കറന്റ് ബില് കുത്തനെ കുറയ്ക്കാം, എങ്ങനെ സ്വന്തമാക്കാം മോദിയുടെ ‘സൂര്യഭവനം’? സോളർ വഴി ലാഭിക്കാം ലക്ഷങ്ങൾ
കത്തുന്ന ചൂടിൽ കേരളത്തിലെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. വൈദ്യുതി ബിൽ കണ്ട് പലരും ഞെട്ടിയിട്ടുമുണ്ടാകും. പക്ഷേ, ഒറ്റത്തവണ ഒരു നിക്ഷേപം നടത്തിയാൽ വൈദ്യുതി ബിൽ ഗണ്യമായി കുറയ്ക്കാൻ കഴിയും. ഇത് മുൻകൂട്ടി കണ്ട്, ഏതാനും വർഷങ്ങളായി കേരളത്തിൽ പലരും പുരപ്പുറ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്. ഈ ട്രെൻഡിന് കൂടുതൽ ഊർജം പകരുന്നതാണ് അടുത്തിടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 'പിഎം സൂര്യഭവനം പദ്ധതി'. ചെറുകിട (3 കിലോവാട്ട് വരെ) പുരപ്പുറ സോളർ പദ്ധതിക്കുള്ള സബ്സിഡി ഒറ്റയടിക്ക് വർധിപ്പിച്ചതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. ഒരു വർഷംകൊണ്ട് ഒരു കോടി വീടുകളിൽ പ്ലാന്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഒരു കോടി വീടുകളിൽ ഏറിയ പങ്കും 3 കിലോവാട്ടിൽ (കെവി) താഴെയാകാൻ സാധ്യതയുള്ളതിനാലാണ് ചെറുകിട പ്ലാന്റുകൾക്കുള്ള സബ്സിഡി വർധിപ്പിച്ചത്. സൗരോർജ പ്ലാന്റിലെ ഉൽപാദനം വഴി ഒരു കുടുംബത്തിന് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ ലാഭിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഒറ്റത്തവണയായി നിക്ഷേപം നടത്താൻ കഴിയാത്തവർക്ക് 7% പലിശയിൽ വായ്പയും ലഭ്യമാണ്. വീട്ടിലിരുന്ന് എളുപ്പത്തിൽ പദ്ധതിക്കായി അപേക്ഷിക്കാം.

കത്തുന്ന ചൂടിൽ കേരളത്തിലെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. വൈദ്യുതി ബിൽ കണ്ട് പലരും ഞെട്ടിയിട്ടുമുണ്ടാകും. പക്ഷേ, ഒറ്റത്തവണ ഒരു നിക്ഷേപം നടത്തിയാൽ വൈദ്യുതി ബിൽ ഗണ്യമായി കുറയ്ക്കാൻ കഴിയും. ഇത് മുൻകൂട്ടി കണ്ട്, ഏതാനും വർഷങ്ങളായി കേരളത്തിൽ പലരും പുരപ്പുറ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്. ഈ ട്രെൻഡിന് കൂടുതൽ ഊർജം പകരുന്നതാണ് അടുത്തിടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 'പിഎം സൂര്യഭവനം പദ്ധതി'. ചെറുകിട (3 കിലോവാട്ട് വരെ) പുരപ്പുറ സോളർ പദ്ധതിക്കുള്ള സബ്സിഡി ഒറ്റയടിക്ക് വർധിപ്പിച്ചതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്.
ഒരു വർഷംകൊണ്ട് ഒരു കോടി വീടുകളിൽ പ്ലാന്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഒരു കോടി വീടുകളിൽ ഏറിയ പങ്കും 3 കിലോവാട്ടിൽ (കെവി) താഴെയാകാൻ സാധ്യതയുള്ളതിനാലാണ് ചെറുകിട പ്ലാന്റുകൾക്കുള്ള സബ്സിഡി വർധിപ്പിച്ചത്. സൗരോർജ പ്ലാന്റിലെ ഉൽപാദനം വഴി ഒരു കുടുംബത്തിന് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ ലാഭിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഒറ്റത്തവണയായി നിക്ഷേപം നടത്താൻ കഴിയാത്തവർക്ക് 7% പലിശയിൽ വായ്പയും ലഭ്യമാണ്. വീട്ടിലിരുന്ന് എളുപ്പത്തിൽ പദ്ധതിക്കായി അപേക്ഷിക്കാം.
∙ കേരളത്തിൽനിന്ന് 1.98 ലക്ഷം അപേക്ഷകൾ
'പ്രധാനമന്ത്രി സൂര്യ ഭവനം' പുരപ്പുറ സോളർ പദ്ധതി ആരംഭിച്ച് 2 മാസത്തിനകം കേരളത്തിൽ നിന്ന് 1.98 ലക്ഷം അപേക്ഷകളാണ് എത്തിയത്. ഏപ്രിൽ 4 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 1.22 കോടി അപേക്ഷകളാണ് എത്തിയത്. അപേക്ഷകളുടെ എണ്ണത്തിൽ കേരളം 17–ാം സ്ഥാനത്താണ്. അസമാണ് ഒന്നാമത്, 16.49 ലക്ഷം അപേക്ഷകൾ. രണ്ടാമത് യുപി, 16.08 ലക്ഷം. മറ്റ് സംസ്ഥാനങ്ങൾ: മഹാരാഷ്ട്ര (14 ലക്ഷം), ഒഡീഷ (12.23 ലക്ഷം), ഗുജറാത്ത് (9.65 ലക്ഷം), തമിഴ്നാട് (9.39 ലക്ഷം), ബിഹാർ (8.4 ലക്ഷം). അപേക്ഷിച്ച എല്ലാവർക്കും സോളർ പദ്ധതിക്കുള്ള അനുമതി ലഭിക്കില്ല. അതത് സ്ഥലത്തെ വിതരണകമ്പനിയുടെ സാങ്കേതികപരിശോധനയടക്കം പൂർത്തിയാക്കിയ ശേഷമാകും പദ്ധതിക്ക് അനുമതി നൽകുക.
∙ അറിയാം സബ്സിഡി വിവരം വിശദമായി
∙ 3 കിലോവാട്ട് വരെ: 2 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾ സ്ഥാപിക്കുന്നവർക്ക് ഒരു കിലോവാട്ടിന് 30,000 രൂപയാണ് പുതിയ സബ്സിഡി. മൂന്നാമത്തെ കിലോവാട്ടിന് 18,000 രൂപ ലഭിക്കും. മുൻപ് 3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് ഒരു കിലോവാട്ടിന് 18,000 രൂപയായിരുന്നു. 3 കിലോവാട്ട് ഉൽപാദനശേഷിയുള്ള സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് മുൻപ് 54,000 രൂപയാണ് സബ്സിഡിയെങ്കിൽ നിലവിൽ 78,000 രൂപ ലഭിക്കും. വർധന 44%.
∙ 3 കിലോവാട്ടിനു മുകളിൽ: 3 കിലോവാട്ടിനു മുകളിലുള്ള ഏത് പ്ലാന്റിനും ലഭിക്കാവുന്ന ആകെ സബ്സിഡി 78,000 രൂപയായി നിജപ്പെടുത്തി. 5-6 കിലോവാട്ടിനു താഴെയുള്ള പ്ലാന്റുകൾക്ക് പുതിയ സബ്സിഡി തീരുമാനം ഗുണകരമാണ്. എന്നാൽ ഇതിനു മുകളിലുള്ള പ്ലാന്റുകൾക്ക് സബ്സിഡി തുക നിലവിലുള്ളതിനേക്കാൾ കുറയും. ഉദാഹരണത്തിന് 6 കിലോവാട്ട് പ്ലാന്റിന് മുൻപ് 81,000 രൂപയായിരുന്ന സബ്സിഡി 78,000 രൂപയായി കുറഞ്ഞു.
∙ സൊസൈറ്റികൾക്ക്: റസിഡന്റ് വെൽഫെയർ അസോസിയേഷൻ/ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റി എന്നിവയിലെ ഇലക്ട്രിക് വാഹന ചാർജിങ് അടക്കമുള്ള കോമൺ ഫെസിലിറ്റികൾക്ക് കിലോവാട്ടിന് 18,000 രൂപയാണ് സബ്സിഡി. പരമാവധി 500 കിലോവാട്ട് വരെ.
∙ കാശില്ലെങ്കിൽ 7% പലിശയ്ക്ക് വായ്പയെടുക്കാം
പ്രധാനമന്ത്രി സൂര്യഭവനം പദ്ധതിയിൽ സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് പൊതുമേഖലാ ബാങ്കുകൾ വഴി 7% എന്ന കുറഞ്ഞ പലിശയ്ക്ക് ലഭ്യമാണ്. ഒറ്റയടിക്ക് മുതൽമുടക്ക് നടത്താൻ കഴിയാത്തവർക്ക് വായ്പ സഹായകരമാകും.ഇതുവരെ 9 മുതൽ 12% വരെയായിരുന്നു പല ബാങ്കുകളും നൽകിയിരുന്ന പലിശ. ഇനി മുതൽ 3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് 2 ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. കാലാവധി: 10 വർഷം. പദ്ധതിച്ചെലവിന്റെ 90% വരെ വായ്പയായി ലഭിക്കാം. 3 കിലോവാട്ടിനു മുകളിൽ ബാങ്കുകൾ വ്യത്യസ്ത പലിശനിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉദാഹരണത്തിന് എസ്ബിഐ ഭവനവായ്പയുള്ളവർക്ക് 9.15% പലിശയിൽ വായ്പ ലഭിക്കും. ഭവനവായ്പയില്ലാത്തവർക്ക് 10.15%. ബാങ്ക് ഓഫ് ബറോഡ ഭവനവായ്പയ്ക്കൊപ്പം ചേർത്ത് 3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് 7% പലിശയ്ക്ക് വായ്പ നൽകുന്നുണ്ട്.
വായ്പകളുടെ വിവരങ്ങൾ അറിയാൻ: bit.ly/pmsloan (ബാങ്ക് നോഡൽ ഓഫിസർമാരുടെ നമ്പറുകളും ഒപ്പമുണ്ട്.) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, യൂക്കോ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് തുടങ്ങിയവയാണ് സൂര്യഭവനം പദ്ധതിയുടെ പോർട്ടലിൽ പുതിയ പലിശനിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
∙ നിലവിൽ സോളർ പ്ലാന്റ് ഉള്ളവർക്ക്
നിലവിൽ പുരപ്പുറ സോളറുള്ള വീടുകൾ ശേഷി വർധിക്കാനായി പിഎം സൂര്യഭവനം പദ്ധതിയിൽ അപേക്ഷിച്ചാൽ എത്ര രൂപ സബ്സിഡി ലഭിക്കുമെന്ന് കേന്ദ്രം കരടുമാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, മുൻപുള്ള പുരപ്പുറ സോളർ പദ്ധതിയിൽ 1 കിലോവാട്ട് ശേഷിയുള്ള പ്ലാന്റുള്ള കുടുംബം 4 കിലോവാട്ട് ആക്കി ശേഷി ഉയർത്തുകയാണെന്നു കരുതുക. നിലവിലുള്ള 1 കിലോവാട്ടിന് സബ്സിഡി ലഭിച്ചിട്ടുള്ളവരാണെങ്കിൽ അധികമായുള്ള 3 കിലോവാട്ടിൽ 2 കിലോവാട്ടിനു മാത്രമേ സബ്സിഡി ലഭിക്കൂ (48,000 രൂപ). ആകെ 3 കിലോവാട്ട് വരെ മാത്രമേ കേന്ദ്ര സബ്സിഡിയുള്ളൂ. നിലവിലുള്ള സോളർ പ്ലാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ അതിനു കേന്ദ്രസഹായം ലഭിക്കില്ല.