 കിമീ സഞ്ചരിക്കാൻ 1 ലീറ്റർ പെട്രോൾ വേണം. അതായത് 110 രൂപ. എക്സ്–പ്ലസ് ആണെങ്കിൽ ഒരു യൂണിറ്റ് (7 രൂപ) ചാർജ് ചെയ്താൽ 40–50 കിമീ സഞ്ചരിക്കാം. ഇന്ധന ചെലവ് വളരെ കുറവ്. രണ്ടു വർഷത്തിനുള്ളിൽ പെട്രോൾ സ്കൂട്ടറുകളെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ് സീരീസ് മോഡലുകൾ വിപണിയിലെത്തിക്കുന്നത്. സർവീസ് വിഭാഗം കൂടി സ്ട്രോങ് ആയാൽ ഓല സ്കൂട്ടർ ധൈര്യമായിട്ടെടുക്കാം.