പലിശ സ്ഥിരനിക്ഷേപത്തിന്റെ; ഇഷ്ടമുള്ളപ്പോൾ പിൻവലിക്കാം; അറിയാം എസ്ബിഐ മോഡ്
സാധാരണക്കാരന്റെ സുരക്ഷിത നിക്ഷേപ സ്ഥാനമാണ് ബാങ്കുകൾ. പലിശക്കണക്കുമായി മറ്റ് നിക്ഷേപ പദ്ധതികൾ മാടി വിളിക്കുമ്പോഴും സാധാരണക്കാർ ഒന്ന് മടിക്കും. ഇതു വേണോ. സുരക്ഷിതമാണോ. അതേ സമയം ടേം ഡെപോസിറ്റുകളിൽ പോയാൽ ആവശ്യത്തിന് സമയത്ത് പണം കിട്ടുമോ ? സേവിംങ്സ് അക്കൗണ്ടിൽ കിട്ടുന്നത് 2.7 ശതമാനം പലിശയാണ്. കറൻറ് അക്കൗണ്ടിലാകട്ടെ എത്ര തുക കിടന്നാലും പലിശയേ കിട്ടില്ല. എങ്കിലും ആവശ്യത്തിന് പിൻവലിക്കാതെ തരമില്ല എന്നതിനാൽ നാം ഉള്ള പണം എസ്ബിയിലോ കറൻറ് അക്കൗണ്ടിലോ നിക്ഷേപിക്കാൻ നിർബന്ധിതരാകുന്നു. എന്നാൽ ടേം ഡെപ്പോസിന്റെ പലിശയ്ക്കൊപ്പം എസ് ബിയിലെ പോലെ പണം പിൻവലിക്കാനുള്ള അവസരവും ലഭ്യമായാലോ? അതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലൊരു പൊതുമേഖലാ ബാങ്കിൽ നിന്നു തന്നെ. അതാണ് എസ്ബിഐ മോഡ് അഥവാ എസ്ബിഐ മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീം (SBI MOD).

സാധാരണക്കാരന്റെ സുരക്ഷിത നിക്ഷേപ സ്ഥാനമാണ് ബാങ്കുകൾ. പലിശക്കണക്കുമായി മറ്റ് നിക്ഷേപ പദ്ധതികൾ മാടി വിളിക്കുമ്പോഴും സാധാരണക്കാർ ഒന്ന് മടിക്കും. ഇതു വേണോ. സുരക്ഷിതമാണോ. അതേ സമയം ടേം ഡെപോസിറ്റുകളിൽ പോയാൽ ആവശ്യത്തിന് സമയത്ത് പണം കിട്ടുമോ ? സേവിംങ്സ് അക്കൗണ്ടിൽ കിട്ടുന്നത് 2.7 ശതമാനം പലിശയാണ്. കറൻറ് അക്കൗണ്ടിലാകട്ടെ എത്ര തുക കിടന്നാലും പലിശയേ കിട്ടില്ല. എങ്കിലും ആവശ്യത്തിന് പിൻവലിക്കാതെ തരമില്ല എന്നതിനാൽ നാം ഉള്ള പണം എസ്ബിയിലോ കറൻറ് അക്കൗണ്ടിലോ നിക്ഷേപിക്കാൻ നിർബന്ധിതരാകുന്നു.
എന്നാൽ ടേം ഡെപ്പോസിന്റെ പലിശയ്ക്കൊപ്പം എസ്ബിയിലെ പോലെ പണം പിൻവലിക്കാനുള്ള അവസരവും ലഭ്യമായാലോ? അതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലൊരു പൊതുമേഖലാ ബാങ്കിൽ നിന്നു തന്നെ. അതാണ് എസ്ബിഐ മോഡ് അഥവാ എസ്ബിഐ മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീം (SBI MOD). അടുത്ത കാലത്ത് വ്യാപകമായ മോഡ് എന്താണെന്ന് അറിയാം. ഒപ്പം എല്ലാ സംശയങ്ങളും തീർക്കാം. മടിച്ചു നിൽക്കാതെ ശങ്കിച്ചു നിൽക്കാതെ നിക്ഷേപിക്കാം.
∙ ഈ പദ്ധതിയിൽ പലിശ നിരക്ക് എങ്ങനെയാണ്?
മോഡ് ഒരു സ്ഥിരനിക്ഷേപ പദ്ധതി അഥവാ ടേം ഡെപ്പോസിറ്റ് ആണെന്ന് ബാങ്കിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. അതിനാൽ ബാങ്ക് നിലവിൽ എഫ്ഡിക്കു നൽകുന്ന പലിശ ഇതിനും നേടാം. രണ്ടു മുതൽ മൂന്നു വർഷ കാലാവധിയിൽ ഏഴു ശതമാനം ആണ് പലിശ. അഞ്ചു വർഷത്തിനു മേൽ പത്തു വർഷം വരെ 6.5 ശതമാനവും. മാത്രമല്ല വിവിധ കാലാവധിയിൽ മുതിർന്ന പൗരൻമാർക്ക് അര ശതമാനം അധിക പലിശയും ബാങ്ക് വാഗാദ്നം ചെയ്യുന്നു. അതായത് മൂന്നു വർഷ കാലാവധിയിൽ ഇപ്പോൾ നിക്ഷേപിച്ചാൽ സീനിയർ സിറ്റിസൺസിന് 7.5 % കിട്ടും. എസ്ബിഐയിലെ നിലവിലെ ജീവനക്കാർക്കും ബാങ്കിൽ നിന്നും റിട്ടയർ ചെയ്തവർക്കും ഒരു ശതമാനം അധിക പലിശ ലഭ്യമാണെന്നതിനാൽ മോഡിലും അതു പ്രതീക്ഷിക്കാം.
∙ ഫിക്സഡ് ഡിപോസിറ്റും മോഡും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഇനി എഫ്ഡിയും മോഡും തമ്മിലുള്ള വ്യത്യാസം എന്താണെന്നു നോക്കാം. എഫ്ഡിയാണെങ്കിൽ, പണത്തിന് ആവശ്യം വന്നാൽ നിക്ഷേപം പൂർണമായും പിൻവലിക്കണം. എന്നു മാത്രമല്ല നിശ്ചിത പിഴയും നൽകണം. അതേസമയം മോഡിലാണെങ്കിൽ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ആയിരം രൂപയുടെ ഗുണിതങ്ങളായി പണം പിൻവലിക്കാം. പിഴയൊന്നും ഈടാക്കില്ല എന്നു മാത്രമല്ല അക്കൗണ്ടിലുള്ള ബാക്കി തുകയ്ക്ക് നിക്ഷേപം തുടങ്ങിയ സമയത്തെ പലിശ തന്നെ തുടർന്നു ലഭിക്കുകയും ചെയ്യും. മോഡിൽ നിന്ന് എത്ര തവണ വേണമെങ്കിലും പിൻവലിക്കാം. അതും ചെക്ക് ഉപയോഗിച്ചോ എടിഎം വഴിയോ യോനോ ആപ്പ് വഴിയോ ചെയ്യാം.
∙ എങ്ങനെയാണ് മോഡ് അക്കൗണ്ട് ആരംഭിക്കുന്നത്, ആർക്കൊക്കെ ലഭിക്കും?
എസ്ബിഐ പോർട്ടൽ വഴിയോ ബാങ്കിൽ പോയി നേരിട്ടോ ഒരു എസ്ബിഐ മൾട്ടി-ഓപ്ഷൻ ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാം. പക്ഷേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ ഓൺലൈനായി പറ്റില്ല. ബാങ്കിൽ പോയി തന്നെ ചെയ്യണം. ഇന്ത്യയിൽ താമസിക്കുന്നവർക്കും പ്രവാസി ഇന്ത്യക്കാർക്കും പദ്ധതിയിൽ ചേരാം. ഒരു വ്യക്തിക്ക് ഒറ്റയ്ക്കോ ഒന്നിലധികം പേർക്ക് ജോയിന്റായോ അക്കൗണ്ട് തുറക്കാം. ജോയിന്റ് അക്കൗണ്ടിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് രണ്ടു പേർക്കും ഇടപാടുകൾ നടത്തുകയും ചെയ്യാം. ഓൺലൈനായി അക്കൗണ്ട് ഓപ്പൺ ചെയ്യാം എങ്കിലും ക്ലോസ് ചെയ്യാൻ ഓൺലൈനിൽ പറ്റില്ല. ബാങ്കിൽ നേരിട്ട് എത്തണം. സാധാരണ എഫ്ഡിയിലെന്ന പോലെ മോഡിലും വായ്പാ സൗകര്യം ലഭ്യമാണ്. മാത്രമല്ല ഈ അക്കൗണ്ട് ബാങ്കിന്റെ ഒരു ശാഖയിൽ നിന്ന് മറ്റൊന്നിലേയ്ക്ക് മാറ്റാൻ സാധിക്കും.
∙ എങ്ങനെയാണ് കാലാവധി തിരഞ്ഞെടുക്കുക?
എസ് ബി അക്കൗണ്ടുമായാണ് മോഡ് ലിങ്ക് ചെയ്യുക. എന്നാൽ വ്യക്തിഗത കറന്റ് അക്കൗണ്ടിലും ഇതു സാധ്യമാണെന്നും എസ്ബിഐ സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ നിക്ഷേപം 10,000 രൂപ. ഇനി നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിൽ പണം ആവശ്യത്തിന് ഇല്ലെങ്കിൽ ചെക്ക് നൽകിയാൽ ബാക്കി തുക എസ്ബിഐ മോഡ് അക്കൗണ്ടിൽ നിന്ന് എടുക്കുകയും ചെയ്യാം, ഒന്നു മുതൽ 5 വർഷമോ അതിലിധികമോ കാലയളവിൽ എസ്ബിഐയ്ക്ക് സ്ഥിര നിക്ഷേപ പദ്ധതികളുണ്ട്. അതിനാൽ മോഡിലും ഇത്തരത്തിൽ വിവിധ കാലായളവിൽ നിക്ഷേപിക്കാനാകും. അതായത് നിങ്ങളുടെ ആവശ്യാനുസരണമോ അല്ലെങ്കിൽ ലക്ഷ്യങ്ങൾക്ക് അനുസരിച്ചോ കാലാവധി തിരഞ്ഞെടുക്കാം
∙ മോഡ് നിക്ഷേപത്തിന് ആദായ നികുതി നൽകണോ?
നിലവിലെ ആദായനികുതി നിയമം അനുസരിച്ചു സ്ഥിരനിക്ഷേപത്തിനു കിട്ടുന്ന പലിശയ്ക്ക് ടിഡിഎസ് (മുൻകൂർ നികുതി) പിടിക്കും. ഒരു സാമ്പത്തിക വർഷം 40,000 രൂപയിൽ അധികം വരുന്ന പലിശയ്ക്ക് ടിഡിഎസ് പിടിക്കും. മുതിർന്ന പൗരൻമാർക്ക് ഈ പരിധി 50,000 രൂപയാണ്. പത്തു ശതമാനം ആണ് ടിഡിഎസ് നിരക്ക്. പക്ഷേ പാൻ നമ്പർ നൽകിയില്ലെങ്കിൽ ഈ നിരക്ക് ഇരട്ടിയാകും. ഏറെ യുണീക്കായ പദ്ധതിക്ക് സേവിംങ്സ് അക്കൗണ്ടിലെ ( എഎംബി) ആറേജ് മന്തിലിം ബാലൻസ് ബാധകമാണ്. ആ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കാം. ആവശ്യാനുസരണം ലിക്വിഡിറ്റി ഉറപ്പാക്കികൊണ്ട് തന്നെ സ്വന്തം നിക്ഷേപത്തിൽ നിന്ന് ഉയർന്ന പലിശ വരുമാനം നേടാനുള്ള അവസരം ആണ് എസ്ബിഐ മോഡ് വാഗ്ദാനം ചെയ്യുന്നത്.
∙ ആർക്കൊക്കെയാണ് മോഡ് പ്രയോജനപ്പെടുക?
കൈയിലെ പണം ഉയർന്ന പലിശ ലക്ഷ്യം വെച്ച് സ്ഥിരനിക്ഷേപം ഇട്ടു കഴിഞ്ഞാൽ പെട്ടെന്ന് അത്യാവശ്യം വന്നാൽ പിൻവലിക്കാനാകില്ല. പിൻലിച്ചാൽ പിഴയായി നല്ലൊരു തുക ബാങ്ക് പിടിക്കുകയും ചെയ്യും. ഇങ്ങനെ കൈയിലെ പണം ബ്ലോക്കായി പോകാതെ തന്നെ ആവശ്യാനുസരണം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് മോഡ് മികച്ചതാണ്. എസ്ബി– കറൻറ് അക്കൗണ്ടുകളിൽ നിന്നും കാര്യമായ വ്യത്യാസം മോഡിനുണ്ട്. ഒരു തുക ഒന്നിച്ച് നിശ്ചിത കാലാവധിയിലേക്ക് നിക്ഷേപിക്കുന്ന ടേം ഡെപ്പോസിറ്റാണ് മോഡ്. മറ്റ് സ്ഥിര നിക്ഷേപത്തിൽ നിന്ന് വ്യത്യസ്തമായ അത്യാവശ്യത്തിനു പണം പിൻവലിക്കാനാകും എങ്കിലും എസ്ബി –കറന്റ് അക്കൗണ്ടുകളിലെന്ന പോലെ അങ്ങോട്ട് പണം ഇടാനാകില്ല. വലിയ തുക എസ്ബി അക്കൗണ്ടിൽ സൂക്ഷിക്കുന്നവർക്കും ബിസിനസ് ആവശ്യത്തിനായി വലിയ തുകകൾ കറന്റ് അക്കൗണ്ടിൽ നില നിർത്തേണ്ടവർക്കും പരിഗണിക്കാവുന്ന പദ്ധതിയാണ് മോഡ്.